നിനക്കായ് ~ ഭാഗം 05, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഹലോ… അച്ഛാ… “

“മോളെ…

മോളെ……. നീ… നീ എവിടെ ആണ്….. “

“ഞാൻ….. അച്ഛാ… അച്ഛൻ എന്നോട് ക്ഷമിക്കണം… ഞാൻ ഞാൻ….. മാധവിന്റെ…മാധവിന്റെ വിട്ടിൽ…. ഇനി ഞാൻ അങ്ങട് വരണില്ല… എന്നോട് പൊറുക്കണം “

“നിർത്തേടി…….. ഒ രുമ്പെട്ടോളെ….. ഒരക്ഷരം മിണ്ടരുത് നിയ്….. എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല…….. എന്റെ മകൾ ഇന്ന് കാലത്തെ മരിച്ചു പോയി… ഇനി നീ എന്നെ വിളിക്കരുത്… നിന്റെ ശബ്ദം പോലും എനിക്ക് കേൾക്കണ്ട… “

അയാൾ ഫോൺ വലിച്ചെറിഞ്ഞു

അതു വലിയൊരു ശബ്ദത്തോടെ ചിതറി.

“എന്താണ്…. എന്താണ് ഉണ്ടായത്… പറയു…. “വിമല അയാളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി.

” ഒന്നുമില്ല…. ഒന്നും…. എന്റെ മകൾ മരിച്ചു….. എനിക്ക്, എനിക്ക് ഇനി മകൾ ഇല്ല “അയാൾ സെറ്റിയിലേക്ക് അമർന്നു ഇരുന്നു.

ആർക്കും ഒന്നും മനസിലായില്ല..

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിമല അയാളെ നോക്കി..

കാർത്തിക് ആണ് മെല്ലെ മെല്ലെ അച്ഛനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്..

ഒടുവിൽ അവനും പറഞ്ഞു തനിക്കു ഇങ്ങനെ ഒരു കൂടപ്പിറപ്പ് ഇല്ല എന്ന്….

****************

ഈ സമയം മാധവിന്റെ വീട്ടിൽ..

അംബികയും സഹോദരൻ കൃഷ്ണപ്രദാസും സിദ്ധാർഥും രേണുകയും ഒക്കെ ഗൂഢമായ ചർച്ചയിൽ ആണ്.

“ഈ കുട്ടി പറയുന്നത് ഒക്കെ സത്യം ആണോ അങ്കിൾ…. എനിക്ക് അങ്ങട്….. “രേണുക ആലോചനയിൽ ആണ്ടു.

“അവൻ വരാതെ ഒന്നും പറയാൻ പറ്റില്ല… പിന്നെ റീത്താമ്മ ആണെങ്കിൽ മാധവും ഈ കുട്ടിയും ഈ വീട്ടിൽ വരുന്നതും ഇവന്റെ മുറിയിൽ കയറുന്നതും കണ്ടു എന്ന് പറഞ്ഞ സ്ഥിതിക്ക്….”

കൃഷ്ണപ്രസാദ് സഹോദരിയെ നോക്കി.

“ഉവ്വ്…. അതൊക്ക ശരി ആണ്…. പക്ഷെ… പക്ഷെ… ഇവൻ…… എന്നാലും…. ഹോ ന്റെ ഈശ്വരാ… ഇനി എന്തൊക്കെ പൊല്ലാപ്പ് ഉണ്ടാകും… “

“എന്ത് ഉണ്ടാകാൻ… അമ്മയ്ക്ക് പേടി ആണോ…… “

“ആഹ് സോമശേഖരൻ അടങ്ങി ഇരിക്കുമോ മോനെ…. അയാളുടെ ഒരേ ഒരു മകൾ അല്ലെ… “

“അയാൾ ഇനി ഇങ്ങോട്ട് പണിയാൻ വന്നാൽ ആ തല ഞാൻ എടുക്കും.. ഇതു വരെ അയാൾക്ക് മതിയായില്ലേ…. “സിദ്ധാർഥ് മുരണ്ടു.

“ആഹ് ഇനി നീയും കൂടി അമ്മയ്ക്ക് സമാധാനം തരാതെ ഓരോന്ന് തുടങ്ങിക്കോ… ഈശ്വരാ ന്റെ ഒരു വിധി….. “അവർ കരയാൻ തുടങ്ങി.

“അവൻ കാലത്തെ എത്തും… ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്… അവൻ വരട്ടെ, എന്നിട്ടാവാം ബാക്കി…. “

“മ്മ്… അതേ അതേ… പോയി കിടക്കാൻ നോക്ക്….. സമയം 3മണി കഴിഞ്ഞു… “

രേണുക പറഞ്ഞപ്പോൾ എല്ലാവരും എഴുനേറ്റു.

താഴത്തെ നിലയിൽ ഉള്ള ഒരു റൂം ആണ് ഗൗരിക്ക് ആയി കൊടുത്തത്.

അവൾ അവിടെ കട്ടിലിൽ ചുരുണ്ട കൂടി കിടന്നു..

അവളുടെ വലതു കരം അപ്പോളും വയറിന്മേൽ ആണ്..

“പ്രെഗ്നൻസി ടെസ്റ്റ്‌ ഇപ്പോൾ നെഗറ്റീവ് ആണ്,ചിലപ്പോൾ one week കൂടി കഴിഞ്ഞു പോസിറ്റീവ് അകത്തോള്ളൂ…… “ദീപയുടെ ചേച്ചി പറഞ്ഞത് ഓർക്കും തോറും അവൾക്ക് സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിയാൻ പറ്റുന്നില്ലായിരുന്നു.

അച്ഛനെയും അമ്മയെയും ഒക്കെ വെറുപ്പിച്ചു കൊണ്ട് ഇറങ്ങി തിരിച്ചപ്പോളും അവളുടെ ഉള്ളിൽ ആന്തൽ ആയിരുന്നു..

അച്ഛനെ നാണംകെടുത്താനായി മാധവിന്റെ വീട്ടിലേക്ക് പോകണോ എന്ന് ചിന്തിച്ചു കുറേ നേരം ലൈബ്രറിയിൽ ഇരുന്നു.

അവസാനം പോകണ്ട എന്ന് തീരുമാനിച്ചു..

പക്ഷെ അച്ഛന് താൻ മൂലം അപമാനം ഉണ്ടാക്കൻ ഒരുക്കം അല്ലായിരുന്നു..

മകളുടെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട് എന്ന് അറിഞ്ഞാൽ ആ പാവം ഉരുകി തീരും…

മാധവിനെ വിളിച്ചിട്ട് പിന്നീട് ഫോൺ എടുത്തതും ഇല്ല.

അങ്ങനെ ആണ് ആത്മഹത്യ എന്ന തീരുമാനം എടുത്തത്.

ഒടുവിൽ അത് തന്നെ തീരുമാനിച്ചു ഉറപ്പിച്ചു.

കോളേജിൽ നിന്ന് ഇറങ്ങി നടന്നു.

ഫോൺ ഒരു ഓടയിലേക്ക് വലിച്ചെറിഞ്ഞു.

ഒരു കാർ വന്നതും അവൾ എടുത്തു ചാടി…

തന്നെ ഇടിച്ചു തെറുപ്പിക്കും എന്ന് കരുതിയ സഡൻ ബ്രേക്ക്‌ ഇട്ടു നിറുത്തി..

ഒരു സ്ത്രീ അതിൽ നിന്ന് ഓടി ഇറങ്ങി.

അപ്പോളേക്കും താൻ ബോധരഹിതയായി…

ബോധം വന്നപ്പോൾ ഹോസ്പിറ്റലിൽ ആണ്..

ആ സ്ത്രീയെ ചുറ്റിലും പരതി…

അപ്പോൾ ആണ് കൃഷ്ണപ്രസാദ്‌ അവരുടെ ഒപ്പം നടന്നു വരുന്നത് കണ്ടത്..

മാധവ് കാണിച്ച ഫോട്ടോയിൽ കൂടി അവൾക്ക് അയാളെ പരിചിതം ആയിരുന്നു…

“കുട്ടി…. സോമശേഖരൻ തമ്പിയുടെ മകൾ അല്ലെ… “

“അതേ.. “

“കുട്ടി എന്തിന് ആണ് ഇങ്ങനെ ഒരു attempt നടത്തിയത്…. “

അവൾ ഒന്നും മിണ്ടാതെ നിലത്തേക്ക് മിഴികൾ ഊന്നി ഇരുന്നു.

“ഇത് എന്റെ ഭാര്യ ആണ്… ഇവളുടെ കാറിന്റെ മുൻപിൽ ആണ് കുട്ടി വീണത്… “

അപ്പോളും അവൾ ഒന്നും മിണ്ടിയില്ല..

കൃഷ്ണപ്രസാദ്‌ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ആ സ്ത്രീ മാത്രം ആയി അവിടെ.

അവരോട് എല്ലാം തുറന്നു പറഞ്ഞാലോ. ഒരുപക്ഷെ മാധവിനെ കാണാൻ സാധിക്കും… അവൻ ഇതെല്ലാം അറിയണം…. അല്ലാതെ വേറെ നിവർത്തി ഇല്ല..

അങ്ങനെ ആണ് അവൾ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞത്.

“മോളെ…. എനിക്ക് നിന്നെ സഹായിക്കാൻ പറ്റുമോ എന്ന് അറിയില്ല. എന്തായാലും ഞാൻ അംബികയെ വിളിക്കട്ടെ… അവർ ഏത് രീതിയിൽ ഇത് കാണും എന്ന് എനിക്ക് അറിയില്ല… “

അവർ വെളിയിലേക്ക് ഇറങ്ങി പോയി.

കുറച്ചു കഴിഞ്ഞ് ആണ് അവർ വന്നത്.

“മോളെ….. ഞാൻ അംബികയോട് കാര്യങ്ങൾ സംസാരിച്ചു… അവൾ ഇപ്പോൾ ഇങ്ങോട്ട് വരും. മാധവ് സ്ഥലത്തു ഇല്ല, അവൻ വരട്ടെ, എന്നിട്ട് ആവാം ബാക്കി… തന്നെയുമല്ല നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ അവിടെ സംഭവിച്ചിട്ടുണ്ട്….. “

അത് എന്താണ് എന്ന് അറിയാൻ അവൾക്ക് ആകാംഷ ആയി എങ്കിലും അത് മുഴുവിപ്പിക്കുവാൻ കൃഷ്ണ പ്രസാദിന്റെ ഭാര്യ ആയ ശോഭയ്ക്ക് ആയില്ല. കാരണം അയാൾ റൂമിലേക്ക് വന്നു.

പിന്നീട് അംബികയും കൂടെ ഒരു സ്ത്രീയും വന്നു….

“ഇവൾ ആണോ റീത്തമ്മേ അന്ന് എന്റെ മോന്റെ കൂടെ അവിടെ വന്നത്….. നോക്കിക്കേ… “

“അതേ അംബികകുഞ്ഞേ…. “

“മ്മ്…… “അംബിക അവളെ ചുഴിഞ്ഞു ഒന്ന് നോക്കി.

“ഓരോന്ന് ഒക്കെ വരുത്തി വെച്ചിട്ട്,,,, ഇനി എന്തൊക്ക കാണണം ഞാൻ… എന്റെ ഭർത്താവിനെ അയാൾ എടുത്തു… പിന്നെ എന്റെ…. “

“അംബികേ ..നിർത്തു……. ഇനി അതൊക്ക എന്തിന് പറയണം…. ഇവൾ മാത്രം അല്ല കുറ്റക്കാരി.. അവനും ഇല്ലേ… “

“മ്മ്… അവൻ ഇങ്ങട് വരട്ടെ,,, വെച്ചിട്ടുണ്ട് ഞാൻ…….. ഈ ഹോസ്പിറ്റലിന് കൂടി ചീത്ത പേര് ആയി.. ന്റെ സിദ്ധു എന്ത് കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തത് ആണ്…. “അവർ കരഞ്ഞുപോയി അപ്പോളേക്കും.

ഗൗരി ഒന്നും സംസാരിക്കതെ തല കുനിഞ്ഞു ഇരുന്നു.

അവൾക്ക് അറിയില്ല ഇനി എന്തൊക്ക നടക്കുമെന്ന്….. സമയം എത്ര ആയി കാണും.. വീട്ടിൽ ഇപ്പോൾ അമ്മയും മുത്തശ്ശിയും തന്നെ കാണാതെ വിഷമിക്കുക ആണ്..

“ഈ കുട്ടി ഇനി വീട്ടിലേക്ക് പോകില്ല എന്ന് പറയുന്ന…. “

‘പിന്നെ നീ എങ്ങോട്ട് പോകാൻ ആണ് പ്ലാൻ… “അംബിക അവളുടെ അടുത്തേക്ക് വന്നു.

“നിന്റെ വായിൽ നാക്കില്ലെടി…. “

“അംബികേ പതുക്കെ…. “

“അല്ല ഏട്ടാ, ഇവൾ മിണ്ടുന്നുണ്ടോ എന്ന് നോക്കിക്കേ…. “

“എനിക്ക് എന്റെ വീട്ടിൽ പോകാൻ പറ്റില്ല…… ഞാൻ വേറെ എങ്ങോട്ട് എങ്കിലും പോയ്കോളാം… $

“എങ്ങോട്ട്… എങ്ങോട്ട് പോകും…”?

“അറിയില്ല….. ” അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു.

അംബികയും ശോഭയും തമ്മിൽ എന്തൊക്കെയോ ചർച്ചകൾ നടത്തി.

“ശരി ശരി….. നീ ഇന്ന് എന്റെ വീട്ടിലേക്ക് പോരുക, എന്റെ മകൻ ആണ് നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി എങ്കിൽ നിനക്ക് അവിടെ താമസിക്കാം…. എന്തായാലും അവൻ വരട്ടെ…. “

അങ്ങനെ താൻ ഇവിടെ എത്തി..

വാതിലിൽ ആരോ മുട്ടി..

റീത്താമ്മ ആണ്..

“മോളെ,,, ഇതുവരെ ഉറങ്ങിയില്ലേ സമയം അഞ്ച് മണി കഴിഞ്ഞു… “

“ഇല്ല.. ഉറക്കം വരുന്നില്ല…. “

“സാരമില്ല,,, എല്ലാം ശരി ആകും.. കാലത്തെ മാധവ് മോൻ വരും കെട്ടോ… ഞാൻ അടുക്കളയിൽ ചെല്ലട്ടെ,, മോൾ കിടന്നോ “അതും പറഞ്ഞു അവർ പോയി.

മാധവ് എത്രയും പെട്ടന്ന് വന്നാൽ മതി എന്നായിരുന്നു അവളുടെ ചിന്ത.

എപ്പോളോ കണ്ണുകൾ താനേ അടഞ്ഞു..

***************

എന്നാലും എന്റെ കുട്ടി,,,, അവൾ ഇങ്ങനെ ചെയ്തല്ലോ……… vimalayude ഇടനെഞ്ച് വിങ്ങി. എല്ലാത്തിനും കാരണം തന്റെ ഭർത്താവ് ആണ്… അയാൾ മാത്രം..

അവൾക്ക് അതു ഉറപ്പ് ആയിരുന്നു.

കാലത്തെ പൂജാമുറിയിൽ കയറി വിളക്ക് കൊളുത്തി അവർ മകൾക്ക് ആയി പ്രാർത്ഥിക്കുക ആണ്.

ഭഗവാനെ, കൃഷ്ണ… ന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തരുതേ, അവളെ കാത്തുരക്ഷിക്കണമേ, അംബിക അവളോട് കരുണ കാണിക്കണമേ…. ന്റെ മോൾ ദീർഘസുമംഗലി ആകണമേ…

അവരുടെ കണ്ണുകൾ നിറഞ്ഞു.

എല്ലാവരെയും ഉപേക്ഷിച്ചു അവൾ പോയി…. ഇനി തന്റെ കുഞ്ഞിനെ താൻ എന്ന് കാണും, അവൾക്ക് അവിടെ എങ്ങനെ ഉണ്ട്….. എല്ലാം എങ്ങനെ ഒന്ന് അറിയും…..

ചങ്ക് പൊട്ടുന്ന വേദനയിലും പക തോന്നിയത് തന്റെ ഭർത്താവിനോട് മാത്രം ആണ്.

ചെയ്തുപോയ തെറ്റുകൾക്ക് ഉള്ള ശിക്ഷ അയാൾ അനുഭവിക്കട്ടെ…..

എല്ലാവരുടെയും മുൻപിൽ നാണംകെടട്ടെ……

ഇത്രയും നാൾ അഹങ്കരിച്ചു..

ഇനി എല്ലാ നശിക്കട്ടെ….

ഇയാളുടെ ദുഷ്ടതകൾക്ക് സ്വന്തം മകൾ ബലിയാടായല്ലോ….. അവർ നീറി പുകഞ്ഞു..

****************

ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഗൗരി ഞെട്ടി ഉണർന്നു.

സമയം നോക്കിയപ്പോൾ 8മണി..

ഇത്രയും സമയം ആയോ…..

മാധവിന്റെ ശബ്ദം അവൾ പെട്ടന്ന് തിരിച്ചു അറിഞ്ഞു.

ആ കുഞ്ഞിനെ കൊഞ്ചിക്കുക ആണ് അവൻ എന്ന് അവൾക്ക് തോന്നി.

“ഇത് എന്തിന് ആണ് എന്നെ എല്ലാവരും കൂടി പെട്ടന്ന് വിളിച്ചു വരുത്തിയത്…..

എന്ത അമ്മേ… “

“അതൊക്ക പറയാം, നീ ഇവിടെ വന്നു ഇരിയ്ക്ക്… “അംബികാമ്മയുടെ ശബ്ദം.

“എന്ത് ആണ് അമ്മേ…. അമ്മ പറയു….. മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാതെ “

“ഹേയ് അത്ര കാര്യം ആയിട്ട് ഒന്നും ഇല്ല….. നിനക്ക് ഒരു കല്യാണാലോചന…… നമ്മൾക്ക് ചേർന്ന ബന്ധം തന്നെ ആണ്.. ആ പെൺകുട്ടിയെ പോയി നമ്മൾക്ക് കണ്ടാലോ… “

“ശോ… ഈ അമ്മയുടെ ഒരു കാര്യം, ഇത് പറയാൻ ആണോ എന്നെ വിളിച്ചു വരുത്തിയത്… “

“അതേ…….അതിന് വേണ്ടി ആണ്.. നീ കാലത്തെ റെഡി ആകു, നമ്മക്ക് അവിടെ വരെ ഒന്ന് പോകാം…. “

“അതിനു എന്താണ് അമ്മേ… നമ്മൾക്ക് പോകാം….ഒരു കല്യാണപ്രായം ഒക്കെ ആയിരിക്കുന്നു എനിക്ക് “അവന്റെ പെട്ടന്ന് ഉള്ള മറുപടി എല്ലാവരെയും ചിന്താകുഴപ്പത്തിൽ ആക്കി.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ മോനെ, അതു അറിയാൻ ആണ് ഞാൻ ചോദിച്ചത്. “

“എന്റെ മനസിലോ…… ഹേയ്.. അങ്ങനെ ഒരു ആൾ ഒന്നും ഇല്ല അമ്മേ… എന്റെ അമ്മ പറയുന്നത് ആരാണോ അത് മതി എനിക്ക് “

അവന്റെ വാക്കുകൾ കേട്ട് ഞെട്ടി തരിച്ചു നിന്ന് പോയി ഗൗരി..

അവൾക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു…

“അല്ല ഇപ്പോളത്തെ കുട്ടികളുടെ ഒക്കെ ഇഷ്ടങ്ങൾ അല്ലെ…. അതു ചോദിച്ചു മനസിലാക്കേണ്ട കടമ എനിക്ക് ഉണ്ട് എന്ന് തോന്നി. “വീണ്ടും വിമലയുടെ ശബ്ദം.

“ഇല്ല അമ്മേ, എന്റെ ജീവിതത്തിൽ അങ്ങനെ ഒരാൾ ഇല്ല…. “അവന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു.

“നിന്നെ പരിചയം ഉള്ള ഒരു കുട്ടി ഇവിടെ വന്നിരുന്നു, നിന്നെ കാണുവാൻ ആയി വന്നത് ആണ്… നീ അറിയുമോ എന്ന് നോക്കിക്കേ… ” രേണു അവളെ ഇങ്ങട് വിളിക്കുമോ….

ഗൗരിയുടെ നെഞ്ച് പട പടാന്നു ഇടിച്ചു.

ഈ തവണ മാധവിന്റെ മുഖം മങ്ങി.

ഗൗരിയും ആയിട്ട് രേണു ഹാളിലേക്ക് വന്നു.

“ആഹ്.. ഇങ്ങോട്ട് നീങ്ങി നില്ക്കു കുട്ടി…. “

അംബിക കല്പ്പിച്ചു.

“മാധവ്… നീ ഇവളെ അറിയുമോടാ…. “

മുഖവുര ഇല്ലാതെ അവർ ചോദിച്ചു.

“ഞാനോ…. ഹേയ് ഇല്ലമ്മേ… ആരാണ് ഈ കുട്ടി…. “

അവൻ ആദ്യം കാണുമ്പോലെ അവളെ നോക്കി.

“മാധവ്…… ” ഗൗരി അറിയാതെ വിളിച്ചു.

“ഇത് ആരാണ് അമ്മേ “

“ഇന്നലെ ഇവിടെ വന്നതാണ്… നിന്നെ കാണണം എന്ന് പറഞ്ഞു, നീ ഇവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ നീ വന്നു കണ്ടിട്ടേ പോകു എന്ന് പറഞ്ഞു…. “

“എന്നിട്ട് ഇത് എല്ലാം കേട്ട് വിശ്വസിച്ചു അമ്മ ഇവളെ ഒക്കെ അകത്തേക്ക് കേറാൻ സമ്മതിച്ചോ.. ഇതൊക്ക ആരാണ് എന്ന് എനിക്ക് അറിയില്ല.. “

അവന്റെ പെരുമാറ്റം എല്ലാവരെയും സ്തംഭിപ്പിച്ചു.

ഗൗരിയുടെ മുഖം താന്നു.. ആ കണ്ണുകൾ നിറഞ്ഞു ഒഴുകി. രണ്ട് തുള്ളി കണ്ണുനീർ ഭൂമിദേവിയെ പുൽകി..

“ഇവിടെ നോക്കെടി… നീ കള്ളി അല്ലെ….. കള്ളത്തരം കാണിച്ചു കയറി വന്നേക്കുന്നു….. “അംബിക അവളുടെ ഇരുചുമലിലും പിടിച്ചു കുലുക്കി.

ഒരു ശില കണക്കെ നിന്നത് അല്ലാതെ ഗൗരി അനങ്ങിയില്ല..

“നീ കള്ളത്തരം പറഞ്ഞു കൂടാൻ വന്നത് ആണോ… ഇറങ്ങിക്കോണം ഇവിടെ നിന്ന്… “

അവർ അവളുടെ കൈ പിടിച്ചു വലിച്ചു.

രേണു ഒരു തരത്തിൽ അവരെ പിടിച്ചു മാറ്റി വിട്ടു.

“മാധവ്…….. “ഒട്ടും പ്രതീക്ഷിക്കാതെ പാവം ഗൗരി അവന്റെ കാൽക്കലേക്ക് പോയി വീണു.

“എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്… എന്നെ അറിയില്ലേ മാധവിന്.. ഞാൻ കള്ളത്തരം കാണിച്ചു വന്നത് ആണോ… പറയു മാധവ്…. പ്ലീസ്…. “

അംബിക ബലമായി അവളെ എഴുന്നേൽപ്പിച്ചു.

എന്നിട്ട് മകന്റെ മുൻപിൽ നിറുത്തി.

“മോനെ ഇവൾ പറയുവാ, ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശി നീ ആണെന്ന്…….. എടാ ഇവളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കട്ടെ… ഏതിലെ എങ്കിലും നടന്നു വയറ്റിൽ ഉണ്ടാക്കിയിട്ട് കുടുംബത്തിൽ പിറന്ന ആൺപിള്ളേരുടെ തലയിൽ കെട്ടി വെയ്ക്കാൻ.. “

അമ്മയുടെ വാക്കുകൾ കേട്ട് മാധവ് സ്തംഭിച്ചു നിൽക്കുക ആണ്..

ഗൗരിയുടെ വയറ്റിൽ കുഞ്ഞോ…… അതും തന്റെ….

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *