നിനക്കായ് ~ ഭാഗം 12, എഴുത്ത്: ഉല്ലാസ് OS

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

സോമശേഖരനോടും ഞാൻ ഈ കാര്യം സംസാരിച്ചു… അയാളും പറയുന്നത് കുഞ്ഞിനെ ക ളയാതെ ഏതെങ്കിലും മാർഗം ഉണ്ടോ എന്ന് ആണ്…. ഒരു കാര്യം ചെയ്താലോ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്… ഡോക്ടർ മാത്യു തരകൻ…. അയാൾ ഇപ്പോൾ അമേരിക്കയിൽ ആണ്… ഞാൻ ആളും ആയിട്ട് ഒന്ന് സംസാരിക്കട്ടെ… എന്നിട്ട് നമ്മൾക്ക് ഒരു തീരുമാനം എടുക്കാം എന്തേ…. “

“ഉവ്വ്… അങ്ങനെ ആകട്ടെ ഡോക്ടർ….. താങ്കൾ പറയുന്നത് പോലെ ഞാൻ ചെയാം… “

“Ok… എങ്കിൽ മാധവ് പൊയ്ക്കോളൂ… സർവേശ്വരൻ അനുഗ്രഹിക്കട്ടെ…. ഞാനും ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട്…. “

അയാൾ മാധവിന്റ കൈയിൽ പിടിച്ചു കുലുക്കി…

അവൻ എഴുനേറ്റു പുറത്തേക്ക് പോയി..

വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പ്..

ഈശ്വരാ… നീ കൈ വെടിയല്ലേ…

ഈ സമയം ഡോക്ടർ രാം ദേവ് മൊബൈൽ ഫോൺ എടുത്തു..

“ദൈവമേ ആ കുട്ടിയ്ക്ക് ആപത്തു ഒന്നും വരുത്തരുതേ… “

അയാൾ ഫോൺ എടുത്തു ഡോക്ടർ മാത്യു താരകന്റെ നമ്പറിൽ കാൾ ചയ്തു.

***********************

ഡോക്ടർ മിത്ര പറഞ്ഞിരുന്ന സമയത്ത് അവരെ കാണുവാനായി വന്നത് ആണ് മാധവ്…

സിറ്റിയിലെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു പാർക്കിൽ ആണ് അവൻ അവളെ കാത്തു നിൽക്കുന്നത്..

പൂവാകകൾ എല്ലാം നിറയെ പൂത്തു നിൽക്കുന്നു..

മന്ദമാരുതൻ ഇടയ്ക്ക് എല്ലാം തൊട്ടു തലോടി പോകുന്നുണ്ട്..

മിത്ര ആണ് ആ സ്ഥലം suggest ചെയ്തത്.

അഞ്ച് മണി ആകുമ്പോൾ എത്താം എന്ന് പറഞ്ഞതാണ്…

ഇത്തിരി സമയം കഴിഞ്ഞിരിക്കുന്നു..

ട്രാഫിക് ബ്ലോക്കിൽ പെട്ടത് കൊണ്ട് ആയിരിക്കണം…

എന്താണ് ആവോ ഡോക്ടർ മിത്ര പറയാൻ വരുന്നത്..

എന്തൊക്കെയോ ചിന്തിച്ചു കൂട്ടി എങ്കിലും ഒരു എത്തും പിടിയും അവനു കിട്ടിയില്ല…

അങ്ങനെ അധികം ഫ്രണ്ട്ഷിപ് ഒന്നും മിത്രയും ആയിട്ട് ഇല്ല..

ഹോസ്പിറ്റലിൽ വെച്ച് just കാണും എന്ന് മാത്രം…

ആഹ് എന്തായാലും അവർ വരട്ടെ..

അവൻ തുരിശ് നീല നിറം ഉള്ള ബെഞ്ചിൽ ഇരുന്നു.

“ഹായ് മാധവ്… ഞാൻ ഇത്തിരി ലേറ്റ് ആയി കെട്ടോ… സോറി “

നെറ്റിയിലെ വിയർപ്പ് തുള്ളികൾ ഒപ്പിക്കൊണ്ട് അവന്റെ അടുത്തേക്ക് മിത്ര വന്നിരുന്നു….

“ഹേയ്.. its ok മിത്ര….. എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നു എങ്കിൽ നമ്മൾക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കാമായിരുന്നു..

“അത്രയ്ക്ക് ഒന്നും ഇല്ല… എന്റെ ഒരു അമ്മാവന്റെ മകൾ ഇവിടെ മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്തിട്ടുണ്ട്.. ആ കുട്ടിയെ ഒന്ന് വിസിറ്റ് ചെയ്യാനായി ജസ്റ്റ്‌ കയറി എന്നെ ഒള്ളു…. അതുകൊണ്ട് late ആയി.. “

“ആണോ…. മിത്ര എന്നെ കാണണം എന്ന് പറഞ്ഞത്…. “

അവനു തിടുക്കം കൂടി..

“Ok….ഞാൻ പറയാം…. മാധവിന് ഒരു challenge ഏറ്റെടുക്കാൻ പറ്റുമോ….. എന്നെ വിശ്വാസം ഉണ്ടെങ്കിൽ മാത്രം….. “…

“Challenge…. വാട്ട്‌ യു മീൻ…. “അവന്റെ നെറ്റി ചുളിഞ്ഞു..

“ഞാൻ കുറച്ച് കാര്യങ്ങൾ മാധവിനോട്‌ പറയാം.. തികച്ചും വ്യക്തിപരം ആയി…… but നമ്മൾ പറയുന്ന കാര്യങ്ങൾ ഇപ്പോൾ മൂന്നാമത് ഒരാൾ അറിയരുത്… “

“മിത്ര കാര്യങ്ങൾ ഒന്നും ഇതുവരെ എന്നോട് പറഞ്ഞില്ല… “

“പറയാം… വെയിറ്റ്…… മാധവ് ഇരിക്കൂ… “

അവൾ ഫോൺ കയ്യിൽ എടുത്തു കൊണ്ട് ബെഞ്ചിൽ ഇരുന്നു..

“മിസ്റ്റർ മാധവ്…… ഇപ്പോൾ തത്കാലം ഗൗരിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നമ്മൾക്ക് വേ ണ്ടന്ന് വെയ്ക്കണ്ട… ചിലപ്പോൾ ചില അത്ഭുതം ഒക്കെ സംഭവിക്കില്ലേ.. അതുപോലെ ഇവിടെയും സംഭവിച്ചു കൂടെന്നില്ലാലോ,,, അതു കൊണ്ട് നമ്മൾക്ക് ഒരു റിസ്ക് എടുത്തു കൊണ്ട് ഈ കുഞ്ഞിനെ ക ളയാതെ ഗൗരിയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം…. “

“ഡോക്ടർ മിത്ര പറഞ്ഞു വരുന്നത്… ‘

“Yes…..എന്റെ അഭിപ്രായത്തിൽ ആണ് ഞാൻ പറയുന്നത്.. താങ്കൾക്ക് ആലോചിച്ചു ചെയാം.. ഡോക്ടർ രാം suggest ചെയ്ത തരകൻ സാറിനെ കൂടി വിളിച്ചു സംസാരിക്കൂ… എന്നിട്ട് തീരുമാനിച്ചാൽ മതി… “

അവൻ ആകെ ചിന്താകുലൻ ആയി

“എനിക്കു താങ്കളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട്…. ഞാൻ പറഞ്ഞത് താങ്കൾ വെറുതെ നിസാരമട്ടിൽ തള്ളി കളയണ്ട…. ദാ അനുഭവസ്ഥർ ഒരുപാട് ഉണ്ട്… ഇത് ഒന്ന് കണ്ടു നോക്ക്… താങ്കൾക്ക് ഇത് ഗുണം cheyum…ബട്ട്‌ എന്റെ സീനിയർ ഡോക്ടർസ് ഇത് അറിയാൻ പാടില്ല.. കാരണം അവർക്ക് ഇത് ഇഷ്ടപ്പെട്ടു കൂടെന്നില്ല “

അവൾ ഫോൺ അവനു നേർക്ക് നീട്ടി..

ഓരോരോ ഭാവങ്ങൾ അവനിൽ മിന്നി മറഞ്ഞു..

കുറച്ചു സമയം അവൻ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല..

“മ്മ്… എന്ത് തോന്നുന്നു ഇപ്പോൾ…. ഇവർ ഒക്കെ പറയുന്നത് കേട്ടോ… ഇനി പറയു… ഈ കുഞ്ഞിനെ ക ളയാതെ നമ്മൾക്ക് ചികിത്സ മുന്നോട്ട് കൊണ്ടു പോകാം ഡോക്ടർ മാധവ്… അതല്ലേ നല്ലത്.. എന്തായാലും ഗൗരിയ്ക്ക് ഒരു ആപത്തും സംഭവിയ്ക്കില്ല അത് താങ്കൾക്ക് അറിയാമല്ലോ.. പിന്നെ കുഞ്ഞ്… കുഞ്ഞിനെ ഈശ്വരന് സമർപ്പിച്ചു കൊണ്ട് നമ്മൾക്ക് മുന്നോട്ടു പോകാം…. ഡോക്ടർ തരകനോട് കൂടി സംസാരിക്കൂ… എന്നിട്ട് എന്നോട് പറഞ്ഞാൽ മതി…. “

അവൾ പോകുവാനായി എഴുനേറ്റു..

“Ok ഡോക്ടർ മിത്ര…. “

രണ്ടാളും വൈകാതെ പിരിഞ്ഞു പോയി.

****************

അന്ന് മാധവ് വീട് വരെ പോയിരുന്നു..

കുറച്ച് ദിവസം ആയിട്ട് ഹോസ്പിറ്റലിൽ തന്നെ ആണ്.. ഗൗരിക്ക് ഒപ്പം…

ഒരാഴ്ച ലീവ് എടുത്തത് ആയിരുന്നു..

നാളെ മുതൽ ഹോസ്പിറ്റലിൽ പോയി തുടങ്ങണം.. അതുകൊണ്ട് അവൻ ഒന്ന് fresh ആവാൻ വേണ്ടി വന്നത് ആണ്..

അവൻ കുറച്ച് ചോക്ലേറ്റ്സ് ദ്രുവിന് കൊടുക്കാൻ മേടിച്ചു കൊണ്ട് ആണ് വന്നത്.

പഴയ ഉത്സാഹം എല്ലാം അവനു നഷ്ടം ആയത് പോലെ..

അല്ലെങ്കിൽ ഓടി വന്നു ചെറിയച്ഛന്റെ മടിയിൽ ചാടി കയറുന്ന കുട്ടി ആണ്.

“ചെറിയമ്മയ്ക്ക് കുറഞ്ഞോ… “

“മ്മ്… കുറവുണ്ട് മോനെ…. “

.”ഇനി എന്ന് ആണ് ഇങ്ങോട്ട് വരുന്നത്… “….

“ഉടനെ വരും കെട്ടോ.. ചെറിയമ്മയ്ക്ക് രണ്ട് ഇൻജെക്ഷൻ കൂടി എടുക്കാൻ ഉണ്ട്.. അതു കഴിഞ്ഞു വരും… “

“യ്യോ… ഇന്ജെക്ഷനോ…. വേദനിക്കില്ലേ… പാവം… “

“മ്മ്….. വേദനിക്കും… എന്റെ കുട്ടൻ പ്രാർത്ഥിക്കണം അമ്പോറ്റിയോട്…. ചെറിയമ്മേടെ വാവു പോകാൻ… “….

“മ്മ് പ്രാർത്ഥിക്കുന്നുണ്ട്… എന്നും പ്രാർത്ഥിക്കും….. പാവം… “

“അതേ മോനെ…. പാവം….. പാവം ആണ് ന്റെ ഗൗരി… “

“ആഹ് നീ ഇവിടെ വന്നു ഇരിക്കുവാ…. വാ വന്നു ഭക്ഷണം കഴിയ്ക്ക്… “…

“വരാം ഏട്ടത്തി….. ഞാൻ ഒന്ന് fresh ആകട്ടെ… “

“ഗൗരി എന്ത് പറയുന്നു… ആ കുഞ്ഞ്…. കുഞ്ഞിന്റെ കാര്യം.. “

“എനിക്കു സത്യം പറഞ്ഞാൽ എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല…. കുഞ്ഞിനെ ക ളയാതെ എന്തെങ്കിലും വഴി നോക്കാം… അല്ലാതെ പറ്റില്ല… ഇല്ലെങ്കിൽ അവളെ ഒരു ഭ്രാന്തി ആയി നമ്മൾ കാണേണ്ടി വരും “

“എന്തൊക്കെ പരീക്ഷണം ആണ്… പാവം ഗൗരി…. “

“അറിയില്ല ഏട്ടത്തി.. ഇനി എന്താവും എന്ന്…. “

“നീ വിഷമിക്കാതെ.. എല്ലാം ശരി ആകും… നമ്മൾക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കാണിക്കണോ “

“ഹേയ്…. കേരളത്തിലെ തന്നെ എറ്റവും ഫേമസ് ആയിട്ട് ഉള്ള ഡോക്ടർ ആണ് അദ്ദേഹം…തന്നെയുമല്ല അദ്ദേഹം തന്റെ ഒരു ഫ്രണ്ട് ആയിട്ട് ഉള്ള ഒരു ഡോക്ടർ ആയിട്ട് ഈ കാര്യം ഡിസ്‌കസ് ചെയാം എന്ന് പറഞ്ഞിട്ടുണ്ട്… അത് അമേരിക്കയിൽ ഉള്ള ഒരു ഡോക്ടർ ആണ്.

“ഉവ്വ്… അതു എന്നോട് അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു കെട്ടോ… എല്ലാം നല്ലതിന് ആകും… അങ്ങനെ നമ്മൾക്കു വിശ്വസിക്കാം… “

“അതേ ഏട്ടത്തി… എനിക്കും അതാണ് ഒരു സമാധാനം.. “

ദ്രുവ് ആയിട്ട് ഇത്തിരി നേരം ഇരുന്നിട്ട് അവൻ മുറിയിലേക്ക് പോയി.

ആകെ ഒരു ശൂന്യത ആണ് അവനു തോന്നിയത്..

ഗൗരി……..

സത്യം പറഞ്ഞാൽ അവളെ വെച്ച് താൻ കളിയ്ക്കുക ആയിരുന്നു.. അവളുടെ അച്ഛനോട് ഉള്ള ശതൃത ആണ് തന്നെ അതിലേക്ക് നയിച്ചതും..

അയാൾ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്നത് കാണാൻ ആയിരുന്നു താൻ അങ്ങനെ ഒക്കെ ചെയ്തത്..

പക്ഷെ.. ഗൗരി.. അവൾ തന്നെ തോൽപ്പിച്ചു കളഞ്ഞു..

അവളെ കുറിച്ചുള്ള ഓർമ്മകൾ വല്ലാത്തൊരു നോവ് ആയി പടരുക ആണ്…

തന്റെ കുഞ്ഞ് അവളുടെ ഉള്ളിൽ വളരുന്നു എന്നറിഞ്ഞ നിമിഷം ആദ്യം ഓർത്തത് ദ്രുവിനെ കാണുവാനായി തങ്ങൾ അക്ഷമരായി കാത്തു നിന്ന നിമിഷം ആയിരുന്നു..

മുഷ്ടി ചുരുട്ടികൊണ്ട് ശബ്ദം ഇല്ലാതെ കരഞ്ഞുകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു സിസ്റ്ററുടെ കൈയിൽ ഒരു വെള്ള പൊതികെട്ടു..

ഓരോരുത്തരായി മാറി മാറി എടുത്തപ്പോൾ അവൻ ഇടയ്ക്ക് ഒന്ന് കണ്ണ് ചിമ്മിയിരുന്നു..

എന്തൊരു ആഹ്ലാദം ആയിരുന്നു എല്ലാവർക്കും..

അവന്റെ ഓരോരോ ഭാവങ്ങൾ ചലനങ്ങൾ എല്ലാം കാണാൻ ഉള്ള തിടുക്കം…

മാധവ് ഫോൺ മെല്ലെ എടുത്തു.

വാട്ട്സ്പ്പിലേക്ക് ഗൗരി അയച്ചു തന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ…

പ്രെഗ്നന്റ് ആണ് എന്ന് തന്നെ അറിയിക്കുവാൻ അവൾ സെന്റ് ചെയ്തത് ആയിരുന്നു.

ഈശ്വരാ… ന്റെ ഗൗരി.. ന്റെ കുഞ്ഞ്… രണ്ടാളെയും നീ എനിക്കു തരണം…. അതു മാത്രം ഒള്ളു എന്റെ അപേക്ഷ…

മുപ്പത്തി മുക്കോടി ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥന മാത്രം ഒള്ളു സധാ സമയവും.

ഈശ്വരൻ കൈ വെടിയുക ഇല്ല എന്നാ ഒരു വിശ്വാസത്തിൽ ആണ് തങ്ങൾ ഇപ്പോളും.

ഡോക്ടർ തരകൻ എന്ത് പറഞ്ഞു കാണും…

എന്തൊക്ക ആണെങ്കിൽ പോലും താൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു… അതു ഡോക്ടർ മിത്രയുടെ വാക്കുകൾക്ക് നൂറു ശതമാനം വിശ്വാസം കൊടുത്തത് കൊണ്ട് മാത്രം ആണ്..

ഏറിയാൽ ഒരു ഒന്നര മണിക്കൂർ അത് കഴിഞ്ഞു ആണ് അവൻ ഹോസ്പിറ്റലിൽ വീണ്ടും പുറപ്പെട്ടത്..

അവൾക്ക് ഇഷ്ട്ടം ഉള്ള കായ മെഴുക്കുവരട്ടിയും വെള്ളരിക്ക പച്ചടിയും മീൻ അച്ചാറും ഒക്കെ റീത്താമ്മയെ കൊണ്ട് ഉണ്ടാക്കിച്ചു..

ചോറും കറികളും ഒക്കെ ആയിട്ട് അവൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗൗരി മയക്കത്തിൽ ആയിരുന്നു.

അംബികാമ്മ അരികിൽ ഉണ്ട്.

“അമ്മേ…… “

“ഇപ്പോൾ ഉറങ്ങിയതേ ഒള്ളു… വിമല വന്നിരുന്നു.. കുറെ സംസാരിച്ചിട്ട് ഇത്തിരി മുൻപ് ആണ് പോയത്.. “…

“മ്മ്….അയാൾ വന്നിരുന്നോ…. $

.”ആരു… സോമശേഖരൻ ആണോ.. “?

“അതേ… അല്ലാതെ പിന്നെ ആരാ.. “

“വന്നില്ല മോനെ… എവിടെയോ പോയിരിക്കുക ആണ് എന്ന് മോളോട് പറഞ്ഞത്.. വിമലയുടെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു.. “…

“മ്മ്… “അവൻ ഒന്ന് അമർത്തി മൂളി.

ആ കണ്ണുകളിൽ പക എരിയുക ആണ് എന്ന് അംബികയ്ക്ക് തോന്നി..

“മോനെ…… “

“എന്താ അമ്മേ “

“മോനെ…. കഴിഞ്ഞത് ഒക്കെ നീ മറക്കു…… അങ്ങനെ ഒക്കെ സംഭവിയ്ക്കണം എന്ന് ദൈവവിധി ഉണ്ടായിരുന്നു എന്ന് നമ്മള്ക്ക് ഓർക്കാം…. എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് എന്റെ മോൻ വാശിയും ദേഷ്യവും ഒക്കെ കളഞ്ഞു ഇനി മുന്നോട്ട് പോകു…ഇന്ന് ഗൗരി നിന്റെ പെണ്ണ് ആണ് നിന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്നവൾ അല്ലെ മോനെ.. അവരുടെ മാതാപിതാക്കൾ “….

“നിർത്തു അമ്മേ…… എനിക്ക് ഒന്നും കേൾക്കണ്ട… കഴിഞ്ഞത് ഒക്കെ മറക്കണം എങ്കിൽ ഈ ഞാൻ ഇനി…… “

അവന്റെ ശബ്ദം ഉയർന്നപ്പോൾ ഗൗരി കണ്ണ് തുറന്നു..

പിന്നീട് അവർ രണ്ടാളും ഒന്നും സംസാരിച്ചില്ല..

“ഗൗരി… നിനക്ക് വിശക്കുണ്ടോ… “?

“ഇല്ല…. “

“മോളെ.. നീ ഇങ്ങനെ ഒന്നും കഴിയ്ക്കാതെ ഇരുന്നാൽ എങ്ങനെ ആണ്.. ഇത്തിരി ചോറ് ഞാൻ എടുക്കട്ടേ “

“വേണ്ട അമ്മേ… എനിക്ക് ഒന്നും വേണ്ട “

“നിനക്ക് ഇഷ്ടപെട്ട കറികൾ എല്ലാം ഞാൻ കൊണ്ട് വന്നിട്ടുണ്ട്..റീത്താമ്മ ഉണ്ടാക്കിയത് ആണ് .. നീ ഇത്തിരി ഭക്ഷണം കഴിയ്ക്ക് “

എനിക്ക് വിശപ്പ് തീരെ ഇല്ല…. അതാണ്.. “

അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു.

ഡോക്ടർ രാംന്റെ കാൾ വന്നതും മാധവ് ഫോണും ആയിട്ട് മുറി വിട്ടു ഇറങ്ങി..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *