ദ്വിതാരകം~ഭാഗം47~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോനെ….. ഹരി… നീ എന്താടാ ഇത്രയും വൈകിയത്?എത്ര നേരമായി അമ്മ നോക്കി ഇരിക്കുന്നു? എന്താടാ മോനെ നീ ഒന്നും മിണ്ടാത്തെ?

ഒന്നുമില്ല അമ്മേ….. നമുക്ക് ഒന്ന് വീട് വരെ പോകാം.

അതെങ്ങനെയാ മോനെ… എനിക്ക് മൃദുലയെയും മക്കളെയും ഒന്ന് കാണണം. എന്നിട്ട് വീട്ടിൽ പോകാം.

അമ്മേ അതൊന്നും ഇപ്പോൾ നടക്കില്ല. സമയം എടുക്കും.നമുക്ക് വീട്ടിൽ പോയിട്ട് വരാം. അമ്മ എന്റെ കൂടെ വരുന്നുണ്ട് എങ്കിൽ വാ…. ഇല്ലെങ്കിൽ ഞാൻ പോകുവാ…..

മോനെ ഹരി….. നിൽക്കെടാ…. ഞാനും വരുവാ മോന്റെ കൂടെ… സുഭദ്രാമ്മ ഹരിയുടെ ഒപ്പമെത്താൻ ഓടി ചെന്നു…

സുഭദ്രാമ്മ കാറിൽ കയറിയതും ഹരി ഒരിക്കലും ചെയ്യാത്തത് പോലെ സീറ്റ്‌ ബെൽറ്റ്‌ പോലും ഇടാതെയാണ് കാർ ഓടിച്ചത്.

ഹരി കാറ്‌ നിർത്തെടാ….. നിർത്താൻ…. സുഭദ്രാമ്മ ദേഷ്യത്താൽ ഉറക്കെ പറഞ്ഞു.

ഹരി പെട്ടെന്ന് തന്നെ കാറ്‌ സൈഡിലേയ്ക്ക് ഒതുക്കി നിർത്തി.

അമ്മയ്ക്കെന്താ…. എന്താ വേണ്ടേന്ന്….?

ഹരി…. ഇതിന് മുൻപ് നിന്നെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. സീറ്റ്‌ ബെൽറ്റ് പോലും ഇടാൻ മറന്ന് എന്റെ മോൻ വണ്ടി ഓടിച്ചിട്ടുണ്ടെങ്കിൽ അതിന് അതിന്റേതായ കാരണമുണ്ട്.അമ്മ അറിയാത്ത എന്ത്ര ഹസ്യമാടാ എന്റെ മോനുള്ളത്?

അമ്മേ അത്… അത്…. ഹരി പൊട്ടിക്കരഞ്ഞു…. എന്റെ കുഞ്ഞുങ്ങൾ പോയമ്മേ…. നമ്മളെ കാണാതെ…. നമുക്കൊന്നു കാണാൻ സമയം തരാതെ എന്റെ കുഞ്ഞുങ്ങൾ പോയമ്മേ…. നമുക്കിനി അവരെ കാണാൻ കഴിയില്ല……. പിന്നെ എന്തിനാ അമ്മേ എന്തിനാ നമ്മൾ അവിടെ നിൽക്കുന്നേ….?

മോനെ മൃദുല…. അവൾ എങ്ങനെ ഇത് സഹിക്കും? നീ അവളെ കണ്ടോ….?ഈശ്വരാ എന്തൊരവസ്ഥയാ ഇത്…? എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജന്മം തന്നത്? എന്റെ കുഞ്ഞുങ്ങളെ കയ്യിലെടുത്ത് കൊതി തീരുവോളം കാണാൻ വന്നിട്ട്….. ഇതെന്താ ദൈവമേ ഇങ്ങനെ ഞങ്ങളെ പരീക്ഷിക്കുന്നെ…..

എന്തൊക്കെ പറഞ്ഞാലും… അവളെത്ര ചീ ത്ത ആണെങ്കിലും ഒരമ്മ ആവുക എന്നത് ഏതൊരു പെണ്ണിന്റെയും ആഗ്രഹമല്ലേ? ഇത്രയും നാൾ അവൾ ആ കുഞ്ഞുങ്ങളെ ചുമന്നിട്ട് ദൈവം എന്തിനാ ഇങ്ങനെ കാണിച്ചത്?

അമ്മേ അമ്മ മിണ്ടരുത്….. ഇനി മൃദുല എന്ന ആ പേര് അമ്മ മിണ്ടിയാൽ പിന്നെ ഞാൻ എന്താ ചെയ്യുക എന്ന് എനിക്ക് തന്നെ അറിയില്ല….

മോനേ…..നിന്റെ ഉള്ളിലെ നീറ്റൽ അമ്മയ്ക്ക് മനസ്സിലാകും…. പക്ഷെ ഈ അവസ്ഥയിൽ മോൻ മൃദുലയെ കൈവിടരുത്…. ദൈവം ഒന്ന് വിധിച്ചിട്ടുണ്ട് മോനേ… അതേ നടക്കൂ….നമ്മൾ അതിന് എന്ത് ചെയ്യാനാ…. ഇപ്പോൾ എന്റെ മോൻ അവളുടെ കൂടെ നിൽക്കണം…. ഒരു പെണ്ണ് ഈ സമയം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ ഭർത്താവിന്റെ സാമിപ്യം ആയിരിക്കും….. എന്റെ മോന് ഒരു തെറ്റ് പറ്റരുത്… അതാ അമ്മ പറഞ്ഞത്….

അമ്മേ അമ്മ ഇത് എന്തറിഞ്ഞിട്ടാ ഈ പറയുന്നത്? അമ്മയ്ക്കറിയാമോ എന്റെ കുഞ്ഞുങ്ങൾ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിലും നമുക്ക് കിട്ടില്ലായിരുന്നു.

നമുക്ക് കിട്ടില്ലായിരുന്നു എന്നോ? എന്താ മോനേ നീ ഈ പറയുന്നത്?

അതേ അമ്മേ…. കുട്ടികൾ ഇല്ലാത്ത രണ്ട് വീട്ടുകാർക്ക് അവൾ നമ്മുടെ കുഞ്ഞുങ്ങളെ കൊടുക്കാമെന്ന്പ റഞ്ഞിരുന്നെന്ന്…. ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്…. പറ അമ്മേ….. ഇനിയും ഞാൻ അവളെ സഹിക്കണോ? പറയ്.. ഇനി എന്റെ അമ്മ എന്നോടങ്ങനെ ഒന്നും പറഞ്ഞേക്കരുത്……. ഇത്രയും നാൾ എന്റമ്മ പറഞ്ഞതേ ഞാൻ കേട്ടിട്ടുള്ളൂ…. ഇനി എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ടാവും…. അതിൽ ഒന്ന് മൃദുലയെ ഞാൻ ഇനി ഈ വീട്ടിലേയ്ക്ക് കൊണ്ടുവരില്ല എന്നാണ്…… മറ്റൊന്ന് എന്റെ ജീവിതം എങ്ങനെ ആവണമെന്ന് ഞാൻ തീരുമാനിക്കും….. ഹരിയുടെ വാക്കുകൾക്ക് ഇരുമ്പിനെക്കാൾ കാഠിന്യം ഉണ്ടായിരുന്നു..

സുഭദ്രാമ്മ മറുത്തൊന്നും പറഞ്ഞില്ല. അല്ലെങ്കിലും അവൻ പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ….. ഇനിയെങ്കിലും അവന്റെ ജീവിതം അവൻ തന്നെ തീരുമാനിക്കട്ടെ…

പാവം എന്റെ കുഞ്ഞ് ഈ ദുരിതം മുഴുവൻ എന്റെ കുഞ്ഞിന് സമ്മാനിച്ചത് ഞാനാ….എന്റെ മോൻ എങ്ങനെ ജീവിക്കേണ്ടവനാ… അവന് ഈ പെറ്റമ്മ നൽകിയ സമ്മാനം വളരെ കടുത്തതായിപ്പോയി…..

അവന്റെ കൂടെ ഗംഗ ആയിരുന്നെങ്കിൽ ഈ വീടും എന്നെയും അവനെയും എല്ലാം പൊന്നുപോലെ നോക്കിയേനെ….. പക്ഷെ അന്ന് എന്റെ ഹരി മോൻ ഗംഗയെ കുറിച്ച് പറഞ്ഞതൊന്നും കേൾക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.. അവളുടെ മനസ്സിനെ ആവുന്നത്ര വേദനിപ്പിച്ചു. അവളുടെ മനസ്സിനെ മാത്രമല്ല അവളുടെ പാവം അമ്മയുടേയും മനസ്സിനെയും ഞാൻ വേദനിപ്പിച്ചു…… എല്ലാം എന്റെ തെറ്റാ….. എന്റെ മാത്രം തെറ്റാ….

എന്റെ ദൈവമേ ഈ പാപമെല്ലാം ഞാൻ എവുടെ കൊണ്ടെ കഴുകിക്കളയും?
സുഭദ്രാമ്മ കരഞ്ഞുകൊണ്ട് തലയ്ക്ക് കൈ കൊടുത്തിരുന്നു…..

തുടരും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *