നിന്റെ കഥകളിലെ “അമ്മു” എന്ന കഥാപാത്രം എനിക്ക് ഓരുപാട് ഇഷ്ടമാണ് ചിലസമയത്ത് അത് ഞാനായി മാറുന്നതുപോലെ ഒരു തോന്നൽ…..

Story written by Shafeeque Navaz

അപ്രതീക്ഷിതമായി നന്ദുവിന്റെ fb യിൽ വന്നൊരു മെസ്സേജ്.. “ഹായ്” അയച്ച കുട്ടിയുടെ പേര് ശ്രെദ്ധിച്ചപ്പോൾ ഒരു പരിജയവും ഇല്ലാത്ത പെണ്ണ് “അനാമിക”

അറിയാതെ വന്നത് തന്നെയായിരിക്കും എന്ന് തന്നെ കരുതി നന്ദു മറുപടി കെടുത്തില്ല….

അല്ലങ്കിൽ തന്നെ അവൻ അങ്ങനൊരു സൗഹൃദതോടും ചാറ്റിങ്ങിനും ഇഷ്ടമായിരുന്നില്ല കാരണം അതിനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല അവന്റേത്..

കുഞ്ഞു നാളിൽ അവനു നഷ്ട്ടമായ അവന്റെ കളി കൂട്ടുകാരി “അമ്മു” ആ പഴയ ഒ൪മകൾ ” ഇനിഒരു സൗഹൃദവും പ്രണയവും അവന്റെ മനസ്സിൽ പൊട്ടി മുളയ്ക്കാന് സാധ്യതയില്ലാത്ത കൊണ്ടായിരിക്കാം…

പക്ഷെ “അവൾ അനാമിക” പിന്നയും മെസ്സേജ് അയച്ചുകൊണ്ടേയിരുന്നു ……

ഇന്ന് അവൾ അയച്ചതിൽ ഇങ്ങനെ എഴുതീരുന്നു..

നന്ദു.. നിന്റെ ഫെയ്സ്സ്ബുക്ക് പോസ്റ്റുകൾ എല്ലാം നന്നാകുന്നുണ്ട് .. നിന്റെ കഥകളിലെ “അമ്മു” എന്ന കഥാപാത്രം എനിക്ക് ഓരുപാട് ഇഷ്ടമാണ് ചിലസമയത്ത് അത് ഞാനായി മാറുന്നതുപോലെ ഒരു തോന്നൽ… കഥകൾ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു നീ എനിക്ക് മറുപടി അയച്ചില്ലങ്കിലും ഞാൻ നിനക്ക് മെസ്സേജും കമന്റും അയച്ച് എന്നും ശല്യം ചെയ്തു കൊണ്ടിരിക്കും……

അതിനും അവന്റെ കല്ലുപിടിച്ച മനസ്സ് മറുപടി കൊടുത്തില്ല ഒരുപെണ്ണുമായ് കൊഞ്ജി കുഴയാൻ അവൻ ആഗ്രഹിചില്ല….

പിന്നയും അവൾഅത് ആവർത്തിച്ചു കൊണ്ടേയിരുന്നു…

“ഇന്ന് നന്ദു ഇട്ട പോസ്ററ് എന്നെ ഒരുപാട് കരയിച്ചു..എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇയാളെയും ഇയാളുടെ എഴുത്തുകളും..

അതിന് ഒരുമറുപടിഎന്നപോലെ ഒരു ദേഷ്യകാരന്റെ സ്മൈലി അയച്ചു കൊടുത്തു.. അത് എന്തോ അവളിൽ വല്ലാതെ സന്തോഷം ഉണ൪ത്തി….

പിന്നെ അവൾ തിരിച്ച് ഒരുപാട് മെസ്സേജുകൾ അയചെങ്കിലും നന്ദു തിരിച്ച് ഒന്നും അയച്ചില്ലാ.. അവനു വരുന്ന നൂറുകണക്കിന് മെസ്സേജുകളിൽ ഒന്നു മാത്രമായെ അത്‌ കണ്ടിരുന്നുള്ളു….

അവൾ ഇഷ്ടപെട്ടത് അവന്റെ അക്ഷരങ്ങളെയാ എന്നു തന്നെ അവ൯ മനസ്സിനെ പറഞ്ഞ് വിശ്വസിപിച്ചു…….

പക്ഷെ അതിനും അപ്പുറം വെറെ എന്തക്കയോ അവളുടെ മനസിൽ മറഞ്ഞിരുന്നു എഴുത്തിനോടുള്ള പ്രണയം എഴുതിയവനോടുള്ള ആരധന അതിലൂടെ അവനോട് തോന്നിയ ഒരു പ്രണയവും….

അവൾ പിന്നെ എന്നും നന്ദുവിന് ഒരു ശല്യകാരിയായി മാറിയപ്പോൾ…

ആ ശല്യ പെടുത്തലുകൾ ഇടക്ക് എപ്പോഴോ അവനിൽ നിന്നും നഷ്ട്ടമായ് കൊണ്ടിരുന്ന ഒരു ഇരുപത്തി രണ്ടു കാരന്റെ ചിന്തകൾ അവൾ തിരികെ കൊണ്ട് വന്നുതുടങ്ങീരുന്നു…

അവളുടെ കഥകൾ എല്ലാം ഇടയ്ക്ക് ഒരിക്കൽ നന്ദു കേട്ടപ്പോൾ മറ്റാരോടും തോന്നതിരുന്ന സഹതാപം അവളോട്‌ തോന്നിതുടങ്ങി……

പതിയെ പതിയെ സഹതാപം അകന്നു മാറി അടുപ്പം കൂടി വന്നു….

അവന്റെ മനസ്സിലെ പ്രണയമെന്ന മുട്ടിലെ ഇതളുകൾ അവൾ മെല്ലെ വിട൪ത്തി തുടങ്ങി….

പിന്നെ എന്നും ഫെയ്സ്സ്ബുക്കിലൂടെയുള്ള ചാറ്റിങ്ങുകളായ്… ചില രാത്രികളിൽ അവർ ഉറങ്ങിയിരുന്നില്ല ….

“അവളുടെ മുഖം എങ്ങിനെയാണെന്ന് അവൻ അറിയുന്നത് ഒരിക്കൽ അവൾ അയച്ചു കൊടുത്ത രണ്ട് കണ്ണുകളിലൂടെയാ.. “

അവരുടെ ഫോൺ വിളികളിലെ അവസാന വാക്ക് എന്നും… “നമ്മുക്ക് ഒന്നാകണം എന്നുവരെ ആയി മാറി….. “

“സ്വപ്നങ്ങൾ കുമിഞ്ഞു കൂടിയ ആ നാളുകളിലൊന്നിൽ അനാമികയും അവനും നേരിൽ കാണന് തീരുമാനിച്ചു…. “വരുന്ന ഓണത്തിന് “

മനസ്സിൽ കണ്ണുകൾ മാത്രമുള്ള ആ പൂർണ രൂപം അവന്റെ കൈ പിടിച്ചു നടക്കുന്നത് സ്വപ്നം കണ്ട നാളുകൾ…..

വരുന്ന ഓണം അവന്റെ പിറന്നാളിന് ഒപ്പം ആണെന്നുള്ളത് അവളോട്‌ മറച്ചുവെച്ച് ഒരുമിച്ച് കഴിക്കുന്ന ഓണസദ്യക്ക് ഒപ്പം അവളെ ഞെട്ടിക്കാം എന്ന് ഉറപ്പിച്ചു…..

പതിവില്ലാത്ത നല്ലൊരു മഴയിലൂടെയാണ് ആ ഓണപുലരി തുടങ്ങിയത് ….

മഴ അങ്ങനെ നിറഞ്ഞ് ആടിയപ്പോൾ അവൾ കാത്ത് നിൽക്കാം എന്ന് പറഞ്ഞ സ്ഥലത്ത് എത്തിയെന്ന് വിളിച്ചു പറഞ്ഞത് കേട്ട് നന്ദു അവിടേക്ക് പുറപ്പെട്ടു ….

മഴ നനഞ്ഞു കുതിർന്ന് നന്ദു പറഞ്ഞ് ഉറപിച്ച സ്ഥലത്ത് എത്തി…..പക്ഷെ അവനെക്കാളും ഒരുപാട് മുന്പ് എത്തിയ അവൾ നന്ദുവിനേയും കാത്ത് ഓണകോടിയും ഉടുത്ത് ആ മഴഎല്ലാം നനഞ്ഞ് നിന്നിരുന്നു …..

പക്ഷെ നന്ദു വന്ന് ബൈക്ക് വെച്ച് അവിടെയെല്ലാം നോക്കി എന്നിട്ടും അവളെ കണ്ടില്ല… എല്ലാം ആ നശിച്ച മഴകാരണമാ…….

റോഡിന്റെ മറുവശത്ത് നോക്കാം എന്ന് കരുതി അവളുടെ നമ്പർ ഡയൽ ചെയ്ത നന്ദു റോഡ് ക്രോസ്സ് ചെയ്യുന്നതും അവൾ പിന്നിൽ നിന്നും നന്തൂന്ന് വിളിച്ചോണ്ട് ഓടിവന്നതും ഒരുമിച്ചായിരുന്നു….

അവനെ കണ്ട സന്തോഷത്തിൽ എല്ലാം മറന്ന് ഓടിവന്നതാ… റോഡിലൂടെ വന്ന ആ വാഹനം ഒരു ദയവും കാണിച്ചില്ല അവളെ ഇടിച്ചുതെറിപിച്ചു അനാമിക തെറിച്ചു വീണു അവളുടെ ശരീരത്തിലൂടെ വാഹനം കഴറി..

അനു… എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് നന്ദു അവളുടെ അടുത്ത് ഓടി എത്തിയപോഴേക്കും വാഹനം ഓടി മറഞ്ഞ് അവൾ മറ്റൊരു ലോകതേക്കും പോയിതുടങ്ങിരുന്നു……

അവളുടെ ശബ്ദം ഒന്നു കേൾക്കാനേ അവളുടെ നാവ് കൊണ്ട് നേരിൽ നന്ദു എന്നൊരു വിളികേൾക്കനോ കഴിഞ്ഞില്ല.. ചോരയാലെ കുളിച്ചമുഖം തന്നെ കാണെണ്ടി വന്നു അന്ന് ആദ്യമായി ….

അവളുടെ മുഖം നന്ദു നെഞ്ചോട് ചേർത്ത് കണ്ണിൽ നോക്കി ആയിരവെട്ടം നിലവിളിച്ചു കെണ്ട്… ഒന്ന് കണ്ണ് തുറക്കൂഅനാമികെ നിന്റെ ഈ നന്ദു ഏട്ടന് വേണ്ടി….

ഇനിഒരിക്കലും കണ്ണുകൾ തുറക്കാത്ത ലോകത്തേക്ക് അവൾ നന്ദുവിനെ തനിച്ചാക്കി പോയത് അവനെ പൂർണമായും തളർത്തി…..

സഹിക്കാൻ കഴിയാഞ്ഞ ആ വേദനയിൽ നന്ദുവിന്റെ ഹൃദയം പൊട്ടി തകർന്ന അവളോടൊപ്പം അവനും പോയ്‌…..

ആരോരും ഇല്ലാത്ത വിജനമായ ആ റോഡിൽ ഇരുവരുടെയും ശരീരം മാത്രം കെട്ടി പുണർന്ന് കിടന്നു…

പക്ഷെ അപ്പോഴും അവളുടെ വലതുകൈ നെഞ്ചോട് ചേർത്ത് എന്തോ മുറുകെ പിടിച്ചിരുന്നു….

അതെ… അത്‌ അവന്റെ കുഞ്ഞ് കവിതയും കഥകളും അവനോട് അനുവാദം ചോദികാതെ അച്ചടി മഷി പുരണ്ട ഒരു പുസ്തക രൂപത്തിലാക്കി അവനെ നേരിൽ കാണുമ്പോൾ സമ്മാനിക്കാൻ കരുതി വെച്ചത്….. അവൾ അപ്പോഴും മാറോട് ഇറുക്കി പിടിച്ചിരുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *