നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ കല്യാണം നടക്കും ഒരു ചെറിയ പ്രശ്നമുള്ളത് മറ്റാരും അവൾക്കില്ല എന്നതും അവൾ ഒരു……

ഒ രുമ്പെ ട്ടവൾ

എഴുത്ത്:-രാജു പി കെ കോടനാട്

പാതി തുറന്ന ജാലകപ്പഴുതിലൂടെ ആർത്തലച്ച് പെയ്യുന്ന മഴയെ നോക്കി ഉറക്കം ഉണർന്നെങ്കിലും കണ്ണുകൾ ഇറുകെ അടച്ച് മഴയുടെ താളത്തിന് കാതോർത്ത് കിടക്കുമ്പോളാണ് ശരത്തിൻ്റെ ഫോൺ കോൾ.

ആശാനെ നമുക്കിന്ന് ഒരിടം വരെ പോവണം വേഗം ഒന്ന് റെഡിയാവ് അര മണിക്കൂറിനുള്ളിൽ ഞാൻ എത്തും എന്ന് പറഞ്ഞതും കോൾ കട്ടായി.പാതി മനസ്സോടെ എഴുന്നേറ്റ് പെട്ടന്നൊരു കുളിയും കഴിഞ്ഞ് വരുമ്പോൾ പതിവുപോലെ ദേവമ്മയുടെ കടും കാപ്പി ടേബിളിൽ ഉണ്ട്.

എങ്ങോട്ടാ ഇന്ന് രാവിലെ എൻ്റെ മോൻ എന്ന അമ്മയുടെ ചോദ്യത്തിന് ശരത് വന്നാൽ അറിയാം എന്ന് പറഞ്ഞതും അകത്ത് കോളിംഗ് ബെല്ലിൻ്റെ മണി മുഴങ്ങി. ഒരുമിച്ച് ചായയും കുടിച്ച് ഭിത്തിയിൽ ചാരി വച്ചിരുന്ന ക്രച്ചസ് കൈകളിൽ എടുക്കുമ്പോൾ ശരത് വിലക്കി ഞാനുള്ളപ്പോൾ നിനക്കെന്തിനാടാ മറ്റൊരു താങ്ങ് ഇടയ്ക്കൊക്കെ പതിയെ തനിയെ നടന്ന് നോക്കിയാലേ താങ്ങില്ലാതെ നടക്കാൻ കഴിയു എന്നവൻ പറഞ്ഞതും ക്രച്ചസ് ഉപേക്ഷിച്ച് അവനോടൊപ്പം പതിയെ പിച്ചവച്ച് പുറത്തേക്കിറങ്ങുമ്പോൾ ഓർത്തു അല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പറ്റാതെ വരുമ്പോഴാണല്ലോ വെപ്പുകാലിൻ്റെയും മറ്റൊരാളുടെയും കാലുകളുടെ വിലയറിയുന്നത്.

കാറിലെ മുൻ സീറ്റിലേക്ക് കയറിയതും തിരക്കി എങ്ങോട്ടാ നമ്മൾ.

അതൊക്കെപ്പറയാം ഒരു നല്ല കാര്യത്തിനാണ് പോരുന്ന വഴി ഞാൻ കാവിൽ ഒന്ന് കയറിയിരുന്നു നിനക്ക് അതിലൊന്നും വിശ്വാസമില്ലെന്നറിയാം എങ്കിലും എൻ്റെ ഒരു സമാധാനത്തിന് നിൻ്റെ നെറ്റിയിൽ ഒരു കുറിയിരിക്കട്ടെ എന്ന് പറഞ്ഞതും എൻ്റെ സമ്മതത്തിന് കാത്ത് നിൽക്കാതെ അവൻ കുറി വരച്ചു.

ചന്ദനത്തിൻ്റെ ഗന്ധവും നേരിയ തണുപ്പും മനസ്സിൽ ഒരു ഉണർവ്വ് നൽകിയപ്പോൾ അവൻ സംസാരം തുടർന്നു.

ഞാൻ പറയുന്നത് മുഴുവനും കേൾക്കാതെ നീ എന്നോട് ദേഷ്യപ്പെടരുത് നമ്മൾ ഇന്ന് പോകുന്നത് നിനക്കൊരു പെണ്ണ് കാണാനാണ്.

രണ്ട് കാലും ഉള്ളവന് പെണ്ണ് കിട്ടാത്ത ഈ കാലത്ത് എന്നെപ്പോലെ ഒന്നരക്കാലനായ പട്ടാളക്കാരന് ആര് പെണ്ണ് തരാൻ നീ വണ്ടി തിരിക്ക്. എന്ന് പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

നീ കരുതുന്ന പോലെയല്ല കാര്യങ്ങൾ നിനക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടാൽ കല്യാണം നടക്കും ഒരു ചെറിയ പ്രശ്നമുള്ളത് മറ്റാരും അവൾക്കില്ല എന്നതും അവൾ ഒരു കൊ ലക്കേസിൽ പ്രതിയാണ് എന്നുള്ളതുമാണ്. രാത്രിയുടെ മറവിൽ സ്വന്തം വീട്ടിൽ അവൾ ആ ക്രമിക്കപ്പെട്ടപ്പോൾ പ്രതിരോധിക്കുന്നതിനിടയിൽ പറ്റിയതാണ് കേസിൽ അവളെ കോടതി വെറുതെ വിട്ടു വീട്ടിൽ അതിക്രമിച്ച് കയറിയവനെ പ്രതിരോധിക്കുന്നതിനിടയിൽ പറ്റിയ കൈ അബദ്ധം.നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല കോളേജിൽ നമ്മുടെ ജൂനിയർ ആയിരുന്നു അവൾ.

പലതും സംസാരിച്ചിരുന്ന് വീടെത്തിയതറിഞ്ഞില്ല. വീടിന് മുന്നിൽ കാർ നിന്നതും തൊട്ടടുത്ത വീട്ടുകാർ എത്തിനോക്കുന്നുണ്ടായിരുന്നു.

ഉയരത്തിൽ കെട്ടിയ ചുറ്റുമതിലിനിടയിലെ ചെറിയ ഗയ്റ്റിലൂടെ മുറ്റത്തേക്ക് കാലെടുത്ത് വച്ചതും കൂട്ടിലെ വലിയ വളർത്തുനായ വല്ലാത്ത ശബ്ദത്തിൽ ഞങ്ങളുടെ നേർക്ക് കുരച്ച് ചാടുന്നുണ്ടായിരുന്നു. പൂമുഖവാതിലിനു മുകളിലെ കുടുബ ഫോട്ടോയിൽ നന്ദിത മോഹൻ്റെ മുഖം കണ്ടതും കണ്ണുകൾ ഒന്നുകൂടി അടച്ച് തുറന്നു.സൂക്ഷിച്ചു നോക്കി അതെ അവൾ തന്നെ.

പെട്ടന്ന് പഴയ ചില ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ പ്രണയം പറയാനായി അവളുടെ ക്ലാസ്സ് മുറിക്ക് പുറമെ കാത്ത് നിൽക്കുമ്പോൾ.

ക്ലാസ്സ് മുറിയിൽ വച്ച് കൂടെ പഠിക്കുന്ന ഒരുത്തൻ്റെ മുഖത്ത ടിച്ച് ചോദിച്ചത് നീ എന്നോട് ചോദിച്ചത് ആദ്യം നിൻ്റെ അമ്മയോട് ചോദിക്കടാ അവർക്ക് ഉള്ളതൊക്കെത്തന്നെയാ എനിക്കും ഉള്ളു എന്ന് പറഞ്ഞവൾ കൊടുങ്കാറ്റിൻ്റെ വേഗത്തിൽ പുറത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ആരോ പറയുന്നുണ്ട്

നിന്നോട് ഞാൻ പറഞ്ഞതാ സാജാ കളി അവളോട് വേണ്ടന്ന് എന്തിനും പോന്ന ഒരുമ്പെ ട്ടവളാണവൾ എന്ന് ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ…?

എന്ന ചോദ്യത്തിന് എന്നെ ത ല്ലിയ അവളെക്കൊണ്ട് ഞാൻ കൂടെ കിട ത്തി എൻ്റെ മുഖം തലോടിച്ചില്ലെങ്കിൽ ഞാൻ അലക്സിൻ്റെ മകനല്ലെന്ന് നീ കരുതിക്കോ എന്ന് പറയുന്നത് കേൾക്കാമായിരുന്നു.

തൻ്റെ മുന്നിലൂടെ ഒരു പെൺപുലിയായി അന്ന് നടന്ന് പോയവളോട് മനസ്സിൽ തോന്നിയത് ഒരു ആരാധനയായിരുന്നു.

മുറ്റത്ത് ആളനക്കം കേട്ടതും വാതിൽ തുറന്ന് പുറത്തെത്തിയ നന്ദിതയെ ഒരു പുഞ്ചിരിയോടെ നോക്കിയെങ്കിലും ഗൗരവത്തോടെ അവൾ പറഞ്ഞു.

അകത്തോട്ടിരിക്കാം വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ മരവാതിലിനു പിറകിലെ ഇരുമ്പു വാതിലിൻ്റെ ശബ്ദം വല്ലാത്ത അലോസരമുണ്ടാക്കിയപ്പോൾ അവൾ പറഞ്ഞു.

അച്ഛനും അമ്മയും കുടപ്പിറപ്പും പോയപ്പോൾ തനിച്ചായിപ്പോയ എനിക്ക് പേടിക്കാതെ ഒന്ന് മയങ്ങാൻ ചെയ്ത പണിയാണ് ഇതൊക്കെ.

കുറേ കാലങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരാൾ എന്നെ പെണ്ണുകാണാനായി വരുന്നത് അല്ലാതെ വന്നവരെല്ലാം എൻ്റെ കൈകളുടേയും നാവിൻ്റെയും കൊയ്ത്ത രിവാ ളിൻ്റെയും ചൂടറിഞ്ഞിട്ടുണ്ട്.

പിന്നെ ഇന്ന് വരുന്നത് എന്നെപ്പറ്റി എല്ലാം അറിയാവുന്ന രാജ്യത്തിന് കാവലായിരുന്ന ഒരു പട്ടാളക്കാരനും ഒരേ കോളേജിൽ പഠിച്ച ഒരാളും ആണെന്ന് ശരത്ത് പറഞ്ഞപ്പോൾ എന്തോ വരേണ്ടന്ന് പറയാൻ തോന്നിയില്ല.

അവൾ തന്ന ചൂടു കാപ്പിയും കുടിച്ച് പണ്ട് പറയാൻ മറന്ന പ്രണയവും പറഞ്ഞ് യാത്ര പറയാതെ ഇനി ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് പടിയിറങ്ങുമ്പോൾ ആ കണ്ണുകൾ വല്ലാതെ നിറഞ്ഞ് തുളുമ്പിയിരുന്നു.

ശരത്തിനേയും അമ്മയേയും സാക്ഷിയാക്കി പിറ്റേന്ന് രജിസ്ട്രാർ ഓഫീസിലെ രണ്ട് ഒപ്പുകളിലൂടെ ഞങ്ങൾ പുതിയ ജീവിതം തുടങ്ങുമ്പോൾ ആ കണ്ണുകളിൽ ഞാൻ എന്നെത്തന്നെ കണ്ടിരുന്നു.

വിവാഹ രാത്രിയിൽ എൻ്റെ നെഞ്ചോട് ചേർന്നവൾ കിടക്കുമ്പോൾ പുറത്ത് പെയ്യുന്ന പെരുമഴയേക്കാളും ശക്തിയായിരുന്നു പൊട്ടി ഒഴുകിയ അതു വരെയുള്ള അവളുടെ സങ്കടങ്ങൾക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *