വാശി
എഴുത്ത്:-ബിന്ദു എന്‍ പി
പാറി പറന്നു കിടക്കുന്ന തലമുടിയും അലസമായി കിടക്കുന്ന വസ്ത്രങ്ങളും പ്രതീക്ഷ വറ്റിയ കണ്ണുകളുമായി വിദൂരതയിലേക്ക് കണ്ണും നട്ട് മുറിയുടെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന മകളെ അയാൾ വേദനയോടെ നോക്കി നിന്നു… ആ കാഴ്ച അധിക നേരം കണ്ടുനിൽക്കാൻ അയാൾക്കയില്ല .
തന്റെ നാലുമക്കളിൽ മൂന്നാമത്തവൾ . രാഘവൻ നായർക്ക് നാലു മക്കളായിരുന്നു . രണ്ടാണും രണ്ട് പെണ്ണും . മൂത്ത മകളെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് കല്യാണം കഴിച്ചിരിക്കുന്നത് .. അതുകൊണ്ട് തന്നെയാണ് അയാൾ ഇളയവളെയും ഒരു ഗവണ്മെന്റ് ജോലിക്കാരനെ കൊണ്ട് മാത്രമേ കല്യാണം കഴിപ്പിക്കൂ എന്ന് വാശി പിടിച്ചത് . പക്ഷേ അത് ഇങ്ങനെ ആവുമെന്ന് ഒരിക്കലും കരുതോയില്ലല്ലോ..
ഇളയവൾ പ്രീത സുന്ദരിയായിരുന്നു .. പ്രീ ഡിഗ്രി വരെ മാത്രേ പഠിച്ചുള്ളൂ .. എങ്കിലും സമ്പത്തീകവും സൗന്ദര്യവും എല്ലാം ഉള്ളതുകൊണ്ട് നല്ലൊരു ഗവണ്മെന്റ് ജോലിക്കാരൻ തന്റെ മകളെ വിവാഹം കഴിക്കാൻ വരുമെന്ന് രാഘവൻ നായർ കണക്കുകൂട്ടി ..
മുട്ടിനു താഴെ മുടിയും വിടർന്ന കണ്ണുകളും വടിവൊത്ത ശരീരവും ഉള്ള അവൾ ഒരുങ്ങി പുറത്തേക്ക് പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. അതുകൊണ്ട് തന്നെ പതിനെട്ടു തികഞ്ഞതുമുതൽ കല്യാണലോചനകളുടെ ബഹളമായിരുന്നു .. ദിവസവും ഒന്നിലേറെ പേർ അവളെ കാണാൻ വന്നു .. അതിൽ ഏറെയും വിദേശത്തുള്ളവരും ബിസിനസ്സുകാരും ഒക്കെ ആയിരുന്നു . ചിലതൊക്കെ അവൾ ആഗ്രഹിച്ചതുപോലെ വിദ്യാഭ്യാസവും സൗന്ദര്യവും ഒത്തിണങ്ങിയവരും ഉണ്ടായിരുന്നു ..
എന്നാൽ അതൊന്നും ഗവണ്മെന്റ് ജോലിക്കാരല്ലെന്ന ഒറ്റക്കാരണം കൊണ്ട് രാഘവൻ നായർ വേണ്ടെന്നു വെച്ചു .. അവസാനം ഒരു ആലോചന വന്നു .. അയാളുടെ ആഗ്രഹം പോലെ ഗവണ്മെന്റ് ജോലിക്കാരൻ ..ചെറുക്കനെ കാണാൻ ഒട്ടും ഭംഗി ഉണ്ടായിരുന്നില്ല .. അയാളുടെ കൂടെ ജീവിക്കുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യായിരുന്നു അവൾക്ക് ..
പക്ഷേ അച്ഛൻ തന്റെ വാശിയിൽ ഉറച്ചു നിന്നു .. അവന് ഗവണ്മെന്റ് ജോലിയാണ് . മരണം വരെയുള്ള ചോറാണ് .. എന്നൊക്കെ പറഞ്ഞു കൊണ്ട് അയാൾ മകളുടെ ഇഷ്ടക്കേട് കാര്യമാക്കാതെ അവർക്ക് വാക്കുകൊടുത്തു .. അങ്ങനെ മനസ്സില്ലാ മനസ്സോടെ പ്രീത കല്യാണ മണ്ഡപത്തിൽ എത്തി .. താലികെട്ട് കഴിഞ്ഞെങ്കിലും അവളുടെ മനസ്സ് അതൊന്നും ഉൾക്കൊള്ളാൻ കൂട്ടാക്കിയില്ല .. അവിടെ മുതൽ അവളുടെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങുകയായിരുന്നു ..
കല്യാണം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിൽ എത്തിയിട്ടും അവൾ മറ്റേതോ ലോകത്തിൽ ആയിരുന്നു .. യന്ത്രീകമായി എന്തൊക്കെയോ കാട്ടിക്കൂട്ടി .. അവളുടെ പെരുമാറ്റത്തിൽ അസ്വഭാവീകത തോന്നിയ ചെറുക്കന്റെ വീട്ടുകാർ ഭ്രാന്തിയായ ഒരു പെണ്ണിനെയാണ് ഞങ്ങളുടെ ചെക്കന്റെ തലയിൽ കെട്ടിവെച്ചതെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെണ്ണിനെ തിരിച്ചു് വീട്ടിൽ കൊണ്ടു വിട്ടു ..
അന്ന് മുതൽ അവൾ ഇങ്ങനെയാണ്… ആരോടും മിണ്ടാതെ . സമയത്തിന് ആഹാരമോ വെള്ളമോ കഴിക്കാതെ .. എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ പോലും യാതൊരു പ്രതികരണവുമില്ലാതെ ..
“നിങ്ങളുടെ വാശി കാരണമല്ലേ മനുഷ്യാ നമ്മുടെ മോളിന്ന് ഇങ്ങനെ” എന്ന് പറഞ്ഞു?പൊട്ടിക്കരയുന്ന ഭാര്യയെ എന്തുപറഞ്ഞു സമാധാനിപ്പിക്കണം എന്ന് അയാൾക്കറിയില്ലായിരുന്നു ..
മകളുടെ നല്ല ഭാവി മാത്രം ലക്ഷ്യമാക്കുമ്പോൾ അവളുടെ ഇഷ്ടം കൂടി പരിഗണിക്കേണ്ടതായിരുന്നില്ലേ .. തന്റെ നശിച്ചൊരു വാശി .. അയാൾ സ്വയം കുറ്റപ്പെടുത്