പിറകിലിരുന്ന നീല ടീ ഷർട്ടിട്ട പൊക്കമുള്ളപയ്യൻ ബൈക്കിൽ നിന്നിറങ്ങുകയും ആ രണ്ടു പെൺകുട്ടികളുടെ അരികിലേക്ക് നീങ്ങുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെയാണ് പിന്നീടത് സംഭവിച്ചത്……

സൗമ്യ

Story written by Suresh Menon

അമ്പലത്തിൻ്റെ വടക്ക് വശമുള്ള ബസ് സ്റ്റാൻഡിൻ്റെ അടുത്തുള്ള അക്ഷയ സെൻ്ററിൻ്റെ മുന്നിലായിരുന്നു അന്ന് സൗമ്യക്ക് ഡ്യൂട്ടി . പതിവ് പോലെ ബസ്സ് വരാൻ കാത്ത് നിൽക്കുന്ന യാത്രക്കാർ . ബസ്സ് സ്റ്റാൻഡിൻ്റെ വലത് വശത്തുള്ള കൊച്ചു പച്ചക്കറി കടയുടെ അരികിലായി രണ്ടു പെൺകുട്ടികൾ നിന്ന് സംസാരിക്കുന്നു. ഇടക്കിടക്ക് മൊബൈലിൽ എന്തോ കാണിച്ച് ചിരിക്കുന്നുണ്ട്. സൗമ്യ അത് കണ്ടു. പുഞ്ചിരി തൂകി :

ഈ പിള്ളേരുടെ ഒരു കാര്യം. സൗമ്യ മനസ്സിൽ പറഞ്ഞു. മൊബൈൽ ഇല്ലായിരുന്നെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നു. സൗമ്യ മനസ്സിൽ പറഞ്ഞു.

പെട്ടെന്നായിരുന്നു ഒരു പുതിയ മോഡൽ ബൈക്ക് സ്പീഡിൽ ആ പച്ചക്കറി കടക്ക് സമീപം വന്ന് നിന്നത്. പിറകിലിരുന്ന നീല ടീ ഷർട്ടിട്ട പൊക്കമുള്ള
പയ്യൻ ബൈക്കിൽ നിന്നിറങ്ങുകയും ആ രണ്ടു പെൺകുട്ടികളുടെ അരികിലേക്ക് നീങ്ങുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെയാണ് പിന്നീടത് സംഭവിച്ചത്.

സാമാന്യം നല്ല തടിയുള്ള ആ രണ്ടു പെൺകുട്ടികളിൽ ഒരുവളുടെ പിറകിലേക്ക് ആ പയ്യൻ പാഞ്ഞു ചെല്ലുകയും ഞൊടിയിടയിൽ അവളുടെ തiടിച്ച ചiന്തിയിൽ അമർത്തി പിടിiക്കുകയും ചെയ്തു. ഷോക്കടിച്ചത് പോലെ ആ പെൺകുട്ടി ഞെട്ടിതെറിച്ച് പിറകോട്ട് നോക്കി.

ഇത് കണ്ട അക്ഷയ സെൻ്ററിന് മുന്നിൽ നിന്നിരുന്ന സൗമ്യ

“ടാ ” എന്നലറി വിളിച്ചു കൊണ്ട് ആ ബൈക്കിനരികിലേക്ക് പാഞ്ഞു ചെന്നു.

പിറകിലോട്ട് നീണ്ടു കിടന്നിരുന്ന അവൻ്റെ മുടി ചുറ്റി പിടിച്ച് മുഖം തിരിപ്പിച്ച് അവൻ്റെ കരണം നോക്കി ആഞ്ഞടിച്ചു. അവനത് ഒട്ടും പ്രതീക്ഷിക്കാത്ത അiടിയായിരുന്നു. ഇത് കണ്ട ബൈക്ക് ഓടിച്ചിരുന്ന പയ്യൻ പെട്ടെന്ന് വണ്ടി സ്റ്റാൻഡിലിട്ട് താഴെയിറങ്ങി .സൗമ്യയുടെ അടുത്തേക്ക് ചെന്നു

“സീൻ ഉണ്ടാക്കരുത് അറിയാലൊ അവൻ കമ്മീഷണറുടെ മോനാ..”

“ഹോ ഹോ കമ്മീഷണറുടെ മോനാണല്ലെ. ന്നാ പിന്നെ ഇരിക്കട്ടെ അവന് ഒന്നുകൂടി “

പറഞ്ഞു തീരുന്നതിന് മുൻപെ സൗമ്യ വീണ്ടും ആ പയ്യൻ്റെ മുഖം നോക്കി ആഞ്ഞടിച്ചു ……..

സംഭവം കണ്ട ബസ് സ്റ്റാൻഡിൽ നിൽക്കുന്നവർ പരസ്പരം മന്ത്രിച്ചു

” ഇതാണ് കോൺസ്റ്റബിൾ സൗമ്യ “

ബൈക്ക് ഓടിച്ചിരുന്ന പയ്യൻ വീണ്ടും സൗമ്യയോടായി പറഞ്ഞു.

“പ്ലീസ്. സീൻ ഉണ്ടാക്കരുത്. ആൾക്കാർ ശ്രദ്ധിക്കുന്നു. സത്യത്തിൽ ഒരു ബെറ്റ് വെച്ചതാണ് ‘ആ തടിച്ച പെണ്ണിൻ്റെ ചiന്തിക്ക് പിടിച്ചാൽ ഇന്ന് വൈകുന്നേരത്തെ treat എൻ്റെ വക എന്ന് ഞാൻ പറഞ്ഞു. അതാ പെട്ടന്നവൻ അങ്ങിനെ ചെയ്തു പോയത് “

“ഹോ ഹോ പെണ്ണിൻ്റെ ശiരീരത്തിൽ കയiറി പിടിiച്ചാണോടാ ബെറ്റ് വച്ച് കളിക്കുന്നത് “

അതും പറഞ്ഞതും അവൻ്റെ മുഖം നോക്കി സൗമ്യ ആiഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു.

പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് അത് വഴി പോയത്. പുറത്തെ ചെറിയ ബഹളം കണ്ട വണ്ടി സൈഡിൽ ഒതുക്കി രണ്ടു പേർ പുറത്തേക്കിറങ്ങി.

“സാറെ ഇത് നമ്മുടെ കമ്മീഷണറുടെ മകനാ സൗമ്യയുടെ കയ്യിലാ കിട്ടിയിരിക്കുന്നെ”

ഒരു പോലീസുകാരൻ ഓർമ്മിപ്പിച്ചു.

“ടോ രണ്ടിനേം പിടിച്ച് വണ്ടിയിൽ കയറ്റ്. താൻ ആ ബൈക്കുമെടുത്ത് സ്റ്റേഷനിലേക്ക് പോരെ സൗമ്യയോട് സ്റ്റേഷനിലേക്ക് വരാൻ പറ “

“ശരി സർ “

☆☆☆☆☆☆☆☆☆

ടീപോയിൽ വെച്ചിരുന്ന ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ഇത്രയും കാര്യങ്ങൾ സൗമ്യ തൻ്റെ മുന്നിൽ മൈക്കുമായിരിക്കുന്ന പെൺകുട്ടിയോട് പറഞ്ഞ വസാനിപ്പിച്ചു.

“എന്നിട്ട് പിന്നെ എന്തുണ്ടായി മേഡം”

“പിന്നെന്താ….. പതിവുപോലെ ഞാനങ് വൈറലായി .കോൺസ്റ്റബിൾ സൗമ്യയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. Tv ചർച്ചകൾ ഏറ്റെടുക്കുന്നു രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുന്നു അങ്ങിനെ ഞാനങ്ങ് ലൈംലൈറ്റിൽ ക ത്തിനിൽക്കുന്ന കാലം “

സൗമ്യ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെ ന്ത് സംഭവിച്ചു, “

“കുട്ടി ഈ വൈറൽ എന്നു പറയുന്നതിനൊക്കെ അൽപ്പായുസ്സെയുള്ളു പുതിയൊരെണ്ണം വീണ് കിട്ടിയാൽ സോഷ്യൽ മീഡിയ അതിൻ്റെ പിറകെ പോകും……പിന്നെ വൈറൽ താരങ്ങൾക്കൊക്കെ എന്ത് സംഭവിച്ചു എന്ന് ആരും അന്വേഷിക്കാറില്ല “

“ഒന്നുകൂടി വ്യക്തമാക്കാമൊ “

“കോൺസ്റ്റബിൾ സൗമ്യയെ പിന്നെ വോളിബോൾ കണക്ക് പാറശ്ശാല മുതൽ കാസോർ കോഡ് വരെ തട്ടലായിരുന്നു. പല തരത്തിലുള്ള മാനസിക പീiഡനങ്ങൾ … വർക്ക് പ്രഷർ സഹിക്കാൻ പറ്റില്ലായിരുന്നു….. വല്ലാത്തൊരു ടോക്സിക്ക് അനുഭവമായിരുന്നു ….ആരോട് പറയാൻ ആര് കേൾക്കാൻ……. അത്രയും വലിയ ട്രോമയായിരുന്നു ഞാൻ അനുഭവിച്ചത്. തികച്ചും എന്നെ വ്യക്തിപരമായി കടന്നാക്രiമിക്കയായിരുന്നു .അവസാനം പിടിച്ചു നിൽക്കാൻ വയ്യാതെയായി എൻ്റെ കുട്ടി. ഞാൻ രാജിവെച്ചു അവരുടെ ആവിശ്യവും അതായിരുന്നു. “

” കമ്മീഷണറും ടീമും ആയിരുന്നൊ ഇതിൻ്റെ പിറകിൽ “

“എന്നൊന്നും ഞാൻ പറയില്ല. പോലീസ് dept ന് പറ്റുന്നതല്ല എൻ്റെ സ്വഭാവം”കുലുങ്ങി ചിരിച്ചു കൊണ്ട് സൗമ്യ തുടർന്നു.

“അനീതി എവിടെ കണ്ടാലും ഞാനെതീർക്കും . അതിപ്പൊ ഒരു സാധാരണ ക്കാരനായാലും ശരി DGP ആയാലും ശരി മുഖം നോക്കാതെ ഞാൻ പ്രതികരിച്ചിരിക്കും. “

“നമുക്കൊരു ചായ കുടിച്ചിട്ട് തുടരാം ല്ലെ”

നിമിഷങ്ങൾക്കകം സൗമ്യ കൊണ്ടുവന്ന ചായ നുണഞ്ഞു കൊണ്ട് മൈക്ക് പിടിച്ചു കൊണ്ട് ആ പെൺകുട്ടി വീണ്ടും ചോദിച്ചു

“എങ്ങിനെ യാണ് ഈ സൗമ്യ സദനത്തിൽ എത്തിചേർന്നത് “

” പോലീസ് dept ൽ നിന്ന് പിരിഞ്ഞപ്പോൾ പലരും എനിക്ക് ജോലി ഓഫർ ചെയ്ത് മുൻപോട്ട് വന്നു മിക്കതും സെക്യുരിറ്റി ഓഫീസർ എന്ന ജോലിക്കായിരുന്നു ദുബായിൽ നിന്ന് ഒരു വലിയ കമ്പനിയുടെ ഓഫർ പോലും വന്നു “

“എല്ലാം വേണ്ടെന്ന് വെച്ചത് എന്താ “

“എല്ലാം ജോലിക്ക് മുകളിലും എന്നോട് ആജ്ഞാപിക്കാനും എന്നെ അനുസരിപ്പിക്കാനും ഒരു മുതലാളി കാണും ല്ലെ……. എൻ്റെ സ്വഭാവത്തിന് അത് ചേരില്ല എന്ന് ഞാൻ മനസ്സിലാക്കി വരികയായിരുന്നു അപ്പോൾ. എൻ്റെ മുതലാളി എൻ്റെ ശരികൾ മാത്രമാണ് എന്ന് എനിക്ക് ബോദ്ധ്യമായ കാലങ്ങൾ ആയിരുന്നു അത് .അത് കൊണ്ട് തന്നെ അവരോടൊക്കെ ഒരു ബിഗ് നോ പറയാൻ എനിക്ക് ഒരു മടിയും തോന്നിയില്ല.

ചായ നുണഞ്ഞുകൊണ്ട് സൗമ്യ തുടർന്നു

“ആയിടക്കാണ് ചികിത്സയിൽ കഴിയുന്ന സ്വന്തം പിതാവിനെ വഴിയരികിൽ ഉപേക്ഷിച്ച ഒരു മകനെ ക്കുറിച്ചുള്ള വാർത്ത ഞാൻ പത്രത്തിൽ വായിക്കാ നിടയായത്. അത് എനിക്കൊരു ഇന്നർ കോൾ പോലെയായിരുന്നു. ഇതാണെൻ്റെ വഴി എന്ന് പറയുമ്പോലെ……… “

“ഒറ്റക്കായിരുന്നൊ പിന്നീട് ….അതോ കൂട്ടിന്. ആരെങ്കിലും…… “

” തീർച്ചയായും എൻ്റെ അടുത്ത സുഹൃത്ത്’ഫിറോസും എൻ്റെ കൂടെ പഠിച്ച മായയും എന്നോടൊപ്പം നിന്നു .പിന്നെ സോഷ്യൽ മീഡിയയും……. “

” ഇന്നിവിടെ ആരും നോക്കാനില്ലാത്ത മുന്നൂറോളം മനുഷ്യർ ജീവിക്കുന്നുണ്ട്. ദെ ആർ വെരി ഹാപ്പി….പിന്നെ ഞാനും ഒരു പാട് സന്തോഷത്തിലാണ് ‘ഞങ്ങൾക്ക് സഹായമായി ഒരു പാട് നല്ല മനുഷ്യർ മുന്നോട്ട് വന്നിട്ടുണ്ട്. “

“കോൺസ്റ്റബ്ൾ സൗമ്യയിൽ നിന്ന് സൗമ്യ സദനത്തിലേക്കുള്ള യാത്ര ……. ഹാറ്റ് സ് ഓഫ് റ്റു യു മാം ….. “

ആ പെൺകുട്ടി എഴുന്നേറ്റു……

” പോകുന്നതിന് മുൻപ് എനിക്കിവിടെ താമസിക്കുന്നവരെ ഒന്ന് കാണണം. ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കണമെന്നുണ്ട് “

“പിന്നെന്താ വരു”

എല്ലാവരെയും കണ്ട് സംസാരിച്ച് വീഡിയോയിൽ പകർത്തി പോകാൻ നേരം സൗമ്യ പറഞ്ഞു

“ഒരാളെക്കൂടി പരിചയപെടുത്തി തരാം …… വരു ദാറ്റ് വിൽ ബി എ സർപ്രൈസ് റ്റു യു “

രണ്ട് പേരും ഗെയിറ്റിൻ്റെ വലുത് വശത്തുള്ള മാവിൻ ചുവട്ടിലേക്ക് നടന്നു. അവിടെ ഒരു സിമൻ്റ് ബഞ്ചിൽ ഒരാൾ ഇരുപ്പുണ്ടായിരുന്നു കയ്യിലൊരു പുസ്തകവുമുണ്ട്.

“ആളെ മനസ്സിലായൊ …….. ‘ഇത് രാം ദയാൽ’ മനസ്സിലായില്ല അല്ലെ…….. പറഞ്ഞു തരാം…. വർഷങ്ങൾക്ക് മുൻപ് ഒരു പെൺകുട്ടിയെ അiപമാനിച്ചതിന് ഒരു പയ്യൻ്റെ കൂiമ്പിടിച്ച് ഞാൻ വാiട്ടിയില്ലെ ആ പയ്യൻ്റെ അച്ഛനായ അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ. രാം ദയാൽ സാബ്. ആരുമില്ല നോക്കാൻ വല്ലാത്തൊര വസ്ഥയിലാണ് ‘ മകൻ നേരെയായില്ല. ഒരു പക്കാ ക്രിiമിനലായി മാറി വയസ്സായപ്പോൾ ഈ മനഷ്യനെ വീട്ടിൽ നിന്നിറക്കി വിട്ടു അവൻ ……കടുത്ത ഏകാന്തതയുടെ തടവിലായിരുന്നു രാം ദയാൽ പിന്നെ ഡിമൻഷ്യയുടെ ചെറിയ ആരംഭവും. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഞാനിങ്ങോട്ട് കൂട്ടി കൊണ്ടുപോന്നു. നൗ ഹി ഈസ് വെരി ഹാപ്പി രാം ദയാൽ ദെ ആർ ഫ്രം മീഡിയ”

രാം ദയാൽ തലയുയർത്തി ഒന്നു നോക്കി പുഞ്ചിരിച്ചു. വീണ്ടും വായനയിൽ മുഴുകി.

“മാം ഞാൻ മാമിനെ ഒന്ന് സല്യൂട്ട് അടിച്ചോട്ടെ “

സൗമ്യ പുഞ്ചിരിച്ചു ആ പെൺകുട്ടി സൗമ്യക്ക് സല്യൂട്ട് നൽകി ……

” മാം പറഞ്ഞില്ലെ എൻ്റെ മുതലാളി എൻ്റെ ശരികൾ ആയിരിക്കണമെന്ന് ആ ശരികൾക്കാണ് ഞാനിപ്പൊ സല്യൂട്ട് നൽകിയത് “

സൗമ്യ ആ പെൺകുട്ടിയെ തന്നോട് ചേർത്തുപിടിച്ച് നിറുകയിൽ ചുംബിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *