പുതിയ പെര കെട്ടിയതു മുതൽ മൂത്ത മോന്റെ ഭാര്യയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരുന്നു…….

അച്ഛമ്മ കഥ

Story written by Sathya Bhai

അമ്മയുടെ കൈയിലിരിപ്പും ശരിയല്ല.

അമ്മ വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ പോവരുത്.

പെട്ടെന്ന് വീട്ടിലേക്ക് പോവണം. ബാക്കിയൊക്കെ ഞാൻ മമ്മിയോടും, പപ്പായോടും വേണ്ട പോലെ പറഞ്ഞിട്ടുണ്ട്.

ആന്റിയോട് കൊണ്ടു വിടാൻ പറയൂ . ഒ.കെ ഞാൻ നാളെ വിളിക്കാം.

ഫോൺ കട്ട് ചെയ്തപ്പോൾ മുതൽ അവർക്ക് ടെൻഷൻ വർദ്ധിച്ചു വന്നു.

എങ്ങനെ അവളുടെ കൂടെ പൊറുക്കും എന്ന ചിന്ത മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.

പക്ഷേ പോവാതിരുന്നാൽ കൊച്ചു മോൻ വീട്ടിലേക്ക് തിരിച്ചു വരില്ല എന്നു തീർത്തു പറഞ്ഞിട്ടുണ്ട്.

പുതിയ പെര കെട്ടിയതു മുതൽ മൂത്ത മോന്റെ ഭാര്യയുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിരുന്നു.

എവിടെയും തൊടാനും, ഒരു ജോലിയും ചെയ്യാനും സമ്മതിക്കില്ല. ഒന്നു ചോദിച്ചാലും ഉത്തരവും പറയില്ല.

കുറെ സഹികെട്ടപ്പോൾ അടുത്തുള്ള സ്വന്തം വീട്ടിൽ ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങി.

മോന്റെ കൊച്ചു മോൻ എല്ലാം കണ്ടറിഞ്ഞു മനസ്സിലാക്കുന്നുണ്ടായിരുന്നു.

ജോലി കിട്ടി പോയ അവൻ ഒരിക്കൽ പോലും സ്വന്തം വീട്ടിൽ വരികയോ, അച്ഛനമ്മമാർക്ക് കാശയക്കുകയോ ചെയ്തില്ല.

സഹികെട്ട മകൻ അമ്മയെ പു ലഭ്യം ചീ ത്തവിളി തുടങ്ങി.

സ്വന്തം തറവാട്ടു വീട്ടിൽ കഞ്ഞിയും, കറിയും വെച്ച് അവർ കരഞ്ഞു കൊണ്ട് എല്ലാം കേട്ടുകൊണ്ടേയിരുന്നു.

മഴക്കാലം തോരാ മഴ പെയ്യുമ്പോൾ അവരെ മകൾ കൊണ്ടുപോയി. അവിടെ മാസങ്ങളോളം താമസിച്ചു.

കൊച്ചു മോൻ കൂടെച്ചെല്ലാൻ വിളിച്ചെങ്കിലും മകനെ പേടിച്ച് അവർ പോയില്ല. അച്ഛനമ്മമാരേയും, അമ്മയേയും (അച്ഛമ്മ ) വിളിച്ച് അവൻ എല്ലാം പറഞ്ഞു യോജിപ്പിച്ചു.

അമ്മയെ അവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. അടുത്ത യാഴ്ച എല്ലാവരും ചേർന്ന് ഗുരുവായൂരിൽ തൊഴുതു പ്രാർത്ഥിച്ചു. പിന്നീട് കൊച്ചു മോൻ സ്വന്തം വീട്ടിൽ വന്നു.

വാർദ്ധക്യത്തിൽ ഇത്രയധികം സ്നേഹമുളള കൊച്ചു മകൻ കിട്ടിയ ആ അച്ഛമ്മ ഭാഗ്യവതി തന്നെയാണ്.

ഭൂമിയിലെ സ്നേഹത്തിന്റെ ഉറവകൾ വറ്റാത്ത മനസ്സുകൾ എവിടെയൊക്കെയോ തിരുശേഷിപ്പുകളായി ഉണ്ടെന്നറിയുമ്പോൾ സന്തോഷമുണ്ടാവുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *