പൊട്ടിയ കണ്ണാടിയ്ക്കു മുന്നില്തോ ർത്തുമുണ്ടുരുട്ടി വയറ്റിൽ തിരുകി അവളൊരു പൂർണ്ണ ഗർഭിണിയാവും.നടുവത്ത് കൈ ഊന്നി വയറ്റില് തലോടി അവളാ…….

പെറാത്തോള്

Story written by Sabitha Aavani

കെട്ടുകഴിഞ്ഞു പിറ്റേമാസം തുടങ്ങി കുളിതെ റ്റിയില്ലേടിയെ എന്ന ചോദ്യം.

ഒഴിഞ്ഞ മൂലയിലെ പഴയചാക്കിൽ ചുരുണ്ടുകൂടി കിടക്കുമ്പോ എത്തിനോക്കാൻ വരുന്ന അമ്മായിക്ക്നൂ റു ചോദ്യങ്ങളുണ്ട് വേറെ.

ഒരു കുഞ്ഞിക്കാല് കാണാൻ അവനു ഭാഗ്യമില്ലെന്ന്അ വർ തന്നെ വിധിക്കും.

ഈ പെണ്ണ് പെറൂലേ?

അടക്കി പിടിച്ച ചോദ്യങ്ങൾ അവളുടെ നെഞ്ചിൽ കു ത്തികയറുമ്പോൾ

അറിയാതെ അവളും പഴിക്കും…

പെറാത്തോള്…

പൊട്ടിയ കണ്ണാടിയ്ക്കു മുന്നില്തോ ർത്തുമുണ്ടുരുട്ടി വയറ്റിൽ തിരുകി അവളൊരു പൂർണ്ണ ഗർഭിണിയാവും.

നടുവത്ത് കൈ ഊന്നി വയറ്റില് തലോടി അവളാ കുഞ്ഞിന്റെ അനക്കം നോക്കും.

പതിയെ ആ കുഞ്ഞു തുടിപ്പ്ഉ ള്ളിലൊരു അനക്കം വെച്ചന്നവൾ കിനാവ് കാണും.

കാലകറ്റി വയറു താങ്ങി അവള അങ്ങോട്ടുമിങ്ങോട്ടും നടക്കും.

ദിവസങ്ങൾ എണ്ണിപ്പിടിച്ചിരുന്ന് വീണ്ടും അവൾ അമ്മയാവാൻ കൊതിക്കും.

മാസങ്ങള്‍ അകലത്തില അവളുടെ സ്വപ്നങ്ങൾ ചോരത്തുള്ളികള്‍ പൊഴിച്ച്ഇ റങ്ങിപോകും.

മു ല യൂട്ടി കൊതിതീരാത്ത തന്നിലെ അമ്മയെ നോക്കി അവളാ മു ലക്കണ്ണുകൾ തലോടും.

മുപ്പതിനും മുന്നേ നരബാധിച്ചു നശിച്ച യൗവ്വനം ഓർത്തവൾ കണ്ണീരൊഴുക്കും.

പെറാതെ പോയൊരു പെണ്ണിനെ കാണുകിൽ നിങ്ങൾ ആദ്യമവളുടെ കൈകളെ തലോടുക. അവളുടെ നിരാശ പടര്‍ന്ന കണ്‍കളില്‍ നോക്കുക.

കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റിയൊരു ഹൃദയം നിങ്ങളെ നോക്കി പുഞ്ചിരിക്കും.

ഒരമ്മയാവാൻ ഉദരത്തിൽ ബീ ജം ചുമക്കണമെന്നില്ല.

പെറാത്ത പെണ്ണിന്റെ ഹൃദയത്തില്ഒ രായുസ്സ് കടംകൊള്ളാൻ മാത്രം കാത്തുവെച്ച സ്നേഹമുണ്ടാവും. കരുതലുണ്ടാവും.

ഉദരത്തില്‍ ഗര്‍ഭം ധരിക്കാതെ ഹൃദയത്തിൽ ഗർഭം ചുമക്കുന്ന അമ്മമാർക്ക് മാത്രം മനസ്സിലാവുന്നൊരു സത്യം!

Related Posts

Leave a Reply

Your email address will not be published. Required fields are marked *