പ്രിയം ~ ഭാഗം 04 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഏടത്തിയമ്മ അങ്ങോട്ട് വിളിച്ചു നോക്കിയോ….?

ഞാൻ വിളിച്ചില്ല….. പക്ഷേ മെസ്സേജയച്ചു… എനിക്ക് തിരിച്ച് റിപ്ലേ ഒന്നും തന്നില്ല…..

ഏടത്തിയമ്മക്ക് അതിന്റെ റിപ്ലേ ഇപ്പോൾ കിട്ടില്ല …. ശനിയാഴ്ച്ച വന്നിട്ട് കിട്ടാനേ സാധ്യതയുള്ളൂ……

അമ്മ കാര്യങ്ങളൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ടാവോ…?. ഗായത്രി സംശയത്തോടെ ചോദിച്ചു..

രാവിലെ ഞാൻ പറഞ്ഞിട്ട് പോയപ്പോൾ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും…..

ഗായത്രി ബെഡ്ഡിൽ ചാരികിടന്നു…ആകെ പ്രശ്നമായെന്നാ തോന്നുന്നേ …..?

അതോർത്ത് ടെൻഷനാവണ്ട …..ഇനിയും ഇതിൽ കൂടുതൽ കാണാനിരിക്കുന്നേയുള്ളൂ…….

ഗായത്രി ബെഡ്ഡിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റിരുന്നു..ടെൻഷനാവണ്ട പറഞ്ഞിട്ട് നീയെനിക്ക് ടെൻഷൻ കയറ്റാണല്ലോ….

ആ…. ഇപ്പോ അങ്ങനെയായോ …. ഞാൻ ഏടത്തിയമ്മയെ മോട്ടിവേഷൻ ചെയ്യല്ലെ …

ഗായത്രി വീണ്ടും ചുമരിൽ ചാരിയിരുന്നു….എന്തായാലും ഒരു കാര്യത്തിൽ ഭാഗ്യമുണ്ട്…

എന്താ അത്…? ഉണ്ണി ജിജ്ഞാസയോടെ ചോദിച്ചു….

നിന്നെയെനിക്ക് കല്ല്യാണത്തിനു മുമ്പേ പരിചയമുണ്ടായത്…..അല്ലെങ്കിൽ ഞാനീ അവസ്ഥയിൽ പെട്ടേനേ ….. ആർക്കും ഞാൻ പറയുന്നത് മനസ്സിലാവുകയുമില്ല….സഹായിക്കയുമില്ല. അവസാനം ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ ….

അങ്ങനെ പറയാണെങ്കിൽ ശരിക്കും പെട്ടത് ഞാനാ …..ഏടത്തിയമ്മയെ കണ്ടുപിടിച്ചത് തൊട്ട് കല്ല്യാണം ശരിയാക്കിയതുവരെ നടുവിൽ കിടക്കുന്നത് എന്റെ പേരല്ലെ ……

അതിന്റെയൊരു ദേഷ്യം എനിക്ക് നിന്നോടുണ്ട്…..ഗായത്രി ഉണ്ണിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു…..

സംസാരിച്ചിരിക്കുന്നതിനിടയിൽ മൊബൈലിലേക്ക് മെസ്സേജ് വന്നു…ഉണ്ണി അതെടുത്ത് നോക്കി…..

നോക്ക് ഏടത്തിയമ്മ അവള് അയച്ചിരിക്കുന്നത്…..

ഉണ്ണി കയ്യിലെ മൊബൈൽ ഗായത്രിയുടെ നേരെ നീട്ടി…..അവളത് വാങ്ങി വായിച്ചു നോക്കി….

” ഞാൻ നിന്നെ നല്ലപോലെ മനസ്സിൽ ശപിച്ചിട്ടുണ്ട്….. അതുകൊണ്ട് ഇടി വെട്ടുന്നുണ്ടെങ്കിൽ കുറച്ച് മാറി നിന്ന് വിളിച്ചോട്ടോ “

ഗായത്രി എഴുന്നേൽക്കാൻ തുടങ്ങി….നിനക്ക് പറ്റിയ ആളാ ……എന്തായാലും നീ വിളിച്ചോ …. ഞാൻ കിടക്കാൻ പോവാ … നമ്മുക്ക് രാവിലെ കാണാം…..

ഗായത്രി പുറത്തേക്കിറങ്ങി…. വാതിൽ ചാരാൻ തുടങ്ങുന്നതിന് മുമ്പേ …..

എന്തായാലും നീ സംസാരിച്ച് സംസാരിച്ച് പുറത്തോട്ടൊന്നും ഇറങ്ങണ്ട……അവളു പറഞ്ഞതു പോലെ പുറത്ത് നല്ല ഇടിയും മഴയുമൊക്കെ വരുന്ന ശബ്ദം കേൾക്കുന്നുണ്ട്…..

എങ്ങോട്ടും പോവുന്നില്ല….. ഇവിടെ തന്നെ ഇരുന്നോളാം….

ഉണ്ണി വാതിലടച്ചു….. മൊബൈലെടുത്ത് പ്രിയയുടെ നമ്പറിൽ വിളിച്ചു…..രണ്ടാമത്തെ റിങ്ങിൽ തന്നെ ഫോണെടുത്തു…….. അപ്പുറത്ത് നിന്ന് അവളുടെ ശബ്ദമൊന്നും കേൾക്കാത്തതു കണ്ട് …..

പ്രിയൂസ് ഉറങ്ങിയോടാ……

നീ എന്നെ താരാട്ട് പാടി ഉറക്കാൻ വിളിച്ചതാണോ …പതിഞ്ഞ സ്വരത്തിൽ മറുപടി വന്നു…

ഹോ …. നല്ല ദേഷ്യത്തിലാണല്ലൊ….. ഭക്ഷണം കഴിച്ചോ….?

ഏയ് ….. ഇല്ല …..ഞാൻ ദിവസവും രാത്രി ഭക്ഷണം കഴിക്കാറേയില്ല…..

അതെന്താ ഡയറ്റാണോ……?

ദൈവമേ ….. നീയിതൊക്കെ ചോദിക്കാനാണോ രാത്രി വിളിക്കാൻ പറഞ്ഞേ……രാവിലെ കാണുമ്പോഴെങ്ങാനും ചോദിച്ചാൽ പോരെ ……

ശരി….. എന്നാൽ രാവിലെ കാണാം…. ഗുഡ് നൈറ്റ് …..ഉണ്ണി ഫോൺ കട്ടാക്കാനായി ഒരുങ്ങി…

അയ്യോ വെക്കാണോ നീ …… ഇത്രയും സംസാരിക്കാനാണോ വിളിക്കാൻ പറഞ്ഞത്….. ഞാൻ വിചാരിച്ചു…..പ്രിയ നിരാശയോടെ പറഞ്ഞവസാനിപ്പിച്ചു..

ഉണ്ണി ബെഡിലേക്ക് കിടന്നു…

എന്താ വിചാരിച്ചേ …?

സംസാരം തുടർന്ന് രണ്ട് പേരും മയങ്ങി പോയി……. രാവിലെ അലാറം ശബ്ദം കേട്ടാണ് ഉണ്ണിയെഴുന്നേറ്റത്….. റെഡിയായി പുറത്തേക്ക് ചെന്നു….. ടൈനിംഗ് ടേബിളിൽ ചായയിരിക്കുന്നുണ്ടായിരുന്നു… അതെടുത്ത് കുടിക്കുന്നതിനിടയിലാണ് ഗായത്രി വന്നത്…….

ഉണ്ണി പോവാം…..

ചായ പെട്ടെന്ന് കുടിച്ച് തീർത്ത് ഉണ്ണി പോർച്ചിൽ നിന്ന് ബൈക്ക് പുറത്തേക്കെടുത്ത് സ്റ്റാർട്ടാക്കി…… ഗായത്രി പുറകിലേക്ക് കയറി….. പോകുന്ന വഴിയിൽ ……

അമ്മ ഇന്നും നല്ല ദേഷ്യത്തിലാ തോന്നുന്നു ഉണ്ണി ….

അതെന്താ അങ്ങനെ തോന്നാൻ…..? ഉണ്ണി കണ്ണാടിയിൽ കൂടി ഗായത്രിയെ നോക്കി കൊണ്ട് ചോദിച്ചു….

എനിക്ക് ഉച്ചയ്ക്ക് കൊണ്ടുപോകാനുള്ളത് ഒന്നും ഉണ്ടാക്കാൻ സമ്മതിച്ചില്ല…….ചോദിച്ചപ്പോൾ വെക്കാൻ വല്ലതും വേണ്ടേയെന്നാ മറുപടി കിട്ടിയത് …..

അപ്പോൾ കഴിക്കാനൊന്നും എടുത്തില്ലെ…

ഇല്ല ….

ഉണ്ണി ഹോസ്പിറ്റൽ പാർക്കിംഗിൽ വണ്ടി നിർത്തി….. സ്റ്റെയർ കയറുന്നതിനിടയിൽ ….

രാവിലെ കഴിച്ചില്ലെ….. ?

…..ഞാനാ നേരത്തെ എഴുന്നേറ്റത് ….രാവിലത്തെ കഴിക്കാൻ ഉണ്ടാക്കുന്നതിനിടയിലാ അമ്മ വന്നത്……പിന്നെയൊന്നിനും സമ്മതിച്ചില്ല…

ഗായത്രി നേഴ്സിംഗ് സ്റ്റേഷനിലേക്ക് കയറി …….. വസ്ത്രം മാറി യൂണിഫോമിട്ട് പുറത്തേക്ക് വന്നു….

ഏടത്തിയമ്മ കയ്യിൽ കാശെടുത്തിട്ടുണ്ടോ …?

ഞാൻ കാശെടുത്തിട്ടാ വന്നേ….. ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് കഴിച്ചോളാം…..

അപ്പോൾ രാവിലെയോ …… ഇപ്പോൾ വിശക്കുന്നില്ലെ…… ഉച്ചയാവാനൊക്കെ സമയം കുറേ കിടക്കുന്നു…..എന്തിനാ വെറുതെ പട്ടിണി കിടക്കുന്നെ …. വാ 9 മണിക്ക് ഇനിയും 15 മിനുട്ടുണ്ട് നമ്മുക്ക് കഴിച്ചിട്ട് വരാം…..

ഗായത്രി പിന്നെ തർക്കിക്കാൻ നിന്നില്ല. ശരി വാ… പെട്ടെന്ന് പോയിട്ട് വരാം..

ഗായത്രി ചിത്രയോട് പറഞ്ഞ് കാന്റീനിലേക്ക് ഉണ്ണിയെയും കൂട്ടി നടന്നു….താഴേക്കിറങ്ങാൻ നിന്നപ്പോഴാണ് പ്രിയ കയറി വരുന്നത് കണ്ടത്….

ഗായത്രി ചേച്ചി എങ്ങോട്ടാ …..?

ഉണ്ണി ചായ വേടിച്ചു തരാ പറഞ്ഞു… എന്നാ ശരി കുടിച്ചിട്ട് വരാമെന്ന് വെച്ചു……

പ്രിയ ഉണ്ണിയുടെ നേരെ തിരിഞ്ഞു….എനിക്കും വേടിച്ചു തരോ……. ചായയൊന്നും വേണ്ട മസാല ദോശ മതി….

നിനക്ക് ഞാൻ ആന മുട്ട വാങ്ങി തരും ..ഉണ്ണി ചിരിച്ചോണ്ട് താഴേക്കിറങ്ങി..രണ്ടു സ്റ്റെപ്പ് ഇറങ്ങിയപ്പോൾ നിന്നു. .

അല്ലെങ്കിൽ ഞാനൊരു കണ്ടീഷൻ പറയും പറ്റോ….?

പ്രിയ മുഖം ചുളിച്ചു…വേണ്ട…… അതിലും നല്ലത് മുകളിൽ പോയി രണ്ട് ഗ്ലൂക്കോസ് എടുത്ത് കുടിക്കുന്നതാ….

അവൾ സ്റ്റെപ്പ് കയറാൻ നിന്നു…..ഉണ്ണി പുറകിൽ നിന്ന് വിളിച്ചു……

നീ പിണങ്ങാതെ വാ …..നിനക്ക് മസാല ദോശയോ ചിക്കൻ ബിരിയാണിയോ എന്തു വേണമെങ്കിലും വാങ്ങി തരാ.. കാശു കൊടുത്താ മതി…

പ്രിയ എന്തെങ്കിലും പറയുന്നതിനു മുമ്പേ ഗായത്രി കൈ പിടിച്ച് വലിച്ച് താഴേക്കിറക്കി….

സംസാരിച്ച് നിൽക്കാൻ സമയമില്ല…. കുറച്ചു കഴിഞ്ഞാൽ ഡോക്ടർ വരും….

നടന്ന് കാന്റീനിലെത്തി …… ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഉണ്ണി പുറത്തേക്കിറങ്ങി…. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും വന്നു…..

ഏടത്തിയമ്മ ഞാൻ പോവാ …… വൈകുന്നേരം കാണാം…..

പ്രിയയെ നോക്കി…..ശരിട്ടോ പ്രിയകുട്ടി ചേട്ടൻ വൈകുന്നേരം പ്രേമിക്കാൻ വരാം….

പോ…. പോ…..

ഗായത്രിയും പ്രിയയും നടന്ന് ഹോസ്പിറ്റലിനകത്തേക്ക് കയറി…… ഉണ്ണി ബൈക്കെടുത്ത് പുറത്തേക്കും. . . .

************************

ഉച്ച സമയം……

ഗായത്രി ചേച്ചി കഴിക്കാൻ കൊണ്ടുവന്നിട്ടില്ലാന്നല്ലെ പറഞ്ഞത്…. ബ്രേക്കിന് സമയമായി നമ്മുക്ക് കാന്റീനിൽ പോയാലോ…..

ഗായത്രി വാച്ചിലേക്ക് നോക്കി….

ഉം…. പോവാം…..

രണ്ടു പേരും കാന്റീനിലെത്തി….. കഴിക്കുന്നതിനിടയിൽ …..

ചേച്ചി ഒരു കാര്യം ചോദിക്കട്ടെ ….

ഗായത്രി കഴിക്കുന്നത് നിർത്തി പ്രിയയെ നോക്കി….

എന്താണാവോ ….?

വേറെയൊന്നുമല്ല….. ചേച്ചി ഒരു നാലായിരം രൂപ കടമായി തരോ….. ശമ്പളം വന്നാലുടനെ വീട്ടാം….

ഞാനിന്നലെ തൊട്ട് വരാൻ തുടങ്ങിയതല്ലെയുള്ളൂ പ്രിയേ …..എന്റെ കയ്യിലാണെങ്കിൽ സേവിംഗ്സ് പോലുമില്ല…. നീ ചിത്രചേച്ചിയോട് ചോദിക്കായിരുന്നില്ലെ…..

പ്രിയ നിരാശയോടെ തല താഴ്ത്തി ….

അവരോടൊക്കെ ചോദിച്ചതാ ചേച്ചി …. എല്ലാവരും ഇല്ലാന്ന് പറഞ്ഞു …അതുകൊണ്ടാ ചേച്ചിയോട് ചോദിച്ചേ ….. ഒരത്യാവശ്യമായി പോയി…..

പിന്നെയൊന്നും മിണ്ടാൻ നിൽക്കാതെ ഗായത്രി ഭക്ഷണം കഴിച്ച് കൈ കഴുകി…. പുറത്തിറങ്ങി നടക്കുന്നതിനിടയിൽ …..

നിനക്ക് കാശ് ചോദിക്കാൻ പറ്റിയ ഒരാളുണ്ട് …. ചോദിച്ചു നോക്കി കൂടെ …?

ആരാ ചേച്ചി ….. ഡോക്ടറുടെ അടുത്താണോ ….?

ഗായത്രിയൊന്ന് ചിരിച്ചു….

ഉം … ഡോക്ടറോട് ചോദിച്ചാൽ ഇപ്പോൾ കിട്ടും…… നിന്നോട് ഉണ്ണി വരുമ്പോൾ ചോദിക്കാനാ പറഞ്ഞേ…..

അയ്യോ അവനോടോ ……പ്രിയ ഞെട്ടിയ പോലെ നിന്നു…

അതെന്താ അവനോട് ചോദിച്ചാ ….. നിനക്ക് വേണമെങ്കിൽ മതി……

ഗായത്രി അകത്തേക്ക് നടന്നുകയറി….. ഇരിക്കുന്നതിനിടയിൽ ഗായത്രിയുടെ അടുത്തേക്ക് പ്രിയ നീങ്ങി നിന്നു…..

ചേച്ചിയൊന്ന് ചോദിച്ചു നോക്കോ …

എന്ത് …?

ഉണ്ണിയോട് കാശ്……

നിനക്കല്ലെ കാശ് വേണ്ടത് എനിക്കാണോ …

ചേച്ചിക്കാവുമ്പോൾ പ്രശ്നമില്ലല്ലൊ …..

നിനക്കാവുമ്പോഴും പ്രശ്നമില്ല….ഗായത്രി എഴുന്നേറ്റു …. ചിത്ര അകത്തേക്ക് കയറി വന്നു….

രണ്ടു പേരും റൂമിലേക്ക് നടന്നാ …… ഇഞ്ചക്ഷന് ടൈമായി…..

ഗായത്രിയും പ്രിയയും പുറത്തേക്കിറങ്ങി റൂമുകളിലേക്ക് നടന്നു…

***********************

വൈകുന്നേരമായി…….

പ്രിയേ സമയമായില്ലെ….നീ പോയി ഡ്രസ്സ് മാറിക്കോ …..ഞാൻ വന്നോളാം….

പ്രിയ ശരിയെന്ന് തലയാട്ടി മുറിയിലേക്ക് പോയി….. ചിത്ര വരാന്തയിലൂടെ പുറത്തേക്ക് നടക്കാനൊരുങ്ങിയപ്പോഴാണ് ഉണ്ണി കയറി വന്നത്…

ചിത്രേച്ചി .. ഏടത്തിയമ്മയുടെ ജോലിയൊക്കെ കഴിഞ്ഞോ …?

സമയമായില്ലെ കഴിഞ്ഞിട്ടിപ്പോൾ മുറിയിലേക്ക് പോയിട്ടുണ്ടാവും…

ശരി……ഉണ്ണി മുകളിലേക്ക് കയറി നേഴ്സിംഗ് സ്റ്റേഷനടുത്തേക്ക് നടന്നു…. പുറത്താരെയും കാണാത്തതു കണ്ട് ഡോറിൽ മുട്ടി നോക്കി…. ശബ്ദമൊന്നും കേൾക്കുന്നത് കാണാഞ്ഞ് വെറുതെ തള്ളി നോക്കി….. അത് പെട്ടെന്ന് തുറന്നപ്പോൾ ഉണ്ണി അകത്തേക്ക് വീണതുപോലെ കയറിപ്പോയി….. സൈഡിലെ കാഴ്ച കണ്ട് ഉണ്ണി കണ്ണുപൊത്തി….. പ്രിയ താഴെ കിടന്നിരുന്ന ചുരിദാറിന്റെ ഷാളെടുത്ത് ദേഹത്തിട്ടു….

വൃത്തികെട്ടവൻ……പ്രിയ ദേഷ്യത്തിൽ പറഞ്ഞു….

ശബ്ദമുണ്ടാക്കരുത് പ്ലീസ് …. സത്യായിട്ടും വേണമെന്ന് വെച്ചിട്ടല്ല……

പുറത്തേക്കിറങ്ങ്…..പ്രിയ വെളിയിലേക്ക് കൈ ചൂണ്ടി…

ഉണ്ണി പുറത്തിറങ്ങി കസേരയിലിരുന്നു…ശ്ശെ ….. മോശമായി പോയി….

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ വസ്ത്രം മാറി പുറത്തേക്കിറങ്ങി വന്നു…. ഉണ്ണിയെ നോക്കി…..

നിന്നെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നുമല്ല വിചാരിച്ചേ ……

സത്യമായിട്ടും വേണമെന്ന് വിചാരിച്ച് ചെയ്തതല്ല ….

നിൽക്ക് …. ഗായത്രി ചേച്ചി വരട്ടെ ഞാൻ പറയുന്നുണ്ട്……നിന്റെ യഥാർത്ഥ സ്വഭാവമെന്താണെന്ന് …..പ്രിയ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു…

എന്തിനാ വെറുതെ ഏടത്തിയമ്മയോടൊക്കെ പറയാൻ നിൽക്കുന്നേ… മുഖം പൊത്തിയതു കൊണ്ട് ഞാനൊന്നും കണ്ടില്ലല്ലോ … പോരാത്തതിന് ഞാൻ സോറി പറഞ്ഞില്ലെ ……..

ഇത്രയും വെളിച്ചമുണ്ടായിട്ട് കണ്ടില്ലാന്ന് നുണ പറയുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് മനസ്സിലിരുപ്പെന്താണെന്ന് ….ഞാനെന്തായാലും പറയും….
പ്രിയ ഗൗരവഭാവത്തിൽ പറഞ്ഞു.

എന്നാ പറഞ്ഞു കൊടുക്ക്….. എനിക്ക് അറിയാതെ പറ്റിയതാണെന്ന് പറഞ്ഞാ ഏടത്തിയമ്മ വിശ്വസിച്ചോളും……

പ്രിയ ഉണ്ണിയുടെ അരികിലേക്ക് ചേർന്നിരുന്നു. ഞാൻ വെറുതെ പറഞ്ഞു കൊടുക്കില്ലല്ലോ…… വേണമെന്ന് വിചാരിച്ച് ഞാൻ റൂമിൽ ഒറ്റക്കുള്ളത് മനസ്സിലാക്കി തുറന്നതാണെന്നും …പിന്നെ …. എന്നെ കയറി ഉമ്മ വെച്ചെന്നും പറയും…..

ഉണ്ണി അവളുടെ കയ്യിൽ കയറി പിടിച്ചു. നീ പറയുന്നത് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നുണ്ട്….. എന്തു വേണമെങ്കിലും ചെയ്യാം… പറഞ്ഞു കൊടുക്കരുത്…

എന്തു പറഞ്ഞാലും ചെയ്യോ ….? പ്രിയയൊന്ന് ഒളികണ്ണിട്ട് ഉണ്ണിയെ നോക്കി…

ചെയ്യാം …..പറയാൻ നിൽക്കരുത് പ്ലീസ് ….

പ്രിയ ഉണ്ണിയുടെ മുഖത്തേക്ക് നോക്കി…

എന്നാലെ ഞാനൊരു കാര്യം ചോദിക്കട്ടെ…

തുടരും

©️ Abhijith’s Pen

Leave a Reply

Your email address will not be published. Required fields are marked *