ഭാര്യയുടെ മരണത്തിൽ അയ്യാൾ ഡിപ്രെഷൻ അടിച്ചു ച ത്തു പോകും എന്നായിരുന്നു കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും….

ഇന്നിന്റെപുലരികൾ

Story written by Unni K Parthan

ഭാര്യയുടെ മരണത്തിൽ അയ്യാൾ ഡിപ്രെഷൻ അടിച്ചു ച ത്തു പോകും എന്നായിരുന്നു കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും..

ഭാര്യയുടെ തിരിച്ചു വരവിനായി അയ്യാൾ നേർച്ചകൾ നേർന്നു…

അമ്പലങ്ങളും പള്ളികളും കയറിയിറങ്ങി..

കണ്ണീരു കൊണ്ട് ദൈവങ്ങളുടെ പോലും മനസ് ഉലച്ചു കളഞ്ഞു..

അയ്യാളെ സമാധാനിപ്പിക്കാൻ കഴിയാതെ നാടും നാട്ടുകാരും ആകെ കുഴങ്ങി..

അവളില്ലേൽ ഞാൻ ഇല്ല എന്ന് അയ്യാൾ ആ തെരുവിലൂടെ അലറി കരഞ്ഞു കൊണ്ട് നടന്നു..

അയ്യാളുടെ അവസ്ഥ കണ്ട് കാലനു പോലും അലിവ് തോന്നി..

പക്ഷേ.. വിധി മാത്രം അവിടെ അലിവ് കാട്ടിയില്ല..

ആരെയും അറിയിക്കാതെ അവൾ ഒരു ഉറക്കത്തിൽ നിന്നും മറ്റൊരു വലിയ ഉറക്കത്തിലേക്ക് യാത്രയായി..

ഇതറിഞ്ഞ അയ്യാൾ അലറി കരഞ്ഞു.. കൂടെ കൂടിയ കൂട്ടുകാർ പരസ്പരം പറഞ്ഞു..

“അവനെ ഒറ്റയ്ക്ക് വിടരുത്.. അവൻ എന്തേലും കടും കൈ ചെയ്യും..” കൂട്ടുകാർ ഇടം വലം നിന്നു.. ഒടുവിൽ ആറടി മണ്ണിൽ അവൾ കണ്ണടച്ചു കിടന്നു..

ചടങ്ങുകൾ കഴിഞ്ഞു.. കൂട്ടുകാരിൽ ചിലർ അവനൊപ്പം നിന്നു.. അന്ന് രാത്രി അവൻ അലമുറയിട്ട് കരഞ്ഞു.. കൂട്ടുകാർ അവനെ ചേർത്ത് പിടിച്ചു.. “പോയവർ പോയി..” അവർ അവനോട് പറഞ്ഞു…

ദിവസങ്ങൾ മുന്നോട്ട്.. അവളുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. കൂട്ടുകാർക്ക് തിരിച്ചു പോണം.. വീട്ടിൽ നിന്നും കുടുംബക്കാർ അന്വേഷിച്ചു വന്നു..

മനസില്ലാ മനസോടെ അവർ അവനിൽ നിന്നും അടർന്നു മാറി..

അവർ പോയതും അവൻ അലറി വിളിച്ചു കൊണ്ട് അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു..

കൂട്ടുകാർ അപ്പോളേക്കും ദൂരെ എത്തിയിരുന്നു…

നാളുകൾക്ക് ശേഷം ഒരു പകൽ..

അവന്റെ വാട്സാപ്പ് സ്റ്ററ്റസ് കണ്ട് കൂട്ടുകാർ ഒന്ന് അമ്പരന്നു..

“ഫ്രണ്ട്സ്.. പോയത് പോയി…

ഇനി അതോർത്തു വിഷമിച്ചിട്ടു കാര്യമില്ല…ഞാൻ പുതിയ ഒരു ജീവിതം തേടുന്നു.. പങ്കാളികൾ ആകാൻ ആഗ്രഹമുള്ളവർ അറിയിക്കുക.. “

അന്തം വിട്ട സ്മൈലിയുമായി കൂട്ടുകാർ റിപ്ലൈ കൊടുത്തു..

അവന്റെ റിപ്ലൈ..

“പ്രാർത്ഥിച്ചവർക്ക് നന്ദി..”

കൂട്ടുകാർ പരസ്പരം നോക്കി..

“സത്യത്തിൽ അവനിൽ അവളോട് എന്തായിരുന്നു..”

ഉത്തരം അറിയാവുന്നവൾ ഇന്ന് ആറടി മണ്ണിൽ കിടന്നു പൊട്ടികരയുന്നുണ്ടായിരുന്നു..

ശുഭം

Leave a Reply

Your email address will not be published. Required fields are marked *