ഭർത്താവിൽ നിന്ന് കിട്ടേണ്ട അവളുടെ പല ആഗ്രഹങ്ങളും മോഹങ്ങളും കിട്ടാതായപ്പോൾ അവൾ ആരോടും പറയാതെ അവയെല്ലാം……..

Story written by Shafeeque Navaz

ജീവിതത്തോട് മടുപ്പും ഭർത്താവിനോട് വെറുപ്പും തോന്നി തുടങ്ങിയ നാൾമുതൽ അവൾ മുബൈൽ ഫോണിനെ കൂട്ട് പിടിച്ച് സോഷ്യൽ മീഡിയയിലെ കഥകളിലെ വായനയിൽ മുഴുകി…

വേദനകളിൽനിന്നും കുറച്ചുനേരം വിശ്രമിക്കാൻ… ആസ്വദിക്കാൻ… അവൾ കഥകളെ ആശ്രയിച്ചു….

ഇന്ന് യാദൃശ്ചികമായി പേര് മറ്റൊരു ഭാഷയിൽ എഴുതിയ ദുൽക്കർ സൽമാന്റെ ഫോട്ടം വെച്ച ഐഡിയിൽ നിന്നും പോസ്റ്റിയ ഒരു കഥ ഫേസ്ബുക്കിലൂടെ വിരലോടിച്ചപ്പോൾ അവളുടെ ശ്രേദ്ധയിൽ പെട്ടു..

“അത് മനോഹരമായൊരു പ്രണയകഥയായിരുന്നു..”

“അക്ഷരങ്ങൾകൊണ്ട് തീർത്ത ആരെയും കൊതിപ്പിക്കുന്നൊരു “ലൗ സ്റ്റോറി”

രണ്ട് ദിവസം കൊണ്ട് പതിമൂന്ന് k ലൈക്‌ കിട്ടിയ ആ സ്റ്റോറി ഏഴായിരംപേര് ഷെയർ ചെയ്‌തതും അതിലെ മൂന്ന് k കമ്മന്റും അവൾ ശ്രെധിച്ചു..

അവൾ കഥ മെല്ലെ വായിച്ചുതുടങ്ങി പതിയെ വായനയിൽ മുഴുകി…..

എബിയുടെ സ്വന്തം ആയിശുവിന്റെ കഥ

ബാല്യം കുസൃതിയിലൂടെ കടത്തിക്കൊണ്ട് പഠനകാലം പൈങ്കിളിയിലൂടെ വരച്ചുകാട്ടി കൗമാര യെവ്വന,പ്രണയം സാഹിത്യംകൊണ്ട് അതിമനോഹരമായി വർണ്ണിച്ച് എഴുത്തുകാരൻ എഴുതി…

വിരഹം അക്ഷരങ്ങളിലൂടെ പറയാതെ പറഞ്ഞ് കഥയുടെ അവസാനം കണ്ണ് നനയിച്ച് ഒരുമിച്ച എബിയുടെയും ആയിശുവിന്റെയും പിന്നെയുള്ള ജീവിതവും സന്തോഷമാക്കി എഴുതി പൂർണമാക്കിയ ആ കഥ

അവളുടെ ഹൃദയത്തിൽ പതിഞ്ഞു…

അവൾക്ക് ഒരുപാട് ഇഷ്ട്ടപെട്ടു….

പക്ഷെ അവളുടെ മനസ്സ് അപ്പോഴും അവളോട്‌ പറഞ്ഞ് കൊണ്ടിരുന്നു

ഇതല്ല പ്രണയം……

ആർക്കും ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല

എഴുതി ഒപ്പിക്കാം ഇങ്ങനെയൊരു പ്രണയം….

ഇങ്ങനെ അക്ഷരങ്ങളിലൂടെ ഒരുപാട് മനോഹരമാക്കാം പ്രണയം….

കഥകളിൽ കണ്ട ജീവിതം

യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ അവർ രണ്ടുപേർക്ക് ഇടയിൽ നിന്നും സ്നേഹം ഒരുപാട് അകലെ മാറി നിൽക്കും…

അവളുടെ ചിന്ത അങ്ങനെയൊക്കെ സഞ്ചരിച്ച്ബോധം നശിച്ച് കിടക്കുന്ന ഭർത്താവിന്റെ അരുകിൽ കിടന്നവൾ അവളിലേക്കൊന്ന് തിരിഞ്ഞുനോക്കി…

ദിവസവുമുള്ള അയാളുടെ മദ്യപാനത്തിനേയും ഫോണിനോടുള്ള അമിത അടുപ്പവും ചോദ്യം ചെയ്യുമ്പോൾ അവളുടെ മനസ്സിന് അയാളിൽ നിന്നും കിട്ടിയത് വേദനിപ്പിക്കുന്ന കടുത്ത മറുപടികളായിരുന്നു….

പ്രണയവിവാഹമായിരുന്നു അവളുടേത് അല്ല.. അല്ല അവരുടേത്….

അനാഥനായി ചെറുപ്പം മുതലേ ഒറ്റക്ക് ജീവിച്ച അയാൾക്ക് കൂട്ടായി അവൾ ചെന്ന് കയറിയപ്പോൾ.. അമ്മയും ആങ്ങളമാരും അവളിൽ നിന്നും വെറുപ്പോടെ അകന്ന് മാറി

ചേച്ചിയും അച്ഛനും എന്നന്നേക്കുമായി അവൾക്ക് നഷ്ടമായി… അനുജത്തി ഒളിച്ചോടിയതിനാൾ മനംനൊന്ത് വിവാഹ നിച്ഛയം കഴിഞ്ഞ ചേച്ചി ജീവനൊടുക്കി….

മൂത്ത മകൾ ഈ ലോകത്ത് നിന്നും ഇളയവൾ കുടുബത്ത് നിന്നും ഇറങ്ങി പോയപ്പോൾ രംഗബോധം മനസ്സിലാക്കി തന്നെ കടന്നുവന്ന കോമാളി അതി വേഗതയോടെ അച്ഛനേയും കീഴ്പെടുത്തി….

ഒന്നിനുപിറകെ ഒന്നായി എല്ലാം നക്ഷ്ട്ടപെട്ട അവൾ പ്രണയിച്ച പുരുഷനിൽ നിന്നും ഏതൊരു പെണ്ണിനേയും പോലെ ആഗ്രഹിച്ചു, നല്ലൊരു ജീവിതം, സ്നേഹം ഇവയെല്ലാം……

തുടക്കത്തിലെ ജീവിതത്തിൽ അവൾ പ്രതിക്ഷിച്ചതിലേറെ സ്നേഹം അവൾക്ക് കിട്ടിയതായി തോന്നിയത് ഒരു തോന്നൽ മാത്രം ആയിരുന്നുയെന്ന് പിന്നീടുള്ള ജീവിതം അവൾക്ക് മനസ്സിലാക്കികൊടുത്തു…

കുടുബവുമായി ഒരു ബന്ധമില്ലാതെ അവർ അഞ്ചു വർഷം സ്നേഹം മറ്റുള്ള വർക്ക് മുന്നിൽ അഭിനയിച്ചു കാട്ടി ജീവിച്ചപ്പോൾ അവൾ രണ്ട് കുട്ടികളുടെ അമ്മയായി….

മദ്യം അയാൾ കുടിച്ചിരുന്ന കാലം കടന്നുപോയി….

മദ്യം അയാളെ കുടിച്ചുതുടങ്ങിയപ്പോൾ അവളും കുട്ടികളും ഒറ്റപെട്ടുതുടങ്ങി….

മറ്റൊരു വില്ലൻ മുബൈൽ ഫോണും… ദാഹം മദ്യത്തോടും പ്രണയം ഫോണിനോടുമായപ്പോൾ അവളോടുള്ള താല്പര്യം അയാളിൽ കുറഞ്ഞു

ഭർത്താവിൽ നിന്ന് കിട്ടേണ്ട അവളുടെ പല ആഗ്രഹങ്ങളും മോഹങ്ങളും കിട്ടാതായപ്പോൾ അവൾ ആരോടും പറയാതെ അവയെല്ലാം വേദനയോടെ ഉള്ളിലൊതുക്കി…

ഏയ് മനുഷ്യ,,, ഇതൊന്നു നിർത്തിക്കൂടെ,,, എന്നെയല്ല നമ്മുടെ കുട്ടികളെ ഓർത്തെങ്കിലും,,,

അവൾ ഇനി കരഞ്ഞു പറയാൻ മറ്റൊന്നുമില്ലാ അയാൾക്ക്‌ മുന്നിൽ…
അയാൾ മറ്റൊരു സ്വപ്ന ലോകത്തിലായിരുന്നു

തല്ലും തൊഴിയും കൊണ്ടവൾ പിടിച്ചുനിന്നു ഒരു പുരുഷന്റെ സ്നേഹവും കരുതലും കിട്ടേണ്ട സന്നർഭങ്ങളിൽ അവൾ അനുഭവിച്ചത് ഭർത്താവിന്റെ ക്രൂരതകൾ ….

“ഇപ്പോൾ അവൾക്ക് ഏക ആശ്വാസം ഇടയ്ക്ക ഇങ്ങനെയുള്ള വായനയാ” അതിലൂടെ അവൾക്ക് കിട്ടാതെപോയ അവൾ ആഗ്രഹിച്ച സ്നേഹം കണ്ടെത്തുന്നു…

ഒരുകാലത്ത് ചക്കരെ പൊന്നെ എന്നക്കെ പറഞ്ഞ് പിറകെ നടന്നപ്പോൾ അവൾ നല്ലൊരു ജീവിതം പ്രതീക്ഷിച്ച് കൂടെ ഇറങ്ങിച്ചെന്നതാ

മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് അയാളെന്ന് അന്ന് അവളുടെ പ്രായത്തിനൊപ്പം പൊട്ടബുദ്ധിയും അവളെ പറഞ്ഞ് വിശ്വസിപ്പിച്ചത് കൊണ്ടാ അവൾക്ക് പലതും നഷ്ട്ടപെട്ടത്…

പ്രണയം കഥകളിലൂടെ വായിക്കാനും…. കവിതകളിലൂടെ പാടാനും…. സിനിമയിലൂടെ കാണാനും മാത്രമേ കൊള്ളൂ എന്നവൾ ഇന്ന് മനസ്സിലാക്കി കൊണ്ട് വായിച്ചു തീർന്ന കഥക്ക് ഒരു അഭിപ്രായം ഇടാൻ തീരുമാനിച്ചവൾ ഇങ്ങനെ എഴുതി…

പ്രണയവിവാഹം രണ്ട് തരമുണ്ട് സുഹൃത്തേ !

ഒന്ന് താങ്കൾ ഇപ്പോൾ എഴുതി മനോഹരമാക്കിയത്

മറ്റൊന്ന്.. “ജീവനേക്കാളേറെ പ്രേണയിച്ച എന്റെ ചേട്ടനിൽ നിന്നും ഒരിറ്റ് സ്നേഹം കിട്ടാതെ ഞാനിപ്പോൾ പ്രയാസത്തോടെ ജീവിച്ചു തീർക്കാൻ കഷ്ടപ്പെടുന്നത്..”

സെക്കന്റുകൾക്കുള്ളിൽ മദ്യലഹരിയിൽ അവളുടെ അരുകിൽ കിടന്നുറങ്ങുന്ന അയാളുടെ ഫോണിൽ മൂവായിരത്തിൽ ഒരു അഭിപ്രായമായി അവളുടെ ഹൃദയം വിങ്ങി വേദനയോടെ എഴുതിയത് ചെന്നത് അറിയാതെ… അയാളുടെ അരുകിലായി അവളുംകിടന്നു….

ഭർത്താവിനേയും കെട്ടിപിടിച്ച് നിൽക്കുന്ന കല്യാണ ഫോട്ടോയോടുള്ള ഭാര്യയുടെ ഐഡിയിൽ നിന്നും വന്ന തന്റെ ഭാര്യയുടെ ഉള്ളിലെ വേദന നാളെ കണ്ടെങ്കിലും

“പ്രണയം മുഴുവൻ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ എഴുതി തീർക്കാതെ”

കുറചെങ്കിലും സ്നേഹം അവളോട്‌ പ്രകടിപ്പിക്കാൻ അയാൾക്ക്‌ തോന്നട്ടെ..
ആ എഴുത്തുകാരന് കഴിയട്ടെ…

നമ്മോടൊപ്പം ഉള്ളവർക്ക് സ്നേഹം നൽകാതെ… നമ്മളെന്തിന് മറ്റുള്ളവരെ സന്തോഷിപ്പിക്കണം…..?

Leave a Reply

Your email address will not be published. Required fields are marked *