മധുവിധു ~ ഭാഗം 01, എഴുത്ത്: അതുല്യ സജിൻ

നീണ്ട യാത്രക്കു ശേഷം പുലർച്ചെ ആണ് അവിടെ എത്തി ചേർന്നത്..

പാതയോരം ചേർന്നു കാർ ഒതുക്കി ഒന്ന് മൂരിനിവർന്നു.. ലേഖ നല്ല ഉറക്കത്തിലാണ്..

മുഖത്തേക്ക് ഊർന്ന് കിടക്കുന്ന തലമുടി… അവളുടെ മുഖത്തു ഉറക്കം തടസ്സപ്പെട്ടതിന്റെ അസ്വസ്ഥത ഉണ്ടായിരുന്നു…

മെല്ലെ അവളറിയാതെ ആ മുടിയിഴകൾ ചെവിയുടെ ഓരത്തേക് മാടിയൊതുക്കി…

അവൾ മെല്ലെ ഒന്ന് അനങ്ങി.. അപ്പുറത്തേക്ക് മുഖം തിരിച്ചു കിടന്നു…

അവളുടെ നിഷ്കളങ്കമായ മുഖത്തേക് നോക്കും തോറും വാത്സല്യം കൂടി വന്നു…

ഉറങ്ങുമ്പോൾ മാത്രം ഉള്ളെ ഈ ഭാവമൊക്കെ ഉണർന്നാൽ ഭദ്രകാളി ആണ്… 😄

വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കി എന്നോട് ഗുസ്തി പിടിക്കലാണ് പുള്ളിക്കാരിയുടെ മെയിൻ ഹോബി..

എന്നാലും ഈ നിഷ്കുവിനെക്കാൾ എനിക്ക് എന്തുകൊണ്ടോ ഒരു പൊടി ഇഷ്ടം ആ കാന്താരിയോട് തന്നെ ആണ്….

ഈ മഹതി എന്റെ പത്നി ആയി വരും…

ആയിട്ട് ഇന്നേക്ക് മൂന്നു ദിവസം ആകുന്നു…

ഒരു ചെറിയ മധുവിധു ആഘോഷത്തിന് ഇറങ്ങി തിരിച്ചതാണ് ഞങ്ങൾ…

ഇവളെ കൂടെ ഇറങ്ങി തിരിച്ചു അവസാനം ഇതേ രൂപത്തിൽ മടങ്ങി എത്തണേ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന..

ബംഗ്ലാവിലേക് ഇനിയും കുറച്ചു കൂടെ പോണം… നേരം പുലർന്നിട്ടാവാം യാത്ര എന്ന് കരുതി മെല്ലെ സീറ്റിലേക് ചാഞ്ഞു ഒന്ന് മയങ്ങി…

💙💙💙💙💙💙💙💙💙💙

അവൾ കുന്നിൻ മുകളിലേക്ക് ആഞ്ഞു നടന്നു കയറി…

മുന്നിൽ അച്ഛൻ യാതൊരു ക്ഷീണവും ഇല്ലാതെ ഓടിക്കയറുകയാണ്…

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ… അചോയ്‌ ഞാൻ കൂടെ എത്തട്ടെ ഒന്ന് കാത്തു നില്ക്കെന്നേയ്…

അയ്യടാ കാത്തുനിൽക്കൊന്നും ഇല്ല വേണെങ്കിൽ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചോ…

അച്ഛൻ എന്റെ നേരെ കൈ ഉയർത്തി കാണിച്ചുകൊണ്ട് എനിക്ക് അഭിമുഖമായി നിന്ന് പുറകോട്ട് നടക്കാൻ തുടങ്ങി…

ഞാൻ പാവാട ഒന്ന് എളിയിൽ കുത്തി സർവ്വ ശക്തിയും എടുത്തു ആഞ്ഞു നടന്നു…

വേഗത കൂടും തോറും അച്ഛൻ എന്റെ കണ്മുന്നിൽ നിന്ന് വേഗത്തിൽ മറഞ്ഞു കൊണ്ടിരുന്നു…

ഞാൻ വേഗത്തിൽ ഓടാൻ തുടങ്ങി…

കുന്നിന്റെ ഉച്ചിയിൽ എത്തിയപ്പോളും അച്ഛൻ നടക്കുകയാണ്…

താഴെ വലിയൊരു ഗർത്തമാണ്… പിന്തിരിഞ്ഞു നോക്കാതെ നടക്കുന്ന അച്ഛൻ… എത്രയോ അകലെ നിൽക്കുന്ന ഞാൻ…

മോളെ ഓടി വാ….അച്ഛന്റെ കൈ പിടിക്ക്….

എന്റെ കാലുകൾക്കു വേഗം കൂടി… കൈ മുന്നോട്ടു നീട്ടി പിടിച്ചു ഞാൻ കുതിച്ചു….

മോളെ…… !!!

ഒരാർത്ത നാദത്തോടെ അച്ഛൻ താഴേക്ക് പതിക്കുന്നതാണ് കണ്ടത്….

അച്ഛാ… !!! അച്ഛാ… !!!

ലേഖാ… ലേഖാ…

നിനക്കിത് എന്തു പറ്റി…

കണ്ണു തുറന്നപ്പോൾ വരുൺ മുന്നിൽ നിൽക്കുന്നുണ്ട്… എന്നെ തട്ടി വിളിക്കുന്നു

ഞാൻ പിടഞ്ഞെഴുന്നേറ്റ് മുഖത്തെ വിയർപ്പെല്ലാം തുടച്ചു…

ഇതാണോ എന്റെ പുലിക്കുട്ടി.. ഇത്രേയുള്ളൂ നീ… ഒരു സ്വപ്നം കണ്ട് ഭയന്നു നിലവിളിക്കുന്നു….

ഞാൻ ചെറുതായൊന്നു ചമ്മി…

പുള്ളിക്കാരന്റെ മുന്നിൽ കുറച്ചു വെയിറ്റ് ഒക്കെ ഉണ്ടായിരുന്നു.. അത് ഇതോടെ പോയി കിട്ടി…

അത് ഞാൻ പെട്ടന്ന്…

മ്മ് മതി…

പറഞ്ഞു ബുദ്ധിമുട്ടണ്ട…

അല്ല ഇതുവരെ എത്തിയില്ലേ… ഞാൻ എന്റെ ചമ്മൽ മറക്കാൻ നോക്കി…

അത് പിന്നെ ഞാൻ ചെറുതായൊന്നു മയങ്ങി പോയി…

ശ്ശോ… കളഞ്ഞു ഇനിയിപ്പോ എത്ര നേരം ഇരിക്കണം…നിർത്താതെ പോയിരുന്നെങ്കിൽ ഇപ്പൊ അവിടെ എതണ്ട സമയം കഴിഞ്ഞു…

അല്ല തമ്പുരാട്ടി നല്ല ഉറക്കത്തിൽ ആയിരുന്നല്ലോ… എണീറ്റു ഓടിക്കാമായിരുന്നില്ലേ…?? എനിക്ക് എന്താ ഉറക്കം ഒന്നും ഇല്ലേ…

ഇനി എപ്പോ എത്താനാണ്…

നിന്നെ ഞാൻ ഇപ്പൊ എത്തിച്ചു തരാം…

കാറിന്റെ സ്പീഡ് കൂടുന്നത് ഞാൻ തിരിച്ചറിയുകയായിരുന്നു…

മുന്നിലേക്ക് നോക്കാൻ ഭയം തോന്നി… കണ്ണുകൾ മുറുക്കെ ചിമ്മി ഇരുന്നു…

വരുൺ വീണ്ടും സ്പീഡ് കൂട്ടുകയാണ്…കാർ വെട്ടിക്കുന്നു… ഇടക്ക് ബ്രേക്ക് ഇടുന്നു…

വരുൺ പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌….

വരുൺ ….

പെട്ടന്ന് വണ്ടി നിന്നു… അവൻ കിതക്കുന്നുണ്ട്… ഞാനും…

എന്നെ പരലോകത്തെത്തിക്കാൻ അല്ല നിന്നോട് പറഞ്ഞത്…

അപ്പോൾ ഇനി മെല്ലെ പോവാ ല്ലേ….

ആ….

അല്ല ഇങ്ങനെ ആർത്തു കരയാൻ നീ എന്തു സ്വപ്ന കണ്ടത്…??

ഞാൻ അച്ഛനെ…

ഓ…. സോറി ലേഖാ …,

അത് കുഴപ്പമില്ല… നീ വേഗം വണ്ടി എടുക്ക് വിശന്നിട്ട് വയ്യ… അവൾ മുഖം തിരിച്ചു കളഞ്ഞു..

അവനു മുഖം കൊടുത്താൽ അവൻ എന്റെ മുഖത്തെ വിഷമം വായിച്ചെടുക്കും…

എന്റെ ധൗർഭല്യം അവന് മനസിലാക്കും…

അച്ഛന്റെ മരണശേഷം ഇടക്കിടക്ക് ഇങ്ങനെ അച്ഛനെ സ്വപ്നത്തിൽ കാണുന്നു…

എന്താണ് ഇതിന്റെ ഒക്കെ അർത്ഥം ഒന്നും മനസിലാവുന്നില്ല…

ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു വീടെത്തിയത് അറിഞ്ഞില്ല…

താൻ ഇറങ്ങുന്നില്ലേ… വേഗം ഇറങ്ങി വാ…

ഇരുണ്ടു പൊക്കം കുറഞ്ഞ ഒരാൾ പടിക്കൽ തന്നെ നിൽപ്പുണ്ട്…

പിള്ളച്ചേട്ടൻ രാവിലെ തന്നെ എത്തിയോ..?

അത് പിന്നെ എത്തണ്ടേ.. മക്കൾക്കു ഒരു കുറവും വരുത്തരുതെന്ന് സർ വിളിച്ചു പറഞ്ഞിരുന്നു…

ഒരു ഇരുനില ബംഗ്ലാവ് ആയിരുന്നു അത്…

മുറ്റത്തു തന്നെ ഒരാമ്പൽ കുളമുണ്ട്…

ആ ബംഗ്ളാവിനു തൊട്ടടുത്തായി മറ്റൊരു ചെറിയ കെട്ടിടം കൂടി ഉണ്ട്…

അത് ആകെ പൊളിഞ്ഞു വീഴാറായ മട്ടായിരുന്നു…

എത്രയോ വർഷങ്ങൾക്കു മുൻപ് പണിത ആ ബംഗ്ലാവിന്റെ പുതുമ നഷ്ടമാവാതെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്…

ഞങ്ങൾ വരുന്നത് പ്രമാണിച്ചു നല്ല വൃത്തിയിൽ ഒരുക്കിയിട്ടിരുന്നു…

മുറ്റത്തെ പൂന്തോട്ടം നല്ല ഭംഗിയായി വെട്ടിയൊതുക്കി വെച്ചിരുന്നു…

ആ മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ മുല്ലപ്പൂക്കളുടെ നറുമണമാണ് ഞങ്ങളെ വരവേറ്റത്…

ലച്ചു പറഞ്ഞപ്പോൾ ഇത്ര കരുതിയിരുന്നില്ല…

അവൾക്കാണ് ഇതിനെല്ലാം താങ്ക്സ് പറയേണ്ടത്…

യൂറോപ്യൻ ട്രിപ്പ്‌ പ്ലാൻ ചെയ്തതായിരുന്നു വരുൺ.. അങ്ങനെ അടിച്ചു പൊളിക്കാനുള്ള ഒരു അവസ്ഥയായിരുന്നില്ല അപ്പോൾ…

അധികം ആളുകളൊന്നും ഇല്ലാത്ത ശാന്തമായ ഒരു സ്ഥലം മതി എന്ന് ഞാൻ പറഞ്ഞപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ വരുണിന്റെ അനിയത്തി ലച്ചു ആണ് അവരുടെ എസ്റ്റേറ്റ് ബംഗ്ലാവിനെ കുറിച്ച് പറഞ്ഞത്….

നല്ല ഭംഗിയുള്ള ശാന്തമായ ആരുടേയും ശല്യമില്ലാതെ നിങ്ങൾക് ഒരു മാസം നിൽക്കാം…

അതു കേട്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല… വരുണിനോട് പറഞ്ഞു… അവനും അത് ഇഷ്ടപ്പെട്ടു….

എന്നാൽ അച്ഛൻ മാത്രം പിന്തിരിപ്പിക്കാൻ പല തവണ ശ്രമിച്ചു…

പിന്നെ ഞങ്ങളുടെ ആഗ്രഹത്തിനു മുന്നിൽ മുട്ടുമടക്കി…

കല്യാണം കഴിഞ്ഞു രണ്ടാമത്തെ നാൾ തന്നെ ഇങ്ങോട്ട് പുറപ്പെട്ടു….

പട്ടണത്തിലെ അന്തരീക്ഷത്തിൽ നിന്നും ഈ ഗ്രാമത്തിലേക്കു വന്നപ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആയിരുന്നു…

ഇത്രയും മനോഹാരിതയുള്ള ഈ സ്ഥലം എന്നെ ഇവിടെ തന്നെ പിടിച്ചു നിർത്തുന്നു….

ഹലോ… പകൽക്കിനാവ് കണ്ടത് മതി വേഗം ഫ്രഷ് ആയി വന്നേ ബ്രെക്ഫാസ്റ്റ് റെഡിയായിട്ടുണ്ട്….

വരുൺ ഫ്രഷായി ഡ്രസ്സ്‌ മാറ്റി വന്നപ്പോഴും ഞാൻ അകത്തു കേറിയിട്ട് പോലും ഉണ്ടായിരുന്നില്ല….

വേഗം അവന്റെ പുറകെ അകത്തെക് നടന്നു..

പഴയ വീടാണെങ്കിലും എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ടായിരുന്നു…

വേഗം റെഡിയായി ബ്രെക്ഫാസ്റ്റ് കഴിച്ചു… വീട്ടിലേക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു… രണ്ടു പേരും കൂടി പുറത്തേക്ക് പോയി…

പുറത്തു നിന്നു തന്നെ ഭക്ഷണവും കഴിച്ചു വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാട് ആയിരുന്നു….

കുളി കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ വരുൺ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു….

എന്നെ കണ്ടപ്പോൾ കട്ടിലിൽ ഇരുന്നു എന്നെത്തന്നെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

ആ കണ്ണുകളിലെ വശ്യതയെ എതിരിടാനുള്ള ശക്തി ഇല്ലാത്തതിനാൽ ഞാൻ അവന്റെ മുഖത്തേക് നോക്കിയില്ല…

കണ്ണാടിക്കു മുന്നിൽ പോയി നിന്ന് മുടി ചീകുമ്പോളും അവന്റെ നോട്ടം എന്നിൽ തന്നെ പാളി വീഴുന്നത് അറിയുന്നുണ്ടായിരുന്നു…

ഹൃദയത്തിൽ നനുത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു… വയറിനുള്ളിൽ ഒരു പുകച്ചിൽ നെഞ്ചിലേക് ഉയരുന്നത് അറിഞ്ഞു..

മനസ്സിലെ പതർച്ച മുഖത്തു പ്രതിഫലിക്കാതിരിക്കാൻ നന്നേ പാടുപെട്ടു..

അടുത്ത നിമിഷം തന്നെ അരക്കെട്ടിലൂടെ മുറുകെ പുണർന്നിരുന്നു…

ശരീരം ഒന്നാകെ വിറച്ചുപോയി… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുന്നേ ആ കരങ്ങളുടെ ശക്തി അറിയുകയായിരുന്നു… രണ്ടു കൈകളും ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു…

പെട്ടന്ന് എന്നെ അവനു മുൻപിലായി നിർത്തി…

ദേ നോക്ക് ഇന്നേക്ക് മൂന്നു ദിവസായി… ഇതുവരെ നിന്നെ ശരിക്കൊന്ന് കാണാൻ കൂടെ കിട്ടിയില്ല…

ഇനിയും കാത്തിരിക്കാൻ വയ്യാ എനിക്ക്… ലേഖാ…

മുഖം അവനു നേരെ ഉയർത്താൻ ശക്തി ഉണ്ടായിരുന്നില്ല….

അവന്റെ നിശ്വാസം നെറ്റിത്തടത്തിൽ എത്തി നിന്നപ്പോളാണ് തങ്ങൾ എത്ര അടുത്താണെന്ന് ബോധ്യമായത്…

ആ ചുണ്ടുകളിലെ ചൂട് നെറ്റിയിൽ നിന്ന്‌ താഴേക്കു പതിക്കും എന്ന നിമിഷത്തിൽ കണ്ണുകൾ ഇറുക്കി അടച്ച് തല ഒരു ഭാഗത്തേക് തിരിച്ചു…

എന്തു പറ്റി ലേഖാ നിനക്ക്. .

അവന്റെ പിടി അയഞ്ഞു….

എന്നോടെന്ധെങ്കിലും അനിഷ്ടം ഉണ്ടോ…

ഒരിക്കലും നിന്റെ സമ്മതമില്ലാതെ ഞാൻ ഒന്നും ചെയ്യില്ല… നിന്നെ നിർബന്ധിക്കുകയും ഇല്ല…

അങ്ങനെയല്ല വരുൺ…

പെട്ടന്ന് നടന്ന ഒരു വിവാഹം… അടുത്തറിയാൻ ഇനിയും ഒരുപാട് ഉണ്ട്…

എനിക്ക് കുറച്ചു കൂടെ ടൈം വേണം…

അത്രമാത്രം….

ആയിക്കോട്ടെ… ഒരു ജന്മം മുഴുവൻ നമുക്ക് മുന്നിലില്ലേ ഞാൻ കാത്തിരുന്നോളാം…

എന്നാൽ കിടക്കാം….

ഇനി ഞാൻ അടുത്ത മുറിയിൽ കിടക്കണോ…

ഏയ് അതൊന്നും വേണ്ട….

അവർ രണ്ടു പേരും കട്ടിലിന്റെ ഇരുവശങ്ങളിലുമായി കിടന്നു… നടുവിൽ ഒരു വരി പോലെ തലയിണകൾ നിരത്തി വെച്ചു…

ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല വെറുതെ ഇരുട്ടിൽ നോക്കി കിടന്നു….

ജനലിനടുത് ഒരു നിഴലനക്കം കണ്ടപ്പോളാണ് അങ്ങോട്ട്‌ ശ്രദ്ധിച്ചത്…

ഒരു നിഴൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു…

അതൊരു മനുഷ്യ രൂപം പ്രാപിച്ചു…

അവൾക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.

ഒരു കൈപത്തി ജനൽച്ചില്ലിൽ ചേർന്നു വന്നതും വേഗത്തിൽ പുറകോട്ടു തിരിഞ്ഞു തലയണകൾ ഊക്കോടെ വലിച്ചെറിഞ്ഞു അവന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു അവൾ….

തുടരും……. 😍😘

പുതിയ തുടർക്കഥയാണ്.. മന്ത്രകോടിക്ക് തന്ന അതെ സപ്പോർട്ട് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു…ഒരിക്കലും ഈ കഥ നിങ്ങളെ നിരാശരാക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…എല്ലാരും കമന്റ്‌ ഇടണേ…

നിറഞ്ഞ സ്നേഹത്തോടെ,

Athulya Sajin… 😘

Related Posts

Leave a Reply

Your email address will not be published. Required fields are marked *