ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
ആലില പോലെ വിറയ്ക്കുന്ന അവളെ വരുൺ പുറം തിരിഞ്ഞു നോക്കി…
എന്തുപറ്റി ലേഖാ വീണ്ടും സ്വപ്നം കണ്ടോ…
വരുൺ… വരുൺ… അവിടെ.. ആരോ…ഉ… ഉണ്ട്…
അവൾ അവനെ മുറുകെ പിടിച്ചു കൊണ്ട് പിന്തിരിഞ്ഞു നോക്കാതെ ജനലിന്റെ അടുത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു..
എവിടെ….? അവിടെ ഒന്നും കാണുന്നില്ലല്ലോ…
ഉണ്ട് വരുൺ ഞാൻ കണ്ടതാ….???
എന്നാ ഒന്ന് നോക്കിയിട് തന്നെ കാര്യം… നീ ആ മൊബൈൽ ന്റെ ഫ്ലാഷ് ഒന്ന് അടിക്ക്…
വേണ്ട വരുൺ….
നീ ഇവിടെ ഇരിക്കു..ഞാൻ നോക്കിയിട്ട് വരാം…
വരുൺ എഴുന്നേറ്റ് ജനലിന്റെ അടുത്തേക് നടന്നു…
എന്നിട്ട് ജനലിന്റെ കൊളുത്തഴിച്ചു മലർക്കെ തുറന്നിട്ടു….
ലൈറ്റ് അടിച്ചു ചുറ്റുപാടും നോക്കി…
ദേ ഇവിടെ ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല കേട്ടോ…നീ തന്നെ ഒന്ന് വന്നു നോക്ക്…
ആരും ഇല്ലേ..?? ലേഖ കിടക്കയിൽ നിന്നും എഴുന്നേറ്റു വന്നു പുറത്തേക്ക് നോക്കി
എടി മണ്ടൂസേ.. ഇന്നലെയോ ഉറങ്ങിയില്ല നിനക്ക് ഉറക്കപ്പിച്ചിൽ തോന്നിയതാവും
അല്ല വരുൺ ഞാൻ ശരിക്കും കണ്ടതാണ് രണ്ടു കൈകൾ… !!
നല്ല പോലെ ഒന്നുറങ്ങിയാൽ ഈ തോന്നൽ ഒക്കെ മാറും… വന്നേ…
വരുൺ പ്ലീസ് ബിലിവ് മി….
നമുക്ക് നാളെ സംസാരിക്കാം.. ഇപ്പൊ വന്നു കിടക്കാൻ നോക്ക്…
അവൻ ജനൽ പാളികൾ അടച്ചു കർട്ടൻ വലിച്ചു നീക്കിയിട്ടു…
അവർ കട്ടിലിൽ പോയി കിടന്നു… ലേഖ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നതു കണ്ട് വരുൺ അവളുടെ അടുത്തേക് തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു…
അതേ… പേടി ഉണ്ടെങ്കിൽ ഇങ്ങോട്ട് ചേർന്നു കിടന്നോ ട്ടോ… എനിക്ക് പ്രശ്നം ഒന്നും ഇല്ല…
ഏയ് അതിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ചേർന്നു കിടന്നിട് പേടി മാറേണ്ട…
അവൾ തിരിഞ്ഞു കിടന്നു…
പേടിയാണ് ന്നാലും അഹങ്കാരത്തിനോരു കുറവുല്ല…അവൻ പിറുപിറുതു…
താൻ എന്താ പറഞ്ഞെ….??
ഒന്നുല്ല ന്റെ പൊന്നോ…
വീണ്ടും അവൾ തിരിഞ്ഞു കിടന്നു… ജനലിൽ കണ്ട രൂപത്തെ ഓർത്തപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു….
💙💙💙💙💙💙💙💙💙💙💙💙
നേരം ഒരുപാട് പുലർന്നിട്ട് ആണ് എണീറ്റത്…
വരുൺ നേരത്തെ പോയിരുന്നു എസ്റ്റേറ്റ് ലെ കാര്യങ്ങൾ ഇനി കുറച്ചു കാലത്തേക്ക് അവനാണ് നോക്കേണ്ടതു….
ആഴ്ചയിൽ ഒരിക്കൽ മോഹൻ അങ്കിൾ വന്നു നോക്കാറായിരുന്നു…
ഞങ്ങൾ ഇങ്ങോട്ട് പോന്നത് കൊണ്ട് ഇനി അവനാണ് ചുമതല…
എനിക്കായി ഒരു കപ്പ് ചായ അവൻ ടേബിളിൽ എടുത്തു വെച്ചിരുന്നു…
വേഗം ഫ്രഷ് ആയി ചായയുമായി പുറത്തു പോയിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്നു…
ആരാ…
ഞാൻ വർക്കി ചേട്ടൻ പറഞ്ഞിട്ട് വന്നതാ ഇവിടെ സഹായത്തിനു…
ഓ… വരുൺ പറഞ്ഞിരുന്നു..
എന്താ ചേച്ചി യുടെ പേര്…
മല്ലിക….
പിന്നെ,, പുറം പണി ഒക്കെ ചെയ്ത മതി…
ഭക്ഷണം ഒക്കെ ഞാൻ ഉണ്ടാക്കികോളാം…
ചെന്നോളു…
ശരി മോളെ….
കുളിച്ചു കഴിഞ്ഞു… ബ്രെഡ് ടോസ്റ്റു ചെയ്തു.. ഓംലറ്റ് ഉം ഉണ്ടാക്കി വെച്ചു…
കഴിച്ചിട്ട് വരുണിന്റെ തു ടേബിളിൽ തന്നെ അടച്ചു വെച്ചു….
ലാപ്ടോപ് തുറന്നു മെയിൽ ചെക് ചെയ്തു…
കല്യാണം പ്രമാണിച്ചു രണ്ടു മാസം ലീവ് എടുത്തിരുന്നു… എന്നാലും വീട്ടിലിരുന്നു വർക്ക് ചെയ്യുകയായിരുന്നു…
ഇപ്പോൾ കുറെ വർക്ക് പെന്റിങ് ഇൽ ആണ്…
ഓരോന്ന് ചെയ്തു നേരം പോയത് അറിഞ്ഞില്ല…
വല്ലാത്ത തലവേദന എടുത്തപ്പോൾ ഒന്ന് ടേബിളിൽ ചാരി മയങ്ങി പോയി…
വരുൺ വന്നു തട്ടി വിളിച്ചപ്പോൾ ആണ് എണീറ്റത്…
എന്തര് ഉറക്കം ആണിത്…
അയ്യോ വരുൺ വന്നോ…
ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ…
അതൊക്കെ ഞാൻ കഴിച്ചു…
ഇപ്പൊ സമയം എത്ര ആയി ന്ന വിചാരം ലഞ്ച് കഴിക്കാൻ ആയി…
അയ്യോ ഇത്രയൊക്കെ നേരായി…ഞാൻ ഒന്ന് മയങ്ങി പോയി… സോറി വരുൺ…
ഇനി ഫുഡ് എപ്പോ ഉണ്ടാക്കും….
ഞാൻ വന്നപ്പോൾ താൻ നല്ല ഉറക്ക…
ഇന്നലെ മുഴുവൻ ഉറങ്ങാത്തതല്ലേ ഉറങ്ങിക്കോട്ടേ എന്ന് കരുതി വിളിച്ചില്ല…
അയ്യോ ഇനി ഇപ്പൊ എന്തു ചെയ്യും…
അതൊന്നു എനിക്കറിയണ്ട എനിക്ക് വിശന്നിട്ട് വയ്യ…
ഞാൻ ചപ്പാത്തി ഉണ്ടാക്കാം… ഒരു പത്തു മിനിറ്റ്…
വേണ്ടെടോ നമുക്കിന്നു ഒരിടം വരെ പോവാം താൻ റെഡി ആവു….
എവിടെ..??
ഇവിടെ അടുത്ത് ആണ് അമ്മയുടെ വീട് ഇന്ന് അവിടേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..
ഞാൻ റെഡി ആയി.. താൻ വേഗം വാ…
🎶💞💞💞💞💞💞💞💞💞💞💞💞💞💞🎶
ഇവൾക്ക് ഇത് എന്തു ഒരുക്ക… കാത്തിരുന്നു മടുത്തു….
പോയി നോക്കാം….
വരുൺ സിറ്റ്ഔട്ടിൽ നിന്നും റൂമിലേക്കു നടന്നു…
പുള്ളിക്കാരി ഇതാ സാരിയൊക്കെ ഉടുത്തു നിൽക്കുന്നു..
നല്ല റെഡ് സാരി… എന്റെ ഫേവറിറ്റ് കളർ…
മുടി പിന്നിയിട്ടിരിക്കുന്നു…
ഇവൾക്കിത്രയൊക്കെ മുടി ഉണ്ടായിരുന്നോ..
ഏതു നേരവും മൂർദ്ധാവിൽ കെട്ടിവെക്കുന്നതു കൊണ്ട് അറിയില്ല…
സാരി ഉടുത്തു സുന്ദരി ആയിട്ടുണ്ട്… ഇന്നത്തെ പോക്ക് മുടങ്ങുമോ എന്ധോ….
അതേയ് സ്വന്തം ഭാര്യയെ ഇങ്ങനെ വായിനോക്കാൻ നാണമില്ലല്ലോ…
എടൊ ഭാര്യേ എനിക്ക് നോക്കാം വേറെ ആരെങ്കിലും നോക്കിയാലേ കുഴപ്പൊള്ളു….
അയ്യടാ അങ്ങനെ ഇപ്പൊ നോക്കണ്ട….
അവൾ അവനെ തള്ളി മാറ്റി….
ഒന്ന് നിക്കാഡോ ഞാൻ ശരിക്കൊന്നു കാണട്ടെ തന്നെ….
അവൻ അവളുടെ അരക്കെട്ടിലൂടെ കൈ ചേർത്ത് അവളെ അവന്റെ നെഞ്ചിലേക് വലിച്ചിട്ടു…
വരുൺ വിടു….
അവൾ അകന്നു മാറി തിരിഞ്ഞു നടക്കാൻ ഭാവിച്ചപ്പോളേക്കും അവൻ പിന്നിലൂടെ ചെന്ന് ചുറ്റിപ്പിടിച്ചു…
അവളുടെ കഴുത്തിടുക്കിൽ അവന്റെ ചുടു നിശ്വാസം പതിച്ചപ്പോളേക്കും അവൾ കുതറി മാറി…
എന്തുപറ്റി… തനിക്… ഇപ്പോഴും എന്നോട് എന്തിനാണ് ഇങ്ങനെ അകൽച്ച…
തനിക്കു ഇഷ്ടമില്ലാതെ ആണോ ഈ വിവാഹത്തിന് സമ്മതിച്ചത്…
അച്ഛൻ തന്നെ നിർബന്ധിച്ചോ….??
ഒരിക്കലും ഇല്ല വരുൺ… ഞാൻ ഒരിക്കലും സ്വപ്നം പോലും കാണാത്ത ഒരു ജീവിതമാണ് തന്റെ അച്ഛൻ എനിക്ക് വെച്ചു നീട്ടിയത്…
അത് എന്റെ അച്ഛനോടുള്ള സൗഹൃദതിന്റെ പേരിൽ ആയാലും… അച്ഛൻ മരിച്ചതിനു ശേഷം ഞങ്ങളോട് തോന്നിയ സഹതാപത്തിന്റെ പേരിൽ ആയാലും അത് ഒരിക്കലും ഞാൻ അർഹിക്കുന്നില്ല… എന്നൊരു തോന്നൽ ആണെനിക്….
തനിക് എത്രയോ നല്ല പെൺകുട്ടികളെ കിട്ടുമായിരുന്നു… തന്റെ ജീവിതം ഞാൻ കാരണം ഇല്ലാതായോ എന്ന കുറ്റബോധം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.. .
അമ്മ മരിച്ചതിനു ശേഷം തനിച്ചായ എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയത് മോഹൻ അങ്കിളിന്റെയും സുമാന്റിയുടെയും സ്നേഹം കാണുമ്പോൾ ആണ്…
അവർ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല…
സോറി…. വരുൺ…
താൻ എന്താ കരുതിയത് എനിക്ക് തന്നെ ഇഷ്ട്ടമല്ല എന്നോ….
ഒരിക്കലും ഇല്ല ലേഖാ…
താൻ ചെറുപ്പത്തിൽ ഊട്ടിയിലെ ഹോസ്റ്റലിൽ നിന്നും വരുമ്പോൾ അച്ഛനും അമ്മയും എന്നേക്കാൾ തന്നോട് കാണിക്കുന്ന സ്നേഹം കണ്ട് എനിക്ക് അസൂയ ആയിരുന്നു…. പിന്നെ അത് ദേഷ്യമായി…
അന്നൊക്കെ ഓരോ കാരണം ഉണ്ടാക്കി നിന്നെ വേദനിപ്പിക്കാൻ ആയിരുന്നു എനിക്കിഷ്ടം…
ആ സ്വഭാവം ആകും നിന്നെ ഇപ്പോൾ അലട്ടുന്നത് അല്ലെ…
ഇപ്പോഴും നിന്നോട് ആ ദേഷ്യം ആണെന്നായിരിക്കും നിന്റെ മനസ്സിൽ അല്ലെ….
ആ വരുൺ എന്നെ മാറി ലേഖാ…. പക്ഷെ നിന്റെ മുന്നിൽ ഞാൻ ആ മാറ്റം അവതരിപ്പിച്ചില്ല…. എന്റെ കണ്ണിലെ പ്രണയം നീ തിരിച്ചറിഞ്ഞാലോ എന്ന ഭയം കൊണ്ട് നിന്നെ വെറുക്കുന്നതായി…. നിന്നോട് തല്ലുകൂടുന്നതായി എനിക്ക് അഭിനയിക്കേണ്ടി വന്നു… .
നിന്റെ അച്ഛൻ. ശേഖരൻ മാമ മരിച്ചതിനു ശേഷം തളർന്നു പോയ നിന്റെ അമ്മയെ തളരാതെ പിടിച്ചു നിർത്തിയ ആ ഒൻപതു വയസുകാരിയുടെ മനോധൈര്യം ആണ് എന്നെ ആദ്യം ആകർഷിച്ചത്…
എല്ലാ പരിധികൾക്കുള്ളിലും ആർക്കു മുന്നിലും തോൽക്കാതെ പിടിച്ചു നിന്ന തന്റെ ചങ്കൂറ്റം എന്നെ നിന്റെ ആരാധകനാക്കി….
പഠിച്ചു ജോലി വാങി നിന്റെ അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത നിശ്ചയദാർട്യം നിന്നെ എന്ടെതാക്കാൻ തോന്നിപ്പിച്ചു….
പിന്നെ നീ ഹോസ്റ്റലിൽ നിന്ന് വരുന്നതിനായി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്നു…
നിന്നോട് തല്ലു കൂടി…. ഞാൻ നീ അറിയാതെ നിന്നെ പ്രണയിച്ചു….
എത്രയൊക്കെ കഴിഞ്ഞാലും നശിക്കാത്ത പ്രണയമാണ് എനിക്ക് നിന്നോടുള്ളത് എന്ന് ഞാൻ തിരിച്ചറിഞ്ഞു….
എന്നാൽ ഒരു വർഷം മുൻപ് നിന്റെ അമ്മ മരിച്ചപ്പോൾ നീ തളരുന്നത് ഞാൻ നോക്കിക്കാണുകയായിരുന്നു…. ആരുമില്ല എന്ന തോന്നൽ നിന്നെ വിഷാദത്തിലേക് തള്ളിയിടുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….
അപ്പോൾ നിനക്ക് സ്വന്തമെന്നു പറയാൻ ഒരാൾ ആവശ്യമായിരുന്നു…
അപ്പോളാണ് എന്റെ സ്നേഹത്തിന് അർത്ഥമുണ്ടാവുന്നത്….നിന്നെ തനിച്ചാക്കാതെ എന്നോട് ചേർത്തു നിർത്താൻ വെമ്പൽ കൊള്ളുകയായിരുന്നു എന്റെ മനസ്സ്….
നിന്നെ വിവാഹം ചെയ്യണം എന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ സമ്മതിക്കുകയായിരുന്നു അവർ….
എല്ലാം പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അവൾ കരയുകയായിരുന്നു….
വരുൺ ഒന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ…
അത് നീ തിരിച്ചറിയാതെ ഞാൻ ഒളിപ്പിച്ചു വെച്ചത് കൊണ്ടല്ലേ…
ഈ വൺ സൈഡ് ലവ് പോളിയാണ് മോളെ… സൂപ്പർ ഫീൽ ആണ്…
തിരിച്ചു കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ജീവന് തുല്യം പ്രണയിക്കുക…
ഒരു സുഖമുള്ള നീറ്റൽ…. !!
ഒന്നും അറിയാതെ ഞാൻ എന്ധോക്കെയോ പറഞ്ഞു.., അറിഞ്ഞുകൊണ്ട് അകലാൻ ശ്രമിച്ചു…. എല്ലാത്തിനും… മാ……
പറഞ്ഞു മുഴുമിക്കുന്നതിനു മുന്നേ അവന്റെ കൈ ആ വാക്കുകളെ തടഞ്ഞു വെച്ചിരുന്നു…
മറുകൈകൊണ്ടു അവളുടെ മിഴിനീരൊപ്പുകയായിരുന്നു….
അവൾ നെഞ്ചിൽ ആദ്യമായ് ചേർന്നു നിന്നു പ്രണയത്തോടെ,, കുറ്റബോധം ഇല്ലാതെ……
എന്നാൽ പോവാം….
മ്മ്….
ഒരു സെക്കന്റ്…
അവൾ കുങ്കുമ ചെപ്പ് കയ്യിലെടുത്തു….
അവൾ അത് തുറന്നു.. അപ്പോളേക്കും വരുൺ അതിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ സീമന്ത രേഖയിൽ ചാർത്തി…
ആ നിമിഷം അവളുടെ കണ്ണുകളിൽ നിന്നും മിഴിനീർ തുള്ളികൾ ഊർന്നു വീണു…
അവൻ അതു മായ്ച്ചു കളഞ്ഞിട്ടു അവളുടെ കൈ പിടിച്ചു പുറത്തേക്കു നടന്നു….
റബ്ബർ മരങ്ങൾക്കിടയിലൂടെ കാർ നീങ്ങിയപ്പോൾ അവൾ അവനോടു ചേർന്നിരുന്നു…
ആ കണ്ണുകളിൽ ഇത്രയും കാലം ഒളിപ്പിച്ചു വെച്ച പ്രണയം അവന്റെ ഓരോ നോട്ടത്തിലും അവൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു….
ദേ ഇതൊക്കെ നമ്മുടെ അമ്മയുടെ ആണ്… ഭാഗം വെച്ചപ്പോൾ അമ്മക്ക് കിട്ടിയത്…
കല്യാണം കഴിഞ്ഞതോടെ അമ്മ അങ്ങോട്ട് വന്നു…പിന്നെ ഇതൊന്നും നോക്കാൻ ആളില്ലാതെ ആയപ്പോൾ ഒരാളെ വെച്ചു… . അച്ഛന്റെ ഒരു വിശ്വസ്തൻ….
അച്ഛൻ ഇടക്ക് വരും..
അമ്മയുടെ വീട്ടിലെ ഫങ്ഷനോകെ കഴിഞ്ഞു ഏറെ വൈകിയാണ് എത്തിയത്…..
കിടന്നപ്പോൾ തന്നെ ഉറങ്ങിപോയി……
🤍🤍🤍🤍🖤🤍🤍🤍🖤
ഇന്നും പതിവ് പോലെ വരുൺ നേരത്തെ പോയിരുന്നു…
വേഗം എണീറ്റു ബ്രേക്ക് ഫെസ്റ്റൊക്കെ റെഡി ആകിയപ്പോളേക്കും മല്ലിക ചേച്ചി വന്നു… പിന്നെ ചേച്ചിയോട് കുറച്ചു നേരം സംസാരിച്ചു നിന്നു…
അതുകഴിഞ്ഞു കാളിങ് ബെല്ലടിക്കുന്നത് കേട്ടാണ് പുറത്തിറങ്ങി നോക്കിയത്…
ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നു….
ആരാ…??
അയാൾ തിരിഞ്ഞു നിന്നു… ഒരു നാൽപ്പത് നാല്പത്തഞ്ജ് വയസ്സ് തോന്നും…
അയാളുടെ ശരീരത്തിലേക്കുള്ള ചുഴിഞ്ഞു നോട്ടം വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി…
നീട്ടിവളർത്തിയ മുടിയും ഒതുക്കി വെക്കാത്ത താടിയും ചുവന്ന കണ്ണുകളും ഉള്ള ഒരു പേടിപ്പെടുത്തുന്ന രൂപം…
മുഖത്തു അശ്ലീല ചുവയുള്ള ഒരു ചിരിയും വല്ലായ്മ തോന്നിപ്പിച്ചു….
ആരാ… എന്തു വേണം….
എന്തു ചോദിച്ചാലും തരോ….?
അയാളുടെ നോട്ടം വഴിതെറ്റുന്നത് അറിയുകയായിരുന്നു….
നിങ്ങൾ ആരാ എന്നല്ലേ ചോദിച്ചത്….
അതിപ്പോ അറിഞ്ഞു വെച്ചിട് കൊച്ചിന് ഒന്നും കിട്ടാനില്ല…
ഞാൻ ഒന്ന് നേരിട്ട് കാണാൻ വന്നതാ…
മൊതലാളീടെ മകനും മരുമോളും വന്നെന്നറിഞ്ഞു….
താൻ ഒന്ന് പോയെ…. ആരും ഇല്ലാത്ത നേരത്ത് വന്നിരിക്കുന്നു…
ഞാൻ ഇപ്പോൾ പൊയ്ക്കോളാം….
പക്ഷെ ഇനിയും നമ്മൾ കാണേണ്ടി വരും….
എനിക്ക് വല്ലാതങ്ങു ബോധിച്ചു കേട്ടോ കൊച്ചിനെ…
കാണാം…..
ശരീരം മൊത്തമൊന്ന് ഉഴിഞ്ഞു നോക്കി ഒരു വഷളൻ ചിരിയോടെ അയാളത് പറഞ്ഞപ്പോൾ മേലാകെ ചുട്ടുപൊള്ളുന്നത് പോലെ തോന്നി….
ഒന്ന് തുറപ്പിച്ചു നോക്കി…
അയാൾ തിരിഞ്ഞു നോക്കി പോവുന്നു…..
അകത്തു കയറി വാതിൽ അടക്കാൻ നിന്നപ്പോൾ വാതിലിന്റെ മറവിൽ നിൽക്കുന്ന മല്ലിക ചേച്ചിയെ കണ്ടു….
എന്തിനാ മോളെ അയാൾ ഇങ്ങോട്ട് വന്നത്.??
ചേച്ചിക്കറിയോ അയാളെ.??
അറിയോ ന്നോ അയാളെ അറിയാത്തതായി ഒരു കൊച്ചു കുഞ്ഞു പോലുമില്ല…
അയാളാണ് രാജൻ… ‘കൊലപ്പുള്ളി രാജൻ’…!!!
ഒരാളെ കൊന്നതിനു ഒരുപാട് കാലം ജയിലിൽ കിടന്നിട്ടുണ്ട്…
അവളൊന്ന് ഞെട്ടി….
ആരെയാ കൊന്നത്…??
മോൾക്ക് അറിയാൻ വഴിയില്ല… ഇവിടുത്തെ കാര്യസ്ഥനായിരുന്ന ചന്ദ്രേട്ടൻ…. ഒരു സാധു ആയിരുന്നു….
പണത്തിനു വേണ്ടി മൂന്നു ദുഷ്ടന്മാർ കൊന്നു…
മറ്റു രണ്ടു പേര് മരിച്ചു.. iനി ഇവനും കൂടിയേ ബാക്കിയുള്ളു…
ദേ അപ്പുറത്തെ ആ വീടില്ലേ അവിടെയ ചന്ദ്രേട്ടൻ നിന്നിരുന്നത്…
പിന്നെ ആരും നിന്നിട്ടില്ല അവിടെ…. പ്രേതബാധ ഉണ്ടെന്നൊക്കെ ചിലർ പറയുന്നു.
ചേച്ചിക് അപ്പോൾ പേടി ഇല്ലേ??
പലരും പേടിച്ചു ഇവിടേക്ക് വരാറില്ല, അതു നോക്കി നിന്നാൽ എന്റെ അടുപ്പ് പുകയില്ല…
പ്രേതത്തിലൊന്നും വിശ്വാസം ഇല്ലേ…
അതിപ്പോ,, ദൈവത്തിൽ വിശ്വാസമുണ്ട് ഒരു തെറ്റും ചെയ്യാതെ നമ്മൾ എന്തിനു പേടിക്കണം….
ഇനി ചന്ദ്രേട്ടന്റെ പ്രേതം ഉണ്ടെങ്കി തന്നെ വെറുതെ ആരെയും ഉപദ്രവിക്കില്ല….
അത്രയ്ക്ക് പാവമായിരുന്നു ആ മനുഷ്യൻ….
മോൾ ഇതൊന്നും കേട്ട് പേടിക്കണ്ട…
ചേച്ചി അകത്തേക്ക് പോയി…
അയാളുടെ മുഖം ഒര്കമുമ്പോൾ ഭയം ഇടനെഞ്ചിലൂടെ അരിച്ചിറങ്ങുന്നതായി തോന്നി…
വരുൺ വരാൻ വൈകിയത് കൊണ്ട് മെല്ലെ പുറത്തിറങ്ങി നോക്കി നിൽക്കുമ്പോൾ ആണ് ആ കെട്ടിടത്തിലേക് ദൃഷ്ടി എത്തി നിന്നത്…
മെല്ലെ അങ്ങോട്ട് നടന്നു….
ഇടിഞ്ഞു വീഴാറായിരുന്നു… പൊടിയും ചിതലും മാറാലയും കൊണ്ട് വിരൂപമായിരുന്നു ആ വീട്…
പതിയെ ആ വാതിൽ തുറന്നു….
ലേഖാ…… !!
തുടരും……, 🥰
എല്ലാവർക്കും ഒത്തിരി നന്ദി…. പിന്നെ ഹൊറർ അല്ല ട്ടോ