ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
ലേഖാ….. !! ലേഖാ….. !!!
വരുൺ ഓടി വന്നു….
അച്ഛൻ പറഞ്ഞതല്ലേ നമ്മളോട് ഇങ്ങോട്ടൊന്നും വരരുത് എന്ന്… പിന്നെ എന്തിനാ ഇവിടേക്ക് നീ വന്നത്…????
വരുൺ നീ ഒന്ന് ചിന്തിച്ചു നോക്ക് അച്ഛൻ അത്രക്കും തറപ്പിച്ചു നമ്മളോട് പറയണമെങ്കിൽ ഇവിടെ എന്ധെങ്കിലും ഒരു പ്രശ്നം ഉണ്ടാവില്ലേ..
അതിനു..???
നമ്മൾ അറിയരുത് എന്ന് അച്ഛന് നിർബന്ധം ഉള്ള എന്ധോ ഒരു നിഗൂഢമായ സത്യം ഇവിടെ ഒളിഞ്ഞു കിടക്കുന്നു എന്നെന്റെ മനസ്സ് പറയുന്നു…..
അതറിഞ്ഞിട്ട് ഇപ്പൊ എന്തിനാ…??
അതിലൊരു ത്രില്ല് ഇല്ലേ..അല്ലാതെ വെറുതെ ഇവിടെ ഒരു മാസം നിന്നിട്ട് എന്താ…
വാ വരുൺ നമുക്ക് ഒന്ന് അകത്തു പോയി നോക്കാം… പ്ലീസ്…
അതു വേണോ ലേഖാ…?? അച്ഛന് കൊടുത്ത വാക്ക് തെറ്റിക്കണോ….
അതിനു മാത്രം ഈ ഇടിഞ്ഞു വീഴാറായ വീട്ടിൽ എന്തിരിക്കുന്നു…
നമുക്ക് ഒന്ന് കയറി നോക്കാം… താൻ ഒന്ന് വാടോ എന്റെ കൂടെ…ഇതൊക്കെയൊരു രസല്ലേ…
ഓക്കേ… ഓക്കേ… വാ കയറാം….
അവർ കൈ പിടിച്ചു അകത്തേക്ക് നടന്നു…
അവിടവിടെയായി വിണ്ടു നിൽക്കുന്ന ചുവരുകൾ…, ചിലന്തി വലകൾ കൊണ്ട് അകത്തേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല… അവയെല്ലാം വകഞ്ഞു മാറ്റി എന്ധോ കണ്ടുപിടിക്കാനുള്ള ഉത്സാഹത്തോടെ അവൾ നടന്നു… അവൻ പിറകെയും….
കഷ്ട്ടിച്ചു രണ്ടു മുറികൾ….
ചുമരിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന പല തരം വേരുകൾ…പഴക്കം കൊണ്ട് ദ്രവിച്ച മേൽകൂര…നിലത്തു നിറയെ ഓടിൻ കഷ്ണങ്ങൾ ചിതറി കിടക്കുന്നു..
കനത്ത ഇരുട്ടും നിശബ്ദതയും മാത്രം……
പായൽ കൊണ്ട് പിടിച്ചു കിടക്കുന്ന ചുവരുകളിൽ പഴയ കുറച്ചു ഫോട്ടോകൾ…
അതിനടിയിൽ കട്ട പിടിച്ചു കിടക്കുന്ന രക്തക്കറയിലേക്ക് അവൾ നോക്കുന്നത് കണ്ടപ്പോൾ വരുൺ പറഞ്ഞു…
നിനക്കറിയുമോ… ഇവിടെ വെച്ച് ഒരുപാട് വർഷങ്ങൾക്കു മുൻപ് ഒരു കൊലപാതകം നടന്നിട്ടുണ്ട്…
അച്ഛന് ഒത്തിരി ഇഷ്ട്ടമുള്ള ഒരാൾ ആയിരുന്നു അത്രേ…
അതിന്റെ കേസ് ഒക്കെ നടത്തിയത് അച്ഛൻ ആയിരുന്നു… അവർക്കെല്ലാം ശിക്ഷ വാങ്ങി കൊടുത്തു അവസാനം…
ഓ… അതിന്റെ വൈരാഗ്യം ആയിരിക്കും അയാൾക് അച്ഛനോടും കുടുംബത്തിനോടും…
അതാണ് ഇങ്ങോട്ട് വരാൻ അച്ഛൻ തടസ്സം നിന്നത്… അവൾ മനസ്സിൽ ഓർത്തു…
മ്മ്… മല്ലിക ചേച്ചി കുറച്ചൊക്കെ പറഞ്ഞു ഇന്ന് എന്നോട്…
അയാൾ ഇവിടെ വന്നിരുന്നു.. ഇന്ന്
ആര്.. ആ പ്രതിയോ…??
അതേ…
എന്നിട്ടോ..??
ഞാൻ രണ്ട് പറഞ്ഞു…
അയാളുടെ ഒരു വൃത്തികെട്ട നോട്ടവും സംസാരവും…
സൂക്ഷിക്കണം… അയാൾക് നമ്മുടെ കുടുംബത്തോട് തീർത്താൽ തീരാത്ത പകയാണ്…
എന്ധും ചെയ്യാൻ മടിക്കില്ല അയാൾ…
അയാളുടെ നല്ല കാലം മുഴുവനും അഴിക്കുള്ളിൽ കിടത്തിയില്ലേ അച്ഛൻ….അതിന് തക്കം കിട്ടിയാൽ പകരം ചോദിക്കാൻ നടക്കുകയാവും…
അച്ഛനോട് എനിക്ക് ബഹുമാനം തോന്നുന്നു വരുൺ…
ഇങ്ങനെയൊക്കെയുള്ള നീചൻമാരോട് എതിർത്തു നിൽക്കാൻ കാണിച്ച ചങ്കുറ്റത്തിന്…
അത് പിന്നെ അങ്ങനെ അല്ലെ വരു…
ആരുടേയ അച്ഛൻ…
അയ്യടാ… ആ ഗുണമൊന്നും നിന്നിൽ കാണുന്നില്ലല്ലോ മോനെ….
നീ കാണാൻ കിടക്കുന്നതെ ഉള്ളെഡി എന്റെ ചങ്കൂറ്റം…
എന്നാണാവോ…. 😁
ഇപ്പൊ കാണിച്ചു തരണോ…?
അവൻ അവളെ വലിച്ചു ചേർത്തു നിർത്തി അവളുടെ രണ്ടു കൈകളും പിണച്ചു കെട്ടി ലോക്ക് ചെയ്തു…
അവളുടെ കൈകൾ അവൻ തന്റെ ഒരു കൈ കൊണ്ട് കൂട്ടിപിടിച്ചു….
മറു കൈ കൊണ്ട് അവളുടെ പിൻകഴുത്തിലൂടെ പിടിച്ചു തന്നിലേക്കു വലിച്ചടുപ്പിച്ചു….രണ്ടു പേരുടെയും ശ്വാസഗതി ഉച്ചത്തിൽ ആയി…
അവൾക് അവനെ നോക്കാൻ മടി തോന്നി… അവൾ തല കുമ്പിട്ടു നിന്നു…
എന്താ കാണണ്ടേ എന്റെ ചങ്കൂറ്റം??
മ്മ് മ്മ്മ്…. അവൾ കണ്ണുകൾ തുറക്കാതെ തന്നെ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി…
മെല്ലെ ആ കൈകളിലെ പിടി അയഞ്ഞു…
ഇനി എപ്പഴാ കാണേണ്ടത് എന്ന് പറഞ്ഞാൽ മതി…
ശരി .. ഇനി വേണ്ടപ്പോൾ പറയാവേ….
ഒന്ന് കണ്ണു ചിമ്മി ചിരിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു….
ചിതല് പിടിച്ചു ഒരു കാല് പോയ ഒരു പഴയ മേശയിൽ അവളുടെ ദൃഷ്ടി ഉടക്കി…
വരുൺ നോക്കു അതിൽ നിന്നും എന്ധെങ്കിലും കിട്ടാതിരിക്കില്ല…
അവൾ അങ്ങോട്ട് നടന്നു…
അതൊക്കെ വേണോ ലേഖാ…
അതിനു എന്താ ഇതൊന്ന് നോക്കുന്നതിനു…?
അതിൽ എന്തുണ്ടാവും എന്നാ നീ ഈ പറയുന്നത്…
നമുക്ക് നോക്കാം ന്നെ….
നീ നിന്റെ ഇഷ്ടം പോലെ ചെയ്യൂ…
നമ്മുടെ ഇഷ്ട്ടങ്ങൾ എപ്പോഴും ഒന്നല്ലേ വരുൺ…???
ആ…. ശരി ശരി.. .. . വാ.. തുറക്കാം
അവർ രണ്ടു പേരും അവിടെ മുട്ട് കുത്തി ഇരുന്നു….
മേശയുടെ മേൽ ഉണ്ടായിരുന്ന പൊടിയൊക്കെ തട്ടി….
അതിന്റെ താഴെ ഉണ്ടായിരുന്ന വലിപ്പ് അവൾ വലിച്ചു….
പെട്ടന്ന് പഴകി ദ്രാവിച്ച ആ വലിപ് വലിയ ശബ്ദത്തോടെ താഴെ വീണു…
അതിൽ ഉണ്ടായിരുന്ന കുറച്ചു പഴയ പുസ്തകങ്ങളും താഴെ വീണു…..
മക്കളെ….. !!!!
മക്കളെ…. !!! നിങ്ങൾ ഇത് എന്ധെടുക്കുവാ അവിടെ????
പുറത്തോട്ട് ഒന്ന് വേഗം ഇറങ്ങി വന്നേ. .
അയ്യോ വർക്കി ചേട്ടൻ. !!
ലേഖേ.. . വേഗം വന്നേ നമുക്ക് പോവാം..
അയ്യോ വരുൺ… ഇതൊക്കെ ജസ്റ്റ് ഒന്ന് നോക്കട്ടെ…
ഇപ്പൊ ഒന്നും വേണ്ടാ…
എഴുനേറ്റ് വാ
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു….
വർക്കി ചേട്ടൻ അകത്തേക്കു ആശങ്കയോടെ നോക്കി നിൽക്കുകയാണ്….
മക്കളെ ഇങ്ങോട്ട് എന്തിനാ വന്നേ..
അച്ഛൻ അറിഞ്ഞാൽ പ്രശ്നം ആണ്…. ഒരു കാരണവശലും നിങ്ങൾ ഇങ്ങോട്ട് വരാൻ പാടില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്…
അതിനു ഇവിടെ എന്താ…..
പണ്ട് എസ്റ്റേറ്റ് കാര്യങ്ങൾ നോക്കി നടത്താൻ വരുന്ന ആളുകൾ നിന്നിരുന്ന വീടാണ് ഇത്…
ഒരു കൊലപാതകം നടന്നതും പിന്നെ ആരും ഇവിടെ വന്നു നിൽക്കാൻ ധൈര്യം കാണിച്ചില്ല….
പിന്നെ മൊതലാളി തന്നെ ഇടക്ക് വരും കുറച്ചു നാളുകൾ ഇവിടെ നിൽക്കും….അതിനു വേണ്ടി ആണ് ഈ ബംഗ്ലാവ് പിനീട് പണിതത്.. .
ഒരു ദുർമരണം നടന്ന വീട് ആണിത്….ഇവിടെ പ്രേതശല്യം ഉണ്ടെന്ന് പറയുന്നു…
ഈ കാലത്തും ഇതിലൊക്കെ വിശ്വാസം ഉള്ളവർ ഉണ്ടോ…
കണ്ടവർ നേരിട്ട് വന്നു പറയുമ്പോൾ എങ്ങനെ വിശ്വസിക്കാതെ ഇരിക്കും മോളെ…..
നിങ്ങൾ ഇങ്ങോട്ട് വന്നു എന്നറിഞ്ഞാൽ സാർ നു പിന്നെ സമാധാനം ഉണ്ടാവില്ല…
ഇപ്പൊ ഞാൻ പറയുന്നില്ല…. ഇനി മക്കൾ അങ്ങോട്ട് പോവരുത്….
ഇല്ല… ചേട്ടാ…..
ഇനി ഞങ്ങൾ പോവില്ല.. വർക്കി ചേട്ടൻ ധൈര്യം ആയിട്ട് പൊയ്ക്കോളൂ.. .
വരു ലേഖ….വീട്ടിലേക് പോവാം….
അവളുടെ മുഖത്തെ ഉത്സാഹം എല്ലാം കെട്ടടങ്ങിയിരുന്നു….
നിനക്ക് എന്താ പറ്റിയത്…??
അതിലൊക്കെ എന്താ എന്ന് നോക്കിയിട് വരാമായിരുന്നു നമുക്ക്…
ഒന്നു കൂടി പോയാലോ വരുൺ അങ്ങോട്ട്.??
നീ എന്താ ഈ പറയുന്നേ…
അച്ഛൻ അറിഞ്ഞാൽ പിന്നെ ഒരു നിമിഷം ഇവിടെ നിൽക്കാൻ അനുവദിക്കില്ല…
വെറുതെ എന്തിനാ മോളെ…..
എന്നാ വേണ്ട…
അവളുടെ മുഖം വാടിയിരുന്നു…..
ചിൽ സാറ…. ചിൽ….
താൻ എന്റെ കൂടെ വാ ഒരു സൂത്രം കാണിച്ചു തരാം… .
എന്താ…..???
താൻ വാടോ….
അവൻ നേരെ പോയത് ബംഗ്ലാവിനു പുറകിൽ ഉള്ള ഗ്യാരെജിലേക്ക് ആണ്…
അവിടെ ഉള്ള ഒരു ടാർപൊളിൻ ഷീറ്റ് എടുത്തു മാറ്റി….
ബുള്ളറ്റ്…. !!
ഇത് എവിടുന്ന് വന്നു ഇപ്പൊ?
ഇത് അച്ഛൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ട് വന്നതാ…
ഇറങ്ങാൻ നേരത്ത് ഇവൻ പണി മുടക്കി… പിന്നെ വേറെ വണ്ടിയിൽ പോവായിരുന്നു….
ഇവനെ ഇവിടെ വെച്ചു…..
എനിക്ക് ബുള്ളറ്റ് എന്തിഷ്ടം ആണ് എന്നോ…
അത് എനിക്കറിയാം… അതുകൊണ്ടാണല്ലോ നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്…
എന്റെ വലിയൊരു ഡ്രീം ആണ് ബുള്ളറ്റ് ഇൽ ഹിമാലയതെക്ക് ഒരു ട്രിപ്പ് പോവണം എന്നത്….
നിന്റെ ബുള്ളറ്റ് കമ്പം എനിക്ക് നന്നായി അറിയാം… നമുക്ക് ഇവനെ ഒന്നു നന്നാക്കി എടുക്കാം….
ആ… ഓക്കേ അപ്പോഴേക്കും ഞാൻ ലഞ്ച് റെഡിയാക്കി വെക്കാം…
🤍🤍🤍🤍🤍🖤🤍🤍
വരുൺ എന്താ ഇവിടെ ഇരിക്കുന്നത്..
ചെയർ ഉണ്ടായിട്ടും എന്ദിന ഈ സ്റ്റെപ്പിൽ..??
ഇവിടെ ഇരിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ഉണ്ട്..
നോക്ക് നല്ല നിലാവ്… ഇന്ന് പൗർണമി ആണ്
ഇന്ന് ആകാശം കാണാൻ എന്തു ഭംഗി ആണല്ലേ…. വരുൺ
അതെയതെ….
താനും ഇവിടെ വന്നിരിക്കു…
അല്ല നേരം ഒരുപാട് ആയി കിടക്കണ്ടേ?
എന്നും രാത്രി ഉറക്കം തന്നെ അല്ലെ… ഇന്ന് നമുക്കൊന്ന് വെറൈറ്റി ആക്കാന്നെ….
അവൻ ഒരു കള്ള ചിരിയോടെ അവളോട് അത് പറയുമ്പോൾ അവൾ അവനെ പുരികം പൊക്കി ഒന്ന് നോക്കി….
ആ നോട്ടം കണ്ടപ്പോൾ അവനൊന്നു കണ്ണിറുക്കി കാണിച്ചു…..
എന്താ മോന്റെ ഉദ്ദേശം???
എന്തായാലും താൻ ഉദ്ദേശിച്ചത് അല്ല..
ഞാൻ അതിന് ഒന്നും..
മ്മ് മ്മ്മ്….
എനിക്കറിയാം….. മനസിലായി മോളെ….
മ്മ്മ് അത് പോട്ടെ…
നമുക്കൊരു റൈഡ് നു പോയാലോ??
ഇപ്പോഴോ വരുൺ… !!
അതെ നൈറ്റ് റൈഡ് !!
ഒരു ത്രില്ല് ഒക്കെ വേണ്ടേ….
അതൊക്കെ ശരിയാണ്…. പക്ഷെ ഈ നാട്ടിൻപുറത്തു നൈറ്റ് റൈഡ് പോവാൻ പറ്റിയ ഏതു പ്ലേസ് ആണ് ഉള്ളത്…
അതൊക്കെ ഉണ്ട്…
എന്റെ ഫെവറൈറ്റ് പ്ലേസ് ആണ്.. ഇങ്ങോട്ട് വരുമ്പോൾ എല്ലാം ഞാൻ പോവാറുണ്ട്….
താൻ റെഡി ആണോ???
പിന്നെ, ഞാൻ എപ്പഴേ റെഡി….
എന്നാൽ വാ….
അതേയ് കുറച്ചു അടുത്തേക്ക് ഇരുന്നോ ഞാൻ നല്ല സ്പീഡ് ആണ്…
അത് സാരല്ല ഞാൻ പിടിച്ചു ഇരുന്നോളാം….
എന്നാൽ എന്റെ വയറിൽ ചുറ്റി പിടിച്ചോ…
ഇയാൾ പ്ലേയൻ ഒന്നും അല്ലല്ലോ ഓടിക്കുന്നത് ബൈക്ക് അല്ലെ..
എന്റെ സ്പീഡ് നിനക്ക് ഓർമ ഉണ്ടല്ലോ????
മൗനം….
എടൊ വല്ലാത്ത തണുപ്പ്…. ഒന്ന് അടുത്തേക്ക് ഇരിക്കോ??
അവൾ മെല്ലെ നീങ്ങി അവനോടുരുമ്മിയിരുന്നു….
ഒരു ചെറിയ കുന്നിൻ മുകളിൽ ആണ് ബൈക്ക് ചെന്നു നിന്നത്…
ഇനി എന്റെ മോൾ ഒന്ന് കണ്ണടച്ച് നിന്നെ…
എന്തിനു?
അടക്കേഡോ..
അവൻ മെല്ലെ വന്നു അവളുടെ പുറകിൽ നിന്ന് അവളുടെ കണ്ണു പൊത്തി….
ഇനി നടക്കു..
അയ്യോ വരുൺ എനിക്കൊന്നും കാണുന്നില്ല..ഞാൻ എവിടേലും തട്ടി വീഴും…
ഒന്നും ഇല്ല ഞാൻ ഇല്ലേ തന്റെ കൂടെ….
കുറച്ചു നടന്നാൽ മതി…
ദേ എത്തി… ഇനി കണ്ണു തുറന്നോ..
അവൾ മെല്ലെ കണ്ണുകൾ തുറന്നു….
കുന്നിൻ മുകളിൽ ഒരൊറ്റ മരം… അതിന്റെ ചില്ലകളിൽ നിറയെ മിന്നാമിന്നികൾ….!!!
അതിന്റെ പ്രകാശം..
വരുൺ ഇത്രയും ഭംഗിയുള്ള ഒരു കാഴ്ച ഞാൻ ആദ്യം ആയിട്ടാ കാണുന്നത്…..
വാ അങ്ങോട്ട് പോവാം…..
ആ മരത്തിന്റെ ഒരു ശാഖയിൽ സാമാന്യ വലിപ്പം ഉള്ള ഒരു ഏറുമാടം….
ണ്ടു പേരും അതിനു മുകളിലേക്കു കയറി….
നല്ല കുളിരുള്ള രാത്രി ആയിരുന്നു അത്…
അതിനു മുകളിൽ ഇരുന്നാൽ പൂർണ ചർച്ച ചന്ദ്രനെ നല്ല മിഴിവോടെ കാണാം…. നല്ല പാൽ നിലാവും….
ലേഖാ കാലുകൾ താഴേക്കു തൂക്കിയിട്ട് പൗർണമിയെ നോക്കിയിരുന്നു….
വരുൺ പോക്കറ്റിൽ നിന്നും രണ്ടു മെഴുകുതിരികൾ എടുത്തു കത്തിച്ചു വെച്ച് അവളുടെ അടുത്തായി ഇരുന്നു….
താൻ ഒന്ന് മുകളിലേക്ക് നോക്കിക്കെ….
ചില്ലകളിൽ മിന്നാമിനുങ്ങുകൾ കൂടുതൽ പ്രകാശിക്കുകയായിരുന്നു….
നിലാവിൽ ആ പ്രകാശത്തിൽ അവളുടെ മുഖത്തെ അവൻ കണ്ണിമക്കാതെ നോക്കി നിന്നു..
സൗന്ദര്യം ഇരട്ടിച്ച പോലെ തോന്നി അവനു…
താൻ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്…
ആ കവിളിൽ പ്രണയ രാശി പടരുന്നതു അവൻ കാണുകയായിരുന്നു…
ഇഷ്ട്ടായോ ഈ പ്ലേസ്…??
ഒരുപാട്…
അവൻ ഒന്നുകൂടെ അവളോട് ചേർന്നു ഇരുന്നു…
ആ കൈകൾ അവന്റെ സ്പർശം കൊണ്ട് ഉണർന്നു….
തണുത്തപ്പോൾ അവൾ കൈ രണ്ടും കൂട്ടി തിരുമ്മി കവിളിൽ വെച്ചു…
അവൻ തന്റെ കോട്ട് ഊരി ഒരു ഭാഗം അവൾക്ക് മേലിട്ട് അവളെ ചേർത്ത് പിടിച്ചു…
ആ ഇടനെഞ്ചിൽ ഉണ്ടായ പിടപ്പ് ഒരു വിറയലിന്റെ രൂപത്തിൽ അവളുടെ കയ്യിൽ നിന്റെ നിന്നവൻ തിരിച്ചറിഞ്ഞു…
തന്റെ തണുപ്പ് ഞാനും മാറ്റണ്ടേ ഡോ??
അവൾ അവന്റെ കണ്ണുകളിൽ നോക്കി…
അവയിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം അവൾ നുകർന്നു…
🎶 നീലമാലാഖേ…… നിൻ മൗനാമൊന്നാകെ…. ഒരു തുലാ മഴയായ് ചാറുന്നു പെയ്തു തീരാതെ…….🎶
അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി…..
ഈ വരികൾ എന്നിൽ കോറിയിടുന്നത് നിന്റെ മുഖമാണ് ലേഖാ…. 💞💞
അവൾ അവന്റെ തോളിലേക് ചാഞ്ഞു….
അവൻ അവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു അവനിലേക് വലിച്ചടുപ്പിച്ചു ആ ചുണ്ടുകളെ തന്ടെതാക്കി മാറ്റി……
അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചിരുന്നു, ……
തുടരും… 😘😘