മധുവിധു ~ ഭാഗം 04, എഴുത്ത്: അതുല്യ സജിൻ

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

അവളുടെ ചുണ്ടിൽ നിന്നും അടർന്നു മാറാൻ വയ്യാതെ നിന്ന അവനെ അവൾ ഒന്ന് തള്ളി മാറ്റി …

അവൾ മറു ഭാഗത്തേക്ക്‌ തിരിഞ്ഞു ഇരുന്നു കിതക്കുകയായിരുന്നു….

വരുൺ അവളുടെ കയ്യിൽ പിടിച്ചു…

അവൾ കുറുമ്പോടെ ആ കൈ തട്ടി മാറ്റി…

എന്തുപറ്റി എടൊ…? ഇഷ്ട്ടായില്ലേ ഞാൻ അങ്ങനെ ചെയ്തത്????

അവൾ ഒന്നും മിണ്ടിയില്ല…

സോറി ലേഖ…. ഇനിയുണ്ടാവില്ല…

അവനും എതിർ വശതെക്ക് തിരിഞ്ഞ് ഇരുന്നു…

അവൾ മെല്ലെ ചെന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു നിർത്തി… എന്നിട്ട് അവന്റെ കാതോരം പറഞ്ഞു…

ഒരുപാട് ഇഷ്ട്ടാണ് എനിക്ക്…. ഈ ലോകത്തു സ്വന്തം എന്ന് പറയാൻ എനിക്ക് നീ മാത്രം അല്ലെ ഉള്ളു….

എന്റെ ഈ ജന്മം മുഴുവനും നിനക്കുള്ളതാണ് വരുൺ….

അവൻ അവളുടെ കൈ എടുത്തു മാറ്റി നെഞ്ചോടു ചേർത്തു….

അവൾ മെല്ലെ അവന്റെ മടിത്തട്ടിലേക് തല ചായ്ച്ചു….

അവൻ കുനിഞ്ഞു അവളുടെ നെറ്റിത്തടത്തിൽ ചുണ്ടുകൾ ചേർത്തു…

മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു….

വരുൺ നിനക്കറിയോ… എന്റെ ജീവിതത്തിൽ ഞാൻ കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ വിരളമാണ്…

പണ്ട് അച്ഛനും എന്നെ ഇങ്ങനെ പറയാതെ പെട്ടന്ന് ഓരോയിടങ്ങളിലേക്കു കൊണ്ടു പോയി അത്ഭുതപ്പെടുത്താറുണ്ടായിരുന്നു…

അച്ഛൻ വരുന്ന ദിവസങ്ങളിലെ സന്തോഷം പറയാൻ ആവില്ല…

യാത്ര ചെയ്യാൻ അച്ഛന് ഒത്തിരി ഇഷ്ട്ടായിരുന്നു…

ഇനി അടുത്ത വരവിനു മോൾക്ക്‌ ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞാണ് അന്ന് എന്നെ യാത്രയാക്കിയത്…

പിന്നെ ഓരോ ദിവസവും എണ്ണുകയായിരുന്നു…

പക്ഷെ ഒരുപാട് ദിവസം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല….

അതിനു മുന്നേ അച്ഛൻ വന്നു.. വെള്ള പുതച്ചു…

ആക്സിഡന്റ് ആയിരുന്നു… ഒരു കൊക്കയിൽ കാൽ വഴുതി….

ആ മുഖം ഒന്ന് അവസാനമായി കാണാൻ പോലും ആരും സമ്മതിച്ചില്ല…

ഇന്നും അച്ഛന്റെ ആ പുഞ്ചിരിച്ചു യാത്ര പറയുന്ന രൂപമാണ് എന്റെ മനസ്സിൽ ശക്തി നിറക്കുന്നത്…

എവിടെയും തോൽക്കാതെ പിടിച്ചു നിൽക്കാൻ കരുത്തു നൽകുന്നത്….

അന്ന് തളർന്ന് വീൽചെയറിൽ ആയ അമ്മയോടൊപ്പം തളരുമായിരുന്ന എന്റെ മനസ്സിനെ പിടിച്ചു നിർത്തിയത് ആ നിറഞ്ഞ ചിരിയാണ്…

കാലങ്ങൾക്കു ശേഷം നീ എന്റെ സ്വന്തം ആയതു മുതൽ ആണ് എന്റെ ജീവിതത്തിന് ഇത്രയും സന്തോഷം ഉണ്ടായത്…

ഇന്ന് എനിക്ക് എത്ര അധികം സന്തോഷം ആയെന്നോ…

താങ്ക്സ് ഡാ…

മ്മ്മ്.. അതൊക്കെ അവിടെ നിക്കട്ടെ….അതേയ് ഞാൻ നിന്റെ പഴയ കൂട്ടുകാരനല്ല ഇപ്പോൾ നിന്റെ ഭർത്താവ് ആണ്…

കുറച്ചു ബഹുമാനം ഒക്കെ ആവാമേ….

എന്നു വെച്ചാൽ…?

അല്ല ഈ ഡാ ഒക്കെ മാറ്റി എന്റെ മോൾ ചേട്ടാ എന്നൊന്ന് വിളിച്ചേ…

ചേട്ടൻ ഒന്ന് കേൾക്കട്ടെ…

അയ്യേ ഒരു ചേട്ടൻ…

അവൾ അവന്റെ മടിയിൽ കിടന്നു അവന്റെ താടി പിടിച്ചു വലിച്ചു…

ഹാ… !! എടി കാന്താരി വിടെടി….

ദേ വിട്ടു…..

തിരിച്ചു പോകുമ്പോൾ അവന്റെ പുറകിൽ അവനെ ചേർത്തു പിടിച്ചു ഇരിക്കുമ്പോൾ അവൾ മെല്ലെ ചോദിച്ചു….

നീ കാര്യായിട്ടാണോ അത് പറഞ്ഞത്.. നിന്നെ ഞാൻ ബഹുമാനിക്കുന്നില്ല എന്ന്….

അങ്ങനെ തോന്നിയോ….

താൻ ഇതുവരെ അത് വിട്ടില്ലേ….

ഞാൻ ഇനി ശ്രമിക്കാം…

അത് ഞാൻ ഒരു തമാശ പറഞ്ഞതാടോ….

അങ്ങനെ ഒക്കെ വിളിക്കുമ്പോ എന്ധോ ഒരു അകൽച്ച പോലെ…. ഒരു ഏച്ചുകെട്ടൽ….

അതൊന്നും വേണ്ടടോ… തനിക്കു എന്നെ എന്തു വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്…

ബട്ട്‌ തെറി മാത്രം വിളിക്കരുത് പ്ലീസ്….

ആ… ശ്രമിക്കാം….. 😁😁😁

ആരോ പുറകിൽ നിൽക്കുന്നത് പോലെ അനുഭവപ്പെട്ടപ്പോഴാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്…

ഒരു കറുത്ത രൂപത്തെ കണ്ട് അവൾ വേച് പിന്നോട്ട് വീഴാൻ ആഞ്ഞതു വാതിലിന്റെ ലോക്ക് തുറക്കുകയായിരുന്ന വരുൺ പെട്ടന്ന് അവളെ പിടിച്ചു നിർത്തി….

എന്ത്‌ പറ്റി ലേഖാ….???

വരുൺ…. അവിടെ ആരോ നിൽക്കുന്നു..

ഈ സമയത്തു ആര് വരാനാണ്…

ഉണ്ട്… ഞാൻ കണ്ടതാണ്… ആ മരത്തിന്റെ പുറകിൽ ഉണ്ട്……

നീ ഇവിടെ നിൽക്ക് …. ഞാൻ ഒന്ന് പോയി നോക്കാം….

ഞാനും വരാം…. തനിയെ പോവണ്ട….

എന്നാൽ വാ….

അവർ രണ്ടു പേരും കൂടെ ആ ഇരുട്ടിൽ മരത്തിനെ ലക്ഷ്യമാക്കി നടന്നു….

പെട്ടന്ന് ഒരു രൂപം അവിടെ നിന്നും ഓടി മറ്റൊരു മരത്തിനു പിന്നിൽ പോയി നിന്നു….

ഒരു കറുത്ത രൂപം അത്രേ കണ്ടുള്ളു…..

അവർ കൈകൾ പിടിച്ചു അങ്ങോട്ട്‌ നടന്നു….

പെട്ടന്ന് ഒരു കൈ മാത്രം കാണാൻ ആയി..ബാക്കി ശരീരം മുഴുവൻ മരത്തിനു പിന്നിൽ…..

അവളുടെ തൊണ്ട വരണ്ടു…. ഉമിനീർ വറ്റി കിതക്കാൻ തുടങ്ങി…

വേണ്ട വരുൺ നമുക്ക് തിരിച്ചു പോവാം…

നിക്ക് ലേഖാ ആരാണെന്ന് നോക്കട്ടെ…

ആ കൈ അവരെ മാടി വിളിച്ചു….

അവർ രണ്ടു പേരും ഒരുപോലെ ഞെട്ടി….

പെട്ടന്ന് ലേഖ തളർന്നു വീണു….

മോളെ എന്തുപറ്റി…??

ലേഖ എണീക്കൂ….

അവൻ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു….

അതിനിടയിൽ അവൻ മരത്തിനു പുറകിലേക്ക് എത്തി നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു…..

അവൻ വേഗം അവളെ എടുത്തു റൂമിൽ കൊണ്ട് കിടത്തി….

വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തു…

അവളുടെ മുഖത്തു വെള്ളം കുടഞ്ഞു….

അവൾ മെല്ലെ കണ്ണ് തുറന്നു….

വരുൺ ആരായിരുന്നു അത്… അയാൾ…

ആ ബെസ്റ്റ്… അപ്പഴേക്കും നിന്റെ ബോധം പോയില്ലേ…. പിന്നെങ്ങനെ ഞാൻ അയാളുടെ പുറകെ പോവും…

വരുൺ ഈ വീടിനെന്ദോ കുഴപ്പം ഉണ്ട്… അത് അന്ന് വന്ന അന്ന് രാത്രി തന്നെ എനിക്ക് ഫീൽ ചെയ്തതാണ്…

എടൊ അത് വല്ല കള്ളന്മാരും ആയിരിക്കും… താൻ പേടിക്കാതെ…

കള്ളൻ ആണെങ്കിൽ നമ്മളെ കണ്ടാൽ ഓടില്ലെ… ഇങ്ങനെ ധൈര്യമായി നമ്മളെ കൈ കാണിച്ചു വിളിക്കാൻ നിക്കോ??

അത് വേറെ എന്ധോ ആണ്…

പ്രേതം ആണോ താൻ ഉദ്ദേശിച്ചത്??

അല്ലാതെ ഈ നേരത്ത്…….

താൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ???

അതൊന്നും ഈ ലോകത്തെ ഇല്ല…. താൻ വറീഡ് ആവണ്ട…..

വാ കിടക്കാം….

അവന്റെ നെഞ്ചിൽ തല വെച് അവനെ പുണർന്നു കിടന്നപ്പോളും കണ്ണിൽ ആ അവ്യക്ത രൂപത്തിനെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ…..

***************************

ഇന്ന് വരുണിന്റെ കൂടെ എസ്റ്റേറ്റിൽ പോവാം എന്ന് കരുതിയാണ് നേരത്തെ എണീറ്റത്….

അടുക്കളയിൽ ചെന്ന് രണ്ടു കപ്പ്‌ ചായ ഉണ്ടാക്കി വെച്ചു കുളിക്കാനായി ബാത്റൂമിലേക് നടന്നു….

പോകുന്ന വഴി വരുണിനെ നല്ല പോലെ പുതപ്പിച്ചു നിറുകയിൽ ഒരു മുത്തം നൽകി തിരിഞ്ഞു നടക്കാൻ ഭവിച്ചതും അവൻ കയ്യിൽ പിടുത്തം ഇട്ടിരുന്നു…

എടൊ കുറച്ചു നേരം കൂടെ കിടക്കെന്നെ…

ഇപ്പൊ തന്നെ വൈകി…

ഇന്ന് ഞാനും വരുന്നു…

ഒന്ന് കുളിക്കട്ടെ….

അവൻ ചുണ്ട് കൂർപ്പിച്ചു കാണിച്ചു മനസ്സില്ലാതെ എണീറ്റു…

ചായ ടേബിളിൽ വെച്ചിട്ടുണ്ട്…

ഞാൻ വേഗം കുളിച്ചു വരാം…

തണുത്ത വെള്ളം ദേഹത്തു വീണപ്പോൾ ആ കുളിർമ്മ മനസ്സിലേക്കും വ്യാപിച്ചു….

ഒരുപാട് നേരം ഷവറിനു ചുവട്ടിൽ അങ്ങനെ തന്നെ നിന്നു….

സോപ്പ് എടുക്കാൻ തിരിഞ്ഞതും എയർ ഹോളിൽ ഒരു കൈ കണ്ടതും ഒരുമിച്ചു ആയിരുന്നു….

ആാാ…..ആാാ…

വരുൺ…. .. !!!!!”

പെട്ടന്ന് അവിടെ മറ്റൊരു കൈ കൂടി വന്നു….

എങ്ങനെയൊക്കെയോ ടവ്വൽ എടുത്തു ചുറ്റി പുറത്തേക്ക് ഇറങ്ങി ഓടി…..

കിച്ചണിൽ നിന്നും ഭയത്തോടെ ഓടിയെത്തിയ വരുണുമായി കൂട്ടിമുട്ടി…

എന്താ ലേഖ….

അവൾക്കു നാവുപോലും ചലിപ്പിക്കാൻ കഴിഞ്ഞില്ല… ബാത്റൂമിനുള്ളിലേക്ക് ചൂണ്ടി….

കാര്യം മനസിലായ വരുൺ വേഗം പുറത്തേക്ക് ഓടി…

ബാത്റൂമിന് പുറകിൽ പോയി നോക്കി….

വീടിനു ചുറ്റും നടന്നു….

ആരെയും കണ്ടില്ല…

തിരികെ വന്നപ്പോൾ ഡ്രസ്സ്‌ മാറി തലയ്ക്കു കൈകൊടുത്തു കട്ടിലിൽ ഇരുന്നു വിറക്കുന്ന ലേഖയെ കണ്ടു…

അവൻ അവളെ ചേർത്തു പിടിച്ചു അടുത്തിരുന്നു…

ആരെയും കിട്ടിയില്ല അല്ലെ….??

കിട്ടില്ല….!!!!!

വരുൺ ഞാൻ കണ്ടതാ രണ്ടു കയ്യുകൾ ….. !!

അങ്ങനെ ഒന്നും കണ്മുന്നിൽ വരില്ല….

താൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല ഇത്…

ആരോ നമ്മളെ വട്ടു കളിപ്പിക്കുകയാണ്….

ആണ് പക്ഷെ… അയാൾക് ശരീരം ഇല്ല അതല്ലേ കാണാത്തത്…

ലേഖാ പ്ലീസ് ഒന്ന് നിർത്തുന്നുണ്ടോ നിന്റെ ഈ സ്റ്റുപ്പിഡിറ്റി…

എന്താ വേണ്ടത് എന്നെനിക് നന്നായി അറിയാം…

ഇന്നിനി എസ്റ്റേറ്റിൽ ഉച്ച കഴിഞ്ഞു പോവാം…

***************************

മനസ്സിന് ഒരു സമാധാനവും തോന്നുന്നില്ല….

വരുൺ എന്ധോക്കെയോ കണക്കു നോക്കുകയാണ്…

ഞാൻ മെല്ലെ ഇറങ്ങി ആമ്പൽ കുളത്തിന്റെ മുന്നിൽ ചെത്തി ഉണ്ടാക്കിയ ആ മൺപടവിൽ ചെന്നിരുന്നു…

അവിടവിടെയായി ഓരോ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു…

ഫോണിൽ കുറെ ഫോട്ടോ എടുത്തു….

എന്ധോക്കെ ചെയ്തിട്ടും മനസ്സ് അടങ്ങി നിൽക്കുന്നില്ല ഓരോ അനുഭവങ്ങളിൽ അള്ളിപ്പിടിച്ചു കിടന്നാടുകയാണ്…

കാലുകൾ മെല്ലെ വെള്ളത്തിൽ താഴ്ത്തിയിട്ട് കണ്ണടച്ചിരുന്നു….

ഒരു സൈക്കിൾ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടാണ് എഴുന്നേറ്റു ചെന്ന് ഗേറ്റിനു പുറത്തേക്ക് നോക്കിയത്…

അന്ന് വന്ന ആൾ ഉള്ളിലേക്ക് നോക്കി നിൽക്കുന്നു….

ഞാൻ അയാളെ തറപ്പിച്ചു ഒന്ന് നോക്കി…

അയാളിൽ അപ്പോഴും ആ വഷളൻ ചിരി ആയിരുന്നു…

മല്ലിക ചേച്ചി അയാളെ കടന്നു വന്നു ഗേറ്റ് തുറക്കാൻ നിന്നപ്പോൾ അയാൾ വിളിച്ചു….

എടിയേ നിന്റെ കെട്ട്യോൻ ഉണ്ടോടി വീട്ടിൽ….

മ്മ്മ്….

ചേച്ചി ദൃതിയിൽ നടന്നു വന്നു അകത്തു കയറി പോയി….

അപ്പോൾ തന്നെ വരുൺ പുറത്തേക്കു വന്നു ഗേറ്റിലേക്ക് നോക്കുന്നത് കണ്ടു…

സൈക്കിൾ ശബ്ദം കേട്ട് വന്നതാവും..

വരുണിനെ കണ്ടപ്പോൾ അയാൾ വേഗത്തിൽ സൈക്കിൾ തള്ളി കൊണ്ട് പോയി…

തിരിഞ്ഞു നോക്കി പോവുന്നത് കണ്ടപ്പോൾ വെറുപ്പ് തോന്നി….

ഞാൻ മെല്ലെ കിച്ചണിൽ പോയി…

ചേച്ചിക്ക് അയാളെ നല്ല പോലെ അറിയോ???

ആ രാജനെ ആണോ മോൾ ഉദ്ദേശിച്ചത്??

അതേ….

എന്റെ കെട്ട്യോന്റെ അടുത്ത ആളാ….. അങ്ങേരു ഏതു നേരവും അയാളുടെ കൂടെയാ…

കുറെ കാലം ജയിലിൽ ആയിരുന്നല്ലോ….

ആദ്യമൊക്കെ കുടിക്കും വഴക്ക് കൂടേo ഒക്കെ ചെയ്യുമെങ്കിലും എന്നേം പിള്ളേരെ അങ്ങേര് നോക്കുമായിരുന്നു…

ഈ വൃത്തികെട്ടവൻ വന്നതിനു ശേഷം പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതെ ആയി…

പിന്നെയാ ഞാൻ ഈ പണിക്ക് ഇറങ്ങിയത്…

അയാൾക്ക് ഭാര്യയും കുട്ടികളും ഒന്നും ഇല്ലേ???

ഉണ്ട്…. ഈ അടുത്ത കെട്ടിയത്…

ഒരു പാവം പിടിച്ച പെണ്ണ്… ലതിക…..

അവൾക്കു ആദ്യത്തെ കെട്ടിൽ ഒരു കൊച്ചുമുണ്ട്….

അതിന്റെ ഗതി എന്റെ പോലെ തന്നെ…

എന്ടെലും കഴിക്കണം എങ്കിൽ പണിയെടുക്കണം…

അയാളുടെ കാമം തീർക്കാൻ വേണ്ടി മാത്രം അതിനെ മതി…

ആ…. അവളുടെ ഗതി ഓർക്കുമ്പോൾ ഞാൻ ഒക്കെ എന്തു ഭാഗ്യം ചെയ്തവള….

ഉപദ്രവം ഒന്നും സഹിക്കേണ്ടി വരുന്നില്ലല്ലോ…..

ചേച്ചിക്ക് ആ കൊലപാതകതെ കുറിച്ച് എന്ധോക്കെ അറിയാം??

അധികം ഒന്നും അറിയില്ല മോളെ…എനിക്ക് കേട്ടുകേൾവി മാത്രം ഉള്ളു…

നല്ല ഒരാളായിരുന്നു ചന്ദ്രേട്ടൻ….

അദ്ദേഹതിന്റെ കയ്യിൽ കുറച്ചു പണം ഉണ്ടായിരുന്നു…

അതിനു വേണ്ടിയാ ആ ദുഷ്ടൻമാർ……..

അതിനെ കുറിച്ച് ഇപ്പൊ ആർക്കാ ശരിക്കും അറിയാ..??

ഒന്ന് ഇയാളാ… പിന്നെയുള്ള രണ്ടു പേരും മരിച്ചു പോയി…

രണ്ടു പേരും ആത്മഹത്യ ചെയ്യായിരുന്നു….

ഓ…..

ആ പിന്നെ ഒരാൾ ഉണ്ട്…… ഇതെല്ലാം നേരിട്ട് കണ്ട ഒരാൾ………. ഗോപാലേട്ടൻ !!

അവർക്കെതിരെ ദൃക്സാക്ഷി പറഞ്ഞ ആൾ…

എസ്റ്റേറ്റ്‌ നു തൊട്ട് ആണ് വീട്….

അതെയോ…..??

ലേഖാ… നീയെവിടെയാ??? ഒന്ന് ഇങ്ങോട്ട് വന്നേ…..

എന്താ വരുൺ?

ലച്ചു ഇവിടെ അമ്മയുടെ വീട്ടിൽ ഉണ്ട്…

ഇങ്ങോട്ട് വരുന്നുണ്ട് എന്ന്….

ആണോ?? 😍

ഞാൻ എസ്റ്റേറ്റ്‌ ലേക്ക് പോവാ.. നീ റെഡി ആവു….

ഹലോ ഇത് എന്താ ആലോചിച്ചു നിക്കാ??

എന്താ വരുൺ പറഞ്ഞത്??

നീ വരുന്നില്ലേ എന്ന്??

ലച്ചു വരുവല്ലേ… വരുൺ പൊയ്ക്കോളു….

അവൾ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു…..

തുടരും….. 🥰

Leave a Reply

Your email address will not be published. Required fields are marked *