ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
വരുൺ കാറിൽ കയറി പോവുന്നത് അവൾ നോക്കി നിന്നു….
ലച്ചു വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ…
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ സ്കൂട്ടിയിൽ എത്തി..
എന്റെ ഏടത്തി എങ്ങനെയുണ്ട് ഞങ്ങടെ ബംഗ്ലാവ് പോളിയല്ലേ???
പിന്നേ… !!
എവിടെ എന്റെ ജ്യേഷ്ടൻ….
പുറത്ത് പോയി….
നീ അകത്തേക്ക് വാ… നിന്നോട് ചിലത് പറയാനുണ്ട്….
ആ…
ചായയുമായി അവർ ആമ്പൽ കുളത്തിലെ പടവിൽ പോയിരുന്നു…..
ഇനി പറ ഏടത്തി എന്താ….
ലച്ചു ഈ വീട്ടിൽ എന്ധോ കുഴപ്പമുണ്ട് ഡാ…
ഇവിടെ വന്ന അന്ന് മുതൽ ഓരോ പ്രശനങ്ങൾ ആണ്…
ഏതോ ഒരു അദൃശ്യ സാന്നിധ്യം ഇവിടെ ഉള്ളത് പോലെ…
എന്റെ ഏടത്തി അതൊക്കെ വെറുതെ തോന്നുന്നത….
ഞങ്ങൾ എല്ലാ വെക്കേഷനും ഇവിടെ വന്ന് നിൽക്കാറുള്ളതല്ലേ. ഞങ്ങൾക്ക് ഇതുവരെ ഒന്നും തോന്നിട്ടില്ലല്ലോ…
അല്ല ലച്ചു സത്യമാ…
ഓരോ നിഴൽ എപ്പോഴും പിന്തുടരുന്ന പോലെ… എല്ലായിടത്തും….
ഇവിടെ ഒരു ദുര്മരണം നടന്നതല്ലേ….
കുറച്ചൊക്കെ കേട്ടിട്ടുണ്ട്… പക്ഷെ അതിനെന്താ ഏടത്തി…
ഇനി വല്ല ആത്മാവോ മറ്റോ ഉണ്ടോ എന്ന് ആണ് എന്റെ സംശയം….
എടത്തിക്ക് അതിലൊക്കെ വിശ്വാസം ഉണ്ടോ…
ഇതുവരെ ഇല്ലായിരുന്നു പക്ഷെ ഇപ്പോൾ ഇവിടെ വെച്ചുണ്ടായ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ വിശ്വസിച്ചു പോവുന്നു…
എന്നാൽ ഇനി ഇവിടെ നിൽക്കണ്ട….
ചേച്ചിക്ക് പേടിയാണെങ്കിൽ നാളെത്തന്നെ തിരിച്ചു പോവാം…
ഏയ് അത് വേണ്ട… അങ്ങനെ പേടിച്ചോടാന് പറ്റില്ലല്ലോ….
ഇവിടെ നടക്കുന്നതിന്റെ സത്യാവസ്ഥ കണ്ടെത്തണം….
അതിനു എനിക്ക് നിന്റെ ഹെല്പ് വേണം…
പിന്നെന്താ…… ഞാൻ എന്ത ചെയ്യണ്ടത് പറഞ്ഞോളൂ…
അങ്ങനെ ഒരു പ്രേതം ഇവിടെ കടന്നു കറങ്ങുന്നുണ്ടെങ്കിൽ അതിനെ നമുക്ക് പൂട്ടണമല്ലോ….
ഞാനും ഉണ്ട് കൂടേ…
എന്നാൽ നമുക്ക് ഇന്നൊരിടം വരെ പോവാം..
നീ വന്നത് ഏതായാലും നന്നായി… നിന്റെ ഏട്ടനോട് പറഞ്ഞാൽ പുള്ളി കേൾക്കില്ല….
ഇന്ന് നമുക്ക് ഒരാളെ കാണാൻ പോണം…
ആരെ ഏടത്തി??
ഇവിടെ നടന്ന കൊലപാതകം നേരിട്ട് കണ്ട ഒരാളുണ്ട് അയാളെ…
ഇവിടെ നടന്നത് എന്താണ് എന്നു കണ്ടുപിടിച്ചു അതിനു പരിഹാരം ചെയ്യണം.
ചേച്ചി ടെ കൂടെ ഞാനും ഉണ്ട്…
എന്നാൽ വേഗം റെഡിയാവ് വരുൺ തിരിച്ചെത്തുന്നതിന് മുൻപേ നമുക്ക് പോയി വരണം….
ആ ശരി..
*************************
എടാ. വാസുവേ….???
എന്താ ആശാനേ…??
നീ കണ്ടിട്ടുണ്ടോ ഡാ ആ പെങ്കൊച്ചിനെ…?
ഏതു കൊച്ചാ ആശാനേ…
നിന്റെ പെണ്ണുമ്പിള്ള പണിക് പോണ ആ വീട്ടിലെ കൊച്ചേ…
കൊച്ചുമുതലാളീടെ കെട്ടിയവൾ….
ഓ അതോ…. ഇല്ല ആശാനേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല….
അവൾ പറയുന്ന കേൾക്കാം നല്ല കൊച്ച എന്നൊക്കെ….
നീ ഒന്ന് കാണണമെടാ എന്നാ ഒരു ചേലാ….
അവൾ എന്നെ വല്ലാതെ മോഹിപ്പിക്കുന്നെടാ…. അവളുടെ ആ നടപ്പും നോട്ടവും എന്താ പറയ…..ഹയ്…..
അത്രയ്ക്ക് ചരക്കാണോ ആശാനേ…
എന്റെ പൊന്നു വാസുവേ…. കണ്ടാ കണ്ണെടുക്കാൻ തോന്നില്ല അമ്മാതിരി ഐറ്റം….. !!
അവളെ ഒന്ന് കിട്ടണമല്ലോടാ എന്താ ഒരു വഴി…
അയ്യോ ആശാനേ അവരൊക്കെ വല്ല്യ ആൾക്കാരാ നമ്മൾ എന്ടെലും ഏടാകൂടം ഒപ്പിച്ച പിന്നെ ഈ ഭൂമില് വെച്ചേക്കില്ല….
നീ ഇങ്ങോനൊരു പേടിത്തൊണ്ടൻ ആയല്ലോ….
ഒന്നുമുണ്ടാവില്ല….
ആ വല്ല്യ മൊതലാളിക്കെ എന്നെ നല്ലോണം അറിയാം…
ഒന്നും ഉണ്ടാവില്ല…
നീ എന്റെ കൂടെ നിന്നാൽ നിനക്കും ഒന്ന് രുചി നോക്കാം എന്ധെ…..
ആശാൻ കൂടെയുണ്ടെങ്കിൽ എനിക്കെന്തു പേടി….
നിന്റെ പെണ്ണുംപിള്ള വിചാരിച്ചാൽ എന്ധെങ്കിലും നടക്കോ….
അവൾ അറിയാതെ ഇരിക്കുന്നതാ ബുദ്ധി…
അറിഞ്ഞാൽ അപ്പൊത്തന്നെ ചെന്ന് കോളത്തികൊടുക്കും….
ആ ശരിയാ… ന്ന വേണ്ട…
ആശാൻ ഒന്ന് സമാധാനിക്കെന്നെ നമുക്ക് വഴിയുണ്ടാക്കാം…
ഒരു അവസരം കിട്ടിയാൽ അവളെ ഞാൻ എന്റെ കൈക്കുള്ളിലാകും….
**************************
ലച്ചു ഒന്ന് വേഗം വിട്….എസ്റ്റേറ്റിന് അടുത്താണ് വീട് എന്നാ പറഞ്ഞത്….
നിന്റെ ഏട്ടൻ കാണാതിരുന്നാൽ മതിയായിരുന്നു….
ഏടത്തി പേടിക്കാതെ ഇന്ന് നമ്മൾ എല്ലാം കണ്ടെത്തും… ഞാൻ ഭയങ്കര എക്സയ്‌റ്റഡ് ആണ്… എന്താവും അവിടെ നടന്നിട്ടുണ്ടാവുക…
എടത്തിക്ക് അറിയോ ഞാൻ ഈ ഷെർലെക്ടോംസ് ഇല്ലേ അതിന്റെ വലിയ ഫാൻ ആണ്… എന്ധോരു ത്രില്ല് ആണല്ലേ അതൊക്കെ വായിക്കാൻ… ഇപ്പൊ ഞാൻ അങ്ങനെ ഒരു മൂഡിലാ….
ദേ അയാളോട് ചോദിക്കാം…ഒന്ന് സൈഡ് ആകിക്കെ….
ചേട്ടാ ഈ ഗോപാലൻ ചേട്ടന്റെ വീട് ഏതാ…???
ഏതു ഗോപാലൻ… കട നടത്തുന്ന ആണോ..
ആ അതേ..
ദേ ആാാ വളവ് കഴിഞ്ഞു ഓടിട്ട ഒരു വീട് കാണാം അതാ…
അയാൾ എസ്റ്റേറ്റിന് സൈഡിൽ ഉള്ള ചെറിയ ഒരു ഇടവഴിയിലേക് ചൂണ്ടി പറഞ്ഞു… .
ശരി ചേട്ടാ.. .
ഞങ്ങൾ വേഗം വണ്ടി എടുത്തു….
ഒരു ചെറിയ വീട്…
ബെൽ അടിച്ചു..
ഒരു ചേച്ചി ഇറങ്ങി വന്നു…
ഗോപാലേട്ടൻ ഇല്ലേ…
ആ അച്ഛൻ അകത്തുണ്ട്… കയറി ഇരിക്കു…
ഞാൻ വിളിക്കാം…
മോൾ ആണോ..
മരുമകൾ…….
കണ്ണട വെച്ച് നല്ല പ്രായം ആയ ഒരാൾ ഇറങ്ങി വന്നു….
ആരാ….
ഞാൻ മോഹൻ മുതലാളീടെ മോളാ….
അയ്യോ പെട്ടന്ന് മനസിലായില്ല ട്ടോ… കുട്ടി ആയിരുന്നപ്പോൾ കണ്ടതാ…
അത് സാരല്ല…. aആ ഇത് എന്റെ ഏട്ടന്റെ ഭാര്യ ലേഖാ…
അതെയോ…. കല്യാണം കഴിഞ്ഞു എന്ന് കേട്ടിരുന്നു….
മോളെ സുധേ മക്കൾക്കു ചായ എടുക്ക്….ശരി അച്ഛാ…
ഇവിടെ ഞങ്ങൾ നാലു പേരാ… ഇത് മകന്റെ ഭാര്യ…
പിന്നെ മോനും കുഞ്ഞും…
ഇപ്പൊ പഴയ പോലെ ഒന്നും വയ്യ…. കട മോനെ ഏൽപ്പിച്ചു ഇപ്പൊ വീട്ടിൽ ഇരിക്ക….
മക്കൾ എന്താ ഇപ്പൊ വന്നേ….
ഞങ്ങൾ ഒരു കാര്യം അന്വേഷിക്കാൻ ..
എന്നോട് എന്താ….
ലേഖാ പറയാൻ തുടങ്ങി…
അത് അവിടെ വെച്ചൊരു മരണം നടന്നില്ലേ…
ചേട്ടൻ അത് നേരിട്ട് കണ്ട ആൾ ആണല്ലോ…
അതിനെ കുറിച്ചൊന്നു അറിയാൻ…
അതൊക്കെ കഴിഞ്ഞില്ലേ ഇനി എന്തിനാ അതൊക്കെ അറിയുന്നേ…
അത് ചേട്ടാ ഏടത്തിക്ക് ഈ എഴുതുന്ന പരിപാടി ഉണ്ടേ അതിനു വേണ്ടി ആണ്…
അതെയോ എഴുതുമോ… നല്ല കാര്യം…
ലേഖ സംശയത്തോടെ ലച്ചുവിനെ നോക്കി…
അവൾ ഒന്ന് കണ്ണിറുക്കി കാണിച്ചു….
ചേട്ടന്റെ ഓർമ്മയിൽ ഉള്ളത് ഒന്ന് പറഞ്ഞു കൊടുക്കണം…. വലിയ ഉപകാരം ആവും…
എങ്ങനെ മറക്കാനാണ് മക്കളെ…ഞാൻ നേരിട്ട് കണ്ടതല്ലേ….. എന്റെ മരണം വരെ മറക്കാൻ കഴിയില്ല ആ ക്രൂരത…… !!!അതു മാത്രമോ എത്ര പേരോട് ഞാൻ ഇത് പറഞ്ഞതാ….പോലീസിൽ…. കോടതിയിൽ…. അങ്ങനെയങ്ങനെ…..
എന്നാൽ ഇനി ഞങ്ങളോടും കൂടെ ഒന്ന് പറയോ…..
പറയാം….
അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി…..
അവൻ ചന്ദ്രൻ…ഒരു പാവം പിടിച്ച കൊച്ചൻ ആയിരുന്നു….നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ….
കുട്ടികൾ മുതൽ വയസ്സായവർ വരെ എല്ലാവർക്കും അറിയാം….
അവനു ആരുടേം വിഷമം കണ്ടുനിൽക്കാൻ കഴിയില്ല…. അവരുടെ കൂടെ അവനും കരയും….അത്രക്ക് അലിയുന്ന ഹൃദയം ആയിരുന്നു അവനു…
ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവന്റെ കയ്യിൽ ഉള്ളതെല്ലാം കൊടുക്കും….
കുട്ടികൾക്കു മിട്ടായി….
വലിയവർക് ഓണർത്തിനും മറ്റും വീട്ടിലേക്കുള്ള സാധനം അങ്ങനെ പലതും….
അതുകൊണ്ട് തന്നെ അവന്റെ മരണം അറിഞ്ഞപ്പോൾ ഈ നാട് മുഴുവനും കരയായിരുന്നു…..
അവൻ ഇടക്ക് നാട്ടിലേക്കു പോവും….
അവിടെ ആരൊക്കെ ഉണ്ട് എന്നൊന്നും അറിയില്ല….
അവൻ ഞങ്ങള്ക്ക് ഈ നാട്ടുകാരൻ ആയിരുന്നു… ഇ നാടിന്റെ സ്വന്തം…..
എന്നും അവന്റെ കൈനീട്ടം വാങ്ങീട്ടാണ് ഞാൻ കച്ചവടം തുടങ്ങാറ്….
ചായയും കടിയും വാങ്ങും…..
ചില ദിവസങ്ങളിൽ ചായ മാത്രമാവും എന്നാലും പതിവ് പൈസ തരും….
വേണ്ട എന്ന് പറഞ്ഞാൽ പറയും….
അത് ഞാൻ ചേട്ടന്റെ പറ്റുബൂകിൽ എഴുതിക്കോളാം എന്ന്…. ന്നിട്ട് ഉറക്കെ ഒരു ചിരിണ്ട്….
ഇന്നലെ കഴിഞ്ഞ പോലെ തോന്ന മക്കളെ….
ഇത്രേം നല്ലൊരു മനുഷ്യനെ അവർക്ക് എങ്ങനെ കൊല്ലാൻ തോന്നി….
അവൻ ഒരു പാവം ആണ് എന്ന് അവർക്കും അറിയാം…
അവന്റെ ഏറ്റവും വലിയൊരു ആഗ്രഹം ആയിരുന്നു ഒരു കാർ…..
അതിനു വേണ്ടി എടുത്തു വെച്ച പണം ഉണ്ടായിരുന്നു അവന്റെ കയ്യിൽ… .
അതിനു വേണ്ടി ആണ് ആ ദുഷ്ടന്മാർ…
ഒന്ന് ചോദിച്ച മതിയാരുന്നില്ല രാജാ………..ഞാൻ തരില്ലായിരുന്നോ…………??? ആ മരണവേദനയിൽ പുളയുമ്പോഴും അവൻ അത് പറയുന്നത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് മക്കളെ…..
അന്ന് എന്താണ് നടന്നത്????
ലച്ചു തിടുക്കം കൂട്ടി…..
എനിക്കും അറിയാൻ നല്ല ആകാംഷ ഉണ്ടായിരുന്നു… eന്നാൽ ഞാൻ ക്ഷമയോടെ കേട്ടിരിക്കയിരുന്നു….
പറയാം മക്കളെ……..
അന്ന് നല്ല മഴക്കോള് ഉണ്ടായിരുന്നു…. എല്ലാവരും കടയൊക്കെ അടച്ചു നേരത്തെ വീട്ടിൽ പോയി….
പെരുമഴക്കാലം ആണേ…. ആരും പുറത്തിറങ്ങില്ല…..
കുറച്ചു നേരം കൂടി നിന്ന് ഞാനും കടയടച്ചു വീട്ടിലേക്ക് പോണ വഴി….
എന്നുമ് ഇല്ലാത്ത ഒരു വെളിച്ചം തോടിനടുത്….. വലിയ തോട് ആണേ നിറഞ്ഞൊഴുകുന്ന സമയവും……..
ചെറിയ ഒരു ചൂട്ടിന്റെ നേരിയ വെട്ടം മാത്രം….
എന്നാൽ രണ്ടുമൂന്നു ആളുകളുടെ പിറുപിറുക്കലും…..
എന്ധോ പന്തികേട് തോന്നിയപ്പോ ഒരു ചെറിയ പൊന്തക്കാടിൻടെ മറവിൽ ചെന്നിരുന്നു ഞാന് നോക്കി…..
രണ്ടു പേര് ചേർന്ന് ഒരാളെ മണ്ണിലൂടെ വലിച്ചു കൊണ്ടുവരുന്നു.
അയാളുടെ ഞരക്കം കേക്കാം…ഒരുത്തൻ ആരേലും വരുന്നത് നോക്കുന്നു…
ആ കൊടും ഇരുട്ടിലും നേരിയ വെട്ടത്തിൽ ആ മൂന്നു മുഖങ്ങളും അതിലെ ക്രൂര ഭാവവും ഞാൻ വ്യക്തമായി കണ്ടു…..
തുടരും……