മധുവിധു ~ ഭാഗം 06, എഴുത്ത്: അതുല്യ സജിൻ

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

രാജൻ…. !!! അവനെ കണ്ടാണ് ഞാൻ ഞെട്ടിയത് അവനു അന്ന് വെറും ഇരുപത്തി രണ്ടു വയസ്സ് മാത്രമേ ഉള്ളു…

അവനാണ് മറ്റു രണ്ടു പേർക്കും നിർദ്ദേശങ്ങൾ നൽകുന്നത്…. അതിന്റെ മുഖ്യ സൂത്രധാരന് അവനാണ് എന്ന് ആ നിമിഷം എനിക്ക് ബോധ്യമായി….

ഒരാൾ എസ്റ്റേറ്റ്‌ൽ റബ്ബർ വെട്ടുന്ന ശിവൻ….. പിന്നെ കള്ള വാറ്റുകാരൻ ദാമു…..

ശ്വാസം അടക്കി പിടിച്ചു നിന്നു…. അവിടെ നിന്ന് ഓടി രക്ഷപ്പെടണം എന്നുണ്ട്…കാലുകൾ ചലിക്കുന്നില്ല മണ്ണിൽ വേരൂന്നിയ പോലെ തോന്നി…. കണ്ണുകൾ ഇറുക്കിയടക്കാൻ തോന്നി….

മുന്നിൽ നടക്കുന്നതു കണ്ടു പകച്ചു നിൽക്കാനേ എനിക്കു കഴിയുമായിരുന്നുള്ളു… ചുറ്റും ഒരു മനുഷ്യകുഞ്ഞു പോലും ഇല്ല..

പിന്നെയും ആ ഇരുട്ടിൽ ചികഞ്ഞു നോക്കി അവർ ആരെയാണ് ഉപദ്രവിക്കുന്നതു എന്നു കാണാൻ…

പതിഞ്ഞ ശബ്ദത്തിൽ അപേക്ഷിക്കുന്നത് കേൾക്കാമായിരുന്നു…

അവർ രണ്ടു പേരും ചേർന്ന് അയാളെ എടുത്തു പൊക്കി നേരെ നിർത്തി…..

എന്നിട്ട് കുതറി മാറാൻ നിന്ന അയാളെ രണ്ടു പേരും കൂടെ പിടിച്ചു വെച്ചു…..രാജൻ അവന്റെ കഴുത്തിൽ കത്തി ചേർത്ത് വെച്ചിരുന്നു….

ആ മുഖം ഒന്നേ കണ്ടുള്ളു… ചന്ദ്രൻ… !!!

കണ്ണുകൾ നിറഞ്ഞു വന്നു… ചുണ്ടിലെ തേങ്ങൽ പിടിച്ചു നിർത്തി…..

വെപ്രാളപ്പെട്ടു ചുറ്റും കണ്ണോടിച്ചു…. ഒരു സഹായത്തിനു ആരെയെങ്കിലും കിട്ടിഎങ്കിൽ എന്നാശിച്ചു…

അവൻ നിന്നു വിറയ്ക്കുന്നതു കണ്ടു….തലയിൽ നിന്നും ശക്തിയിൽ കുതിച്ചു ഒഴുകുന്ന രക്തം….. മുഖം ഒന്നാകെ നനച്ചു….

അതിനിടയിലും അവ്യക്തമായി പറയുന്നതു കേട്ടു….

മോനെ… രാജാ….. എന്നെ…യൊന്നും ചെയ്യ.…….ചെയ്യാ……. ല്ലേ…എന്തു……ന്തു…. വേണേലും ഞാൻ….. തരാം…

ജീവൻ……… മാത്രം…..മതി…….. മതിഎനിക്ക്…..

നിങ്ങളെ വെറുതെ വിട്ടാൽ നാളെ ഇത് എല്ലാവരും അറിയും….. നിങ്ങൾ ഇനി ഒന്നും തരേണ്ട….. അവിടെ നിന്ന് എല്ലാം ഞങ്ങൾ എടുത്തിട്ടുണ്ട്….

അവൻ കേണപേക്ഷിക്കുന്നുണ്ടായിരുന്നു….

സ്വന്തം ജീവന് വേണ്ടി….

ഇവനെ ഇനി ഞാൻ നോക്കിക്കോളാം നിങ്ങൾ പോയി കുഴി വെട്ടിക്കോളിൻ….

സ്വന്തം മരണകുഴി തോണ്ടുന്നത് നേരിൽ കണ്ട അവന്റെ ഒരവസ്ഥ ഒന്നു ആലോചിച്ചു നോക്കു മക്കളെ…..

ആ നേരം ജീവിക്കാൻ അവൻ എത്രയതികം കൊതിച്ചിട്ടുണ്ടാവും????

ആ കത്തി അവന്റെ കഴുത്തിൽ മുറുകുന്നത് ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു…. ജീവൻ അറ്റ ആ ദേഹം നിലം പതിച്ചു….

അവനു വേണ്ടി ഒന്നും ചെയ്യാൻ എനിക്കു കഴിഞ്ഞില്ല….

ഞാൻ അവരുടെ മുൻപിൽ പെട്ടാൽ ഒന്നും ചെയ്യാൻ മടിക്കാത്ത ആ ദുഷ്ടന്മാർ എന്നെയും തീർത്തു കളഞ്ഞേനെ….

ഒന്നാർത്ത് കരയാൻ പോലും അന്നേരം കഴിഞ്ഞില്ല…. തൊണ്ടയിൽ നിശബ്ദമായി തടഞ്ഞു നിന്നു ആ തേങ്ങൽ….

എല്ലാം കഴിഞ്ഞു….

ആ ചതിയുടെ ക്രൂരമായ ചെയ്തികൾ കണ്ടു രാത്രി പോലും മൂകമായ് നിന്നു….

രാത്രിയുടെ കറുപ്പ് ആകാശം ആവാഹിച്ചു ഇരുണ്ടുമൂടി….

പെട്ടന്ന് കോരിചൊരിയുന്ന മഴ പെയ്തു….

അവനു വേണ്ടി വെട്ടിയ കുഴി നിമിഷങ്ങൾ കൊണ്ട് വെള്ളം മൂടി….

രാജ ഇനി എന്തു ചെയ്യും???കുഴി നിറഞ്ഞല്ലോ… കൂട്ടാലികൾ ചോദിച്ചു….

ചത്തവന് എന്തു വെള്ളം….

പിടിച്ചേ അതിൽ തന്നെ ഇട്ടു മൂടാ…..

അവർ പിടിക്കാൻ ചെന്നതും ചന്ദ്രൻ മെല്ലെ തല പൊക്കുന്നത് കണ്ടു..

ജീവന്റെ ഒരു നേരിയ തുടിപ്പ് അവനിൽ അവശേഷിച്ചിരുന്നു…..

നീ ഇനിം ചത്തില്ലേടാ….. നായെ….

അവൻ കൂട്ടാളിയുടെ കയ്യിൽ നിന്നും തൂമ്പ വാങ്ങി അവന്റെ നിറുകയിൽ ആഞ്ഞു വെട്ടി….

ഒരലർച്ചയോടെ അവൻ നിലം പതിച്ചു….

എന്റെ ശബ്ദം എനിക്ക് പിടിച്ചു നിർതാൻ ആയില്ല..

വാവിട് കരഞ്ഞു പോയി…

അവർ മൂന്നു പേരും ഒരുപോലെ പരിഭ്രാമിച്ചു നാലു പാടും കണ്ണോടിച്ചു…. ഞാൻ എന്റെ വായ പൊത്തിപിടിച്ചു….

ശിവൻ ചേട്ടാ ഇനി ഈ കുഴിയിൽ ഇടുന്നത് പന്തിയല്ല…

തോട്ടിൽ ഇടാം… നല്ല അടിയോഴു ക്ക ഒലിച്ചു പൊയ്ക്കോളും….

അവർ മൂന്നു പേരും കൂടെ അവനെ തോട്ടിൽ എറിയുന്ന വരെ ഞാൻ നിന്നു…..

ജീവൻ തിരിച്ചു പിടിക്കാൻ ഉള്ള വെപ്രാളത്തിൽ എങ്ങനെയോ ഓടി അണച്ചു വീട്ടിൽ എത്തി…..

അവളോട്‌ എല്ലാം തുറന്നു പറഞ്ഞു….

ആരോടും മിണ്ടാതെ നിൽക്കാൻ അവൾ പറഞ്ഞപ്പോൾ അതു തന്നെ ആണ് നല്ലത് എന്ന് എനിക്കും തോന്നി….

എന്നാൽ ഓരോ നിമിഷവും അവന്റെ മുഖം എന്നെ വേട്ടയാടുന്നുണ്ടായിരുന്നു…..

മക്കളെ ഇനി ചായ കുടിച്ചോ…..

എന്നിട്ട് പറയാം ബാക്കി…. ഞാൻ ഇപ്പൊ വരാം..

അയാൾ കണ്ണട മാറ്റി കണ്ണുകൾ ഒപ്പി അകത്തേക്ക് പോയി….

ഞങ്ങളുടെ കണ്ണുകളും ഈറൻ അണിഞ്ഞു……

ഏടത്തി നേരം ഒരുപാട് ആയി ഏട്ടൻ എത്താൻ ആയിട്ടുണ്ടാവും…

നമുക്ക് പോയാലോ….???

അവിടെ നിന്നും പിന്നെ വരാം എന്നു പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ വീണ്ടും ഒരുപാട് സംശയങ്ങൾ പൊങ്ങി വരാൻ തുടങ്ങിയിരുന്നു….

അതിലേറെ ആ മനുഷ്യന്റെ ദുർഗതിയോർതുള്ള വേദനയും….

മനസ്സിൽ കൊത്തി വലിക്കുന്ന ഒരു അസ്വസ്ഥത വന്നു നിറയുന്നുണ്ടായിരുന്നു…

തിരിച്ചു പോകുന്ന വഴി ആ വിങ്ങൽ തെല്ലും മാറി നിൽക്കാതെ ഹൃദയത്തിൽ മധിച്ചു കൊണ്ടിരുന്നു….

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ വരുൺ എത്തിയിട്ട് ഉണ്ടായിരുന്നു……

ആ.. വരുൺ എപ്പോ എത്തി?

കുറച്ചു നേരായി….എവിടെ പോയിരുന്നു രണ്ടാളും കൂടെ….

എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….

മുഖത്തു ഭാവപ്പകർച്ച വരുത്താൻ ശ്രമിക്കുന്ന ഞങ്ങൾ രണ്ടു പേരെയും വരുൺ ഒന്ന് ഇരുത്തി നോക്കി….

അത്…. വരുൺ….

എന്റെ ചേട്ടാ…. വന്നിട്ട് എത്ര നാളായി എന്നിട്ട് ഇതുവരെ ഈ നാടും നമ്മുടെ എസ്റ്റേറ്റ്ഉം ഒന്നും കാണിക്കാൻ ഏടത്തിയെ പുറത്ത് കൊണ്ടുപോയോ ദുഷ്ട….!!

അവൾ ഇടക്ക് കയറി പറഞ്ഞു….

അതുകൊണ്ട് ഞാൻ ഏടത്തിയെം കൊണ്ട് നമ്മുടെ നാടോക്കെ ഒന്ന് ചുറ്റാൻ പോയതാ…

വരുൺ ഒന്ന് പരുങ്ങി…

അതിനു ഇനിയും ദിവസം ഉണ്ടല്ലോ എന്നു കരുതിയാ ഞാൻ …..

ആ മതി…..ഇനിയെന്ന……?? പോണ അന്നേക്കു വെച്ചതാണോ…

എന്നാൽ ഞാൻ കൂടെ വരുമായിരുന്നു നിങ്ങളുടെ കൂടെ….

അപ്പൊ എസ്റ്റേറ്റ് ഇൽ ആര് പോവും…..?????

ഈ അച്ഛനെ പറഞ്ഞാൽ മതിയല്ലോ.. ഹണിമൂണിനു വന്ന ചേട്ടന് ഇവിടുത്തെ കാര്യം നോക്കാൻ ചുമതല കൊടുത്തിരിക്കുന്നു …. ഇങ്ങനെയൊരു അച്ഛൻ….

ചേച്ചിക് മര്യാദക്ക് ഒന്ന് കാണാൻ കൂടെ കിട്ടുന്നില്ല അപ്പോൾ അല്ലെ പുറത്തു പോവുന്നത്….

അങ്ങട്ട് ചെല്ലട്ടെ വെച്ചിട്ടുണ്ട് ഞാൻ മൂപ്പിലാന്……

അയ്യോ അതൊന്നും വേണ്ട ലച്ചു… അത് വരുണിന്റെ ഉത്തരവാദിത്തം അല്ലെ….

എനിക്ക് ഒരു പരാതിയും ഇല്ല….

ആയിക്കോട്ടെ…..

ന്നാ ഞാൻ ഇറങ്ങട്ടെ…. നേരം വൈകി….

നീ ഇനി എങ്ങോട്ടാ ഈ സന്ധ്യക്ക്…

അമ്മമ്മയോട് ഞാൻ ഇന്ന് തന്നെ ചെല്ലും എന്നു പറഞ്ഞു പോന്നതാ….

കണ്ടില്ലെങ്കിൽ വിഷമിക്കും…..

നീ എന്തു പറഞ്ഞാലും ഇന്ന് നിന്നെ വിടുന്ന പ്രശ്നം ഇല്ല…..

നാളെ പോവാ….

ചേട്ടാ ഞാൻ ഇല്ല നിങ്ങളുടെ ഇടയിൽ ഒരു കട്ടുറുമ്പ് ആവാൻ???

ഒന്ന് പോയേ ലച്ചു… അങ്ങനെ ഒന്നും ഇല്ല….

അതല്ല ഏടത്തി….. അത് മോശം ആണ്….

ഇനി എന്തായാലും രാത്രി പോവണ്ട… ഞാൻ അവളുടെ കയ്യിൽ പിടിച്ചു കണ്ണിൽ നോക്കി യാചിച്ചു…

അവൾക് കാര്യം മനസ്സിലായി….

ഏടത്തി പറഞത് കൊണ്ട് ഞാൻ നിക്കാം… 😄

എന്ധോരു വിശപ്പ്…. സഹിക്കാൻ വയ്യ

ഞാൻ ചെന്ന് എന്ധെങ്കിലും കഴിക്കട്ടെ…

ആ എന്നാൽ കട്ടുറുമ്പ് ചെല്ല്…. 🤩🤩

മല്ലിക ചേച്ചി……..

അവൾ തുള്ളിചാടി അകത്തേക്ക് പോയി…

എന്താ പറ്റിയത്..?? തന്ടെ മുഖം വല്ലാതെ…

ഒന്നുല്ല ഒരു ക്ഷീണം….

ഞാൻ ഒന്ന് കുളിക്കട്ടെ….

മനസ്സിലെ നീറ്റൽ പുറത്ത് കാണാതിരിക്കാൻ ഞാൻ മുഖം ഒളിച്ചു തിരിഞ്ഞു നടന്നു…

💙💙💙💙💙💙💙💙💙💙💙

രാത്രി ഒരുപാട് നേരം ലച്ചുവിനോട് സംസാരിച്ചു ഇരുന്നു…

റൂമിൽ ചെന്നപ്പോൾ വരുൺ ഫോൺ നോക്കി ബെഡിൽ കിടക്കുന്നു….

ഉറങ്ങിയില്ലേ വരുൺ??

ഇല്ല താൻ വരാൻ കാത്തിരിക്കായിരുന്നു…

കിടന്നൂടായിരുന്നോ…. ഞാൻ ലച്ചുനോട്‌ ഓരോന്ന് പറഞ്ഞു ഇരുന്നു നേരം പോയത് അറിഞ്ഞില്ല…

അത് സാരമില്ല.. എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….

വരുൺ എഴുന്നേറ്റു ഇരുന്നു…

താൻ ഇവിടെ വന്നിരിക്കു…..

ഞാൻ അവന്റെ അരികിൽ ആയി ചെന്നിരുന്നു….

തനിക്കു എന്താ പറ്റിയത്… വന്നപ്പോൾ ഉള്ള ആ ചുറുചുറുക്കൊക്കെ എവിടെ പോയി???

സോറി വരുൺ ഞങ്ങൾ ഇന്ന് ഗോപാലൻ ചേട്ടന്റെ വീട്ടിൽ പോയിരുന്നു.

എനിക്ക് തോന്നി എന്ധോ കള്ളത്തരം ഉണ്ടെന്ന്…

അയാൾ എല്ലാം പറഞ്ഞു അല്ലെ..

അത് കെട്ടിട്ടാണ് അല്ലെ ഈ മുഖം വാടിയതു..

ഞാൻ വരുണിന്റെ മുഖം നോക്കി. .

എനിക്കും കുറച്ചൊക്കെ അറിയാം വർക്കി ചേട്ടൻ പറഞ്ഞിട്ടുണ്ട്…

വർക്കി ചേട്ടന്റെ അടുത്ത ചങ്ങാതി ആയിരുന്നു അയാൾ…

ചന്ദ്രേട്ടൻ എന്നു പറയുമ്പോൾ ആ കണ്ണുകൾ എന്നും നിറയും…

അത്രക്ക് അടുപ്പം ആയിരുന്നു അവർ തമ്മിൽ….

അത് കേട്ടാൽ ആരുടേയും കണ്ണ് നിറയും…

അവൾ അവനോടു ചേർന്നു ഇരുന്നു… ആ തോളിൽ തല ചായ്ച്ചു….

എടൊ ഭാര്യേ ഇത് നമ്മുടെ ഹണിമൂൺ ട്രിപ്പ്‌ ആണ്… അല്ലാതെ നമ്മൾ ഇവിടെ കുറ്റം അന്വേഷണത്തിനു വന്നതല്ല….

താൻ അതൊക്കെ വിടെടോ…. എന്നിട്ട് ഹാപ്പി ആയി ഇരിക്ക്…

എന്ധോ അങ്ങനെ അങ്ങോട്ട്‌ വിടാൻ കഴിയുന്നില്ല… ഇനിയും ഞാൻ തേടുന്ന ഉത്തരം കിട്ടിയില്ല വരുൺ….??

നമുക്ക് ഇവിടെ നിന്നും തിരിച്ചു പോണോ???

വേണ്ട വരുൺ എനിക്ക് ഇവിടെ കുഴപ്പം ഒന്നുല്ല…

ഓക്കേ തന്റെ സന്തോഷം ആണ് എനിക്ക് പ്രധാനo…..

വാ കിടക്കാം..

അവന്റെ കൈതലങ്ങളിൽ മുഖമമർത്തി കിടന്നപ്പോളും എന്റെ മനസ്സ് വേവുകയായിരുന്നു…

അവൻ എന്നെ മാറോടു അടക്കി പിടിച്ചു…. ഞാൻ ആ നെഞ്ചിൽ ചാഞ്ഞു ഉറക്കത്തെ തേടി……….

******************

രാവിലെ തന്നെ വരുൺ പോയിരുന്നു….

കുറച്ചു കഴിഞ്ഞു ലച്ചുവിനോട് പറഞ്ഞു ഞാനും അവളുടെ സ്കൂട്ടി എടുത്തു ഇറങ്ങി…

അവളും വരാം എന്ന് പറഞ്ഞതാണ്..എന്നാൽ ഞാൻ വേണ്ടെന്നു പറഞ്ഞു..

അവളെ ഇനി ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി…

മുഴുവൻ അറിയാൻ എന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു…

പോകുന്ന വഴിയിൽ ഒരു കടയുടെ മുന്നിൽ ഒരാൾക്കൂട്ടം…

ഒരു സ്ത്രീയും കുഞ്ഞും നടുവിൽ…

അവർ കരയുന്നുണ്ടായിരുന്നു….

ഞാൻ സ്കൂട്ടി മെല്ലെ സൈഡ് ആക്കി അങ്ങോട്ട്‌ നടന്നു…

ആൾകൂട്ടത്തിനു പുറകിൽ പോയി നിന്നു…

ഇവിടുത്തെ പറ്റു തീർക്കാതെ ഒരു മിട്ടായി പോലും ഇനി ഞാൻ തരില്ല…

കടക്കാരൻ ആ സ്ത്രീയോട് പറയുന്ന കേട്ടു..

മുഷിഞ്ഞ ഒരു കോട്ടൺ സാരി… ദയനീയത തോന്നുന്ന മുഖം…. നിറഞ്ഞ കണ്ണുകൾ…

സാരിതുമ്പിൽ പിടിച്ചു കൊണ്ട് പേടിച്ചരണ്ട് ഒരു കുഞ്ഞു മുഖം ചുറ്റുമുള്ള ആളുകളെ നോക്കുന്നു.. .

ചേട്ടാ… ഇന്നും കൂടി മതി…

എങ്ങനെ എങ്കിലും പണിയെടുത്തു ഞാൻ വീട്ടികൊള്ളാം…

വേറെ വഴിയില്ല അതോണ്ട്ആണ്….

നീ ഇനി ഇവിടെ നിന്ന് സമയം കളയണ്ട…..

ആ രാജൻ ഇല്ലേ അവന്റെ കെട്ട്യോൾ ആണ്…

ആരോ അടക്കം പറയുന്ന കേട്ടു..

ആൾക്കാരെ വകഞ്ഞു മാറ്റി ഞാൻ അങ്ങോട്ടു ചെന്നു….

ആ കുഞ്ഞു മുഖം എന്നെ കണ്ടപ്പോൾ അമ്മയുടെ പുറകിലേക്ക് പതുങ്ങി….

എന്താ ചേച്ചി പ്രശ്നം….??

കുറച്ചു അരിയും സാധനങ്ങളും വാങ്ങാൻ വന്നതാ…

മോനു ഒരാഴ്ചയായി വല്ലാത്ത പനി ആണ് അതുകൊണ്ട് പണിക്കു പോവാൻ പറ്റിയില്ല…

കയ്യിൽ കാശ് ഇല്ല…

ചേച്ചിയുടെ ഭർത്താവ്?

അയാൾ വീട്ടിൽ വരാറില്ല… വന്നാലും ഒന്നും തരില്ല…

ചേട്ടാ കുറച്ചു അരിയും സാധനങ്ങളും പാക്ക് ചെയ്യൂ… എന്താ എന്ന് വെച്ചാൽ ഞാൻ തരാം…

പറ്റും കൂട്ടി ബില്ല് എഴുതിക്കോളു….

അയാൾ വേഗത്തിൽ എല്ലാം പാക്ക് ചെയ്തു ബില്ല് തന്നു…പൈസ കൊടുക്കുമ്പോൾ അയാളോട് പറഞ്ഞു….ചേട്ടാ…. ഒരാൾ ഇത്രയും നിങ്ങളുടെ മുന്നിൽ വന്നു ഇരക്കണം എങ്കിൽ അതു എത്ര മാത്രം നിവർത്തികേടുകൊണ്ടാവും… ഒന്ന് ചിന്തിച്ചു കൂടെ…..വിശപ്പടക്കന് കുറച്ചു അരിയല്ലേ ചോദിച്ചുള്ളു… .

ചേച്ചി വാ….

ഞാൻ അവരുടെ കൈ പിടിച്ചു മുന്നിൽ നടന്നു….

ഒരിക്കലും മറക്കില്ല മോളെ… നന്ദി ഉണ്ട്….

ചേച്ചിയുടെ വീട് എവിടെയാ…. ഞാൻ കൊണ്ടു വിടാം…

വേണ്ട മോളെ…

അത് സാരമില്ലന്നെ…….

ഒരു പൊളിഞ്ഞു വീഴാൻ ആയ വീടായിരുന്നു അത്..

തേക്കാത ചുമര്കൾ… മുകളിൽ ചോരാതെ ഇരിക്കാൻ പട്ട ഇട്ടിട്ടുണ്ട്…

കഷ്ടിച്ച് ഒരു ഒറ്റ മുറി വീട്…

മോൾ ഇരിക്കു…ഞാൻ ചായ എടുക്കാം…

ശരി….

ആ കുഞ്ഞു അപ്പോളും പേടിച്ചു നിൽക്കുന്നു…

മോൻ ഇങ്ങു വന്നേ…

അവൻ ഇല്ലെന്ന് തല ആട്ടി…

ഞാൻ ഒരു ചോക്ലേറ്റ് എടുത്ത് അവനു നേരെ നീട്ടി…

ആ വർണ്ണ കടലാസിന്റെ വർണ്ണങ്ങൾ ആ കണ്ണുകളിൽ ഒരു തിളക്കം സൃഷ്ടിച്ചു..

ആ തിളക്കം അവന്റെ ചുണ്ടുകളിലേക്ക് ഒരു പുഞ്ചിരിയായ് പടർന്നു…..

തുടരും….. 🥰

Related Posts

Leave a Reply

Your email address will not be published. Required fields are marked *