ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
അവൻ നിറഞ്ഞ ചിരിയോടെ എന്റെ അടുത്തേക്ക് വന്നു….
ഇത് ചേച്ചിയുടെ വക മോന്…. ഇനി എന്നെ പേടി ഇണ്ടോ… മോന്???
അവൻ ചിരിച്ചു കൊണ്ട് തലയാട്ടി…..
ഞാൻ അവനെ എടുത്തു മടിയിൽ വെച്ചു എന്നിട്ട് ചോക്ലേറ്റ് ന്റെ കവർ പൊളിച്ചു കൊടുത്തു….
ആ കണ്ണുകളിൽ നിറഞ്ഞ തിളക്കം എന്നോടുള്ള നന്ദി ആണെന്ന് എനിക്ക് മനസിലായി…..
അവൻ രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം നിറയുകയായിരുന്നു….
മോന്റെ പേരെന്താ???
അപ്പുണ്ണി… ചോക്ലേറ്റ് അവന്റെ മുഖം നിറയെ പടർന്നു….
ചേച്ചി ഒരു ഗ്ലാസിൽ ചായയും ആയി എന്റെ അടുത്തേക്ക് വന്നു….
ആ കണ്ണുകളിൽ അത്ഭുതം !!!!
എനിക്ക് ചായ തന്നു എന്നിട്ട് എന്റെ അടുത്തായി ഇരുന്നു…..
മോൾ ഏതാ?? ഇതുവരെ കണ്ടിട്ടില്ല ഇവിടെ.. .
ഞാൻ എസ്റ്റേറ്റ് ലെ മുതലാളിയുടെ മരുമകൾ ആണ്…. ലേഖ….
ചേച്ചിയുടെ പേരെന്താ???
എന്റെ പേര് ലതിക… ഞാൻ കൂലി പണിയൊക്കെ ചെയ്തു ജീവിക്കാ മോളെ..
ഇവന് പനി ആയതു കൊണ്ട് എങ്ങനെ പോവും…
വേറെ ആരും തരാനും ഇല്ല….
ചേച്ചിടെ ഭർത്താവ് ഒന്നും തരില്ലേ???
മ്മ്മ് തരും കുറെ അടിയും തൊഴിയും…. എന്നേലും ഒന്ന് വരും എന്നിട്ട് എന്റെ കയ്യിലുള്ളതും കൂടെ വാങ്ങിച്ചോണ്ട് പോവും….
ഇവൻ സ്കൂളിൽ പോണില്ലേ…
ഉണ്ണാൻ പോലും ഇല്ലാത്തവർക്ക് പഠിക്കാൻ എവിടെ മോളെ പണം….
വിതുമ്പിക്കൊണ്ട് അവർ അത് പറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി….
മോൻ പോയി കളിച്ചോ…. അവർ അവനെ പറഞ്ഞു വിട്ടു……
ഇവന്ടെ അച്ഛൻ എന്നെ പൊന്നു പോലെയാ നോക്കിരുന്നത്… എന്താ ചെയ്യാ വേഗം അങ്ങ് പോയില്ലേ ഞങ്ങളെ ഇവിടാക്കി….
പിന്നെയാ ഇയാളും ആയി ഉള്ള കല്യാണം….
എല്ലാരും നിർബന്ധിച്ചു…. വേറെ വഴി ഇല്ലാതെ സമ്മതിച്ചു….
എന്നാൽ അയാൾക് കൂടെ കിടക്കാൻ ഒരാളെ മാത്രം മതി….
അയാളുടെ ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ പിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കു….
ഒരു തരം ഭ്രാന്ത്… സഹിക്കാൻ കഴിയാതെ ആയിരിക്കുന്നു….
അയാൾ വരുന്ന ദിവസം നരകം ആണ് ഞങ്ങള്ക്ക്….
പിന്നെയും ഇവിടെ പിടിച്ചു നിൽക്കുന്നത് പോകാൻ വേറെ ഇടം ഇല്ലാത്തതുകൊണ്ടാണ്…..
ചേച്ചിക് അയാളോട് പറ്റില്ല എന്ന് തീർത്തു പറഞ്ഞു കൂടെ??
അതുകൊണ്ട് എന്താ ഞാൻ അല്ലെങ്കിൽ മറ്റൊരു പെണ്ണ്..
അയാൾ ഒരു വൃത്തി കെട്ടവൻ ആണ് കുഞ്ഞേ…. ഒരു പെണ്ണിനേയും വിടില്ല…..
എന്റെ കുഞ്ഞു ഒരാണ് കുട്ടിയായതു എത്ര നന്നായി എന്ന് ഞാൻ പല തവണ ചിന്തിച്ചു….ഇല്ലെങ്കിൽ അയാൾ…..
അയാളെ കൊല്ലാൻ ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട്….
പിന്നെ എന്റെ കുഞ്ഞിന് ആരും ഉണ്ടാവില്ലല്ലോ അതാ എല്ലാം സഹിക്കുന്നത്…
ഇവനെ ഇനി മുതൽ സ്കൂളിൽ വിടണം….
എന്തു ആവശ്യം ഉണ്ടേലും എന്നോട് ചോദിച്ചു വാങ്ങണം…..
ഞാൻ ഇറങ്ങട്ടെ….
ശരി മോളെ….
കുറച്ചു പൈസ എടുത്തു അവരുടെ കയ്യിൽ വെച്ച് കൊടുത്തു….
സ്വന്തം അനിയത്തി തരുന്നത് ആണെന്ന് കരുതിയ മതി…
അവർ എന്റെ മുന്നിൽ കൈ കൂപ്പി നിന്ന് കരഞ്ഞു….
ഇറങ്ങുന്ന വഴി വേലി കടന്നു വരുന്ന അയാളെ കണ്ടു…പതിവായി മുഖത്തു കാണാറുള്ള ആ ഭാവത്തിൽ നിന്നു വ്യത്യസ്തമായി ഇന്നവിടെ അത്ഭുതം ആണ് ഉണ്ടായിരുന്നത്….
പ്രതീക്ഷിക്കാത്ത ഒരാളെ അവിടെ കണ്ടതു കൊണ്ടാവാം…
ഞാൻ അയാളെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു…
ആ സ്ത്രീയുടെയും കുഞ്ഞിന്റെയും സ്ഥിതി ഓർത്തു വല്ലാത്ത വിഷമം തോന്നി…അവർക്കായി എന്ധെങ്കിലും ചെയ്തേ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചു….
****************************
പിന്നെ നേരെ ഗോപാലൻ ചേട്ടന്റെ വീട്ടില് ആണ് പോയത്…
ചേട്ടൻ പുറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു ..
മോൾ കയറി ഇരിക്കു…ബാക്കി കഥ കേൾക്കാൻ വന്നതാവും ലെ…
ഇത് അതിനു കഥയല്ലല്ലോ ജീവിതം അല്ലെ അതാണ് കേൾക്കാൻ ഇത്ര താല്പര്യം…..
പിന്നെ എങ്ങനെ അവർ പോലീസ്ന്റെ പിടിയിൽ ആയി..
ചന്ദ്രനെ കാണാൻ ഇല്ല എന്ന വാർത്തയോടെ ആണ് പിറ്റേന്ന് നേരം വെളുത്തത്….
നേരം ഒരുപാട് ആയിട്ടും എസ്റ്റേറ്റിൽ എത്താത്ത ചന്ദ്രനെ തേടി വീട്ടിൽ എത്തിയ പണിക്കാർ കാണുന്നത് ചുമരിൽ രക്തക്കറ യാണ്….
നാട് മുഴുവൻ വേഗത്തിൽ ആ വാർത്ത പരന്നു…….
എല്ലാവരും അന്വേഷിക്കാൻ തുടങ്ങി…. അവൻ നാട്ടുകാർക്ക് അത്രയും പ്രിയങ്കരനായിരുന്നു…
നാട് മുഴുവൻ അന്വേഷിച്ചു…വിവരം അറിഞ്ഞു മോഹൻ സാറും എത്തി….
അദ്ദേഹം ആ വീട്ടിലൂടെ ഒരു ഭ്രാന്തനെ പോലെ ഓടി നടന്നു….
എന്റെ ചന്ദ്രാ…. നീ എവിടെടാ……എന്ന് പറഞ്ഞു നിറ കണ്ണുകളും ആയി തളർന്നു നിൽക്കുന്ന മോഹന് സാറിനെ ഇപ്പോളും എനിക്ക് ഓർമ ഉണ്ട്.
നടന്നത് എല്ലാം ഈ ലോകത്തോട് വിളിച്ചു പറയണം എന്നുണ്ട്….
ജീവൻ ഭയന്ന് മിണ്ടാതെ ഇരുന്നു…..
ഒരു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ ആയില്ല….
തിരച്ചിൽകാരുടെ കൂട്ടത്തിൽ യാതൊരു ഭാവഭേദവുമില്ലതെ ചേർന്നു ചന്ദ്രനെ കണ്ടെത്താൻ നോക്കുന്ന അവരെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല….
ഞാൻ രഹസ്യമായി മോഹൻ സാറിനോട് കാര്യങ്ങൾ പറഞ്ഞു….
ഇത്രയും നേരം ജീവനോടെ എവിടേലും ഉണ്ടാകണേ എന്ന പ്രാർത്ഥന ആയിരുന്നു…
എല്ലാം വിഫലം ആയല്ലോ ദൈവമേ… ഇനി അവന്റെ വീട്ടിൽ ഞാൻ എന്തു പറയും…..
എന്നും പറഞ്ഞു കരയുകയായിരുന്നു അദ്ദേഹം….
സാറിന്റെ നിർദ്ദേശം പ്രകാരം ഞാൻ പോലീസിൽ രഹസ്യമൊഴി നൽകി….
പിന്നെ അവരെ മൂന്നു പേരെയും പിടിച്ചു….
പണവും അവരുടെ പക്കൽ നിന്ന് കണ്ടെത്തി…
പിന്നെ അവന്റെ ബോഡിക്ക് ആയുള്ള തിരച്ചിൽ ആയിരുന്നു….
വെള്ളം ആണെന്ന് കരുതി അവർ എറിഞ്ഞത് ഒരു ചതുപ്പിലെക്ക് ആയിരുന്നു..
അതിൽ പൂണ്ടു കിടന്ന നിലയിൽ അവന്റെ ബോഡി കിട്ടി…
അതു കാണാൻ എനിക്ക് ത്രാണി ഇല്ലാത്തതിനാൽ ഞാൻ അങ്ങോട്ട് പോയില്ല…
പിന്നെയും എത്രയോ കഴിഞ്ഞാണ് അവൻ മരിച്ചത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് ൽ ഇണ്ടായിരുന്നു ത്രേ….പാവം..അവന്റെ മരണം ഈ നാടിനെ മുഴുവൻ വേദനിപ്പിച്ചു…
ആരോരും അല്ലാത്തവർ പോലും അലമുറയിട്ട് കരയായിരുന്നു….
പിന്നെ അവന്റെ നാട്ടിലേക്ക് കൊണ്ടു പോയി.. .
ഇനി ഇവൻ രാജൻ മാത്രേ ബാക്കിള്ളു….
മറ്റു രണ്ടു പേരും ആത്മഹത്യ ചെയ്തു…
കാരണം ഒന്നും ആർക്കും അറിയില്ല…..
ഇവന് ദൈവം അതിലേറെ വലിയ പെടുമരണമാവും കുറിച്ച് വെച്ചിരിക്കുന്നതു…
സംശയല്ല.……
അവിടെ നിന്ന് എല്ലാം കേട്ടു കഴിഞ്ഞു ഇറങ്ങുമ്പോളും എവിടെയും എത്തി നിൽക്കാത്ത പോലെ എന്റെ സംശയങ്ങൾ എന്നെ വീർപ്പു മുട്ടിക്കുകയായിരുന്നു….
എന്ധോക്കെയോ ഇനിയും വെളിച്ചം കാണാനുണ്ട്…. സംശയത്തിന്റെ പുകമറ നീക്കി പുറത്ത് വരാനുണ്ട്…..
തന്നെ പിന്തുടരുന്ന സംശയങ്ങളുടെ കെട്ടുകൾ മനസ്സിൽ പിണഞ്ഞ് കിടന്നു…
വരുന്ന വഴി വർക്കി ചേട്ടനെ കണ്ടു….
വണ്ടി നിർത്തി കയറാൻ പറഞ്ഞു….
മോൾ ഇത് രാവിലെതന്നെ എങ്ങോട്ടാ പോയത്…
എവിടെയും ഇല്ല ചേട്ടാ… oന്ന് കറങ്ങാൻ…
ഈ നാട് അത്ര ശരിയല്ല ട്ടോ മോളെ സൂക്ഷിക്കണം…
പ്രത്യേകിച്ച് മോൾ…
അതെന്താ ചേട്ടൻ അങ്ങനെ പറഞ്ഞത്??
പക വീട്ടാൻ തക്കം പാർത്തു ചിലർ നടക്കുന്നു അതു തന്നെ….
പിന്നെ ഒന്നും ചോദിച്ചില്ല… എല്ലാം മനസ്സിൽ ഉണ്ടായിരുന്നു…
വീട്ടിൽ എത്തിയപ്പോൾ വരുൺ നേരത്തെ വന്നിട്ടുണ്ട്….
എങ്ങോട്ടോ പോവാൻ റെഡി ആയി നിൽക്കുകയായിരുന്നു…
താൻ ഇത് രാവിലെ തന്നെ എങ്ങോട്ടാ പോയത്??
ഞാൻ വെറുതെ പുറത്തേക്കു….
പരിചയം ഇല്ലാത്ത സ്ഥലം അല്ലെ താൻ എന്തിനാ തനിച്ചു പോയത്???
ലച്ചുവിനെ കൂടെ കൂട്ടികൂടായിരുന്നോ??
അവളോട് ഞാനാ വരണ്ട എന്ന് പറഞ്ഞത്…
അല്ല ഇന്നെന്താ വരുൺ നേരത്തെ വന്നത്??
അച്ഛൻ വിളിച്ചിരുന്നു നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….
താൻ വേഗം ചെന്നു റെഡി ആയി വാ….
ഞങ്ങൾ താൻ വരാൻ നിക്കായിരുന്നു…
അയ്യോ ഇതെന്താ പെട്ടന്ന്??
എന്ധോ ബിസ്സിനെസ്സ് മാറ്റർ…. അച്ഛൻ തെളിച്ചൊന്നും പറഞ്ഞില്ല വേഗം പുറപ്പെടാൻ മാത്രം പറഞ്ഞു….
നമ്മൾ വന്നിട്ട് കുറച്ചു ദിവസം അല്ലെ ആയുള്ളൂ അതിനു മുൻപ്???
താൻ വിഷമിക്കാതെ രണ്ടു ദിവസം കഴിഞ്ഞു ഇങ്ങോട്ട് തിരിച്ചു വരാടോ…
ഞാൻ അച്ഛനോട് പറഞ്ഞു അച്ഛൻ സമ്മതിച്ചു…
എന്നാ പിന്നെ ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോ…എന്തായാലും വരുൺ രണ്ടു ദിവസം കഴിഞ്ഞു വരൂലോ….
അപ്പൊ താനിവിടെ ഒറ്റയ്ക്ക്….
അതു കുഴപ്പമില്ല…. ഇനി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര…. പിന്നെ ഞാൻ അവിടെ വന്നിട്ട് ഇപ്പൊ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ… ബിസിനസ് കാര്യങ്ങൾ അല്ലെ
ഞാൻ ഇവിടെ നിന്നോളം…
തന്നെ ഇവിടെ തനിച്ചു നിർത്തി ഞങ്ങൾ എങ്ങനെ പോവും…അതു മാത്രം അല്ല തനിക്കു പേടി ഇല്ലേ….
അതൊക്കെ മാറി… എല്ലാം മനസിന്റെ തോന്നലുകൾ മാത്രം ആണെന്ന് എനിക്ക് ബോധ്യമായി….
എന്നാൽ ചേട്ടൻ പൊക്കോ ഞാൻ ഇവിടെ നിന്നോളാം ഏടത്തിക് കൂട്ടിനു….
അയ്യോ വേണ്ട ലച്ചു നിനക്ക് മറ്റന്നാൾ കോളേജ് തുടങ്ങല്ലേ….
വെറുതെ ആദ്യ ദിവസം തന്നെ ലീവ് എടുക്കണ്ട..അതും ഞാൻ കാരണം….
എന്നാലും ലേഖ താൻ തനിച്???
കുഴപ്പമില്ല എന്റെ വരുണേട്ടാ….മല്ലിക ചേച്ചി ഉണ്ടല്ലോ…. കൂട്ടിനു
പിന്നെ എന്ധെങ്കിലും ആവശ്യം വന്നാൽ വർക്കി ചേട്ടനും ഉണ്ട്…
നിങ്ങൾ ധൈര്യം ആയിട്ട് പോയി വാ….
എന്നാൽ ശരി…
ഞാൻ പറ്റുമെങ്കിൽ നാളെ തന്നെ വരാം….
ചേച്ചി ഇന്ന് ഇവിടെ നിൽക്കണെ…. ഞങ്ങൾ പോയി വരാം…ആയിക്കോട്ടെ മോനെ…
പോട്ടെ ഡോ… ടേക് കെയർ…..
ഓക്കേ… വരുൺ…. ബൈ…
പോയി വരാം ഏടത്തി….
ശരി മോളെ… അച്ഛനോടും അമ്മയോടും അന്വേഷണം പറയണേ….
മ്മ്മ്……
അവർ പോകുന്നത് വരെ ഗേറ്റിൽ തന്നെ നിന്നു…
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുകൾ ചെന്ന് എത്തിയത് ആ ഇടിഞ്ഞു വീഴാറായ വീട്ടിലേക് ആണ്……
മല്ലിക ചേച്ചി വീട്ടിൽ പോവുന്നില്ലേ???
നേരം ഒരുപാട് ഇരുട്ടിയല്ലോ….
ഇന്ന് മോൾ തനിച്ചു അല്ലെ ഇവിടെ…
മോൻ പറഞ്ഞതല്ലേ മോൾക്ക് കൂട്ടു നിൽക്കാൻ…
അപ്പൊ വീട്ടിൽ കുട്ടികൾ തനിച്ചാവില്ലേ???
അങ്ങേര് ഉണ്ടാവും… eന്നാലും ഒറ്റയ്ക്ക് കിടക്കാൻ അവർക്ക് പേടി ആണ്.
ചേച്ചി വാ ഞാൻ കൊണ്ട് വിടാം….
ഇനി ഇപ്പോളോ…
അതിനെന്താ… ഇവിടെ ലച്ചുവിന്റെ സ്കൂട്ടി ഉണ്ടല്ലോ…
ആരെയും വിശ്വസിക്കാൻ പറ്റില്ല ചേച്ചി… കാലം അതാണ്… കുട്ടികളെ അവിടെ തനിച്ചു നിർത്തണ്ട…
ശരി മോളെ…..
ചേച്ചിയുടെ വീട്ടിലേക്ക് പോയി….. .
*********************
കൊച്ചുങ്ങളെ ഇവിടെ ആക്കി നീയിതു വരെ എവിടെ പോയി കിടക്കുവായിരുന്നു ഡീ….
നേരം ഇരുടീതൊന്നും നീ കണ്ടില്ലേ…
നിങ്ങക്ക് ഇത് എന്തിന്റെ കേടാ മനുഷ്യ…
ഞാൻ ഇങ് വന്നില്ലേ….
ഇത്രേം നേരം നീയിതു എവിടാരുന്നു????
ആ കൊച്ചു ഇന്നവിടെ തനിച്ചാ… അതിനു കൂട്ട് നിന്നതാ ഞാൻ…
അതാ എന്നെ ഇങ്ങോട്ട് ആക്കി തന്നെ……
അതെന്താ ഒറ്റയ്ക്ക്??
വല്ല്യ മുതലാളി വിളിച്ചിട്ട് കൊച്ചുമുതലാളി എന്ധോ ആവശ്യത്തിന് വീട്ടിൽപ്പോയി നാളെ വരൂ….
അതാ ഞാൻ അവിടെ നിന്നെ.. .
മ്മ്മ് ശരി….നീ കൊച്ചുങ്ങൾക്ക് ചോറ് കൊടുക്ക്….
അയാൾ തിരിഞ്ഞു ആ കണ്ണുകളിൽ അപ്പോൾ ഒരു വെട്ടം തിളങ്ങി….
നിങ്ങൾക്കും എടുക്കട്ടെ??
ഇപ്പൊ വേണ്ട ഞാൻ ഒന്ന് പുറത്ത് പോയി വരാം…
ഈ നേരത്ത് ഇനി എങ്ങോട്ടാ??
അതിപ്പോ നിന്നോട് പറയാൻ സൗകര്യല്ല ന്ദേ???
അവൻ ഇറങ്ങി നടന്നു….
കാലുകൾക്ക് വേഗം കൂടി….
സ്കൂട്ടി വീടിന്ടെ അടുത്തായി നിർത്തി…
ആ വീട്ടിലേക്ക് ഒന്നെത്തി നോക്കി….വാതിൽ തുറന്നു അകത്തു കയറി….
നാളെ മല്ലിക ചേച്ചി വരുന്നതിനു മുന്നേ അവിടെ പോണം എന്നിട്ട് അവിടെ മുഴുവൻ ഒന്ന് അരിച്ചു പെരുക്കണം….. .
കട്ടിലിൽ കിടന്നു കൊണ്ട് അവൾ ചിന്തിച്ചു…..
നീ പറയുന്നത് ഉള്ളതാണോ ടാ വാസു….
അതേ ആശാനേ അവൾ ദേ ഇപ്പൊ വന്നു കയറിയതേയുള്ളു….
എന്ന ഇന്നു തന്നെ പറ്റിയ ദിവസം…
ഇനി ഇങ്ങനെ ഒന്ന് ഒത്തു കിട്ടിയെന്നു വരില്ല…
എന്റെ ആശ എത്ര കാലമായി ഞാൻ അടക്കി വെക്കുന്നെന്നു നിനക്കറിയോ??
അവിടെ ഒരുത്തി ഉണ്ട്…
ശവത്തെ ഭോഗിക്കുന്നതാണ് ഇതിലും നല്ലത് എന്ന് തോന്നും…
ഏതു നേരോം കണ്ണീരും കയ്യും….
ഇന്ന് ഞാൻ എന്റെ ആഗ്രഹം നടത്തും…
അവളുടെ മേനിയഴക് ഒന്ന് കാണാൻ എത്ര രാത്രിയിൽ അവിടെ പതുങ്ങി ഇരുന്നിട്ടുണ്ട് എന്നറിയോ നിനക്ക്??
എത്ര പ്രാവിശ്യം കാണാൻ ശ്രമിച്ചു എന്നറിയോ…
അന്നൊക്കെ അവനും ഉണ്ടാവും…
അവർ വന്നു എന്നറിഞ്ഞ രാത്രി തന്നെ അവിടെ പോയതാ ഞാൻ രണ്ടിനെയും തീർക്കാൻ..
എന്നാൽ ആ മാൻപേട എന്നെ മാറ്റി കളഞ്ഞു…
ഇനി അയാളോടുള്ള പ്രതികാരം ഞാൻ ഇങ്ങനെ ആണ് തീർക്കാൻ ഉദ്ദേശിച്ചത്….
എന്റെ പ്രതികാരവും എന്റെ മോഹവും ഒരുമിച്ചു നടപ്പിലാക്കാൻ പോവാണ് ഞാൻ….
ഇനി വൈകിക്കണ്ട നമുക്ക് പോവാ…
നീ ഇപ്പൊ വരണ്ട…. എല്ലാം കഴിഞ്ഞു ഞാൻ നിന്നെ വിളിക്കാം അപ്പൊ വന്ന മതി….
ശരി ആശാനേ….
എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല…
അവിടെ മറഞ്ഞിരിക്കുന്നത് എന്താണ് എന്ന് കണ്ടു പിടിക്കാൻ മനസ്സ് പറയുന്നു..
പുതപ് വലിച്ചു മാറ്റി ഇട്ടു കട്ടിലിൽ നിന്നും ഇറങ്ങി…
പുറത്തിറങ്ങി വീട് പൂട്ടി…..
ആ രഹസ്യത്തെ ലക്ഷ്യമാക്കി ചുവടുകൾ വെച്ചു……..
തുടരും….. 🥰❤️
എല്ലാരും വായിക്കണേ…..
നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു….
ഇനി രണ്ടു part കൂടി ഉള്ളൂ ട്ടോ…..