മധുവിധു ~ ഭാഗം 08, എഴുത്ത്: അതുല്യ സജിൻ

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ഉള്ളിൽ ഭയത്തിന്റെ വവ്വാലുകൾ ചിറകടിച്ചു പറന്നു കൊണ്ടിരുന്നു….

എങ്കിലും സത്യം കണ്ടെത്താൻ ഉള്ള ഉത്സാഹം അവളെ പിന്തിരിപ്പിചില്ല…. അത് അവൾക് കൂടുതൽ മനോധൈര്യം നൽകി….

അവൾ ഉറച്ച ചുവടുകളോടെ നടന്നു….

പൊളിഞ്ഞു വീഴാൻ ആയ ആ വീട്ടിൽ ഇരുട്ട് തളം കെട്ടി നിന്നു… ആരോടോ ഉള്ള പകഎന്ന പോലെ ഒരു വെളിച്ചത്തിന്റെ തരി പോലും അന്ന് ഉണ്ടായില്ല….

അവൾ ആകാശതെക്ക് നോക്കി…

ഇന്ന് ചന്ദ്രൻ ഉദിചില്ല…..

അമാവാസി ആയിരിക്കും…. അവൾ മനസ്സിൽ ഓർത്തു….

കയ്യിൽ കരുതിയ ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്തു മുന്നോട്ടു തെളിയിച്ചു….

ഇരുട്ടിനെ വാശിയോടെ തോൽപ്പിച്ചു….

പടവുകൾ കയറുമ്പോൾ എവിടെയോ മറഞ്ഞു നിന്ന ഭയം മെല്ലെ തല പൊക്കി….

വീണ്ടും അവൾ മുന്നോട്ടു തന്നെ നടന്നു…

അന്ന് ബാക്കി വെച്ച ആ മേശയിലെ ബുക്കുകൾ ആയിരുന്നു ലക്ഷ്യം…

ചുവരിൽ ഇന്നും മായാതെ കിടക്കുന്ന ആ രക്തക്കറയിലേക്ക് നോക്കിയതും എന്ധെന്നില്ലത വെപ്രാളം അവളെ മധിച്ചു….

അവൾ കണ്ണുകൾ വെട്ടിച്ചു പിന്തിരിഞ്ഞു നടന്നു….

ഒരിക്കലും കാണരുത് എന്ന് കരുതി വന്ന കാര്യം കണ്ട് അവൾക് വേദന തോന്നി….

നേരെ ആ മേശക്ക് അരികിലേക്ക് നടന്നു…

അവിടെ മുട്ട് കുത്തി ഇരുന്നു…

ഫോൺ തൊട്ടടുത്തായി വെച്ച് അന്ന് ചിതറി കിടന്ന കുറച്ചു പുസ്തകങ്ങൾ എടുത്തു നോക്കി….

എല്ലാം വലിയ നീണ്ട ബുക്കുകൾ ആയിരുന്നു…

എല്ലാം വരയിട്ട് കുറെ കണക്കുകൾ എഴുതി വെച്ചിരുന്നു….

ഉള്ളിൽ എന്ധോ ഒരു വേദന തോന്നി…. എവിടെയോ കണ്ടു മറന്ന ഒരു കയ്യെഴുത്തും….

ഓരോ പേജ് മറച്ചു നോക്കി….പ്രത്യേകിച്ച് ഒന്നും തന്നെ കിട്ടിയില്ല….

വല്ലാത്ത നിരാശ തോന്നി…. എല്ലാ പുസ്തകങ്ങളും ഒരു പോലെ തന്നെ….

വേഗം കൈ കുടഞ്ഞു എഴുന്നേറ്റു…ഫോൺ എടുത്തു നടക്കാൻ തുടങ്ങിയതും എന്ധോ ഒന്ന് കാലിൽ തടഞ്ഞു…

ചുവന്ന ചട്ടയോട് കൂടിയ ഒരു ബുക്കിന്റെ ഒരറ്റo മാത്രം കണ്ണിൽ ഉടക്കി….

മെല്ലെ കുനിഞ്ഞു നോക്കിയപ്പോൾ മേശക്ക് അടിയിൽ ആയി കിടക്കുന്നു…പുറം ചട്ടയിലെ പൊടി തുടച്ചു കഴിഞ്ഞു ഒന്ന് നോക്കി….

ഒറ്റ നോട്ടത്തിൽ തന്നെ അതൊരു ഡയറി ആണെന്ന് മനസിലായി…

അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു കൊണ്ട് അത് മരിച്ചു നോക്കി….

നല്ല വടിവോത്ത കയ്യക്ഷരത്തിൽ കുനുകുനെ എഴുതി വെച്ചിരിക്കുന്നു…

അവൾ പുറകിൽ നിന്നും മറിച്ചു നോക്കി….

അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു…

അവൾ അതെടുത്തു ലൈറ്റ് തെളിയിച്ചു നോക്കി…

ആ കണ്ണുകളിൽ ഒരു നിമിഷം അത്ഭുതം ഉദിച്ചു…..

പെട്ടന്ന് തന്നെ ആ കണ്ണുകളിൽ മിഴിനീർ നിറഞ്ഞു തുളുമ്പി….

അവൾ വീണ്ടും വീണ്ടും ആ ഡയറി മറിച്ചു കൊണ്ടേ ഇരുന്നു…..

കണ്ണുകൾ തുടക്കാൻ പോലും മിനക്കെടാതെ അവൾ ഓരോ പേജ്കളും വിറച്ചു കൊണ്ട് വായിച്ചു തീർത്തു….

അവസാനത്തെ ആ പേജ് എത്തിയപ്പോൾ അവൾക് നിയന്ത്രണം നഷ്ട്ടമായി..അത് മാറോടു ചേർത്ത് പിടിച്ചു….. പൊട്ടിക്കരഞ്ഞു. …..

****************************

വരുൺ കാർപോർച്ൽ വണ്ടി നിർത്തിയപ്പോൾ അമ്മയും അച്ഛനും പുറത്തു തന്നെ ഉണ്ടായിരുന്നു…

ലച്ചു നല്ല ഉറക്കത്തിൽ ആണ്…

അവളെ കുലുക്കി വിളിച്ചു…

പുറത്തു ഇറങ്ങിയപ്പോൾ അവർ രണ്ടു പേരും മുറ്റത്തെക്ക് ഇറങ്ങി വന്നിരുന്നു….

എന്താ ഇത് അച്ഛ….. ഞങ്ങൾ ഇങ്ങു വരില്ലേ വെറുതെ എന്തിനാ ഉറക്കം ഒഴിച്ച് ഇരുന്നത്???

ഈ രാത്രി നിങ്ങൾ എത്താതെ ഞങ്ങൾക്ക് ഉറക്കം വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ????

അമ്മ ഇടക്ക് കയറി പറഞ്ഞു…

രണ്ടാളും ഒറ്റ കേട്ടാ ല്ലേ…. അച്ചനു ബിപി കൂടിയാൽ തനിച്ചു അമ്മ എന്തു ചെയ്യും..

അതല്ലേ ഇറങ്ങിയപ്പോൾ തന്നെ ഞാൻ വിളിച്ചു പറഞ്ഞത് രാത്രി വരെ ഉറങ്ങാതെ ഇരിക്കേണ്ട എന്ന്…

അതെങ്ങനെ ഞാൻ പറഞ്ഞ നിന്റെ അച്ഛൻ കേൾക്കുമോ….

മക്കൾ വന്നിട്ടേ കിടക്കു എന്ന് പറഞ്ഞു എപ്പോ വന്നു ഇരുന്നതാ എന്നറിയോ….

അല്ലെങ്കിൽ തന്നെ നിങ്ങളെ അങ്ങോട്ട് വിടാൻ എനിക്കൊട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല…

പിന്നെ എല്ലാവരുടെയും നിർബന്ധം കാരണം ആണ് ഞാൻ സമ്മതിച്ചത്….

നിങ്ങൾ പോയേ പിന്നെ വലിയ ആധി ആണ് അച്ഛന്…..

എന്തിനാ അച്ഛൻ ഇങ്ങനെ പേടിക്കുന്നെ… ഞങ്ങൾ ഇപ്പോൾ കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ…

അതൊക്കെ പോട്ടെ ഒരു കുഴപ്പവും ഇല്ലാതെ മടങ്ങി വന്നല്ലോ…. അതുമതി അച്ചനു….

അപ്പോളേക്കും ലച്ചു ഇറങ്ങി….

അല്ല ഇവളും നിങ്ങളുടെ കൂടെ വന്നോ???

അതെന്താ ഞാൻ വന്നാൽ….

ഒന്നുമില്ലേ….

ലേഖ മോൾ എന്താ ഇറങ്ങാതത്…. ഉറങ്ങിയോ???

അവൾ വന്നില്ല അമ്മേ…..

എന്താ വന്നില്ലേ… !!! അപ്പൊ മോള്??

അച്ഛൻ പേടിയോടെ ഞങ്ങളെ നോക്കി….

അമ്മയും അച്ഛനും പരസ്പരം നോക്കുന്നുണ്ട്….

അവളെ അവിടെ തനിച്ചാക്കി നിങ്ങൾ ഇങ്ങു പൊന്നോ???

അമ്മ കരച്ചില് തുടങ്ങി….

അമ്മ എന്ദിന കരയുന്നെ ഏടത്തി തന്നെയാ വരുന്നില്ല എന്നു പറഞ്ഞത്….

ഏട്ടൻ എന്തായാലും രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു പോവൂലെ പിന്നെ എന്താ കുഴപ്പം???

നിങ്ങളോട് രണ്ടാളോടും വരാൻ പറഞ്ഞിട്ട് നീ അവളെ അവിടെ തനിയെ നിർത്തി പൊന്നല്ലേ….

ഞങ്ങൾ കുറെ നിർബന്ധം പിടിച്ചു അവൾ വരാൻ കൂട്ടാക്കില്ല…..

ഇനി തിരിച്ചു പോവാൻ ആയില്ലേ….

അവൾക് കൂട്ടിനു മല്ലിക ചേച്ചി ഉണ്ട് അവിടെ….

തിരിച്ചു പോവാൻ അല്ല നിങ്ങളോട് അച്ഛൻ വരാൻ പറഞ്ഞത്….

ഇനി അങ്ങോട്ട്‌ പോവാതെ ഇരിക്കാനാ…

അതിനാണ് കള്ളം പറഞ്ഞു നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചതു…..

പെട്ടന്ന് പറഞ്ഞാൽ നിങ്ങൾ വരില്ല എന്നറിയാം….

അതുകൊണ്ട് ആണ് ബിസിനസ് ആവശ്യം ആണെന്ന് പറഞ്ഞത്…

അതിനു മാത്രം എന്താ പ്രശ്നം അവിടെ….

ഞങ്ങളെ പെട്ടന്ന് ഇങ്ങോട്ട് വരുത്താൻ എന്തുണ്ട്….

മോളെ രക്ഷിക്കാൻ വേണ്ടി ആണ് ഞാൻ ഇതൊക്കെ ചെയ്തത്….

എന്നിട്ടിപ്പോൾ അവളെ അവിടെ തനിച്ചാക്കി വന്നിരിക്കുന്നു….

എന്റെ മോളെ കാത്തോളണേ ഈശ്വരാ….

അച്ഛൻ അതും പറഞ്ഞു നെഞ്ചിൽ കൈ വെച്ച് സ്റ്റെപ്പിൽ ഇരുന്നു….

ഒന്നും വരില്ല ഏട്ടാ….ദൈവം രക്ഷിക്കും നമ്മുടെ മോളെ….

ഇല്ല സുമേ….. എന്നോട് പകരം ചോദിക്കാൻ നോക്കി ഇരിക്ക ആ ദുഷ്ടൻ അവിടെ

ഇവൻ പോന്നത് അവൻ അറിഞ്ഞിരിക്കുമല്ലോ…. എന്ധും ചെയ്യാൻ അവൻ മടിക്കില്ല….

എന്റെ മോളെ ആ ചെന്നായക്കു മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുത്തിട്ട് വന്നിരിക്കുന്നു അവൻ…..

അച്ഛൻ ഇത് എന്ധോക്കെ ആണ് ഈ പറയുന്നതു എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…

ആരെ കാര്യം ആണ് അച്ഛാ….

നിന്നോട് ഞാൻ പറഞ്ഞില്ലേ രാജൻ !!!!അവൻ അവളെ എന്ധെങ്കിലും ചെയ്യും മോനെ… അവൻ ആരാണെന്നു അറിഞ്ഞാൽ അവളും വെറുതെ ഇരിക്കില്ല…..

അയാൾ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ അയാൾക്ക് കിട്ടി….പിന്നെ ലേഖയെ അയാൾ എന്തിനാ ഉപദ്രവിക്കണ്ട ആവശ്യം????

അവനു എന്നോടുള്ള പക അതുതന്നെ…..

പിന്നെ ലേഖക്ക് അയാളും ആയുള്ള ബന്ധം എന്താ….

അച്ഛനും അമ്മയും ഒരേ സമയം ഞെട്ടി….

അവർ രണ്ടു പേരും പരിഭ്രമം മറക്കാൻ മൗനതെ കൂട്ട് പിടിച്ചു…

എന്താ രണ്ടാളും മിണ്ടാതെ നിൽക്കുന്നത്???

അവൾ അയാളെ വെറുതെ വിടാതെ ഇരിക്കാൻ ഉള്ള കാരണം കൂടെ പറഞ്ഞു താ…

അച്ഛൻ തല കുനിച്ചു…

അച്ഛൻ ഇനിയും എന്നോട് മറച്ചു വെക്കരുത്…എനിക്കറിയണം സത്യങ്ങൾ ഒക്കെ…

അവന്റെ ശബ്ദം ഉറച്ചതും ഉച്ചത്തിലും ആയി…

പറയാം മോനെ….. ഇനിയും അതു മറച്ചു വെച്ചാൽ അത് നമ്മുടെ ലേഖ മോളുടെ ജീവന് തന്നെ ആപത്ത് ആണ്……

അച്ഛൻ ഒന്നു തെളിയിച്ചു പറ എനിക്ക് ഭ്രാന്ത് പിടിക്കുന്നു…

അവൻ… രാജൻ അവളുടെ അച്ഛന്റെ കൊലപാതകി ആണ്….. !!

അച്ഛാ… !!

അതേ മോനെ ആ വീട്ടിൽ വെച് കൊല്ലപ്പെട്ടത് അവളുടെ അച്ഛനാണ് എന്റെ ശേഖരന്…..

ശേഖരൻ മാമ….

പക്ഷെ അത് വേറെ….

അല്ല ശേഖരൻ…. ചന്ദ്രശേഖരൻ…. !!!!

ആ നാട്ടുകാരുടെ ചന്ദ്രേട്ടൻ…. .

അവന്റെ മുഖതു അപ്പോൾ അത്ഭുതവും ഭയവും കൂടി ചേർന്ന ഒരു സമ്മിശ്ര ഭാവം ആയിരുന്നു….

ഏടത്തിയുടെ അച്ഛനോ….

ലച്ചുവിന്റെ മുഖത്തു ഭയം നിഴലിച്ചു….

ഞാനും ഏടത്തിയും കൂടി ആണ് ആ മരണം അന്വേഷിക്കാൻ പോയത്…..

അയ്യോ അയാൾ പറഞ്ഞത് കേട്ടിട്ട് അന്ന് ഏടത്തി ഒരുപാട് വേദനിച്ചു….ഞാനും….

അത് സ്വന്തം അച്ഛൻ ആയിരുന്നു എന്നറിഞ്ഞാൽ ആ പാവം തളര്ന്നു പോവും….

അതുകൊണ്ട് തന്നെ ആണ് ഇത്രയും കാലം ആ സത്യം ഞങ്ങൾ മറച്ചു വെച്ചത്….

അത് ഞാൻ അവളുടെ അമ്മക്ക് കൊടുത്ത വാക്കായിരുന്നു…..

എന്റെ ലേഖ ഇത്രയും വലിയ അപകടത്തിൽ ആണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ….

അറിഞ്ഞേങ്കിൽ അവളെ തനിച്ചാക്കി പോരില്ലയിരുന്നു…. m

രാജൻ ആ പരിസരത്ത് കിടന്നു കറങ്ങുന്നു എന്ന് വർക്കി വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞാൻ നിന്നെ വിളിച്ചു ഇങ്ങോട്ട് വരാൻ പറഞ്ഞു…

ഇനി ഇപ്പോൾ എന്തു ചെയ്യും…. അവൾക് എന്ടെങ്കിലും അപകടം???

ഇല്ല മോനെ ഒന്നും ഉണ്ടാവില്ല….മോൻ അവളെ ഒന്ന് വിളിച്ചു നോക്ക്…… mm

അവൻ ഫോൺ എടുത്തു ഡയൽ ചെയ്തു……

***********************

ഫോണിൽ വരുണിന്റെ കാൾ വന്നതോന്നും അവൾ അറിഞ്ഞതെ ഇല്ല…..

അവൾ ആ വരികളിൽ കൂടേ വിരൽ ഓടിച്ചു കൊണ്ടിരുന്നു….

കണ്ണുനീർ തുള്ളികൾ ആ അക്ഷരങ്ങളെ നനയിച്ചുകൊണ്ടിരുന്നു…..

അവൾ ആ ഫോട്ടോ എടുത്തു നോക്കി….

യൂണിഫോം ധരിച്ചു മുടി രണ്ടു ഭാഗത്തു പിന്നിയിട്ട് കൈ രണ്ടും പിണച്ചു കെട്ടി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി…..

ഒരിക്കൽ ഊട്ടിയിൽ പഠിച്ചിരുന്നപ്പോൾ വീട്ടിലേക് അയച്ചത് ആയിരുന്നു ആ ഫോട്ടോ…

അച്ഛൻ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്….

അവൾ ആ വരികൾ…, അച്ഛൻ അവസാനമായി കുറിച്ച വരികൾ ഒന്നും കൂടെ വായിച്ചു നോക്കി…..

” എന്റെ കുഞ്ഞിപെണ്ണേ നിനക്ക് നിന്റെ പിറന്നാളിന് അച്ഛൻ ഒരു സമ്മാനം വാങ്ങാൻ പോവാ….അച്ഛന്റെ കയിൽ ഇന്ന് അതിനുള്ള പൈസ തികഞ്ഞു….

മോള് വന്നിട്ട് നമുക്കൊരുമിച്ചു ഒരുപാട് സ്ഥലങ്ങളിൽ പോണം…. ട്ടോ

ഈ ലോകം മുഴുവൻ കറങ്ങണം….. “

അവസാന നിമിഷത്തിലും അച്ഛൻ എന്നെ കുറിച്ചായിരുന്നിരിക്കും ചിന്തിച്ചിട്ടുണ്ടാവുക….

ആ കാർ ആവും അച്ഛൻ അന്ന് പറഞ്ഞ സർപ്രൈസ്….

അവളുടെ കണ്ണുകൾ തുളുമ്പി….

ആ അക്ഷരങ്ങളിൽ ചുണ്ടുകൾ ചേർത്തു….വിതുമ്പിക്കൊണ്ടിരുന്നു….

അവിടെ നിന്നും എഴുന്നേറ്റു നടന്നു…. ഡയറി മാറോടടക്കിപ്പിടിച്ചു കൊണ്ട് ചുവടുകൾ വെച്ചു…

ഗോപാലേട്ടൻ അന്നു പറഞ്ഞ ഓരോന്നും മനസ്സിലേക്ക് ഓടി വന്നു…

ആ സ്ഥാനത്തു തന്റെ അച്ഛന്റെ മുഖം സങ്കല്പിക്കുന്ന ഓരോ നിമിഷത്തിലും അവളുടെയുള്ളു നീറിക്കൊണ്ടിരുന്നു…

ഇങ്ങോട്ട് കയറി വന്നപ്പോൾ എന്താണോ കാണരുതെന്ന് ആഗ്രഹിച്ചത്……തിരിച്ചു നടന്നപ്പോൾ അവിടെ ആ ചുമരിൽ ഒരുപാട് നേരം ചാരി നിന്നു…

അവിടെ നിന്നു കരഞ്ഞു…. അവളുടെ കണ്ണുനീർ ആ രക്ത കറയിലൂടെ ഊർന്നിറങ്ങി…..

എന്ധോ മനസ്സിൽ കണക്കു കൂട്ടി പിറുപിറുത്തു കൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി…

വീട്ടിലേക്കു നടന്നു….

ഫോൺ റിങ് ചെയ്യുന്നത് അവൾ ശ്രദ്ധിച്ചതേയില്ല…

അവൾക് എല്ലാവരോടും ദേഷ്യം തോന്നി….

ഇത്രയും കാലം എന്നിൽ നിന്ന് എല്ലാ മറച്ചു വെച്ചു…

അമ്മ പോലും…

അവൾക് വീണ്ടു കരച്ചിൽ വന്നു…

എന്നിട്ട് ഒരു അപകടമരണം ആണെന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു…..

കരിയിലകൾ അനങ്ങുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്….

ഇരുട്ടിൽ ആ രൂപത്തെ കണ്ടപ്പോൾ ഒന്ന് ഞെട്ടി…ആ ഇരുട്ടിലേക് വകഞ്ഞു നോക്കി.

ആ രൂപം ഇരുട്ടിൽ നിന്നും മെല്ലെ വെളിച്ചത്തിലേക്ക് കടന്നു വന്നു…

ഭയവും സന്ദോഷവും ഒരുമിച്ചു തോന്നിയ നിമിഷം…

നിന്നെ ഒറ്റക്കൊന്നു വിസ്തരിച്ചു കാണാൻ ഇരിക്കയായിരുന്നു ചേട്ടൻ…

പല തവണ നിന്റെ സൗന്ദര്യം ഒന്ന് കാണാൻ ഞാൻ പതുങ്ങി വന്നിട്ടുണ്ട്….

ഇന്നിപ്പോൾ അതിന്റെ ആവിശ്യം ഇല്ലല്ലോ…

നീ ഇവിടെ തനിച്ചല്ലേ…. ആരുടേയും ശല്യം ഇല്ല…

അതേ ചേട്ടാ ഇന്ന് നമ്മുടെ ഇടയിൽ ശല്യത്തിന് ആരും വരില്ല…..

ഞാനും ഇവിടെ തനിച്ചിരുന്നു മുഷിഞ്ഞു…..

പല തവണ ഇയാളെ ഞാനും ശ്രദ്ധിച്ചിരുന്നു….

അയാളുടെ മുഖത്തു അത്ഭുതം നിറഞ്ഞു നിന്നു….

ചേട്ടനും വിശ്വാസം വരുന്നുണ്ടാവില്ല അല്ലെ എനിക്കറിയാം…..

ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച ഞാനും ആഗ്രഹിച്ചിരുന്നു….

അയാളുടെ മുഖത്തു നിഴലിച്ച അത്ഭുതം വേറെ എന്ധോ ഒരു വികാരത്തിന് വഴി മാറി….ആ വൃത്തികെട്ട ചിരി അപ്പോളും മാഞ്ഞിരുന്നില്ല….

ഇവിടെ ഒരു മൽപ്പിടുത്തം വേണ്ടി വരും എന്നാണ് ഞാൻ കരുതിയത്…

ഏയ് അതെന്തിനാ…. ചേട്ടൻ വാ എന്റെ കൂടെ…

അവൾ അയാളെ നോക്കി ചുണ്ട് കടിച്ചു……. . ഒരു വശ്യമായ ചിരി ചിരിച്ചു തിരിച്ചു നടന്നു ആ വീട്ടിലേക്ക്….

അയാളും പുറകെ ചെന്നു….

അവൾ കണ്ണുകൾ വാശിയോടെ തുടച്ചു….അവളുടെ കണ്ണുകളിൽ അപ്പോൾ പകയുടെ അഗ്നി പടർന്നു…….

*********************

ലേഖ ഫോൺ എടുക്കാത്തത് കാരണം എല്ലാവരും ഒരുപാട് വിഷമിച്ചു. . M

അമ്മയും ലച്ചുവും കരയുന്നു….. അച്ഛൻ ആണെങ്കിൽ വെപ്രാളപ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു….

അച്ഛന് ഈ കാര്യം എന്നോടെന്തിനാ മറച്ചു വെച്ചത്..

ഒന്ന് സൂചിപ്പിച്ച മതിയായിരുന്നു…

അവൾ ഒരിക്കലും അറിയരുത് എന്നെ ഞാൻ അപ്പോൾ ചിന്തിച്ചുള്ളു….

അവളുടെ അമ്മ മരിക്കുന്ന നേരത്തും എന്നോട് ഈയൊരു ആവശ്യം മാത്രമേ പറഞ്ഞുള്ളു…..

ഇതൊരു കൊലപാതകം ആണെന്ന് അറിഞ്ഞാൽ അവൾ ഒരിക്കലും അയാളെ വെറുതെ വിടില്ല….

ഒന്നെങ്കിൽ അയാളുടെ കൈ കൊണ്ട് അവൾ….. അല്ലെങ്കിൽ അയാളെ കൊന്നു അവൾ ജയിലിൽ…..

എങ്ങനെയെങ്കിലും തേടി ചെല്ലും പക വീട്ടാൻ….

അവൾക് അത്രക്ക് ജീവൻ ആയിരുന്നു അച്ഛനെ…..

ആ ദുഷ്ടൻ ആണെങ്കിൽ പെണ്ണാണ് എന്ന് പോലും നോക്കില്ല…

അതുകൊണ്ട് ആണ് ഇത്രയും കാലം എല്ലാം മറച്ചു വെച്ചത്….

ഒരു ദുരന്തം ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു മോനെ….

മോൻ വിഷമിക്കണ്ട ഞാൻ വർക്കിയെ ഒന്ന് വിളിക്കട്ടെ….

അച്ഛൻ ഫോണും ആയി പുറത്തേക്കു നടന്നു….

ഞാൻ അവളെ ഒന്നുകൂടി വിളിച്ചു….

ഫോൺ അപ്പോൾ ഓഫ്‌ ആയിരുന്നു…..

അവന്റെ ആധി കൂടി വന്നു….

അച്ഛൻ പെട്ടന്ന് വന്നു പറഞ്ഞു..

വിളിച്ചിട്ട് കിട്ടുന്നില്ല മോനെ ഇനി ഇപ്പൊ ആരെയാ വിളിക്കാ……

അയ്യോ എന്റെ മോൾക്കോന്നും വരുത്തല്ലേ ഈശ്വരാ…….

അമ്മ വീണ്ടും കരയാൻ തുടങ്ങി…

സുമേ നീ വെറുതെ കരഞ്ഞു അവനെ കൂടി ടെൻഷൻ അടിപ്പിക്കാൻ നിൽക്കല്ലേ….

അച്ഛാ ഞാൻ മല്ലിക ചേച്ചിയെ ഒന്ന് വിളിച്ചു നോക്കാം…

അവൻ ഫോൺ എടുത്തു ഡയൽ ചെയ്തു….

എന്താ മോനെ ഈ നേരത്ത്? /

ചേച്ചി ലേഖക്കൊന്നു ഫോൺ കൊടുക്കോ??

അവളെ വിളിച്ചു കിട്ടുന്നില്ല…. അവൾ ഉറങ്ങിയോ??

അയ്യോ മോനെ ഞാൻ വീട്ടിലോട്ട് പോന്നു…

നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ ഇന്നവിടെ നിൽക്കാൻ…

ഞാൻ നിന്നതാ….. രാത്രി മോള് പറഞ്ഞു പോവാൻ….

കുട്ടികൾ തനിച്ചു അല്ലെ എന്ന് പറഞ്ഞു മോള് തന്നെയാ എന്നെ ഇങ്ങോട്ട് ആക്കി തന്നത്…..

ശരി……

അച്ഛാ അവളെഎന്ധോ മനസ്സിൽ കണ്ടിട്ടുണ്ട്….

മല്ലിക ചേച്ചിയെ നിർബന്ധിച്ചു വീട്ടിൽ പറഞ്ഞു വിട്ടു…

ഇനി അവൾ എല്ലാം മനസിലാക്കി കാണുമോ??

എനിക്കെന്തോ പേടി തോന്നുന്നു മോനെ…

ഞാൻ ഇപ്പൊ തന്നെ അങ്ങോട്ട്‌ പോവാണ് അച്ഛാ…

ഈ രാത്രിയിൽ നീ തനിച്ചു പോണ്ട ഞാനും വരാം…

അച്ഛൻ ആണ് വണ്ടി ഓടിച്ചത്…

ഞാൻ പിന്നെയും അവളുടെ ഫോണിൽ വിളിച്ചു കൊണ്ടേ ഇരുന്നു….

അപ്പോളും ഓഫ് ആയിരുന്നു…

എത്ര കഴിഞ്ഞിട്ടും എത്താത്ത പോലെ തോന്നി ദൂരം പിന്നെയും വർധിച്ചു വരുന്ന പോലെ…

ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ അവളെ വിളിച്ചു….

നിരാശ മാത്രം…

നേരം പുലർന്നിട്ട് ആണ് അവിടെ എത്തിയത്….

വേഗം കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക് ഓടി…

വീട് ലോക്ക് ആയിരുന്നു…

സ്കൂട്ടർ പുറത്തു തന്നെ കിടപ്പുണ്ട്…

എന്തുപറ്റി മോനെ…

അവൾ ഇവിടെ ഇല്ല അച്ഛ….

ദേ കണ്ടില്ലേ വീട് ലോക്ക് ആണ്….

പിന്നെ എവിടെ പോയി??

പെട്ടന്ന് എന്ധോ ഓർത്ത പോലെ അവൻ ആ പുറകിൽ ഉള്ള വീട്ടിലേക് കുതിച്ചു…

അച്ഛൻ പുറകെയും….

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച അവരെ തരിപ്പിച്ചു…രക്തത്തിൽ കുളിച്ചു കിടക്കുന്ന അയാൾക് അരികിൽ ആയി അവൾ മുട്ടുകാലിൽ മുഖം ചേർത്ത് കുനിഞ്ഞു ഇരിക്കുന്നു….

അടുത്ത നിമിഷം തന്നെ അവളെ ചെന്നു പൊക്കിയെടുത്തു….

ആ തളർന്ന മിഴികൾ എന്റെ നേർക്കു നീണ്ടു…

അതിൽ അപ്പോളും അണയാതെ നിൽക്കുന്ന ആ തീ കണ്ടു…

തുടരും……. 🥰

അടുത്ത പാർട്ട്‌ ഓടെ നമ്മുടെ കഥ തീരും ട്ടോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *