ഭാഗം 10 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
വർഷങ്ങൾക്കിപ്പുറം ഇവിടെയിരിക്കുമ്പോൾ അന്ന് നേരിട്ട ഓരോ നിമിഷങ്ങളും കണ്മുന്നിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്നു….
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്ധോഷിക്കേണ്ട ഈ നിമിഷത്തിൽ ഓർമ്മകളുടെ തടവറയിൽ ഉരുകാനായിരിക്കും എന്റെ വിധി…
എത്ര കാലങ്ങളായി ഞാൻ സ്വപ്നം കണ്ട നാളാണ് ഇത്…. എന്നാൽ ഈ നിമിഷത്തിൽ ഒന്നിനും എന്നെ പഴയ ദേവു ആക്കാൻ സാധിക്കുമായിരുന്നില്ല…
ഇന്നു മുതൽ ഞാൻ മറ്റൊരാളായി തീരുകയാണ് സന്തോഷം എന്ധെന്നു അറിയാതെ സന്തോഷം അഭിനയിക്കാൻ വിധിക്കപ്പെട്ട ഒരാൾ മാത്രം….
ആരെന്ന് പോലും അറിയാതെ ഒരിക്കൽ പോലും ഒന്ന് കാണാൻ സാധിക്കാത്ത ആളിന് മുന്നിൽ കഴുത്തു നീട്ടി നിൽക്കേണ്ട അവസ്ഥ….
എല്ലാവർക്കും വേണ്ടി ഇത് തിരഞ്ഞെടുത്തെ സാധിക്കുമായിരുന്നുള്ളൂ എനിക്ക്…
കണ്ണാടിക്കു മുൻപിൽ ഇരുന്നു എന്റെ പ്രതിബിംബത്തെ കണ്ടുകൊണ്ടിരുന്നപ്പോൾ അത് ഞാൻ അല്ല എന്നു വരെ തോന്നിപ്പോയി…
മുഖത്തു ചെയ്യുന്ന മിനുക്കു പണികൾക്കൊന്നും ഒരാളെയും സുന്ദരിയാകാൻ സാധിക്കില്ല എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിയുകയായിരുന്നു.
മനസ്സു നിറഞ്ഞുള്ള ഒരു പുഞ്ചിരിക്കു മാത്രമേ ഒരാളിലെ സൗന്ദര്യത്തെ പൂര്ണമാക്കാൻ കഴിയൂ…..
അതിനി മുതൽ എനിക്കില്ലല്ലോ….
അമ്മ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട് ഒരുക്കാൻ വന്ന ബ്യൂട്ടിഷൻ ചേച്ചിയോട് ഒന്ന് വേഗാവട്ടെ എന്ന് പറഞ്ഞു പുറത്തു എന്ധോക്കെയോ ഒരുക്കങ്ങൾ ചെയ്യാൻ ധൃതിയിൽ പോവുന്നു…
അമ്മയുടെ മുഖത്തു നിറഞ്ഞ പ്രസന്നത കാണുമ്പോൾ അത്ഭുതമാണ്… അമ്മക്കെങ്ങനെ എനിക്ക് ഇഷ്ടമില്ലാത്ത വിവാഹമായിരുന്നിട്ടും സന്ദോഷിക്കാൻ സാധിക്കുന്നു…
അമ്മയെ പറഞ്ഞിട്ടും കാര്യമില്ല… ഒരമ്മക്കും സ്വന്തം മകൾ ഒരു വീൽചെയറിൽ കഴിയുന്ന ആളുടെ ഭാര്യ ആവുന്നത് ചിന്തിക്കാൻ കഴിയില്ലല്ലോ….
അന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല നിവിനേട്ടനെ തിരിച്ചു കിട്ടുമെന്ന്…. ഏതോ ജന്മത്തിൽ താൻ ചെയ്ത് പുണ്യമാണ് മരണത്തിന്റെ വാതിൽപ്പടിയിൽ നിന്നും നിവിനേട്ടനെ തിരിച്ചു തന്നതെന്ന് വിശ്വസിച്ചു….
എന്നാൽ തലയ്ക്കു പറ്റിയ ക്ഷതം മൂലം ഒരു ഭാഗം തളർന്നാണ് തിരിച്ചു ജീവിതത്തിലേക് വരുന്നതെന്ന് അറിഞ്ഞില്ല…
എന്നാലും പതിന്മടങ്ങ് നിവിനേട്ടനെ സ്നേഹിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ….
അത് എല്ലാർക്കും അറിയുന്നതും ആണ്..
അച്ഛൻ വന്നു…
മോളെ എല്ലാം കഴിഞ്ഞില്ലേ ചെറുക്കനും കൂട്ടരും വന്നു കഴിഞ്ഞു…
കഴിഞ്ഞു…
ചേച്ചി ഒന്ന് പുറത്തേക് നിക്കോ എനിക്ക് അച്ഛനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…
ഞാൻ ആ ചേച്ചിയോട് പറഞ്ഞു…
അച്ഛന്റെ മുഖത്തെ പ്രഭ മങ്ങുന്നത് ഞാൻ നോക്കി നിന്നു….
എന്റെ വേദന,, നിവിനേട്ടനോടുള്ള എന്റെ പ്രണയം…, എന്റെ സന്തോഷം എല്ലാം അറിയുന്ന അച്ഛനും ഇതിനു കൂട്ട് നിൽക്കും എന്ന് ഞാൻ കരുതിയതല്ല….
ആ സമയത്ത് തളർന്നു പോവാതെ താങ്ങി നിർത്തിയത് അച്ഛൻ ആയിരുന്നു….
എന്റെ മനസ് അറിയുന്ന അച്ഛൻ എന്റെ സ്നേഹത്തിലും ഒപ്പം നില്കും എന്ന് കരുതി….
എങ്കിലും ഇത്രയും വർഷം അച്ഛൻ എന്റെ ഇഷ്ടത്തിന് കൂടെ തന്നെ ആയിരുന്നു. എന്നാൽ വിവാഹം എന്ന തീരുമാനം വന്നപ്പോൾ അച്ഛനും കയ്യൊഴിഞ്ഞു…
ഒരു പ്രൈവറ്റ് കോളേജിൽ ടീച്ചർ ആയി ജോലി ചെയ്തു കൊണ്ട് പിടിച്ചു നിന്നു… ആർക്കുo ഒരു ഭാരം ആവാതെ..
എന്നാൽ അതൊക്കെ വെറും തോന്നൽ ആയിരുന്നു… എന്റെ ഈ ജീവിതം എല്ലാവർക്കും വേദന ആണ്…
അച്ഛൻ എന്റെ മുന്നിൽ വന്നു നിന്ന് എന്റെ നിറുകയിൽ തലോടി… എന്നും എനിക്ക് ആശ്വാസം ആകാറുള്ള ആ തലോടൽ ഇന്ന് എനിക്ക് വേദന ആണ് നൽകിയത്…
ഞാൻ നിറഞ്ഞ കണ്ണുകളോടെ അച്ഛനെ നോക്കി…
എന്റെ മോൾ കരയരുത് എല്ലാം നിന്റെ നല്ലതിന് വേണ്ടി അല്ലേ…
ഞാൻ കണ്ണുകൾ തുടച്ചു…
ഇത്രയും കാലം എന്റെ തീരുമാനം എന്റെ കുടുംബത്തിൽ ഒരു വിങ്ങൽ ആയിരുന്നു…. എല്ലാവരെയും വേദനിപ്പിച്ചു കൊണ്ട് പിടിച്ചു നിന്നു… നിവിനെട്ടന്റെ കൈ പിടിക്കുന്ന ആ നാളിനു വേണ്ടി….
എന്നാൽ നിവിനെട്ടനും എന്നെ എന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് നോക്കിയത്…
ദേവു ഇത്രയും കാലം നീ എനിക്ക് വേണ്ടി കാത്തിരുന്നു… എല്ലാവരെയും വേദനിപ്പിച്ചു.. നിന്റെ നല്ല നാളുകൾ എനിക്കായ് കളഞ്ഞു… ഇനി. മതി…
ഇനി ഇത്രയും കാലം നിന്നെ വളർത്തി നിന്റെ നല്ല ഭാവി സ്വപ്നം കണ്ടു കഴിയുന്ന അവരെ കുറിച്ച് കൂടി ചിന്തിക്കു..
എന്നിട്ട് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കു…. സന്ദോഷത്തോടെ….
എന്റെ കൂടെ ജീവിച്ചു ജീവിതകാലം മുഴുവൻ നിന്റെ വേദന നിറഞ്ഞ മുഖം കാണുന്നതിലും എനിക്ക് എന്നെങ്കിലും ഒക്കെ നീയറിയാതെ നിന്റെ സന്തോഷം കാണാൻ ആണ് ഇഷ്ടം…….
ഇതെല്ലാം പറയുമ്പോഴും ആ കണ്ണിൽ തടഞ്ഞു വെച്ച നീർതിളക്കത്തിൽ ആയിരുന്നു എന്റെ കണ്ണുകൾ ഉടക്കി നിന്നത്.. നിവിൻ ഏട്ടന് വാക്ക് കൊടുത്തു തിരികെ നടന്നപ്പോൾ അത് എന്റെ കണ്ണുകളിലേക്കു ആവാഹിച്ചിരുന്നു….
ഇല്ല അച്ഛാ,, എനിക്കറിയാം എന്റെ നല്ലതു നോകിയാണ് ഈ വിവാഹം എന്ന്..
ഇനി ആരെയും ഞാൻ വേദനിപ്പിക്കില്ല…
ഞാൻ അച്ഛന്റെ കാലുകളിൽ വീണു…
അച്ഛൻ എന്നെ എഴുന്നേൽപ്പിച്ചു നെഞ്ചോടു ചേർത്ത് നിർത്തി…
അപ്പോഴേക്കും ഉണ്ണി അവിടേക്കു കേറി വന്നു..
ആ ഇത് നല്ല കൂത്തു…
അവരൊക്കെ എത്തി.. ചേച്ചിയെ വിളിക്കാൻ വന്ന അച്ഛനും ഇവിടെ നില്ക്കാണോ….??
വേഗം ആ താലം എടുത്തു അവളുടെ കയ്യിലെക്കു കൊടുത്തേ…
എന്റെ ഉണ്ണി അവൻ എത്ര വലുതായി… നീണ്ട എട്ടു വർഷങ്ങൾ അവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി…
പക്വതയോടെ ചിന്തിക്കാൻ അവൻ പഠിച്ചിരിക്കുന്നു…
ഒരു ഐ. ടി കമ്പനിയിൽ ജോലിക്ക് കയറിട്ടു ഒരു മാസം ആകുന്നു…
അവനാണ് എന്റെ തീരുമാനം ഏറ്റവും കൂടുതൽ എതിർത്തത്…
ഈ കല്യാണം തിരഞ്ഞെടുതത്തുo അവൻ തന്നെ…..
അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു…
എന്റെ അടുത്ത് വന്നു ചെക്കന്റെ ഫോട്ടോ കാണിക്കാൻ…
ഞാൻ നോക്കിയില്ല.. അത് എന്റെ ഒരു പ്രതികാരം ആയിരുന്നു.. ചേച്ചിയെ മനസിലാക്കാത്ത അനിയനോടുള്ള പ്രതികാരം….
അച്ഛൻ എന്റെ കയ്യിൽ താലം വെച്ച് തന്നു…
അപ്പോഴേക്കും നീതു എത്തിയിരുന്നു… വിഷ്ണു ഏട്ടൻ പുറത്തു ഉണ്ടെന്ന് പറഞ്ഞു…
അവളുടെ കുഞ്ഞു വാവ ഒക്കത്തിരുന്നു കുറുമ്പ് കാട്ടുന്നുണ്ട്…
ഞാൻ മെല്ലെ ആ കവിളിൽ ഒന്ന് തലോടി…
ദേവു ഓൾ തെ ബെസ്റ്റ്…
അവൾ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു… അതിന്ടെ അർത്ഥം മനസ്സിലായതിനാൽ ആവാം ആ മുഖം വാടി…
💜💜💜💜💜💜💜💜
നിറഞ്ഞ സദസിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ ആദ്യം ചെന്നു നിന്നത് മുന്നിലെ നിരയിൽ തന്നെ വീൽചെയറിൽ ഇരിക്കുന്ന നിവിനെട്ടൻ ഇൽ ആണ്…
ആ മുഖത്തു പുഞ്ചിരി ഉണ്ടായിരുന്നു…
എന്നാൽ എന്റെ നെഞ്ചിൽ ഒരായിരം കൂരമ്പുകൾ ഒന്നിച്ചു തറക്കുന്ന വേദന ആയിരുന്നു…
പൂജാരി പറഞ്ഞു തന്നതെല്ലാം ഒരു പാവയെ പോലെ ഇരുന്നു ചെയ്തു എന്റെ കണ്ണുകൾ നിവിൻ ഏട്ടനിൽ നിന്നു പിന്തിരിഞ്ഞില്ല…
ഇനി ചെക്കനെ വിളിക്കാം…
ആ വാക്കുകൾ എന്റെ ഹൃദയത്തെ ആഞ്ഞു മുറിവേൽപ്പിച്ചു..
ആ മുഖത്തെ പുഞ്ചിരി മാത്രം മഞ്ഞിരുന്നില്ല…
ഉണ്ണി ചെന്ന് നിവിൻ ഏട്ടന്റെ വീൽ ചെയർ ഉന്തി കൊണ്ട് വരുന്നത് ഞാൻ അത്ഭുതത്തോടെയും നിറഞ്ഞ കണ്ണുകലാലും നോക്കി നിന്നു…
ഒരു നിമിഷം അത് സ്വപ്നം ആണ് എന്ന് തോന്നി പോയി..
നിവിൻ ഏട്ടന്റെ അച്ചനും അമ്മയും മറ്റുള്ളവരും കയറി വന്നു…
ഏട്ടനെ എന്റെ അടുത്തായി കൊണ്ട് നിർത്തി…
ഞാൻ വിശ്വസിക്കാനാവാതെ ആ മുഖത്തേക്ക് നോക്കി.. .
ആ മുഖത്തു പണ്ടെങ്ങോ കെട്ടു പോയ ആ കള്ളച്ചിരി തെളിഞ്ഞു വരുന്നത് ഞാൻ കണ്ടു…. ഓരോ തവണ എന്നെ പറ്റിക്കുമ്പോഴും കാണുന്ന ആ ചിരി…
അച്ഛൻ താലി എടുത്തു കൊടുത്തു… അതുമായി എന്റെ നേരെ തിരിഞ്ഞപ്പോളും ഞാൻ നിറകണ്ണുകളോടെ നിവിനേട്ടനെ തന്നെ നോക്കി നിൽക്കുകകയായിരുന്നു….
എന്താടോ ഒരു നുള്ള് വേണോ?? സ്വപ്നമല്ലെന്നു തെളിയിക്കാൻ….ഞാൻ പുഞ്ചിരിച്ചു കൊണ്ട് വേണ്ട എന്ന് തലയാട്ടി…
ആ താലി എന്റെ കഴുത്തിനെ പുണരുംബോൾ ഞാൻ എല്ലാവരോടും നന്ദി പറയുക ആയിരുന്നു..
ആ മന്ത്രകോടി ഏറ്റു വാങ്ങുമ്പോൾ എന്റെ കാതോരം ചേർന്ന് മന്ത്രിച്ചു…
ഇതെങ്കിലും ഒന്ന് ഊരി വീഴാതെ ഉടുത്തു കണ്ടാൽ മതിയേ ….
നിറഞ്ഞ കണ്ണുകൾ കൊണ്ട് ഒരു പുഞ്ചിരി നൽകി…
ആ കൈകൾ എന്റെ മൂക്കിന്മേൽ ഒരു കുറുമ്പ് സൃഷ്ടിച്ചു….
അച്ഛന്റെയും അമ്മയുടെയും കാലുകളിൽ വീണു…
എന്നെ പറ്റിച്ചു ല്ലേ..??
എല്ലാം അവന്റെ പണിയ… ഉണ്ണിയെ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോ അവൻ നിന്നു ചിരിച്ചു…
അവന്റെ എനിക്കുള്ള പാര ഇനിയും നിന്നില്ല എന്നു മനസിലായി…
നിവിൻ ഏട്ടൻ ന്റെ അമ്മ എന്നെ ചേർത്ത് പിടിച്ചു…
മോളെ… ഒരാഴ്ച കഴിഞ്ഞു അമേരിക്കയിൽ പോവണം അവന്റെ രോഗം ഭേദം ആവുo എന്നു ഡോക്ടർ ഉറപ്പ് തന്നിട്ടുണ്ട്….
എല്ലാം മോളുടെ പ്രാർത്ഥന കൊണ്ട് മാത്രം ആണ്…
ഇറങ്ങാൻ നേരം അച്ഛനും അമ്മയും കരയാണ്…. എന്നെ സമാധാനിപ്പിചിട്ട് കാറിൻടെ അടുത്ത് കൊണ്ട് ചെന്നാകി….
ഉണ്ണി വന്നു എന്നെ കെട്ടി പിടിച്ചു..
ഈ സസ്പെൻസ് അന്ന് ആ ഫോട്ടോ കാണിച്ചു പൊട്ടിക്കണം എന്ന് കരുതി വന്നതാ… അപ്പൊ നിനക്ക് ജാഡ..
എന്നാൽ ഇന്ന് പൊട്ടിക്കാം എന്ന് കരുതി…
ഡാ നിന്നെ….
അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ടിരിന്നു…
അവൻ ആ കൈ തടഞ്ഞു വെച്ചു…
ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു… അവനും….
കാറിൽ നിവിൻ ഏട്ടനോട് ചാരി ഇരിക്കുമ്പോൾ കരയുക ആയിരുന്നു…
ആ കൈകൾ ചേർത്ത് പിടിച്ചപ്പോൾ.. ആ കണ്ണുകളിൽ നോക്കി…
ആ തോളിൽ തല ചായിച്ചു ഇരുന്നു ആയിരം സ്വപ്‌നങ്ങൾ ഒരുമിച്ചു കാണുകയായിരുന്നു ഞങ്ങൾ…
ഉച്ചത്തിൽ വെച്ച fm ഇൽ നിന്നും പാട്ട് ഒഴുകി…..
🎶 ഇനിയെന്റെ കൂട്ടിൽ ഒരുമിച്ചു വാഴാൻ കൂടെ വരൂ എന്റെ കണ്മണി പെണ്ണെ……ഇനിയെന്റെ ചിറകിന്റെ തണലിൽ മയങ്ങാൻ നീ വരൂ നീ വരൂ കുറുമൊഴിപെണ്ണെ….. 🎶
💖💖💖💖💖💖💖💖💖
നീണ്ട രണ്ടു വർഷങ്ങൾ ഞങ്ങൾ കാത്തിരുന്നു..
ഭാഗ്യമോ ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രതയോ എല്ലാവരുടെയും പ്രാർത്ഥനയോ എല്ലാം കൂടെ ചേർന്നത് കൊണ്ടാവാം ഇന്ന് ഞാൻ എന്റെ സ്വന്തം കാലിൽ തളരാതെ വിറക്കാതെ നിന്നു…..
ഒന്നറിയാം എന്റെ പെണ്ണിന് എന്നോടുള്ള…, എന്റെ കഴിവിലുള്ള വിശ്വാസമാണ്,, ആ കണ്ണുകളിൽ അലയടിച്ചിരുന്ന പ്രതീക്ഷയാണ് എനിക്ക് കരുത്തായത്….
എന്റെ ആത്മവിശ്വാസം എനിക്കായി അവൾ തന്ന അവളുടെ വീട്ടുകാർ തന്ന സ്നേഹമാണ്…
ചികിത്സക്ക് ശേഷം ഒരു വിധം പിടിച്ചു നടക്കാറായപ്പോൾ ഞങ്ങൾ തിരിച്ചു പോന്നു…..
ഇടയ്ക്കിടെ നടക്കണം… പിന്നെ സ്വയം നടന്നു തുടങ്ങാം എന്ന് ഡോക്ടർ പറഞ്ഞു…അതുകൊണ്ട് വീട്ടിലെത്തിയപ്പോൾ ഇടക്ക് അവളുടെ സഹായത്തോടെ നടന്നു നോക്കി…. ഇടക്ക് വേച്ചു…. ഇടക്ക് വീണു
അവൾ തടഞ്ഞു…
എന്നാൽ എനിക്ക് വാശി ആയിരുന്നു….
ഇന്ന് കാലുകൾ ബലം തോന്നുന്നു…
അവൾ എന്നും എനിക്ക് കാവലിരിക്കും…. ഇന്നലത്തെ ക്ഷീണം കാരണം തളർന്നുറങ്ങുകയാണ്…
അടുത്ത് ഉള്ള ചെയറിൽ ഇരുന്നു കൊണ്ട്….
ഇന്ന് ഞാൻ പഴയതു പോലെ അവളുടെ അടുത്ത് ചെല്ലും….
കട്ടിലിൽ നിന്നും മെല്ലെ എഴുന്നേറ്റു… ആദ്യം ഒരു താങ്ങു വേണമെന്ന് തോന്നിയെങ്കിലും പിന്നെ കാലുകൾക്ക് കൂടുതൽ ബലം വന്നത് പോലെ തോന്നി..
മെല്ലെ നടന്നു… പിന്നെ കട്ടിലിന്മേലുള്ള പിടി വിട്ടു….
അവളുടെ അടുത്ത് ചെന്ന് ആ നിറുകയിൽ തലോടി….
അവൾ ഞെട്ടിയെഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി
ആ കണ്ണുകൾ തുളുമ്പി…. ചുണ്ടുകൾ വിറച്ചു..
എഴുന്നേറ്റു വന്നു എന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി….
വിതുമ്പലുകൾക്കിടയിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു…..
എന്റെ പ്രാർത്ഥന കേട്ടല്ലോ ഈശ്വരൻ…..
ഞാൻ അവളെ ചേർത്തു പിടിച്ചു ആ വിറയ്ക്കുന്ന ചുണ്ടിൽ എന്റെ ചുണ്ടുകൾ കോർത്തു….
അവളെ കൈകളിൽ കോരിയെടുത്തു…
എന്താ ഈ ചെയ്യുന്നേ കാലിന്ടെ ബലം പോവുട്ടോ….
അവൾ ഇറങ്ങാൻ നോക്കി…
ഞാൻ അവളെ ഒന്നുകൂടി ചേർത്തു പിടിച്ചു…
നീയാണ് പെണ്ണെ എന്റെ ബലം….
ദേവി നീയാണെന്റെ കരുത്തും…..
അവൾ കഴുത്തിലൂടെ വട്ടം പിടിച്ചു എന്റെ തോളിൽ മുഖം ചേർത്തു വിതുമ്പി….
ഞാൻ അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു…
ഇന്നാണ് ഞങ്ങളുടെ യഥാർത്ഥ പ്രണയസാഫല്യം ❤️
💞💞💞💞💞
ശുഭo……. 💜🥰😘
അങ്ങനെ ദേവുവിനെ നിവിനു കൊടുത്തിട്ടുണ്ട് ട്ടോ….
എല്ലാവരും അഭിപ്രായം പറയണേ…
പുതിയ കഥ നാളെ മുതൽ പോസ്റ്റ് ചെയ്യും ട്ടോ….എല്ലാരും വായിക്കണേ…. .
ഒരുപാട് ഇഷ്ടത്തോടെ, 🥰 Athulya Sajin 🥰😍