മന്ത്രകോടി ~ ഭാഗം 01, എഴുത്ത്: അതുല്യ സജിൻ

മോളെ ദേവു എണീറ്റെ..

സാമയെത്രയായി എന്നു വല്ല വിചാരവും ഉണ്ടോ നിനക്ക്.

അലാറം വെച്ചതായ്ന്നല്ലോ..

ആ അലാറമൊക്കെ വെച്ചിരുന്നു.. അത് കൃത്യമായി അടിക്കുകേം ചെയ്തു.. എന്റെ മോള് മാത്രം എണീറ്റില്ല…

ഒരു ചമ്മിയ ചിരി പാസാക്കി എണീറ്റു..

രാത്രി നിനക്കെന്താ പണി ദേവു… ആ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കല്ലേ…

അമ്മ കലിപ്പ് തുടങ്ങി..ഇനി പതപ്പിക്കുകേ വഴിയുള്ളു…

എന്റെ അമ്മുക്കുട്ട്യേ ഞാൻ പറഞ്ഞിരുന്നില്ലേ ഇന്നാണ് ഞങ്ങളുടെ കോളേജിലെ ഫ്രെഷേസ് ഡേ.. കുട്ടികൾ പരമാവധി എത്തിയിട്ട് നടത്താം എന്നു കരുതി മാറ്റി വെച്ചതായിരുന്നു..

അതുകൊണ്ട് ഞങ്ങൾ പുതിയ കുട്ടികൾ കുറച്ചു സുന്ദരിമാരായി ഒക്കെ പോണ്ടേ..

നീതു സാരിയുടുക്കാം എന്ന പറഞ്ഞെ.. അതിന്ടെ ചർച്ചയായിരുന്നു ഫോണിൽ ഇന്നലെ…

മ്മ് ശരി വേഗം കുളിച്ചു താഴേക്കു വന്നോ കഴിക്കാൻ..

അത് പിന്നെ അമ്മ ഒന്ന് ഉടുപ്പിച്ചു തരണം സാരി..

എനിക്കൊന്നും വയ്യ തന്നെ അങ്ങ് ഉടുത്ത മതി.. എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട്..

അതിനു എനിക്കറിയില്ലല്ലോ…

നിന്നോടാരാ ഏറ്റു വരാൻ പറഞ്ഞെ…

അമ്മ പ്ലീസ് എല്ലാവരും സാരി ആണ് പ്ലീസ്..

ശരി.. എന്ന മോള് വേഗം വന്നു അമ്മയെ ഒന്ന് സഹായിച്ചേ എന്നിട്ട് നോക്കാം…

ആ..

ഞാൻ ദേവിക… ഇപ്പൊ പോയില്ലേ അതാണ് ഞങ്ങളുടെ അമ്മ ലക്ഷ്മി… അച്ഛന്റെ അമ്മുക്കുട്ടി… അച്ഛൻ വിശ്വനാഥ മേനോൻ കൃഷിഭവനിൽ ഓഫീസർ ആണ്… പിന്നെ എന്റെ അനിയൻ ഉണ്ണി… അവൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു…

ഇന്ന് നേരത്തെ പോവാ.. 8മണിന്ടെ ബസ്സിനു. എന്ന് നീതുവിന് മെസ്സേജ് ഇട്ടു..

ഞാൻ വേഗം ബാത്‌റൂമിൽ കയറി കുളിച്ചു എന്ന് വരുത്തി താഴോട്ട് ചെന്നു.

ആ നീ വന്നോ, എന്ന ഈ ചായ അച്ഛന് കൊണ്ട് കൊടുതെ.

പൂമുഖത്തേക്കു ചെന്നപ്പോൾ പത്രത്തിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന അച്ഛനെ ആണ് കണ്ടത്. മുഖത്തു ബാലൻസ് ചെയ്തു വച്ചിരിക്കുന്ന കണ്ണട കണ്ടാൽ ഇപ്പോൾ വീഴുമെന്ന് തോന്നും. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

അച്ഛാ ദേ ചായ..

നീയോ.?

അമ്മ എവിടെ??

ഓ പ്രിയതമയുടെ കൈ കൊണ്ട് തന്നാലേ കുടിക്കൂ !!!

പതിവില്ലാതെ നിന്നെ കണ്ടത് കൊണ്ട് ചോദിച്ചെന്നെ ഒള്ളു. എന്റെ ദേവിയെ 😄😄

അച്ഛൻ ചായ വാങ്ങി.

അച്ഛൻ വായിച്ചുകൊണ്ടിരുന്ന പത്രത്തിന്റെ മുൻവശത്തേക്കു ഒന്നു നോക്കി. എന്നിട്ട് അവിടെ ഇരുന്നു വായിക്കാൻ തുടങ്ങി.

മ്മ് എന്തെ പോണില്ലേ???

അയ്യോ മറന്നു പോയി.

മ്മ് ചെല്ല് ചെല്ല്..

പോകുന്ന വഴി ഹാളിലേക്ക് ഒന്ന് നോക്കി.

ഹാളിൽ അതാ ഇരിക്കുന്നു എന്റെ പുന്നാര അനിയൻ ഉണ്ണി.

അവൻ എനിക്ക് പാര ആണ്. ഞങ്ങൾ ടോമും ജെറിയും പോലെയാണ്. തമ്മിൽ കണ്ടാൽ അടിയ. പക്ഷെ ഒരാൾ ഇല്ലെങ്കിൽ മറ്റൊരാൾ ആൾ ഇല്ല.

🎶 ഇരവു മെത്തയിൽ പുണര്ക്കെന്നെ നീ അരികെ ഞാൻ വരാം തനിയെ

പുലരിയോളമാ കരതലങ്ങളിൽ അലിയുമിന്ന് ഞാൻ ഉയിരേ

തൊട്ടു തൊട്ട് നിന്നു മുട്ടി മുട്ടി വന്നു മുത്ത മുത്തമിട്ടതാരാണ്..🎶

ആഹാ സണ്ണി ചേച്ചി ആണല്ലോ !!!!

ഇപ്പൊ ശെരിയാക്കി തരാം.

അടുക്കളയിൽ പോയി അമ്മയെ വിളിച്ചുകൊണ്ടു വന്നു.

ഡാ ഇതാണല്ലേ നിന്റെ പരിപാടി

മുട്ടേന്നു വിരിഞ്ഞിട്ടില്ല

അപ്പഴേക്കും അവൻ………….

അത് അമ്മേ….

ഞാൻ അമ്മയുടെ പുറകിൽ നിന്നു അവനോടു കൊഞ്ഞനം കാട്ടി.

അതു കൂടി ആയപ്പോൾ അവനു ദേഷ്യം വന്നു

ഡീ ചേച്ചി നിനക്ക് ഞാൻ കാണിച്ചു തരാടി……..

“നീ പോ മോനെ ദിനേശാ “

ലാലേട്ടൻ സ്റ്റൈലിൽ തോൾ ചെരിച്ചോണ്ട് പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി

അവൻ എന്നെ അടിക്കാനായ് പുറകെ വന്നു

അയ്യോ………………എന്നെ കൊല്ലാൻ വരുന്നേ…………..

ഞാൻ ഒന്ന് കരഞ്ഞു.

അമ്മ അടുക്കളയിൽ നിന്നും ചട്ടുകവുമായി വന്നു.

രണ്ടിനേം കൂടി ഞാൻ ഉണ്ടല്ലോ…

ദേവു നീ പോയി ദോശ ചുട്ടെ, ഉണ്ണി നീ പോയി കുളിച്ചേ.

അങ്ങനെ ഒരു വിധം പണിയൊക്കെ തീർത്തു ഞങ്ങൾ സാരിയുടുക്കൽ യജ്ഞത്തിലേക്കു കടന്നു.

ഒരു നേവി ബ്ലു സാരിയും പിങ്ക് ബ്ലൗസും.

നല്ല തടിയുള്ളതു കൊണ്ട് സാരി നിൽക്കുന്നില്ലായിരുന്നു.

ഈ കോലിൽ തുണി ചുറ്റാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.

അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു

അങ്ങനെ ഒരു വിധത്തിൽ സാരിയൊക്കെ ഉടുത്തു.

പിന്നെ എന്റെ വക അവിടേം ഇവിടേം ഒക്കെ ഓരോ സേഫ്റ്റി പിന്നൊക്കെ കുത്തിവെച്ച് റെഡിയാക്കി…

മുടി അഴിച്ചിട്ടു… ജിമിക്കി ഇട്ടു.. ഒരു ചന്ദന കുറിയും അങ്ങ് ചാർത്തി… ഒരു ശാലീന സൗന്ദര്യം അങ്ങ് വരുത്തി… കിടക്കട്ടെ… 😉

പുറത്തിറങ്ങി വന്ന എന്നെ കണ്ട് അച്ഛൻ വാ പൊത്തി ചിരിക്കാൻ തുടങ്ങി.

അപ്പോൾ ഇതായിരുന്നല്ലേ ചായേടെ ഗുട്ടൻസ്

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു 😁

ഉണ്ണിയുടെ മുഖത്താണെൽ ഒരുലോഡ് പുച്ഛം.

അച്ഛാ നമുക്ക് ഈ ദേവിയെ ഇവിടെ അങ്ങ് പ്രതിഷ്ഠിച്ചാലോ !!! നമ്മടെ വീടിനു കണ്ണുതട്ടില്ല 😆😆😆

അടിച്ചേ…, അവർ രണ്ടുപേരും കയ്യടിച്ചു ചിരിക്കാൻ തുടങ്ങി.

അമ്മെ……………….

ഞാൻ നിന്നു ചിണുങ്ങി.

അവർക്കു അസൂയയാ. എന്റെ മോൾ സുന്ദരിയായിട്ടുണ്ട്

ഞാൻ അവരെ നോക്കി മുഖം തിരിച്ചു നടന്നു.

അവർ ഇങ്ങനെയാ. നല്ല കൂട്ടുകാരെ പോലെ. ഇത്രയും നല്ല ഒരു കുടുംബത്തെ തന്നതിന് ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

ബസ്റ്റോപ്പിൽ എത്തിയപ്പോൾ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുവാ എന്റെ നീതുപ്പെണ്ണ്.

ഞങ്ങൾ അഞ്ചാം ക്ലാസ്സ്‌ മുതൽ ഉള്ള കൂട്ടാ. ഡിഗ്രിക്കും ഒരുമിച്ച് പോകാം എന്നു തീരുമാനിച്ചു.

പൊളിച്ചു മുത്തേ…

ഒന്ന് പോടീ ഇത് ഉടുത്തതിന്റെ പാട് എനിക്കെ അറിയൂ

എപ്പഴാണാവോ അഴിഞ്ഞു വീഴുന്നത്.

നീ ഇങ്ങനെ ടെൻഷൻ ആവാതെ. ഞാൻ ഇല്ലേ. എന്നെ നോക്കു. ഞാൻ ഒറ്റയ്ക്കുടുത്തതാ.

ആഹ് നീയുള്ളതാ ഒരു ആശ്വാസം.

അപ്പഴേക്കും ബസ് വന്നു. നല്ല തിരക്കുണ്ടായിരുന്നു. എങ്ങനെയൊക്കെയോ അള്ളിപ്പിടിച്ചു കയറി.

ഫുള്ള് കൊടുത്തു സീറ്റിൽ ഇരുന്നു പോകാം എന്നു വച്ചപ്പോൾ സീറ്റ്‌ ഫുള്ളായിരുന്നു.

ബസിലെ തിരക്ക് കാരണം സാരി ആകെ അലങ്കോലമായി.

കാറ്റടിച്ചപ്പോൾ വയറിലൂടെ ഒരു കുളിരു..ഇനി വയറെങ്ങാനും കാണുന്നുണ്ടോ………..

ഏയ്യ് ഇല്ല.

അങ്ങനെ കോളേജ് സ്റ്റാൻഡ് എത്തി.

പുറകിൽ തിരക്ക് കുറവായതിനാൽ അതിലെ ഇറങ്ങാം എന്നു കരുതി തിരിഞ്ഞപ്പോ പുറകിൽ നിൽക്കുന്ന ചേച്ചി നിലത്തു മുട്ടി നിൽക്കുന്ന എന്റെ സാരിയിൽ ചവിട്ടി നിൽക്കുവായിരുന്നു.

എന്റെ തിരിയലിന്റെ ശക്തിയിൽ മുന്നിൽ കുത്തിയിരുന്ന ഞൊറികൾ എല്ലാം ഊർന്ന് വീണു. എങ്ങനൊക്കെയോ പിടിച്ചു കുത്തി ബസിൽ നിന്നു ഇറങ്ങി.

നീതു…..

ഇത് പണിയായി എന്നാ തോന്നുന്നേ.

നീ പേടിക്കണ്ട ഞാൻ ക്ലാസിൽ എത്തിയിട്ട് ശെരിയാക്കി തരാം എന്നു പറഞ്ഞു അവൾ ഒരു കൂസലും ഇല്ലാതെ നടന്നു. ഞാൻ പെട്ടു.

ഞാൻ എങ്ങനെയൊക്കെയോ ഏന്തിവലിഞ്ഞു അവളുടെ ഒപ്പം എത്തി.

നവാഗതർക്ക് സ്വാഗതം എന്നു ഗേറ്റിൽ ബോർഡ്‌ തൂക്കിയിട്ടുണ്ടായിരുന്നു.

സീനിയർ ചേച്ചിമാർ വന്നു പൂവൊക്കെ തന്നു.

എങ്ങനെയൊക്കെയോ നടന്നു ക്ലാസ്സിൽ എത്തിയപ്പോൾ അതാ അടുത്ത മാരണം.

അവിടെ നിറയെ പയ്യന്മാർ.

അവർ പോകും എന്നു പ്രതീക്ഷിച്ചു കുറച്ചു നേരം വരാന്തയിൽ നിന്നു.

അവർ പോകുന്ന മട്ടില്ല.

ഡീ ഇനി എന്ത് ചെയ്യും. ഞാൻ അവളുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.

നീ ടെൻഷൻ ആവാതെ.

ഒരു വഴി ഉണ്ട്.

നമുക്ക് ആ സ്റ്റേജിന്റെ പുറകിലുള്ള ഒഴിഞ്ഞ ക്ലാസ്സ്‌ ഇല്ലേ. അങ്ങോട്ട് പോകാം. അവിടെ ആരും വരില്ല.

ഞങ്ങൾ രണ്ടും കൂടെ അങ്ങോട്ട് ചെന്നു.

കുറെ പഴയ സാധനങ്ങളും കുറച്ചു മ്യൂസിക് ഇൻസ്ട്രുമെൻറ്സും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

ഇനി നീ ആ ഞൊറി ഒക്കെ ഒന്ന് അഴിച്ചെ. നമ്മുക്ക് ആദ്യം മുതൽ ശരിയാക്കാം.

ഞാൻ ഞൊറി ഒക്കെ അഴിച്ചു.

എടി വേഗം ആ ഞൊറി ഒക്കെ ഒന്ന് നേരെയാക്കു. പ്രോഗ്രാം ഇപ്പൊ തുടങ്ങും.

അവൾ കുനിഞ്ഞിരുന്നു എന്നോട് ചോദിച്ചു.

വാട്സ് ദ ഞൊറി മാൻ 😁

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാരി ശരിയാകുന്നില്ല

ഡീ നീതുവേ സത്യം പറയടീ, നിനക്കിത് വല്ലതും അറിയാവോടെ???

അവൾ എന്റെ മുഖത്തു നോക്കി ഒന്ന് ഇളിച്ചു 😁😁

അറിയില്ലല്ലേ

ദേവു ഞാൻ ഒരു സത്യം പറയട്ടെ എനിക്ക് അമ്മയാണ് ഉടുത്തു തന്നത്. ഞാൻ നിന്റെ മുൻപിൽ ആളാവാൻ വേണ്ടി ചുമ്മാ പറഞ്ഞതാ.

എടീ നിന്നെ ഞാൻ…………..

നീ ടെൻഷൻ ആവാതെ ഞാൻ പോയി നമ്മുടെ സീനിയർ ചേച്ചിമാരെ ആരെയെങ്കിലും വിളിച്ചോണ്ട് വരാം എന്ന്‌ പറഞ്ഞു അവൾ പോകാനൊരുങ്ങി.

പെട്ടന്ന് വരാണെടീ.. ഞാൻ അവളെ നോക്കി പറഞ്ഞു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വീടിനടുത്തുള്ള അശ്വതി ചേച്ചിയെയും വിളിച്ചോണ്ട് വന്നു.

ചേച്ചി വന്നു വൃത്തിയായി ഞൊറിയൊക്കെ എടുത്തു തന്നു.

ഇനിയെങ്കിലും ഒന്ന് നോക്കി പടിക്കെന്റെ ദേവു. ഇത് കേട്ടപ്പോ നീതു എന്നെ ഒന്ന് ആക്കി ചിരിച്ചു.

നിന്നോടും കൂടെയാ

അവൾ ഒന്ന് ചമ്മി.

നീ ഈ പ്ളീറ്റ്സ് ഒക്കെ ഒന്ന് പിടിച്ചേ ദേവു ഞാൻ പുറകിലെ പൊങ്ങി നിൽക്കുന്ന സാരി ഒന്ന് വലിച്ചു താഴ്ത്തട്ടെ.

ചേച്ചി സാരി വലിക്കാനായി പുറകിലേക്ക് പോയി ഞാൻ ഞൊറിയും നീട്ടിപ്പിടിച് നിന്നു.

പെട്ടന്ന് വാതിൽ തള്ളിത്തുറന്നു ഒരാൾ അകത്തേക്ക് വന്നു.

പേടിച്ചു കയ്യിലിരുന്ന ഞൊറികൾ എല്ലാം ദേ കിടക്കുന്നു താഴെ.

അയാൾ ഒരു നിമിഷം കണ്ണും മിഴിച്ചു നിന്നു ശേഷം മുഖം പൊത്തി പുറത്തേക്കു പോയി.

ഞാൻ അപ്പോഴും തരിച്ചു നിൽക്കുകയായിരുന്നു….. 😳😳😳

തുടരും

കാത്തിരിക്കണം ട്ടോ 🤗🤗😍

Leave a Reply

Your email address will not be published. Required fields are marked *