മന്ത്രകോടി ~ ഭാഗം 02, എഴുത്ത്: അതുല്യ സജിൻ

ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ഒന്നും ചെയ്യാനാവാതെ ഞാൻ അപ്പോഴും തരിച്ചു നിൽക്കുകയായിരുന്നു… 😳😳

പെട്ടന്നാണ് പരിസരബോധം വന്നത്… തലയ്ക്കു കൈ കൊടുത്തു താഴെ ഇരുന്നുപോയി…. നീതുവും ചേച്ചിയും അപ്പോഴും അങ്ങനെ തന്നെ നിൽക്കുവാണ്….

എടി നിനക്കാ വാതിൽ ഒന്ന് ചാരിക്കൂടായിരുന്നോ നീതു… ചേച്ചി ചോദിച്ചപ്പോൾ അവൾ എന്നെ പേടിയോടെ ഒന്ന് നോക്കി…

സോറി ഡീ… ഞാൻ ഓർത്തില്ല… ഈ മുറിയിലേക്കു പെട്ടന്ന് ഒരാൾ കേറി വരുമെന്ന്…. അവൾ എന്നെ നോക്കി പറഞ്ഞു..

മ്മ് ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ… പോട്ടെ മോളെ സാരമില്ല…

എന്റെ വിറയൽ അപ്പോഴും വിട്ടു മാറിയിരുന്നില്ല…

ഛെ.. !! വല്ലാത്ത നാണക്കേടായി പോയി…

എന്തായാലും എങ്ങനെയൊക്കെയോ സാരിയൊക്കെ ഉടുത്തു കെട്ടി പുറത്തേക്കിറങ്ങി…

അപ്പോഴതാ പുറത്തു കയ്യും കെട്ടി നിൽക്കുന്നു ആ ചേട്ടൻ…

വല്ലാത്ത മടി തോന്നി… ഇയാൾക്കൊന്ന് മുട്ടിയിട്ട് വന്നൂടെ…?? നീതു ചൂടാവാൻ തുടങ്ങി….

ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു…

എന്റെ വയലിൻ ഇവിടെ ഉണ്ടായിരുന്നു ഞാൻ അത് എടുക്കാൻ വന്നതാ… അറിയാതെ…

ഞാൻ ഒന്നും മിണ്ടിയില്ല… മുഖത്തേക് നോക്കാൻ തന്നെ കഴിഞ്ഞില്ല…

ഓ… അറിയാതെ… നീതു പിന്നേം തുടങ്ങി…

ഞാൻ അവളുടെ കൈക്കൊന്ന് പിച്ചി… എന്നിട്ട് അവളെ പിടിച്ചു വലിച്ചു മുന്നോട്ടു പോയി…

അതേയ് കൊച്ചേ… സോറി ട്ടോ…..

അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു…

ഒന്ന് മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ കൈകെട്ടി അങ്ങനെ തന്നെ നിൽപ്പുണ്ട്…

ചിരിച് ഒരു കണ്ണിറുക്കി കാണിച്ചു… ഞാൻ നിന്ന നിൽപ്പിൽ ദഹിച്ചു പോവുന്ന പോലെ തോന്നി…

നടത്തത്തിന് വേഗം കൂടി..

ഏതാ ചേച്ചി ആ ചെറുക്കൻ ചേച്ചിക്കറിയോ….??

ഒന്ന് പോ നീതു നിനക്കെന്തിനാ അയാളുടെ ബയോഗ്രഫി….

അല്ലേടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..

നിന്റെ ഒരു ഒടുക്കത്തെ സാരി… എല്ലാത്തിനും കാരണം ഇതാ..

പോട്ടെടാ.. നീയൊന്ന് ക്ഷമി… മോളെ…

നിനക്കെന്താ നാണം കെട്ടത് ഞാനല്ലേ…

സോറി ദേവു… അവൾ രണ്ടു ചെവിയിലും പിടിച്ചു കൊഞ്ചി പറഞ്ഞപ്പോൾ ചിരി വന്നു…

പോടി…. പൊട്ടിക്കാളി…നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….

അതൊക്കെ പോട്ടെ ചേച്ചി പറ….അവൾ വിടുന്ന ലക്ഷണമില്ല…

അതൊക്കെ വല്ല്യ ടീമ്സ് ആണ് മക്കളെ… അവൻ ഒരു പണച്ചാക്ക.. പേരുകേട്ട ഒരു ബിസിനസ് കാരന്റെ മോനാ… നിവിൻ ദാസ്

കോളേജിലെ വല്ല്യ പുള്ളിയ… ഇനി അവനൊരു കാമുകി ഉണ്ട്…അവളാണെങ്കിലോ ഒടുക്കത്തെ ജാഡക്കാരി.. ശ്വേത…

മോളെ നീതു അവരോടൊന്നും മുട്ടാൻ പോണ്ട ട്ടോ…

ഇതിനി ആരോടും പറയാൻ നിൽക്കണ്ട.. അവൻ ഇനി അവന്റെ കൂട്ടുകാരോടൊക്കെ പറയോ എന്നാ പേടി…

ന്ന ഞാൻ പോവാട്ടോ….

ശരി ചേച്ചി…

തല വല്ലാതെ പെരുക്കുന്നത് പോലെ തോന്നി.

ഇനി എങ്ങാനും പറയോ അയാൾ..?

അതിനു ഇനി നമ്മൾ ആ ചെറുക്കന്റെ മുന്നിൽ പോയാലല്ലേ…

നമുക്ക് വീട്ടിലേക് പോയാലോ നീതു.. ദിവസം ശരിയല്ല..

എടാ നമുക്ക് ആ ഗാനമേള കഴിഞ്ഞു പോവാ.. പ്ലീസ്..

ഓക്കേ..

ചുറ്റും നോക്കി അയാൾ അവിടെയൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തി..

നീതു നിർബന്ധിച്ചു ഫ്രണ്ടിൽ തന്നെ പോയി ഇരുന്നു..സ്വാഗത പ്രസംഗത്തിന് ശേഷം സീനിയർസിന്റെ പരിപാടികളായിരുന്നു.. സ്റ്റേജിനു മുന്നിൽ ഇരിക്കുമ്പോൾ പിന്നെയും എന്തോ പേടി തോന്നി…

ആരെങ്കിലും ശ്രദ്ഗിക്കുന്നുണ്ടോ… ഇനി

വേണ്ട തിരിഞ്ഞു നോക്കണ്ട..

സ്റ്റേജിൽ തന്നെ നോക്കിയിരുന്നു..

അടുത്തത് ഗാനമേള ആണെന്ന അനൗൺസ്‌മെന്റ് വന്നപ്പോഴാണ് സമാധാനമായത്… ഇതുകൂടി കഴിഞ്ഞാൽ വീട്ടിലേക് പോവാല്ലോ….

കർട്ടൻ പൊങ്ങി വന്നു… മൈക്കിന് മുന്നിൽ അതാ നിൽക്കുന്നു.. നേരത്തെ കണ്ട ചേട്ടൻ… കയ്യിൽ വയലിനുമായി…. കൂടെ ഒരു നാലഞ്ചു പേരുമുണ്ട്…

ഞെട്ടിപ്പോയി..അയാളും അത്ഭുതത്തോടെ നോക്കുന്നുണ്ട്..

നീതുവിനെ നോക്കിയപ്പോൾ അതാ അവളും ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നോക്കുന്നു..

പിന്നെയും കണ്ണുകൊണ്ടു സോറി പറയുന്നുണ്ട്..

അയാളാണെങ്കിലോ ഇങ്ങോട്ടു തന്നെ നോക്കുന്നുമുണ്ട്..

ഞാൻ ഇരുന്നു വിയർത്തു.. സാരിത്തലപ്പുകൊണ്ട് മുഖമൊക്കെ ഒന്ന് ഒപ്പി..മനസ്സിൽ കുമിഞ്ഞു പൊങ്ങിയ ഭയം മറയ്ക്കാൻ ഒരു ശ്രമം നടത്തി നോക്കി….

പിന്നെയും ആ നോട്ടം പതിക്കുന്നതറിഞ്ഞു അതെല്ലാം വിഫലമായി…

രണ്ടും കല്പ്പിച്ചു നീതുവിന്റെ കയ്യും പിടിച്ചു സീറ്റിൽ നിന്നും എണീറ്റു…

തിങ്ങിക്കൂടി നിൽക്കുന്ന ആ സദസ്സിൽ പുറകിൽ നിന്നും ഇരിക്കാൻ ആളുകൾ പറയുന്നുണ്ടായിരുന്നു…

അവിടുന്ന് പുറത്തുകടക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങൾ രണ്ടു പേരും അവിടെത്തന്നെ ഇരുന്നു…

സ്റ്റേജിലേക്ക് നോക്കാൻ ഭയം തോന്നി..

തല കുമ്പിട്ടിരുന്നു..

🎶..നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ…..കാതിലോലക്കമ്മലിട്ടു കുണുങ്ങി നിൽപ്പവളെ……ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്ര മുഖബിംബം…. 🎶

ആ ശബ്ദത്തിനു വല്ലാത്തൊരു മാന്ത്രിക ഭാവമുണ്ടായിരുന്നു..

മുഖം താനെ ഉയർന്നു… ആ കണ്ണുകളിലേക്കു നോക്കി ലയിച്ചിരുന്നു പോയി…

🎶നീയെനിക്കല്ലേ നിൻ പാട്ടെനിക്കല്ലേ…. 🎶

ആ കണ്ണുകൾ എന്നിലുടക്കി… ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

നീതു തട്ടിവിളിച്ചപ്പോൾ ഞെട്ടിപ്പോയി…എന്തുപറ്റി ഡാ..പോവണ്ടേ…അപ്പോഴേക്കും കർട്ടൻ താഴ്ന്നിരുന്നു….

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..

ബസ്സിൽ ഇരുന്ന് രാവിലത്തെ സംഭവം ഓർത്തപ്പോൾ പിന്നെയും പേടി തോന്നി… അയാളിനി എല്ലാവരോടും പറഞ്ഞു നടക്കോ..

എന്തായാലും ഇനി അയാളുടെ കണ്ണിൽ പെടാതെ നോക്കണം.. ഞാൻ മനസ്സിലുറപ്പിച്ചു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവളേതായിരിക്കും…? നിവിൻ മനസ്സിലോർത്തു…. പേടിച്ചരണ്ട ആ പേടമാൻ മിഴികളും,, വിറയാർന്ന ചുണ്ടുകളും,,, നുണക്കുഴി കവിളുകളും,,, പരിഭ്രമം കലർന്ന ആ നോട്ടവും… ഹൃദയത്തിൽ എവിടെയോ ഒരു സുഖം നൽകുന്നു…

തനിക്കു ഒരിക്കൽ പോലും തോന്നാത്ത ഒരനുഭൂതി…

എത്രയോ സുന്ദരിമാരെ കണ്ടിരിക്കുന്നു അവരിലൊന്നും തോന്നാത്തൊരു പ്രത്യേകത ആ കണ്ണുകളിലുണ്ട്..

ശ്വേതയോടും ഇങ്ങനെയൊരു വികാരം തോന്നിയിട്ടില്ല..

അല്ല അവളോടിന്നുവരെ തനിക്കൊന്നും തോന്നിയിട്ടില്ലല്ലോ….

തന്റെ പുറകെ നടക്കുന്നത് കണ്ട് കൂട്ടുകാർ പലതും പറയുന്നു… അത് കേട്ട് അവൾ തെറ്റിദ്ധരിച്ചു… ഇപ്പോഴും അവളുടെത് സ്നേഹമാണോ എന്നു സംശയമാണ്……..

എന്നാൽ ഇവൾക്കെന്തോ പ്രത്യേതയില്ലേ…? ആ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വരുന്നു….

ഉറക്കത്തെ പോലും കവർന്നെടുത്ത അവളുടെ മിഴിയിണകൾ…..

അവളെ ഇന്ന് എവിടെയെല്ലാം തിരഞ്ഞു…നേരത്തെ പോയിക്കാണുമോ…ഒരു പക്ഷെ തന്റെ മുന്നിൽ വരാനുള്ള ചമ്മൽ ആവാം…

നാളെ കണ്ടുപിടിക്കണം…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വിശ്വഏട്ടാ…മോൾക്കിതെന്തു പറ്റിയാവോ വന്നത് മുതൽ ഒരേ കിടപ്പാ…

നീയൊന്നും ചോദിച്ചില്ലേ അമ്മു…

ചോദിച്ചു… തലവേദന ആണെന്ന പറഞ്ഞെ…രാവിലത്തെ ആ പ്രസരിപ്പൊന്നും ഇപ്പോൾ ഇല്ല…

സാരല്ല… ഇന്ന് ശല്യപ്പെടുത്തണ്ട… നാളെ നമുക്ക് ചോദിക്കാം….

മ്മ് മ്….

ഉറക്കം വരുന്നതേ ഇല്ല… കണ്ണടച്ചാൽ അയാളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത്…. പിന്നെ ഇന്നു നടന്ന സംഭവങ്ങളും…

ഇനി അയാളെ കാണാൻ ഇടവരാതിരിക്കട്ടെ….

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

എടി ചേച്ചി നിന്നെ അമ്മ വിളിക്കുന്നു… ഉണ്ണിന്റെ ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്….

ബ്രെഷും വായിൽ വെച്ച് കണ്ണാടിയിൽ നോക്കി നിൽക്കുന്ന എന്നെ കണ്ട് മൂപ്പര് വായും പിളർന്ന് നിൽപ്പാണ്….

മ്മ് എന്താ…

പല്ലു തേക്കാൻ ഇത്രക്ക് ആലോചിക്കാൻ എന്തിരിക്കുന്നു…? അവനൊന്ന് ആക്കി ചിരിച്ചു…

പോടാറ്ക്കാ… നീ നിന്റെ പണി നോക്ക്…..

അടിയൻ…കുമ്പിട്ടു കൈ മുഖത്തോട് ചേർത്ത് വെച്ച് റിവേഴ്‌സ് പോകുന്ന അവനെ കണ്ടപ്പോൾ ചിരി വന്നു….

വേഗം കുളിച്ചു അടുക്കളയിൽ പോയി….അമ്മേ ഞാൻ സഹായിക്കാം…

വേണ്ട മോള് പോയി ഭക്ഷണം കഴിക്കാൻ നോക്ക്… ഡയ്‌നിങ് ടേബിളിൽ വെച്ചിട്ടുണ്ട്..

അച്ഛനും ഉണ്ണിയും ഇരിക്കുന്നുണ്ട്.. ഞാനും പോയി ഇരുന്നു….

തലവേദന എങ്ങനെ ഉണ്ട് മോളെ…. അച്ഛൻ ചോദിച്ചു…

അത്… ഇപ്പൊ മാറി അച്ഛാ…

അത് ഇന്നലെ കുറെ നേരം ഉച്ചത്തിലുള്ള ശബ്ദം ഒക്കെ കേട്ടിട്ടാവും ഏട്ടാ… അവളിപ്പോ മിടുക്കിയായി….

അപ്പവും മുട്ടക്കറിയുമായിരുന്നു…. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി..

അല്ല.. ഉണ്ണി നിന്റെ ക്ലാസ്സ്‌ ടെസ്റ്റിന്റെ പേപ്പർ കിട്ടിയാരുന്നോ…?? അമ്മ ചോദിച്ചപ്പോ അവനൊന്ന് പരുങ്ങി..

എന്താടാ… പറയടാ…. ഞാൻ കുത്തി കുത്തി ചോദിച്ചു…

അത്.. ഇല്ലമ്മേ..

അത് അമ്മേ എന്താണെന്നോ അവന്റെ പ്ളേറ്റിലും പേപ്പറിലും ഒരേ സാധനാ…

എന്താ….

ആ… മുട്ട….. അച്ഛനും അമ്മയും ഒരുമിച്ചു ചിരിച്ചു.

അവനാണെങ്കിലോ ചുണ്ടും കൂർപ്പിച്ചു ഇരിക്കാണ്… പോടീ ചേച്ചി…

പോട്ടെ മോനെ… അച്ഛനാണ്…

ദേവു നീ നോക്കിക്കോടി അവൻ പത്തിൽ എത്തട്ടെ….. നിന്റെക്കാളും മാർക്ക്‌ അവൻ വാങ്ങും

നീ ചെവിയിൽ നുള്ളിക്കോ…

അച്ഛാ. !! ഒന്ന് മയത്തിൽ വെല്ലുവിളിക്കെന്റെ അച്ഛാ..

ഇത്രേം സപ്പോർട്ട് വേണ്ടായിരുന്നു…. ഉണ്ണിയത് പറഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ചു ചിരിച്ചു…. 🤩🤩

ബസ്റ്റോപ്പിലേക് നടന്നപ്പോൾ ഒരുത്സാഹവും തോന്നിയില്ല…

നീതു പതിവുപോലെ നിൽക്കുന്നുണ്ട്…

അടുത്തേക്ക് ചെന്നപ്പോൾ ഒരു ചിരി…

എന്ധെ.. അവൾ കണ്ണുകൊണ്ടു എതിർവശത്തേക് നോക്കാൻ പറഞ്ഞു…

ദേ നിൽക്കുന്നു കുറ്റിയടിച്ചപോലെ വിഷ്ണുവേട്ടൻ..ആൾ പോലീസ് ടെസ്റ്റ്‌ പാസായി നിൽക്ക… എന്നിട്ട ഇ ലൈൻ വലി…..

പുള്ളിക്ക് ഇവളോട് ചെറിയൊരു ഇളക്കമുണ്ട്.. നല്ല സുന്ദരന… പറഞ്ഞിട്ടെന്ത… അവൾക് വേറൊരു ദിവ്യപ്രണയമുണ്ട്… വേറാരുമല്ല അവളുടെ സ്വന്തം മുറച്ചെറുക്കൻ…. കുഞ്ഞുനാൾ മുതലുള്ള മുടിഞ്ഞ പ്രേമാ….

എടി നിനക്ക് അയാളോടങ് പറഞ്ഞൂടെ നിനക്ക് ഇഷ്ട്ടല്ല എന്ന്…

വെറുതെ ആ പാവത്തിനെ ഇട്ട് വട്ടം കറക്കണോ…

ഒന്ന് പോടീ… അതവിടെ നിൽക്കട്ടെ വെറുതെ ഒരു മനസുഖം..

മ് നടക്കട്ടെ….

😁😁😁😁😁😁😁😁😁

കോളേജിന്റെ ഗേറ്റ് കടക്കുംതോറും നെഞ്ചിൽ എന്ധോ ഒരു ഭാരം വന്നു നിറയുന്ന പോലെ.. കൈയും കാലുമൊക്കെ വിറക്കുന്നു….

കണ്ണാ കാത്തോളണേ…..

ഉള്ളിലേക്കു നടക്കുന്ന വഴിയുടെ ഒരു വശത്തു നിർത്തിയിട്ടിരിക്കുന്ന ബൈക്കുകളിൽ കൂട്ടം കൂടി നിൽക്കുന്ന സീനിയർ ചേട്ടന്മാർ….

പതിവുപോലെ റാഗിംഗ് തുടങ്ങിയിട്ടുണ്ട്…

എല്ലാവർക്കും ഓരോ ഇരകളെ കിട്ടിയിട്ടുണ്ട് അതുകൊണ്ട് ഞങ്ങൾ രക്ഷപെട്ടു…

വേഗം മുന്നോട്ടു നടന്നു….

ഏയ് സാരി…. ഒന്ന് നിന്നെ…

പെട്ടന്ന് നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി…

തുടരും………… 🥰🤩

Related Posts

Leave a Reply

Your email address will not be published. Required fields are marked *