ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
ഞാൻ അപ്പോൾ നിന്നു വിയർക്കുകയായിരുന്നു.. 🥵🥵🥵
ദേവു നീയിങ്ങോട്ടൊന്നു വന്നേ…അച്ഛന്റെ മുഖത്തു നല്ല ഗൗരവമുണ്ട്… അച്ഛന്റെ ഈ ഭാവം എനിക്ക് തീർത്തും അപരിചിതമായിരുന്നു…
ഇവരോട് ഞാൻ എന്തു പറയും…? പറഞ്ഞാൽ തന്നെ വിശ്വസിക്കുമോ…?
മനസ്സിൽ ആയിരം ചോദ്യങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നു….
അച്ഛാ… അമ്മേ..നിങ്ങൾ കരുതുന്ന പോലെ അല്ല ഇത്…
മ്മ് ഹ്.. മതി… നീ ന്യായീകരിക്കാൻ നിൽക്കണ്ട…
ഞാൻ പറയുന്നതൊന്നു കേൾക്കൂ…
കേൾക്കാം…. പക്ഷെ അതിനു മുൻപ് നീ തന്നെ ഇതൊന്ന് വായിച്ചു കേൾപ്പിച്ചേ ഞങ്ങളെ…
അമ്മേ ഞാൻ..
അച്ഛൻ പറഞ്ഞത് കേട്ടില്ലേ…
ഞാൻ ഉണ്ണിയെ നോക്കി… അവനപ്പോഴും ചിരിക്കായിരുന്നു..
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ.. കണ്ണുകൊണ്ടു ഞാൻ അവനുള്ള മറുപടി കൊടുത്തു…
ഞാൻ മെല്ലെ മുൻപോട്ടു വന്ന് വിറയാർന്ന കൈകളോടെ അച്ഛന്റെ കയ്യിൽ ഇരുന്ന പേപ്പർ വാങ്ങി…
തൊണ്ട വല്ലാതെ വരളുന്നുണ്ടായിരുന്നു….
മ്മ് വായിക്…
ഞാൻ പതുക്കെ വായിക്കാൻ തുടങ്ങി….
പ്രിയമുള്ള ചേട്ടന്,
ഒരുപാട് കാലമായി പറയണം എന്ന് കരുതുന്നു.. നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… നിങ്ങളെ കണ്ട അന്ന് മുതൽ തന്നെ മനസ്സിൽ പതിഞ്ഞു പോയി… നേരിട്ട് പറയാൻ പേടിയാ… അതാ ഇങ്ങനെ…
മറക്കാൻ കഴിയുന്നില്ല..
സ്നേഹത്തോടെ,
ദേവിക…
വായിച്ചു കഴിഞ്ഞതും അവരുടെ മുഖത്തു നോക്കാൻ വല്ലാത്ത ജാള്യത തോന്നി…
എന്നാൽ എന്നെ അമ്പരപ്പിച്ചു കൊണ്ടു അവരുടെ രണ്ടു പേരുടെയും പൊട്ടിച്ചിരിയാണ് കെട്ടത്…
ഞാൻ അവരുടെ മുഖത്തേക് മാറി മാറി നോക്കികൊണ്ടിരുന്നു…
ഇതെന്താ….
അതല്ല രസം… ഉണ്ണിയുടെ മുഖമൊന്ന് കാണണമായിരുന്നു…
എന്നേക്കാൾ അത്ഭുതം അവന്റെ മുഖത്തായിയുന്നു…
അവർ ചിരി നിർത്തി…
എന്തുവാടി ഇത്… സാഹിത്യം പഠിക്കുന്നതിന്റെ ഒരു ഗുണവും നിന്റെ എഴുത്തിൽ ഇല്ലല്ലോ മോളെ….കഷ്ടം….
എന്റെ തല തന്നെ താണു…
ഇനി പറ എന്താ ഉണ്ടായത്…
ഉണ്ടായതെല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.. സാരീടെ കാര്യം മാത്രം പറഞ്ഞില്ല ട്ടോ…
അത് ചിലപ്പോൾ അവരെ വേദനിപ്പിച്ചാലോ..
അച്ഛനും അമ്മയും ആ ചേച്ചീനെ ഇങ്ങനെ വഷളാകുന്നെ…
അവനിലെ ഉത്തരവാദിത്വബോധം ഉണർന്നു…
അയ്യോ കാരണവരെ ഞാനൊന്ന് പറഞ്ഞോട്ടെ..
അച്ഛൻ കൈകൂപ്പി ചിരിച്ചു കൊണ്ടു ചോദിച്ചു…
അവൻ മുഖം കൂർപ്പിച്ചു തിരിഞ്ഞു നിന്നു..
അല്ലെ മോളെ ഇങ്ങനെ ആണോ പ്രേമലേഖനം എഴുതുന്നത്… നീ നിന്റെ അമ്മയോട് ചോദിച്ചു പടിക്ക് കേട്ടോ…
അവൾ ഈ അച്ഛന് എത്ര കത്താ എഴുതിയിരുന്നത്…
ഈ മനുഷ്യന്റെ ഒരു കാര്യം… കുട്ടികളുടെ മുന്നിൽ വെച്ചാണോ ഇതൊക്ക പറയണേ…
മോൾ ഒരു പേപ്പർ കൊണ്ടു വന്നേ..
ഞാൻ പറഞ്ഞു തരാം അവനുള്ള കത്ത്…
എന്താ അച്ഛാ ഇത് ഉണ്ണി ചോദിച്ചു…
എടാ മോനെ…. എന്റെ മോളെ എനിക്കറിയാം… അവളൊരിക്കലും എന്നോട് പറയാതെ ഒന്നും ചെയ്യില്ല…
ഇതൊക്കെയല്ലേ കോളേജ് ലൈഫ് എന്ന് പറഞ്ഞാൽ… അല്ലറ ചില്ലറ കുരുത്തക്കേടൊക്കെ ഇല്ലാതെ എന്തു രസം…..
അവൾക് ആരോടെങ്കിലും അങ്ങനെ ഒരിഷ്ടം തോന്നിയാൽ ആദ്യം ഈ അച്ഛനോടായിരിക്കും വന്ന് പറയാ ….
അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി…
ഞാൻ അച്ഛന്റെ കൈ ഇറുക്കി പിടിച്ചു…
അച്ഛൻ എന്റെ നെറുകയിൽ തലോടി…
💜💜💜💜💜💜💜
“🕉️ ഞാനെന്നുമീശ്വരനു-മെന്നും പിളർന്നളവു ജ്ഞാനധ്വയങ്ങൾ പലതുണ്ടായതിനു മോഹം നിമിത്തമിതു പോകും -പ്രകാശമിതു കേകസിരാകേ മമഃ നാരായണായ നമഃ….. 🕉️”
മുത്തശ്ശിയുടെ ഹരിനാമകീർത്തനം കാതിനു വല്ലാത്തൊരു ഇമ്പം നൽകി…
ഇന്ന് എന്ദോ പതിവിലും പുതുമയുള്ള ഒരു ദിവസമാണെന്ന് അവനു തോന്നി….
ഇവിടെ ഞാനും മുത്തശ്ശിയും മാത്രമേ ഉള്ളു… അച്ഛനും അമ്മയും ബാംഗ്ലൂർ ആണ്…
അവരിടക്കെ വരാറുള്ളൂ… വെക്കേഷന് ചിലപ്പോൾ ഞാൻ അങ്ങോട്ട് പോവും….
അവിടെ നിന്ന് പഠിക്കാൻ അമ്മ ഒരുപാട് നിർബന്ധം പിടിച്ചു…
എന്റെ വാശിക്കാണ് ഇവിടെ തന്നെ നിന്നത്..
ചെറുപ്പം മുതലേ മുത്തശ്ശിയായിരുന്നു എന്റെ കൂട്ട്…അതുകൊണ്ടാവും ഈ നാടിനോടും ഇവിടുത്തെ സംസ്കാരത്തോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ്…
മുത്തശ്ശിയുടെ കീർത്തനങ്ങൾ എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്..
ഇപ്പോൾ സംഗീതം… അതെന്റെ ജീവവായുവാണ്…
എന്റെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളിലും ഒരു നിമിത്തം പോലെ ആ സംഗീതത്തിന്റെ സാന്നിധ്യം ഞാൻ അനുഭവിക്കാറുണ്ട്…
ഇപ്പോൾ ഇതാ എന്റെ പെണ്ണിനെ കണ്ടുമുട്ടിയതും ആ സംഗീതം കാരണമാണല്ലോ…
അവനിൽ വല്ലാത്തൊരു നിർവൃതി നിറയുന്നുണ്ടായിരുന്നു…
ഏതേതോ ജന്മങ്ങളിൽ കണ്ടു മറന്ന പോലെ നിന്മുഖം… ഒരു പക്ഷെ ഏഴു ജന്മങ്ങളും നീയെന്റെതു തന്നെ ആയിര്യ്ക്കാം…
എന്തായാലും ഈ ജന്മം ആർക്കും നിന്നെ വിട്ടു കൊടുക്കില്ല പെണ്ണെ…
അവൻ ഭദ്രമായി തന്റെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഒരു ചെപ്പ് തുറന്നു… എന്നിട്ട് അതിൽ നിന്നും ആ വാടിയ പനിനീർപ്പൂവ് പുറത്തെടുത്തു തന്റെ കൈവെള്ളയിൽ വെച്ചു… താലോലിച്ചു കൊണ്ടിരുന്നു…
കണ്ണാ…മുത്തശ്ശിയുടെ വിളിയാണ് അവനെ ദിവാസ്വപ്നത്തിൽ നിന്നുമുണർത്തിയത്….
അവൻ വേഗം താഴേക്കു ചെന്നു…
എന്റെ മുത്യമ്മേ.. ഇന്നെന്താ സ്പെഷ്യൽ…
ഒന്ന് പോടാ.. ഞാൻ അത്രക് കിളവി ആയിട്ടൊന്നുല്ല..മുത്ത്യമ്മ ആണെത്ര… ഹും…
എന്റെ മുത്തശ്ശിക്കുട്ടി പിണങ്ങല്ലേ ന്നെ…
ഞാൻ വെറുതെ പറഞ്ഞതാ….
ഞാൻ നിന്നോട് കൂട്ടില്ല… പൊക്കോ…
അയ്യോ എന്റെ മുത്തശ്ശി ഇപ്പോഴും മധുരപ്പതിനേഴല്ലേ…
ആ അതേല്ലോ..
ഓ പിന്നെ… ഒരു കൗമാരക്കാരി… ദേ ആ വെപ്പുപല്ല് അങ്ങെടുത്താലേ ഇപ്പൊ ജനിച്ച പൈതലാന്നെ തോന്നു… 😁😁
എടാ മോനെ എന്റെ ശരീരത്തിന് മാത്രമേ പ്രയായിട്ടുള്ളു… മനസ് ഇപ്പോഴും ചെറുപ്പമല്ലേ…
ആ അതെനിക്കറിയാം… ഗൊച്ചു ഗള്ളി….
ആ പിന്നെ ഒരു കാര്യം പറയാനുണ്ട്…
ഞാൻ എന്റെ പെണ്ണിനെ കണ്ടെത്തി…ഏ ഹ്… പെണ്ണോ….
ആ മുത്തശ്ശി.. അവളെ എനിക്ക് ഒരുപാടിഷ്ടായി….
അപ്പൊ നിന്റെ ശ്വേതയോ…
ഒന്ന് പൊയ്‌ക്കെ മുത്തശ്ശി.. അവളെ ഇഷ്ട്ടമാണ് എന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ..അവൾ വെറുതെ എന്റെ പുറകെ നടക്കുന്നു…
അത് പോട്ടെ… എന്താ പെണ്ണിന്റെ പേര്
ദേവിക…
നല്ല ഐശ്വര്യമുള്ള പേര്…
എന്നിട്ട് അവളോട് പറഞ്ഞോ..
ഇപ്പൊ തന്നെ പറഞ്ഞ എന്റെ വില പോവില്ലേ മുത്തശ്ശി.
അത് ശരിയാ….
കുറച്ചു കഴിയട്ടെ…
💜💜💜💜💜💜💜💜
എടി ദേവു എന്നിട്ട് എന്ധോക്കെയാ അതിൽ എഴുതിയിരിക്കുന്നത്..നീ നോക്കിയോ…
ഇല്ലെടാ അതിന് മുൻപേ അച്ഛൻ എഴുതി കവറിലിട്ട് ഒട്ടിക്കുകേം ചെയ്തു..
നീയിതെന്താ പോസ്റ്റ് ചെയ്യാൻ പോവാണോ…
എനിക്കറിയില്ല അച്ഛന്റെ പണിയ….
എന്തായാലും നമുക്ക് സ്റ്റാൻഡിൽ എത്തിയിട്ട് പൊട്ടിച്ചു വായിക്കാം…
എന്ധെലും കുഴപ്പമുണ്ടെങ്കിൽ നമുക്ക് അവിടെ വെച്ച് മാറ്റി എഴുതാം..
ശരി….
അങ്ങനെ സ്റ്റാൻഡിൽ എത്തി… രാവിലെ ആയതിനാൽ അധികം ആരും ഉണ്ടായിരുന്നില്ല…
ഞങ്ങൾ അവിടുത്തെ ബെഞ്ചിൽ ഇരുന്നു കവർ പൊട്ടിച്ചു…
കത്ത് തുറന്നു…
പെട്ടന്ന് ഒരു കൈ വന്ന് അത് തട്ടിപ്പറിച്ചു..!!! ഞങ്ങൾ ഞെട്ടി തിരിഞ്ഞതും അതാ നിൽക്കുന്നു മുന്നിൽ…..
അങ്ങനെ എനിക്ക് എഴുതിയ കത്ത് നീ വായിക്കേണ്ട… ഇത് എനിക്ക് മാത്രം വായിക്കാനുള്ളത….
അല്ലെ മോളെ…അവൻ അവളുടെ കണ്ണുകളിലേക്കു പ്രണയാർദ്രമായി നോക്കി…
ആ കണ്ണുകളുടെ വശ്യത ഒരു നിമിഷം അതിൽ നിന്നും കണ്ണ് പിൻവലിക്കാതെ നിൽക്കാൻ അവളെ പ്രേരിപ്പിച്ചു..
എന്നാൽ അടുത്ത നിമിഷം അവൾ മുഖം താഴ്ത്തി…
അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിഎത്തി…
ഇല്ല മനസ്സു കൊണ്ടു പോലും അച്ഛന് എന്നോടുള്ള വിശ്വാസത്തെ ഞാൻ തകർക്കില്ലെന്ന് അവൾ മനസ്സിൽ ആണയിട്ടു കൊണ്ടിരുന്നു….
പെട്ടന്ന് അയാളുടെ മുഖത്തു പരിഭ്രമം കലരുന്നത് ഞങ്ങൾ രണ്ടു പേരും ഒരുപോലെ ശ്രദ്ധിച്ചു…
അയാളുടെ ദൃഷ്ടിയെ പിന്തുടർന്നപ്പോൾ അത് ഒരു പെൺകുട്ടിയിൽ എത്തി നിന്നു… അവൾ ദൂരെ നിന്നും നടന്നു വരുന്നു… ഇങ്ങോട്ട് തന്നെയാണ്…
ജീൻസും ടോപുമാണ് വേഷം, മുടിയൊക്കെ കളർ ചെയ്തിട്ടുണ്ട്…
നല്ല സുന്ദരിയാണ്….
അയാൾ വേഗം ആ പേപ്പർ മടക്കി പോക്കറ്റിൽ ഇട്ടു…
അത് ശ്വേതയാണെന്ന് ഞങ്ങള്ക്ക് മനസ്സിലായി….
എന്താ നിവിനെ ഇവിടെ… ഇതൊക്കെ ആരാ??
നീയെന്ത പോക്കറ്റിൽ ഇട്ടത് നോക്കട്ടെ…
ശ്വേത ചേച്ചി അല്ലെ….?
നീതു ചോദിച്ചു….
നിവിൻ ഒന്ന് ഞെട്ടി.. ഇവർക്കെങ്ങനെ ഇവളെ അറിയാം…
.
ഇവളിതെന്തിനുള്ള പുറപ്പാടാ…
ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…
നീ പേടിക്കാതെ ദേവു..
ഇവരും കൂടി അറിയട്ടെ..
എന്താ….??
അവൾ അയാൾക്ക് നേരെ തിരിഞ്ഞു.. ഈ സുന്ദരിയായ ചേച്ചി ഉണ്ടായിട്ട നിങ്ങൾ ഇവളുടെ പുറകെ നടക്കുന്നെ…
ശ്വേത ഒന്ന് ഞെട്ടി…
വാ നമുക്ക് പോവാം… നീതു എന്റെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു..
നിവിനെ ഞാൻ കേട്ടതൊക്ക സത്യമാണോ…. അവൾ നിന്ന് വിറക്കാൻ തുടങ്ങി…
ശ്വേത നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ വരരുതെന്ന്…
നീ കരുതുന്ന പോലെ എനിക്ക് നിന്നോട് ഒന്നുമില്ല…
പ്ലീസ് എന്നെ വെറുതെ വിട്ടേക്….
അതും പറഞ്ഞു നിവിൻ പോയി….
അവൾ ഈർഷ്യയോടെ തിരിഞ്ഞു നോക്കി പോവുന്ന ദേവികയെ നോക്കി..
അവിടുന്ന് കോളേജിലെക് നടക്കുമ്പോൾ അവന്റെ മനസ്സിൽ നിറയെ അവളുടെ കൂട്ടുകാരിയുടെ വാക്കുകൾ ആയിരുന്നു…
അവർക്കെങ്ങനെ ഇതൊക്കെ അറിയാം…? ഇനി അവളും മറ്റുള്ളവരെ പോലെ എനിക്ക് ശ്വേതയോട് ഇഷ്ടമാണെന്നു തെറ്റിദ്ധരിച്ചിരിക്കുമോ..
അതെന്തായാലും തിരുത്തണം അവൾ മനസ്സിലുറപ്പിച്ചു..
⭐️⭐️⭐️⭐️⭐️
എന്റെ നീതു നീയെന്തിനാ അയാളോട് അങ്ങനെയൊക്കെ പറയാൻ പോയത് അതും ആ ചേച്ചിടെ മുന്നിൽ വെച്ച്…
എടാ അങ്ങനെ എങ്കിലും അയാളുടെ ശല്യം ഒന്ന് ഒഴിവാകുമല്ലോ…
ഇനി അയാളുടെ കാര്യം ആ ചേച്ചി നോക്കിക്കോളും…
ആർക്കറിയാം ഇനി അയാൾ ഇതിനുള്ള പണി വേറെ തരുമോ ആവോ…
നീയിങ്ങനെ നെഗറ്റീവ് അടിക്കാതെ ദേവു…..
അന്നും ഞങ്ങൾ എങ്ങനയൊക്കെയോ അയാളുടെ കണ്ണു വെട്ടിച്ചു പുറത്തു കടന്നു….
🔸🔸🔸🔸🔸🔸
വീട്ടിലെത്തിയിട്ടാണ് അവളുടെ കത്ത് ഒന്ന് മര്യാദക്ക് നോക്കാൻ കഴിഞ്ഞത്. .
എപ്പോഴും ആരെങ്കിലുമൊക്കെ കൂടെയുണ്ടാവും..
അവൻ സമാധാനത്തോടെ ആ കത്ത് തുറന്നു വായിക്കാൻ ആരംഭിച്ചു….
പ്രിയനേ,
എന്നിലെ പ്രണയത്തിന്റെ നിർവചനം നിന്നിൽ തുടങ്ങി….. നിന്നിൽ അവസാനിക്കുന്നു……..നീയില്ലായ്‌മയിൽ ഈയുള്ളവൾ ശൂന്ന്യയാണ്……..പൂർവ്വജന്മങ്ങളിൽ കൈവിട്ടുപോയ നിധി തിരിച്ചു കിട്ടിയ സന്ദോഷമാണ് ഇന്നെനിക്……ഇനിയും പുനർജന്മങ്ങളിൽ കൈവിടാതെ നിന്നെ നെഞ്ചോടടക്കി പിടിക്കാൻ കൊതിച്ചു പോവുന്നു……
നിന്റെ മാത്രം, ദേവിക…
എത്ര തവണയാണ് വായിച്ചതെന്നറിയില്ല..
അവൾ ഇതെഴുതിയ ഓരോ നിമിഷത്തിലും അവളിൽ നിറഞ്ഞു നിന്നിരുന്നത് താനായിരിക്കുമല്ലോ എന്നോർത്തപ്പോൾ അവന്റെ ഇടനെഞ്ചിൽ ഇതുവരെ തോന്നാത്ത ഒരു കുളിരുണ്ടായിരുന്നു….
അവൻ അത് മടക്കി ആ ചെപ്പിൽ വെച്ചു….
💖💖💖
പിന്നീട് ഓരോ ദിവസവും അവൻ അവൾക്കായി കാത്തുനിൽക്കുമായിരുന്നു..
എന്നാൽ തന്നെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന അവൾ അവനിൽ വല്ലാത്തൊരു നോവ് പടർത്തി..
ഒരു അവസരം കിട്ടിയാൽ അവളുടെ തെറ്റിദ്ധാരണ മാറ്റണം എന്നവൻ മനസ്സിലുറപ്പിച്ചു…
ദിവസങ്ങൾ കടന്നു പോയി…
അങ്ങനെ ഒരു ദിവസം…
ഇന്ന് കോളേജിൽ പോവാൻ വല്ലാത്ത മടി തോന്നുന്നു.. ഇന്ന് നീതു ലീവാണ്.. പനി…
അവളില്ലാതെ ഒറ്റക്ക് പോവാൻ ഒരു രസവുമില്ല.. പിന്നെ ഇന്ന് എന്റെ സെമിനാർ ആണ്.. അതുകൊണ്ട് ഇന്ന് എനിക്ക് പോവാതിരിക്കാനും പറ്റില്ല…
പിന്നെ ആകെയുള്ള ആശ്വാസം ഇപ്പൊ കുറച്ചു കാലായിട്ട് അയാളുടെ ശല്യമില്ല…
നീതുവിന്റെ ഐഡിയ വർക്ഔട് ആയി എന്ന് തോന്നുന്നു….
എങ്ങനെയൊക്കെയോ കോളേജിൽ എത്തി..
എപ്പോഴും നീതു ഉള്ളത് കൊണ്ടു അധികം ആരോടും കൂട്ടു കൂടിയിരുന്നില്ല..ഇത് ഞങ്ങളുടെ ലോകമായിരുന്നു…
അവളില്ലാതെ ക്ലാസ്സിൽ ഇരിക്കാൻ വല്ലാത്തൊരു മടുപ്പായിരുന്നു..
എങ്ങനെയൊക്കെയോ സെമിനാർ കഴിയുന്ന വരെ പിടിച്ചു നിന്നു..
പിന്നെ ലൈബ്രറിയിലേക്ക് പോയി…
ഓരോ ബുക്കുകളൊക്കെ തപ്പി നടന്നു…
പെട്ടന്നാണ് ഒരു കൈ ശക്തിയിൽ പിടിച്ചു വലിച്ചത്…
തടുക്കുന്നതിനു മുന്നേ എന്നെ ചുമരിനോട് ചേർത്ത് നിർത്തിയിരുന്നു… രണ്ടു കയ്യും എന്റെ ഇരുപുറങ്ങളിലായി ചുമരിൽ വെച്ച് ദേ നിൽക്കുന്നു ആ റൗഡി.. .
നെഞ്ചിൽ ആരോ കിടന്നു അലറും പോലെ തോന്നി..വായിലെ വെള്ളമെല്ലാം വറ്റിയിരുന്നു..
ചുറ്റും നോക്കി അധികം ആരും ഇല്ലായിരുന്നു… അതുമല്ല ഞങ്ങൾ ഒരു മൂലയിൽ ആയിരുന്നത് കൊണ്ടു ആരും പെട്ടന്ന് ശ്രദ്ധിക്കില്ലായിരുന്നു…
ഞാൻ ഒന്ന് മുരടനാക്കാൻ ശ്രമിച്ചു.. ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല എന്ന് ഭീതിയോടെ ഞാൻ മനസ്സിലാക്കി…
അയാളാണെങ്കിൽ കണ്ണിലേക്കു തന്നെ നോക്കുന്നു..
അടുത്തേക് വരുന്നു..
ധൈര്യം മുഴുവൻ സംഭരിച്ചു ചോദിച്ചു..
എന്താ വേണ്ടത്…
എനിക്കൊന്നും വേണ്ട ഞാനൊരു കാര്യം അങ്ങോട്ട് തരാൻ വന്നതാ…
എന്താ…
ശബ്ദം ഇടറിയോ…
നിനക്ക് മറുപടി വേണ്ടേ നിന്റെ കത്തിന്റെ..
അവൻ പിന്നെയും അടുത്തേക് വന്നു.. മുഖങ്ങൾ തമ്മിൽ ഇത്തിരി വിടവ് മാത്രം അവശേഷിക്കെ ഞാൻ കണ്ണടച്ച് മുഖം ഒരു ഭാഗത്തേക് ചെരിച്ചു…
കുറെ നേരമായിട്ടും അനക്കം ഒന്നും കാണാതായപ്പോൾ ഒരു കണ്ണ് തുറന്നു നോക്കി…
അപ്പോൾ അതാ വിട്ടു നിൽക്കുന്നു ഒരു കള്ളചിരിയും ചിരിച്ചു തെമ്മാടി….
അയ്യേ പെണ്ണിന്റെ പൂതി കണ്ടില്ലേ..
അതിനു സമയമാകുമ്പോൾ ചേട്ടൻ തരാം ട്ടോ… .
പെട്ടന്ന് വന്ന ദേഷ്യത്തിൽ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി തിരിഞ്ഞു നടന്നു….
രണ്ടടി വെക്കുന്നതിനു മുൻപേ.. ആ കൈ എന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടിരുന്നു……… .!!😳
തുടരും…… 😍🤩