മന്ത്രകോടി ~ ഭാഗം 05, എഴുത്ത്: അതുല്യ സജിൻ

ഭാഗം 04 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

രണ്ടടി വെക്കുന്നതിനു മുൻപേ അയാളുടെ കൈ എന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടിരുന്നു…. 😳😳

കുതറി മാറാൻ കഴിയുന്നതിനു മുൻപേ വീണ്ടും ചുമരിനോട് ചേർത്തു വെച്ച് ലോക്ക് ചെയ്തിരുന്നു….കയ്യിൽ ഉണ്ടായിരുന്ന ബേഗ് നിലത്തു വീണു..

മനസ് വിങ്ങുന്നുണ്ടായിരുന്നു…കണ്ണുകൾ നിറയുന്നത് അറിഞ്ഞു…

എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടിട്ടാവണം.. അയാളുടെ മുഖത്തെ കുസൃതി ചിരി മങ്ങുന്നത് കണ്ടു…

അയാൾ എന്റെ ഇരുവശങ്ങളിലായി വെച്ചിരുന്ന കൈ എടുത്തു മാറ്റി എന്നിൽ നിന്നും അകന്നുമാറി നിന്നു…

അവിടെ നിന്നും വേഗത്തിൽ ഓടിപ്പോവണമെന്നുണ്ട് എന്നാൽ ഞാൻ അപ്പോഴും ശില കണക്കു നിൽക്കുകയായിരുന്നു…

അപ്പോഴത്തെ അവസ്ഥ സഹിക്കാൻ കഴിയുമായിരുന്നില്ല..

ഇങ്ങനെ പേടിച്ചു നടക്കാൻ വയ്യ…

ഇനിയും മൗനം പാലിച്ചാൽ ഇയാൾ വെറുതെ ഇരിക്കില്ല…

നിങ്ങൾ എന്തിനാ എന്റെ പുറകെ ഇങ്ങനെ വരുന്നത്…?

ഞാൻ നിങ്ങളോട് എന്തു തെറ്റാ ചെയ്‌തത്‌…

ഞാനൊന്നും മിണ്ടുന്നില്ല എന്ന്‌ കരുതി നിങ്ങൾ ചെയ്യുന്ന എന്തിനും ഒരു പാവ കണക്കെ നിന്ന് തരുമെന്ന് കരുതേണ്ട…

നിങ്ങൾക് നിങ്ങളുടെ പുറകെ വരുന്ന പെണ്ണുങ്ങളെയെ അറിയൂ..

എന്നെ ആ കൂട്ടത്തിൽ കൂട്ടേണ്ട..

അതു പറഞ്ഞപ്പോഴേക്കും എന്റെ രണ്ടു കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു…

അയാളുടെ മുഖത്തേക്കൊന്ന് നോക്കി…

ആകെ വിളറി വെളുത്തു നിൽക്കുന്നുണ്ട്…

ദേവിക സോറി… അതും പറഞ്ഞ് എന്റെ ബേഗ് എടുത്തു എനിക്ക് നേരെ നീട്ടി

ഞാൻ അത് വാങ്ങി…എന്നിട്ട് അയാൾ നടന്നു പോയി…

ഞാൻ അത്ഭുതപ്പെട്ടു.. അതിന് മറുപടി ആയി തന്നെ പിന്നയും വേദനിപ്പിക്കുമെന്നാണ് കരുതിയത്… ഇയാളെ ചിലപ്പോൾ മനസ്സിലാക്കാനേ കഴിയുന്നില്ല…

കുറച്ചു നേരം കൂടി വേണ്ടിവന്നു പൂർവ്വ സ്ഥിതിയിലെത്താൻ…

എങ്ങനെയൊക്കെയോ അന്നത്തെ ദിവസം തള്ളി നീക്കി… അന്ന് പിന്നെ അയാളെ കണ്ടതേയില്ല…

വല്ലാത്തൊരു ആശ്വാസം തോന്നി…

വീട്ടിലെത്തിയിട്ടും യാതൊരു ഉണർവ്വും തോന്നിയില്ല…

മനസ് അപ്പോഴും ഇന്ന് നടന്ന സംഭവങ്ങളിൽ പരതി നടപ്പാണ്..

ഉണ്ണി വന്നു എന്ധോക്കെയോ ചോദിക്കുന്നു…

മറുപടി ഒരു മൂളലിൽ ഒതുക്കിയതിനാലാവാം ദേശ്യപ്പെട്ടു പോവുന്നുണ്ട്…

അമ്മയും എന്ധോക്കെയോ പറയുന്നുണ്ട് ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ..

മുകളിലേക്കു നടന്നു…

പുസ്തകങ്ങൾ എടുത്തു മുന്നിൽ വെച്ചു…ഒന്നും നോക്കാൻ പോലും തോന്നുന്നില്ല…

അപ്പോഴാണ് ഓർത്തത് നീതുവിനെ ഒന്ന് വിളിക്കാമെന്ന്… അവളോട്‌ ഒന്ന് പറഞ്ഞാൽ അല്പം ആശ്വാസം കിട്ടും…

ബേഗ് തുറന്നപ്പോൾ ആണ് മടക്കിവെച്ച ഒരു വർണ്ണക്കടലാസ് ശ്രദ്ധയിൽ പെട്ടത്…

അത് എടുത്തു നിവർത്തി…

നല്ല വടിവൊത്ത കയ്യക്ഷരത്തിൽ കുനുകുനെ എഴുതി വെച്ചിരിക്കുന്നു…

“എന്റെ ദേവിക്ക്,

നീയെനിക്കു എഴുതിയ കത്തിനുള്ള മറുപടി അല്ല ഇത് എന്ന് ആദ്യമേ പറയട്ടെ…

നിന്നെ കണ്ട അന്ന് മുതൽ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് നീ എന്റെ പെണ്ണാണ് എന്നത്…

നിന്നെ വീണ്ടും വീണ്ടും കാണാനുള്ള ഒരു അവസരത്തിന് വേണ്ടിയാണ് ഞാൻ അന്ന് നിന്നോട് അങ്ങനെ ഒരു കത്ത് എഴുതാൻ പറഞ്ഞത്…

എനിക്കറിയാം നീയെന്നെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു…

ഞാൻ ഒരിക്കലും നീ കരുതുന്നത് പോലെ ശ്വേതയെ പ്രണയിച്ചിട്ടില്ല…

ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞാൽ അത് ഒരു പക്ഷെ കള്ളമായിരിക്കും…

എന്നാൽ നിന്നെ ഞാൻ പ്രണയിക്കുന്നു..എന്റെ ജീവനെപ്പോൽ…

എന്റെ പ്രണയം സത്യമാണെങ്കിൽ അത് എന്നെങ്കിലും ഒരിക്കൽ പൂർണമായിത്തീരും എന്ന് തന്നെയാണ് എന്റെ വിശ്വാസം…

ഞാൻ കാത്തിരുന്നോട്ടെ…,

നിവിൻ…. “

അത് വായിച്ചു കഴിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല.. ഇതെങ്ങനെ തന്റെ ബേഗിൽ വന്നു…

വെപ്രാളം കൂടി വന്നു..

അയാൾ തന്നെ പ്രണയിക്കുന്നുവെന്നോ..

ഒരു നിമിഷം ഹൃദയം ആർദ്രമായി…

ഇതുവരെ അനുഭവിക്കാത്ത ഒരു തരം വിങ്ങൽ വന്നു നിറയുന്നത് അറിഞ്ഞു..

എന്നാൽ ആ നിമിഷം തന്നെ താൻ ചെയ്യുന്നത് തെറ്റാണ് എന്നവൾക് തോന്നി…

മനസ്സിൽ നടക്കുന്ന ചിന്തകളെ കടിഞ്ഞാണിടാൻ കഴിയാതെ വന്നപ്പോൾ ബാൽക്കണിയിലേക് നടന്നു…

അവിടെ നിന്നും വീശുന്ന തണുത്ത കാറ്റ് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്നു…

അപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്…

അച്ഛൻ ഗാർഡനിൽ ഉള്ള ബെഞ്ചിൽ ഇരിക്കുന്നു.. എന്ദോ വല്ല്യ ആലോചനയിലാണെന്ന് ഇരിപ്പു കണ്ടാൽ അറിയാം…

അത് എന്റെയും അച്ഛന്റെയും ഫേവറൈറ്റ് പ്ലേസ് ആണ്…

നിറയെ പൂക്കൾക്ക് നടുവിൽ പണിത ആ ബെഞ്ചിൽ ഞാനും അച്ഛനും രാത്രിയിൽ ഇടക്ക് പോയിരിക്കും…

ഞങ്ങളുടെ എല്ലാ വേദനകളും സന്ദോഷങ്ങളും പങ്കു വെക്കുന്നത് അവിടെ വെച്ചാണ്…

ഇപ്പോൾ അച്ഛനോട് എന്റെ മനസ്സ് തുറക്കാൻ പറ്റിയ സമയമാണ്…ഞാൻ വേഗം താഴേക്കു ഓടി…

നിലാവ് അവിടമാകെ പരന്നിരുന്നു… പൂക്കളുടെ സുഗന്ധം നാസികയിലേക് തുളച്ചു കയറി…

ചിന്താമഗ്നനായി ഇരിക്കുന്ന അച്ഛനെ കാണവേ ഉള്ളിലെവിടെയോ ഒരു നീറ്റൽ രൂപം കൊള്ളുന്നുണ്ടായിരുന്നു…

ഞാൻ അച്ഛന്റെ അടുത്തായി പോയിരുന്നു…

എന്നിട്ട് ആ മടിയിൽ തല വെച്ച് കിടന്നു…

ആ വിരലുകൾ എന്റെ മുടിയിഴകളെ തഴുകുന്നുണ്ടായിരുന്നു…

ഞങ്ങൾക്കിടയിലെ നീണ്ട മൗനത്തെ ഭേദിച്ചു കൊണ്ടു അച്ഛൻ ചോദിച്ചു..

എന്തുപറ്റി അച്ഛന്റെ ദേവിക്ക്…,

പെട്ടന്ന് ആ കത്തിലെ വരികളാണ് ഓർമ വന്നത്… ദേവി.,

അച്ഛൻ പെട്ടന്ന് തട്ടിവിളിച്ചു..

മോളെ,

മ് മ്മ്ഹ്…

അച്ഛനോട് പറയില്ലേ…

അച്ഛനോടല്ലാതെ ഞാൻ ആരോടാ പറയാ…

എന്ന പറയു…

അച്ഛാ.. അയാളെന്നെ സ്നേഹിക്കുന്നു.. എന്ന്

ഇതാണോ ഇത്ര വലിയ കാര്യം.. ഇതിനാണോ എന്റെ മോൾ മുഖം വീർപ്പിച്ചു ഇരുന്നത്??

പക്ഷെ എനിക്കയാളോട് അങ്ങനെ ഒന്നും തോന്നിട്ടില്ല..

അതിനു മോൾ എന്തിനാ വിഷമിക്കുന്നത്..

പ്രേമിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ ഒരിക്കലും പറയില്ല. .

അയാൾ നിന്നെ സ്നേഹിക്കുന്നതിനു നമുക്ക് അയാളോട് വിരോധം തോന്നേണ്ട കാര്യമില്ല..

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്..

നിനക്ക് അങ്ങനെ തോന്നുന്നില്ലെങ്കിൽ നീയത് മറന്നേക്കൂ…

ഇനി അങ്ങനെ തോന്നിയാൽ മറ്റുള്ളവർക് വേണ്ടി നീ നിന്റെ പ്രണയത്തെ കുഴിച്ചു മൂടേണ്ടതില്ല…

പ്രണയം എന്നത് വിശേഷിപ്പിക്കാനാവാത്ത ഒരു അനുഭൂതിയാണ്..

ഒരാളെ തന്നെ മനസ്സിൽ വിചാരിച്ചു..

ആ ഒരു വ്യക്തിയിൽ ഒതുങ്ങുക.. ഏറ്റവും നല്ലൊരു വികാരം..

പ്രണയമെന്നാൽ തന്ടെത് മാത്രമാണെന്ന സ്വാർത്ഥത മാത്രമല്ല… ചില വിട്ടുകൊടുക്കൽ കൂടിയാണ്…

മോൾക്കറിയോ….എത്ര പേർ തന്റെ ജീവനെ പോലെ സ്നേഹിച്ചവരെ അവരുടെ നല്ലതിനെ കരുതി സ്വയം ഒഴിഞ്ഞു മാറി ഇപ്പോഴും അവരുടെ ഓർമ്മകളിൽ ജീവിക്കുന്നുണ്ടാകുമെന്നോ…

നീയൊരു പക്വത വന്ന പെൺകുട്ടിയാണ് നല്ലതും ചീത്തയും വേർതിരിച്ചറിയാൻ നിനക്കറിയാം…

അതുകൊണ്ട് ഇ അച്ഛന് നിന്നെ കുറിച് വേവലാതികൾ ഇല്ല…

നല്ലതാണെങ്കിൽ സ്വീകരിക്കുക…

നിന്നോട് പ്രണയിക്കരുത് എന്ന് പറയാൻ അച്ചന് യാതൊരു വിധ അവകാശവുമില്ല..

കാരണം ഞാനും നിന്റെ അമ്മയും പ്രേമിച്ചാണ് വിവാഹം ചെയ്തത്…

ഇത് വലിയ തെറ്റായി കാണുകയൊന്നും വേണ്ട…

അച്ഛന്റെ വാക്കുകൾ എന്നിൽ കുറച്ചൊന്നുമല്ല ആത്മവിശ്വാസം നിറച്ചത്..

എന്റെ അച്ഛൻ പോളിയാണ്..

പിന്നെ അമ്മയോട് ഇപ്പൊ ഇതൊന്നും പറയണ്ട ട്ടോ…

ശരി അച്ഛാ..

ആ.. അപ്പൊ എന്റെ പ്രേമലേഖനം ഏറ്റല്ലേ..

ഒന്ന് പൊയ്‌ക്കെ അച്ഛാ.. ഞാനിപ്പോ അതുകൊണ്ട് കുടുങ്ങി..

എന്ന മോൾ പോയി കിടന്നോ..

ഞാൻ എണീറ്റു മുറിയിലേക്കു നടന്നു..

പെട്ടന്ന് തിരിച്ചു വന്നു അച്ഛനോട് ചോദിച്ചു..

അല്ല അച്ഛാ അച്ഛൻ അതിൽ എന്താ എഴുതിയത്…

അത് നിനക്ക് വഴിയേ മനസിലായിക്കോളും…

ഇപ്പൊ അതൊന്നും പോയി അവനോടു ചോദിച്ചു നിന്റെ വെയ്റ്റ് കളയണ്ട..

ഞാൻ തിരിച്ചു പോന്നു…

എന്നാലും അച്ഛന്റെ ആ ചിരിയിൽ ഒരു പന്തികേടില്ലേ…?

ഉറക്കം വരുന്നേ ഉണ്ടായിരുന്നില്ല. അയാൾ ചിലപ്പോൾ തന്നെ പറ്റിക്കുകയായിരിക്കുമോ…

അല്ലെങ്കിൽ ഇത്രയും ആരാധികമാർ ഉള്ള അയാൾ എന്തിന് വെറും ഒരു സാധാരണക്കാരിയായ തന്നെ പ്രേമിക്കണം…

ഇതിൽ എന്ധെങ്കിലും ഗൂഢമായ ഉദ്ദേശം ഉണ്ടാവുമോ…

💜💜💜💜💜💜💜💜💜

ഞാൻ ഈ കേട്ടതൊക്കെ ശരിയാണോ ദേവു….

എനിക്കെന്നെ തോന്നിയിരുന്നു ഇയാൾക്കു നിന്നോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളത് പോലെ…

ഇനി ഇപ്പൊ എന്താ നിന്റെ തീരുമാനം..

എനിക്കയാളോട് ഒന്നും ഇതുവരെ തോന്നിയിട്ടില്ല…

അത് ചിലപ്പോൾ വെറുതെ എന്നെ കളിപ്പിക്കാൻ ചെയ്യുന്നതായിക്കൂടെ…

ഇനി ശരിക്കും ആണെങ്കിലോ മോളെ…

ന്ന പണിപാളി… 😄

നീ വിഷമിക്കാതെ ഞാൻ ഇവിടെ അറിയുന്നവരോടൊക്കെ ഒന്ന് അന്വേഷിക്കാം…

എന്നിട്ട് നമുക്ക് ഒരു തീരുമാനം എടുക്കാം..

അവർ കോളേജിൽ എത്തിയതും സ്ഥിരം നിൽക്കുന്ന സ്ഥലത്ത് നിവിനെ കണ്ട് നീതു ഒന്ന് ആക്കി ചിരിച്ചു…

മോളെ…

ദേ നിൽക്കുന്നു “ദേവിയുടെ ദാസൻ “!!!!

ഒന്ന് പോയെ നീതു.. കളിക്കാതെ…

ദേവിക ഒന്ന് നില്ക്കു തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്….

എനിക്കൊന്നും കേൾക്കണ്ട…പ്ലീസ് ഇനി എന്നെ ഇങ്ങനെ ശല്യം ചെയ്യരുത്….

അവൾ അതും പറഞ്ഞ് നടന്നകലുന്നത് നിവിൻ നിരാശയോടെ നോക്കി നിന്നു…

എന്നാൽ അതെല്ലാം വീക്ഷിച്ചു കൊണ്ട് മറ്റൊരാൾ അവിടെ ഉണ്ടായിരുന്നു…

ശ്വേത…

എടി ശ്വേത… അവൻ നിന്നെ കളഞ്ഞിട്ടു പോകുന്ന മട്ടുണ്ടല്ലോ….

നീ അവസാനം ശോകഗാനം പാടേണ്ടി വരുമോ…

കൂട്ടുകാരികളുടെ വാക്കുകൾ അവളെ ചുട്ടു പൊള്ളിച്ചു…

അവൻ ഇതുവരെ തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും മറ്റൊരാളോട് ഇഷ്ടം ഇല്ലാത്തതായിരുന്നു ആശ്വാസം…

എന്നെങ്കിലും അവൻ തന്റെ വലയിൽ വീഴുമെന്ന് അവൾ കരുതിയിരുന്നു..

മോളെ അവൾ കൊള്ളാം… പൂച്ചയെ പോലെ പതുങ്ങി നിന്ന് കാര്യം സാധിച്ചു…

ഒരുവൾ പറഞ്ഞു..

അതെയതെ… മറ്റുള്ളവരും അത് ശരി വെച്ചു….

വന്നു കേറിയില്ല അതിനു മുന്നേ അവളവനെ കുപ്പിയിലാക്കി…

ഇല്ല നിങ്ങൾ നോക്കിക്കോ.. അവളെ ഞാൻ വെറുതെ വിടില്ല…

അവൾക്കുള്ള പണി വരുന്നതേ ഉള്ളു..

നിങ്ങൾ കാത്തിരുന്നോ…..

അവളുടെ കണ്ണുകൾ കത്തിജ്വലിച്ചു…

💜💜💜💜💜💜💜

അന്ന് മുഴുവൻ നിവിൻ അവളുടെ പുറകെ നടന്നു..

ഒന്ന് സംസാരിക്കാൻ…

അവൾ ഒഴിഞ്ഞു മാറി…

അവനെ കാണുന്നത് തന്നെ അവൾക് അരോചകമായി തോന്നി…

കോളേജിൽ നിന്നും വീട്ടിലേക്കുള്ള ബസ്സിൽ ഇരുന്നപ്പോളും അവൾ കണ്ടു തന്നെ പിന്തുടർന്ന് ബസ്സിനു പുറകെ ബൈക്കിൽ വരുന്ന നിവിനെ…

വരുണും ഉണ്ട് കൂടെ.. .

അവൾക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു…

സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ബൈക്കിൽ വന്നു കുറുകെ നിർത്തി ഇറങ്ങി വന്നു…

ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങിയപ്പോൾ

വഴിയിൽ തടഞ്ഞു വെച്ച് പറഞ്ഞു..

ദേവിക ഞാൻ പറയുന്നത് ഒന്ന് കേൾക്കു..

എനിക്ക് ഒന്നും കേൾക്കാൻ ഇല്ല..വെറുതെ ഇവിടെ ഒരു സീൻ ഉണ്ടാക്കേണ്ട…

അവൾ അവനെ മറികടന്നു നടക്കാൻ തുടങ്ങി..

എന്നാൽ അവൻ കയ്യിൽ കയറി പിടിച്ചു….

എന്റെ കയ്യ് വിട്ടെ..

അവൾ കൈ വലിച്ചു..നീതുവും വരുണും എന്തുചെയ്യുമെന്നറിയാതെ പരസ്പരം നോക്കി…

അവൾ വീണ്ടും ശക്തിയിൽ കൈ വലിക്കാൻ നോക്കി…

ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു .

നീ ഞാൻ പറയുന്നത് കേട്ടിട്ട് പോയ മതി.

അവൻ വീണ്ടും മുറുകെ പിടിച്ചു…

അവളുടെ കണ്ണുകൾ ചുവന്നു..

ഒരു നിമിഷം വായുവിൽ വലത് കൈ ഉയർന്നു താഴ്ന്നു… !!!

അവൻ മുഖം പൊത്തി ഒന്ന് കുനിഞ്ഞു പോയി…

നീതുവും വരുണും സ്തംഭിച്ചു നിന്നു…

ആളുകൾ കൂടുന്നുണ്ടായിരുന്നു…

അവന്റെ പിടി അയയുന്നത് അവൾ അറിഞ്ഞു..

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

ആ കണ്ണുകൾ നിറഞ്ഞിരുന്നു…. 😢

തുടരും…. 😍

ഇന്ന് ലെങ്ത് കുറവാണ്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *