മന്ത്രകോടി ~ ഭാഗം 06, എഴുത്ത്: അതുല്യ സജിൻ

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. 😢😢

നീതു വന്നു അവളെ പിടിച്ചുമാറ്റി..

എന്താ ദേവു നീ ചെയ്തത്…

അവൾ അപ്പോഴും കണ്ണുമിഴിച്ചു നിൽക്കുകയായിരുന്നു…

നിവിന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു..

ആ മുഖത്തു പതർച്ചയും വേദനയും കലർന്ന ഒരു ഭാവമായിരുന്നു…

ആളുകൾ കൂടാൻ തുടങ്ങി…

എല്ലാവരും ഓരോന്ന് ചോദിക്കുന്നുണ്ട്..

അവളുടെ കണ്ണ് അപ്പോഴും അവന്റെ മുഖത്തായിരുന്നു…

നീതുവും വരുണും കൂടി ചേർന്ന് എന്ധോക്കെയോ പറഞ്ഞു കൂടി നിന്നവരെ ഒഴിവാക്കി…

നിവിനെ നീ വന്നേ പോവാം…

പറയാനുള്ളത് എന്താണെന്ന് കൂടി കേൾക്കാൻ ക്ഷമയില്ലാത്ത ഇവളോടെക്കെ നീ നിന്റെ ഇഷ്ടം എങ്ങനെ പറഞ്ഞു മനസ്സിലാകാനാ….

വരുൺ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടു പോയി…

നിവിൻ അപ്പോഴും അവളുടെ കണ്ണുകളിലേക്കു വേദനയോടെ നോക്കി….

എന്നിട്ട് വണ്ടിയിൽ ചെന്നു കയറി…

അവർ പോയിട്ടും ആ ഞെട്ടലിൽ നിന്നും അവൾ മുക്തയായിരുന്നില്ല…

എന്തണു താൻ ചെയ്തത്… ഒന്നും മനസ്സിലാവുന്നില്ല…

ദേവു… നിനക്കെന്തു പറ്റി..??

നീയെന്ത ഇപ്പൊ ഇവിടെ ചെയ്തത്..? നിനക്ക് വല്ല ബോധവും ഉണ്ടോ.?

എനിക്കറിയില്ല നീതു…

ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

ആളുകൾ നോക്കി നിൽക്കേ അയാളെന്ടെ കയ്യിൽ കയറി പിടിച്ചപ്പോൾ എനികങ്ങനെ ചെയ്യാനേ കഴിഞ്ഞുള്ളു ..

അയാൾക് പറയാനുള്ളത് നിനക്ക് കേൾക്കാമായിരുന്നു…

നീയും കൂടി എന്നെ കുറ്റപ്പെടുത്തല്ലേ ഡാ..

എനിക്ക് സഹിക്കാൻ കഴിയില്ല…

കുറ്റപ്പെടുത്തിയതല്ല ദേവു.. നീ ചെയ്തത് ശരിയായില്ല എന്നെ ഞാൻ പറഞ്ഞുള്ളു…

നമ്മുടെ മുൻധാരണ വെച്ച് ഒരാളെ വിലയിരുത്തരുത്..

കണ്ണുകൾ വീണ്ടും നിറഞ്ഞു…

ഇനി വിഷമിക്കണ്ട.. കഴിഞ്ഞത് കഴിഞ്ഞു…നീ വീട്ടിലോട്ട് ചെല്ല്…

നമുക്ക് നാളെ കാണാം…

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വീണ്ടും ആ രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു…

ആ നിറഞ്ഞ മിഴികൾ വല്ലാത്തൊരു വേദന നൽകുന്നു…

തന്റെ എടുത്തു ചാട്ടമാണ് എല്ലാത്തിനും കാരണം…

നീതുവും അങ്ങനെ പറഞ്ഞപ്പോൾ ആണ് അത് എത്ര വലിയ തെറ്റാണെന്നു ബോധ്യം ആയതു….

നിറഞ്ഞു വന്ന കണ്ണുകൾ വീണ്ടും അമര്ത്തി തുടച്ചു കൊണ്ടിരുന്നു…

വീട്ടിൽ എത്തി നേരെ റൂമിലേക്കാണ് പോയത്.. അമ്മ പുറകിൽ നിന്ന് വിളിക്കുന്നത് കേട്ടു…

അപ്പോൾ ഒന്ന് തനിച്ചിരിക്കാനാണ് തോന്നിയത്…

നേരെ ബാൽക്കണിയിലേക് പോയി…

അപ്പോൾ റോഡിൽ നിർത്തിയ ബൈക്കിൽ അതാ വീണ്ടും അയാൾ..

വീട്ടിലേക് നോക്കുന്നുണ്ട്.. പെട്ടന്ന് തന്നെ കണ്ടതും വരുണിനോട് ബൈക്ക് എടുക്കാൻ പറഞ്ഞു…

എന്നെ തന്നെ തിരിഞ്ഞു നോക്കി പോവുന്ന അയാളെ കണ്ടപ്പോൾ വീണ്ടും നെഞ്ചിൽ ഒരു കടലിരമ്പുന്നത് അറിഞ്ഞു…

നേരെ കട്ടിലിലേക് ചെന്നു വീണു തലയിണയിൽ മുഖം അമർത്തി മനസ് ശാന്തകുന്നത് വരെ കരഞ്ഞു…

ഇത്രയും ഞാൻ വേദനിപ്പിച്ചിട്ടും വീണ്ടും തന്നെ തേടി ഇവിടെ വരെ വന്നിരിക്കുന്നു
അയാൾ…

അറിയില്ല ഇനി എന്തു ചെയ്യണമെന്ന്..

എങ്ങനെ അയാളോട് പ്രായശ്ചിത്തം ചെയ്യണം…

അയാളെ പ്രണയിക്കാൻ തനിക്കു സാധിക്കുമോ.??

അമ്മയുടെ ശബ്ദം കേട്ടാണ് എണീറ്റത്..

അമ്മ വന്നു ഇനി ഈ കരഞ്ഞു വീർത്ത മുഖം കണ്ടാൽ അത് മതി…

വേഗം ബാത്‌റൂമിൽ കയറി…

💜💜💜💜💜

നിവിനെ നീ പിന്നെയും എന്തിനാ ആ കൊച്ചിന്റെ പുറകെ പോണത്…

അവൾ ഇന്ന് ചെയ്തത് കണ്ടില്ലേ നീ…

അത്രയും ആളുകളുടെ മുന്നിൽ വെച്ച് നിന്നെ കൈനീട്ടി അടിച്ചില്ലേ…

ഇനി മതി…

ഇല്ല വരുൺ എന്റെ ഭാഗത്തും തെറ്റുണ്ട്…

അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഞാൻ അവളുടെ കയ്യിൽ കയറി പിടിക്കാൻ പാടില്ലായിരുന്നു..

അപ്പോൾ അവൾക് എന്നോടുള്ള തെറ്റിദ്ധാരണ മാറ്റണമെന്നേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു…

എന്റെ സ്നേഹം സത്യം ആണെങ്കിൽ..

അവളെന്നെ മനസ്സിലാക്കിക്കോളും എന്നെങ്കിലും…

അപ്പോൾ ഇനിയും അവളെ ചെന്നു കാണാനാണോ നിന്റെ തീരുമാനം…

ഇല്ല വരുൺ..

അവളെന്നെ മനസ്സിലാക്കുന്നത് വരെ ഇനി ഞാൻ അവളുടെ മുന്നിൽ ചെല്ലില്ല…

അവളെ ശല്യം ചെയ്യില്ല…

ഇതൊക്കെ അറിഞ്ഞാൽ ശ്വേത അടങ്ങിയിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…

അവളെ എന്തിന് ഞാൻ പേടിക്കണം…അവളും അവളുടെ കൂട്ടുകാരികളും ആണ് ഇല്ലാത്തതൊക്കെ പറഞ്ഞു നടക്കുന്നത്..

ഇനി ഞാൻ ക്ഷമിക്കില്ല…

അത് പോട്ടെ…

നീ സിൻസിയർ ആയിട്ട് സ്നേഹിക്കുന്നില്ലേ.. അത് അവൾ എന്നെങ്കിലും തിരിച്ചറിയാതെ ഇരിക്കില്ല…

നീ എന്ന പൊയ്ക്കോ ബൈക്ക് എടുത്തോ…

നാളെ രാവിലെ എന്നെ വന്നു പിക്ക് ചെയ്താൽ മതി…

അവൻ പോയിക്കഴിഞ്ഞു…ചുമരിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു..ഇന്ന് നടന്ന ഓരോന്നും മിന്നിമറയുന്നുണ്ടായിരുന്നു കണ്ണുകളിൽ..

നിറുകയിൽ കുളിരുള്ള ഒരു കൈത്തലം അമർന്നപ്പോഴാണ് കണ്ണുകൾ തുറന്നത്.. മുത്തശ്ശി…

കണ്ണുകൾ നിറഞ്ഞിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്…

മെല്ലെ മുഖത്തേക്ക് നോക്കി ആ കണ്ണുകളും ആർദ്രമായിരുന്നു…

എന്തുപറ്റി എന്റെ കണ്ണന്…

അവൻ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു..

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നി…

മോൻ വിഷമിക്കാതെ എല്ലാം ശരിയാകും…

💜💜💜💜💜💜

പിറ്റേന്ന് കോളേജിന്റെ പടികൾ കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം ആയിരുന്നു…

നിവിനേട്ടൻ സ്ഥിരം നിൽക്കാറുള്ള ഭാഗത്തേക് അറിയാതെ മിഴികൾ ചലിച്ചു…

അവിടം സൂന്യമായിരുന്നു…

വല്ലാത്തൊരു വേദന മനസ്സിൽ തളം കെട്ടി..

എന്റെ മുഖം കണ്ടിട്ടാവണം നീതു ചോദിച്ചു..

എന്തുപറ്റി ദേവു…??

ഒന്നുല്ലടാ…

നീ എന്നോടൊന്നും ഒളിക്കേണ്ട..

എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ ചാഞ്ചാട്ടമൊക്കെ…

പോടീ അയാളെക്കുറിച്ചു ശരിക്കും അറിയാതെ എങ്ങനാ പ്രണയിക്ക..

ആ അപ്പൊ അങ്ങനെ യൊരു പൂതി ഒക്കെ തുടങ്ങിയോ…

അറിയില്ല ഡാ മനസ് ഇപ്പൊ എന്റെ കയ്യിലല്ല..

ഇനി അയാൾ നിന്നെ പ്രേമിക്കോ അമ്മാതിരി അടി അല്ലെ നീ അയാൾക് കൊടുത്തത്..

വീണ്ടും മുഖം വാടുന്നത് കണ്ടപ്പോൾ അവൾ എന്റെ തോളിലൂടെ കയ്യിട്ടു..

നമുക്ക് സെറ്റാക്കന്നെ…

ഞാനൊന്ന് ചിരിച്ചു…

അന്ന് നിവിനേട്ടനെ കാണാറുള്ള എല്ലാ സ്ഥലങ്ങളിലും നോക്കി..

അവിടെയൊന്നും ആളെ കണ്ടില്ല..

വല്ലാത്ത വിഷമം തോന്നി… ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു…

ഇനി കാണുമ്പോൾ സോറി പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചു…

അന്ന് കോളേജ് കഴിഞ്ഞു ഇപ്പൊ വരാം എന്ന് പറഞ്ഞു എന്നെ ക്ലാസ്സിൽ ഇരുത്തി നീതു എങ്ങോട്ടോ പോയി..

കുറച്ചു കഴിഞ്ഞു വന്നു..

നീയിതെങ്ങോട്ടാ പോയത്..

അതോ ഞാൻ വിഷ്ണുവേട്ടന്റെ അനിയത്തി ഇല്ലേ രാധിക ചേച്ചി അവരെ ഒന്ന് കാണാൻ പോയതാ…

ഏ… ന്തിന്..??മുറച്ചെറുക്കനെ തേക്കാൻ വല്ല പ്ലാനും ഉണ്ടോ…??

ഒന്ന് പോടീ…

ഞാൻ നിന്റെ നിവിനേട്ടനെ കുറിച്ച് അന്വേഷിക്കാൻ പോയതാ…

ഒന്ന് ഞെട്ടി സംശയത്തോടെ അവളെ ഒന്ന് നോക്കി…

അതേടാ…ആ ചേച്ചി പുള്ളീടെ ക്ലാസ്സിലാ…

എന്നിട്ടോ…

പെണ്ണിന്റെ ഒരു തിടുക്കം കണ്ടില്ലേ…

നമ്മൾ വിചാരിച്ച പോലെ ഒന്നുമല്ല കാര്യങ്ങൾ…

പുള്ളി പെർഫെക്ട് ആണ്..

ആ ശ്വേത ഇല്ലേ അവള അയാളുടെ പുറകെ നടക്കുന്നത്…

അയാൾക് അതിൽ ഒരു താല്പര്യവും ഇല്ല..

നിനക്ക് പറ്റിയ ആളാ…ചുമ്മാ അങ്ങ് പ്രേമിക്കേടോ…

പറ്റില്ലെങ്കിൽ അങ്ങ് തേച്ചെക്..

നീ അങ്ങ് തേച്ചോ നിന്റെ മുറച്ചെറുക്കനെ..

എന്നെ അതിനു കിട്ടില്ല..

എങ്ങനെ……???

അപ്പൊ തീരുമാനിച്ചോ….???

ഒന്ന് ചിരിച്ചു കാണിച്ചു… നാണത്തിന്ടെ പുഞ്ചിരി വിടരുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു…

പിന്നെ വിഷ്ണുവേട്ടന് എന്നെ ഇഷ്ടണത്രെ…

അവൾ തറയിൽ നഖചിത്രമെഴുതാൻ തുടങ്ങി…ഒരു കൃത്രിമ നാണം വരുത്തുന്നുണ്ട്…

അതിൽ ഇപ്പൊ എന്താ ഇത്ര പുതുമ..?

അത് നമുക്ക് അറിയാല്ലോ…

പക്ഷെ, ഇതുവരെ സംശയം മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു… ഇപ്പൊ സത്യം ആണെന്ന് ബോധ്യമായില്ലേ…?

എന്നിട്ട് നീയെന്തു പറഞ്ഞു…??

ഞാൻ ഒന്നും പറഞ്ഞില്ല…

അപ്പോ നിനക്ക് പറഞ്ഞൂടായിരുന്നോ സത്യം…

എന്തിനു അത് അവിടെ നിൽക്കട്ടെ..

നിനക്ക് വേറെ പണിയില്ലേ പാവത്തിനെ വെറുതെ മോഹിപ്പിക്കാൻ…

നിനക്കെന്തിന്റെ സൂക്കേടാ…

ജസ്റ്റ്‌ ഫോർ എ രസം.. 😄😁😁

പിന്നെ അങ്ങോട്ട്‌ ഓരോ ദിവസവും എന്റെ കണ്ണുകൾ ആ ക്യാമ്പസ്സിൽ ചെല്ലുന്നിടത്തെല്ലാം പരതി നടക്കുമായിരുന്നു.

എന്നാൽ എന്നും നിരാശ മാത്രമായിരുന്നു..

കണ്ടാൽ തന്നെ കാണാത്ത പോലെ പോകുന്ന നിവിനേട്ടൻ എന്നിൽ വല്ലാത്ത വേദനയായി..

മനപ്പൂർവം ഉള്ള ഒഴിഞ്ഞു മാറിതരലാണ് എന്ന് എനിക്ക് ബോധ്യമായിരുന്നു…

കാണുമ്പോഴെല്ലാം ഓടി ചെന്ന് സോറി പറയണം എന്ന് തോന്നും…

എന്നാൽ മുന്നിലേക്ക് ചെല്ലാൻ പേടി ആയിരുന്നു…

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

💜💜💜💜💜

ഇന്നും എല്ലാ ഞായറാഴ്ചയും പോലെ നേരത്തെ എണീറ്റ് കുളിച്ചു അമ്പലത്തിലേക്ക് പോയി…

ഇവിടെ വന്നോന്നു മനസ് തുറക്കുമ്പോഴാണ് കുറച്ചെങ്കിലും ആശ്വാസം കിട്ടാറ്…

എന്റെ കണ്ണന്റെ മുന്നിൽ എല്ലാം തുറന്നു പറയുമ്പോൾ വല്ലാത്തൊരു ഊർജമാണ്…

ആ രൂപത്തിലേക് നോക്കിയപ്പോൾ മനസ് കുളിർന്നു.

കണ്ണടച്ച് ഒരുപാട് നേരം പ്രാർത്ഥിച്ചു..

തിരിഞ്ഞപ്പോഴാണ് എന്നെ നോക്കി നിൽക്കുന്ന ആളെ ശ്രദ്ധയിൽ പെട്ടത്…..

വയസ്സായൊരു സ്ത്രീ.. നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം..

എന്റെ മുഖത്തേക് കണ്ണിമയ്ക്കാതെ നോക്കുന്നു..

ആ മുഖത്തു നോക്കിയപ്പോൾ ഒന്ന് പുഞ്ചിരിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല..

പുറത്തു കടന്നപ്പോൾ എന്റെ പുറകെ തന്നെ വരുന്നുണ്ട്….

മോളെ ഒന്ന് നില്ക്കു….

മുത്തശ്ശി.. ഏതാ.. ഇതുവരെ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ…??

ഞാൻ ഇവിടെ ആദ്യായിട്ട വരുന്നേ…

ഓ….

ഞാൻ മോളെ കാണാൻ ആണ് വന്നത്..

അതെ..

എന്നെയോ..??? എന്തിനു…??

ഞാൻ നിവിന്റെ മുത്തശ്ശിയാണ്…

പെട്ടന്ന് ഞെട്ടിപ്പോയി..

എന്നെ എങ്ങനെ അറിയാം…?

നിന്റെ കാര്യം എന്നോട് അവൻ നേരത്തെ പറഞ്ഞിട്ടുണ്ട്..അവനു മോളെ ഒരുപാട് ഇഷ്ട്ടാണ്…

വരുൺ മോനാണ് നിന്നെ എനിക്ക് കാണിച്ചു തന്നത്.. .

ഞാൻ ഇപ്പോൾ നിവിനേട്ടനെ കാണാറില്ല..ഞാൻ… ഞാൻ.. ഒരു.. തെറ്റ്..

വേണ്ട മോൾ പറയേണ്ട.. eനിക്കറിയാം. എല്ലാം…

പിന്നെ നീ അവനെ കാണാറില്ല.. പക്ഷെ അവൻ നിന്നെ കാണാറുണ്ട്..

അവൻ എല്ലാ ഞായറാഴ്ചയും ഇവിടെ വരാറുണ്ട്… നീയറിയാതെ നിന്നെ കാണാറുമുണ്ട്…

അവൻ ചെയ്തതിന് മുത്തശ്ശി മോളോട് ക്ഷമ ചോദിക്ക..

മോൾക്ക്‌ അവനോട് ദേഷ്യമൊന്നും തോന്നരുത്…

ഇല്ല മുത്തശ്ശി.. എന്റെ എടുത്തുചാട്ടമാ എല്ലാത്തിനും കാരണം..

ഒന്ന് സോറി പറയാൻ കുറെയായി ശ്രമിക്കുന്നു.. കാണാറില്ല..

അവനു മോളുടെ മുന്നിൽ വരാൻ മടിയ..

ഇന്നവന് എന്ദോ തിരക്കായതിനാൽ വന്നില്ല..

ആ തക്കത്തിന് അവനറിയാതെ ഞാനിങ്ങു വന്നതാ…

എന്ന മുത്തശ്ശി പോട്ടെ ഇടക്ക് വരാം..

ശരി മുത്തശ്ശി…

അവർ എന്റെ നെറുകയിൽ ഒന്ന് തലോടി..എന്നിട്ട് തിരിച്ചു പോയി…

അന്ന് എല്ലാം കൂടി കേട്ടപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്.. കണ്ണനെ ഒന്ന് കൂടി കൺനിറയെ കണ്ടു നന്ദി പറഞ്ഞു…

അപ്പൊ എന്നോട് ഇപ്പോഴും സ്നേഹമുണ്ട്…

കാണിച്ചു തരാം ഈ ഒളിച്ചു കളി…

നാളെ ഒന്നാവട്ടെ

💜💜💜💜💜💜

ബസ്റ്റോപ്പിൽ നിൽക്കുന്ന നീതുവിനെ കണ്ടപ്പോൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു…

ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു…

ഓ അതാണോ ഇന്ന് സാരിയൊക്കെ…

ഞാൻ നാണിച്ചു മുഖം കുനിച്ചു…

അത് മാത്രം അല്ല ഇന്ന് ഓണം സെലിബ്രേഷൻ അല്ലെ..

നീയിന്നലെ സാരി ഉടുക്കണം എന്ന്‌ പറഞ്ഞപ്പോഴേ ഊഹിച്ചു…

നമുക്കിന്നു നിന്റെ കള്ളകാമുകനെ പൂട്ടാം….

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *