മന്ത്രകോടി ~ ഭാഗം 07, എഴുത്ത്: അതുല്യ സജിൻ

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

നമുക്കിന്നു നിന്റെ കള്ളക്കാമുകനെ പൂട്ടാം. .

ആ….

ഇന്നും നീ ഒറ്റക്ക് ഉടുത്തതായിരിക്കും അല്ലെ സാരി.. 😆

അവളൊന്ന് ചമ്മി… അല്ല അമ്മ ഉടുത്തു തന്നതാ..

അങ്ങനെ ഞങ്ങൾ ബസ്സ് വരാൻ കാത്തിരിക്കുമ്പോൾ ആണ് ജങ്ങൾക്കു നേരെ നടന്നു വരുന്ന ആളെ കണ്ടത്….

വിഷ്ണുവേട്ടൻ…

എടാ നീതു നിനക്കുള്ള പണി വരുന്നുണ്ട് മോളെ…

ഞാൻ അങ്ങ് മാറി നിൽക്കാം…

എടി ദുഷ്‌ട്ടെ എന്നെ ഒറ്റക്കാക്കി പോവല്ലേ ഡി..

ഞാൻ നിന്റെ മുന്നിൽ കാണിക്കുന്ന ധൈര്യം ഒക്കെ ഉള്ളൂ…

ഉള്ളിൽ നല്ല പേടി ആണ്…. പോവല്ലേ ഡാ….

അവൾ എന്റെ കൈ മുറുകെ പിടിച്ചു…

ഓക്കേ….

വിഷ്ണുവേട്ടൻ ഞങ്ങളുടെ മുന്നിൽ വന്ന് നിന്നു…

നീതു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…

മ്മ്… പറഞ്ഞോളൂ അവൾ തല താഴ്ത്തി പറഞ്ഞു…

അത് കുറച്ചു പേർസണൽ ആണ്…അതു പറഞ്ഞു വിഷ്ണുവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി…

ഞാൻ മെല്ലെ നീതുവിന്റെ കൈ വിടുവിച്ചു അവിടെ നിന്നും വലിഞ്ഞു…

കുറച്ചു മാറി നിന്ന് അവരെ നോക്കി…

അല്പ നേരം സംസാരിച്ചതിന് ശേഷം വിഷ്ണുവേട്ടൻ തല താഴ്ത്തി പോവുന്നത് കണ്ടു….

അപ്പോഴേക്കും ബസ്സും വന്നു…

ഞങ്ങൾ കോളേജിൽ എത്തിയ ശേഷമാണ് അവൾ നടന്നതെല്ലാം പറഞ്ഞത്…

അവൾ സത്യമെല്ലാം വിഷ്ണുവേട്ടനോട് പറഞ്ഞു…

അവിടെ മൗനം മാത്രം ആയിരുന്നു…

എനിക്ക് വല്ലാത്ത വിഷമം തോന്നി…

നിനക്കറിയാല്ലോ ദേവു…….

എനിക്ക് എന്റെ ഹരിയേട്ടനെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്തു സങ്കൽപ്പിക്കാൻ പോലും കഴിയില്ല….

അറിയാം പക്ഷെ…

ഒന്നുമില്ല… നീ ഇപ്പൊ നിന്റെ കാമുകനെ എങ്ങനെ മുന്നിൽ എത്തിക്കും എന്ന്‌ മാത്രം ചിന്തിച്ചാൽ മതി…

ഒരു കാര്യം ചെയ്യൂ നീ മുന്നിൽ നടന്നോ ഞാൻ പിറകെ വരാം…നീതു പറഞ്ഞു….

അതെന്തിനാ…

എന്റെ ഊഹം ശരിയാണെങ്കിൽ അവൻ നിന്നെ ബസ്സ്റ്റാൻഡ് മുതൽ തന്നെ ഫോളോ ചെയ്യുന്നുണ്ടാവും…

അപ്പൊ ഇവിടെ വെച്ച് തന്നെ നമുക്ക് അവനെ കണ്ടു പിടിക്കാം.

ന്നാലും എനിക്കൊരു പേടി…

ഇനിയും നിനക്ക് പേടിയോ… അന്ന് അടിച്ചപ്പോൾ ഈ പേടി ഒന്നും കണ്ടില്ലല്ലോ…

നീതു…

ഇനിയും പേടിച്ച ശരിയാവില്ല… നിനക്ക് നിന്റെ പ്രണയം ഇനിയും മൂടിവെക്കാൻ ആവില്ല ദേവു..

അത് തുറന്നു പറഞ്ഞെ പറ്റു….

നീ മുന്നിൽ നടക്കു ഞാൻ നിന്റെ പുറകെ തന്നെ ഉണ്ട്…

ശരി….

ഇന്ന് എന്തായാലും നിവിനേട്ടനോട് എന്റെ ഇഷ്ടം ഞാൻ തുറന്നു പറയും…

ഞാൻ മനസ്സിൽ ഉറപ്പിച്ചു…

എന്നിട്ട് മുന്നോട്ടു നടന്നു..

ഇന്ന് അവൾ തനിച്ചേ ഉള്ളല്ലോ… ഇന്ന് സാരി ആണല്ലോ… അവളെ ശരിക്കൊന്ന് കാണാൻ ഉള്ള ഭാഗ്യം ഇല്ല…

എത്ര നാൾ ഇങ്ങനെ അവളെ വിട്ട് നിന്ന് കാണും…

എന്നെങ്കിലും എന്റെ ഇഷ്ടം അവൾ മനസ്സിലാക്കുമോ…

അറിയില്ല…

എന്തു വന്നാലും നിനക്കു വേണ്ടി ഞാൻ കാത്തിരുന്നോളാം.. ദേവി…

അവൾ അറിയാതെ അവളെ പിന്തുടരുന്നതിലും ഒരു സുഖം ഒക്കെ ഉണ്ട്…

അവൾ ഗേറ്റ് കടക്കുന്നതു വരെ നോക്കി നിന്നു.. ഇനിയും പോയാൽ ഒരു പക്ഷെ അവൾ കാണും അത് ചിലപ്പോൾ അവൾക് ഇഷ്ടപ്പെടില്ല…

പെട്ടന്ന് പുറത്തു ആരോ തട്ടി തിരിഞ്ഞു നോക്കി അപ്പോൾ അതാ കണ്ണുരുട്ടി നിൽക്കുന്നു അവളുടെ കൂട്ടുകാരി ആ കാന്താരി….

അപ്പൊ ഇതാണല്ലേ മാഷിന്റെ പരിപാടി…? .

ഞാനൊന്ന് ഞെട്ടാതിരുന്നില്ല…

എന്താ….?

ഇവള് അറിയാതെ ഫോളോ ചെയ്‌യായിരുന്നു ല്ലേ…

അത്… ഞാൻ…

അവൾക് എന്നെ കാണുന്നത് ഇഷ്ട്ടല്ല… നിക്കാണെങ്കിൽ അവളെ കാണാതിരിക്കാനും കഴിയില്ല….

ഒരു മിനിറ്റ്…

അവൾ ഫോൺ എടുത്ത് ഡയല് ചെയ്തു….

മോളെ ഇങ്ങു പോരെ…. ആളെ കിട്ടിയിട്ടുണ്ട്…

അതാ നടന്നു വരുന്നു എന്റെ ദേവി…

നല്ല സുന്ദരി ആയിട്ടുണ്ട്… അവളിൽ നിന്നും കണ്ണെടുക്കാനേ തോന്നുന്നില്ല…

ഒരു പ്രത്യേക ഭംഗി മിഴികളിൽ ഒളിപ്പിച്ച എന്റെ ദേവത….

എന്തായാലും അത്ര പെട്ടന്ന് അവളുടെ മുന്നിൽ താഴണ്ട…

കുറച്ചു ഗമയിൽ അങ്ങ് നിന്റെ നിന്നേക്കാം..

എന്റെ മുന്നിൽ നമ്രമുഖിയായി നിൽക്കുന്ന അവളെ, അവളുടെ വദനത്തെ കൈക്കുമ്പിളിൽ കോരി എടുത്തു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് പെണ്ണെ…. എന്ന് പറയണം എന്നുണ്ട്….

ഇവളാണ് എന്റെ പെണ്ണ് എന്ന് ഈ ക്യാമ്പ്‌സിനോട് മുഴുവൻ വിളിച്ചു പറയണം എന്നുണ്ട്..നിവിനേട്ടാ….

ഉള്ളിൽ കുളിരു നിറയുകയാണ്…

അവളുടെ വാക്കുകളെ കൈ കൊണ്ടു തടഞ്ഞു…

ഇനി എന്റെ ശല്യം ഉണ്ടാവില്ല… ഒരു നിഴലായ് പോലും പുറകെ വരില്ല… സോറി.. !!!

അവൾ മുഖം പൊക്കി എന്റെ കണ്ണുകളിലേക്കു നോക്കി.. ആ കണ്ണുകൾ നിറഞ്ഞിരുന്നു….

അവൾ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഞാൻ അവിടെ നിന്നും പോന്നു… .

ഇനി ഞാൻ എന്തു ചെയ്യും നീതു…?

നിവിനേട്ടൻ ഞാൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കിയില്ലല്ലോ…

അത് സാരല്ല..ആവിശ്യം നമ്മുടേതായി പോയില്ലേ…ഇനിയും പുറകെ പോവാ.. പിടിച്ചു നിർത്തി പറയാ…

അത്ര തന്നെ….

ശരിയാ ഇനി അതെ വഴിയുള്ളു….

എന്തായാലും ക്ലാസ്സിലേക്ക് പോവാം…

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും അത്തപ്പൂക്കളം ഇടുന്ന തിരക്കിലാണ്…

ചിലർ പൂക്കൾ അരിയുന്നു…, ചിലർ പൂക്കളം വരക്കുന്നു…

അങ്ങനെ ഞങ്ങളും അതിലൊക്കെ പങ്കു ചേർന്നു…എന്തു ചെയ്യുമ്പോഴും മനസ് നിവിനേട്ടനിൽ തന്നെ ആയിരുന്നു… ആ മുഖത്തു വിരിഞ്ഞ നിർവികാരതയിൽ…

തന്നിൽ നിന്നും അകലുകയാണോ…

അകലാൻ ശ്രമിക്കുകയാണ്…

പൂക്കളം തീർത്തു കഴിഞ്ഞു..പിന്നെ ഞങ്ങൾ പുറത്തേക്കിറങ്ങി…

ഇനി ആണ് ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ…ഇത്രയും ആളുകളുടെ ഇടയിൽ നിന്ന് എങ്ങനെ നിവിൻ ഏട്ടനെ കണ്ടു പിടിക്കും എന്നായിടുന്നു എന്റെ ടെൻഷൻ…

എന്നാൽ അത് വെറുതെ ആയി…

അതാ എല്ലാത്തിനും മുന്നിൽ തന്നെ ഉണ്ട് പുള്ളി…

ഒരു വെള്ള മുണ്ടും വെള്ള ഷർട്ടും ആണ്.. തലയിൽ ഒരു കെട്ടുമുണ്ട്…

എല്ലായിടത്തും ഓടി നടക്കുന്നുണ്ട്…

എന്റെ മുന്നിൽ പെടുമ്പോൾ മാത്രം ഒഴിഞ്ഞു മാറുന്നു…

അതെന്നെ വല്ലാതെ തളർത്തി…

നമുക്ക് പിടിക്ക ഡി… നീ വിഷമിക്കാതെ…

നീതു എന്നെ സമാധാനപ്പെടുത്തി….

നിവിനേട്ടൻ പോവുന്നിടത്തെല്ലാം ഞങ്ങൾ പിന്തുടർന്നു…

കണ്ടില്ലെന്നു നടിച്ചു നിവിനേട്ടനും…

പെട്ടന്നാണ് കുറച്ചു പേർ മുന്നിൽ വന്നു നിന്നത്…

മുന്നിൽ കൈ കെട്ടി നിൽക്കുന്ന ആളെ കണ്ടപ്പോൾ ആണ് കാര്യം ബോധ്യമായത്…

ശ്വേത….

നിങ്ങൾ എന്താ കുറെ നേരമായി ഇവിടെ കടന്നു കറങ്ങുന്നു…

അതിന് നിങ്ങൾക്കെന്താ… നീതു ചോദിച്ചു…

ഞാൻ അപ്പോഴും നിവിനേട്ടനെ തിരയുകയായിരുന്നു…

നീ ഇതാരെയാ നോക്കുന്നെ….

ശ്വേത എന്റെ മുന്നിൽ കയറി നിന്ന് എന്നെ തുറിച്ചു നോക്കി…

ഞാൻ ആരെയാ നോക്കുന്നതെന്ന് എനിക്കുമറിയാം നിങ്ങൾക്കുമറിയാം…

പിന്നെ ഈ ചോദ്യത്തിന് എന്താ അർത്ഥം…

അറിയാം എനിക്ക് നല്ല പോലെ അറിയാം…

എന്നാൽ അത് ഇവിടെ വെച്ച് നിർത്തിക്കോളണം…

ഇനി നീ അവന്റെ പുറകെ നടന്നു സമയം കളയണ്ട…

ഈ കോളേജ് മുഴുവനും അറിയാം അവൻ എന്റെ ആണ് എന്ന്.. പിന്നെ അവനെ തട്ടി എടുക്കാം എന്ന് നീ കരുതണ്ട…

അത് നിങ്ങൾ മാത്രം അങ്ങ് തീരുമാനിച്ച മതിയോ…

നീതു എന്റെ മുന്നിൽ കയറി നിന്നു…

നിവിനേട്ടന് ഇവളെ ആണ് ഇഷ്ടം അത് ഇവളോട് പറയുകയും ചെയ്തതാണ്…

പിന്നെ നിങ്ങൾ എന്തിനാ വെറുതെ ഇങ്ങനെ വന്നു വെറുപ്പിക്കുന്നത്…

അവര് പ്രേമിക്കട്ടെ നിങ്ങൾ നിങ്ങളുടെ പാട് നോക്കി പോണം…

അത് നിങ്ങൾ മാത്രം തീരുമാനിച്ച മതിയോ…

അവൻ എന്റെത തട്ടിയെടുക്കാം എന്ന് നീ വ്യാമോഹിക്കേണ്ട…

ഇനിയും ഇത് കേട്ട് നിൽക്കാൻ കഴിയുമായിരുന്നില്ല…

നീതുവിനെ മാറ്റി നിർത്തി അവർക്കു നേരെ വിരൽ ഉയർത്തി ഞാൻ പറഞ്ഞു.. .

ഇനിയും നിവിനേട്ടൻന്റെ പുറകെ നടക്കേണ്ട.. ഞങ്ങള്ക്ക് പരസ്പരം ഇഷ്ടമാണ്….

ഇനിയും ഈമാതിരി ഭീഷണിയുമായി എന്റെ മുന്നിൽ വന്നാൽ…..

കൈ ചൂണ്ടി സംസാരിക്കുന്നൊ ഡി….

നിന്നെ ഞാൻ….

അവൾ കൈ ഉയർത്തിയതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു….

പ്രതീക്ഷിച്ചത് നടക്കാതെ ആയപ്പോൾ ഞാൻ കണ്ണ് തുറന്നു നോക്കി….

അവളുടെ കൈ തടഞ്ഞു വെച്ചിരിക്കുന്ന നിവിനേട്ടനെ ആണ് കണ്ടത്…

ഒന്ന് പതറി പോയി….

ആ മുഖത്തു ഇന്ന് വരെ കാണാത്ത ഒരു പുതിയ ഭാവമായിരുന്നു…

വല്ലാത്ത ദേഷ്യത്തിൽ ശ്വേത യെ നോക്കുന്നുണ്ട്..

അവളുടെ കൈ ആ കൈകളിൽ കിടന്നു ഞെരിയുന്നു…

കുട്ടികൾ കൂടിയിട്ടുണ്ട്.

അവൾ പറഞ്ഞത് കേട്ടില്ലേ…Eനിക്ക് അവളെ ആണ് ഇഷ്ടം…

ഇവളാണ് എന്റെ പെണ്ണ്…

അതും പറഞ്ഞു നിവിനേട്ടൻ എന്റെ കയ്യിൽ സ്നേഹത്തോടെ പിടിച്ചു…

ശ്വേത വെട്ടിതിരിഞ്ഞു അവിടെ നിന്നും പോയി….

ഞാൻ അപ്പോൾ കരയുകയായിരുന്നു….സന്തോഷം കൊണ്ട്…

എന്നോട് ക്ഷമിക്കണം….

ഞാൻ അന്ന് അറിയാതെ…

അത് പോട്ടെടോ….

എന്റെ മിഴികൾ ആ മിഴികളിൽ അലിഞ്ഞിരുന്നു…

പിന്നെ ഞങ്ങളുടെ പ്രണയ മായിരുന്നു ആ ക്യാമ്പസ്‌ കണ്ടത്…

എല്ലാവർക്കും സുപരിചിതമായ പ്രണയ ജോഡികളായി മാറുകയായിരുന്നു ഞങ്ങൾ…

പരസ്പരം പ്രണയിക്കാൻ ഞങ്ങൾ മത്സരിക്കുകയായിരുന്നു…

ആ പ്രണയാർദ്ര നിമിഷങ്ങളുടെ ഇടയിൽ ഒരു വർഷം കടന്നുപോയത് അറിഞ്ഞതെ ഇല്ല…

വെക്കേഷൻ ഞങ്ങള്ക്ക് വല്ലാത്ത വേദനയാണ് നൽകിയത്….

എന്നാലും എല്ലാ ഞായറാഴ്ചയും മുത്തശ്ശിയോടൊപ്പം നിവിനേട്ടൻ അമ്പലത്തിൽ വരുമായിരുന്നു…

അച്ഛനോട് ഞാൻ എല്ലാം പറഞ്ഞിരിന്നു…പുള്ളി കട്ട സപ്പോർട്ട് ആണ്…

ഒരിക്കൽ നിവിനേട്ടനെ കാണാൻ എന്റെ കൂടെ അമ്പലത്തിൽ വന്നു…

മുത്തശ്ശിയേയും പരിചയപ്പെട്ടു…

💜💜💜💜💜💜💜💜💜💜

ഇനി അവൾ ഉറങ്ങി കാണുമോ…

ഛെ.. ഇത്ര വൈകിപ്പിക്കണ്ടായിരുന്നു….

ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ എന്ന് ചോദിച്ചപ്പോൾ അവളുടെ പിണക്കം കാണാൻ വേണ്ടി വെറുതെ പറഞ്ഞതാണ്…

അറിയില്ല എന്ന്…

പെണ്ണ് ഇത്ര വലിയ കാര്യം ആകുമെന്ന് കരുതിയില്ല..

ഇതല്ലാതെ ഇനി വേറെ വഴിയില്ല…

അവളുടെ വീടിന്റെ മതിൽ ചാടുമ്പോൾ അവൻ മനസ്സിൽ കരുതി.

പോകുന്ന വഴിയിൽ അവളുടെ പൂന്തോട്ടത്തിൽ പാതി വിരിഞ്ഞു നിന്ന ഒരു ചുവന്ന റോസാപ്പൂ അവൻ ഇറുത്തു….

അവളുടെ മുറിയുടെ ജനലിനോട് ചാരിയുള്ള മരത്തിൽ വലിഞ്ഞു കയറി….തുറന്നിട്ട ജനലിലൂടെ നോക്കി..

ഉറങ്ങിയിട്ടില്ല… കട്ടിലിൽ കിടന്നു ബുക്കിൽ എന്ധോക്കെയോ കുത്തിക്കുറിക്കാണ്…

മരത്തിൽ നിന്നും ജനലിന്റെ താഴെയുള്ള ചുമരിൽ ചവിട്ടി നിന്ന് അവളെ നോക്കി….

മെല്ലെ ഷർട്ടിന്റെ പോക്കെറ്റിൽ നിന്നും റോസ് പൂവെടുത്തു അവൾക് നേരെ എറിഞ്ഞു…

അത് നേരെ ചെന്നു വീണത് അവളുടെ ബുക്കിൽ..

ഞെട്ടിതിരിഞ്ഞു നോക്കിയ അവൾ കണ്ടത് എന്നെ…

ആ മുഖത്തു ഭയത്തിന്റെ പല വിധ രസങ്ങൾ മിന്നുന്നത് ഞാൻ പുഞ്ചിരിയോടെ നോക്കി നിന്നു..

തുടരും……. 💜😘

ഇതൊരു ചെറിയ കഥ ആണ്…അധികം വലിച്ചു നീട്ടാതെ വേഗം തീർക്കാം….

Related Posts

Leave a Reply

Your email address will not be published. Required fields are marked *