മന്ത്രകോടി ~ ഭാഗം 08, എഴുത്ത്: അതുല്യ സജിൻ

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

ആ മുഖത്തു ഭയത്തിന്റെ പലവിധ ഭാവങ്ങൾ മിന്നുന്നത് ഞാൻ ചിരിയോടെ നോക്കി നിന്നു…

അവൾ പെട്ടന്ന് തന്നെ എന്റെ അടുത്ത് എത്തി…

എന്താ നിവിനേട്ടാ ഇത്…??

എന്ദിന ഇപ്പൊ ഇങ്ങോട്ട് വന്നേ…

അത് ചോദിക്കുമ്പോൾ എന്ധെന്നില്ലാതെ അവൾ കിതക്കുന്നുണ്ടായിരുന്നു…

ഇന്ന് എന്റെ ദെവിടെ പിറന്നാൾ അല്ലെ…

ആ ഇപ്പളാണോ ഓർമ വന്നേ…

അല്ല മോളെ……….. നിന്നെയൊന്നു ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് അറിയില്ല എന്ന്…

അവൾ അപ്പോഴും കനപ്പിച്ചു നോക്കാണ്…

എന്നാൽ മുഖത്തു ദേഷ്യത്തെക്കാൾ ഏറെ ഭയമായിരുന്നു…

ദേ കണ്ടില്ലേ.. തിരുത്താൻ ഒരവസരം തരുന്നതിനു മുന്നേ പിണങ്ങി പോയില്ലേ…??

അവൾ സംശയത്തോടെ നോക്കി…

നോക്കണ്ട…. നീ..

നിന്റെ ഫോൺ ഒന്ന് നോക്ക് ഞാൻ എത്ര തവണ വിളിച്ചു എന്ന്.

നിനക്കിപ്പോ കുറച്ചു വാശി കൂടുന്നുണ്ട്…

അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.

ചിരിക്കല്ലേ…എന്നെ ഈ സമയത്തു ഈ മരം കേറാൻ പ്രേരിപ്പിച്ചത് നിന്റെ ഈ ഒരു ചിരിയാണ്..

സോറി നിവിനേട്ടാ…

മ്മ് മതി മതി…

പിന്നെ എന്റെ ദേവിക്ക് ഏട്ടന്റെ വക പിറന്നാൾ സമ്മാനം വേണ്ടേ….???

പിന്നെ വേണ്ടേ…???

എന്നാ മോളിങ് അടുത്ത് വാ…

ഏ… അതിപ്പോ എന്തിനാ…

ഇങ്ങോട്ട് ചേർന്ന് നിന്നെ… എന്നിട്ട് ആ കണ്ണുകൾ ഒന്നടച്ചേ..

ഏയ് അതൊന്നും വേണ്ട…

ഏതൊന്നും….

അവൾ നാണിച്ചു മുഖം കുനിച്ചു…

നിവിനേട്ടാ… പ്ലീസ്…

അമ്പടാ… പുളുസോ… നിന്റെ പൂതി എട്ടായി മടക്കി പോക്കെറ്റിൽ ഇട്ടേരെ ട്ടോ…

പെട്ടന്ന് നാണം മാറി ആ മുഖത്തു പരിഭവം കലർന്നു…

ഈ പെണ്ണിന് ഏത് നേരവും ഈയൊരു വിചാരമേ ഉള്ളു…. കള്ളി….

അതു പറഞ്ഞു അവൻ ചിരി തുടങ്ങി….

അവൾ പേടിച് അവന്റെ വായ ജനലിനുള്ളിലൂടെ കയ്യിട്ട് പൊത്തി പിടിച്ചു…

എന്റെ മനുഷ്യാ… ഇത് കോളേജ് അല്ല ഇങ്ങനെ അട്ടഹസിക്കാൻ… അതും ഈ പാതിരാത്രി….

അത് പറഞ്ഞു കൊണ്ട് അവൾ പുറത്തേക് നോക്കി…

പെട്ടന്ന് അവന്റെ ചുടു നിശ്വാസം കൈകളെ കുളിരണിയിച്ചപ്പോൾ അവന്റെ ചുണ്ടിനോട് ചേർത്ത് വെച്ച വിരലുകൾ അവൾ പിൻവലിക്കാൻ ആഞ്ഞു…

അവൻ ആ കൈ മുറുകെ പിടിച്ചു….

നിവിനേട്ടാ… എന്താ. ഇത്…..

അവൻ പതിയെ അവളുടെ വിരലിൽ ഒരു മോതിരം അണിയിച്ചു…

ഇത് എന്റെ ദേവിക്ക് എന്റെ ആദ്യത്തെ സമ്മാനം…. പിറന്നാൾ സമ്മാനം….ഇനി മോൾ കിടന്നോ ചേട്ടൻ പോട്ടെ എന്നാ….

അവന്റെ കൈകൾ അവൾ ചേർത്ത് പിടിച്ചു…

സൂക്ഷിക്കണേ…

മ്മ് മ്മ്… ഇനി ഈ മരത്തിലൂടെ എങ്ങനെ താഴെ എത്തും എന്നാ…

അവൻ ചിരിച്ചു… അവളും…

അവൻ കണ്ണിൽ നിന്നും മറയും വരെ അവൾ നോക്കി നിന്നു….

💜💜💜💜💜💜💜💜💜💜

കോളേജ് തുറന്നിട്ട്‌ നാലഞ്ചു ദിവസമായി…നീതു ഇതുവരെ കോളേജിൽ വന്നില്ല…എന്നും ഞാൻ വിളിക്കും… എന്താ അവളുടെ പ്രശ്നം എന്ന് മാത്രം അവൾ പറയുന്നുല്ല…ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്…ഇന്ന് അവളുടെ വീട്ടിൽ നേരിട്ട് ചെന്ന് കാര്യം തിരക്കണം എന്ന് തന്നെ മനസ്സിൽ കരുതിയാണ് എണീറ്റത്…

അടുക്കളയിൽ ചെന്ന് അമ്മയെ കുറച്ചു സഹായിച്ചു…

ഉണ്ണി ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തതിനാൽ രാവിലെ തന്നെ ടീവി യുടെ മുന്നിൽ തപസാണ്….അച്ഛൻ പതിവ് പത്ര പാരായണത്തിൽ….ഇപ്പോൾ അച്ഛന് ചായ കൊണ്ടു കൊടുക്കേണ്ട ഡ്യൂട്ടി എനിക്കാണ്…

അച്ഛാ ചായ….

ആ മോൾ ഇവിടെ ഇരിക്കൂ….

ഞാൻ അച്ഛൻ ഇരുന്നിരുന്ന കസേരക്ക് ചുവട്ടിലായി ഇരുന്നു…

പിന്നെ എന്ധോക്കെയുണ്ട് നിന്റെ വിശേഷങ്ങൾ….???

അങ്ങനെ പോവുന്നു അച്ഛാ…

നിന്റെ പുള്ളി എന്തു പറയുന്നു…??

അത് എന്നേക്കാൾ നന്നായി അച്ഛന് അറിയാല്ലോ…

………..

എല്ലാരും ഒരുമിച്ചു കഴിക്കാം എന്ന്‌ കരുതി ടേബിളിൽ വന്നിരുന്നപ്പോൾ ഉണ്ണിയെ കാണുന്നില്ല….

മോളെ ആ ചെറുക്കനെ പോയൊന്നു വിളിച്ചേ…

അവൻ കുളിക്കാൻ കേറിയിട്ട് മണിക്കൂർ ഒന്നായി..

ശരി അമ്മേ…

മോനെ ഉണ്ണി ഒന്ന് വേഗം ഇറങ്ങിക്കെ…

എല്ലാരും ദേ നിന്നെ കാത്തിരിക്കുന്നു….

ആ ഇപ്പൊ കഴിയും….

ഡാ ചെക്കാ നിന്റെ സോപ്പെന്താ സ്ലോ ആണോ..???

ആ തേച്ചൊരച്ചു കുളിക്കുമ്പോൾ ഇത്തിരി സ്ലോ ഒക്കെ ആവും…

അവൻ ബാത്‌റൂമിൽ ആയതുകൊണ്ട് എന്റെ പ്ലിംഗ് മുഖം കണ്ടില്ല…. 😁😁

ഇനിയും ചൊറിയാൻ നിന്നാൽ ശരിയാവില്ല അവൻ തേച്ചൊട്ടിക്കും….

അതുകൊണ്ട് ഞാൻ സ്ഥലം കാലിയാക്കി…

അവൻ കുളികഴിഞ്ഞു വന്നപ്പോളേക്കും എന്റെ ഫുഡ്‌ തട്ടൽ കഴിഞ്ഞു….

എന്തു കുളിയ ഉണ്ണി ഇത്….??

ഞാൻ ചോദിച്ചു….

എടി മോളെ നീയോ കുളിക്കുന്നില്ല അവനെ എന്തിനാ വെറുതെ നിരുത്സാഹപ്പെടുത്തുന്നത്…???

അച്ഛൻ അതു പറഞ്ഞപ്പോൾ പിന്നെ ഞാൻ അവിടെ നിന്നില്ല…മുഖത്തു കുറച്ചു ഗൗരവം വരുത്തി തിരിഞ്ഞു നടന്നു….

വേഗം ഒരുങ്ങി നീതുവിന്റെ വീട്ടിലേക് വെച്ചു പിടിച്ചു..ബസ്റ്റോപ്പിൽ നിന്നും കുറച്ചു കൂടി ദൂരമുണ്ട് അവിടേക്കു…അവിടെ എത്തിയപ്പോൾ അവളുടെ അമ്മ ഇന്ദിരാമ്മ പുറത്തു തന്നെ എന്ധോക്കെയോ പണിയിലാണ്…

അവൾക് അമ്മ മാത്രമേ ഉള്ളൂ…അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു…വീടിന്റെ തൊട്ടടുത്തു തന്നെയാണ് തറവാട്…അവർ കുറച്ചു ആയി ഈ വീട് വെച്ച് മാറിയിട്ട്…തറവാട്ടിൽ അവളുടെ അമ്മാവനും കുടുംബവും ആണ് താമസം….

ഹരിയേട്ടനു എറണാകുളതാണു ജോലി..ആഴ്ചയിൽ ഒരിക്കലേ ഇങ്ങോട്ട് വരാറുള്ളൂ…

എന്നെ കണ്ടപ്പോൾ ഇന്ദിരാമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…എന്നാൽ ആ മുഖത്തു എന്ധോ ഒരു വേദന നിറഞ്ഞു നിൽക്കുന്നതായി തോന്നി…ഞാൻ ഇന്ദിരാമ്മയുടെ തോളിലൂടെ കയ്യിട്ടു എന്നിട്ട് ചോദിച്ചു…

എന്ധോക്കെയുണ്ട് അമ്മേ വിശേഷം….??? എവിടെ എന്റെ കുറുമ്പി നീതുപ്പെണ്ണ്….?? അവൾക് ഞാൻ വെച്ചിട്ടുണ്ട്… എത്ര ദിവസായി ഞാൻ വിളിക്കുന്നു അവളെ….ഫോൺ എടുക്കെ ഇല്ല… എടുത്താൽ തന്നെ എന്ധെങ്കിലും പറഞ്ഞു ഫോൺ വെക്കേം ചെയ്യും…എവിടെ അവൾ…

അവൾ റൂമിലുണ്ട് മോളെ… മോൾ ചെല്ല്…ഞാൻ ചായ എടുക്കാം….അതു പറഞ്ഞു അമ്മ അകത്തേക്ക് പോയി…

ആ മുഖത്തു നിസ്സംഗത മാത്രമായിരുന്നു…

ഞാൻ ചെന്നപ്പോൾ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിലക്കാണ്….

നീതുവേ…. eഎന്താ ഇത്ര ആലോചിച്ചു കൂട്ടുന്നത്….??

അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി എന്നെ കണ്ടതും കണ്ണുകൾ തുടച്ചു…അപ്പോഴാണ് മനസ്സിലായത് അവൾ കരയായിരുന്നു എന്ന്…

പെട്ടന്ന് ഓടി വന്നു അവളെന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

ഞാൻ തരിച്ചു നിലക്കാണ്..അവളെ ഒന്ന് സമദനിപ്പിക്കാൻ പോലും ഞാൻ മറന്നു പോയിരുന്നു….കാരണം…ഇത്രയും കാലത്തെ ഞങ്ങളുടെ സൗഹൃദത്തിനിടയിൽ ആദ്യമായി ആണ് ഞാൻ അവളെ കരഞ്ഞു കാണുന്നത്…ഏത് പ്രതിസന്ധി വന്നാലും പുഞ്ചിരിച്ചു കൊണ്ടു നേരിടണം എന്ന പാഠം അവളാണ് എനിക്ക് പഠിപ്പിച്ചു തന്നത്…അവളുടെ അരികിൽ നിൽക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്….

അവളുടെ ഏങ്ങലടികൾക്കു ശക്തി കൂടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക് തിരിച്ചു വന്നത്…

എന്തു പറ്റി നീതു…അവളുടെ മുഖം കൈക്കുമ്പിളിൽ കോരി എടുത്തു ഞാൻ ചോദിച്ചു…

എന്നോട് പറയടാ….

എന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു…

ഹരിയേട്ടൻ….. ന്നെ… ന്നെ… വിട്ടു… പോ… പോയി….. ദേവു….

അത് പറഞ്ഞു അവൾ കട്ടിലിലേക്ക് വീണു മുഖം പൊത്തി കരയാൻ തുടങ്ങി…

എനിക്കൊന്നും മനസ്സിലായില്ല….

പിന്നെ അവളോടൊന്നും ചോദിക്കാനോ… അതു കണ്ടുനിൽക്കാനോ എനിക്ക് ത്രാണി ഉണ്ടായിരുന്നില്ല…

ഞാൻ പുറത്തേക്കിറങ്ങി…

എല്ലാം കേട്ടുകൊണ്ട് ഇന്ധിരാമ്മ നേര്യേത്തിന്ടെ തുമ്പു കൊണ്ടു കണ്ണീരൊപ്പി പുറത്തു തന്നെ നിക്കുന്നുണ്ടായിരുന്നു…

എന്താ ഉണ്ടായത് അമ്മേ….

ദേവു…മോൾക്കറിയാല്ലോ അവൾക് അവനോടുള്ള ഇഷ്ടം..അവർ ഒരുമിച്ചു ജീവിക്കുന്നത് ഞാനും ഒരുപാട് സ്വപ്നം കണ്ടിരുന്നു…അവർ തമ്മിൽ സ്നേഹത്തിൽ ആയിരുന്നു….കുറച്ചു ദിവസം മുന്നേ ഏട്ടൻ വന്നു പാറയാണ് അവൻ അവന്റെ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന ആരോ ആയി സ്നേഹത്തിൽ ആണെന്ന്….നാളെയാണ് അവരുടെ കല്യാണ നിശ്ചയം…അത് കേട്ടത് മുതൽ തകർന്നു പോയതാ എന്റെ മോൾ….എന്തു പറഞ്ഞു സമാധാനിപ്പിക്കണം ഞാൻ…

കേട്ടതൊന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല…

അവൾ അത്രക്ക് ഹരിയേട്ടനെ സ്നേഹിച്ചിരുന്നു…. വിശ്വസിച്ചിരുന്നു…

എനിക്ക് അയാളോട് പുച്ഛം മാത്രമാണ് തോന്നിയത്…

ചെറുപ്പം മുതലേ പ്രണയിച്ചു മോഹിപ്പിചിട് ഇപ്പോൾ അവളെക്കാൾ സൗന്ദര്യം ഉള്ളവളെ കണ്ടപ്പോൾ…… ഛെ…. !!

അമ്മ വിഷമിക്കാതെ…

അവൾക് സത്യം ഉൾക്കൊള്ളാൻ ഇത്തിരി സാവകാശം കൊടുക്കാം നമുക്ക്…

അവളുടെ വേദന അവൾ കരഞ്ഞു തീർക്കട്ടെ…

മറ്റൊന്നും എനിക്കപ്പോൾ പറയാൻ ഉണ്ടായിരുന്നില്ല…

അമ്മേ ഞാൻ ഇറങ്ങട്ടെ…. പിന്നെ വരാം.

അവളുടെ വിഷമം എന്നിലേക്കും പകുത്തിരുന്നു…

അന്ന് രാത്രി നിവിനേട്ടൻ വിളിച്ചപ്പോൾ സംസാരിച്ചത് നീതുവിനെ കുറിച്ച് മാത്രമായിരുന്നു….

യഥാർത്ഥ പ്രണയം ഒരിക്കലും സൗന്ദര്യം നോക്കിയാവില്ല….

അയാളുടേത് പ്രണയം അല്ലായിരുന്നു…. ആണെങ്കിൽ ഒരിക്കലും വേറൊരു പെണ്ണിനെ കാണുമ്പോൾ നീതുവിനെ മറക്കില്ല…

അങ്ങനെ ഓരോന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

അതെയോ….

അപ്പൊ നിവിനേട്ടൻ എന്നേക്കാൾ ബംഗിയുള്ളൊരു പെണ്ണിനെ കണ്ടാൽ എന്നെ വിട്ടു പോവില്ലല്ലോ അല്ലെ….??

ഞാൻ ഒന്നെറിഞ്ഞു നോക്കി….

അങ്ങനെയാണെങ്കിൽ എനിക്ക് ആദ്യമേ ശ്വേതയെ പ്രണയിക്കാമായിരുന്നല്ലോ….

അവളല്ലേ നിന്നെക്കാൾ സുന്ദരി….

എനിക്ക് പെട്ടന്ന് ദേഷ്യം വന്നു..ഞാൻ ഒന്നും മിണ്ടിയില്ല….

എന്ധെ അവിടൊരു മൗനം….

എന്റെ ദേവൂട്ടി പിണങ്ങിയോ……????

പിണങ്ങിയതൊന്നും അല്ലാട്ടോ….. ഇപ്പൊ വരും അടുത്ത പൈങ്കിളി ഡയലോഗ്….അതിനു വേണ്ടി കുറച്ചു നേരം കൂടി മിണ്ടാതിരുന്നു…..

നീ എന്റെ ദേവി അല്ലെ.. ഈ ലോകത്ത് എത്രയൊക്കെ വലിയ സുന്ദരിമാരുണ്ടെങ്കിലും നിന്റെ ഈ ശാലീന സൗന്ദര്യം മറ്റാരിലും എനിക്ക് തോന്നില്ല മോളെ….

ഈയൊരൊറ്റ ഡയലോഗിൽ ഞാൻ ഫ്ലാറ്റ്…..

💜💜💜💜💜💜💜💜💜💜💜💜

ഇന്നും നീതു ഇല്ലായിരുന്നു…

ഇന്ന് അവളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്ന ദിവസങ്ങളിൽ ഒന്നായിരിക്കും…

ഞാൻ വിളിക്കാൻ പോയില്ല….

എന്റെ നീതു എല്ലാം ഉൾക്കൊണ്ടു കൊണ്ട് പഴയതു പോലെ തിരിച്ചു വരുമെന്ന് എനിക്കുറപ്പായിരുന്നു…

അന്നും എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി…..

അന്ന് രാത്രി പതിവിലും വൈകിയാണ് അച്ഛൻ വന്നത്…

അച്ഛൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്…..

അവർ രണ്ടുപേരും എന്ധോക്കെയോ കുശുകുശുക്കുന്നത് ഉണ്ണിയുമായുള്ള അങ്കത്തിനിടയിലും ഞാൻ ശ്രദ്ധിച്ചു….

അച്ഛൻ പിന്നീട് എന്റെ അടുത്ത് വന്നു….

മോളെ വേഗം ചെന്ന് റെഡിയായി വാ… നമുക്ക് ഒരിടം വരെ പോണം….

ഈ സമയത്തു എങ്ങോട്ടാ…

ഞാൻ സംശയത്തോടെ നോക്കിയപ്പോൾ ആ മുഖത്തു വല്ലാത്ത വേദന നിഴലിച്ചിരുന്നു…

അമ്മയെ നോക്കിയപ്പോൾ അമ്മയും വേഗം ചെല്ലാൻ പറഞ്ഞു…

ഹോസ്പിറ്റലിനുള്ളിലൂടെ ഐ. സി. യു ലക്ഷ്യമാക്കി നടക്കുമ്പോൾ അരുതാത്തതൊന്ന് കാണിച്ചു തരല്ലേ കണ്ണാ എന്ന് പ്രാർത്ഥിക്കുകയായിരുന്നു ഉള്ളിൽ…

അച്ഛനോട് പലവട്ടം ചോദിച്ചിട്ടും മൗനം മാത്രമേ തിരിച്ചു കിട്ടിയുള്ളൂ…. .

ഐ. സി. യു വിനു മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഇന്ദിരാമ്മയെ കണ്ടപ്പോൾ ഓടുകയായിരുന്നു……

എന്നെ കണ്ടതും ആ അമ്മയുടെ കരച്ചിൽ ഉച്ചത്തിൽ ആയി….

എന്റെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു..

എന്റെ അമ്മുട്ടി എന്നെ ഒറ്റക്കാക്കി പോവാൻ നോക്കി മോളെ…..

ആ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണന്നു തോന്നിപ്പോയി ഒരു നിമിഷം.

ഉള്ളിലേക്ക് നോക്കിയപ്പോൾ ശാന്തമായ അവളുടെ മുഖം കണ്ടപ്പോൾ നിയന്ദ്രിക്കാനായില്ല….

മുഖം പൊത്തി നിലത്തിരുന്നു പോയി…

അച്ഛൻ വന്നു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു…

മോളെ നീയാണ് അവളുടെ അമ്മക്ക് ധൈര്യം കൊടുക്കേണ്ടത്…
നീ കണ്ണ് തുടക്കു….

അപ്പോഴാണ് മറുഭാഗത് നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്….

ഹരിയേട്ടൻ തലകുനിച്ചു നിൽക്കുന്നു…

എന്റെ ദൃഷ്ടി ആദ്യം പതിച്ചത് അയാളുടെ വിരലിൽ കിടന്ന മോതിരത്തിൽ ആണ്…

ഞാൻ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾക്ക് നേരെ ചെന്നു………….

തുടരും……. 🥰💜

അധികം വലിച്ചു നീട്ടാതെ വേഗം തീർക്കാമേ…

Leave a Reply

Your email address will not be published. Required fields are marked *