ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
ഞാൻ കണ്ണുകൾ തുടച്ചു കൊണ്ട് അയാൾക് നേരെ ചെന്നു..
അയാളുടെ അഭിമുഖമായി ചെന്ന് നിന്നിട്ടും ഒന്ന് മുങ്ങുയർത്തി നോക്കിയത് പോലുമില്ല…
അവൾ മരിക്കുന്നത് നേരിട്ട് കാണാൻ ആയിരിക്കുമല്ലേ കൂടെ വന്നത്….
നിങ്ങൾക് നാണമില്ലേ…ഒന്നും അറിയാത്ത പോലെ ഇവിടെ വന്നു നിൽക്കാൻ…
അവൾ നിങ്ങളെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്നു എനിക്ക് നന്നായി അറിയാം…
ഏത് നേരവും നിങ്ങളെ മാത്രം ഓർത്തു നടന്ന ആ പാവത്തിനെ നിങ്ങൾക് എങ്ങനെ ചതിക്കാൻ തോന്നി….
അതും വെറും രണ്ടു മാസത്തെ പരിചയം മാത്രമുള്ള ഒരു പെണ്ണിന് വേണ്ടി…
ഇതിനുള്ള ശിക്ഷ കാലം നിങ്ങൾക് തരും….
ഈ പാവം അമ്മയുടെയും മകളുടെയും ശാപം നിങ്ങൾക് ലഭിക്കാതിരിക്കട്ടെ…
അപ്പോളും ഒന്നും പറയാതെ തല കുനിച്ചു നിൽക്കെ ചെയ്തുള്ളു അയാൾ…
മോളെ മതി… അച്ഛൻ വന്നു ചേർത്ത് പിടിച്ചു അപ്പോൾ അച്ഛന്റ നെഞ്ചിൽ കിടന്നു കുറെ കരഞ്ഞു…
അച്ഛൻ വീട്ടിലേക്ക് പൊയ്ക്കോളൂ അമ്മയും ഉണ്ണിയും മാത്രല്ലേ ഉള്ളു അവിടെ….
ഞാൻ ഇവിടെ നിന്നോളാം….
അത് സാരമില്ല മോളെ ഇവിടെ എന്ടെലും ആവിശ്യം വന്നാലോ…
അതൊക്കെ ഞാൻ നോക്കിക്കോളാം…
പിന്നെയും പോവാൻ കൂട്ടാക്കാതിരുന്ന അച്ഛനെ എങ്ങനൊക്കെയോ ഉന്തിത്തള്ളി പറഞ്ഞു വിട്ടു…..
അപ്പോളാണ് ഡോക്ടർ പുറത്തു വന്നത്…
ഞാനും അമ്മയും ഓടി ചെന്നു നീതുവിന്റെ അവസ്ഥ അറിയാൻ…
ഡോക്ടർ സാറേ എന്റെ മോൾ…??
ഒരു തേങ്ങൽ ആ അമ്മയിൽ നിന്ന് ഉയർന്നു…
അമ്മ ഭയപ്പെടേണ്ട…ആ കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്…
നാളെ രാവിലെ റൂമിലേക്കു മാറ്റാം…
ഒരാൾക്കു കയറി കാണാം…
അമ്മയെ അവളുടെ അടുത്തേക് പറഞ്ഞു വിട്ടു ഞാൻ പുറത്തു നിന്നു…
പെട്ടന്നാണ് ഫോണിന്റെ വൈബ്രേഷൻ ബേഗിനുള്ളിൽ നിന്നും അറിഞ്ഞത്…
സൈലന്റ് മോഡിൽ ആക്കിയതായിരുന്നു…
പതിവുള്ള വിളി കാണാഞ്ഞിട്ടാവും നിവിനേട്ടൻ ഇങ്ങോട്ട് വിളിക്കുന്നത്…
ഫോൺ എടുത്തപ്പോഴേക്കും കട്ട് ആയി..
നോക്കിയപ്പോൾ ആറു മിസ്സ് കാൾ…
വേഗം തന്നെ തിരിച്ചു വിളിച്ചു…
എന്താ ദേവു ഇത് ഞാൻ എത്ര നേരായി വിളിക്കുന്നു… നീയിത് എവിടെയാ…….??
അത്രയും നേരം അടക്കിനിർത്തിയ വിഷമം ഒരു കരച്ചിലിൽ എത്തിച്ചു….
എന്താ മോളെ എന്തു പറ്റി…
എല്ലാം നിവിനേട്ടനോട് തുറന്നു പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരാശ്വാസം ഉണ്ടായി…
എന്നാൽ ശരി വിഷമിക്കാതെ ഞാൻ നിന്നെ വിളിക്കാം….
അപ്പോഴും ഹരിയേട്ടൻ പോയിരുന്നില്ല…
നിങ്ങൾ പൊയ്ക്കോളൂ…. ഇവിടെ ഇനി നിങ്ങളുടെ ആവിശ്യം ഇല്ല…
തലയും താഴ്ത്തി നടന്നകലുന്ന അയാളെ കണ്ടപ്പോൾ പുച്ഛം മാത്രമേ തോന്നിയുള്ളൂ….
പുറത്തിരുന്നു ഒന്ന് മയങ്ങി പോയി.
തോളിൽ ഒരു തട്ട്… അപ്പോളാണ് ഉണർന്നത്…
അപ്പോൾ നിവിനേട്ടൻ എന്റെ അടുത്തായി ഇരിക്കുന്നു…
ഇതെന്താ ഇവിടെ….എപ്പോ എത്തി…..??
നിങ്ങൾ ഇവിടെ രണ്ടു പെണ്ണുങ്ങൾ മാത്രം അല്ലെ ഉള്ളു.പെട്ടന്ന് എന്ധെങ്കിലും ആവിശ്യം വന്നാലോ അതാലോചിച്ചപ്പോൾ ഞാൻ ഇങ്ങു പോന്നു…
ഞാൻ ആ തോളിൽ തല ചായ്ച്ചു കുറെ നേരം ഇരുന്നു….
നീതുവിന്റെ എല്ലാ കാര്യത്തിനും ഒരു മടിയുമില്ലാതെ ഓടി നടക്കുന്ന നിവിനേട്ടനെ കണ്ടപ്പോൾ കൗതുകം തോന്നി….
രാവിലെ അവളെ റൂമിലേക്കു മാറ്റി…
നിവിനേട്ടൻ പിന്നെ വരാം എന്ന് പറഞ്ഞു പോയി…
ഞാൻ ചെന്നപ്പോൾ അവൾ മറുഭാഗത്തേക് തിരിഞ്ഞു കിടന്നു കരയാണു…
അമ്മയും അടുത്തിരുന്നു കരയുന്നു…
എടി നീതുപ്പെണ്ണേ….. പൊട്ടിക്കാളി…
നിനക്ക് തീരെ ബുദ്ധിയില്ല ല്ലേ….
അല്ലെങ്കിൽ ആരേലും ചവാൻ ഞരമ്പ് നെ തൊടാതെ മുറിക്കുമോ..
എടി ദേ ഇവിടെ വേണം മുറിക്കാൻ… അതു പറഞ്ഞു ഞാൻ അവളുടെ കൈതണ്ടയിൽ തൊട്ട് കാണിച്ചു…
അവൾ ഉണ്ട് അന്ധം വിട്ടു നിൽക്കുന്നു….
ഇനി ഇങ്ങനെ എന്ധെലും തോന്നുമ്പോൾ എന്നോടൊന്നു സൂചിപ്പിക്ക ട്ടോ…
ഞാൻ നല്ല ബ്രാൻഡഡ് പോയ്സൺ ഈ തിരുമുമ്പിൽ എത്തിക്കാം….
എടി ദുഷ്‌ട്ടെ…. അപ്പൊ ഇതാണല്ലേ നിന്റെ മനസ്സിലിരിപ്പ്….???
അവൾ കണ്ണൊക്കെ തുടച്ചു എന്റെ നേരെ എണീറ്റു വരാൻ നോക്കി…
അയ്യോ ഞാൻ പോണേ….
അമ്മേ ആ ഫ്ലാസ്ക്കിങ്ങെടുത്തെ ഞാൻ പോയി ചായ വാങ്ങി വരാം….
തിരിച്ചിറങ്ങുമ്പോൾ അത്ര നേരം പിടിച്ചു വെച്ചിരുന്ന സങ്കടം രണ്ടു കണ്ണുനീർതുള്ളികളായി ഊർന്ന് വീണു… അത് ആരും കാണാതെ തുടച്ചു കളഞ്ഞു….
അപ്പോൾ ഞാൻ നിവിനെട്ടൻടെ വാക്കുകൾ ഓർത്തു…
അവളെ പഴയത് ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാതെ.. വീണ്ടും ആ ചുറുചുറുക്കുള്ള പഴയ നീതു ആക്കാൻ നിനക് കഴിയും….
അതെ എനിക്ക് കഴിയും…. എന്റെ നീതുവിനെ ഞാൻ തിരിച്ചു കൊണ്ടു വരും….
ചായയുമായി തിരിച്ചു വന്നപ്പോൾ നീതു എന്ധോ ആലോചിച്ചു കിടക്കുന്നു… അമ്മയാണെങ്കിൽ ചെറിയ മയക്കത്തിൽ ആണ്… ഇന്നലെ മുഴുവൻ ഉറക്കം ഒഴിഞ്ഞിരുന്നതിനാൽ വിളിക്കേണ്ടെന്നു കരുതി…
ഞാൻ ചായ ഗ്ലാസ്സിലേക് പകർന്നു അവൾക്കരികിലായ് ചെന്നിരുന്നു….
അവൾ എന്നെ നോക്കി ആ കണ്ണുകളിലെ നീർത്തിളക്കം ഞാൻ കണ്ടില്ലെന്നു നടിച്ചു..
അവൾ എന്നോട് ക്ഷമ പറയുകയായിരുന്നു…
ഞാൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു….
നീതു നിന്ടെത് ആത്മാർത്ഥ സ്നേഹമായിരുന്നു എന്നാൽ അയാൾ അത് അർഹിക്കുന്നില്ല… നിന്റെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം അയാൾക്കില്ല…
നീ ഈ ലോകത്തു നിന്നും പോയാൽ അയാൾക് ഒന്നും ഉണ്ടാവാൻ പോവുന്നില്ല…
മറിച്ചു നിന്റെ അമ്മക്കും നിന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്കും മാത്രമേ നഷ്ട്ടമുണ്ടാവു….
ഞാൻ ശാന്തമായി അത് പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ അവൾ ശ്രമിച്ചു…
അവൾ എന്നെ നോക്കി ചിരിച്ചു… ഞാനും…
ആ സമയത്താണ് നിവിനേട്ടനും രാധിക ചേച്ചിയും അവിടേക്കു വന്നത്..
നീതു അവരെ നോക്കി ഒരു നിർജീവമായ ചിരി ചിരിച്ചു…
കുറച്ചു പിറകിലായി വരുന്ന വിഷ്ണുവേട്ടനെ കണ്ടപ്പോൾ അവളുടെ ചിരി മായുകയും മുഖം കുനിയുകയും ചെയ്തു….
വിഷ്ണുവേട്ടൻ വന്നു അമ്മയുമായി സംസാരിച്ചു…
രാധിക ചേച്ചി അടുത്തിരുന്നു അവളോട് ഓരോന്ന് പറയാണ്….
രാധിക ചേച്ചി എണീറ്റു അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു..
വരൂ അമ്മേ നമുക്ക് പുറത്തു പോയി എന്ധെലും കഴിക്കാം.. തിരിച്ചു വരുമ്പോൾ അവർക്ക് കഴിക്കാനുള്ളത് വാങി വരാം…..
അവർ പോയപ്പോൾ ഞാൻ പറഞ്ഞു ഇനി നിങ്ങൾ സംസാരിക്കു ഞങ്ങൾ പുറത്തു നിൽക്കാം…എന്നിട്ട് ഞാൻ നിവിനേട്ടനെയും വിളിച്ചു പുറത്തേക്കിറങ്ങി…
ഇനി അവർ സംസാരിക്കട്ടെ…..
💜💜💜💜💜💜💜💜💜
ദിവസങ്ങൾ ഒരുപാട് കടന്നു പോയി…
നീതു പഴയതു പോലെ കോളേജിൽ വരാൻ തുടങ്ങി…
അവളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ വിഷ്ണുവേട്ടൻ കാരണമായി…
അമ്മയോടും ആ ഇഷ്ടം വിഷ്ണുവേട്ടൻ പറഞ്ഞു… നീതുവിന് ഒരു പുതിയ ജീവിതം കിട്ടുന്നതിൽ ആ അമ്മക്ക് വലിയ സന്തോഷമായിരുന്നു…
നീതു കുറച്ചു കാലം എതിർത്തു നിന്നു..പിന്നെ ആ ആത്മാർത്ഥ പ്രണയത്തെ മനസിലാക്കി നെഞ്ചോടു ചേർത്ത് വെച്ചു…
വിഷ്ണുവേട്ടന് ഞങ്ങളുടെ നാട്ടിൽ തന്നെ പോസ്റ്റിങ്ങ് കിട്ടി…
ജോലിയിൽ ജോയിൻ ചെയ്ത അടുത്ത മാസം തന്നെ അവരുടെ നിശ്ചയവും അതി ഗംഭീരമായി തന്നെ കഴിച്ചു…
കല്യാണം കുറച്ചു നീട്ടി വെച്ചു…
അവളുടെ പഠിത്തമൊക്കെ കഴിഞ്ഞിട്ട് മതി എന്നായിരുന്നു തീരുമാനം…
അതിനിടയിൽ രാധികേചിക്കും ഒരു പയ്യനെ കണ്ടുപിടിച്ചു വിവാഹം നടത്തണം എന്നായിരുന്നു തീരുമാനം…
ഞാനും നിവിനേട്ടനും അപ്പോഴും പ്രേമിച്ചങ്ങനെ നടക്കാണ്…
എന്നാൽ ഈ വർഷാവസാനം അടുക്കും തോറും മനസ്സിൽ വല്ലാത്തൊരു നീറ്റൽ പോലെ…
ഇത് കഴിഞ്ഞാൽ നിവിനേട്ടൻ പിന്നെ ഈ ക്യാമ്പസ്സിൽ ഉണ്ടാവില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും…
ഇന്ന് ലാസ്റ്റ് ഇയർ ബാച്ചിന്റെ സെന്റ് ഓഫ് ആയിരുന്നു…
അവർ ഇനി മുതൽ കോളേജിൽ വരില്ലല്ലോ..
അവസാനമായി ഒരിക്കൽ കൂടി ഞങ്ങൾ ഇരിക്കാറുള്ള ഗാർഡനിലെ ആ കൽബെഞ്ചിൽ ഞാൻ നിവിനേട്ടനെയും കാത്തിരുന്നു…
വർണപ്പൊടിയിൽ കുളിച്ചു കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വരുന്ന നിവിനേട്ടനെ ഞാൻ ഇമ ചിമ്മാതെ നോക്കി നിന്നു….
ക്യാമ്പസ് അപ്പോൾ ശൂന്യമായിരുന്നു…
നീതുവിനെ ഞാൻ നേരത്തെ പറഞ്ഞു വിട്ടിരുന്നു…
നിവിനേട്ടൻ എന്റെ അരികിൽ വന്നിരുന്നു…
ദേവു നാളെയാണ് ഞങ്ങളുട ടൂർ…ഞാൻ വരുമ്പോൾ നിനക്ക് എന്താ കൊണ്ടുവരേണ്ടത്….
ഒന്നും വേണ്ട ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു ആ കണ്ണുകളിലേക്കു ഉറ്റുനോക്കി…
എനിക്ക് ഒരു പാട്ടു പാടി തരോ….
പിന്നെന്താ….
🎶നിന്റെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം…
സാന്ദ്ര ചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ…സാന്ദ്ര ചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ……….
എന്നുമി ശ്രീലകം ധന്യമായിടൂ..ശ്യാമയാമിനിയിൽ നീ ഭാവചന്ദ്രികയായ്…
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ പൂനിലാകടവിൽ പൂക്കും പുണ്യമല്ലോ നീ……… 🎶
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
ഞാൻ ആ തോളിൽ തല ചായ്ച്ചു… എന്റെ മുടിയിഴകളിൽ ആ വിരലുകൾ ഓടി നടന്നു…
ഞങ്ങൾ വിരലുകൾ തമ്മിൽ കോർത്തു പിടിച്ചു…
നിവിനേട്ടൻ ഇല്ലാത്ത ഈ ക്യാമ്പസ് എനിക്ക് ഓർകാനെ ആവുന്നില്ല…
ഇനിയെന്ന് നമ്മൾ ഒരുമിച്ചു ഇവിടെ ഒക്കെ വരും…
വരുമോ….
പിന്നെ വരാതെ.. എത്ര കാലം കഴിഞ്ഞാലും നമ്മൾ ഇങ്ങനെ കൈ കോർത്തു ഇവിടെ ഒക്കെ വരും… നമ്മുടെ മധുരമായ പ്രണയതിന്റെ ഓർമ്മകൾ ഇവിടെ അല്ലെ..
തോളിൽ നിന്നു തല ഉയർത്തി ഞാൻ ആ കണ്ണുകളിലേക്കു നോക്കി… ആ കണ്ണുകളും നിറഞ്ഞു വന്നിരുന്നു…
പെട്ടന്ന് ഓർക്കാതെ ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞു…
ആദ്യ ചുംബനം.. !!!
ആ സമയത്ത് സാധാരണ തോന്നുന്ന ഒരു വികാരങ്ങളും എനിക്ക് തോന്നിയില്ല മറിച് ഹൃദയത്തിൽ വിരഹത്തിന്റെ ഒരു പിടപ്പ് മാത്രമാണ് ഉണ്ടായത്….
ആ വിരലുകൾ എന്റെ കണ്ണുനീരിനെ മായ്ച്ചപ്പോളും എന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു…
ഞങ്ങൾ അന്ന് ആ ക്യാമ്പസ് മുഴുവൻ കൈ കോർത്തു പിടിച്ചു നടന്നു…
ബൈക്കിൽ മഴയിൽ നനഞ്ഞു അവനോട് ചേർന്ന് ഇരുന്നപ്പോളും കണ്ണുകൾ നിറയുകയായിരുന്നു..
എന്ധോ എന്നിൽ നിന്നും അകലുന്നത് പോലെ…
വീടിന്റെ മുന്നിൽ ഇറങ്ങുന്നതിന് മുന്നേ
പോയി വരാം…എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ വേഗത്തിൽ നടക്കാനാഞ്ഞതും ആ കൈകൾ എന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടിരുന്നു…
കണ്ണുകൾ പരസ്പരം കോർത്തു…
എന്റെ ദേവൂട്ടി വിഷമിക്കാതെ എനിക്ക് നിന്നെ കാണാതിരിക്കാൻ ആവില്ലല്ലോ…ഞാൻ വരും നീ ആഗ്രഹിക്കുന്ന ഏതു നിമിഷം ആണെങ്കിലും….
ഞാൻ ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടന്നു..ചിലപ്പോൾ കരഞ്ഞു പോവും…..
ഞങ്ങൾക്കും സ്റ്റഡി ലീവ് ആയിരുന്നു..
നീതുവിന്റെ വീട്ടിൽ പോയി പഠിക്കാൻ…
ഇന്നു രാത്രി നിവിനേട്ടന്റെ ടൂർ ആണ്…
രാത്രി വിളിച്ചു…
മോളെ ഞാൻ എന്നാൽ പോയിട്ട് വരാം…
എന്നെ വിളിക്കില്ലേ..
പിന്നെ എത്ര തിരക്ക് ആണേലും വിളിക്കാ ട്ടോ…
ഹാപ്പി ജേർണി ഏട്ടാ….
പിന്നെ ഒരു കാത്തിരിപ്പായിരുന്നു ഇനി കാണുവാൻ……
തുടരും…… 🤗💝