മന്ത്രകോടി ~ ഭാഗം 10, എഴുത്ത്: അതുല്യ സജിൻ

ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

മനസ്സിൽ വല്ലാത്ത ശൂന്യത ആയിരുന്നു…

ഒന്നിലും ഒരു താല്പര്യവും തോന്നിയില്ല…

മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു നോക്കി…, പഠിക്കാൻ ഒരു ശ്രമം നടത്തി….ഒന്നും നടന്നില്ല എന്നു മാത്രമല്ല ഉള്ളിലെ ആധി കൂടിവന്നു…

താഴ്ത്തേക്കു പോയി…

അമ്മ എന്ധോക്കെയോ പറഞ്ഞു.. ചിലതൊന്നും കേട്ടത് പോലുമില്ല…പറയാനാവാത്ത എന്ധോ ഒരു വിങ്ങൽ വന്നു നിറയുന്നത് പോലെ….

ഉണ്ണി നല്ല പഠിത്തത്തിൽ ആണ്…, ഇപ്പോൾ പത്താം ക്ലാസാണ്, ഒരുപാട് പഠിക്കാനുണ്ട് അവനു….

നിവിനേട്ടൻ ഇപ്പോൾ പുറപ്പെട്ടിട്ടുണ്ടാവും..

എന്നും വിളിക്കാറുള്ള സമയമായിട്ടും വിളി വന്നില്ല…

എൻജോയ് ചെയ്യുമ്പോൾ ശല്യം ചെയ്യണ്ട എന്ന് കരുതി അങ്ങോട്ടും വിളിച്ചില്ല…

അച്ഛൻ ഒത്തിരി ലേറ്റ് ആയി ആണ് വന്നത്..

അച്ഛന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു…

പിന്നെ പുറത്തെ ബെഞ്ചിൽ പോയി ഇരുന്നു…

അച്ഛൻ അരികിലായി വന്നിരുന്നപ്പോളാണ് ചിന്തയിൽ നിന്ന് ഉണർന്നത്…

ഒന്നും സംസാരിച്ചില്ലെങ്കിലും അച്ഛന് എന്റെ മനസ് നന്നായി അറിയാമായിരുന്നു…

നിറുകയിൽ ആ വിരലുകൾ പതിയുമ്പോളുള്ള ആ ഒരു സുഖം.. ആശ്വാസം… ആ മടിത്തട്ടിൽ കിടന്നു ഞാൻ അറിയുകയായിരുന്നു…

മനസ് കുറച്ചൊന്നു ശാന്തമായി….

മോൾ പോയി കിടന്നോളു… പഠിത്തത്തിനിടയിൽ ഇനി ഉറക്കം കൂടി കളഞ്ഞു സ്‌ട്രെസ് കൂട്ടണ്ട….

ഞാൻ എഴുന്നേറ്റു നടന്നു…

മുറിയിൽ എത്തി ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു…

നോക്കിയപ്പോൾ നാലു മിസ്സ്‌ കാളുകൾ…

നിവിനേട്ടനാണ്…

ഞാൻ തിരിച്ചു വിളിച്ചു ഒരു ബെൽ അടിച്ചപ്പോൾ തന്നെ എടുത്തു…

ദേവു…ബസ്സിനുള്ളിൽ വല്ലാത്ത ബഹളം ആയിരുന്നു.. അതാ വിളിക്കാൻ ലേറ്റ് ആയെ..

അത് സാരമില്ല… എനിക്കറിയാല്ലോ ഏട്ടന്റെ ഇപ്പോഴത്തെ അവസ്ഥ…

ഇപ്പോൾ ഫുഡ്‌ കഴിക്കാനുള്ള സമായാണ്…

നീ കഴിച്ചില്ലേ..മ്മ് മ്മ്മ്…

ഞാൻ മറന്നു എന്ന് കരുതിയോ.. ഒരു ഗ്യാപ് കിട്ടണ്ടേ മോളെ….

അത് പോട്ടെ,, എത്ര വൈകിയാലും വിളിച്ചല്ലോ അതുമതി..

എന്നെ ഓർക്കുന്നുണ്ടല്ലോ…

നിന്നെ ഓർക്കാതെ എനിക്ക് ഒരു നിമിഷം പോലുമില്ല.., നിന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാനും ആവില്ല…..

പിന്നെങ്ങനെ മോളെ…

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… ആ കണ്ണീരിനിടയിലും പുഞ്ചിരിച്ചു.

മനസ്സ് നിറയുകയായിരുന്നു…

മതി എനിക്കിത് കേട്ടാൽ മതി..

എന്നാൽ ഗുഡ് നൈറ്റ്….

ഫോൺ വെച്ച് കഴിഞ്ഞും ചെവിയിൽ നിന്നെടുക്കാതെ ചേർത്തു വെച്ചു
ആ നിശ്വാസം നുകരനായി……

ഉറക്കം വന്നില്ല… ഓരോന്ന് ആലോചിച്ചു നേരം വെളുപ്പിച്ചു…

ഫോൺ എടുത്തു നോക്കിയപ്പോൾ ഒരു മെസ്സേജ് ഉണ്ടായിരുന്നു നിവിനേട്ടന്റെ…

ഗുഡ് മോണിംഗ്…, എക്സാം ആണ് വരുന്നത് ഉഴപ്പി ഇരിക്കാതെ നല്ലോണം പഠിക്കണം…ബി ഹാപ്പി….

അത് കണ്ടപ്പോൾ കുറച്ചു ഉത്സാഹമൊക്കെ തോന്നി.. വേഗം എണീറ്റ് കുളിച്ചു പഠിക്കാൻ ഇരുന്നു…

രണ്ടു പോർഷൻ തീർത്തപ്പോൾ ഉണ്ട് അമ്മ വിളിക്കുന്നു..

മോളെ ഒന്നിങ്ങു വേഗം വന്നേ…

ഞാൻ ബുക്കൊക്കെ ഒന്ന് ഒതുക്കി വെച്ച് പോവാ എന്ന് കരുതി ഓരോന്നായി എടുക്കുകയായിരുന്നു…

അപ്പോൾ ഉണ്ണി ഉണ്ട് ഓടിക്കിതച്ചു കൊണ്ട് വരുന്നു…

ചേച്ചി വേഗം ഒന്ന് താഴേക്കു വന്നേ ദേ ടിവിയിൽ എന്ധോക്കെയോ വാർത്ത….

പിന്നെ ഒരോട്ടമായിരുന്നു… ടിവിയുടെ മുന്നിൽ എത്തിയിട്ടാണ് നിന്നത്…

അച്ഛനും അമ്മയും മുന്നിൽ തന്നെ ഉണ്ട്…

ടീവി യിലെ ന്യൂസ്‌ ചാനൽ ആണ്…

ഒരു ബസ്സ് മറിഞ്ഞു കിടക്കുന്നതാണ് ആദ്യം കണ്ടത്…

പിന്നാലെ അടിയിൽ എഴുതി കാണിക്കുന്ന വാക്കുകളിൽ എന്റെ ദൃഷ്ടി തറഞ്ഞു നിന്നു….

കോളേജിൽ നിന്നും വിനോദ യാത്രക്കു പോയ ബസ്സാണ് അപകടത്തിൽ പെട്ടത്…

നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ട്…

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. നിലത്തേക് തളർന്നു ഇരുന്നു പോയി…

എന്താ സംഭവിക്കുന്നത് എന്ന് ഒരു നിമിഷം ഞാൻ മറന്നു പോയി…

അമ്മ വന്നു താങ്ങി എണീപ്പിച്ചു…

അച്ഛനും വന്നു തോളിൽ ചേർത്തു നിർത്തി…

ഒന്നും സംഭവിക്കില്ല മോളെ…

ഇല്ല അച്ഛാ എന്ധോ വലിയ അപകടം പറ്റിയിട്ടുണ്ട്…

ഇല്ല നമുക്ക് അന്വേഷിക്കാം…

അച്ഛാ…. നിവിനേട്ടൻ…ഞാൻ നിറകണ്ണുകളോടെ ആ മുഖത്തു നോക്കി…

ആ കണ്ണുകളിൽ ദയനീയത നിറഞ്ഞു നിന്നിരുന്നു….

വേഗം മുകളിലേക്കു ഓടി…

നിവിനേട്ടനെ പല തവണ വിളിച്ചു…

ഫോൺ സ്വിച്ച് ഓഫ് ആണെന്ന് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ശരീരം ഒന്നാകെ തളരുന്നത് പോലെ തോന്നി…

വാട്സ്ആപ്പ് എടുത്തു നോക്കി ലാസ്റ്റ് സീൻ രാവിലെ 6.35..

നെഞ്ച് പടപടാ മിടിക്കുന്നു കണ്ണീരിനെ തടഞ്ഞു നിർത്താൻ ആവുന്നില്ല…

ഇനി എന്തു ചെയ്യണം എന്നൊരു ബോധവും ഉണ്ടായിരുന്നില്ല…

പെട്ടന്ന് ഫോൺ അടിച്ചു…

നീതു ആണ്…

ദേവു നീ അറിഞ്ഞില്ലേ..

ആ….. എന്റെ നിവിനേട്ടന് എന്ധെലും പറ്റിയിട്ടുണ്ടാവോ നീതു..എനിക്ക് പേടി തോന്നുന്നു..

നീ വേഗം റെഡിയാവ് വിഷ്ണുവേട്ടനും ഞാനും അതു വഴി വരാം… നമുക്കൊന്ന് ഹോസ്പിറ്റലിൽ പോവാ….

എന്ധെലും നീ അറിഞ്ഞോ…

എല്ലാം ഞാൻ പറയാം നേരിട്ട്…

എന്ധും സഹിക്കാനുള്ള ശക്തി ഉണ്ടാവണം നിനക്ക്…

💜💜💜💜💜💜💜💜

അച്ഛനും അമ്മയും താഴെ ന്യൂസ്‌ ചാനൽ കണ്ടു കൊണ്ടിരിക്കുന്നു ഇപ്പോഴും…

അച്ഛാ നീതു ഇപ്പോൾ വരും ഞങ്ങൾ ഒന്ന് ഹോസ്പിറ്റലിൽ പോയി വരാം..

അച്ഛനും വരാം മോളെ..

വേണ്ട അച്ഛൻ വരണ്ട…

നീതു ഉണ്ടല്ലോ കൂടെ ഞാൻ പൊയ്ക്കോളാം…

നീതുവിന്റെ യും വിഷ്ണുവേട്ടൻടെയും മുഖം മങ്ങിയിരുന്നു…

ഞാൻ വേഗം ചെന്ന് കാറിൽ കയറി….

എന്താ നീതു എന്ധെലും അറിഞ്ഞോ…,

അതു പറയാം..നീ ടെൻഷൻ ആവാതെ…

ഞാൻ വീണ്ടും നിവിനേട്ടനെ ട്രൈ ചെയ്തു കൊണ്ടേ ഇരിക്കുകയായിരുന്നു..

ദേവു നീയത് ഒന്ന് നിർത്തുവോ… നമ്മൾ അങ്ങോട്ടല്ലേ പോണത്….

അവൾ എന്റെ ഫോൺ വാങ്ങി…

നീതു നിനക്ക് എന്ധെങ്കിലും അറിയുമെങ്കിൽ എന്നോട് പറയു…

എല്ലാം നീ അറിയും നമ്മൾ അങ്ങോട്ടല്ലേ പോണത്…

പേടിക്കാതെ ഒന്നും വരില്ല…

ഞാൻ അവളുടെ തോളിലേക് ചാഞ്ഞു വിതുമ്പി….

അവൾ എന്നെ ആശ്വസിപ്പിക്കും തോറും എന്റെ മനസ്സിലെ ആധി കൂടുകയായിരുന്നു…

ഐ. സി. യു വിനു മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ ഓടി….

എന്നെ കണ്ടതും മുത്തശ്ശി കെട്ടി പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു… ഞാനും കരയുകയായിരുന്നു…

മോളെ എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല… അവരെ വിളിച്ചിട്ടുണ്ട്…

ഇന്ന് രാത്രി എത്തുള്ളു….

എന്റെ കണ്ണൻ അവനു എന്ധോ കാര്യായി ട്ട് പറ്റീണ്ട്….

അപ്പോഴാണ് തളർന്നിരിക്കുന്ന വരുണിനെ കണ്ടത്… ഷർട്ടിൽ അവിടവിടെ രക്തക്കറ….

അവനടുത്തേക്ക് നടന്നു….

എന്താ ഉണ്ടായത് വരുണേട്ടാ… എനോടെങ്കിലും ഒന്ന് പറയു…

ബസ്സ് നിയന്ത്രണം വിട്ടതായിരുന്നു മരത്തിൽ ചെന്നാണ് ഇടിച്ചു നിന്നത്…

നിവിനേട്ടൻ…???

നിവിൻ… അവൻ സൈഡ് സീറ്റിൽ ആയിരുന്നു…

തലക്കാണ് പരിക്ക്… കുറച്ചു ക്രിട്ടിക്കൽ ആണ്….

അയ്യോ…. എന്റെ നിവിനേട്ടൻ… എനിക്കൊന്നു കാണണം…. കാണണം എനിക്ക്…. ഒന്ന് പറയോ…. പ്ലീസ്…..

കരയുകയായിരുന്നു അതോ നിലവിളിക്കുകയോ…. അറിയില്ല…

ഇപ്പോൾ പറ്റില്ല ദേവു…

എന്തു പറ്റില്ല…. വേണം….

നീതുവും മുത്തശ്ശിയും വന്നു പിടിച്ചു വെക്കുകയായിരുന്നു…

ഏത് സാഹചര്യം വന്നാലും ഒരുമിച്ചുണ്ടാവും എന്ന് പരസ്പരം വാഗ്ദാനം നൽകിയിട്ട്ട് ഇപ്പോൾ എന്റെ നിവിനേട്ടൻ ഏറ്റവും കൂടുതൽ വേദനിക്കുന്ന സമയത്ത് ഞാൻ അടുത്തില്ലാതെ പോയല്ലോ…

എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു…

ഡോക്ടർ പുറത്ത് വന്നു ചോദിച്ചു…

ആരാ നിവിൻ ദാസിന്റെ കൂടെ വന്നവർ…

കുറച്ചു സീരിയസ് ആണ്… ഐ. സി. യു വിൽ നിന്ന് മാറ്റേണ്ടി വരും….

ഭയത്തോടെ ആണ് കേട്ട് നിന്നത്…

വെന്റിലേറ്ററിലേക് ഷിഫ്റ്റ്‌ ചെയ്യുകയേ ഇനി വഴിയുള്ളു…

കുറച്ചു സൈൻ ചെയ്യാനുണ്ട്…

വിഷ്ണുവേട്ടനും മുത്തശ്ശിയും കൂടെ ഡോക്ടറുടെ ക്യാബിനിലേക് പോയി..

ഓരോ നിമിഷവും നിവിനേട്ടന്റെ ഓർമ്മകൾ ഓരോന്നായി മനസ്സിൽ വന്നു താങ്ങി നിൽക്കുന്നു….

എന്റെ ദേവി…..,ആ വിളിയിൽ നിറഞ്ഞ പ്രണയം…. ആ മിഴികളിൽ കാണാറുള്ള പ്രണയാർദ്ര ഭാവം…നെഞ്ചോടു ചേർത്ത് നിർത്തുന്ന കരുതൽ….

എനിക്ക് നഷ്ടമാകുമോ കണ്ണാ…

എന്നോട് പരീക്ഷണം ആണോ….

ഇനിയൊരിക്കലും തിരിച്ചു കിട്ടാതെ എന്നന്നേക്കുമായി എന്നെ വിട്ടു പോവാൻ എന്റെ നിവിനേട്ടന് കഴിയില്ല….

കൈകൾ രണ്ടും കോർത്തു വെച്ച് മോതിരത്തിൽ തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി… മിഴിനീരാൽ നനച്ചു…

വെന്റിലേറ്ററിലേക് മാറ്റി…അകത്തു ഏതു നിമിഷവും കൈവിട്ടു പോകാവുന്ന ജീവനുമായി….മരണത്തിനോട് മൽപ്പിടുത്തം നടക്കുകയാണ്…

പുറത്തു ഓരോരുത്തരും പ്രാർത്ഥനയുടെ ത്രാസിൽ കയറ്റി നിർത്തിയിരിക്കുന്നു വിശ്വാസത്തെയും മരണത്തെയും….

എന്നും കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട് എന്നെ വിട്ടു പോവാണോ…

എന്നും പ്രാർത്ഥിക്കുന്ന ദൈവങ്ങൾ കൈവിടുമോ…

നിവിനേട്ടൻ ഇല്ലാത്ത ലോകം എന്റെ മുന്നിൽ ശൂന്യമാണ്… മുന്നോട്ടുള്ള വഴികളെ മറക്കുന്ന അന്ധകാരം… അനന്തമായ അന്ധകാരം…

പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിച് വിരഹത്തിന്റെ മഹാഗർത്തത്തിലേക്ക് എടുത്തെറിയപ്പെടുന്ന വിധി…

അനുരാഗ നിമിഷങ്ങൾ കണ്മുന്നിൽ മിന്നി മറയുന്നു…

നിവിന്റെ ബന്ധുക്കൾ ഒന്ന് വരൂ…

എല്ലാവരും അങ്ങോട്ട്‌ ചെന്നു…

ഇനി ഹോപ്‌ കുറവാണ്…

വേണ്ടപ്പെട്ടവരെ ഒക്കെ അറിയിച്ചോളൂ..

ഇതുവരെ ഉണ്ടായിരുന്ന പ്രതീക്ഷയുടെ ഒരു നേരിയ നെയ്ത്തിരി കരിന്തിരിയായി കെട്ടടങ്ങി…

ഇനിയും പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല….

നിവിനേട്ടാ…!!

ഒരലർച്ചയായിരുന്നു… നിലവിളി ആയിരുന്നു…. തേങ്ങലായിരുന്നു…..മൗനമായിരുന്നു…

ബോധം മറയുന്നതിന് തൊട്ട് മുൻപ് ആരൊക്കെയോ വന്നു താങ്ങി..

അവ്യക്തമായ കാഴ്ചക്കിടയിലും വ്യക്തമായി തെളിഞ്ഞു നിന്നത് ഒരു മുഖമായിരുന്നു… അവൻ എന്റെ പ്രണയം മാത്രമല്ല… പ്രാണനും കൂടി ആണെന്ന് നഷ്ടപ്പെടും മുൻപ് തിരിച്ചറിയുകയായിരുന്നു…… 💔💔

തുടരും….. 💜🥰

തെറി നിരോധിത പോസ്റ്റ്‌… 😁😁

അടുത്ത പാർട്ടോടെ നമ്മുടെ കഥ അവസാനിക്കും ട്ടോ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *