മാമൻ ചീiത്ത ആ മോളുടെ അവിടെ ഇവിടെ ഒക്കെ എന്തൊക്കെ ചെയുവാ.ആ കുരുന്നു തൊട്ട് കാണിച്ച സ്ഥലം കണ്ടു അവരുടെ ജീവൻ നിലച്ചു പോകും പോലെ തോന്നി……..

Young woman feeling sad in a dark setting.

Story written by Mira Krishnan Unni

കാടും, പച്ചപ്പും, ഹരിതാഭവും ഒക്കെ ഇഴുകി ചേർന്ന ഒരു നാട്

അച്ഛൻ കോവിലാറിനു തീരത്തെ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് നമ്മുടെ കഥാ നായികയുടെ ജനനം

അവൾക്കൊരു പേര് വേണ്ടേ തത്കാലം നമുക്ക് അവളെ ലക്ഷ്മി എന്ന് വിളിക്കാം

പട്ടാളക്കാരൻ ആയ അച്ഛന്റ കർക്കശ ശിക്ഷണത്തിൽ ആയിരുന്നു അവളുടെ ജീവിതം

പൂക്കളെയും പച്ചപ്പിനെയും എല്ലാം സ്നേഹിച്ചു ചിത്ര ശലഭത്തെ പോലെ പറന്നു നടക്കുവാൻ ആയി ആഗ്രഹിച്ച അവൾക് അതിനു ആകും ആയിരുന്നു ഇല്ല

പെണ്ണ് എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ആ വീട്ടിൽ എന്നും ഒരു മൂലയിൽ മാറി നിൽക്കാനേ അവൾക് കഴിഞ്ഞു ഇരുന്നുള്ളു.

അവളുടെ ചെറു ബാല്യത്തിൽ തന്നെ മാതാപിതാക്കൾ അവളെ ഒറ്റയെക് ആക്കിയിട്ട് സഹോദരന് ഒപ്പം അച്ഛന്റെ ജോലി സ്ഥലത്തേക്ക് പോയി

പിന്നീട് അവളുടെ ജീവിതം അച്ഛമ്മയുടെയും, അപ്പൂപ്പന്റെയും കൂടെ ആയിരുന്നു

ഏക്കറ് കണക്കിന് വസ്തുക്കളും, പാടങ്ങളും ഉള്ള ആ വീട്ടിൽ അവൾക്കും പിടിപ്പതു പണി ഉണ്ടായിരുന്നു

ധാരാളം പണിക്കാർ ഉള്ള ആ വീട്ടിൽ കീറിയ ഒരു നിക്കറും ഇട്ടു കൊണ്ട് അവളെയും പറങ്കിയണ്ടി പെറുക്കാൻ ആയിട്ട് അച്ഛമ്മ വിടും ആയിരുന്നു.
.
ഇരു നിറം ആയ അവൾ പലപ്പോഴും നിറത്തിന്റെ പേരിൽ മാറ്റി നിർത്ത പെട്ടിട്ടുണ്ട്.

വെളുത്ത കുട്ടികൾ ആയത് കൊണ്ട് തന്നെ അച്ഛന്റെ അനിയന്റെ മക്കൾ ആയ ശരത്തിനെയും, മാളുവിനെയും അപ്പൂപ്പനും അച്ഛമ്മയെക്കും വളരെ ഇഷ്ട്ടം ആയിരുന്നു

അതു കാണുമ്പോൾ ആ കുഞ്ഞു മനസ്സ് പലപ്പോഴും സങ്കടത്തോടെ നോക്കി നിന്നിട്ട് ഉണ്ട്

എന്താണോ തന്നെയും ഇവരാരും ഇങ്ങനെ സ്നേഹിക്കാത്തത് എന്ന് അവൾ ഓർത്തു

എന്നാൽ ആ കുരുന്നിന്റെ ചോദ്യങ്ങൾക് ഒന്നും ഉത്തരം ലഭിച്ചില്ല

അവളുടെ മുന്നിൽ വെച്ച് അവർക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്കുന്നു ശബരിമലയിൽ കൊണ്ട് പോകുന്നു

ഇതെല്ലാം കണ്ടു ആ നിഷ്കളങ്ക ബാല്യയം തന്നെ മാത്രം എന്താ എല്ലാരും ഇങ്ങനെ മാറ്റി നിർത്തുന്നെ എന്ന് ഓർത്തു പോയി

അവളെ അവർ പെണ്ണെ എന്ന് വിളിച്ചു.

. ശരത്തിനെയും, മാളുവിനെയും മോനെ, മോളെ എന്നും

അതു എന്താ അങ്ങനെ വിളിക്കുനെ ആ കുരുന്നു മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉടെലെടുത്തു

മിക്കപ്പോഴും ശരത് അവളെ അiടിക്കുകയും ഇiടിക്കുകയും ഒക്കെ ചെയ്യും ആയിരുന്നുi

പൊണ്ണൻ ആയ അവന്റെ കയ്യിൽ നിന്നും ഇടി കൊണ്ടു അവൾക്കു വയ്യായിരുന്നു

ഒരിക്കൽ അവൻ അവളുടെ പുറത്തു ഇട്ടു ഇiടിച്ചു

ദേക്ഷ്യം വന്ന അവൾ അവന്റെ ചെവിക്ക് ഇട്ടു ഒരു കiടി കൊടുത്തു

അയ്യോ ഇവൾ എന്നേ കടിച്ചേ

അവന്റെ അലർച്ച കേട്ട് അച്ഛമ്മ ഓടി വന്നു

അയ്യോ എന്റെ കുഞ്ഞിന് എന്ത് പറ്റി

ഇവൾ എന്നേ കടിച്ചു..

അസത്തെ നീ എന്റെ കൊച്ചിനെ കടിച്ചോടി എന്നും പറഞ്ഞു

അവിടെ കിടന്ന ചൂലും കെട്ടു എടുത്തു അവളെ അച്ഛമ്മ പൊതിരെ തiല്ലി

.അവൾ കരഞ്ഞു കൊണ്ട് ഒരു മുറിയുടെ മൂലയിൽ പോയിരുന്നു

അവളുടെ കരച്ചിൽ അവൾക് മാത്രം സ്വന്തം ആയിരുന്നു അല്ലോ

കൊച്ചച്ചന്റെ ഭാര്യ ആയ ശാന്തി പലപ്പോഴും അവൾക് കഴിക്കാൻ ആയി ചോറും ചമ്മന്തിയും മാത്രമേ കൊടുത്തിരുന്നു ഉള്ളൂ

അതുകൊണ്ട് തന്നെ ആ കുരുന്നു മെലിഞ്ഞു ആണ് ഇരുന്നത്.

ഒരിക്കൽ ഈ വേർ തിരിവ് കണ്ടു കൊണ്ട് വന്ന കൊച്ചച്ചൻ അവരെ അiടിച്ചു.

അതിനു കാരണം

അവളുടെ പാത്രത്തിൽ ചോറും, ചമ്മന്തിയും മാത്രം, അവന്റെ പാത്രത്തിൽ, ചോർ, ചമ്മന്തി, മൊട്ട, മെഴുക്കു പുരട്ടി എല്ലാം ഉണ്ട്

അതു കണ്ടു കൊതിയോടെ അവന്റെ പാത്രത്തിലേക്ക് നോക്കി ഇരിക്കുന്ന അവളെ കണ്ടു

എന്താടി അസത്തെ

എന്റെ ചെറുക്കന്റെ പാത്രത്തിൽ നോക്കി വെള്ളം ഇറക്കുന്നെ

നിന്റെ പാത്രത്തിൽ നോക്കി തിന്നിട്ട് എഴുനേറ്റ് പോടീ.

അവടെ ഒരു നോട്ടം

തള്ളേം തന്തേം കളഞ്ഞിട്ട് അങ്ങ് പോയല്ലോ.

. അവർക്ക് ഒന്നും അറിയണ്ടല്ലോ.

അതു കേട്ട് ആ കുഞ്ഞു ഒന്നും മിണ്ടാതെ ഇരുന്നു വാരി കഴിച്ചു

. ഇതു കണ്ടു കൊണ്ട് വന്നിട്ട് ആണ് കൊച്ചച്ചൻ അവരെ അടിച്ചത്

ഡി അവടെ അച്ഛനും കൂടെ അവകാശപെട്ട സ്വത്തു ആണ് നീയും മോനും കൂടി തിന്നുന്നത് അല്ലാതെ നിന്റെ വീട്ടിൽ നിന്നും കൊണ്ട് വന്നേ അല്ല.

കേട്ടോ പറഞ്ഞെ.

ആ നiശൂലം തിന്നാൽ എനിക്ക് എന്താ തിന്നിലെ എനിക്ക് എന്താ

എനിക്ക് എന്റെ കുഞ്ഞുങ്ങൾ ആണ് വലുത്.

നിങ്ങൾ നിങ്ങടെ പാട് നോക്കു മനുഷ്യ

അവർ പറഞ്ഞു

. അതുകേട്ടു കൊച്ചച്ചൻ ദേക്ഷ്യപെട്ടു അവന്റെ പ്ലേറ്റിൽ കിടന്നതു എല്ലാം അവളുടെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു.

അതു കണ്ട ആ കൊച്ചു അയാളെ തല ഉയർത്തി ഒന്ന് നോക്കി

അവളുടെ നോട്ടം കണ്ടു കൊണ്ട് കൊച്ചച്ചൻ പറഞ്ഞു

മോളു കഴിച്ചോ അയാൾ അവളുടെ തലയിൽ തലോടി

അയ്യോ എന്റെ മൊട്ട പോയെ അവൻ അലറി കരഞ്ഞു

മിണ്ടാതെ ഇരി അട അവിടെ അയാൾ അലറി.

കരയുന്ന അവനെയും, കൊച്ചച്ചനെയും അവൾ മാറി മാറി നോക്കി ഇരുന്നു

നീ ഇനി ഇതു ആവർത്തിച്ചാൽ ശാന്തി നീ എന്റെ മറ്റൊരു മുഖം കാണും അതും പറഞ്ഞു അയാൾ ഇറങ്ങി പോയി

അമ്മേ എന്റെ മൊട്ട അവൾ എടുത്തു

മോൻ വാ മോനു അമ്മ വേറെ ഉണ്ടാക്കി തരാം

നാശമേ നീ തിന്നടി

തിന്നങ്ങു ചാക്

നിനക്ക് ഉള്ളത് ഞാൻ വെച്ചിട്ട് ഉണ്ട്

ആ ദേക്ഷ്യം അവർ തീർത്തത്.

തോട്ടിൽ കുളിക്കുവാൻ വിളിച്ചു കൊണ്ട് പോയി കൊടി തണ്ട് വെiട്ടി പൊതിരെ തiല്ലിയിട്ട് ആണ്

ദേഹം മൊത്തത്തിൽ പാടും ആയി അതു ആ വീട്ടിൽ കിടന്നു ആരും തിരിഞ്ഞു നോക്കി ഇല്ല അതിനെ.

വേദന എടുത്തു ദേഹം മൊത്തത്തിൽ നീറുiമ്പോഴും തന്നെ മാത്രം എല്ലാരും ഇങ്ങനെ എന്തിനാ ഉiപദ്രവിക്കുന്നേ എന്ന് ആ കുഞ്ഞു ഓർത്തു

ഒരു ദിവസം പടി വാതുക്കൽ ഇരുന്നു അവൻ റെസ്ക്ക് തിന്നു കൊണ്ട് ഇരിക്കുക ആയിരുന്നു..

ഇച്ചിരി തരുമോ എന്ന് ചോദിച്ചു കൊണ്ട് അവൾ കയ്യ് നീട്ടി അവൻ ഒട്ടും കൊടുത്തില്ല

അവടെ കയ്യിൽ ഒരു തട്ട് വെച്ചു കൊടുത്തു

അവൾക് നന്നായി വേദനിച്ചു

അവൾ അതും തട്ടി പറിച്ചോണ്ട് ഒരു ഓട്ടം വെച്ചു കൊടുത്തു.

അവൻ പുറകെ ഓടി അങ്ങ് മറിഞ്ഞു വീണു

. അയ്യോ എന്നേ ഇവൾ തെള്ളി ഇട്ടേ അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു

ഇതു കേട്ട് കൊണ്ട് വന്ന അച്ഛമ്മ അവളെ ഒത്തിരി തiല്ലി

വീട്ടിലെ എല്ലാരുടെയും മുന്നിൽ ഒരു കിലോ റെസ്ക് വാങ്ങി മുന്നിൽ വെച്ചിട്ട്

തിന്നടി കെiണ്ണാത്തരമേ എന്ന് അപ്പൂപ്പൻ പറഞ്ഞു

നിന്റെ ആർത്തി തീരട്ടെ

ആർത്തി പiണ്ടാരം

അതിനൊപ്പം അടിയും കിട്ടുന്നു ഉണ്ട്

ആ പാവം അവിടെ ഇരുന്നു റെസ്ക് തിന്നുവാ

ഒരു കയ്യിൽ റസ്ക്ക് മറു കയ്യ് കൊണ്ട് കണ്ണീരു തുടയ്ക്കുക ആണ് പാവം

ഒടുവിൽ അതിനു വയ്യാത വന്നു

അതു കണ്ടു വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആരിഫമ്മ ഓടി വന്നു അവളെ എടുത്തു

നിങ്ങൾ ഈ ചെയ്തത് ഒട്ടും ശരി ആയില്ല കൊച്ചാട്ട.

ഇതൊരു കൊച്ചു കുഞ്ഞു ആണ് എന്ന ബോധം പോലും നിങ്ങൾക് ഇല്ലാതെ പോയല്ലോ

അവൾ അങ്ങനെ അവിടെ അടി കൊണ്ട് ജീവിച്ചു പോന്നു

അങ്ങനെ ഇരിക്കെ അവിടെ ശശി എന്ന് പേരുള്ള ഒരു പണിക്കാരൻ വന്നു

ചായിപ്പിൽ ആണ് അയാളുടെ കിടത്തം

ഒരു ദിവസം കുഞ്ഞമ്മ പറഞ്ഞു തൊടിയിൽ പണിയുന്ന അയാൾക് ചായ കൊണ്ട് കൊടുക്കാൻ

അവളും അവനും കൂടി ചായയും കൊണ്ട് പോയി.

അവർ അവിടെ എല്ലാം ചുറ്റി കറങ്ങി നടന്നു.

ചായ കോപ്പ കൊടുത്തിട്ട് അയാൾ പറഞ്ഞു മോൻ പൊക്കോ

ഇവൾ ഇവടെ നിൽക്കട്ടെ.

ഞാൻ പോവാ എന്നേ കുഞ്ഞമ്മ വഴക്ക് പറയും. അവൾ പറഞ്ഞു

മോൾ ഇവിടെ നിൽക്കു മാമൻ ഒരു കാര്യം കാണിച്ചു തരാം

എനിക്ക് കൂടി കാണിച്ചു തരുമോ മാമ അവൻ ചോദിച്ചു

മോനെ മാമൻ പിന്നെ കാണിച്ചു തരാം അയാൾ പറഞ്ഞു.

മോൻ വേഗം പൊക്കോ ഇവിടെ ഒക്കെ പാമ്പ് ഉണ്ട്.

അതു കേട്ട് പേടിച്ചു കൊണ്ട് അവൻ ഓടി പോയി.

എന്താ മാമ മാമൻ എന്തോ കാണിക്കാം എന്ന് പറഞ്ഞെ ആ ആറു വയസ്സ്ക്കാരി നിഷ്കളങ്ക ആയി ചോദിച്ചു.

അയാൾ അവളെ അടുത്ത് വിളിച്ചു എന്തൊക്കെയോ ചെയ്തു.

അയ്യോ മാമ എനിക്ക് വേiദനിക്കുന്നു.

ആ കുരുന്നു കരഞ്ഞു പറഞ്ഞു.

ആ ക്രൂiര മൃiഗം അതു കേട്ടില്ല ആ കുരുന്നിനെ അവൻ എന്തൊക്കെയോ ചെയ്തു.

മാമ എനിക്ക് വേദനിക്കുന്നു.

മോൾ മാമൻ ചെയ്തത് ആരോടും പറയരുത് പറഞ്ഞാൽ മോളുടെ വീട്ടിൽ എല്ലാരേയും മാമൻ അയാൾ കണ്ണ് മുഴപ്പിച്ചു കാണിച്ചു

അതു കണ്ടു ആ കുരുന്നു പേടിച്ചു പോയി

മിണ്ടാതെ വീട്ടിൽ പൊക്കോ ഞാൻ ഇനി വിളിക്കുമ്പോൾ ഒക്കെ വരണം.കേട്ടല്ലോ പറഞ്ഞെ

. അവൾ ഒന്നും മിണ്ടാതെ പോയി.

വേദന എടുത്തിട്ടും അതു ആരോടും പറഞ്ഞില്ല ഒന്നും

അയാൾ പലപ്പോഴും അതിനെ ഓരോന്ന് ഒക്കെ ചെയ്തു.

ഒരിക്കൽ അവൾ കരയുന്നേ കണ്ടു ആരിഫ ചേച്ചി ചോദിച്ചു.

ലെച്ചൂസ് എന്തിനാ കരയുന്നെ

ഒന്നുമില്ല

ഒന്നുമില്ലാതില്ല

എന്താ പറ.

അവൾ തല കുനിച്ചു ഇരുന്നു.

ലച്ചു സത്യം പറ…

അവൾ അവരെ ദയനീയമായി നോക്കി.

അതു പിന്നെ പറഞ്ഞാൽ എന്റെ അമ്മയെ ആ മാമൻ

. അവൾക് മനസ്സിൽ ആയി കാര്യം ആയിട്ട് എന്തോ ഉണ്ട്.

. ഏതു മാമൻ.

അവിടെ താമസിക്കുനെ.

അയാൾ മോളെ എന്തേലും ചെയ്തു.

അവൾ തല കുനിച്ചു ഇരുന്നു

മോളു പറ ചേച്ചി ആരോടും പറയില്ല

മാമൻ ചീiത്ത ആ മോളുടെ അവിടെ ഇവിടെ ഒക്കെ എന്തൊക്കെ ചെയുവാ.

മോൾക് ഉവാവ

മോൾക് ഇവിടെ വേദന ആണ് ആ കുരുന്നു തൊട്ട് കാണിച്ച സ്ഥലം കണ്ടു അവരുടെ ജീവൻ നിലച്ചു പോകും പോലെ തോന്നി

അവരുടെ കണ്ണുകൾ നിറഞ്ഞു

താനും ഒരു അമ്മ ആണല്ലോ തനിക്കും ഒരു മകൾ ഉണ്ടല്ലോ

ആ കുരുന്നു പറയുന്നേ കേട്ട് അവരുടെ ഹൃദയം തകർന്നു പോയി.

എന്റെ പോന്നു മോളെ അവർ അവളെ കെട്ടിപിടിച്ചു.

ഇതിപ്പോ ഇവിടെ പറഞ്ഞാൽ ഈ കുഞ്ഞിനെ തന്നെ ഇവർ ഉപദ്രവിക്കും..

എന്ത് ചെയ്യും.

അവർ അവളെ തന്റെ വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയി ദേഹം എല്ലാം പരിശോധിച്ചു.

ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു തൂകി.

മോളുടെ ഉവ്വവിൽ ആരിഫമ്മ മരുന്നു വെച്ചു തരാം കേട്ടോ.

അവൾ അതു കേട്ട് തല ആട്ടി.

അവർ മരുന്നു വെച്ചു അവൾക് കഴിക്കാൻ ആഹാരം ഒക്കെ കൊടുത്തു

മോൾ മോളുടെ അമ്മ വരുമ്പോൾ ഇതു പറയണം കേട്ടോ

പറഞ്ഞാൽ എന്റെ അമ്മയെ മാമൻ

ഇല്ല ആരിഫ അമ്മ അയാളെ ഇവിടെ നിന്നും വേഗം ഓടിച്ചു വിട്ടോളം കേട്ടോ

ഇനി അയാൾ വിളിച്ചാൽ മോൾ പോകരുത് ആരെയും ദേഹത്ത് തൊടീക്കരുത്.

അവൾ അതുകേട്ടു തല ആട്ടി.

അവർ അവളുടെ നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു.

ഇനി എന്ത് ഉണ്ടേലും ആരിഫ അമ്മയോട് പറയണം.

ഉം

അവർ അവളെ വീട്ടിൽ കൊണ്ട് വിട്ടു

അവൾ അയാളെ കാണുമ്പോൾ പിന്നീട് ഒളിച്ചു ഇരുന്നു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അയാളെ എന്തോ കാരണത്താൽ അവിടെ നിന്നും പറഞ്ഞു വിട്ടു.

ആരീഫ അമ്മ എന്തോ ചെയ്തതാ എന്ന് അവൾക് മനസ്സിൽ ആയി

കുറച്ചു ദിവസങ്ങൾ കടന്നു പോയി അമ്മയും അച്ഛനും തിരികെ വന്നു

ആ കുരുന്നു അമ്മയോട് ഇത് എല്ലാം പറഞ്ഞു എന്നാൽ ആ അമ്മ അതു കാര്യം ആക്കി എടുത്തു ഇല്ല.

കൊച്ചു വെറുതെ പറയുന്നത് ആണ് എന്ന് അവർ കരുതി

ആ കുഞ്ഞു മനസ്സിൽ തനിക് പറ്റിയത് ആഴത്തിൽ ഒരു മുറിവ് ആയി കിടന്നു.

അയാൾ അടുത്ത് വരുമ്പോൾ ഉള്ള ഒരു ഗന്ധം അവളുടെ ഉള്ളിൽ തങ്ങി നിന്നു.

അവൾക് പകലിനെ പേടി ആയി തുടങ്ങി ഇരുട്ടിനെ അവൾ ഏറെ ഇഷ്ട്ടപെട്ടു

അവൾക് ആണുങ്ങളോട് എല്ലാം വിരോധം ആയി മാറി

വളർന്നു വരും തോറും അവൾ പുരുഷ വർഗത്തെ തന്നെ വെറുത്തു എന്ന് പറയാം

ഒടുവിൽ എങ്ങനെ ഓഹ് അവൾ വിവാഹിത ആയി.

ആദ്യം ഒന്നും അയാളെ അക്‌സെപ്റ്റ് ചെയ്യാൻ അവൾ തയ്യാർ ആയില്ല

പയ്യെ പയ്യെ അവൾ മാറി

എങ്കിലും അവളുടെ ഉള്ളിൽ ആ വിരോധം അങ്ങനെ തന്നെ കിടന്നു

ഒരിക്കൽ അവൾ അനുഭവിച്ച യാതന അവൾക് മാത്രം അല്ലെ അറിയൂ.

ആ മുറിവിന്റെ ആഴം മറ്റൊരാൾക്ക്‌ എങ്ങനെ അറിയും

ആ സംഭവം അവൾ വളർന്നു വരും തോറും അത്രമേൽ തന്നെ ആഴത്തിൽ മുറിവ് ഉണ്ടാക്കി കൊണ്ട് ഇരുന്നു

അവൾ രാത്രിയിൽ പോലും പേടിച്ചു ചുറ്റും നോക്കി.

ആണുങ്ങളെ കാണുന്നതേ ഉള്ളിൽ ദേക്ഷ്യം ആയി..

ആങ്ങള പോലും അവൾക് അരികിൽ വന്നു ഇരിക്കുന്നേ അവൾക് ഇഷ്ട്ടം അല്ലായിരുന്നു

എന്തിനു തന്റെ വയറ്റിൽ ഒരു കുരുന്നു ജീവൻ വളരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ അതു പെണ്ണ് ആകണേ ആണ് ആകരുതേ എന്നവൾ പ്രാർത്ഥിച്ചു.

ഓപ്പറേഷൻ കഴിഞ്ഞു ആദ്യം ബോധം വീണപ്പോൾ അവൾ ചോദിച്ചത് കുഞ്ഞു പെണ്ണ് ആണോ എന്നാണ്

പത്രത്തിൽ കാണുന്ന ഓരോ വാർത്തയും കാണുമ്പോൾ അവളുടെ ഉള്ളം തിളച്ചു മറിയുവാൻ ആയി തുടങ്ങും

ഓരോ പെണ്ണ് കുട്ടിയും സ്വന്തം വീട്ടിൽ പോലും സുരക്ഷിത അല്ല എന്ന തിരിച്ചു അറിവ് ഏവർക്കും നല്ലത് ആണ്

ഓരോ അമ്മമാരും പെണ്ണ് മക്കൾ സുരക്ഷിതർ ആണ് എന്ന് വെറുതെ കരുതുന്നു.

പെൺകുട്ടികൾ ഉള്ള അമ്മമാർ ഇരു കണ്ണുകളും തുറന്നു വെക്കുക.

ഇനി ഒരു ലക്ഷ്മി ജനിക്കാതെ ഇരിക്കട്ടെ.

കാലങ്ങൾ ആയി ഓരോ ആൾക്കൂട്ടത്തിലും അവൾ അയാളുടെ മുഖം തിരയാൻ തുടങ്ങി

കണ്ടു കിട്ടിയാൽ അവനെ അവൾ ഈ ഭൂമിയിൽ നിന്നു തന്നെ അവൾ ഇല്ല…… യിരിക്കും

അവൻ അടുത്ത് വരുമ്പോൾ ഉള്ള ആ മണം അവളുടെ ഉള്ളിൽ ഇന്നും തങ്ങി നിൽപ്പുണ്ട്

കാലങ്ങൾക് ശേഷം അവൾ ആ ഗന്ധം തിരിച്ചു അറിഞ്ഞു പോണ്ട്സ് പൗഡർന്റെ ഗന്ധം.

അവൾ ഈ ലോകത്ത് ഏറ്റവും വെറുക്കുന്ന ഗന്ധം

കാലങ്ങൾ ഏറെ കടന്നു പോയി

ആ മുറിവ് മാത്രം ഉണങ്ങാതെ അവളുടെ ഉള്ളിൽ നീറി നീറി കിടന്നു

ആ ചെറു പ്രായത്തിൽ ആ കുരുന്നിനു അതു എന്താ എന്ന് തിരിച്ചു അറിയില്ല ആയിരുന്നു ഇന്നു അവൾ അതു തിരിച്ചു അറിയുന്നു.

അതോർക്കുമ്പോൾ എല്ലാം അവളുടെ കരച്ചിൽ ചീളുകൾ ആ വീട്ടിൽ മുഴങ്ങി കേട്ടു

തന്റെ പെണ്ണ്മക്കളെ കേൾക്കാൻ എല്ലാ അമ്മമാരും ഒന്ന് ശ്രെമിക്കുക.

നിങ്ങൾ അവരെ കേൾക്കാൻ ശ്രെമിച്ചാൽ ഇതുപോലെ ഇനി ഒരു ശശിമാരും എന്തെങ്കിലും ചെയുവാൻ ആയി അറയ്ക്കും

കാരണം ഇതുപോലെ ആരും അറിയാതെ ഒരു പെൺകുട്ടിയും ഉള്ളിൽ ഇട്ടു നീറി നീറി ഇല്ലാതെ ആകരുത്

ഒന്ന് കാതോർത്താൽ അവരെ അതിൽ നിന്നും രക്ഷിക്കാം നമുക്ക്

ഇവിടെ ലക്ഷ്മിയുടെ മനസ്സിൽ അതു ഉണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങാതെ അവശേഷിക്കുന്നു.

വിവാഹിത ആയി, കുഞ്ഞു വലുത് ആയി എന്നിട്ടും പഴയതൊന്നും മറക്കുവാൻ ഇതുവരെ അവൾക് ആയിട്ടില്ല

അതിന്റെ ഓർമ്മകൾ കാർന്നു കാർന്നു തിന്നാണ് അവൾഓരോ നിമിഷവും ജീവിക്കുന്നത് തന്നെ

അവളുടെ മകളെ അവൾ പൊതിഞ്ഞു പിടിക്കുന്നെ കാണുമ്പോൾ എല്ലാവർക്കും തോന്നും അവൾക് ഭ്രാന്ത് ആണോ എന്ന്

അവൾ മാത്രമേ അമ്മയായിട്ട് ഈ ലോകത്ത് ഉള്ളോ എന്ന്.

എന്നാൽ എനിക്ക് അറിയാം അവൾക് ഭ്രാന്ത് ഇല്ല…എന്ന്

അതൊരു അമ്മയുടെ കരുതൽ ആണ് എന്ന്.

പിന്നീട് ഉള്ള ഓരോ ദിവസവും അവൾ അവളുടെ മകളെ ചേർത്ത് നിർത്തി കൊണ്ട് നടന്നു.

ട്യൂഷൻ പോകുമ്പോൾ പോലും അവൾ ഒപ്പം പോയി.

നാട്ടുകാർ ചോദിച്ചു ആ കൊച്ചിനെ ഒറ്റയെക് വിട്ടു കൂടെ എന്ന്

എന്തിനു ഇങ്ങനെ പൊതിഞ്ഞു പിടിക്കുന്നു എന്ന്

എന്ത് വിശ്വസിച്ചു അതിനെ ഒറ്റയെക് വിടും.

അവൾ അനുഭവിച്ചത് മറ്റൊരു കുഞ്ഞിന് ഇനി ഉണ്ടാകാൻ പാടില്ല എന്ന ബോധ്യയം അവൾക് ഉണ്ട്

ബാല്യക്കാലം എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ആണ്.

എന്നാൽ ഇവിടെ ലക്ഷ്മിയുടെ ബാല്യയം അവൾക് നൽകിയത് ഇരുളടഞ്ഞ അവൾ തുറക്കുവാൻ ആഗ്രഹിക്കാത്ത ഒരു ഭൂതക്കാലം ആണ്.

ഇനി ഒരു ലക്ഷ്മിയും ഈ ലോകത്ത് ഉണ്ടാകാതെ ഇരിക്കട്ടെ.

ഈ കഥയെക് എന്ത് പേര് ഇടണം എന്നു എനിക്ക് അറിയില്ല.

ഇതു എഴുതുമ്പോൾ ഞാൻ വളരെയേറെ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു

കാരണം ഇതൊരു കഥാ അല്ല.

ഇതൊരു എട് ആണ്

ഇതിൽ ഉള്ള ആളുകളും, ചുറ്റുപാടുകളും, ലക്ഷ്മിയും ജീവനോട് ഈ ഭൂമിയിൽ തന്നെ ഉണ്ട് എന്ന അറിവ് തന്നെ നമ്മെ കുളിര് അണിയിക്കും

ഇതു ഒരു പെൺകുട്ടിയുടെ ജീവ ചരിത്രം ആണ്.

ഈ ലക്ഷ്മിയും, മറ്റുള്ളവരും ഇന്നും ജീവനോടെ എന്റെ കണ്ണ് മുന്നിൽ ഉണ്ട്

ഉള്ളൂ ഉലയ്ക്കുന്ന ഈ കഥയിലെ .. ഈ ലക്ഷ്മി ഇന്നും ജീവനോട് നീറി നീറി കഴിയുന്നു ഉണ്ട്

ഇതൊരു Real Story based ആണ്..

ഇതൊരു കഥാ ആയി ആരും വായിക്കരുത്…

പിന്നെ ലക്ഷ്മിയുടെ ജീവിതത്തിൽ അനുഭവങ്ങൾ ഇവിടെ തീർന്നു എന്ന് കരുതരുത്

അവൾ ഈ ജീവിതത്തിൽ പിന്നീട് അനുഭവിച്ചത് ഇതിലും പ്രയാസം ഏറിയ കാര്യങ്ങൾ ആണ്.

ഈ കഥാ ഞാൻ എഴുതിയെ തന്നെ…

അവൾ ഒരു പെണ്ണ് ആയോണ്ട് അല്ല

ശരിക്കും അവളൊരു മാലാഖ ആണ്.

.പെണ്ണൊരുത്തി എന്ന് പറയുന്നത് അവളെ ആണ്.

അവളുടെ ഫുൾ സ്റ്റോറി കേട്ടാൽ ആരും അവളെ റെസ്‌പെക്ട് ചെയ്തു പോകും.

സഹനം എന്ന വാക്ക് ഞാൻ കേട്ടിട്ട് ഉണ്ടെങ്കിലും

അതിന്റെ അർത്ഥം എനിക്ക് കാട്ടി തന്നത് എന്റെ ലക്ഷ്മി ആണ്

എന്നും ഞാൻ പറയും ആയിരുന്നു അവളോട്

എന്നെങ്കിലും നിന്റെ ജീവിതം ഞാൻ ഒരു സ്റ്റോറി ആയി എഴുതും എന്ന്

അതു കേൾക്കുമ്പോൾ ആ പാവം ചിരിച്ചു കൊണ്ട് പറയും

എന്റെ ചേച്ചി എഴുതിയാലും തീരാത്ത,കടലു പോലെ ഒഴുകുന്ന എന്നേ കുറിക്കുവാൻ ആയി

ചേച്ചിക്ക് എത്ര പേപ്പർ താളുകൾ വേണ്ടി വരും എന്ന്

അതെ അവൾ പറഞ്ഞത് ശരി തന്നെ ആണ്

അവളെ കുറിക്കുവാൻ ഉള്ള ഒരു പുസ്തക താളുകളും ഈ ഭൂമിയിൽ ഇല്ല എന്നതാണ് സത്യം

എല്ലാരും ഇതു റിയാലിറ്റി ആയി തന്നെ വായിക്കണം എന്ന് അപേഷിക്കുന്നു

സ്നേഹപൂർവ്വം

ധന്യ

.

Leave a Reply

Your email address will not be published. Required fields are marked *