Story written by Mira Krishnan Unni
മുറിയിലെ കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ ആണ് ഞാൻ എന്നേ തന്നെ ശ്രദ്ധിച്ചത്
താൻ വിവാഹിതയായി രമേശ് ഏട്ടന്റെ ഭാര്യ ആയി ഈ വീട്ടിലേക്കു കാൽ എടുത്തു വെച്ചു കയറിയ വന്ന ദിവസം.
അന്ന് ആരെക്കാളും താൻ ഒരുപാട് സന്തോഷിച്ചിരുന്നു
കിഴക്ക് തറ അമ്പലത്തിലെ കഴകക്കാരന്റെ മകൾ ആയ തനിക് കിട്ടാവുന്നതിലും വലിയ സ്വപ്നം ആയിരുന്നു ആ വിവാഹം
കല്യണതലേന്ന് കുടുംബക്കാരും നാട്ടുകാരും എല്ലാം അടക്കം പറഞ്ഞ് ചിരിക്കുന്നത് തന്റെ കാതുകളിലും പതിഞ്ഞു ഇരുന്നു
മെലിഞ് ഒട്ടിയ കയ്യ്കൾ തന്റെ കയ്യിൽ പിടിച്ചു സാരമില്ല എന്ന് പറയുന്ന കുഴിഞ്ഞു ഒട്ടിയ രണ്ടു കണ്ണുകൾ കണ്ടപ്പോൾ ആ വേദന താൻ പാടെ മറന്നു
ആർക്കും ഇഷ്ട്ടപെട്ടിട്ടില്ല കുട്ടിയെ അമ്മ പറഞ്ഞു. ആ കണ്ണുകളിൽ ദാരിദ്ര്യം തീർത്ത ശീലുകൾ തെളിഞ്ഞു കണ്ടു
തന്റെ അമ്മയെ അവളൊന്നു നോക്കി കണ്ണുകൾ കുഴിഞ്ഞു എല്ലുകൾ പുറത്തേക്കു ഉന്തിയ ഒരു രൂപം
പണ്ട് എന്ത് സുന്ദരി ആയിരുന്നു തന്റെ അമ്മ
അവളുടെ മിഴികളിൽ പെയ്യാറായി രണ്ടു തുള്ളികൾ നിന്നിരുന്നു. കുട്ടി കരയുവാ
നല്ലൊരു ദിവസം ആയിട്ട് ആ കണ്ണ് നിറഞ്ഞുലോ
ഹേയ് ഇല്ല അമ്മേ ഞാൻ
അല്ല അമ്മയും മകളും ഇവിടെ നിൽക്കുക ആയിരുന്നോ.
ഞാൻ ഈ വീട് മൊത്തം നിങ്ങളെ തിരഞ്ഞല്ലോ
അല്ല ആരിത്
ത്രേസ്യ അമ്മച്ചിയോ
തൊട്ട് അയല്പക്കത്തെ താമസിക്കുന്നവർ ആണ്
അവർക്ക് മാത്രമേ തന്റെ വീട്ടിൽ എല്ലാരോടും ഇച്ചിരി എങ്കിലും കരുണ ഉള്ളൂ
ശ്യാമളെ നിന്റെ വീട്ടുകാർക്ക് ഒന്നും ഈ ബന്ധം അങ്ങോട്ട് പിടിച്ചിട്ടില്ല അല്ലെ
അതുകേട്ടു അമ്മ അവരെ ദയനീയമായി ഒന്ന് നോക്കി
ആർക്കും അല്ലേലും ആരും അങ്ങോട്ട് രക്ഷപെട്ടു പോകുന്നേ ഇഷ്ട്ടം അല്ല
ഇങ്ങനെയും കുറേ ജന്മങ്ങൾ
എന്റെ മോൾ അതൊന്നും ഓർക്കേണ്ട കേട്ടോ
എന്നും നല്ലത് വരും അവർ തലയിൽ കയ്യ് വെച്ചു അനുഗ്രഹിച്ചു.
രമേശൻ നല്ല ചെറുക്കൻ ആണ്
ത്രേസ്യ അമ്മച്ചിക്ക് ഒറ്റ വിഷമം മാത്രമേ ഉള്ളൂ
മക്കൾ ഇല്ലാത്ത എനിക്കും അതിയാനും മകൾ ആയിരുന്നു നീ
ഇനി നിന്നെ ഒന്ന് കാണാൻ തോന്നിയാൽ മാരാത്തു നീ ഉണ്ടാകില്ലലോ എന്നോർത്ത് ഒരു സങ്കടം
എന്നാലും എന്റെ മോൾക്ക് ഒരു നല്ല ജീവിതം കിട്ടിയതിൽ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ
അതുകേട്ടു അവൾ അവരെ ചേർത്തു പിടിച്ചു
അങ്ങനെ വിവാഹ ദിവസം വന്നു എത്തി
ഒരു ശുഭ മുഹൂർത്തത്തിൽ രമേശ് ചേട്ടൻ തന്റെ കഴുത്തിൽ താലി ചാർത്തി
അങ്ങനെ താനും ഒരു ഭാര്യ ആയി ഈ വീട്ടിൽ എത്തി
അന്ന് മുതൽ ഇന്നുവരെ ഓട്ടത്തോടെ ഓട്ടം ആയിരുന്നു
ചേട്ടന്റെയും കുടുംബത്തിന്റെയും കാര്യം പിന്നീട് മക്കൾ ഉണ്ടായി അവരുടെ വളർച്ചയും മറ്റും
ഇതിനിടയിൽ തന്നെ ഒന്ന് ശ്രെദ്ധിക്കുവാനേ കഴിഞ്ഞു ഇല്ല എന്ന് പറയുന്നത് ആകും സത്യം
പിന്നെ ഇന്നാണ് താൻ തന്നെ ഒന്ന് നോക്കുന്നത് തന്നെ
ചുക്കി ചുളിഞ്ഞ വ യറും ഇടിഞ്ഞു തൂങ്ങിയ മു ലകളും തടിച്ചു വിളറിയ രൂപം
ഇതു താൻ തന്നെ ആണോ അവൾക് അത്ഭുതം അടക്കുവാൻ ആയില്ല
പലപ്പോഴും രമേശ് ഏട്ടൻ പറഞ്ഞിട്ട് ഉണ്ട്
രമേ, നീ സുന്ദരി ആയതു കൊണ്ട് മാത്രം ആണ് അഷ്ടിക്ക് വക ഇല്ലാത്ത മാരാത്തുന്നു ഞാൻ പെണ്ണ് എടുത്തത്
പിന്നെ പിന്നെ ഓരോ രാത്രികളിലും അദ്ദേഹം പറയുന്നു ഉണ്ടായിരുന്നു.
നിന്റെ ഈ രൂപം കാണുമ്പോൾ എനിക്ക് അറപ്പു ഉളവാക്കുന്നു എന്ന്…
ഇന്നു തന്റെ ഭർത്താവ് തന്നെ വിട്ടു വേറെ ഒരു പെണ്ണിന് ഒപ്പം പോയി
അതിനു അദ്ദേഹം പറഞ്ഞ ന്യായം
രമേ ഈ ഇടിഞ്ഞു തൂങ്ങി ആടുന്ന മു ലകൾ ഒരിക്കൽ എനിക്ക് ഹരം ആയിരുന്നു. നിന്റെ ഈ ചുക്കി ചുങ്ങിയ വ യറിൽ ഞാൻ ഒരിക്കൽ മുഖം അമർത്തി കിടന്നിരുന്നു
എന്നാൽ ഇന്നു അതു കാണുമ്പോൾ എനിക്ക് വികാരം അല്ല അറപ്പു ആണ് തോന്നുന്നത് എന്ന്
. അതുകേട്ടു തന്റെ മിഴികൾ കരയണോ ചിരിക്കണോ എന്ന് അറിയാതെ നിന്നു
തനിക് അതിനു മറുപടി പറയണം എന്ന് ഉണ്ടായിരുന്നു
നിങ്ങളുടെ തല മുറയെ പാലുട്ടി വളർത്തിയതാണ് ഈ മു ലകൾ എന്ന്
ഈ വയർ ആകട്ടെ നിങ്ങളുടെ പുതു തലമുറ നിലനിർത്താൻ ആയി ഞാൻ ഒരു ജീവനെ പടുത്തു ഉയർത്തിയതാണ് എന്ന്
ഇതു തന്റെ മാത്രം തെറ്റാണു. താൻ തന്നെ കാണാതെ, അറിയാതെ പോയി.
തന്നെ പോലെ തന്നെ എത്ര രമകൾ ഉണ്ടാകും ഈ ലോകത്തു
അതെ ഉണ്ടാകും തീർച്ചയായും
ഇന്നു താൻ സ്വതന്ത്ര ആണ് ഇനി എങ്കിലും ഈ ശരീരം,തന്റെ അസ്സിസ്ഥം എല്ലാം തനിക് നോക്കണം
അവൾ ആ ചുക്കി ചുളിഞ്ഞു വരണ്ട ആ നvഗ്നമേനിയെ തന്റെ ഇരു കയ്യ്കളാലും ചേർത്ത് പിടിച്ചു
ഇവിടെ പുതിയ ഒരു രമ ജനിക്കുന്നു അവൾ ആ കണ്ണാടിയെ നോക്കി പറഞ്ഞു
്സ്നേഹപൂർവ്വം
ധന്യ
ഇതുപോലെ എത്ര രമകൾ ഉണ്ടാകും അല്ലെ ഈ ലോകത്ത് അവർക്കായി സമർപ്പിക്കുന്നു