മോളൂട്ടിയെ നിർബന്ധിച്ചു വെള്ളം കുടിപ്പിക്കുമ്പോൾ വെറുതെ ചോദിച്ചതാണ് മോളൂട്ടിയുടെ അവിടെ ആരേലും തൊട്ടോ?….

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോ.

തുളസി എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്?

എന്തേലും കാര്യം ഉണ്ടെന്നു മനസിലാക്കുക ബാക്കി നേരിൽ കാണുമ്പോൾ സംസാരിക്കാം.

പിന്നെയും എന്തോ ചോദിക്കാനായി അളകനന്ദ വെമ്പി എങ്കിലും കേൾക്കാത്ത മട്ടിൽ end ബട്ടൺ പ്രെസ്സ് ചെയ്തു തുളസി മൊബൈൽ മേശപ്പുറത്തു വെച്ചു.

*****************

മ്മ, മൂത്രം ഒഴിക്കുമ്പോൾ വേദനിക്കുന്നു.

വെള്ളം കുടിക്കണം എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. ഇന്ന് സ്കൂളിൽ കൊണ്ടുപോയ വെള്ളം മൊത്തം കുടിച്ചോ ?

തുളസിയുടെ ചോദ്യം ചെയ്യലിൽ മോളൂട്ടീ പരുങ്ങി.

വേഗം വാട്ടർ ബോട്ടിൽ ഇങ്ങു കൊണ്ടുവന്നേ അമ്മ നോക്കട്ടെ.

മടിച്ചുമടിച്ചു മോളൂട്ടീ വാട്ടർ ബോട്ടിലുമായി എത്തി.

ഇത്തിരി പോലും കുടിച്ചില്ലല്ലോ ?പിന്നെ എങ്ങനെ വേദന ഉണ്ടാവാതിരിക്കും.

മോളൂട്ടിയെ നിർബന്ധിച്ചു വെള്ളം കുടിപ്പിക്കുമ്പോൾ വെറുതെ ചോദിച്ചതാണ് മോളൂട്ടിയുടെ അവിടെ ആരേലും തൊട്ടോ?

ഇല്ല അമ്മേ.

സത്യം

സത്യം. എന്നിട്ട് അമ്മ ക്ലാസ്റൂമിലെ ക്യാമറ വഴി കണ്ടല്ലോ, അമ്മയുടെ മൊബൈലിൽ കൂടി. മോളൂട്ടീ കള്ളം പറയുക അല്ലേ ?

ഇപ്പോൾ അങ്ങനെ ഒന്നുമില്ല അമ്മേ.

ഇപ്പോൾ എന്ന ആ പ്രയോഗത്തിൽ നെഞ്ചു ക ത്തി എങ്കിലും പുറത്തു കാണിക്കാതെ വീണ്ടും ചോദിച്ചു.

പിന്നെ എപ്പോഴാ ?ആരാണ്

*****************

(വൈകുന്നേരം ക്ലാസ്റൂമിന് വെളിയിൽ അളകനന്ദ കാത്തു നിൽപ്പുണ്ടായിരുന്നു മോളൂട്ടിയുടെ ടീച്ചർ, തുളസിയുടെ കസിൻ അരമണിക്കൂർ അവര് സംസാരിച്ചു അതിനു ശേഷം നന്ദ തുളസിയോട്. )

തുളസി, സോറി.

എന്തിന് ?

ഞാൻ ശ്രദ്ധിക്കേണ്ടതാരുന്നു. ഞാൻ അവരുടെ ക്ലാസ്സ്‌ ടീച്ചർ അല്ലേ ?

നിന്റെ കുഴപ്പം അല്ല ആർക്കും ചിന്തിക്കാൻ പറ്റുന്നതിനപ്പുറം കാര്യങ്ങൾ ആണ് ഇന്ന് കെജി ക്ലാസ്റൂമുകളിൽ നടക്കുന്നത്.

എങ്ങനെ പരിഹരിക്കും എന്ന് എനിക്കും അറിയില്ല. ഒരു കൊച്ചുകുട്ടിയെ എങ്ങനെ ശിക്ഷിക്കും.?മുതിർന്നവർ പെരുമാറുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുക. എല്ലാർക്കും കൂടി ഒരു കൗൺസിലിംഗ് കൊടുക്കാം ഇല്ലേ തുളസി..

മ്മ്. ഡി, ഇനി ശ്രദ്ധിക്കുക. അതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല. ഞാൻ പോകുന്നു കാണാം.

വേദനക്ക് കാരണം വെള്ളം കുടിക്കാത്തതു ആണെങ്കിലും അതിന്റെ വിചാരണയിലൂടെ ചില ചെറിയ അരുതായ്കകൾ ക്ലാസ്സ്‌ റൂമുകളിൽ നടക്കുന്നു എന്നതൊരു സത്യമായി അവശേഷിച്ചു.

*****************

വീട്ടിലോട്ട് മോളുമായി സ്കൂട്ടി ഓടിച്ചു പോകുമ്പോൾ തുളസി പഴയ ചില കാര്യങ്ങൾ ഓർമിച്ചു.

ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ എന്താണ് ?ഇങ്ങനെ വേർതിരിച്ചു ഇരുത്തുന്നതാണ് എറ്റവും വലിയ വിവേചനം.

കൂട്ടുകാരോട് ക്ലാസ്സിലെ സീറ്റ്‌ വിഭജനത്തിനെതിരെ വിദ്യാർത്ഥിനീ ആയ തുളസി പ്രസംഗിക്കുന്നു.

എന്നിട്ടിപ്പോൾ ആ തുളസി തന്നെ കൊച്ചുകുട്ടികളെ പോലും ഒരുമിച്ചു ഇരുത്തണ്ട എന്ന് ആവശ്യപെടുന്നു. എന്തൊരു വിധിവൈപരീതം. ഒരു ചിരിയിൽ സ്വയം പുച്ഛിച്ചു യാത്ര തുടരവേ ഒരു കാര്യം തുളസി ഉറപ്പിച്ചു.

ഇന്ന് തൊട്ടു മക്കളെ മാറ്റി കിടത്തണം. അതിരു വിട്ട പെരുമാറ്റം ഹരിയേട്ടനുമായി മക്കളുടെ മുമ്പിൽ പാടില്ല. കാരണം തനിക്കു മോൾ മാത്രമല്ല മോനും ഉണ്ട്. നാളെ തന്റെ മോനെപ്പറ്റി ഇതുപോലൊരു പരാതിയുമായി വേറൊരു അമ്മ സങ്കടപ്പെടരുത്.

Leave a Reply

Your email address will not be published. Required fields are marked *