Story written by Sowmya Sahadevan
മോളെ സ്ഥിരം കാണിക്കുന്ന ഡോക്ടറെ തന്നെ കാണിക്കണം എന്നത് അഖിൽ നു നിർബന്ധം ആണ്. തീരെ വയ്യായിരുന്നു അവൾക്കു, ഹോസ്പിറ്റലിൽ മുഴുവൻ അഖിലിന്റെ തോളിൽ അവൾ ചേർന്നു കിടന്നു, ലീവ് എടുത്തതായിരുന്നു അവൻ. പക്ഷേ ഓഫീസിൽ നിന്നും നിർത്താതെ ഫോൺ വന്നു കൊണ്ടേ ഇരുന്നു അവനു.
മെഡിക്കൽ ഷോപ്പിൽ നിന്നും കാറിൽ കയറിയ ശേഷം അഖിൽ എന്നോട് ബസിൽ വീട്ടിൽ പോവാൻ പറഞ്ഞു. പോവില്ല എന്നു പറഞ്ഞു ഞാൻ! ജോലി തിരക്കു നിറഞ്ഞ ഫോൺകാളുകൾ കണ്ടപ്പോൾ മനസില്ല മനസോടെ ഞാൻ ആ കാറിൽ നിന്നും ഇറങ്ങി.മഴ ചാറുന്നുണ്ടായിരുന്നു.സ്റ്റാൻഡ് ലേക്ക് ആക്കി തരാം എന്നു പറഞ്ഞിട്ട് ഞാൻ അനുസരിച്ചില്ല അവിടെ തന്നെ ഇറങ്ങി. മെല്ലെ നടന്നപ്പോൾ അകലെ ഫ്ലൈ ഓവർ കണ്ടു.റോഡ് ക്രോസ്സ് ചെയ്യാനായി നിർമിച്ച ആ ഫ്ലൈ ഓവറിൽ അവിടെ ഇവിടെ ആയി നിൽക്കുന്ന ലവേഴ്സ് നെ മാത്രം കണ്ടു. അധികം തിരക്കില്ലാത്തൊരു സമയമായിരുന്നു.
ബസ് എടുക്കാൻ സമയമുണ്ടെന്നു തോന്നുന്നു. മോളു ഉറങ്ങുകയായിരുന്നു. സൈഡ് സീറ്റിൽ ഇരുന്നു കണ്ണുകൾ മെല്ലെ അടഞ്ഞു. പിന്നിലെ സീറ്റിൽ അപ്പോൾ ഒരു പെൺകുട്ടി ഇരുന്നു ഫോൺ ചെയ്യുന്നു,കരയുന്നു. നിനക്ക് നിന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ വയ്യെങ്കിൽ ഞാൻ എന്തു ചെയ്യും?? കാമുകനോട് ആണെന്ന് തോന്നുന്നു. മറുപക്ഷം നിശബ്ദം ആണെന്ന് തോന്നുന്നു. അവൾ വീണ്ടും തുടരുന്നു, നീ നിന്റെ പേരെന്റ്സ് നെ കൊണ്ടു വന്നാലേ ഇതു നടക്കു!
പെട്ടെന്ന് കണ്ടക്ടർ ബസിൽ കയറി വന്നു മഴ പോയി ഈ ഷട്ടർ തുറന്നിട്ടോളൂ എന്നു പറഞ്ഞു ഷട്ടർ തുറന്നു തന്നു.
അലക്ഷ്യമായി പുറത്തേക്കു നോക്കിയപ്പോൾ ഒരു കപ്പിൾസ് ഞങ്ങളുടെ മുന്നിലേക്ക് എത്തി. അവർ വീട്ടിലേക്കു പോവാൻ ബസ് ബസ്നു അരികിലേക്ക് വന്നതായിരുന്നു ലവ് യു പറഞ്ഞു കൊണ്ട് അവൾ ബസ്നരുകിലേക്ക് നടന്നു തുടങ്ങിയപ്പോൾ അവൻ അവളെ വിളിച്ചു,നിത്യാ….. അവൾ അവനരുകിലേക്ക് നടന്നു വന്നു അവൻ അവളോട് പിന്നെയും പറഞ്ഞു ലവ് യു. അവൾ ചിരിച്ചു! ലവ് യു, ബൈ!പിന്നെയും അവൾ മുന്നോട്ട് നടന്നു നിത്യാ…. അവൻ പിന്നെയും വിളിച്ചു,അവൾ ചിരിച്ചു കൊണ്ട് പിന്നെയും തിരിഞ്ഞു അവൻ വീണ്ടും പറഞ്ഞു ലവ് യൂ….
പെട്ടെന്ന് ബസ് എടുത്തു ഞങ്ങൾ മുന്നോട്ടു പോയി, അവർ എപ്പോൾ പോയി എന്നറിയില്ല. അഖിൽ നെ വിളിച്ചു, കുട്ടു… ബസ് കിട്ടിയോ! അവൻ ചോദിച്ചു. അതിനു ഒരു ഉത്തരം മാത്രമേ ഞാൻ പറഞ്ഞുള്ളു, അഖി ലവ് യു….. പിന്നിലെ സീറ്റിലും ആ ലവ് യു പ്രതിധ്വനിക്കുന്നത് പോലെ തോന്നി…..