Story written by Shafeeque Navaz
ഇക്കാ എങ്ങോട്ടാ ഇന്ന് ഞായറാഴ്ച് ആയിട്ട് രാവിലെതന്നെ പോകുന്നത്… ? അകത്ത് നിന്നുള്ള പാത്തുവിന്റെ ശബ്ദത്തിന് കെട്ടിയോൻ നൗഫൽ ഡീ പോത്തേ… ഓഫീസിൽ കുറച്ച് അത്യാവശ്യവർക്ക് ഉണ്ടെന്ന് ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതല്ലേ…. നീ മറന്നോ ?
ഇന്ന് ഒന്ന് പുറത്ത് പോകണം എന്ന് ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞതല്ലേ ഇക്കാ മറന്നോ .. ? ഇക്കാക് ഇപ്പോൾ പഴയത് പോലെ എന്നോട് വല്ല്യ ശ്രെദ്ധയൊന്നും ഇല്ലാ… പത്തു മുഖത്ത് കുറച്ച് വിഷമ ഭാവങ്ങൾ വരുത്തി അത്രയും പറഞ്ഞെങ്കിലും അതേറ്റില്ല…
ഡീ അത്യാവശ്യം ആയത് കൊണ്ടല്ലേ…. പോയിട്ട് വേഗം വരാം എന്ന് പറഞ്ഞ് ആരും കാണാതെ പാത്തുവിന്റെ കവിളിൽ നൗഫൽ ചുംബനം കൊടുത്ത് യാത്ര പറഞ്ഞ് ഇറങ്ങുന്നത് അടുത്ത വീട്ടിലെ റസിയ കണ്ടിട്ട് അടുത്തിരുന്ന കെട്ടിയവനോട് പറഞ്ഞ്…
ദാ നോക്ക് മനുഷ്യ ആ വീട്ടിലെ നൗഫൽ എന്ത് റൊമാന്റിക് ആണ് നിങ്ങൾ ഇവിടെ കുളത്തിൽ ചൂണ്ടയും ഇട്ട് മീനയും കളിപിച്ചിരുന്നോ….
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴക്ക് പൊങ്ങിയ കുളത്തിൽ ചൂണ്ട ഇട്ടിരുന്ന കബീറിനെ നോക്കി റസിയ അങ്ങനെ പലതും പിറുപിറുത്തു അകത്തേക്ക് കയറി പോയ്….
ചൂണ്ട ഇടുന്നതിന്നൊപ്പം തന്നെ ആഴ്ചയിലുള്ള ഒരു ഞായർ കെട്ടിയോൾക്ക് വേണ്ടി മാറ്റിവെച്ച് റസിയയേയും കെട്ടി പിടിച്ചിരിക്കാനാണ് കൂലി പണിക്കാരൻ കബീറിന് എന്നും ഇഷ്ട്ടം…
പക്ഷെ റസിയ അയൾവീടുകളിലെ ജീവിത രീതി ശ്രെദ്ധിച്ചപ്പോൾ സ്വന്തം വീട്ടിലെ കെട്ടിയോന്റെ സ്നേഹം മനസ്സിലാകാതെ പോയ്….
മറുവശത്ത് ആരും ഇല്ലാത്ത ഓഫീസിൽ എത്തിയ നൗഫൽ കൂടെ ജോലിചെയ്യുന്ന സുമിയെ വിളിച്ചു…
ഹലോ.. ഡീ സുമി നീ എവിടെയാ… ?
ഞാൻ വിട്ടിൽ… നീയോ.. ?
ഞാൻ ഓഫീസിൽ.. എന്തായി എല്ലാവരും കല്യാണത്തിന് പോയോ…
ഇല്ലഡാ…. ഇപ്പൾ പോകും പോയ ഉടനെ മിസ്സ് അടിക്കാം…
ഒക്കെ….
നൗഫൽ കുറച്ച് നേരം മുബൈലിൽ കുത്തി കളിച്ചിരുന്നപ്പോൾ വന്ന മിസ്സ് കാൾ കണ്ട് അവളുടെ വീട്ടിലേക്കു പോയ്….
വാഹനം മാറ്റിവെച്ചവൻ ഒരുകള്ളനെ പോലെ അവിടേക്ക് കയറിയപ്പോൾ അവൾ വാതിൽ തുറന്ന് അകത്തേക്ക് ക്ഷണിച്ച് ചോദിച്ചു.. പാത്തുവിനു വല്ല സംശയവും ഉണ്ടോ നൗഫൽ..?
ഏയ്യ്… ഇല്ലാ നിന്റെ കൂട്ട് കാരിയല്ലേ.. അവളൊരു പൊട്ടിയ….
കനം കുറഞ്ഞ ഡ്രസ്സ് അണിഞ്ഞ് കുളിരണിയിക്കുന്ന ശരീരത്തിന്റെ പല ഭാഗങ്ങളും അവനു കാട്ടി നിന്ന സുമിയെ അടിമുടി നോക്കിയവൻ അരികിലേക്ക് ചേർത്ത് പിടിച്ച് ചോദിച്ച് നിന്റെ കെട്ടിയോൻ എപ്പഴാ ടൂർ കഴിഞ്ഞു വരുന്നത്…
ഓഹ് അതോ അതിന് ഇപ്പഴും കുട്ടികളി മാറിയിട്ടില്ല കൂട്ടുകാരുമായ് കറങ്ങാൻ പോയ്‌രിക്കുവാ രണ്ട് ദിവസം കഴിയും….
രണ്ട് പേരുംകൂടെ കൈ കോർത്ത് പിടിച്ചു മുഖത്തോട് മുഖം നോക്കി പരസ്‌പരം ഇരുന്നപ്പോൾ അവൻ അവളുടെ കഴുത്തിലൂടെ വിരലോടിച്ച് വിരലുകൾ അവൻ ആഗ്രവിച്ച പല സ്ഥലങ്ങളിൽ തട്ടി തടഞ്ഞനേരം മുബൈൽ ഫോൺ ബെൽ അടിച്ച് പറഞ്ഞ് ദാ… പാത്തു വിളിക്കുന്നൂ എന്ന്…. തികട്ടി വന്ന വികാരം ഒതുക്കിവെച്ച് അവൻ
സുമിയോട് കൈ കൊണ്ട് മിണ്ടരുത് എന്ന് ആക്ഷൻ കാണിച്ച് ഫോണെടുത്ത് കാതിൽ വെച്ച്…..
മറു വശത്തുനിന്ന് എന്തെക്കെയോ കേട്ട് ഫോൺ കട്ട് ചെയ്ത പരിഭ്രമിച്ച് ഇരുന്ന അവനോട് സുമി.. എന്താ നൗഫൽ എനത് എന്ത് പറ്റി… ?
അവളാ വിളിച്ചത് “പാത്തു”അവൾ ഷോപ്പിംഗ്നു നിൽക്കുവാ വരാൻ ചിലപ്പോൾ വൈകുമെന്ന് പറയാൻ വിളിച്ചതാ…..
ഹാ .ഹാ.. .. അത് എന്തായാലും നന്നായല്ലോ എന്ന് പറഞ്ഞ് നൗഫലിനെ കട്ടിലിൽ തള്ളിയിട്ട് അവൾ അവന്റെ നെഞ്ചിൽ വിരലുകൾ അമർത്തി ചുണ്ടിൽ അമർത്തി ചുംബിക്കാൻ തുടങ്ങിയതും കൈ തട്ടി മാറ്റികൊണ്ടവൻ പരിഭ്രമത്തോടെ വിക്കി വിക്കി പറഞ്ഞ്…
അല്ല സുമി അ..അവൾ പറഞ്ഞത് നി,,, ന്റെ… നിന്റെ കൂടെയാ ഷോപ്പിംഗ്നു പോയത് എന്നാണ്….
ങേ …. എന്റെകൂടെയോ.. സുമി ഒരു ഞെട്ടലോടെ അപ്പോ.. അപ്പോൾ അവളുടെ കൂടെ ആരാ… ??? അവൾ എങ്ങോട്ടാ പോയത്
ഹൃദയത്തിൽ നിറയെ ചോദ്യങ്ങളുമായി ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ച് ദേഷ്യത്തോടെ കലിതുള്ളി പെട്ടന്ന് തന്നെ നൗഫൽ പാത്തുവിന്റെ അരികിലേക്ക് പോയി ഇന്ന് തന്നെ രണ്ടിലൊന്ന് അറിയണമെന്ന് തീരുമാനിച്ച് ഒന്നുകിൽ ഞാൻ.. ഇല്ലങ്കിൽ അവളുടെ കൂടെ ഉള്ളവൻ….
പാത്തുവിന്റെ അരുകിലേക്കുള്ള യാത്രയിൽ നൗഫൽ എന്ന ചതിയനായ ഭർത്താവ് സ്വയം ഉരുവിട്ടു അവൾ “പി ഴച്ചവൾ.
****************
കണ്ടവന്റെ ഭാര്യയുടെ പിന്നാലെ പോയാൽ.. ആഹാ… സ്വന്തം ഭാര്യയെ ആരങ്കിലും നോക്കിയാൽ..അവളൊന്നു കള്ളം പറഞ്ഞാൽ ഓഹോ..
നമ്മുടെ വീട്ടിലെ ഭാര്യയിലും ഭർത്താവിലുമുള്ള സൗന്ദര്യവും സുഖവും സ്നേഹവും കാണാതെ മറ്റൊരു അന്യ സ്ത്രീയെയോ പുരുഷനെയോ തേടി പോകുന്ന എല്ലാവരും ഇടയ്ക്ക് ഇങ്ങനെഒന്ന് ചിന്തിക്കുന്നത് നല്ലതാ….