രാത്രിയുടെ ഇരുട്ടിലും തiമ്മിൽത്തമ്മിൽ കെiട്ടുപിണയുന്ന രണ്ടുശiരീരങ്ങൾ വ്യക്തമായി കണ്ടിരുന്നു…

MASK

എഴുത്ത്:-Jayachandran NT

‘യാഥാർത്ഥ്യങ്ങൾക്കു വിപരീതമായതു കഥകളാകാറുണ്ട്. ചിലപ്പൊഴൊക്കെ കഥകൾക്കു വിരുദ്ധമായിരിക്കും സത്യങ്ങളും.’

ഞാനയാളെ കാണുന്നത് മരണം അതിരുതിരിച്ചു കാത്തിരുന്നൊരു ആശുപത്രിമുറിയിൽവച്ചായിരുന്നു. കുറച്ചു ദിവസങ്ങളായി മണവും രുചിയും അറിയാൻ കഴിഞ്ഞിരുന്നില്ല. തിരക്കുള്ള പ്രദേശത്തൊന്നുമല്ല ആശുപത്രിയെന്നു തോന്നി. വല്ലപ്പോഴുമാണ് ഓരോ വാഹനങ്ങൾ കടന്നു പോകുന്ന ഒച്ച കേൾക്കുന്നത്. കണ്ടെയ്നറുകൾ കയറ്റിപ്പോകുന്ന വലിയ ലോറികൾ ആണെന്ന് ശബ്ദത്തിൽനിന്നു വ്യക്തമാണ്. ലോക്ഡൗൺ അതിൻ്റെ പാരമ്യത്തിലെത്തിയിട്ടുണ്ടാകും.

സൗദിഅറേബ്യയിലേക്കു കടക്കുന്ന ചരക്കുലോറികളാകാം’ എന്ന സംശയത്തിനു കഴമ്പുണ്ട്. കാരണം, റുവൈസിൽനിന്നു സൗദിബോർഡറി ലേക്കു കടക്കുന്നതിനരികിലൊരു മരുഭൂമിയിലാണ് ഞങ്ങളുടെ ലേബർക്യാമ്പ്. അവിടെനിന്നാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്.
അയാൾ ഒരു പാiക്കിസ്ഥാനിയാണ്. മദ്ധ്യവയസ്സ് കഴിഞ്ഞിരുന്നു. ത്രികോണാകൃതിയിൽ നീണ്ടുവളർന്ന താടിരോമങ്ങളിലെങ്ങും കറുപ്പു കാണാനില്ല. വെളളനിറമുളള തുണികൊണ്ട് ചുറ്റിക്കെട്ടിയ തലപ്പാവിനും മാസ്ക്കിനുമിടയിൽ കണ്ണുകളും നെറ്റിയുടെ പകുതിയുംമാത്രമാണ് ദൃശ്യമായിട്ടുള്ളത്.

സാധാരണമായി, വൃത്തിയില്ലാത്ത വേഷവും മുഷിഞ്ഞ മണവുമായി കാണാറുണ്ടായിരുന്ന വെറുമൊരു പാiക്കിസ്ഥാനി പട്ടാണിയല്ലായിരുന്നു. സുന്ദരനും ആരോഗ്യവാനുമാണ്. വെള്ളനിറമുള്ള പൈജാമയും കുർത്തയും. ഒരു തരിമ്പുപോലും കറ കാണാനില്ല. ശിരസ്സിനു ചുറ്റുമുള്ള അദൃശ്യമായ ഓറപോലെ വെളുത്ത വസ്ത്രത്തിൽനിന്നൊരു പ്രഭാവലയം പ്രസരിക്കുന്നുണ്ട്. അവരുടെ നാട്ടിൽ സ്ത്രീകളുടെ കണ്ണുകൾമാത്രം പുറത്തുകാണാൻ കഴിയുന്ന വിധമാണ് വസ്ത്രവിധാനങ്ങളെന്നും സ്വന്തം വീടിനുള്ളിൽപോലും അത്തരം വേഷവിധാനങ്ങളാണ് അവർ അണിയുന്ന തെന്നും അതുകൊണ്ടുതന്നെ ലഭ്യമാകുന്ന സ്വാതന്ത്ര്യങ്ങളിൽനിന്നാണ് ചില ശീലങ്ങൾ ഉണ്ടാകുന്നതെന്നും പിന്നീട് തോന്നിയിരുന്നു.

ആദ്യത്തെ സംശയം, ഒരപരിചിതനോട് എന്തിനയാൾ സ്വന്തംകഥ തുറന്നു പറയുന്നു എന്നതായിരുന്നു. പല ഉത്തരങ്ങളും കിട്ടി. അയാൾക്കു ചുമയും ശ്വാസംമുട്ടലും കൂടുതലാണ്. രോഗം മൂർച്ഛിച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടുന്നുണ്ടാകും. അടുത്ത ഊഴം അയാളിലേക്കെത്തുമെന്ന ഭയം തോന്നിയിട്ടുണ്ടാകാം. അതിൻ്റെ അരിശമോ ദേഷ്യമോ സങ്കടമോ ഒക്കെ പറഞ്ഞു തീർക്കുകയാണ്. സംസാരിക്കുമ്പോൾ അയാളുടെ തൊണ്ടയിടറുകയും കണ്ണുകളും നിറയാറുണ്ട്. പറഞ്ഞുനിറുത്തി നെഞ്ച് പറിഞ്ഞുപോകുന്നതുപോലെ ചുമയ്ക്കും. അപ്പോഴാണ് സുന്ദരിയായ നഴ്സ് കടന്നുവന്നത്. അവൾ അയാളെ സ്നേഹത്തോടെ ശകാരിക്കു കയും ബെഡിൽ കൊണ്ടുകിടത്തുകയും ചെയ്തു.

‘രണ്ട്, ഇങ്ങനെ പറയുന്നതിലൂടെ അയാളെന്തോ ആശ്വാസം കണ്ടെത്തുന്നുണ്ട്. സ്നേഹിച്ചുപോയവരെ വെറുക്കപ്പെടാനുള്ള കുതന്ത്രമാകാം.

അയാൾ വിവാഹിതനാണെന്നും ഒരുവർഷം ഭാര്യയുമായി ഒരുമിച്ചു കഴിഞ്ഞെന്നും അതിനുശേഷം ആ പെൺകുട്ടി മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നുമാണ് അയാൾ പറഞ്ഞത്. അതിനുശേഷമാണ് അയാൾ കടൽ കടന്നിവിടെ ഇവിടെ എത്തിയത്.വർഷങ്ങളായി. പിന്നീട് തിരിച്ചുപോയിട്ടില്ല.

ഇത്രയും, വലിയൊരു അതിശയമായി തോന്നിയില്ല. സ്വാഭാവികം എന്നു തോന്നണമെങ്കിൽ തക്കതായ ഒരു കാരണവും വേണമായിരുന്നു.
അതിനെല്ലാമാക്കം കൂട്ടുന്നതായിരുന്നു തുറന്നു പറച്ചിലിൽ മുഖം ചുളിഞ്ഞുപോയ ആ നിമിഷങ്ങൾ.

“പിന്നീട് നിങ്ങളൊരിക്കലും അവരെ കണ്ടിട്ടില്ലേ?”

”ഇല്ല, നാട്ടിൽ അവർ ഒരുമിച്ച് ജീവിക്കുന്നു. നാലുകുട്ടികളായിട്ടുണ്ട്.
ജീവിക്കട്ടെ, ആദ്യമൊക്കെ എനിക്കവരെ കൊiല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു. അതിന് ശ്രമിച്ചതുമാണ്. രാത്രിയുടെ ഇരുട്ടിലും തiമ്മിൽത്തമ്മിൽ കെiട്ടുപിണയുന്ന രണ്ടുശiരീരങ്ങൾ വ്യക്തമായി കണ്ടിരുന്നു. ഒരു വെiടിയുണ്ട മതിയായിരുന്നു രണ്ടുപേരുടെയും ദേഹം തുiളച്ചുപോകാൻ. നെഞ്ചിടിപ്പ് കൈകളിലേക്കെത്തിച്ച വിറയലും നിറഞ്ഞ കണ്ണുകളും ചiതിച്ചു. വെiടിയുണ്ടകൾ ഉന്നംതെറ്റിയെങ്കിലും ഒരെണ്ണം അവളുടെ കാതുതുളച്ചിരുന്നു.കഷ്ടിച്ചവർ രക്ഷപ്പെട്ടു പിന്നെ!”

അത്രയും പറഞ്ഞയാൾ നെടുവീർപ്പിട്ടു. എനിക്കയാളോടു സഹതാപം തോന്നി. പാവം, എത്ര മനോവേദന അനുഭവിച്ചിട്ടുണ്ട്. അപ്പോഴേക്കും മാലാഖയെപ്പോലെ ആ നഴ്സ് വീണ്ടും കടന്നുവരുകയും അത്രയുംനേരം രൗദ്രമായും ദീനമായും തളർന്നുപോയ അയാളുടെ മുഖത്ത് ചെമപ്പു പടർന്ന് ഊർജ്ജസ്വലമായി മാറുകയും ചെയ്തു.അവൾ! അയാളുടെ നാട്ടുകാരിയായിരിക്കുമോ! സ്വന്തക്കാരിയാണോ? നേരത്തെ പരിചയ മുള്ളതാണോ ആരായിരിക്കും!’ പലതരം സംശയങ്ങൾ.അല്ലെങ്കിൽ അയാൾക്കവളോടും‌ തിരിച്ചുമുള്ള വികാരമെന്താണ്? സംശയങ്ങൾ ഒളിച്ചു വച്ചില്ല. ചിലതൊക്കെ ചോദിച്ചു. പലതിനും ഉത്തരങ്ങൾ ഇല്ലായിരുന്നു. പറഞ്ഞ ഉത്തരങ്ങൾക്കുള്ള ചോദ്യം പിന്നീട് വേണ്ടിയിരുന്നില്ലെന്നും തോന്നി.”അവർക്ക് ആ രാത്രിയിൽമാത്രം പെട്ടെന്നൊരു തെറ്റുപറ്റിയതാണെങ്കിലോഒന്നുക്ഷമിക്കാൻ ശ്രമിക്കാമായിരുന്നില്ലേ?”

ചോദ്യം കേട്ടു, ആദ്യമയാൾ ക്രുiദ്ധനായി കുറെ സംസാരിച്ചു. പിന്നീടയാളുടെ ഒച്ചയടഞ്ഞു. ശാന്തമായി. ശബ്ദമടക്കിപ്പിടിച്ച് വിവാഹരാത്രിയിലെ അനുഭവം പങ്കുവെച്ചു.

”ഏതൊരു മുന്നൊരുക്കങ്ങളും ഉണ്ടായില്ല. തമ്മിൽ പു ണർന്നില്ല. ചുംബ നങ്ങൾ കൈമാറിയില്ല. വസ്ത്രങ്ങiളഴിച്ചു നiഗ്നരായില്ല. ഒരു പ്രലോഭനവും ഇല്ലാതെയാണ് അവൾ അങ്ങനെ ചെയ്തത്. ഈ രുചിയെനിക്കിഷ്ട മാണെന്നും പറഞ്ഞു. എന്തായിരുന്നതിനർഥം?”

പെട്ടെന്നു മുഖം ചുളിഞ്ഞുപോകുകയും ഒരു സ്തംഭനാവസ്ഥയിൽ എത്തപ്പെട്ടതിൽനിന്നു തിരികെയെത്താൻ ഞാനൽപ്പസമയമെടുത്തു. അയാളുടെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. അല്ലെങ്കിൽ അറിയില്ലെന്നു നടിച്ച് ഞാൻ തലയാട്ടുകയായിരുന്നു.

‘അന്ന് എന്തൊക്കൊയോ സ്വപ്നങ്ങൾ കണ്ടു. പകുതിയിൽ മുറിഞ്ഞ സ്വപ്നം തലച്ചോറിൻ്റെ സന്ദേശമനുസരിച്ച് ശരീരത്തിനെ ഉണർത്തി യപ്പോൾ മുറിക്കുള്ളിൽ നേരിയ വെട്ടം മാത്രമാണുണ്ടായിരുന്നത്. എസി യുടെ മൂളൽ ശബ്ദം. ഞാനും അയാളും അല്ലാതെ മുറിക്കുള്ളിൽ മൂന്നാമതൊരാളിൻ്റെ സാന്നിദ്ധ്യം ഉള്ളതുപോലെ. ആദ്യം നെഞ്ചിനുള്ളിൽ ഒരു തീiയാളി. മiരണമാണോ? കാറ്റിലാടുന്ന കർട്ടനപ്പുറത്തെ ബെഡി ലേക്കു ഭീതിയോടെ നോക്കി. അയാൾ മൂടിപ്പുതച്ച കമ്പിള്ളിപ്പുതപ്പി നുള്ളിലാരോ കൂടിയുണ്ടെന്നുറപ്പാണ്. മുറിയിലൊരു സുഗന്ധം നിറഞ്ഞു.
പെട്ടെന്ന് ഭയം മാറി. സന്തോഷമായി. മണമറിയാനുള്ള കഴിവ് തിരിച്ചു കിട്ടിയിരിക്കുന്നു. രോഗമുiക്തനായിരിക്കുന്നു. ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നെങ്കിലും ഒരാൾ മുറിയിൽ നിന്നിറങ്ങിപ്പോകുന്നതും. അടക്കിപ്പിടിച്ച സംസാരങ്ങളും ഞാനറിഞ്ഞിരുന്നു. പിന്നീടെപ്പൊഴോ ഉറങ്ങിപ്പോയി.പുലരിയിൽ നിറപുഞ്ചിരിയുമായി അവൾ കടന്നു വന്നു.

”ഇന്നു നിങ്ങൾക്കു പോകാമല്ലോ റിസൾട്ട് നെഗറ്റീവായിരിക്കുന്നു.”

‘നെഗറ്റീവ്!’ എന്നു കേട്ടു സന്തോഷമുണ്ടായ നിമിഷം. അവൾ അരികിലെത്തിയപ്പോൾ തലേരാത്രിയിൽ പരിചിതമായ പെർഫ്യൂമിൻ്റെ മണം മുറിയിൽ ഉണ്ടായിരുന്ന നിഴലിൻ്റെ രൂപം വ്യക്തമാക്കിത്തന്നു. തലച്ചോറിനുള്ളിൽ പൊടിപിടിച്ചു കിടന്ന വെറുപ്പിൻ്റെ ഹോർമോണു കളുണർന്നു. അവളുടെ സ്പർശനത്തിൽ അരോചകം തോന്നി.
”പുറത്തെവിടെയെങ്കിലും വച്ചുകണ്ടാലും തിരിച്ചറിയില്ലല്ലോ
ഇപ്പോഴാണേൽ രോഗവും ഭേദമായിട്ടുണ്ട്. ഭയമില്ലെങ്കിൽ ഈ മുഖം മൂടിയൊന്നു മാറ്റി നമുക്കു തമ്മിൽ കണ്ടുപിരിയാമായിരുന്നു.”
പറഞ്ഞതു സത്യമായിരുന്നു. മുഖം പാതിമറച്ച മാസ്ക്കിനപ്പുറം കണ്ണുകൾ മാത്രമായിരുന്നു ദിവസങ്ങളായുള്ള പരിചിതം. ആദ്യം മാസ്ക്ക് മാറ്റിയതും വരണ്ട ചുണ്ടുകൾ കടിച്ചു നനച്ചതും ഞാൻതന്നെയാണ്. അൽപ്പം മടിയോടെയാണെങ്കിലും അയാളുമത് ഊരിമാറ്റി. മനസ്സിലുണ്ടായിരുന്ന മുഖമായിരുന്നില്ല അയാളുടേത്. ഒരു പക്ഷേ, അയാൾ എന്നെ കാണുന്നതും അങ്ങനെയായിരിക്കാം.

ഹെയർക്യാപ്പഴിച്ച് തലമുടി സ്വതന്ത്രമാക്കിയതിനുശേഷമാണ് അവൾ മാസ്ക്കഴിച്ചത്. അയാൾ പെട്ടെന്ന് അസ്വസ്ഥനായി. എന്തോ പിറുപിറുക്കുന്നു മുണ്ടായിരുന്നു. അവളുടെ മുഖം അയാൾക്ക് അപരിചിതമല്ലെങ്കിലും അക്ഷരാർത്ഥത്തിൽ ഇതുവരെ ഞാനറിഞ്ഞ കഥകൾക്കെല്ലാം വിരുദ്ധമായിരുന്നു.

ഒരുനിമിഷംകൊണ്ട് അയാൾ പങ്കുവച്ചിരുന്ന കഥകൾ യാഥാർത്ഥ്യത്തിനു വിപരീതമായി തെളിഞ്ഞുവന്നു. അയാളുടെ വെളുത്ത വസ്ത്രത്തിൽ നിറയെ കറയടാളങ്ങൾ.

ഞാൻ യാത്ര പറഞ്ഞു, ”പൊയ്ക്കോട്ടെ?” അയാൾക്കൊരു ഭീതി നിറഞ്ഞതുപോലെ സ്വാർത്ഥതയോടെ അവൻ്റെ കൈവിരലുകൾ കോർത്തുപിടിച്ചു. അവൾ! അവനായി മാറിയപ്പോൾ ഒറ്റനിമിഷം കൊണ്ടാണ് കഥ മാറിയത്. അയാൾ പറഞ്ഞതെല്ലാം കളവായി മാറിയത്. സത്യം! കഥയ്ക്കു വിരുദ്ധമായ യാഥാർത്ഥ്യമായി മാറിയത്. മുഖംമൂടിയും തലപ്പാവും മാറ്റിയപ്പോൾ അയാളുടെ ഒരു കാത് വെiടിയുiണ്ടയേറ്റു ചിതറിയപോലെ പകുതി മാത്രമാണുണ്ടായിരുന്നത്. ഇന്നുവരെ കാണാത്തൊരു സ്ത്രീയോട് അഗാധമായ പ്രേമമെനിക്കുണ്ടായി.
അവളുമായി ഒളിച്ചോടാനാഗ്രഹിച്ചു. നിറഞ്ഞ കണ്ണുകളും വിറയാർന്ന കൈകളിൽ തോiക്കു ചൂണ്ടിനിൽക്കുന്ന അവളുടെ രൂപവും മനസ്സിലേക്കെത്തി. രണ്ടു വെiടിയുiണ്ടകൾ പായുന്ന ഒച്ച. ചെവി മുiറിയുന്നൊരാളിൻ്റെ ആർത്തനാദം. അയാൾ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ച കഥ അവിടെ ഉപേക്ഷിച്ച് യാഥാർത്ഥ്യവുമായി ഞാൻ പടിയിറങ്ങി.

എന്നിട്ടും ഒരു സംശയം ബാക്കിയായി. ‘ഒരു പുരുഷന് മറ്റൊരു പുരുഷനെ ഇത്രയും സ്വാർത്ഥമായി ഇഷ്ടപ്പെടാനും കാiമിക്കാനും കഴിയുമായിരുന്നോ!’

Leave a Reply

Your email address will not be published. Required fields are marked *