രാവിലെയും മിഷ്ടിയെ കാണാൻ ഞാൻ പോയി. അപ്പോഴും അവർ ആ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തിട്ടില്ലായിരുന്നു. ബ്ലഡ്‌ ടെസ്റ്റിനുള്ള പൈസ ഇല്ലയെന്നു അവർ പറഞ്ഞു……

_upscale

മിഷ്ടി

Story written by Sowmya Sahadevan

കുറച്ചു ഹിന്ദി സംസാരിക്കാൻ അറിയാമെന്ന കാരണത്താൽ തന്നെ ഏതെങ്കിലും ഹിന്ദിക്കാര് പേഷ്യൻറ്സ് വന്നാൽ സെറീന സിസ്റ്റർ എന്നെ വിളിക്കുന്നത് പതിവാണ്.പീഡിയാട്രിക് ഐ സി യു വിലെ പുതിയ കുഞ്ഞിന്റെ ഡീറ്റെയിൽസ് ചോദിക്കാനായിരുന്നു എന്നെ വിളിച്ചത്. നൈറ്റ്‌ കഴിഞ്ഞു ഡ്യൂട്ടി ഹാൻഡ്ഓവർ ചെയ്തോണ്ടിരിക്കുമ്പോളാണ് വിളി വന്നത്.സെറീന സിസ്റ്റർ പറഞ്ഞാൽ എനിക്ക് ഒഴിഞ്ഞുമാറാനാവില്ല.

ഡ്യൂട്ടി കഴിഞ്ഞു ഞാൻ പി ഐ സി യു വിലേക്കു നടന്നു. വാതിൽ തുറന്നാൽ ഒരു ചെറിയ വരാന്തക്കിരുപുറവുമായി രണ്ടു മുറികളിൽ 4 ബെഡുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. നിറയെ കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന മുറി ഒരു കിണ്ടർ ഗാർഡൻ പോലെ തോന്നിപ്പിച്ചു. രണ്ടു സൈഡിലും അഴികളുള്ള വീതി കുറഞ്ഞ കട്ടിലിൽ ഒരു അമ്മയും കുഞ്ഞും ഉറങ്ങുന്നു.

സെറീന സിസ്റ്റർ അടുത്തേക്ക് വന്നു, നീ വന്നോ?? ഒന്നിങ്ങു വന്നേ… ഇന്നലെ അഡ്മിറ്റ്‌ ആക്കിയതാണ് ഒരു കുഞ്ഞിനെ അതിന്റ അച്ഛന് ഒരു റെസ്പോൺസിബിലിറ്റി ഇല്ലാത്ത പോലെ ഇവരെ ഇവിടെ ആകിയിട്ടു പോയി. ആ പെണ്ണിന് ആണേൽ ഒന്നും മനസിലാവുന്നില്ല. കുഞ്ഞിനെണേൽ തീരെ ബ്ലഡ്‌ ഇല്ല.

അവർക്ക് എങ്ങിനെ മനസിലാവും അവരുടെ ഭാഷയിൽ ചോദിക്കണ്ടേ? അല്ലാതെങ്ങനെയാ

കളിയാക്കല്ലേ!! നീ ഒരു ഹിന്ദികാരനെ പ്രേമിച്ചതിനു ഇങ്ങനീയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ. സിസ്റ്റർ എന്നെ കളിയാക്കിയതാണെങ്കിലും എനിക്ക് അത് നൊന്തു.

സോറി! നീ ഒന്നു വാ… സിസ്റ്റർ എന്നെ വീണ്ടും വിളിച്ചു. അപ്പുറത്തെ മുറിയിലായിരുന്നു ആ കുഞ്ഞു ഉണ്ടായിരുന്നത്.

2 വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞ് അമ്മയുടെ മടിയിൽ ഉറങ്ങുന്നു.വെളുത്തു മെലിഞ്ഞു സുന്ദരിയയൊരു പെൺകുട്ടി.അമ്മയും മകളും സുന്ദരിയായിരുന്നു.

കുഞ്ഞിനു എന്തു പറ്റി ??

അവർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും സ്‌ജെസ്റ് ചെയപ്പെട്ട് വന്നതാണെന്ന് പറഞ്ഞു റിപ്പോർട്ട്‌ കാണിച്ചു തന്നു.

കുഞ്ഞിന് 4 വയസ്സായെന്നും, രക്തം തീരെ ഇല്ലെന്നു പറഞ്ഞു. എന്തെങ്കിലും ചെയ്യണം എന്നു എന്നോട് പറഞ്ഞു.

ഞാൻ സെറീന സിസ്റ്ററെ നോക്കി!

2വയസ്സ് മാത്രം തോന്നിപ്പിക്കുന്ന ഈ കുഞ്ഞിന് 4 വയസ്സൊ? കുഞ്ഞിന് ഇപ്പോഴും കഴുത്തുറച്ചിട്ടില്ല, ഭക്ഷണം ഒന്നും കൊടുക്കുന്നില്ല, വെറും പാലു മാത്രമാണ് അവർ കൊടുക്കുന്നത്. മുiലപ്പാലും കൊടുത്തിട്ടില്ലെന്നു അവർ പറഞ്ഞു. അത് മാത്രമല്ല ഓട്ടീസം ബാധിച്ച കുഞ്ഞാണ്.

കുഞ്ഞിന് ഇതു വരെയും എന്താ ഒന്നും കഴിക്കാൻ കൊടുക്കത്തെ എന്നു എന്നോട് ചോദിക്കാൻ പറഞ്ഞു സെറീന സിസ്റ്റർ

കുഞ്ഞ് ഒന്നും കഴിക്കില്ല വായ തുറക്കില്ല എന്നു അവൾ പറഞ്ഞു.

ചില ചോദ്യങ്ങൾക്ക് അവൾ കേൾക്കാത്തത് പോലെയിരുന്നു.

അതിനിടയിൽ കുഞ്ഞ് കരഞ്ഞു. ശ്വാസമെടുക്കാതെ നിർത്താതെ കരയുന്നു കുഞ്ഞ്. വില്ലുപോലെ വളഞ്ഞു നിന്നു കരയുന്നത് കാണുമ്പോൾ തന്നെ അസ്വസ്ഥത തോന്നി.

മീട്ടി രോ മത്! മേരാ ബച്ചി രോ മത്!!

ഇരുപത്തിനോട് അടുത്തു വയസു മാത്രമുള്ള ആ പെൺകുട്ടി ആ കുഞ്ഞിനെ മാiറോടു ചേർത്തു.

ഞങ്ങൾ നഴ്സിംഗ് സ്റ്റേഷനിലേക്ക് നടന്നു. എന്താ ലെ? ശ്ശോ!നല്ലൊരു കുഞ്ഞ്!

എന്ത്? കുഞ്ഞിന് ഒന്നും കഴിക്കാൻ കൊടുക്കാതെ വരുത്തി വച്ചിരിക്കന്ന താണ് ഇതൊക്കെ “ന്യൂട്രിഷണൽ അനിമിയ “.

സിസ്റ്റർ നല്ല ദേഷ്യത്തിലായി.

ഞാൻ ഇറങ്ങട്ടെ, സമയം പോയി.ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വൈകുന്നേരം ചോദിക്കാം . സിസ്റ്ററെ ആ കുഞ്ഞിന്റെ പേരെന്താ? ഇപ്പോൾ കണ്ട കുഞ്ഞിന്റെ?

“മിഷ്ടി “

” മിഷ്ടി “

ആഹ് എന്താ പഴയ ആളെ ഓർമ്മ വരുന്നോ? സിസ്റ്റർ എന്നെ വീണ്ടും കളിയാക്കി.

വോൾടേജ് കുറഞ്ഞൊരു ചിരി മാത്രം നൽകികൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി.

സിസ്റ്റർക്ക്‌ എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുള്ള പരിചയം ആയിരുന്നു. എന്റെ സീനിയർ ആയിരുന്നു കോളേജിൽ…

” മിഷ്ടി ” ആ പേര് മാത്രം എന്തോ മനസ്സിൽ നിറഞ്ഞു നിന്നു. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ ഓർമകളും.

ഞാൻ നവീൻ നെ സ്നേഹിച്ചിരുന്നകാലത്ത്, ഞങ്ങൾക് ഉണ്ടാവുന്ന കുഞ്ഞിന് ഇടാൻ അവൻ കണ്ടുപിടിച്ച പേരായിരുന്നു ഇത്. അപ്പോഴൊക്കെ വായിച്ചിരുന്നതെല്ലാം ബംഗാളി നോവലുകളുടെ പരിഭാഷ ആയിരുന്നു. ഞാൻ ആ കഥകൾ ഇങ്ങനെ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും എല്ലാം കൂടെ അവനോട് പറയും. അവൻ കൊറേയെല്ലാം കേട്ടിരുന്നു അവസാനം പറയും സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ പോവാം എന്നു.

ഒരു ക്യാമ്പസ്‌ ലവ് സ്റ്റോറിയുടെ എല്ലാ ഭംഗിയോടെയും ഞങ്ങൾ സ്നേഹിച്ചിരുന്നു. പരിചയമില്ലാത്ത നഗരത്തിൽ, പരിചയമില്ലാത്ത ഭാഷയിൽ അവൻ എന്റെ ഉള്ളിൽ ഒരു കൂട് കൂട്ടി. ദേശാടനക്കിളിയെ പോലെ കോഴ്സ് കഴിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ നിന്നും എന്നെ പറത്തിവിടുകയും ചെയ്തു. ഞാൻ മാത്രം ഇപ്പോഴും ആ കൂട് ഇടക്ക് പൊടിതട്ടും….

ശരിക്കൊന്നു കണ്ണടക്കാൻ പറ്റിയില്ല ആ കുഞ്ഞിന്റെ മുഖമായിരുന്നു മനസ്സിൽ..

ഡ്യൂട്ടിക്ക് കയറുന്നതിനു മുൻപ് ഞാൻ മിഷ്ടിയെ കാണാനായി പി ഐ സി യു വിലേക്കു കയറി. സെറീന സിസ്റ്റർ എത്തിയിരുന്നില്ല. ഡ്യൂട്ടിയിലു ണ്ടായിരുന്ന സിസ്റ്റർജി എനിക്ക് ബ്ലഡ്‌ ടെസ്റ്റിന്റെ പേപ്പർ തന്നിട്ട് ഇത് പുറത്തു പോയി ചെയ്യണമെന്നു അവരെ പറഞ്ഞൂ മനസിലാക്കാൻ ഏല്പിച്ചു. ബ്ലഡ്‌ എടുക്കാൻ അവർ ഇവിടെ വരുമെന്നും,പണം മാത്രം അവടെ അടച്ചാൽ മതിയെന്നും അവളോട് പറഞ്ഞു.

അതിനെല്ലാം അവൾ തലയാട്ടി സമ്മതിച്ചു. പക്ഷെ അവരെ ഒരു രൂക്ഷ ഗന്ധം തോന്നി, അവളോട് ഞാൻ കുളിക്കാൻ പറഞ്ഞു.

വസ്ത്രങ്ങൾ ഇല്ലെന്നും, രാവിലെ പോയ ഭർത്താവ് ഇതുവരെ വന്നി ട്ടില്ലെന്നും അവൾ എന്നോട് പറഞ്ഞു.

ദിദി, മേരെ ബച്ചി?

ഒന്നും പറ്റില്ല, ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യൂ എന്നിട്ട് ചികിത്സ തുടങ്ങാം എന്നു പറഞ്ഞു.

രാവിലെയും മിഷ്ടിയെ കാണാൻ ഞാൻ പോയി. അപ്പോഴും അവർ ആ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തിട്ടില്ലായിരുന്നു. ബ്ലഡ്‌ ടെസ്റ്റിനുള്ള പൈസ ഇല്ലയെന്നു അവർ പറഞ്ഞു, പൈസ ഞാൻ കൊടുത്തു അപ്പോൾ തന്നെ അവരെ ഞാൻ ലാബ് ലേക്ക് പറഞ്ഞയച്ചു. കുഞ്ഞിന്റെ ഡ്രസ്സ്‌ എടുത്തു തരാൻ പറഞ്ഞു, അവരോട് കുളിച്ചിട്ട് വരാനും പറഞ്ഞു.

ബേബി വൈപ്പസ് കൊണ്ട് ഞാൻ ആ കുഞ്ഞിനെ തുടച്ചു വൃത്തിയാക്കി ഡ്രസ്സ്‌ മാറ്റി കൊടുത്തു.

സെറീന സിസ്റ്റർ ദേഷ്യത്തിലായിരുന്നു.

നീ വെറുതെ ആവശ്യമില്ലാത്തതൊക്കെ ചെയ്യും.അവൾക്കു എന്തിനാ പൈസ കൊടുത്തത്. ഇന്നലെ അവളുടെ ഭർത്താവിനെ അനേഷിച്ചു കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും ആളുകൾ വന്നിരുന്നു ബിൽ പെൻഡിങ് ഉണ്ടെന്നു പറഞ്ഞു.അവളുടെ അതേ പ്രായമുള്ള ഒരു ചെറിയ ചെറുക്കനാണ് ഭർത്താവ്. അവന്റെ കൈയിൽ എവിടെന്നാ അവിടുത്തെ ബിൽ അടക്കാനുള്ള പണം.

സാരമില്ല സിസ്റ്റർ, ഒരു കുഞ്ഞിനു വേണ്ടിയല്ലേ… എനിക്ക് ചെലവാക്കാൻ വേറെ കുഞ്ഞുങ്ങളും ഇല്ലാലോ.

വൈകുനേരം ഞാൻ കുറച്ചു ക്യാരറ്റ് വേവിച്ചു മിക്സിയിൽ അടിച്ചു ജ്യൂസ്‌ ആക്കി ഒരു ഫീഡിങ് ബോട്ടിലിൽ എടുത്തു മിഷ്ടിക്ക് വേണ്ടി.

മിഷ്ടി ക്ക് ഫീഡിങ് തുടങ്ങാൻ ഡോക്ടർ പറഞ്ഞിരുന്നു.ജ്യൂസ്‌ എന്റെ മുന്നിൽ വച്ചു തന്നെ ഞാൻ ഫീഡ് ചെയ്യിപ്പിച്ചു. ആദ്യം ഒന്നു രണ്ടു ദിവസം ബുദ്ധിമുട്ടിയെങ്കിലും കുഞ്ഞ് മെല്ലെ കഴിച്ചു തുടങ്ങി.പിന്നെ അതൊരു പതിവാക്കി ഞാൻ.

ഈവെനിംഗ് ഡ്യൂട്ടി കഴിഞ്ഞു ഞാൻ ഐ സി യു വിലേക്കു നടന്നു. അനിത ഭർത്താവിനോട് സംസാരിച്ചു നില്കുന്നത് കണ്ടു. ഒരു ചെറിയ പയ്യൻ, രണ്ടു പേരും കോളേജ് സ്റ്റുഡന്റസ് നെ പോലെയുണ്ട്. കോൺട്രാക്ട് പണിക്കു വന്നിരിക്കുന്ന ഒരു ഹിന്ദിക്കാരൻ പയ്യൻ.

മിഷ്ടി ഉറങ്ങുകയായിരുന്നു, ഞാൻ ഇപ്പോൾ ഇടയ്ക്കു അവളെ എടുക്കാരുണ്ട്. നെഞ്ചോരം ചേർന്നു കിടക്കും അവൾ വല്ലാത്തൊരു സുഖം തോന്നും. ഉണർന്നാൽ കരയും കരഞ്ഞാൽ അവൾക്കു അവളുടെ അമ്മയെ മാത്രമേ പറ്റു ശ്വാസം എടുക്കാതെ കരയും കുട്ടി.

പശുവിൻ പാലു മാത്രം എന്തുകൊണ്ടാണ് കുഞ്ഞിനു കൊടുക്കുന്നതെന്ന് ഞാൻ അനിതയോട് ചോദിച്ചു. ഒരുപാട് തവണ ചോദിച്ചിരുന്നത് കൊണ്ടാവാം അവൾ എന്നോട് പറഞ്ഞു തുടങ്ങി.

ദിദി, യെ ഉസ്‌ക ബച്ചി നഹി!

ഏഹ്??

ആ അവൾക്കു 15 വയസ്സായപ്പോൾ അവളെ ഒരു 35 കാരന് വീട്ടുകാർ വിവാഹം ചെയ്തു കൊടുത്തു. അയാളുടെ കുഞ്ഞാണ് ഇത്. ശരിക്കും ഭക്ഷണവും ചികിത്സയും ഇല്ലാതെ പീiഡനങ്ങൾക്കുംവേദനകൾക്കും ഇടയിൽ അവളുടെ പ്രസവം നടന്നു.കുഞ്ഞിനു വയ്യാത്തതാണെന്നു അറിഞ്ഞതോടെ അയാൾക് ഇവളും ഒരു ഭാരമായി.ഇപ്പോൾ കൂടെയുള്ളത് പഴയ കാമുകനായായിരുന്നു. കുഞ്ഞിനെ എവിടെയേലും ഉപേക്ഷിച്ചു വേറെ ജീവിതം തുടങ്ങാനാണ് അവൾ ഇവനോടൊപ്പം വന്നിരിക്കുന്നത്. ഇവിടെത്തെ ഹോസ്പിറ്റലുകളിൽ കുഞ്ഞിന് ഉപേക്ഷിച്ചാൽ സുരക്ഷിതമായി ആരെങ്കിലും നോക്കുമെന്ന് അവളെ അവൻ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നു.മൂക്ക് തുടച്ചുകൊണ്ടു അവൾ തുടർന്നു കൊiല്ലാൻ അവൻ പറയുന്നില്ലല്ലോ….

എന്റെ ശiരീരം ആകെ മരവിച്ചു പോയി എല്ലാം കേട്ടപ്പോൾ. അങ്ങനെ യൊന്നും ചെയ്യല്ലേ. എവിടേക്ക് ഓടിപോയാലും നിങ്ങളെ പോലീസ് കണ്ടെത്തുമെന്നു ഞാൻ അവളോട് പറഞ്ഞു. കുഞ്ഞിനെ ആരും നോക്കില്ലെന്നും ഞാൻ പറഞ്ഞു.

ദിദി, മേ, മുജേ ഉസ്‌കെ സാത് ജീന ഹേ!

അവൾക്കു അവനോടൊപ്പം ജീവിക്കണം അതിനു ഈ കുഞ്ഞൊരു തടസമാണ്. ഭക്ഷണം കൊടുക്കതെ സ്ലോ ഡെത്ത് ആയിരുന്നു തോന്നുന്നു ആദ്യം പ്ലാൻ. ആലോചിക്കും തോറും എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. ഞാൻ എല്ലാം സെറീന സിസ്റ്റരോടും നഴ്സിംഗ് സുപ്രീംണ്ടിനോടും പറഞ്ഞു. കുഞ്ഞിനെ ഡിസ്ചാർജ് ആക്കാൻ പറ്റുന്ന കണ്ടിഷൻ ലു എത്തിയാൽ ഡിസ്ചാർജ് ആകാം അതു വരെയും അവരെ ശ്രദ്ധിക്കാൻ സെക്യൂരിറ്റി യോടൊക്കെ നിർദേശിച്ചു.

രാവിലെ ഉണർന്നത് കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അതിഥി തൊഴിലാളി കളെ കുറിച്ചുള്ള വാർത്ത കേട്ടിട്ടായിരുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ കണ്ടെത്തിയിരുന്നു.

പക്ഷെ….

അമ്മ അടുത്തില്ലാതെ കുറച്ചു മണിക്കൂറുകൾ അതിജീവിക്കാനാവാതെ മിഷ്ടി പോയിരുന്നു.

ഒഴിവാക്കപെടലുകളിൽ അതിജീവിക്കാനാവാത്ത ഒരുപാട് മനുഷ്യർ ക്കിടയി ൽനിന്നും അവൾ യാത്രയായി. ഉറക്കമില്ലാത്ത കുറച്ചു ദിവസങ്ങളെ അതിജീവിക്കാനായി ഞാനും…..

Leave a Reply

Your email address will not be published. Required fields are marked *