വേണു അച്ഛന്റെ മുറിയിലോട്ട് ചെന്നു. വേണുവിനെ കണ്ട് റാഹവാൻ കസേരയിൽ നിന്നും തലപൊക്കി ചോദിച്ചു…..

മണിമുറ്റം

Story written by Treesa George

ഏട്ടാ ഈ ഷർട്ട്‌ ആകെ പിഞ്ചി കിറി തുടങ്ങിയല്ലോ. ഏട്ടന് ഒരു പുതിയ ഷർട്ട്‌ വാങ്ങി കൂടെ.

എന്റെ കൈയിൽ എവിടുന്നാടി കാശ്. ഞാൻ അച്ഛനോട് ചോദിച്ചു നോക്കട്ടെ.

ഏട്ടാ റബ്ബർ ഷീറ്റ് വിറ്റ് കൈയിൽ കാശ് വരുമ്പോഴോ അല്ലേൽ തേങ്ങാ വിൽക്കുമ്പോഴോ മുഴുവൻ കാശും അച്ഛന്റെ കൈയിൽ ഏല്പിക്കാതെ കുറച്ച് കാശ് നമ്മുടെ ആവിശ്യത്തിന് മാറ്റി വെച്ചൂടെ. എങ്കിൽ പിന്നെ എപ്പോഴും ഇങ്ങനെ അച്ഛന്റെ അടുത്ത് കാശ് ചോദിക്കേണ്ട ആവിശ്യം ഇല്ലല്ലോ.

നീ ഒന്ന് പതുക്കെ പറ. അച്ഛൻ കേൾക്കും.ഈ ജോലി ഒക്കെ ഞാൻ ചെയുന്നു എന്നെ ഉള്ളു. ഇപ്പോഴും ഈ ഭൂമി ഒക്കെ അച്ഛന്റെ പേരിൽ തന്നാ കിടക്കുന്നത്. അച്ഛന് പണ്ടേ ഉള്ള നിർബന്ധമാ എല്ലാം വിറ്റു കിട്ടുന്ന കാശ് അച്ഛന്റെ കൈയിൽ ഏല്പിക്കണം എന്ന്. അതിൽ നിന്ന് അച്ഛൻ ചെലവിന് ഉള്ള കാശ് തരുന്നുണ്ടല്ലോ. അത്‌ മതിയിടി നമുക്ക്.എന്തിനാ ചുമ്മാ കാശ് മാറ്റി വെക്കുന്നത്.

എന്നാലും ഏട്ടാ. ഇപ്പോൾ ഏട്ടന് വയസ് എത്ര വയസ് ആയി എന്നാ വിചാരം. ഈ ചിങ്ങത്തിൽ വയസ് 50 ആകും. ഇത്രെയും പ്രായം ആയില്ലേ. ഇനി എങ്കിലും കുറച്ച് ഭൂമി നമ്മുടെ ആവിശ്യത്തിന് ആയി വിട്ട് തന്നിരുന്നെങ്കിൽ ഈ കുഞ്ഞി പിള്ളേരെ പോലെ മൊട്ട് സൂചി വാങ്ങാൻ വരെ അച്ഛന്റെ അടുത്ത് ഇങ്ങനെ കൈ നിട്ടേണ്ടി വരില്ലായിരുന്നല്ലോ.

എടി അച്ഛന് പേടി ആയിട്ട് ആവും. സ്വത്തു ഒക്കെ നമുക്ക് പെട്ടന്ന് വിട്ട് തന്നാൽ നമ്മൾ അച്ഛനെ നോക്കി ഇല്ലെങ്കിലോ എന്ന് ഓർത്ത്. ഒരുപാട്സ്ഥലത്തു അങ്ങനെ ഒക്കെ നടക്കുന്നുണ്ടല്ലോ.

ഞാൻ പറഞ്ഞുന്നെ ഉള്ളു ഏട്ടാ. അച്ഛന്റെ അടുത്ത് ഷർട്ടിന്റെ കാര്യം പറയുമ്പോൾ ഞാൻ എന്റെ വീട്ടിൽ പോവുന്ന കാര്യത്തിന് കൂടി അനുവാദം ചോദിക്കണേ

അം. ചോദിക്കാടി.

വേണു അച്ഛന്റെ മുറിയിലോട്ട് ചെന്നു. വേണുവിനെ കണ്ട് റാഹവാൻ കസേരയിൽ നിന്നും തലപൊക്കി ചോദിച്ചു.

എന്താ വേണു. വിശേഷിച്ചു എന്ത് എലും നിനക്ക് എന്നോട് പറയാൻ ഉണ്ടോ .

അത്‌ അച്ഛാ. എന്റെ ഷർട്ട്‌ ഒക്കെ ആകെ പിഞ്ചി കിറി തുടങ്ങിയിരിക്കുന്നു. പുതിയത് ഒരെണ്ണം വാങ്ങിയാൽ കൊള്ളാം എന്നുണ്ട്.

പാടത്തും പറമ്പത്തും പണിയുന്ന നിനക്ക് എന്തിനാ പുതിയ ഷർട്ട്‌. അതൊക്കെ പുറത്ത് ജോലിക്ക് പോകുന്നവർക്ക്‌ പോരേ.ഇനി നിനക്ക് ഒരെണ്ണം വേണം എന്നുണ്ടെങ്കിൽ എന്തിനാ പുതിയത്. അനിലിന്റെ കുറേ ഷർട്ട്‌ പുറത്തെ അലമാരയിൽ ഇരിപ്പുണ്ട്. അത്‌ ഒക്കെ ഇപ്പോൾ ഫാഷൻ മാറിയില്ലേ. അതോണ്ട് ഇനി അവൻ അതൊന്നും ഇടാൻ പോകുന്നില്ല. അത്‌ നീ എടുത്തോ.

നിനക്ക് കൊള് അടിച്ചല്ലോ.നിനക്ക് ഇനി നാലഞ്ചു കൊല്ലത്തേക്ക് വേറെ ഷർട്ട്‌ ഒന്നും വാങ്ങണ്ടല്ലോ. അതും പറഞ്ഞു അയാൾ ഒന്ന് കുലുങ്ങി ചിരിച്ചു.

വേണു വിനയത്തോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ശെരി അച്ഛാ.

വേണുവിന് അത്ര പേടി ആണ് തന്റെ അച്ഛൻ റാഹവനെ. വയസ് 80 ആയെങ്കിലും ഉഗ്ര പ്രധാപി. ഏക്കർ കണക്കിന് ഭൂ സ്വത്തിന്റെ ഒരേ ഒരു അവകാശി.

അയാൾ ചോദിച്ചു. നിനക്ക് വേറെ എന്തേലും പറയാൻ ഉണ്ടോ.

അത്‌ അച്ഛാ ശാലിനി ചോദിച്ചു ഈ ആഴ്ച ഒന്ന് വീട്ടിൽ പൊക്കോട്ടെ എന്ന്.

നിന്റെ പെണ്ണുംപിള്ള അവളുടെ വീട്ടിൽ പോയാൽ നിന്റെ അമ്മ സുധയുടെ കാര്യം ആരും നോക്കും. അല്ലേലും ശാലിനി രണ്ട് വർഷം മുമ്പ് അവളുടെ അമ്മ മരിച്ചപ്പോൾ ഒന്ന് വീട്ടിൽ പോയത് അല്ലേ. എപ്പോഴും എപ്പോഴും വീട്ടിൽ പോകാൻ അവിടെ അവളുടെ തന്തയും തള്ളയും ഒന്ന് ജീവിച്ചിരിപ്പില്ലല്ലോ.

അച്ഛാ അമ്മയുടെ കാര്യം ഞാൻ നോക്കി കൊള്ളാം. പിന്നെ അവൾക്കു അവളുടെ അങ്ങളെ ഒന്ന് കാണണം എന്ന് ഭയങ്കര ആഗ്രഹം.

നീ പോയ പാടത്തെ പണിക്കാരുടെ കാര്യം ആര് നോക്കും.

അച്ഛാ എന്നാൽ അടുത്ത ആഴ്ച സുദർശനും രാജിവും നിർമലയും അനിലും വരുല്ലോ. അപ്പോൾ അവർ ഉണ്ടെല്ലോ അമ്മേനെ നോക്കാൻ . അപ്പോൾ ശാലിനിക്ക് വീട്ടിൽ പോവാല്ലോ.

നീ എന്ത് വിഢിതരമാ പറയുന്നത്. അവർ നിന്നെ പോലെ മണ്ണിൽ ഒന്നും അല്ല കിടന്ന് പണിയുന്നത്. നല്ല കറങ്ങുന്ന കസേരയിൽ എസി റൂമിലാ. ലണ്ടനിൽ നിന്ന് വരുന്ന അവർക്ക് നിന്റെ അമ്മേനെ നോക്കൽ അല്ല പണി.

പാവം എന്റെ കുഞ്ഞുങ്ങൾ ഇത്തിരി റസ്റ്റ്‌ എടുക്കാനാ അവർ നാട്ടിൽ വരുന്നത് . ചുമ്മാ ഇവിടെ ഇരുന്ന് തിന്ന് സുഖിക്കുന്ന നിനക്ക് അത് പറഞ്ഞാൽ മനസിലാവില്ല. നിനക്ക് ഇവിടെ ഇരുന്ന് അച്ഛാ കാശ്, അച്ഛാ കെട്ടിയോൾക്ക് സാരി, പിള്ളർക്ക് ഉടുപ്പ് എന്ന് അങ്ങ് പറഞ്ഞാൽ മതിയല്ലോ. ഇന്ന് വരെ നീ എനിക്ക് ഒരു ഷർട്ട്‌ വാങ്ങി തന്നിട്ടുണ്ടോ. എന്നെ ഊട്ടിക്ക് ടൂർ കൊണ്ട് പോയിട്ടുണ്ടോ. അത്‌ ഒക്കെ കിട്ടണേൽ എന്റെ മക്കൾ ഇങ്ങു വരണം. നീ ആ ഷർട്ട്‌ കണ്ടോ. ഇത് കഴിഞ്ഞ അവധിക്കു രാജീവ് വാങ്ങി തന്നതാ . അത്‌ എങ്ങെനെയാ ഇവിടെ ഒരുത്തൻ വാങ്ങി തരുക. പഠിക്കാൻ വിട്ടപ്പോൾ മാവേൽ കല്ല് എറിഞ്ഞു നടന്നു.

അച്ഛന്റെ അവസാനത്തോടെ വാചകം കേട്ടപ്പോൾ മാത്രം വേണുവിന്റെ കണ്ണ് നിറഞ്ഞു. അത്‌ മാവേൽ കല്ലെറിഞ്ഞു പഠിക്കാതെ നടന്നത് കൊണ്ട് ആയിരുന്നില്ല. സത്യങ്ങൾ എല്ലാം അറിയുന്ന അച്ഛൻ തന്നെ അത്‌ പറഞ്ഞു കൊണ്ട് ആയിരുന്നു.

വേണു ആയിരുന്നു ആ കുടുംബത്തിലെ മൂത്ത പുത്രൻ. വേണു ഒന്നിൽ പഠിക്കുമ്പോൾ ആണ് സുദർശൻ ഉണ്ടാകുന്നത്. പിന്നീട് ഉള്ള അടുപ്പിച്ചു അടുപ്പിച്ചു വർഷങ്ങളിൽ ആരോടോ ഉള്ള വാശി പോലെ രാജിവും നിർമലയും അനിലും വന്നു. തുടർച്ചയായി നാലു പ്രസവങ്ങൾ അമ്മയുടെ ആരോഗ്യം നശിപ്പിച്ചു. അമ്മ രോഗിയായി . അതോടെ അച്ഛൻ തന്റെ മൂത്ത പുത്രനോട് പറഞ്ഞു.

ഇനി നീ സ്കൂളിൽ പോകേണ്ട. നീ പോയാൽ ആരാ നിന്റെ അമ്മയുടെയും ഇളയതുങ്ങളുടെയും കാര്യം നോക്കുക. അങ്ങനെ അന്ന് നിർത്തിയത് ആണ് പഠിപ്പ്. അല്ലാതെ അച്ഛൻ പറഞ്ഞപ്പോലെ മാവേൽ കല്ല് എറിയാൻ പോയിട്ട് അല്ല. അന്ന് ഞാൻ അഞ്ചിൽ ആണ് പഠിക്കുന്നത്. ഇന്നത്തെ പോലെ സ്കൂളിലോട്ട് കണ്ടില്ലങ്കിലും ആരും അനോക്ഷിച്ചു വരില്ല.

അന്ന് തൊട്ട് വീട്ടിലെ കാര്യങ്ങൾ നോക്കി വീട്ടുകാരൻ ആയി മാറി. വിവാഹ പ്രായം ആയപ്പോൾ അച്ഛൻ തന്നെ ശാലിനിയെ കണ്ടു പിടിച്ചു തന്നു. ഒരു പാവപെട്ട വീട്ടിലെ പാവം പെണ്ണ്. ഗ്രാമത്തിന്റെ നിഷ്കളങ്കത കൈ മുതൽ ആയി ഉള്ള ഒരു മടുപ്പും കൂടാതെ വിട്ടുകാര്യങ്ങൾ നോക്കുന്ന പെണ്ണ്.

ശാലിനി വന്നതോടെ വീട്ടിൽ താൻ ചെയ്തിരുന്ന ജോലികൾ അവൾക്ക് ആയി. രാവിലെ എണിറ്റു 7 അംഗങ്ങൾ വീട്ടിൽ പ്രഭാത ഭക്ഷണവും ഊണും ഉണ്ടാക്കുക, സ്കൂളിൽ പോകാൻ ഉള്ള കുട്ടികളെ എണീപ്പിച്ചു അവർക്ക് ഭക്ഷണം കൊടുക്കുക, അവരെ സ്കൂളിൽ വിടുക, അവർ കഴിച്ച പത്രങ്ങൾ കഴുകി വെക്കുക, അവരുടെയും സ്വന്തം തുണികളും അലക്കുക, വയ്യാത്ത അമ്മയുടെ കാര്യങ്ങൾ നോക്കൂക, പശുവിനെ കുളിപ്പിക്കുക, അടിനും പശുവിനും തീറ്റ കൊടുക്കുക, വൈകിട്ടു കുട്ടികൾ വരുമ്പോഴേക്കും അവർക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കുക, രാത്രിയിലോട്ട് ഉള്ള ഭക്ഷണം ഉണ്ടാക്കുക, ഇതിനിടക്ക് സ്വന്തം കുട്ടികൾ ആയപ്പോൾ അവരുടെ കാര്യം കുടി നോക്കുക. ശാലിനി പ്രസവത്തിനു പോലും ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ആരും ഇല്ലാത്ത കൊണ്ട് സ്വന്തം വീട്ടിൽ പോയി ഇല്ല. ഇടക്ക് ശാലിനിയെ സഹായിക്കാൻ അടുക്കളയിൽ ഒരു ജോലിക്കാരിനെ വെക്കണം എന്ന് അച്ഛന്റ്റെ അടുത്ത് പറഞ്ഞു എങ്കിലും ജോലികാരികൾ ഭക്ഷണം വെച്ചാൽ ശെരി ആവില്ല എന്ന് പറഞ്ഞു അച്ഛൻ അത്‌ നിരുത്സാഹാപ്പെടുത്തി.

ശാലിനി അടുക്കള ഭരണം ഏറ്റ് എടുത്തതോടെ പറമ്പിലെ ജോലികളിൽ നിന്നും അച്ഛൻ വിരമിച്ചു . പകരം ആ ജോലി എനിക്ക് ആയി. ഇതിനിടയിൽ കൂടപ്പിറപ്പുകൾ പഠിച്ചു അവരുടെ കാലിൽ നിക്കാർ ആയിരുന്നു.സുദർശൻ അമേരിക്കയിലും രാജിവ് ലണ്ടനിലും നിർമലയും അനിലും കാനഡയിലും സെറ്റിൽഡ് ആയിരുന്നു. ഇതിനിടയിൽ അവരുടെ കല്യാണവും കഴിഞ്ഞു.

വർഷത്തിൽ ഒരിക്കൽ അച്ഛന്റെ പിറന്നാളിന് എല്ലാവരും തറവാട്ടിൽ ഒത്തു കുടും.

വേണു ഇത് എല്ലാം ഓർത്ത് കൊണ്ട് തന്റെ റൂമിലോട്ട് നടന്നു. അയാളുടെ മുഖം കണ്ടപ്പോൾ ശാലിനിക്ക് കാര്യം മനസിലായി. അതോണ്ട് തന്നെ അവൾ ഒന്നും ചോദിച്ചില്ല.

ദിവസങ്ങൾ പെട്ടെന്ന് ആണ് കഴിഞ്ഞു പോയത്. വേണുവിന്റെ കൂടപ്പിറപ്പുകൾ എല്ലാം നാട്ടിൽ അച്ഛന്റെ പിറന്നാൾ കൂടാൻ ആയി പറന്നു എത്തി . പിന്നീട് ഉത്സവത്തിന്റെ നാളുകൾ ആയിരുന്നു. ശാലിനിക്ക് പണി തിരക്കിന്റെയും. വേണുവിന്റെ നാലു കൂടപ്പിറപ്പുകൾക്കും അവരുടെ ജീവിത പങ്കാളികൾക്കും അവരുടെ മക്കൾക്കും എല്ലാം വെച്ച് വിളമ്പി അവളുടെ ദിവസങ്ങൾ പെട്ടെന്ന് തിർന്നു പോയി കൊണ്ടിരുന്നു.

എല്ലാവരും കൂടി നാളെ മൈസൂർ പോകാൻ പ്ലാൻ ചെയിതു ഇരിക്കുക ആണ്. ശാലിനിയും വല്യ സന്തോഷത്തിൽ ആണ്. കല്യാണം കഴിഞ്ഞു അവൾ ഒരിക്കലും അമ്മനെ നോക്കാൻ ഉള്ള കൊണ്ട് ആ വീട് വിട്ട് പുറത്ത് പോയിരുന്നില്ല. അമ്മേനെ വേണു ഏട്ടൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്.

രാവിലെ തന്നെ അവൾ ജോലികൾ എല്ലാം തീർത്ത് കുളിച്ചൊരുങ്ങി രണ്ടു പെണ്ണ് മക്കളെയും ഒരുക്കി താഴെ വന്നു.

അവളെ കണ്ടു വേണുവിന്റെ അച്ഛൻ ചോദിച്ചു.

തള്ളയും മക്കളും കൂടി ഇത് എങ്ങോട്ടാ.

അച്ഛാ ഞങ്ങൾ ഇവരുടെ കൂടെ ടൂറിനു പോകുവാ.

നിങ്ങൾ പോയാൽ അമ്മയുടെ കാര്യം ആര് നോക്കും.

അച്ഛാ വേണു ഏട്ടൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്.

പെണ്ണുങ്ങൾ ഈ വീട്ടിൽ ഉള്ളപ്പോൾ ആണുങ്ങൾ അത്‌ ചെയ്‌യേണ്ട ആവിശ്യം ഇല്ല.

എനിക്ക് അത്‌ കുഴപ്പം ഇല്ല അച്ഛാ. ശാലിനിയും പിള്ളേരും പോയി വരട്ടെ. വേണു പറഞ്ഞു.

നീന്റെ അഭിപ്രായം ഇവിടെ ആരേലും ചോദിച്ചോ വേണു. അല്ലേലും നിനക്ക് നാണം ഇല്ലേ വേണു. നിന്റെ പെണ്ണും പിള്ളേയും പിള്ളരെയും സ്വർഗത്തിലെ കട്ടുറുമ്പ് ആക്കി അവരുടെ കൂടെ വിടാൻ. അവർ നിന്നെ പോലെ അവിടെ വെറുതെ ഇരിക്കുവല്ല. അവർ ഇത്തിരി എൻജോയ് ചെയ്യാൻ വന്നതാ നാട്ടിൽ. അതിനിടക്ക് ബോധം ഇല്ലാതെ നീ നിന്റെ പെണ്ണ് പിള്ളയേ അങ്ങോട്ട് കേറ്റി വിടുന്നത് എന്തിനാ.അത്‌ എങ്ങേനെയാ പള്ളികുടത്തിൽ പോയാൽ അല്ലേ ബോധം ഉണ്ടാവു. അല്ലേലും നിങ്ങൾ നാട്ടിൽ വെറുതെ നിക്കുവല്ലേ. നിങ്ങൾക്ക് എവിടെ എലും പോണേൽ എപ്പം വേണേലും പോകാലോ.

അച്ഛന്റെ സംസാരം കേട്ടതോടെ ശാലിനി കരഞ്ഞോണ്ട് മുറിയിലോട്ട് പോയി. കൂടെ പിള്ളരും. വേണു വിഷമത്തോടെ അച്ഛനെ നോക്കിയിട്ട് പറമ്പിലോട്ട് നടന്നു.

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു. നാട്ടിൽ വന്നവർ ഒക്കെ തിരിച്ചു പോയി.

പെട്ടന്ന് ഒരു ദിവസം ആണ് വേണുവിന്റെ അമ്മ മരിക്കുന്നത്. അമ്മ പോയതോടെ അച്ഛനും വയ്യാതെ ആയി. അച്ഛന്റെ കാര്യങ്ങൾ നോക്കിയും പരിചരിച്ചും വേണുവും ശാലിനിയും ഒപ്പം ഉണ്ടായിരുന്നു.

പെട്ടന്ന് ഒരു ദിവസം റാഹവാൻ വേണുവിനെ അടുത്തോട്ടു വിളിച്ചിട്ട് പറഞ്ഞു. ഞാൻ നിന്നോട് പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം.

എനിക്ക് ഇനി അധിക കാലം ഉണ്ടാകും എന്ന് തോന്നുന്നില്ല. ഞാൻ നിന്റെ അമ്മ മരിച്ച സമയത്തു തന്നെ സ്വത്തു ഭാഗം വെച്ചിരുന്നു. അത്‌ ഇപ്പോൾ നിന്നോട് പറയാൻ സമയം ആയി എന്ന് എനിക്ക് തോന്നുന്നു.

ഈ വീടും അത്‌ ഇരിക്കുന്ന 3 ഏക്കർസ്ഥലവും ഞാൻ അനിലിന്റെ ന്റെ പേരിൽ ആണ് എഴുതി വെച്ചിരിക്കുന്നത്. അല്ലേലും നാട്ടു നടപ്പ് അനുസരിച്ചു ഇളയ മകന് ആണല്ലോ വീട്. പിന്നെ റോഡ് സൈഡിൽ ഉള്ള 5 ഏക്കർ റബ്ബർ തോട്ടം ഞാൻ സുദർശന്റെ പേരിൽ ആണ് എഴുതി വെച്ചിരുന്നത് . വടക്കേ റോഢിന്റെ അറ്റത്തു ഉള്ള 3 ഏക്കർ റബ്ബർ തോട്ടം രാജീവിന്റ പേർക്കാ വച്ചേക്കുന്നത്. നിന്റെ അമ്മയുടെ പേരിൽ ടൗണിൽ ഉള്ള ഒരേക്കർ സ്ഥലം അമ്മ മരിക്കുന്നതിനു മുമ്പ് തന്നെ നിർമ്മലയുടെ പേർക്ക് എഴുതിയിരുന്നു. നിന്റെ അമ്മ എപ്പഴും പറയുമായിരുന്നു . വിദേശത്തു ഉള്ള മക്കളുടെ പേരിൽ സ്ഥലം ഒന്നും ഇല്ലെങ്കിൽ അവർക്ക് നാട്ടിൽ വന്നു നിൽക്കാൻ തോന്നില്ല എന്ന്. ഞാനും ആലോചിച്ചപ്പോൾ അത്‌ ശെരി ആണെന്ന് എനിക്ക് മനസിലായി .

അച്ഛന്റെ പറച്ചിൽ കേട്ട് വേണു ചോദിച്ചു. അച്ഛാ അപ്പോൾ എനിക്ക് ഉള്ള വിതമോ.

അയാൾ അത്‌ കേട്ടപ്പോൾ ഒന്ന് ചിരിച്ചു.എന്നിട്ട് പുച്ഛിച്ചു കൊണ്ട് പറഞ്ഞു.

നിനക്ക് വിതമോ. അത്‌ എന്തിനാ. പത്തു മുപ്പത് വർഷം ആയിട്ട് ഈ പറമ്പിലെ ആദയം വിറ്റ് കിട്ടുന്ന കാശ് മൊത്തം നിനക്ക് അല്ലേ തരുന്നത്. നിന്റെയും പെണ്ണു പിള്ളയുടെയും പിള്ളരുടെയും വസ്ത്രം, ഭക്ഷണം, മരുന്ന്, പഠനം എല്ലാം ഇവിടുത്തെ ആദയം കൊണ്ട് അല്ലേ നടക്കുന്നത് . മറ്റ് മക്കൾക്ക് അതിൽ നിന്നും നയപയിസ കൊടുത്തിട്ടില്ല. നീ ആള് കൊള്ളാല്ലോ. വെറുതെ അല്ല പണ്ടുള്ള കാർണോമ്മർ പറയുന്നത്,കിടപ്പിൽ ആയാലെ ചില മക്കളുടെ മനസ്സിൽ ഇരിപ്പ് അറിയാൻ പറ്റു എന്ന്. ഇങ്ങനെ ആണേൽ നീ എന്നെ വല്ല വ്രദ്ധ സധനത്തിലും കൊണ്ട് പോയി കളയുല്ലോ.

അയാളുടെ വാക്കുകൾ കേട്ട് അയാൾ വിഷമിച്ചു റൂമിലോട്ട് പൊന്നു. താൻ ഇത്രെയും കാലം ഒരു തനിക്ക് വേണ്ടി ഒന്നും മാറ്റിവെക്കാത്ത മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച വെറും വിഢി ആണെന്ന് അയാൾ തിരിച്ചു അറിയുക ആയിരുന്നു.

അയാൾ ഭാര്യയോട് നടന്നത് എല്ലാം തുറന്നു പറഞ്ഞു. അവർ രോഷത്തോടെ പറഞ്ഞു. അങ്ങനെ ആണേൽ അച്ഛൻ സ്വത്തു കൊടുത്ത മക്കൾ വന്നു അച്ഛനെ നോക്കട്ടെ.

അയാൾ പറഞ്ഞു. ഒന്ന് പതുക്കെ. അച്ഛൻ കേൾക്കേണ്ട. നമ്മൾ അങ്ങനെ ചെയ്താൽ അച്ഛൻ വിചാരിക്കില്ലേ. നമ്മൾ അച്ഛനെ നോക്കിയത് സ്വത്തിനു വേണ്ടി ആണെന്ന്. നമുക്ക് ഉള്ള പ്രതിഫലം ദൈവം തരും.

അച്ഛൻ ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ മരിച്ചു. അച്ഛന്റെ മരിച്ചു അടക്കിന് വന്ന അയാളുടെ ഇളയ മകൻ അനിൽ വേണുവിനെ മാറ്റി പറഞ്ഞു.

ചേട്ടാ ഞാൻ ഈ വീട് എന്റെ സുഹൃത്തിനു വാടകക്ക് കൊടുത്തു. ചേട്ടൻ അടുത്ത മാസം ഇവിടുന്ന് മാറി താമസിക്കണം.

നീ ഇത് പെട്ടന്ന് പറഞ്ഞാൽ.

ഞാൻ പെട്ടെന്ന് ഒന്നും അല്ലല്ലോ പറഞ്ഞത്.അച്ഛൻ ആദ്യമേ പറഞ്ഞത് ആണല്ലോ ഈ വീട് എനിക്ക് ആണെന്ന്.

സ്വന്തം അനിയന്റെ വാക്ക് കേട്ട് അയാൾ വിഷമിച്ചു.

ജനിച്ചു വളർന്ന വീട്ടിൽ നിന്ന് അയാൾ ഭാര്യയുടെയും മക്കളുടെയും കയ്യ് പിടിച്ചു വാടക വീട്ടിലോട്ട് പുറപ്പെട്ടു.

(Based on a true story.ഈ കഥയും ഇതിലെ കുറച്ചു കഥാപാത്രങ്ങളും ജീവിച്ചിരിപ്പുണ്ട് )

Related Posts

Leave a Reply

Your email address will not be published. Required fields are marked *