വേദനിച്ചു കരഞ്ഞു കൊണ്ടിരുന്ന അവളിൽ നിന്നും അവളുടെ അമ്മ പാലു പിഴിഞ്ഞു തന്നു. മാ റിലെ വേദന മാറുമ്പോളെല്ലാം അവൾ സ്വസ്ഥമായി കിടന്നു. ഓരോ ഇടവേളകളിലും…..

Story written by Sowmya Sahadevan

പ്രസവവാർഡിലെ കരച്ചിലുകളും ബഹളങ്ങളും ഒതുങ്ങിയപ്പോൾ ആരോ പറഞ്ഞു ഞാൻ അറിഞ്ഞു.നാലാമത്തെ ബെഡിലെ സ്ത്രീയുടെ കുഞ്ഞു മരിച്ചു . ചാപി ള്ളയെ പ്രസവിച്ച അവൾ ക്കു വട്ടാണെന്നും കുഞ്ഞു പോയത് നന്നായിപ്പോയി എന്നും ബാത്‌റൂമിനരികിൽ ആരോ പറഞ്ഞു കേട്ടിരുന്നു.

എൻ. ഐ. സി. യു. വിനു മുന്നിലെ വരാന്തയിൽ ഇതു അറുപത്തിയേട്ടമത്തെ ദിവസമാണ്.കുഞ്ഞുങ്ങൾ കരയുമ്പോളെല്ലാം പൗഡർ കലക്കി പാലു കൊടുക്കണം. പ്രസവിച്ചപ്പോൾ തൊട്ട് തുടങ്ങിയ ഓട്ടമായിരുന്നു, ഒരുപാട് ആരോഗ്യ പ്രശ്നങ്ങളോടെ ഈ എൻ. സി. യൂ വിൽ അഡ്മിറ്റാക്കിയതാണ്.തൂക്കം കൂടുന്നത് വരെ ഈ വരാന്തയിൽ ഇങ്ങനെ എത്ര വേണമെങ്കിലും കാത്തിരികാം. അതിലും ഏറ്റവും വിഷമം എന്റെ കുഞ്ഞുങ്ങൾക്കായി എന്റെ മാ റിടം ചുരത്തുന്നില്ല എന്നതായിരുന്നു. അവരുടെ കുഞ്ഞു നാവൊന്നു തൊടാതെ എനിക്ക് എങ്ങനെ പാലുണ്ടവനാണ്.

എന്റെ കുഞ്ഞുങ്ങൾ പാലു കുടിക്കുന്നു എന്നാൽ എനിക്ക് പാലില്ല. പാലുള്ള അമ്മമാരിൽ ചിലരുടെ കുഞ്ഞുങ്ങൾ പാലു കുടിക്കുന്നുമില്ല. വേദനയോടെ രണ്ടു തരം അമ്മമാർ. ചില അമ്മമാരോട് ഞാൻ പാലിനായി ചോദിക്കുമ്പോൾ കരഞ്ഞുകൊണ്ടായിരിക്കും പിഴിഞ്ഞു തരിക കരഞ്ഞുകൊണ്ടുതന്നെ ഞാൻ അതു വാങ്ങുകയും ചെയ്യും .എന്നോട് ദേഷ്യം തോന്നല്ലേ എന്നു പറഞ്ഞു കൈകൾ കൂപ്പിയപ്പോൾ ഒരു അനിയത്തി കുട്ടി പറഞ്ഞു, ചേച്ചി നിങ്ങളുടെ കുഞ്ഞു എന്റെ പാലു കുടിക്കുമ്പോൾ എന്റെ കുഞ്ഞിന് പാലുകുടിക്കാനുള്ള ശക്തി ദൈവം തരുമെന്നു! ഓരോ അമ്മമാരും പാലു പിഴിഞ്ഞ് തരുമ്പോളും നന്ദിയോടെ അവരുടെ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു .

പ്രസവിച്ച പെണ്ണുങ്ങളുടെ വാർഡിലെ നഴ്സിംഗ് അസിസ്റ്റന്റ് എന്നെ അനേഷിച്ചു വന്നു. മോളെ, ഒന്നു വരുമോ? അവരെ ഞാൻ അത്ഭുതത്തോടെ നോക്കി. നാലാമത്തെ ബെഡിലെ പെണ്ണിന് മാ റു വേദനിച്ചു കരയുന്നു. ആ പാലു കുഞ്ഞുങ്ങൾക്ക് കൊടുത്തോളു. എന്തു കൊണ്ടോ കണ്ണുകൾ പെട്ടെന്നു നിറഞ്ഞു പോയി, ഒരു യന്ത്രം പോലെ ഞാൻ അവരെ അനുഗമിച്ചു.

വേദനിച്ചു കരഞ്ഞു കൊണ്ടിരുന്ന അവളിൽ നിന്നും അവളുടെ അമ്മ പാലു പിഴിഞ്ഞു തന്നു. മാ റിലെ വേദന മാറുമ്പോളെല്ലാം അവൾ സ്വസ്ഥമായി കിടന്നു. ഓരോ ഇടവേളകളിലും അവളെന്റെ കുഞ്ഞുങ്ങളുടെ വിശപ്പകറ്റി.രണ്ടു ദിവസം കൂടെ കഴിഞ്ഞപ്പോൾ എന്റെ മക്കളെ ഡിസ്ചാർജ് ആക്കി എന്നു പറഞ്ഞപ്പോളേക്കും എന്റെ കുഞ്ഞുങ്ങൾക്ക് പാലു നൽകിയ അമ്മമാരെല്ലാം ആശുപത്രിയിൽ നിന്നും പോയിരുന്നു. നാലാം ബെഡിലേക് അവരെയും കൊണ്ട് ഞാൻ ചെന്നു, പോവുകയാണെന്നു പറയാൻ.

എപ്പോളോ താളം തെറ്റിപോയൊരു മനസുമായി ഒരമ്മ അവരുടെ നെറുകയിൽ മെല്ലെയൊന്നു ചും ബിച്ചു. രണ്ടു കയ്യും കൂട്ടി അടിച്ചു കൊണ്ടു ഒരുപോലെ ഇരിക്കുന്ന അവരെ അവൾ അത്ഭുതത്തോടെ കണ്ടു.ഇപ്പോളും മെഡിക്കൽ കോളേജ് കാണുമ്പോൾ, എന്റെ മക്കൾക്കു പാലു നൽകിയ അവരുടെ ആ അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും ഇങ്ങനെ ഓർക്കും, കണ്ണുകൾ അപ്പോളും ആ ഓർമയിൽ നിറഞ്ഞു തുളുമ്പി പോവും…..

Leave a Reply

Your email address will not be published. Required fields are marked *