അച്ഛൻ
എഴുത്ത്:-നിഷ സുരേഷ്കുറുപ്പ്
കാലൻ കുടയും ഊന്നി കോടതി വാരാന്തയിൽ മിത്രയുടെ അച്ഛൻ അകത്തേക്ക് കണ്ണുകൾ നീട്ടി നിന്നു. വിവാഹബന്ധം വേർപ്പെടുത്തിയ കടലാസിൽ ഒപ്പിട്ടു കൊടുത്തു പെയ്യാൻ വെമ്പുന്ന കണ്ണുകളുമായി അരികിലേക്ക് അണഞ്ഞ മകളുടെ ചുമലിൽ ആശ്വസിപ്പിക്കാൻ എന്ന വണ്ണം ചെറുതായി തട്ടിയ ശേഷം കുടയും ഊന്നി മുന്നോട്ട് കാറിനരുകിലേക്ക് നടന്നു .ഒപ്പം നടന്ന മിത്രയ്ക്ക് കാലുകൾ കുഴയുന്നത് പോലെ നടക്കാൻ പ്രയാസപ്പെട്ടു ഊർന്നു താഴേക്ക് വീഴാതിരിക്കാൻ അച്ഛൻ്റെ ചുളിവുകൾ വീണ കരങ്ങൾ അവളെ ചേർത്ത് പിടിച്ചു…..
കുറ്റപ്പെടുത്താനും ,ഒറ്റപ്പെടുത്താനും പരിഹസിക്കാനും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഒരു പോലെ മത്സരിച്ചു. കുറച്ചൊക്കെ ക്ഷമയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ എല്ലാം പൊട്ടിച്ച് എറിഞ്ഞ് വരണ്ടായിരുന്നുവെന്ന് അമ്മ പോലും അവളെ കുറ്റപ്പെടുത്തിയപ്പോൾ അiടിച്ചും, തൊiഴിച്ചും ,പൊiള്ളിച്ചും തൻ്റെ ശരീരത്തോട് ക്രൂiരത കാട്ടിയ ഭർത്താവിൻ്റെ മുഖം അവളിൽ തെളിഞ്ഞു വന്നു . പുറമെ അങ്ങെയറ്റം സ്നേഹം കാണിക്കുകയും എപ്പോഴും കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്ന ഭർത്താവ് മറ്റുള്ളവർക്ക് മുന്നിൽ അത്രയും നല്ലവനായിരുന്നു.
സംശയാലുവായ , സ്വന്തം കാര്യസാധ്യത്തിന് എന്തും ചെയ്യാൻ മടിയില്ലാത്ത ഭർത്താവ് എല്ലാവർക്കും അത്രയും പ്രിയപ്പെട്ട വനായിരുന്നു. അച്ഛനു മാത്രം മിത്രയിലെ മാറ്റങ്ങൾ പെട്ടന്ന് മനസിലായി അവളെ അയാളിൽ നിന്നും രക്ഷിച്ചു കൂട്ടി കൊണ്ടു വന്നു. ഈ ലോകം മുഴുവൻ മിത്രയെ പഴിചാരിയപ്പോൾ ചേർത്തു പിടിക്കാൻ അവൾക്ക് അച്ഛൻ ഉണ്ടായിരുന്നു . വാർദ്ധക്യത്തിൻ്റെ അവശതകൾക്കിടയിലും കാലൻ കുടയും ഊന്നി കോടതി വരാന്തയിൽ അവൾക്ക് ധൈര്യമായി കൂടെ കയറിയിറങ്ങി . വിവാഹ മോചനം നേടിയ മിത്രയെ ഉറ്റ ബന്ധുക്കളിൽ നിന്നു പോലും നേരിടേണ്ടി വന്ന പരിഹാസ ശരങ്ങൾ തളർത്തി. ഭാവിയെന്ന ചോദ്യ ചിഹ്നത്തിലും, കൊiത്തിക്കീiറുന്ന സമൂഹത്തിനു മുന്നിലും പിടിച്ചു നില്ക്കാനാകാതെ ആ അച്ഛനെ മറന്ന മിത്ര ഒരു നാൾ കൈയ്യിലെ ഞiരമ്പു മുiറിച്ചു ആത്മഹiത്യക്ക് ശ്രമിച്ചു. വിധി അവിടെയും പരാജയം അവൾക്ക് ഏകിയപ്പോൾ ഇടറിയ ശബ്ദത്തിലും നിറഞ്ഞെ കണ്ണുകളാലും ആ അച്ഛൻ പറഞ്ഞു “ഇതുവരെയും പിടിച്ചു നിന്നില്ലെ ഇനിയും മുന്നോട്ട് എൻ്റെ മോൾക്ക് പറ്റും ജീവിക്കണം.. ജീവിച്ചു കാണിയ്ക്കണം . ഈ ലോകം നിനക്കും കൂടി അവകാശപ്പെട്ടതാണ് . മറിച്ച് പിടിച്ചു നില്ക്കാൻ പറ്റില്ലെന്നാണെങ്കിൽ നിന്നോടൊപ്പം മരിക്കാൻ ഈ അച്ഛനും ഉണ്ടാകും”. ഒരു കുഞ്ഞിനെ എന്ന പോലെ ആ നെഞ്ചിലേക്ക് വീണു കരയുമ്പോൾ കുട്ടിക്കാലത്തെപ്പോഴക്കെയോ ഭയന്നു ഉറക്കം നഷ്ടമായ രാത്രികളിൽ അഭയമായി ആ മാiറിലെ ചൂടിലുറങ്ങിയ അതേ സുരക്ഷിതത്വം അവൾക്ക് അനുഭവപ്പെട്ടു.ജീവിയ്ക്കാൻ തീരുമാനിച്ചു. ഒരുപാട് പരീക്ഷണങ്ങളും പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ട് തന്നെ ചുവടുകൾ വെച്ചു.
സ്വന്തമായി ജോലിയും മാനസികമായി ധൈര്യവും നേടിയെടുത്ത മിത്രയ്ക്ക് പുതിയ ഒരു ജീവിത പങ്കാളിയെ അച്ഛൻ തന്നെ തിരഞ്ഞെടുത്തു . പരസ്പരം സംസാരിച്ചു ഒരേ തോണിയിൽ തുഴയേണ്ടവരാണെന്ന് ബോദ്ധ്യം വന്ന മിത്ര വിവാഹത്തിന് സമ്മതിക്കുകയും അച്ഛൻ തന്നെ മുൻകൈയ്യെടുത്ത് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു .അപ്പോഴും സാക്ഷിയായി കാലൻ കുട അച്ഛൻ്റെ കൂടെ ഉണ്ടായിരുന്നു. തള്ളി കളഞ്ഞവരും, മാറ്റി നിർത്തിയവും , കുറ്റപ്പെടുത്തിയവരും ചേർത്തു നിർത്തുന്ന ഒരു കാലം വന്നു. മകളെക്കാളേറെ അത് കണ്ട് സന്തോഷിച്ച അച്ഛൻ്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞിരുന്നു ,അത് പക്ഷെ സന്തോഷത്തിൻ്റെ തിളക്കമായിരുന്നു. നാളുകൾക്ക് ശേഷം വാർദ്ധക്യ രോഗങ്ങളിൽ അച്ഛൻ കിടപ്പിലായി. രോഗക്കിടക്കയിലും അച്ഛൻ മകളുടെ കൈ പിടിച്ചു പറഞ്ഞു “ഇനി ഒരിക്കലും. എൻ്റെ മോൾക്ക് കരയാൻ അവസരം ദൈവം തരില്ല സന്തോഷവതിയായി ഇരിക്കണം” … ഏറെ താമസിക്കാതെ എന്നെന്നേക്കുമായി അച്ഛൻ അവളെ വിട്ടു പോയപ്പോൾ തകർന്ന മനസുമായി
അച്ഛൻ്റെ കിടക്കയിൽ ഇരിക്കെ അവളിൽ അച്ഛൻ്റെ ഗന്ധം അവിടമാകെ നിറയുന്നതായി അനുഭവപ്പെട്ടു. “എന്താ എൻ്റെ മോളുടെ മുഖത്തൊരു വിഷമം ” എന്ന് ചോദിക്കുവാൻ ഇനി ആരും ഇല്ലല്ലോ എന്ന തിരിച്ചറിവ് അവളിൽ ഒരു നോവായി പടർന്നു. എന്നും താങ്ങായി തണലായി അച്ഛനുണ്ടായിരുന്നു . ദുഃഖത്തിൽ കരുതലായി ചേർത്തു പിടിക്കാനും ,അവളുടെ നേട്ടങ്ങളിൽ അവളെക്കാളേറെ സന്തോഷിക്കാനും.. ആ ഓർമകളിലിരുന്ന മിത്രയുടെ കണ്ണുകൾ ഉടക്കിയത് എപ്പോഴും താങ്ങായി അച്ഛൻ കൂടെ കൊണ്ട് നടന്ന ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട കാലൻ കുടയിലായിരുന്നു. ആ കുട കൈയ്യിലെടുത്തവൾ നെഞ്ചോട് ചേർക്കുമ്പോൾ അണപ്പൊട്ടി യൊഴുകിയ സങ്കടത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല….