സാരമില്ലെടാ ഞാനില്ലേ നിനക്ക് ” അവളുടെ നനുത്ത ശബ്ദം അവൻ്റെ കാതിൽ പതിച്ചു കൊച്ചു കുട്ടിയെന്ന പോലെ അവൻ അവളുടെ ചുമലിലേക്ക് ചാഞ്ഞ് വിതുമ്പി….

അഗ്നിപുത്രി

Story written by Nisha Suresh Kurup

ഫോൺ ബെല്ലടിക്കുന്നത് കേട്ട് എടുത്തു നോക്കിയ ധനുഷ് അപരിചിതമായ കോൾ കണ്ട് ഈ രാത്രിയിൽ ഇതാരാ എന്നുള്ള മട്ടിൽ കോൾ എടുത്തു ചെവിയിൽ ചേർത്തു.

“ധനു ഇത് ഞാനാ വൈഗ മറന്നു കാണില്ലല്ലോ അല്ലെ “

ധനുഷിൽ ഒരു ഞെട്ടൽ ഉണ്ടായി പുറത്തേക്ക് വാക്കുകൾ വരാതെ അവൻ വിക്കി.

“ശല്യപ്പെടുത്താൻ വിളിച്ചതല്ല നിൻ്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഒന്നു കൂടി വിളിക്കാൻ തോന്നി. തകർന്നിരിക്കുമ്പോൾ ആശ്വാസമാകണം എന്നൊരു തോന്നലിൽ വിളിച്ചതാണ് “

അവൻ ഒന്നും പറയാതെ കേട്ടു കൊണ്ട് നിന്നു

“എന്താടാ നീ ഒന്നും പറയാത്തെ ബുദ്ധിമുട്ടായോ എന്നാൽ ശരി ഞാൻ വയ്ക്കുവാണ് ” വൈഗ കോൾ കട്ട് ചെയ്യാനൊരുങ്ങി

“വൈഗാ”…..

ധനുഷിൽ നിന്ന് അറിയാതെ വാക്കുകൾ ഊർന്ന് വീണു

“ഉം.”…

അകലെ നിന്നവളുടെ ആർദ്രമായ ശബ്ദം അവൻ്റെ കാതുകളിൽ അലിഞ്ഞു

“നീ … നീ ഇപ്പോൾ എവിടെയാ ” ?

ആകാംഷയോടെ ധനുഷ് ചോദിച്ചു. “ഞാൻ ബാംഗ്ലൂരിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഇന്നലെ മാതുവിനെ വിളിച്ചപ്പോഴാണ് നിൻ്റെ കാര്യം അറിഞ്ഞത്. ഈ ആഴ്ച ഞാൻ നാട്ടിൽ വരുന്നുണ്ട് “.

ധനുഷ് കുറച്ച് നേരം നിശബ്ദനായി നിന്നു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു

“നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലെ “

പോടാ എന്തിനു എല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലെ ഒരാളുടെ തളർച്ചയിൽ അല്ലല്ലോ പിണക്കവും വാശിയും കാട്ടേണ്ടത് “.

“മ്…. ധനുഷ് ചെറുതായി മൂളി

“എന്നാൽ ശരി ധനു പറ്റുമെങ്കിൽ നാട്ടിൽ വരുമ്പോൾ കാണാം നേരം ഒരു പാടായില്ലെ ഉറങ്ങിക്കോളൂ ഗുഡ് നൈറ്റ് ആൻ്റ് സ്വീറ്റ് ഡ്രീംസ് ” പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

അവളുടെ ചിരിയ്ക്കുന്ന പ്രണയാർദ്രമായ മുഖം അവനിൽ തെളിഞ്ഞു വന്നു. ഒരിക്കൽ കൂടി കാണാൻ അവന് അതിയായ മോഹം തോന്നി. പിറ്റേന്ന് പല തവണ അവളൊന്നു വിളിച്ചെങ്കിൽ എന്നാഗ്രഹിച്ചവൻ കാത്തിരുന്നു . അങ്ങോട്ട് വിളിക്കാൻ മടി തോന്നി. കാത്തുകാത്തിരുന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വൈഗയുടെ കോൾ വന്നു. മഴ കാത്തു നിന്ന വേഴാമ്പലിനെ പോലെ അവൻ ചാടി വീണു ഫോണെടുത്തു. തകർന്നു നിന്ന അവനിലേക്ക് മഴയായി അവളുടെ ശബ്ദം പെയ്തിറങ്ങി. ഏറെ സംസാരിച്ചവർക്കിടയിൽ അകൽച്ചയൊക്കെ മാറി തമാശയും ചിരിയും നിറഞ്ഞു .മടി കൂടാതെ ധനുഷ് അവളെ അങ്ങോട്ടു വിളിക്കാൻ തുടങ്ങി. എല്ലാം നഷ്ടപ്പെട്ടവന് , ഒറ്റപ്പെട്ടു പോയവനു കിട്ടിയ ഔഷധമായിരുന്നു വൈഗ. ഒടുവിൽ അവൾ വരുന്ന ദിവസം ധനുഷ് അവളെ കാണാൻ തന്നെ തീരുമാനിച്ചു…….

പാർക്കിലെ ആൾത്തിരക്കില്ലാത്ത ഒഴിഞ്ഞ ബഞ്ചിൽ അവൻ നേരത്തെ അവളെയും കാത്തിരുന്നു . നടന്നു വരുന്ന അവളെ കണ്ട് ധനുഷിൻ്റെ മുഖം വിടർന്നു. അവളെ തന്നെ ഇമവെട്ടാതെ നോക്കിയിരുന്നു .അഞ്ച് വർഷങ്ങൾ അവളിൽ വല്യ മാറ്റമൊന്നും വരുത്തിയിട്ടില്ല . അവനെ കണ്ട് ചിരിയോടെ മുന്നിൽ വന്നു നിന്നു വൈഗ ചുമലിൽ തട്ടി വിളിച്ചു

എടാ …. ധനു…. പെട്ടന്ന് നിറഞ്ഞ കണ്ണുകളാൽ ചാടി എഴുന്നേറ്റവൻ അവളുടെ രണ്ടു കൈയ്കളും കൂട്ടിപ്പിടിച്ചു.

” വൈഗേ ” നീട്ടി വിളിച്ചതിനൊപ്പം ശബ്ദം ഇടറുകയും ചെയ്തു .

ഇരുവരും ആ ബഞ്ചിൽ ഇരുന്നു. ഏറെ നേരം മൗനമെന്ന ആവരണം അണിഞ്ഞവർ അങ്ങനെ ഇരുന്നു.,

ഒടുവിൽ വൈഗ തന്നെ മൗനം വെടിഞ്ഞു

“നിങ്ങൾ തമ്മിൽ എന്താടാ ഉണ്ടായത് എന്തിനാ നിങ്ങൾ പിരിഞ്ഞത്”?

ചോദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ ധനുഷ് പെട്ടന്ന് മറുപടി പറഞ്ഞു.

“ഗംഗക്ക് എന്നെ ജീവനായിരുന്നു വൈഗാ .ഞാനും അവളും മോനും അടങ്ങിയ സന്തോഷകരമായ ജീവിതമായിരുന്നു. പക്ഷെ ഒരു നാൾ എല്ലാം തകിടം മറിഞ്ഞു. അവൾക്ക് എന്നെ എപ്പോഴും സംശയമായിരുന്നു . ഓഫീസിലും മറ്റിടങ്ങളിലും ഞാനേത് പെണ്ണിനോട് സംസാരിച്ചാലും അവൾക്ക് സംശയം. അതിനിടയിൽ നമ്മൾ തമ്മിൽ പണ്ടുണ്ടായിരുന്ന അഫയറും ആരോ പറഞ്ഞവൾ അറിഞ്ഞു. എവിടെ പോയി വന്നാലും ഞാൻ ആരോട് സംസാരിച്ചൂന്ന് നോക്കി നിന്നിട്ട് വീട്ടിൽ വന്നു വഴക്കുണ്ടാകും. പിന്നെ പിന്നെ അത് വീട്ടിൽ വെച്ചു മാത്രമല്ല പുറത്തായാലും എവിടെ ആയാലും അവൾ പൊട്ടിത്തെറിക്കാൻ തുടങ്ങി.

അതിനിടയിൽ ഞാൻ എൻ്റെ ഓഫീസിലെ നിലയുമായി സംസാരിക്കുന്നതും മറ്റും അവൾക്ക് ആരോ ഫോട്ടോ അയച്ച് കൊടുത്ത് അതിനെ ചൊല്ലിയും വഴക്കായി. നില എൻ്റെ നല്ല സുഹൃത്ത് മാത്രമാണ്. നിലയുടെ വീട്ടിലും ഇതൊക്കെ അറിഞ്ഞ് പ്രശ്നമായി. അവൾ ആത്മഹ ത്യ ചെയ്യും എന്നൊക്കെ പറഞ്ഞ് എന്നെ കരഞ്ഞു കൊണ്ട് വിളിച്ചു. ഞാൻ ഒന്നും ചെയ്യരുത് വീട്ടിൽ വന്ന് ഹസിനോടും മറ്റും ഞാൻ സംസാരിക്കാം എന്നും പറഞ്ഞ് നിലയുടെ വീട്ടിൽ ചെന്നു . നില എന്നെ അകത്തേക്ക് ക്ഷണിച്ചു. ഭർത്താവ് വീട്ടിലില്ലന്നും നിലയോട് ഏറെ ദേഷ്യപ്പെട്ട് ഇറങ്ങി പോയെന്നും പറഞ്ഞവൾ പൊട്ടി പൊട്ടി കരഞ്ഞു. എന്തു പറഞ്ഞാ ശ്വസിപ്പിക്കും എന്നറിയാതെ ഞാൻ നിന്നപ്പോൾ ഗംഗ അവളുടെ അച്ഛനും അമ്മാവൻ്റെ മോനുമായി കടന്നു വന്നു. എല്ലാവരുടെ മുന്നിലും ഞാൻ മോശക്കാരനായി ധനുഷ് പറയുന്നതിനിടയിൽ സങ്കടം അമർത്തിപ്പിടിക്കാൻ പാടുപ്പെട്ടു

വൈഗ അവൻ്റെ കൈയ്യിൽ പിടിച്ചു.

” വിഷമിക്കാതെടാ എല്ലാം കഴിഞ്ഞില്ലേ നീയും പുതിയ ഒരു ജീവിതം നോക്കു “
ഒന്നും പറയാതെ തല കുനിച്ചിരിക്കുന്ന അവനോട് വൈഗ തുടർന്നും പറഞ്ഞു

“മാതു പറഞ്ഞാണ് ഞാൻ വിശേഷങ്ങൾ അറിഞ്ഞത് ഒരിക്കലും നിന്നെ കുറിച്ച് ഒന്നും അറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . അതിനാൽ മാതുവുമായുള്ള കോൺടാക്ട് പോലും ഞാൻ വേണ്ടെന്ന് വെച്ചിരുന്നു. യാദൃശ്ചികമായി അവൾ മറ്റൊരു കൂട്ടുകാരി വഴി നമ്പർ കണ്ടു പിടിച്ചെന്നെ വിളിക്കുകയായിരുന്നു
അപ്പൊഴാ നീ ബന്ധം വേർപെടുത്തിയതും ഗംഗയും അമ്മാവൻ്റെ മകനുമായുള്ള വിവാഹം ആണെന്നുമെല്ലാം അറിഞ്ഞത്. വിളിയ്ക്കണ്ടെന്നാ ആദ്യം കരുതിയത്. ഗംഗയുടെ കല്യാണത്തിൻ്റെ അന്ന് എൻ്റെ മനസും അസ്വസ്ഥമായി . അതാണ് പിറ്റേന്ന് രാത്രി ഞാൻ നിന്നെ വിളിച്ചത്. വൈഗ ഒന്നു ശ്വാസമെടുത്തു.
“കുഞ്ഞിനെ പോലും നിനക്കവൾ തന്നില്ലെന്നും അറിഞ്ഞു.”

അതെ ….. എൻ്റെ മോനെപ്പോലും എനിക്കവൾ തന്നില്ല തീർത്തും ഒറ്റക്കായി മോനില്ലാത്ത വീട് അവളിലാത്ത നിമിഷങ്ങൾ ഞാൻ ഭ്രാന്തനായി മാറിയിരുന്നു. മ ദ്യത്തിൽ അഭയം തേടി നോക്കി. ഓർമകൾ പൂർവ്വാധികം ശക്തിയോടെ വേട്ടയാടിയതേയുള്ളു. ജോലിയിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല എല്ലാം കൈയ്യിൽ നിന്നും ചോർന്നു പോകുന്നു . ധനുഷ് ഒന്നു തല കുടഞ്ഞു. ശേഷം തലതാഴ്ത്തി വീണ്ടും നിരാശനായിരുന്നു. വൈഗ അവൻ്റെ ദേഹത്തെ തൻ്റെ ഉടലിനോട് ഒരു കൈയ്യെടുത്ത് ചേർത്തു പിടിച്ചു

“സാരമില്ലെടാ ഞാനില്ലേ നിനക്ക് ” അവളുടെ നനുത്ത ശബ്ദം അവൻ്റെ കാതിൽ പതിച്ചു കൊച്ചു കുട്ടിയെന്ന പോലെ അവൻ അവളുടെ ചുമലിലേക്ക് ചാഞ്ഞ് വിതുമ്പി. ആശ്വസിപ്പിക്കാൻ എന്ന പോലെ അവൾ അവനെ പതിയെ തട്ടി കൊടുത്തു. മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ വൈഗ മടങ്ങി പോയി. അതുവരെ അവരു തമ്മിൽ മുടങ്ങാതെ കാണുകയും ദിവസവും പല പ്രാവശ്യവും വിളിക്കുകയും ചെയ്തു. ധനുഷിൽ വീണ്ടും അവളോട് പ്രണയം തോന്നി. അവനത് തുറന്ന് പറഞ്ഞപ്പോൾ അനുകൂലമായ രീതിയിൽ അവളും ചിരിച്ചു.

ഒരിക്കൽ ഗംഗയുമായുള്ള ആലോചന വന്നതിൻ്റെ പേരിൽ അവളെ ഒഴിവാക്കിയതിലുള്ള കുറ്റബോധം അവൻ്റെ മനസിനെ വല്ലാതെ ഉലച്ചു. നിഷ്ക്കരുണം വലിച്ചെറിഞ്ഞിട്ടും അവളുടെ കണ്ണുനീരു കണ്ടില്ലെന്നു നടിച്ചിട്ടും അവൾ ഇന്നുമെന്നെ പഴയതിലും ഇരട്ടിയായി സ്നേഹിക്കുന്നു . അവളെ വേദനിപ്പിച്ചതിനുള്ള ശിക്ഷയാണ് ഭാര്യയും മകനും വിട്ട് പോയത്. സ്വന്തം വീട്ടുകാരുടെ മുന്നിൽ പോലും കുറ്റവാളിയെ പോലെ നില്ക്കേണ്ടി വന്നത്. ഇല്ല ഒരിക്കലും എന്തു വന്നാലും വൈഗയെ ആർക്കും വിട്ടു കൊടുക്കില്ലെന്നവൻ ഉറപ്പിച്ചു. വീണ്ടും പഴയ ഉണർവോടെ ജോലിക്കും പോകാനും മറ്റും തുടങ്ങി. ഒരു കുഞ്ഞിനെ എന്ന പോലെ ശാസിച്ചും സ്നേഹിച്ചും വൈഗ എപ്പോഴും അവനോടൊപ്പം ഉണ്ടായിരുന്നു .

ഒരു ദിവസം വിളിക്കുമ്പോൾ വൈഗ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നത് പോലെ സംസാരിച്ചു. ഒരു ഉന്മേഷം ഇല്ലാത്ത രീതിയിലുള്ള അവളുടെ ശബ്ദം കേട്ട് ധനുഷ് കാര്യം തിരക്കി. അമ്മക്ക് ഹാർട്ടിന് അസുഖമാണെന്നും എത്രയും പെട്ടന്ന് ഒരു സർജറി വേണമെന്നും ഒരു നല്ല തുകയാകും എന്നും അവൾ പറയുമ്പോൾ അവളിൽ നിന്നും ഒരു ഗദ്ഗദവും പുറത്ത് വന്നു ഇടർച്ചയോടെ അവൾ വീണ്ടും പറഞ്ഞു നാട്ടിൽ വീട് ലോണാണ്. ചേച്ചിയുടെ വിവാഹത്തിനും എൻ്റെ പഠിത്തത്തിനുമൊക്കെയായി വീടും പറമ്പും ലോൺ എടുത്തിരുന്നു . അച്ഛൻ നമ്മളെ വിട്ടു പോയ ശേഷം അമ്മയും ഞാനും മാത്രമേയുള്ളു. ഞാനാണ് പലിശയും കുറച്ചു മുതലും മുടങ്ങാതെ അടയ്ക്കുന്നത് . അമ്മയെ ഞാൻ എൻ്റെ കൂടെ കൂട്ടി വന്നു ഇത്തവണ നാട്ടി വന്നപ്പോൾ. എനിക്കിവിടെ ജോലി ശരിയായിട്ട് മൂന്ന് വർഷമേ ആയുള്ളു . എങ്ങനേലും വീട് വീണ്ടെടുക്കണം എന്ന് കരുതിയിരുന്നപ്പോഴാണ് അമ്മയ്ക്ക് അസുഖവും “
തളർന്നവളെ പോലെ അവൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു . അവളുടെ കരച്ചിലവനെ വല്ലാതെ വിഷമിപ്പിച്ചു

“വൈഗാ ….. നീ വിഷമിക്കാതെ നമ്മൾക്ക് വഴിയുണ്ടാക്കാം ‘ഇപ്പോൾ നീ ഒറ്റക്കല്ലല്ലോ ഞാനില്ലേ നിൻ്റെ പ്രശ്നങ്ങൾ എൻ്റെയുമാണ്. നമ്മൾ ഒന്നല്ലേ എല്ലാത്തിനും പോംവഴിയുണ്ടാക്കാം. ഞാനുണ്ട് നിനക്ക് ” കാതരമായി അവൻ പറഞ്ഞു….. ഫോൺ വെച്ചു കഴിഞ്ഞവൻ വൈഗയെ കുറിച്ചുള്ള ഓർമകളിലേക്ക് ഊളിയിട്ടു . മാതുവിൻ്റെ വീട്ടിനടുത്തായിരുന്നു തൻ്റെ വീട്. മാതുവിൻ്റെ കൂട്ടുകാരിയായിരുന്നു അവൾ. മാതുവിൻ്റെ വീട്ടുകാരും തൻ്റെ വീട്ടുകാരും ഒരു കുടുംബം പോലെ കഴിഞ്ഞവർ . മാതു തനിക്ക് പിറക്കാതെ പോയ പെങ്ങൾ ആയിരുന്നു.മാതുവിൻ്റെ വീട്ടിൽ വെച്ചാണ് വൈഗയെ ആദ്യമായി കാണുന്നത് .എം.ബി.എക്ക് മാതുവിൻ്റെ കൂടെ പഠിക്കുന്ന കുട്ടി’. വായാടി പെൺകുട്ടി. ആദ്യം കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് ഇടിച്ചു കയറി മിണ്ടുകയും കളിയാക്കുകയും തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അവളെ ആരുമൊന്ന് ശ്രദ്ധിക്കും. അവളെക്കാൾ അഞ്ച് വയസിനു മൂത്ത തന്നെ എടാന്നും ധനുവെന്നും ഒരു കൂസലുമില്ലാതെ വിളിക്കുന്ന ഒരു കുറുമ്പിയായ പെണ്ണ്. നുണക്കുഴി കവിളും വിടർന്ന ചിരിയും അവളെ കൂടുതൽ സുന്ദരിയാക്കി. കൗതുകമായിരുന്നു അവളോട് . പതിയെ അത് പ്രണയത്തിലേക്ക് വഴിമാറി. സത്യത്തിൽ താൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായായിരുന്നോ. അതോ കൗതുകം തോന്നിയ ഒരു വസ്തു കൈക്കലാക്കാനുള്ള ആവേശമായിരുന്നോ. അവൾ തന്നെ പ്രാണനു തുല്യം സ്നേഹിച്ചു. വിശ്വസിച്ചു. ആ വിശ്വാസത്തിൽ അവളുടെ ശ iരീരവും താൻ കവർന്നെടുത്തു . നെഞ്ചിലെ ചൂടിൽ തളർന്നു കിടന്നവൾ ഏങ്ങി കരഞ്ഞപ്പോൾ നീയെൻ്റെതല്ലേ നമ്മൾ ഒന്നല്ലേയെന്നാശ്വസിപ്പിക്കുമ്പോൾ അവൾ നിറമിഴിക ൾക്കിടയിലും ചിരിച്ചു. തന്നെ കൂടുതൽ പ്രണയത്തോടെ പുണർന്ന് കിടന്നു.

ഒടുവിൽ അവളുടെ വീട്ടിൽ എല്ലാം അറിഞ്ഞെന്ന പരിഭ്രാന്തിയിൽ അവൾ വിളിച്ചപ്പോൾ താൻ താല്പര്യമില്ലാതെ ഒഴിഞ്ഞു മാറി. കാരണം അപ്പോഴേക്കും ഗംഗയെ ഒരു ഫംഗ്ഷനുപോയപ്പോൾ അച്ഛൻ പരിചയപ്പെടുത്തി തന്നിരുന്നു. അച്ഛൻ്റെ സുഹൃത്തിൻ്റെ മകൾ . പണ്ടെപ്പോഴൊക്കെയോ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചിട്ടില്ല. മുതിർന്നയവളെ കണ്ടപ്പോൾ മനസ് ചാഞ്ചാടി. തെറ്റോ കുറ്റബോധമോ തോന്നിയില്ല. മാതുവിനെ വിളിച്ചു വൈഗ തന്നെ കാണണമെന്നറിയിച്ചു. മാതു എൻ്റെ മുന്നിൽ പൊട്ടിത്തെറിച്ചു. തൻ്റെ കൂട്ടുകാരിയെ വേദനിപ്പിച്ചാൽ പിന്നെ ഞാൻ എല്ലാവരെയും എല്ലാം അറിയിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. രണ്ട് വീട്ടുകാരും കൂടി അപ്പോഴേക്കും ഗംഗയുമായുള്ള വിവാഹം ഉറപ്പിച്ചു. മാതു നിർബന്ധിച്ചു വീട്ടിൽ പറയാൻ . അച്ഛനെ ഭയമായിരുന്നു. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അച്ഛൻ സമ്മതിക്കില്ല. ആദ്യത്തെ കൗതുകവും ആവേശവും തന്നിൽ നിന്നും കെട്ടടങ്ങിയിരുന്നു. ഒടുവിൽ വൈഗയെ പറഞ്ഞ് മനസിലാക്കി ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു. അവളെ കാണാൻ പോയി.

വാതോരാതെ സംസാരിച്ചിരുന്ന അവൾ വാക്കുകൾക്കായി പരതി. ഒടുവിൽ പാതി മുറിഞ്ഞ വാക്കുകളാൽ അവൾ ചോദിച്ചു.

“ധനു നീ വീട്ടിൽ നമ്മുടെ കാര്യം പറയാത്തതെന്താ. മാതു പറഞ്ഞല്ലോ വേറെ ആലോചന വന്നുവെന്ന് ‘

“അതെ വൈഗാ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഇപ്പോൾ നിൻ്റെ കാര്യം സൂചിപ്പിച്ചാൽ അച്ഛനു സുഖമില്ലാത്തതാണ്. അവരു പണവും പ്രതാപവും നോക്കുന്നവരാണ് നിന്നെ കുറിച്ച് പറഞ്ഞാൽ അച്ഛന് ചിലപ്പോൾ അറ്റാക്ക് വരും “

“അപ്പോൾ ഇത്രയും നാൾ നീ എന്നോട് കാട്ടിയത് വെറും അഭിനയമായിരുന്നോ? എന്നെ സ്നേഹിച്ചപ്പോൾ നീ ഓർത്തില്ലെ പണവും പ്രതാപവും ഇല്ലാത്തവൾ ആണെന്ന് ” അവളുടെ നിറഞ്ഞെ മിഴികൾ കത്തുന്ന കോപത്താൽ തിളങ്ങി

“എനിക്ക് ഒന്നും അറിയില്ല വൈഗ നിന്നെ സ്വീകരിക്കാനുള്ള ധൈര്യമില്ല എത്രയോ പേര് സ്നേഹിക്കുന്നു വിവാഹം കഴിക്കാൻ എല്ലാവർക്കും പറ്റുമോ “

കണ്ണുനീരിനിടയിലും പുച്ഛത്തോടെ അവൾ ചിറികോട്ടി താൻ അവളുടെ കൈയ്യിൽ പിടിച്ചു

” സോറി വൈഗ എന്നെ മറന്നേക്കു . നമ്മുടെതായ നിമിഷങ്ങളിൽ നമ്മൾ സന്തോഷിച്ചിട്ടല്ലേ ഉള്ളു. നഷ്ടങ്ങൾ ഒന്നുമില്ലല്ലോ ആ നല്ല ഓർമകളിൽ പിരിയാം നീ എന്നും എൻ്റെ നല്ല സുഹൃത്തായിരിക്കും “.

തൻ്റെ കൈ തട്ടി മാറ്റിയവൾ പുച്ഛിച്ചു ആഞ്ഞ് തുപ്പി.

“അതേടാ നിനക്ക് നഷ്ടങ്ങൾ ഒന്നുമില്ല. നിനക്കു മാത്രം. ഞാൻ കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അച്ഛൻ്റെയും വീട്ടമ്മയായ അമ്മയുടെയും മകളാണ്. ആ അന്തരം ഓർത്തില്ല. നീ ജീവിയ്ക്കു ….. നിൻ്റെ കൺമുന്നിൽ പോലും ഞാനിനി വരില്ല “

.വാശിയോടെ അമർത്തി ചവിട്ടി അവൾ നടന്നു നീങ്ങുമ്പോൾ സത്യത്തിൽ തനിക്കാശ്വാസമായിരുന്നു. ഇന്ന് ഓർക്കുമ്പോൾ ഹൃദയം പൊള്ളുന്ന വേദന തോന്നുന്നു. പാവം എൻ്റെ വൈഗ അവൾ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും .മാതു തൻ്റെ വീട്ടിൽ എല്ലാം അവതരിപ്പിച്ചെങ്കിലും വീട്ടുകാർ അവൾ ഒഴിഞ്ഞു പോയത് നല്ലതെന്നേ പറഞ്ഞോളു. മാതു എന്നെ ഏറെ ശപിച്ചു. അനുഭവിക്കും ഇതിനുള്ള ശിക്ഷ തനിക്ക് കിട്ടും എന്നും പറഞ്ഞവൾ അന്നു മുതൽ തന്നോട് മിണ്ടാതായി. തൻ്റെ വിവാഹത്തിൽ മാതു പങ്കെടുത്തില്ല. അവളുടെ വിവാഹത്തിന് ക്ഷണിച്ചില്ല. അവളിപ്പോൾ അമേരിക്കയിലാണ് ഭർത്താവുമൊത്ത് ..

ഇല്ല ഇനി ഒരിക്കലും വൈഗ വിഷമിക്കാൻ താൻ ഇടവരുത്തില്ല വേദനിപ്പിച്ചതി നൊക്കെ ഇരട്ടിയായി അവളെ സ്നേഹിക്കണം . അവളെ വിവാഹം കഴിച്ച് സ്വന്തമാക്കണം ധനുഷ് ഉറച്ച തീരുമാനമെടുത്തു…..

അമ്മയുടെ സർജറിക്കു വേണ്ട പണം അവൾക്ക് ധനുഷ് അയച്ച് കൊടുത്തു. അവനും കൂടി വരാം കാര്യങ്ങൾ എല്ലാം നോക്കി നടത്താൻ എന്നു പറഞ്ഞെങ്കിലും വൈഗ തടഞ്ഞു . അമ്മയ്ക്ക് ധനുഷുമായി തനിക്ക് പണ്ടുണ്ടായിരുന്ന അടുപ്പം അറിയാം. കണ്ടാൽ അമ്മയ്ക്ക് വെറുപ്പായിരിക്കും വേണ്ട പ്രാർത്ഥിച്ചാൽ മതിയെന്ന് വൈഗ പറഞ്ഞു. അത്രയും മോശം അവസ്ഥയായത് കൊണ്ടാണ് എങ്ങനെയും പൈസ തിരികെ തരുമെന്നവൾ പറഞ്ഞുെ ...

സാരമില്ല എല്ലാം ഭംഗിയായി നടക്കട്ടേന്ന് അവൻ പറഞ്ഞു. എപ്പോഴും പരസ്പരം വിളിച്ചു കൊണ്ടിരുന്നു.. അമ്മയ്ക്ക് സർജറി കഴിഞ്ഞതും തുടർന്നങ്ങോട്ടുള്ള കാര്യങ്ങളും എല്ലാം പങ്കുവെച്ചു. കുറച്ച് നാളുകൾക്ക് ശേഷം ധനുഷ് വൈഗയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു . അവൾക്ക് എതിരൊന്നും ഇല്ലായിരുന്നു. പക്ഷെ വീടും വസ്തുവും ലോൺ തീർത്ത് സ്വന്തമാക്കിയിട്ട് മതിയെന്നും അതുവരെ ക്ഷമിക്കണമെന്നും വൈഗ പറഞ്ഞു. അത്രമേൽ വൈഗയെ സ്നേഹിച്ച ധനുഷ് ഒറ്റപ്പെടലിൽ കൂടെ നിന്നയവൾ എപ്പോഴും തൻ്റെ അരുകിൽ വേണമെന്ന് ഒരുപാട് മോഹിച്ചു. വൈഗ എതിർത്തിട്ടും ലോൺ അടയ്ക്കാനുള്ള പൈസ അവൻ കൊടുത്തു . അതിൽ നിന്നും കുറച്ച് വസ്തു ചേച്ചിക്ക് ഓഹരി കൊടുക്കാനുള്ളത് ലോൺ തീർന്ന സ്ഥിതിക്ക് വില്ക്കു വാണെന്നും പൈസയായി ചേച്ചിക്ക് മതിയെന്നും പറഞ്ഞപ്പോൾ അത് വില്ക്കണ്ട വൈഗയുടെ പേരിൽ കിടക്കട്ടെയെന്നും പറഞ്ഞു അതും ധനുഷ് പൈസ കൊടുത്തു ശരിയാക്കി. വീണ്ടും വൈഗയും അവനും നേരിട്ട് കണ്ടുമുട്ടിയ സമയത്ത് വൈഗയുടെ മടിയിൽ തലചായ്ച്ച് കിടന്ന അവനോട് അവൾ പറഞ്ഞു

“എന്തിനാ ധനു ഇത്രയൊക്കെ എനിക്ക് വേണ്ടി ചെയ്യുന്നത് . എനിക്ക് ഇതിനൊക്കെയുള്ള അർഹതയുണ്ടോ ?

“അവൻ്റെ തലമുടിയിൽ വിരലോടിച്ചിരുന്ന അവളുടെ കൈകളിൽ മുത്തം നല്കി കൊണ്ട് അവൻ പറഞ്ഞു എത്ര തന്നാലും എന്ത് ചെയ്ത് തന്നാലും മതിയാവില്ല അത്രയും വലിയ തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്. ഗംഗയും മകനും നഷ്ടമായപ്പോഴാണ് നഷ്ടപ്പെടലിൻ്റെ വേദന ഞാനറിഞ്ഞത്. വീട്ടുകാരു പോലും കുറ്റപ്പെടുത്തിയപ്പോഴാണ് ഒറ്റപ്പെടലും അപമാനവും എല്ലാം ഞാനറിഞ്ഞത്. നീയെന്തു മാത്രം വേദനിച്ചുവെന്ന് എനിക്ക് മനസിലായി “….

“ഏയ്യ് അങ്ങനെയൊന്നുമില്ല ധനു കുറേ കരഞ്ഞു, ദേഷ്യം തോന്നി. പിന്നെ ജീവിയ്ക്കണം എന്ന വാശിയായി. അതിനിടയിൽ അച്ഛൻ മരിച്ചു. ജോലിയും കാര്യങ്ങളുമായി . എല്ലാം മറന്നു ജീവിച്ചു. പോകെ നിന്നോടുള്ള വെറുപ്പും മറഞ്ഞു. ഞാൻ അത്രയും നിന്നെ സ്നേഹിച്ചത് കൊണ്ടാണ് നിനക്കൊരു വിഷമകാലം വന്നപ്പോൾ വിളിച്ചത് ഇപ്പോഴും ആ ഇഷ്ടം ഉള്ളിലുള്ളത് കൊണ്ട് “…..

“ഒന്നും ഞാനറിഞ്ഞില്ല വൈഗ നിൻ്റെ കാര്യങ്ങൾ ഒന്നും മാതുവും എന്നെ പാടെ ഉപേക്ഷിച്ചല്ലോ …സാരമില്ല ഇനിയങ്ങോട്ട് നിൻ്റെ കണ്ണുനിറയാൻ ഞാനനുവദിക്കില്ല” ധനുഷ് അവളുടെ കൈത്തലത്തിൽ പിന്നെയും ഉമ്മകൾ നല്കി.

“എൻ്റെ ഭാഗ്യമാണ് നീ ആർക്കും ഇനി നമ്മളെ പിരിക്കാൻ കഴിയില്ല “. വൈഗ നിറഞ്ഞു ചിരിച്ചു….. ധനുഷ് വൈഗയെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നു. അവൾ സമ്മതിച്ചു. ബാംഗ്ലൂരിൽ നിന്ന് ജോലി മതിയാക്കി അമ്മയെയും കൂട്ടി നാട്ടിൽ വരാനും ഇവിടെ എന്തെങ്കിലും ജോലി നോക്കാനും ധനുഷ് പറഞ്ഞു.

” ജോലി സ്ഥലത്ത് കുറച്ച് കാര്യങ്ങൾ ഉണ്ട് അത് ഒന്നു സെറ്റിൽഡ് ആക്കിയിട്ട് നാട്ടിൽ വരാം. വിവാഹം നടത്താം. ‘നീ ഒരു ദിവസം എൻ്റെ ഫ്ളാറ്റിലേക്ക് വരൂ ” വൈഗ സന്തോഷത്തോടെ അവനെ ക്ഷണിച്ചു.?. അവൻ പൂർണ്ണ സമ്മതത്തോടെ ക്ഷണം സ്വീകരിച്ചു ചെന്നു.. വശ്യമായ ചിരിയുമായി വൈഗ അവനു മുന്നിൽ ഫ്ലാറ്റിൻ്റെ വാതിൽ തുറന്നു നിന്നു… അവനെ അകത്തേക്ക് ക്ഷണിച്ചു. “അമ്മയെവിടെ ” അമ്മ തൊട്ടടുത്ത് താമസിക്കുന്ന ഫ്ലാറ്റിലുള്ളവരുമായി അവരുടെ ബന്ധുവിൻ്റെ വീട്ടിൽ പോയി “?ധനു നീ ഇരിക്കൂ ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ” പറഞ്ഞു കൊണ്ടവൾ വേഗം പോയി തണുത്ത ജ്യൂസുമായി വന്നു. അരികിലിരുന്ന് പതിയെ അവൻ്റെ ചുണ്ടോട് ചേർത്തു.

“കുടിക്കു ധനു ” ….. അവളിൽ നിന്നും ശീല്കാരം പോലെ ശബ്ദം പുറത്ത് വന്നു. അവളുടെ ഉടലഴകും നുണക്കുഴി ചിരിയും അവനിൽ ലഹരിയായി പടർന്നു.

“വൈഗാ” …. അവൻ ഉന്മാദവാനായി വിളിച്ചു. പിന്നെ പതിയെ അവളെ തൻ്റെ നെഞ്ചിലേക്ക് അണച്ചു. മൃദുവായ ശബ്ദത്തിൽ അവൾ ചോദിച്ചു. “ധനു ഇപ്പോൾ നിനക്ക് പണവും പ്രതാപവും പ്രശ്നമല്ലേ? എന്നെ വിവാഹം കഴിക്കുന്നതിൽ നിനക്ക് മടിയില്ലേ ” ?

“ഇല്ല നീയാണെനിക്കെല്ലാം അച്ഛനെ ഭയന്നന്നു നിന്നെ വലിച്ചെറിഞ്ഞതിൽ പശ്ചാത്തപിക്കുന്നു . ഇന്ന് അച്ഛന് പോലും എന്നെ വേണ്ടാത്ത അവസ്ഥയാ :. എനിക്കുള്ളതെല്ലാം എഴുതി തന്ന് ഒഴിവാക്കിയത് പോലെയാണ് അച്ഛനും അമ്മക്കും ഞാനിപ്പോൾ ‘ഇനിയും നീ പഴയത് ചോദിച്ച് എന്നെ വിഷമിപ്പിക്കല്ലേ വൈഗാ. നിന്നോടൊത്തുള്ള ജീവിതം അത് മാത്രം മതിയെനിക്ക്. “……

വന്യമായ ഒരു ചിരി വൈഗയിൽ തെളിഞ്ഞു….

“എൻ്റെ വൈഗാ “….. ധനുഷ് അവളെ അമർത്തി ചും iബിക്കാനടുത്തതും കോളിംഗ്ബെല്ലടിച്ചു. പുച്ഛം നിറഞ്ഞ ചിരിയുമായി വൈഗഅവനിൽ നിന്നും അടർന്ന് മാറി. അവൻ അമ്പരപ്പോടെ അവളെ നോക്കി. അവൾ ഒന്നും പറയാതെ പോയി വാതിൽ തുറന്നു. മുന്നിൽ ഒരു ചെറുപ്പക്കാരൻ നില്ക്കുന്നത് സോഫയിലിരുന്ന് ധനുഷ് കണ്ടു. വൈഗ ചിരിയോടെ അവൻ്റെ കൈ പിടിച്ചകത്തേക്ക് വന്നു.

“ധനുഷ് ഇത് ഋഷി എന്നെ വിവാഹം കഴിക്കാൻ പോകുന്നയാൾ ” ഋഷിയും വൈഗയും മുഖത്തോടു മുഖം നോക്കി ചിരിച്ചു. ധനുഷ് ഞെട്ടലോടെ ചാടി എഴുന്നേറ്റു. ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്നവൻ ഒരു നിമിഷം ആശിച്ചു. കോപവും ,അപമാനവും ,സങ്കടവും സഹിക്കാനാകാതെ അവൻ അലറി

“വൈഗാ ….. നീ….. യെന്നെ “

വൈഗ കൈയ്യും കെട്ടി കൂസലില്ലാതെ പൊട്ടിപ്പൊട്ടി ചിരിച്ചു വിജയിയെ പോലെ…

ധനുഷ് പാഞ്ഞു വന്നവളുടെ കiഴുത്തിൽ മുiറുക്കാൻ നോക്കി ഋഷി തടഞ്ഞു. ശാന്തനായി പറഞ്ഞു

“അiക്രമം കാട്ടിയാൽ വിവരം അറിയും നീയെന്താ കരുതിയത് വെറും അബലയായ പെണ്ണാണിവൾ എന്നോ പിന്നെയും നിന്നെ വിശ്വസിച്ച് കൂടെ വരാൻ

ധനുഷ് തളർന്ന് സോഫയിലേക്കിരുന്നു. വൈഗ അവനു മുന്നിൽ വന്നു നിന്നു. “നീ പറഞ്ഞില്ലേ പിരിഞ്ഞാൽ നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോന്ന് എന്നാൽ കേട്ടോളൂ നീ എന്നെ ചണ്ടി പോലെ വലിച്ചെറിഞ്ഞു ഗംഗയെ വിവാഹം കഴിക്കുമ്പോൾ നിൻ്റെ ബീ iജം എൻ്റെ ഉദരത്തിൽ പൊട്ടി മുളച്ചിരുന്നു. അപമാനഭാരത്താൽ ഞാനതിനെ നശിപ്പിക്കുമ്പോൾ ഞാനനുഭവിച്ച മാനസിക വേദന നിനക്കറിയോ ” …..അവൾ കിതച്ചു

” കേട്ടോടാ ബാക്കി നഷ്ടങ്ങൾ കൂടി നീ അറിയണം അറ്റാക്കിൻ്റെ രൂപത്തിൽ മകൾക്കേറ്റ അപമാനം സഹിക്കാതെ മരിച്ചൊരച്ഛനുണ്ട്. കൂലിപ്പണിയാണെങ്കിലും മാനത്തിനു വിലയുള്ളയൊരച്ഛൻ. നീ പറഞ്ഞു നിൻ്റെ അച്ഛനു അറ്റാക്കു വരുമെന്ന് എല്ലാ മനുഷ്യരിലും ഹൃദയമുണ്ടെടാ “….. അവൾ വികാരത്താൽ വിറച്ചു.
അമ്മയെയും കൊണ്ട് ഞാൻ ആ നാട്ടിൽ നിന്നും മാറി താമസിച്ചു കോഴ്സ് കഴിഞ്ഞതിനാൽ പലയിടത്തും ജോലിക്ക് കയറി…. നാട്ടിൽ ഏറെ പേർക്കൊന്നും കഥകളറിയില്ലെങ്കിലും അച്ഛനെ കൊiലക്കു കൊടുത്തെന്ന കുറ്റബോധം. ചേച്ചിക്ക് ഭർത്താവിൻ്റെ മുന്നിൽ ഞാൻ കാരണമുണ്ടായ അപമാനം….

ഒടുവിൽ ഋഷിയുടെ കമ്പനിയിൽ ജോലി കിട്ടി വരും വരെ ഒറ്റപ്പെടലും അമ്മയുടെ കണ്ണീരും അച്ഛൻ്റെ ഓർമകളും മരിച്ചു ജീവിച്ച അവസ്ഥ. ഋഷി എനിക്ക് സുഹൃത്തായി ,വഴി കാട്ടിയായി കൂടെ നിന്നു. പറഞ്ഞു കഴിഞ്ഞവൾ ഓർമകൾക്കു മുന്നിൽ ശ്വാസമുട്ടി ശ്വാസം വലിച്ചു വിട്ടു ‘ ഋഷി പതിയെ അവളെ ചുമലിൽ തട്ടി വൈഗാ കൂൾ ആകൂ…. അവൾ അവനെ നോക്കി ചെറുതായി ചിരിച്ചു
ഋഷി ബാക്കി സംഭവങ്ങൾ വിവരിക്കാൻ തുടങ്ങി ഞങ്ങളാണ് നിനക്കെതിരെ കരുക്കൾ നീക്കിയത് ‘. നില എൻ്റെ കൂട്ടുകാരൻ അരുണിൻ്റെ ഭാര്യയാണ്. ഗംഗയിൽ സംശയം ഉണ്ടാക്കുന്ന രീതിയിൽ ചിത്രങ്ങൾ അയച്ചതും അജ്ഞാത കോളുകൾ വിളിച്ചതും വൈഗയുമായുള്ള ബന്ധം അറിയിച്ചതും ഞങ്ങളുടെ കരുനീക്കങ്ങൾ ആയിരുന്നു. എല്ലാം ഭംഗിയായി നടന്നു. നിലയുടെ വീട്ടിൽ വെച്ചു നീ പിടിക്കപ്പെട്ടു കുiറ്റവാളിയായി നിന്ന നിമിഷം നമ്മൾ ആഘോഷിച്ചു. നിൻ്റെ ഓരോ തകർച്ചയും നിന്നെ പിന്തുടർന്നു നമ്മൾ അറിഞ്ഞു കൊണ്ടിരുന്നു . നീ മദ്യത്തി നടിമയായതും ജോലി സ്ഥലത്ത് പ്രശ്നം ഉണ്ടായതും വീട്ടുകാർ നിന്നെ ഉപേക്ഷിച്ച മട്ടാണെന്നും എല്ലാം വൈഗയ്ക്കൊപ്പം ഞങ്ങൾക്കും സന്തോഷ മായിരുന്നു. ഗംഗയുടെ വിവാഹം കഴിഞ്ഞതോടെ ഞങ്ങൾ കളത്തിലിറങ്ങാൻ തീരുമാനിച്ചു. നിലയെ നിൻ്റെ ഓഫീസിൽ നിന്നും മാറ്റി.

 ആയിരം പക്ഷികൾ തൻ്റെ തലയ്ക്കു മീതെ ചിറകിട്ടടിക്കുന്ന പോലെ കഴിഞ്ഞ കാര്യങ്ങൾ ഓർത്തു ചതിക്കപ്പെട്ടതോർത്ത് ഭ്രാന്തനെപ്പോലെ ധനുഷ് അലറി ..... ഭ്രാന്തമായ അവസ്ഥയിൽ അവൻ ഉറക്കെ കരഞ്ഞു. 

“നീയെൻ്റെ പൈസയും കൈക്കലാക്കി ഇത്രയും വലിയ ശിക്ഷ വേണമായിരുന്നോ “

വൈഗ പൊട്ടിപ്പൊട്ടി ചിരിച്ചു. എന്നിട്ട് ഫോണിൽ ആരെയോ വിളിച്ചു. പെട്ടന്നു തന്നെ വൈഗയുടെ അമ്മയും നിലയും ഭർത്താവ് അരുണും കടന്നു വന്നു.
അതേ ചിരിയോടെ വൈഗ പറഞ്ഞു?അമ്മയ്ക്ക് ഒരു അസുഖവും വന്നിട്ടില്ല എന്നും എൻ്റെ കൂടെ നിന്നിട്ടേ ഉള്ളൂ. ഞങ്ങളുടെ വീടും പറമ്പും ലോണും അല്ലായിരുന്നു . എല്ലാം പ്ലാനിംഗ് ആയിരുന്നു. നിന്നോടുള്ള പ്രതികാരം…..

അവളുടെ പരിഹാസ ചിരിയിൽ രോക്ഷാകുലനായ ധനുഷ് പറഞ്ഞു

” പൈസ പറ്റിച്ചതിന് ഞാൻ കേസ് കൊടുക്കും എന്നെ സ്നേഹിച്ചു വഞ്ചിച്ച നിന്നെ വെറുതെ വിടില്ല “

“അതിന് നീ തന്ന ക്യാഷൊക്കെ ഏത് അക്കൗണ്ടിക്കാ പോയതെന്നറിയോ നാട്ടിലെ ഓർഫനേജിൽ അവിടത്തെ കുട്ടികളുടെ കാര്യങ്ങൾക്കാണ് നീ അയച്ചു കൊടുത്തത് “…..

ധനുഷിൽ പതിയെ യാഥാർത്ഥ്യങ്ങൾ തെളിഞ്ഞു വന്നു. സ്നേഹം നടിച്ച് വൈഗ തന്നിൽ നിന്നും എല്ലാം കൈക്കലാക്കുകയായിരുന്നു . വേണ്ടന്ന് പറഞ്ഞിട്ട് താനായിട്ട് നിർബന്ധം പൂർവ്വം നല്കുന്നതു പോലെ വാങ്ങി അഭിനയിക്കുക യായിരുന്നു. എല്ലാ ഇടപാടുകളും വിശ്വസിച്ചവളെ ഏല്പിച്ചപ്പോൾ അയക്കുന്നതാർക്കെന്നു കൂടി ശ്രദ്ധിച്ചില്ല…… അതെ ഒരു മായാവലയത്തിൽ അവളെന്നെ തളച്ചിട്ടു. വൈഗ പ ല്ലുകൾ ഞെരിച്ചു കൊണ്ട് പറഞ്ഞു . നിന്നെ വിശ്വസിച്ച് എല്ലാം സമർപ്പിച്ച നീയെനിക്ക് ഒരു കുഞ്ഞിനെ തന്നില്ലേ. പുറം ലോകം കാണും മുൻപേ കൊന്നുകളഞ്ഞ ആ കുഞ്ഞിന് വേണ്ടിയാണ് നിൻ്റെ പണം ഞാൻ അനാഥാലയത്തിൽ എത്തിച്ചത് …..

ഒന്നും പറയാനില്ലാതെ പരാജിതനായി ധനുഷ് എഴുന്നേറ്റു …… ഭാരം നഷ്ടപ്പെട്ടവനെ പോലെ കുഴഞ്ഞു വീഴാൻ പോയി ഗംഗ, മകൻ അച്ഛനമ്മമാർ തൻ്റെ സഹോദരി, പിന്നെ മാതു എല്ലാരുടെയും മുഖം മനസിൽ തെളിഞ്ഞു വന്നു. ….ആർക്കും തന്നെ വേണ്ട ഒറ്റക്കാണ് ഞാൻ എല്ലാം നഷ്ടപ്പെട്ടവൻ .അപമാനഭാരത്താൽ മുന്നോട്ടെന്തിനു ജീവിതം എന്നു ചിന്തിച്ചവൻ വൈഗയെ തിരിഞ്ഞു നോക്കി തീ പാറുന്ന കണ്ണുകളുമായി അവൾ അങ്ങനെ നിന്നു……
ജീവച്ഛവം പോലെ തലയും കുനിച്ചവൻ ഭൂമിയ്ക്ക് താൻ ഭാരമാണെന്ന ചിന്തയുമായി മുന്നോട്ട് നടന്നു……

വൈഗയിൽ നിന്നും വിജയത്തിൻ്റേതായ ആശ്വാസത്തിൻ്റേതായ നിശ്വാസം ഉതിർന്നു. താൻ കാരണം ഹൃദയം പൊട്ടി മരിച്ച അച്ഛൻ്റെ മുഖവും , പിറന്നു വീഴും മുന്നേ തന്നിൽ നിന്നും വേറിട്ടു പോയ കുഞ്ഞിൻ്റെ അവ്യക്തമായ രൂപവും തെളിഞ്ഞു ….. അവൾ മെല്ലെ സോഫയിലേക്കിരുന്നു?ഋഷി അവൾക്കരുകിൽ ഇരുന്നു. ആർദ്രമായി വിളിച്ചു. വൈഗേ ….. ശാന്തമായി അവൾ അവൻ്റെ തോളിലേക്ക് ചാഞ്ഞു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *