സിനിമ റിലീസ് ആകുന്നത് ഇന്നാണെങ്കിലോ. ഇന്ദുചൂടന്റെ ഡയലോഗ് കേട്ട ശേഷം ലെ…

എഴുത്ത്: അച്ചു വിപിൻ

നരസിംഹത്തിലെ ഇന്ദുചൂടന്റെ ഒരു ഹിറ്റ്‌ ഡയലോഗ് അന്നത്തെ കാലത്ത് കേട്ടപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും പരിസരം മറന്നു കയ്യടിച്ചിട്ടുണ്ട്..

ദേ ഇതാണാ ഡയലോഗ്…

“മോളെ അനുരാധെ വെള്ളമടിച്ച് കോൺ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടിൽ വന്നുകേറുമ്പോ ചെരുപ്പൂരി കാല് മടക്കി ചുമ്മാ തൊഴിക്കാൻ, തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാൻ, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയന്മാവിനടിയില് എരിഞ്ഞുതീരുമ്പോൾ നെഞ്ചുതല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം”.

ലെ കുലസ്ത്രീ അനുരാധ :ഞാൻ റെഡി “നീ വാ മോനെ ദിനേശാ “😍

സിനിമ റിലീസ് ആകുന്നത് ഇന്നാണെങ്കിലോ. ഇന്ദുചൂടന്റെ ഡയലോഗ് കേട്ട ശേഷം ലെ ഫെമിനിസ്റ്റ് അനുരാധ :പാതിരക്കു വെള്ളം അടിച്ചു കോൺ തിരിഞ്ഞു വന്നാൽ മുറ്റത്തു കിടന്നോണം, പിന്നെ ചെരുപ്പൂരി കാലു മടക്കി എന്നെയെങ്ങാനും തൊഴിച്ചാൽ തന്റെ വിധിയാണ്,എന്റെ നേരെ കാലുയർത്തിയാൽ പിന്നെ തൊഴിക്കാനാ കാലുണ്ടാവില്ല, മുട്ടുകാല് തല്ലിയൊടിക്കും ഞാൻ പറഞ്ഞേക്കാം.

വേണോങ്കി എന്റെ സമയോം സന്ദർഭവും നോക്കി തുലാവർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ നമുക്ക് സ്നേഹിക്കാം അതിനെനിക്ക് വിരോധമൊന്നുമില്ല. പക്ഷെ ഒരുപാടു പിള്ളേരെ പെറ്റു കൂട്ടാനൊന്നും എനിക്ക് പറ്റൂല നാമൊന്നു നമുക്കൊന്ന് തല്ക്കാലം അതുമതി.

പിന്നെ ആവശ്യമില്ലാതെ ഉള്ള കള്ള് മുഴുവൻ കുടിച്ചു കിഡ്നി അടിച്ചു പോയി വല്ല പുളിയൻമാവിന്റെ അടിയിലും നിങ്ങള് ചത്തു കിടന്ന നെഞ്ച് തല്ലി കരയാൻ എന്നെ കിട്ടില്ല, മദ്യപാനം ആരോഗ്യത്തിന് ഹാനികരം അതോർത്ത നിങ്ങൾക്ക് കൊള്ളാം.ഇതിനൊന്നും സമ്മതം അല്ലെങ്കിൽ “നീ പോ മോനെ ദിനേശാ”😏

ലെ ഇന്ദുചൂടൻ:(പ്ലിംഗ്)ഇവള് തല്ലിക്കൊന്നു പുളിയൻമാവിന്റെ അടിയിൽ ചാരമായി കിടക്കുന്നതിലും ഭേദം കള്ള് കുടിച്ചു സ്വയം ചാകുന്നതാ, എന്തായാലും അങ്കങ്ങൾക്കൊന്നും യാതൊരു ഭംഗവും സംഭവിക്കാഞ്ഞത് പൂർവികരുടെ പുണ്യം.

NB: ഒരു മിനിറ്റ് സ്ത്രീകളെ തുറിച്ചു നോക്കിയാൽ പീഡനമാകുന്ന കാലമാണ് അപ്പൊ കാലു മടക്കി ഇന്ദുചൂടൻ അനുരാധയെ തൊഴിക്കുന്ന ഡയലോഗ് കൂടി പറഞ്ഞ കേമമായി,കാലം പോയ പോക്കേ😂

Related Posts

Leave a Reply

Your email address will not be published. Required fields are marked *