ഹോ.. നിന്നെയൊന്നു പറഞ്ഞിട്ട് ഒരുകാര്യവും ഇല്ലാ.. വിട്ടിൽ ടീവി ഉണ്ടായിട്ട് എന്ത് കാര്യം ഡോറയും ടോം&ജെറിയും കണ്ട് കഴിഞ്ഞ് ബാലരമ്മ വായിച്ച്.. കുട്ടി കലത്തിൽ ചോറും കൂട്ടാനും വെച്ച് നടന്നവളെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ……….

Story written by Shafeeque Navaz

“വിവാഹം കഴിഞ്ഞ അന്നുമുതൽ അവൾക്ക് ഒരേവാശി… “എന്റെ പഴയ കാമുകിയെ കാണണമെന്ന്…”

“ആയിരം വെട്ടം ഞാനവളോട് പറഞ്ഞ് ” എന്നോട് ഇതുവരെ ഒരുപെണ്ണും ഇഷ്ട്ടമാണന്ന് പറഞ്ഞട്ടില്ലന്ന്.. എന്നിട്ടും അവൾ കേൾക്കുന്നില്ല….

“എല്ലാത്തിനും കാരണം എന്റെ ഈ മുടിഞ്ഞ സൗന്ദര്യമാണ്.. ഇങ്ങനെയുമുണ്ടോ ഒരു ശാപം… ഞാനിപ്പോൾ എന്റെ സൗന്ദര്യത്തെ സ്വയം ശപിക്കുകയാ…”

“ഏട്ടന് ആരോടോ പണ്ട് പ്രണയം ഉണ്ടായിരുന്നു … ഇന്നും അവളുമായി ഏട്ടന് ബന്ധമുണ്ട്.. മാളു വീണ്ടും പിറുപിറുത്ത് തുടങ്ങിയപ്പോൾ… “

” മ്മ്.. ഉണ്ടങ്കിൽ നിനക്കെന്താ..”

“കണ്ടാ കണ്ടാ… നിങ്ങളെന്നെ ചതിച്ചല്ലേ.. “

എടി.. മാളു കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ.. ഇന്നുതന്നെ നമ്മുക്ക് തല്ലി പിരിയാണോ..

“എന്നാലും നിങ്ങൾ നിങ്ങളുടെ അവിഹിതത്തിനെ കുറിച്ച് പറയില്ലല്ലേ.. “

അവിഹിതമോ… എനിക്കോ.. !

“കേൾക്കുമ്പോൾ തന്നെ കൊതിയാകുന്നു.. അങ്ങനെ ഒരു ചീത്ത ബുദ്ധി ഒരുപെണ്ണിനും എന്നോട് തോന്നിയില്ല..”

” അത്‌ കള്ളം ഇത്രയും ഭംഗിയുള്ള ഏട്ടനെ ആരും നോക്കിയില്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല….”

” അത്‌ തന്നെയാ മാളു ഞാനും കുറച്ച് വർഷങ്ങളായി.. ആലോചിക്കുന്നത് “

“നീ വിശ്വസിക്കണേ വിശ്വസിക്ക്… ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നെങ്കിൽ എന്തിനാ പെണ്ണെ ഈ വിവാഹത്തിന് നീ സമ്മതിച്ചത്….”

“അത്.. ഏട്ടന് പെണ്ണുകാണാൻ വീടിന്റെ പടികൾ കഴറി വന്നത് അകത്തെ മുറിയിലെ ജനൽ കമ്പികൾക്ക് ഇടയിലൂടെ ഞാൻ നോക്കിയപ്പോൾ എന്നോ വായിച്ച ബാലരമ്മയിലെ എന്റെ ഇഷ്ട്ട കഥാ നായകനെ പോലെ തോന്നി..”

ങേ… ബാലരമ്മയോ.. നീ അതക്കെ ഇപ്പഴും വായിക്കാറുണ്ടോ.. നിന്നെ അന്ന് കണ്ടപ്പഴേ തോന്നി എന്തോ ഒരു കുറവുണ്ടന്ന്…..

“ഏട്ടന് എന്റെ കുറവുകൾ തിരയുന്നതിനു മുന്നേ ഏട്ടന്റെ കാമുകിയെ പറ്റി പറ..”

” ഡി.. എനിക്ക് നീ കരുതുന്നതുപോലെ കാമുകിയൊന്നും ഇല്ലാ.. “

“ആണോ.. ഞാനിപ്പോൾ കാണിച്ച് തരാമെന്ന് പറഞ്ഞ് അവൾ ബെഡ്‌റൂമിലേക്ക് ഓടിക്കയറി മുബൈൽ ഫോണും എടുത്ത് തിരിച്ച് വന്ന് പറഞ്ഞ്… “

“താ… നോക്കിയേ ഇതിൽ മുന്നിൽ ഇട്ടിരിക്കുന്നത് നിങ്ങളുടെ കാമുകിയുടെ ഫോട്ടോ അല്ലേ.. എന്നിട്ട് എന്നോട് കള്ളം പറഞ്ഞല്ലേ…”

എവിടെ.. നോക്കട്ടെ..

ഫോൺ വാങ്ങി പിടിച്ചവൻ പറഞ്ഞ് ഡീ കഴുതേ.. ഇത് അനുസിത്താരയാണ് സിനിമാനടി.. നീ പറഞ്ഞത് വിഷ്ണു കേൾക്കണ്ട..

” അതാരാ വിഷ്ണു.. ? ഈ പെണ്ണിന്റെ അച്ഛനാ ” ?

“ഹോ.. നിന്നെയൊന്നു പറഞ്ഞിട്ട് ഒരുകാര്യവും ഇല്ലാ.. വിട്ടിൽ ടീവി ഉണ്ടായിട്ട് എന്ത് കാര്യം ഡോറയും ടോം&ജെറിയും കണ്ട് കഴിഞ്ഞ് ബാലരമ്മ വായിച്ച്.. കുട്ടി കലത്തിൽ ചോറും കൂട്ടാനും വെച്ച് നടന്നവളെ കെട്ടിയ എന്നെ പറഞ്ഞാൽ മതിയല്ലോ.. അത്രയും പറഞ്ഞ് തലയിൽ കൈവെച്ചവൻ കുനിഞ്ഞിരുന്നപ്പോൾ…”

“ഏട്ടാ എന്നോട് ക്ഷമിക്കു .. ഞാൻ പെട്ടന്ന് ഏട്ടന്റെ ഫോണിൽ മറ്റൊരു പെണ്ണിന്റെ മുഖം കണ്ടപ്പോൾ വേറെ എന്തോ കരുതി “

ഏട്ടന് മറ്റൊരാളെ സ്നേഹിക്കുന്നത് എനിക്ക് സഹികൂല….

“ഏട്ടാ.. ഏട്ടന് അറിയുമോ ? എനിക്ക് ആരൂല്ല.. ഒരു ബാധിതപോലെയാ അവരെന്നെ കെട്ടിച്ച് വിട്ടത്.. അതും ഏട്ടന് പൈസയുടെ കാര്യത്തിൽ അതികം ഡിമാന്റ് ഇല്ലാഞ്ഞത് കൊണ്ട്.. എനിക്കുംകൂടെ അവകാശപ്പെട്ട വീട്ടിൽ നിന്നും അവരെന്നെ ഒഴുവാക്കി വിട്ടതാ….

അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം ചെറിയമ്മക്ക് ഞാനൊരു ബാധിത ആയതു കൊണ്ടാ അന്ന് ആറാം ക്ലാസ്സിൽ വെച്ച് എന്റെ പഠനം നിർത്തിച്ചത്

കൂട്ട് കുടുബംപോലെ താമസിക്കുന്ന ആവീട്ടിലെ ജോലിത്തിരക്കിനിടയിൽ ടീവിയിലേയും പത്രത്തിലേയും അറിവുകളൊന്നും തിരയാൻ സമയം എന്നെ അനുവദിച്ചിരുന്നില്ല…

“എനിക്ക് വല്ല്യ അറിവൊന്നുമില്ല… ഉള്ളത് കുറച്ച് അതികം കുറവുകൾ മാത്രം “

“എത്രയൊക്കെ ജോലിചെയ്താലും തല്ലിയും ശകാരിച്ചും ഒരു പൊട്ടി പെണ്ണിനെപ്പോലെ അവരെന്നെ ആ വീട്ടിലിട്ട് തട്ടിക്കളിച്ച് ഇത്രയും നാൾ.. “

“വർഷങ്ങൾക്ക് ശേഷം നല്ലൊരു ഉടുപ്പ് അണിയുന്നത് തന്നെ നമ്മുടെ വിവാഹത്തിനായിരുന്നു…. “

“മൂന്ന് തരം കറികൂട്ടി വയർ നിറച്ചത് ഇന്നലെ ഏട്ടനോടൊപ്പം ഇരുന്നാണ്…”

“പെണ്ണുകാണാൻ വരുന്നവരോട് +2 വരെ പഠിച്ചെന്ന് പറയണമെന്ന് പറഞ്ഞപ്പോൾ അതൊരു തെറ്റാണെന്ന് ഞാൻ അറിയുന്നത് തന്നെ ഈ വിട്ടിൽ വന്നതിനു ശേഷമാണ് “

ആ ഒരു പൊട്ടതരം കൊണ്ട് സംഭവിച്ച് പോയതാ.. എനിക്ക് മാപ്പ് തരണം ഏട്ടാ.. ഏട്ടനോട് കള്ളം പറഞ്ഞല്ലേ ഞാൻ ഈ വീട്ടിൽ വന്ന് കയറിയത്.. അതിന്റെ പേരും പറഞ്ഞ് എന്നെ കുറ്റപ്പെടുതരുത് ഈ വിട്ടിൽ നിന്നും ഇറക്കി വിടരുത്…

ഞാനിവീട്ടിൽ ഒരു പൊട്ടി പെണ്ണിനെ പോലെ ഏട്ടനെ സ്നേഹിച്ച് അമ്മയെ സഹായിച്ച് ഒതുങ്ങി കഴിഞ്ഞോളം “എനിക്ക് ചെന്ന് കയറാനൊരിടമോ എന്നെ സ്നേഹിക്കാനോ ആരുമില്ല….”

അത്രയും പറഞ്ഞ് അവൾ അവന്റെ കാലിൽ വീണ് കരയാൻ തുനിഞ്ഞതും അവൻ അവളെ നെഞ്ചോട് ചേർത്ത് കെട്ടി പുണർന്ന് ഉമ്മവെച്ച് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞ്……. “ഡീ… പൊട്ടിപെണ്ണെ ” എനിക്കിപ്പോൾ നിന്നോട് ഒരുപാട് ഇഷ്ട്ടം കൂടുന്നത് പോലെ..

നിന്നോർമകൾ എന്നിൽ എന്നിരുന്നാലും

Leave a Reply

Your email address will not be published. Required fields are marked *