അതെ അവൾ കണ്ടിട്ടുള്ള മറ്റൊരാണിനും ഇല്ലാത്ത എന്തോ ഒരു പ്രതേകത അവളെ അവനിലേക്ക് വല്ലാതെ അടുപ്പിച്ചു…..

Story written by Shafeeque Navaz

തിരക്കുള്ള ബസ്സിൽ ഇടിച്ചുകയറി അരുൺ യാത്രപോയത് അവളെ ഒന്നൂടെ കാണാനായിരുന്നു….

യാത്രക്ക് ഇടയിൽ പല സ്റ്റോപ്പുകളിലും വണ്ടി നിർത്തി ആളിറങ്ങിയതിനാൾ ഒഴിഞ്ഞുകിടന്ന സൈഡ് സീറ്റിൽ അവനിരുന്ന് അവളെകുറിച്ച് ചിന്തിച്ചപ്പോൾ പിന്നോട്ട് പോയത് രണ്ട് വർഷമായിരുന്നു….

അന്നാ ഓണത്തിന് അമ്മയ്ക്ക് ഒരോണകോടി എടുക്കാൻ അവൾ ജോലി ചെയ്യുന്ന ഷോപ്പിൽ കയറുമ്പോഴാ അവളെ അവൻ ആദ്യം കാണുന്നത്….

അവളുടെ മുന്നിൽ നിന്നും ഡ്രസ്സ്‌ വാങ്ങി ഇറങ്ങുമ്പോൾ അമ്മയ്ക്ക് മാത്രം മതിയോ മകന് വേണ്ടേ..? എന്ന അവളുടെ ചോദ്യം അമ്മയുടെ കണ്ണ് നിറച്ചത് എന്താണെന്ന് അറിയാതെ മിഴിച്ചു നിന്ന അവൾക്ക് അമ്മ നടന്നു നീങ്ങിയപ്പോൾ അവൻ പറഞ്ഞ് കൊടുത്ത്…

എല്ലാ ഓണത്തലേന്നും വീട്ടുസാധനങ്ങൾക്ക് ഒപ്പം അമ്മയ്ക് ഒരോണകോടിയും സഞ്ചിയിൽ ഒളിപ്പിച്ചു വെച്ചുവരുന്ന ഒരു ഇരുപതുകാരൻ…

“എന്റെ ഉറ്റ സുഹൃത്ത് “

“ആ അമ്മയുടെ ഏകമകൻ”

അവൻ ഒരു അപകടത്തിൽ പെട്ട് മരിച്ചട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു….

ഞാൻ അവനു പകരമാകിലങ്കിലും… കുഞ്ഞ് നാളുമുതൽ എന്നെ വളർത്തിയതും ഈ അമ്മയാ…. അമ്മയില്ലാത്ത എനിക്ക് ഇതെന്റെ സ്വന്തം അമ്മത്തന്നെയാ…

ഒരുപാട് നിർബന്ധിച്ചതു കൊണ്ടുമാത്രമാണ് ഇന്ന് എന്റെകൂടെ ഇവിടെ വന്നതും ഇഷ്ട്ടമില്ലാഞ്ഞിട്ടും ഒരു സാരി അമ്മ എടുത്തതും….

തന്റെ സംസാരത്തിലൂടെ മകനെ ഓർമ്മ വന്നത് കൊണ്ടാണ് അമ്മയുടെ കണ്ണ് നിറഞ്ഞതെന്ന് പറഞ്ഞ് അവൻ അവിടുന്ന് ഇറങ്ങുമ്പോൾ അവളുടെ കണ്ണും നനഞ്ഞിരുന്നു….

ദിവസങ്ങൾ കടന്നുപോയ ഒരു പുലരിയിൽ പുതുതായി കിട്ടിയജോലിക്ക് പോകാൻ കയറി ഇരുന്ന ബസ്സിൽ അവനോട് ചേർന്ന് നാണികാതെ വന്നിരുന്ന പെണ്ണിലൂടെയാ അവളെ അവൻ വീണ്ടും കാണുന്നത്….

അന്ന് അറിയാതെ പറഞ്ഞതാ അമ്മയോട് ന്റെ ക്ഷമ പറയണം… സോറി എന്ന് പറഞ്ഞ് ബസ്സ്‌ നിർത്തിയ സ്റ്റോപ്പിൽ അവൾ ഇറങ്ങുമ്പോൾ അവനെനോക്കി ചെറുതായൊന്ന് ചിരിച്ചിരുന്നു….

ദിവസങ്ങൾ കഴിഞ്ഞോണ്ടിരുന്ന കൂടി കാഴ്ചകളിലാണ് തന്റെ പേര് ഫാത്തിമ എന്നാണന്നും വീട്ടിൽ ഉമ്മയും വാപ്പയും രണ്ട് ഇക്കമാരും ഉണ്ടെന്നും പരിജയ പെടുത്തി ചോദിച്ചത്… ചേട്ടന്റെയോ ?

പേര് അരുൺ വീട്ടിൽ ആകെയുള്ളത്‌ അന്ന് കണ്ട എന്റെ അമ്മയും…. അങ്ങനെ തന്നെ അവനും സ്വയം പരിജയപെടുത്തി….

“മുടങ്ങാതെയെന്നുമവർ ജോലിക്ക് പോകുന്നതിനാൾ ആ ബസ്സിലെ സ്ഥിരം സന്ദർശകരായി.. അവർ തമ്മിൽ പരിജിതരായി….”

നാട്ടുവിശേഷങ്ങളും ജോലിയിലെ തമാശകളും ചിരിയും കളിയും ചിന്തകളുമായി അവർ പിന്നെയും ഒരുപാട് അടുത്തു….

ജീവിത സാഹചര്യം കൊണ്ട് മറച്ചു പിടിച്ചിരുന്ന അവളിലെ പ്രണയവും….

അനാഥമായ ഇരുണ്ട ജീവിത വീതികളിൽ ആരോടും പ്രകടിപ്പികാതെ മാറ്റി വെച്ചിരുന്ന അവനിലെ മുഹബ്ബത്തും… ബസ്സിൽ ഇരുന്നവർ പരസ്പരം എന്നോ ഒരിക്കൽ പങ്കുവെച്ചു ….

അതികം വാ തുറക്കാതെ ഉച്ച താഴ്ത്തി സംസാരിക്കുന്ന ആ ഉമ്മ ച്ചികുട്ടി അരുണിന്റെ മനസ്സിൽ പതിയെ പതിയെ കയറിപറ്റിയപ്പോൾ… അവൾക്ക് തിരിച്ചും….

അതെ അവൾ കണ്ടിട്ടുള്ള മറ്റൊരാണിനും ഇല്ലാത്ത എന്തോ ഒരു പ്രതേകത അവളെ അവനിലേക്ക് വല്ലാതെ അടുപ്പിച്ചു…..

“അവർ പ്രണയത്തിലായി…”

“പിന്നീടുള്ള നീണ്ട ഒന്നെര വർഷം ആരുമറിയാതെ… മനസ്സിനെ കടിഞ്ഞാണിട്ട് ശരീരത്തെ ഇഴചേർകാതെ അവർ പ്രണയിച്ചു….”

അരുൺ അവൾക്ക് അരുൺ ഇക്ക ആയും ഫാത്തിമ അവൻ പാത്തുവായി മാറിയ നാളുകളിൽ ഒന്നിലാണ് ബസ്സിലെ യാത്രകാരിലൊരാൾ മുഖേന അവളുടെ വീട്ടിൽ ആ വാർത്ത എത്തുന്നതും കാട്ട് തീ പോലെ നാട് മൊത്തം പടരുന്നതും…

ചൂണ്ടി കാണിക്കാൻ പോറ്റമ്മയ്ക്ക ഒപ്പം ഒരു അച്ഛൻ ഇല്ലാതിരുന്നതിനേകാൾ ഏറെ… മതമായിരുന്നു അവിടുത്തെ വിഷയം എന്നുള്ളത് കൊണ്ടാണ് അവളെ പിന്നീട് വീട്ടിൽ നിന്നും വെളിയിൽ എങ്ങോട്ടും ഇറക്കാഞ്ഞത്….

തൊട്ടടുത്ത ദിവസങ്ങളിൽ ഇക്കമാർ കൊണ്ടുവന്ന വിവാഹലോചനകൾക്ക് അവൾ സമ്മതം മൂളാതെ അരുണിനെ മാത്രം മതി എന്ന് വാശി പിടിച്ചപ്പോൾ.. ജോലിയും ഫോണുമടക്കം വിലപെട്ട പലതും അവൾക്ക് വിലക്കപ്പെട്ടു കഴിഞ്ഞിരുന്നു….

ഒരു നോക്ക് അവളെ കാണനുള്ള അരുണിന്റെ പല ശ്രമങ്ങളും പരാജയങ്ങലിൽ അവസാനിച്ചതും നാട്ടുകാരിൽചിലരുടെ കുറ്റപെടുത്തലും അവനെ ചെറുതല്ലാത്ത രീതിയിലാണ് തളർത്തിയത്….

വീട്ടു കാരുടെ നിർബന്ധം വീണ്ടും കൂടിയപ്പോൾ….

ഇനി വിവാഹത്തിന് നിർബന്ധികരുതെന്ന് കാലേവീണു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്..

ഞാൻ ആരുടെ കൂടെയും ഒളിച്ചോടില്ലാ… ആത്മഹത്യയും ചെയ്യില്ല നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടത്താൾ എന്ന് എന്റെ കൈ പിടിച്ച് അരുണിന് നൽകുന്നുവോ അന്നുവരെ ഞാനീവീട്ടിൽ ഒരു ജീവ ശവംപോലെ കഴിയും കഴിഞ്ഞോളം….

പക്ഷെ അത്‌ കേട്ട് മനസ്സ് അലിഞ്ഞു വീട്ടുകാർ അവളെ അവന്റെ കൈപിടിചേൽപ്പിക്കും എന്നുള്ള അവളുടെ വിശ്വാസം വിഭലമായപ്പോൾ…

ഇനിയൊരിക്കലും ജലപാനം തൊടില്ലന്ന് വാശിപിടിച്ചത് അവനെ സ്വന്ത മാക്കാനുള്ള അവളുടെ അവസാന ശ്രമമായിരുന്നു…..

ഇരുട്ട് വീണ ഒറ്റമുറിയിൽ ഭക്ഷണം ഉപേക്ഷിച്ചവൾ പ്രേതീക്ഷയുടെ സ്വപ്നങ്ങൾ നെയ്തുകൂട്ടി ഉറങ്ങാതിരുന്ന നാളുകൾ……

ദിവസങ്ങൾക്ക് അകം വീട്ടുകാരെയും നാട്ടുകാരെയും നടുക്കി.. അവളുടെ വാശിയേയും തോൽപ്പിച്ച് പട്ടിണി മരണം അവളെ കീഴ്പെടുത്തിയപ്പോൾ അരുണിനൊപ്പം ഒരു നാടിനെതന്നെ കണ്ണുനീരിലാഴ്ത്തി….

“ബസ്സ്‌ അവസാന സ്റ്റോപ്പിൽ നി൪ത്തി കണ്ടക്ക്ട്ട൪ അവനെ തട്ടിവിളിച്ച് ഉണ൪ത്തുമ്പോളാണ് ചിന്തയിൽ നിന്നും നിറക്ക്കണ്ണുകളോടെ അരുൺ മരണ വീട്ടിലേക്ക് ഓടിയത് ….

മുന്നോട്ടുള്ള വേഗതയിൽ ഇന്ന് അവളെ കാണണ്ടാന്ന് പറഞ്ഞ് തടയാൻ ഒരു നേതാവും വന്നില്ല… ഒരു പണ്ഡിതനേയും കണ്ടില്ല…. മറിച്ച് സഹതാപത്തിന്റെയും കരുണയുടെയും കുറെയേറെ ദൃഷ്ടികൾ അവനുചുറ്റും എന്തക്കയോ പിറു പിറുത്തു….

തിരക്കിനിടയിൽ ഇരച്ചുകയറി ഒരു ഭ്രാന്തനെ പോലെയവൻ വെള്ളപുതച്ച അവളുടെ ഒട്ടിയ കവിൽതടങ്ങളിൽ നിറയെ ചുംബനം കൊടുത്ത് കയ്യിൽ ഒളിപ്പിച്ചു വെച്ചിരുന്ന താലി എടുത്ത് നിറ കണ്ണുകളോടെ അവളെന്നും പറയുന്നത് ഓർത്തുപോയി…..

“അരുൺ നീ… നീയെനിക്ക് എന്നാണ് എല്ലാവരേയും സാക്ഷിയാക്കി മഹർ നൽകുന്നത് “

ചുറ്റും കൂടിനിന്നവർക്ക് മുന്നിൽ അതോർത്ത് എല്ലാ ദൈവങ്ങളെയും വിളിച്ചു തകർന്ന മനസ്സോടെ വിറയ്ക്കുന്ന കൈകളാൽ അവളുടെ കൈയിലെ വിരലുകൾ മെല്ലെ വിടർത്തി….

കണ്ണുനീരിനൊപ്പം താലിയും ചേർത്തുവെച്ച് വിരലുകൾ തിരികെ മടക്കുമ്പോൾ….” ദൂരെ.. ദൂരെ എവിടെയോ ഇരുന്നവൾ അത്‌ മുറുകെ പിടിച്ചിരുന്നു…..

“വിധിയെകാളേറെ മനുഷ്യരാൾ നഷ്ട്ടമായാ ചില പ്രണയതിന്റെ ഓർമയ്ക്ക….

Related Posts

Leave a Reply

Your email address will not be published. Required fields are marked *