അത് വല്ല കുiടിയന്മാരും ചെയ്‌ത പണിയാകും. നന്ദൻ അങ്ങനെ ഒന്നും ചെയ്യില്ല. അവൻ ബാംഗ്ലൂരിൽ സെറ്റിലായതിന് ശേഷം വല്ലപ്പോഴും ഇങ്ങോട്ട് വന്നാലായി…….

Story Written By Darsaraj R Surya

അറിഞ്ഞോ?

പുളിമാത്തെ യശോദാമ്മയുടെ വീട് ഇന്നലെ രാത്രി ആരോ കiത്തിച്ചത്രേ.

സത്യമാണോ? പക്ഷെ അവിടെ ആൾതാമസം ഒന്നുമില്ലായിരുന്നല്ലോ?

ഇല്ല. വീട് കുറച്ചു മാസങ്ങളായിട്ട് പൂട്ടി കിടക്കുക ആയിരുന്നു. ഇന്നലെ രാത്രി യശോദാമ്മയുടെ മോൻ നന്ദൻ അവിടെ വന്നതായിട്ട് ആളുകൾ പറയുന്നുണ്ട്.

എന്തായാലും രാവിലെ കേട്ട വാർത്ത കൊള്ളാം.

നല്ല പഴക്കമുള്ള വീടല്ലേ?

എന്നാലും ആരാവും അത് കiത്തിച്ചിട്ടുള്ളത്?

അത് വല്ല കുiടിയന്മാരും ചെയ്‌ത പണിയാകും. നന്ദൻ അങ്ങനെ ഒന്നും ചെയ്യില്ല. അവൻ ബാംഗ്ലൂരിൽ സെറ്റിലായതിന് ശേഷം വല്ലപ്പോഴും ഇങ്ങോട്ട് വന്നാലായി. യാശോദാമ്മയാണേൽ മരിക്കും വരെ ഈ വീട് വിട്ട് മാറി നിന്നിട്ടുമില്ല.

പക്ഷെ ആ വീടൊന്ന് പുതുക്കി പണിയാൻ നന്ദനോട് പല വട്ടം യാശോദാമ്മ പറഞ്ഞിട്ടുണ്ട്.

അവന് അവിടെ ബാംഗ്ലൂരിൽ ഭാര്യയും കുട്ടികളും സ്വന്തമായിട്ട് ഫ്ലാറ്റും ഉള്ളപ്പോൾ ഇത് പുതുക്കി പണിഞ്ഞിട്ട് എന്ത് കിട്ടാനാ?

അതും ശരിയാ. പോരാഞ്ഞിട്ട് കൂടെ ചെന്ന് നിൽക്കാനും ആവുന്നത്ര പറഞ്ഞിട്ടുണ്ട്. പക്ഷെ ആര് ചെല്ലാൻ?

ഏതാനും മാസങ്ങൾക്ക് മുമ്പ്.

നന്ദാ, മോൻ എന്താടാ ഇങ്ങോട്ട് വിളിക്കാത്തത്?

എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്‌ വിളിക്കാം. ചുമ്മാ കിടന്ന് ഇങ്ങോട്ട് വിളിക്കല്ലേ അമ്മാ. മനുഷ്യൻ ഇവിടെ ഭ്രാന്ത്‌ എടുത്ത് ഇരിക്കുകയാണ്.

മോൻ കുറേ ദിവസമായില്ലേ ഇങ്ങോട്ട് വിളിച്ചിട്ട്? നീ വല്ലതും കഴിച്ചായിരുന്നോ? നമ്മുടെ വീട് ശരിയാക്കുന്ന കാര്യം വല്ലതും ആയോ മോനെ?

നിങ്ങളൊന്ന് വെച്ചിട്ട് പോയേ.

എന്തിനാ നന്ദാ അമ്മയോട് ചാടി കേറുന്നത്?

പിന്നെ ചാടി കേറാണ്ട്? ചില നേരത്തെ ത ള്ളയുടെ സംസാരം കേട്ടാൽ ചൊറിഞ്ഞോണ്ട് വരും.

ആ നശിച്ച വീട് വാടകക്ക് എങ്ങാനും കൊടുത്തിട്ട് ഇവിടെ വന്ന് അവർക്ക് നിന്നൂടെ? ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ.

നോക്കിക്കോ ഇനി മുതൽ മാസത്തിൽ നാട്ടിൽ പോണതും ഞാൻ നിർത്തും. അപ്പോൾ താനേ പഠിക്കും.

ഞാൻ ഒന്നും പറയുന്നില്ലേ… നിങ്ങൾ അമ്മയും മോനും എന്താന്ന് വെച്ചാൽ ആയിക്കോ.

പക്ഷെ പിറ്റേ മാസം നന്ദന് അമ്മയോടുള്ള വാശി പുറത്ത് നാട്ടിൽ പോകാതിരിക്കാൻ ആകുമായിരുന്നില്ല.

കാരണം തന്റെ അമ്മ എന്നന്നേക്കുമായി നന്ദനെ വിട്ടു പോയിരുന്നു.

അമ്മ മരിച്ചതിന് ശേഷം ആദ്യമായി സ്വന്തം വീട്ടിൽ വന്ന നന്ദൻ.

മോനെ, ചോറ് കുറച്ചു കൂടി കഴിക്കടാ.

ഈ താടിയൊക്കെ വെട്ടി നിനക്ക് ഒന്ന് വൃത്തിയായി നടന്നൂടെ എന്റെ കുഞ്ഞേ?

നിനക്ക് അവൾ ഒന്നും വേവിച്ചൊന്നും തരില്ലേടാ? ഒരു കോലം ആയല്ലോ?

നിന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണായോണ്ടാ ഞാൻ ഈ വീട് വിട്ട് എങ്ങും വരാത്തത്. ഇത് ഒന്ന് പുതുക്കി കണ്ടാൽ അച്ഛന് വലിയ സന്തോഷം ആയിരിക്കും.

നീ കുളിച്ചിട്ട് വായോ. ഞാൻ തല തോർത്തി തരാം. ഈ മുടി ഇങ്ങനെ വളർന്ന് കിടക്കുന്നത് കൊണ്ടാണ് പനി മാറാത്തത്.

നിനക്ക് ഉറക്കമൊക്കെ നന്നായിട്ട് കിട്ടുന്നുണ്ടോ?

അമ്മ……………….

പൊട്ടി കരഞ്ഞു കൊണ്ട് നന്ദൻ വാവിട്ട് അലറി.

തന്റെ ഉപബോധ മനസ്സിൽ യാശോദാമ്മ ഇത്തവണ ചോദിച്ച കുശലാ ന്വേഷണങ്ങൾ ഒന്നും അവനെ ഭ്രാന്ത്‌ പിടിപ്പിക്കുന്നവ ആയിരുന്നില്ല.

അവയൊക്കെ ഒരിക്കൽ കൂടി തന്റെ കാതുകളിൽ മുഴങ്ങാൻ എന്ത് പകരം നൽകാനും അവൻ ഒരുക്കമായിരുന്നു.

പക്ഷെ പകരം എന്നത് ശൂന്യത മാത്രം.

അധിക നേരം തന്റെ അമ്മയുടെ ഓർമ്മകൾ വിഹരിക്കുന്ന ആ വീടിന്റെ അകത്തടങ്ങളിൽ നിൽക്കാൻ നന്ദന് കഴിഞ്ഞില്ല.

പാതിരാത്രിയിൽ ആ വീട് ക ത്തിച്ച ശേഷം നന്ദൻ കുറ്റബോധത്തോടെ തിരിഞ്ഞു നടന്നു. ഇനിയൊരിക്കലും സ്വന്തം അമ്മയുടെ ഓർമ്മകൾ തിരിച്ചു വരാതിരിക്കാൻ.

പക്ഷെ അപ്പോഴും ആ വീടിന്റെ ചാരത്തിൽ നിന്നും ഒരു വിളി മുഴങ്ങി കേട്ടു.

“മോനെ നിന്റെ പുറത്ത് പൊള്ളൽ എങ്ങാനും ഏറ്റോടാ നമ്മുടെ വീട് കiത്തിക്കുന്നതിന്റെ ഇടയിൽ”

Related Posts

Leave a Reply

Your email address will not be published. Required fields are marked *