അറിയാം അവർ ഇവൾക്ക്കൊ ടുക്കാ എന്ന് പറഞ്ഞ സ്ത്രീധനത്തിന്റെ കണക്ക് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ മഞ്ഞളിച്ചു…

കറുത്തവൾ

Story written by Noor Nas

ഞാൻ കറുത്ത് പോയത് എന്റെ കുറ്റം കൊണ്ടാണോ?

ഈ കറുപ്പ് തന്നയല്ലേ അന്ന് വിനുവേട്ടൻ എന്നെ പെണ്ണ് കാണാൻ വരുബോൾ ഉണ്ടായിരുന്നത്….

ഇപ്പോൾ ആണോ ഇതെക്കെ ഒരു കുറവ് ആയി തോന്നുന്നത്.. .അതും കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞതിന് ശേഷം.?

മഞ്ജു സാരീ തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു….

വിനു… ഡി ഞാൻ ച്ചുമ്മ നിന്നെ ഒന്നു ദേഷ്യം പിടിപ്പിച്ചതല്ലേ..?

നിന്റെ നിറം കറുപ്പ് ആണെങ്കിലും അതിനുമുടെടി ഒരു ചന്തമൊക്കെ ഹേ…

അതും പറഞ്ഞ് വിനു മഞ്ജുന്റെ കവിളിൽ ഒരു നുള്ള് വെച്ചു കൊടുത്തു.

അവൾ ആ കവിൾ തടം തടവിക്കൊണ്ട് നേർത്ത വിഷമത്തോടെ പറഞ്ഞു..

നിങ്ങളുടെ അമ്മയും ഇതുപോലെഎന്നെ ഇടയ്ക്ക് ഇടയ്ക്ക് ദേഷ്യം പിടിപ്പിക്കാറുണ്ട്…

മാത്രമല്ല നിങ്ങളുടെ അനുജത്തിയോട് അമ്മ പറയുകയാ മോൾ അടുക്കളയിലോട്ടു ഒന്നും വരണ്ട..കറുത്ത് പോകുമെന്ന്..

ഞാൻ ഏതായാലും കറുപ്പ് അല്ലെ… അതോണ്ട് സാരമില്ല എന്ന്….

വിനു… ഒന്നു ചിരിച്ചു…ഡി അതിന് അവൾ വെളുത്താണോ ഇരിക്കുന്നെ. കറുത്തല്ലേ.?

ഇന്നി എന്തോന്ന് കറുക്കാൻ..?

പിന്നെ നീ മരുമോളും അവൾ മകളും.

അപ്പോ സ്നേഹത്തിന് ഒരു അളവ് കോലൊക്കെ ഉണ്ടാകും…..

ഏത് വീട്ടിലാടി ഒരു അമ്മായി അമ്മ ഒരു മരുമോളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ളത്…

ഉണ്ടങ്കിൽ തന്നേ അതക്കെ കയ്യിൽ കൊണ്ട് നടക്കുന്ന ഒരു സ്നേഹ ബോംബ് മാത്രം.

എപ്പോ വേണമെങ്കിലും പൊട്ടാവുന്ന ഒരു ബോംബ്…

വാർത്തമാനം പറഞ്ഞു നിൽക്കുന്ന അവരുടെ അടുത്തേക്ക് വന്ന അമ്മ..

അമ്മ.. എന്താടാ ഇവിടെ ഒരു ഗുഡാലോചന.?

പിന്നെ മഞ്ജുവിനെ നോക്കി പറഞ്ഞു എന്താടി നിന്നക്ക് അടുക്കളയിൽ ജോലിയൊന്നുമില്ലേ..?

മഞ്ജു വിനുവിനെ നോക്കി

ശേഷം അടുക്കളയിലോട്ടു പോകുബോൾ..

അമ്മ അവളെ നോക്കി വിനുനോട് ചോദിച്ചു. ഇവൾ എന്തടാ

ദിവസംതോറും കറുക്കുകയോണോടാ?

വിനു മുകളിലോട്ടു നോക്കി ആരോടേനില്ലാതെ പറഞ്ഞു

. അമ്മയുടെ മോളുടെ അതെ നിറം തന്നെയാണ്. അവൾക്കും..

എന്നിട്ടും അമ്മയുടെ കണ്ണുകൾ ഇപ്പോളും

മഞ്ജുന്റെ ദേഹത്ത് പശ പോലെ ഒട്ടിപിടിച്ചിരിക്കുകയാണ്…..

അമ്മ.. എന്താ നീ വലതും പറഞ്ഞോ…???

വിനു… എന്റെ അമ്മേ.. അന്ന് ഇവളെ നമ്മൾ പെണ്ണ് കാണാൻ പോകുബോൾ ഇതേ നിറം തന്നേ ആയിരുന്നില്ലേ.?

ഞാൻ ഓർക്കുന്നുണ്ട് മഞ്ജുനെ ചേർത്ത് പിടിച്ച് അമ്മ പറഞ്ഞ വാക്കുകൾ..

എന്റെ മോൾ ഒരു കൊച്ച് സുന്ദരിതന്നേ കേട്ടോ..എന്റെ വിനു മോന് ഇവളെ തന്നേ മതി….

അമ്മ.. അതുപിന്നെ…

വിനു. അറിയാം അവർ ഇവൾക്ക്കൊ ടുക്കാ എന്ന് പറഞ്ഞ സ്ത്രീധനത്തിന്റെ കണക്ക് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ മഞ്ഞളിച്ചു…

അപ്പോ അഞ്ചു നിമിഷത്തിലേക്ക് എങ്കിലും അമ്മ അവളുടെ നിറത്തെ മറന്നു..അതാണ്‌ സത്യം…

എല്ലാം കേട്ട് കൊണ്ട് അടുക്കള വാതിൽക്കൽ മറഞ്ഞു നിൽക്കുന്ന മഞ്ജു..

വിനു…പിന്നെ അമ്മയ്ക്ക് അറിയോ..?

നമ്മുടെ സുധയുടെ ഫോട്ടോ ഞാൻ കല്യാണ ബ്രോക്കർ നാണു ചേട്ടന് കൊടുത്തിരുന്നു…

അവിടെയും പ്രശ്നം കറുപ്പാണ് പ്രശ്നം എന്നാ നാണു ചേട്ടൻ പറഞ്ഞെ…

വിനു ഒളി കാണാൽ അമ്മയെ നോക്കി.

അമ്മയുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം പോലെ..

പിന്നെ മോളെ മഞ്ജു എന്ന് വിളിച്ചോണ്ട് അടുക്കളയിലേക്ക് കയറി വരുന്ന അമ്മയെ കണ്ടപ്പോൾ

മഞ്ജു ഓടി അടുപ്പിന്റെ അടുത്ത് ചെന്ന് നിന്നു…..

അവർ മഞ്ജുന്റെ അടുത്ത് ചെന്ന് അവളുടെ മുടിയിൽ തഴുകി ക്കൊണ്ട് പറഞ്ഞു…

ഈ അമ്മയോട് ക്ഷമിക്കു മോളെ. മോളുടെ ശരീരത്തിലെ ഈ കറുത്ത നിറമേ ഈ അമ്മ കണ്ടുള്ളു.

അതിനകത്തെ വെളുത്ത മനസ് കാണാനുള്ള വിവരമൊന്നും ഈ അമ്മയ്ക്ക് ഇല്ലാതെ പോയി..

പോട്ടെ സാരമില്ല എന്ന് പറഞ്ഞ് അവളുടെ നെറുകയിൽ.ചുംബിക്കുന്ന അമ്മയെ കണ്ട്അ ടുക്കളയിലേക്ക് കയറി വന്ന.വിനു.

വിനുവിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കുന്ന മഞ്ജു….

ഇതക്കെ ഇത്രയെ ഉള്ളു എന്ന് ചുമൽ കുലുക്കി ആംഗ്യം കാണിക്കുന്ന വിനുവും…

ഇതെക്കെ കണ്ട് കൊണ്ട് അടുക്കളയിലേക്ക് കയറി വരുന്ന സുധയോട്.

അമ്മ. ഡി നാളെ തൊട്ടു രാവിലെ എഴുനേറ്റ് കൊള്ളണം . ഇവൾ ഇവിടത്തെ ജോലിക്കാരിയോനുമല്ല എന്റെ മരുമോളാണ്അ തായത് നിന്റെ ചേട്ടത്തിയമ്മ…

ആകാശത്തെ കറുപ്പ് കാർ മേഘങ്ങളെ മായിച്ചു ക്കൊണ്ട്പു റത്ത് പെയ്യുന്ന മഴ അതിൽ ഒഴുകി പോയിരുന്നു മഞ്ജുവിന്റെ

എല്ലാം സങ്കടങ്ങളും..ദുഃഖംങ്ങളും….

(കുടുബ ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ഊതി ആളികത്തിക്കാൻ ഉള്ളതല്ല..പകരം ഊതി അണയ്ക്കാൻ ഉള്ളതാണ്.)

Related Posts

Leave a Reply

Your email address will not be published. Required fields are marked *