അവനിൽ നിന്ന് പിടഞ്ഞെഴുനേറ്റുകൊണ്ട് അവൾ കണ്ണാടിക്കു മുന്നിലേക്ക് ഓടി. മുടിയിഴകളെ വകഞ്ഞു മാറ്റിക്കൊണ്ട് എബിന്റെ പല്ല് പതിഞ്ഞിടത്തേക്ക്……….

💓 ലൗ ബൈറ്റ്‌സ്💓

Story written by Sarath Lourd Mount

എബിന്റെ ചു ണ്ടുകൾ അന്നയുടെ ക ഴുത്തിലൂടെ പതിയെ ഇഴഞ്ഞപ്പോൾ അവളൊന്ന് പിടഞ്ഞു. കൈകൾ ശ രീരത്തിൽ മുറുകിയപ്പോൾ അവളൊരു കൊച്ചുകുട്ടിയെപ്പോലെ അവനോട് ചേർന്നിരുന്നു. മുടിയിഴകൾ വകഞ്ഞുമാറ്റി ആ കഴുത്തിൽ ചും ബനങ്ങൾ കൊണ്ട് മൂടിയവൻ ആ ക ഴുത്തിൽ ചെറുതായി കടിച്ചപ്പോൾ അവൾ ഒന്ന് ഞരങ്ങി.

എബിൻ മതി നിർത്ത്….

അവനിൽ നിന്ന് പിടഞ്ഞെഴുനേറ്റുകൊണ്ട് അവൾ കണ്ണാടിക്കു മുന്നിലേക്ക് ഓടി. മുടിയിഴകളെ വകഞ്ഞു മാറ്റിക്കൊണ്ട് എബിന്റെ പല്ല് പതിഞ്ഞിടത്തേക്ക് ‌അവളുടെ നോട്ടം പാഞ്ഞു.

ടാ തെണ്ടി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ കടിക്കരുതെന്ന്, നിന്റെ ഒടുക്കത്തെ ഒരു ലൗ ബൈറ്റ്. കർത്താവേ ഇന്നും ആ കുരുപ്പുകളുടെ മുന്നിൽ നാണം കെടേണ്ടി വരുവല്ലോ… ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് കട്ടിലിൽ കിടന്ന ബാഗുമെടുത്ത് ദേഷ്യത്തോടെ അവൾ മുറിക്ക് പുറത്തേക്ക് നടന്നു. ഒരു കള്ളച്ചിരിയോടെ അപ്പോളും കട്ടിലിൽ ഇരിക്കുകയായിരുന്നു എബിൻ.

എബിനും , അന്നയും

ഇണക്കുരുവികളെപ്പോലെ പാറിനടന്ന് പ്രണയിക്കുന്നവർ.

“S EX IS NOT A PROMISE”.

എന്ന മോഡേർൺ ചിന്താഗതിയുടെ പിന്തുടർച്ചക്കാരാണ് രണ്ടുപേരും. അത് കൊണ്ട് തന്നെ പ്രണയത്തിന്റെ സൗരഭ്യത്തിനിടയിൽ ശരീരം കൊണ്ടും അവർ ഒന്നായിക്കഴിഞ്ഞിരുന്നു.

അന്ന ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രമുഖ കോളേജിൽ എംബിഎ ഫൈനൽ ഇയർ വിദ്യാർത്ഥി. എബിൻ അതേ നഗരത്തിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.

3 വർഷങ്ങളായി തുടങ്ങിയ പ്രണയത്തിൽ അവർ പരസ്പരം നിബന്ധനകൾ ഒന്നും തന്നെ വച്ചിരുന്നില്ല, പ്രണയിക്കുക ,പ്രണയമെന്ന ലോകത്തിൽ ആവോളം മധുരം നുകരുക അത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇതെല്ലാം ഉണ്ടെങ്കിൽ പോലും അവരുടെ ഉള്ളിലെ ഇഷ്ടം അവരിൽ മാത്രം അതിഷ്ഠിതമായിരുന്നു. മറ്റൊരാളിലേക്കും അത് പകർന്ന് പോകാൻ രണ്ടുപേരും ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.

പ്രതീക്ഷിച്ച പോലെ തന്നെ കോളേജിൽ ചെന്ന പാടെ എത്ര മറച്ചുപിടിച്ചിട്ടും കണ്ടുപിടിച്ച കൂട്ടുകാരികൾ അതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി.

അല്ല മോളെ ഇങ്ങനെ പ്രണയിച്ചു മാത്രം നടന്നാൽ മതിയോ ,എപ്പോളാ കല്യാണം???…

അല്ല ഇത് മാത്രേ നടന്നുള്ളോ, അതോ…???

അങ്ങനെ അങ്ങനെ നീണ്ട കൂട്ടുകാരികളുടെ ചോദ്യത്തിന് ഒരു ചമ്മിയ ചിരി മാത്രമായിരുന്നു അന്നയുടെ മറുപടി.

ടാ എബിൻ നമുക്ക് കല്യാണം കഴിച്ചാലോ????

കോളേജിൽ നിന്ന് വന്ന അവൾ എബിൻ വന്നപാടെ അവനോടായി ചോദിച്ചു.

ആ ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു എബിന്റെ മറുപടി.

നിനക്ക് വട്ടായോ പെണ്ണേ??? കല്യാണവോ,അതും നമ്മൾ തമ്മിൽ??? നോക്ക് അന്ന നമ്മുടെ റിലേഷൻ എന്നത് ഒരിക്കലും ഒരു വിവാഹത്തിൽ എത്തില്ല.

We are just loving each other ..

അത് എന്നെക്കാൾ അതികം അറിയാവുന്നത് നിനക്കല്ലേ?? എന്നിട്ടും നീയാണോ ഈ ചോദിക്കുന്നത്???

അയ്യടാ അല്ലേലും കെട്ടാൻ പറ്റിയ ഒരു മുതല്, ഞാൻ വെറുതെ നിന്റെ ഉള്ളിലിരിപ്പ് അറിയാൻ ഒന്ന് ചോദിച്ചൂന്നെ ഉള്ളു… അതും പറഞ്ഞ് ഉറക്കെ ചിരിച്ചെങ്കിലും ഉള്ളിൽ എവിടെയോ അവന്റെ മറുപടി അവളിൽ ചെറിയൊരു നീറ്റൽ ഉണ്ടാക്കിയിരുന്നു.

ദിവസങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി. അവരുടെ ബന്ധം പതിവ്പോലെ തന്നെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അതിനിടയിൽ എബിന്റെ വീട്ടിൽ അവന് വേണ്ടി പല ആലോചനകളും നോക്കി തുടങ്ങി, പല പെൺകുട്ടികളുടെയും ഫോട്ടോ വീട്ടിൽ നിന്ന് അയച്ചുകൊടുക്കുന്നത് അവൻ നോക്കി ഇരിക്കുന്ന കണ്ടപ്പോൾ അന്നയുടെ ഉള്ള് വീണ്ടും പിടഞ്ഞു. ആ പിടച്ചിലിൽ അവൾ അറിയുകയായിരുന്നു, ഒന്നും പ്രതീക്ഷിക്കാതെ തുടങ്ങിയ ബന്ധത്തിൽ അവൾ പലതും ആഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു എന്ന്, അവന്റെ കാര്യത്തിൽ അവൾ വല്ലാതെ സ്വാർത്ഥ യായി പോകുന്നു എന്ന്.എങ്കിലും അത് അവനോട് പറയാൻ അവൾ മുതിർന്നില്ല. കാരണം തമാശ പോലെ അവനിൽ നിന്ന് വരുന്ന മറുപടിയിൽ സ്വയം വേദനിക്കാൻ അവൾക്ക് ശക്തിയില്ലായിരുന്നു.

ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി. ഒരുപാട് ഫോട്ടോകൾക്കിടയിൽ ഒന്നിന് അവൻ സമ്മതം മൂളിയപ്പോൾ വേദനയോടെ ആണെങ്കിലും അവന്റെ ആ ഇഷ്ടത്തിന് അവളും പുഞ്ചിരിച്ചു.

കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങി വിവാഹത്തിന്റെ നാള് അടുത്ത് വരുംതോറും അന്നയുടെ ഉള്ളിൽ വല്ലാത്ത പരവേശം തോന്നി തുടങ്ങി.

എന്നാൽ ഒരുദിവസം കോളേജ് കഴിഞ്ഞു വന്ന അവൾ കേട്ടത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. എബിന്റെ വാഹനത്തിന് അക്സിഡന്റ സംഭവിച്ചിരിക്കുന്നു. നില ഗുരുതരമാണ്.

കേട്ടപാതി അവൾ ആ ആശുപത്രി കെട്ടിടത്തിലേക്ക് ഓടി.അവിടെ ചെന്നപ്പോൾ അവൾ കണ്ടത് ആ ഐ സി യു വിനുള്ളിൽ ബോധമില്ലാതെ കിടക്കുന്ന എബിനെ ആയിരുന്നു. ആ കാഴ്ച്ച കണ്ടുനിൽക്കവേ അവളുടെ കണ്ണുകൾ അവളറിയാതെ നിറഞ്ഞൊഴുകി. സകലദൈവങ്ങളോടും എബിന്റെ ആയുസ്സിനായി അവൾ മനസ്സറിഞ്ഞു കണ്ണുനീരോടെ പ്രാർത്ഥിച്ചു. ആ ആശുപത്രിയിൽ ഭക്ഷണമോ, ഉറക്കമോ ഇല്ലാതെ അവൾ അവന്റെ ജീവന് കാവലിരുന്നു.

ആ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടോ എന്തോ പതിയെ എബിൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി.ഐ സി യു വിൽ നിന്ന് റൂമിലേക്ക് അവൻ മാറ്റപ്പെട്ടു.

അപ്പോളെല്ലാം അവന്റെ വീട്ടിൽ അവൾ ഒന്നും അറിയിച്ചിരുന്നില്ല. ബോധം വന്നപ്പോൾ അവൻ ആദ്യം പറഞ്ഞതും അമ്മയെ ഒന്നും അറിയിക്കരുത് എന്ന് തന്നെ ആയിരുന്നു.ആവന്റെ മനസ്സ് അറിയാവുന്ന കൊണ്ട് തന്നെ അവളും അത് ചെയ്തില്ല.

അവന് കൂട്ടായി അവൾ എപ്പോളും കൂടെയുണ്ടായിരുന്നു. ശ രീരം പങ്കുവയ്ക്കാൻ ഒരു പെണ്ണ് എന്നതിനപ്പുറം ഒരു അമ്മയുടെ വാത്സല്യവും, ഒരു സഹോദരിയുടെ സ്നേഹവും, ഒരു ഭാര്യയുടെ കരുതലും എല്ലാം അവൻ അവളിൽ കണ്ടു തുടങ്ങിയിരുന്നു ആ ദിവസങ്ങളിൽ. അത്രനാൾ ഒരേമുറിയിൽ ഒരേ കിടക്കയിൽ ഉറങ്ങിയിട്ടും അറിയാത്ത അവളുടെ മനസ്സും, അതിൽ തന്നോടുള്ള സ്നേഹവും അവൻ കാണുകയായിരുന്നു ആ ദിവസങ്ങളിൽ ….

ഹോസ്പിറ്റൽ വിട്ട് തിരികെ മടങ്ങിയ ആ ദിവസം അവൻ അവളുടെ കൈകൾ കോർത്ത് പിടിച്ചിരുന്നു. വീട്ടിൽ ചെന്നപാടെ തന്റെ അമ്മയെ വിളിച്ച അവൻ ആദ്യം പറഞ്ഞത് തനിക്കായി നോക്കിയ കല്യാണം വേണ്ട എന്ന് വയ്ക്കാൻ ആയിരുന്നു. തനിക്കായി പിറന്നവളെ താൻ കണ്ടെത്തിയെന്നും, ഇനി വീട്ടിലേക്ക് വരുമ്പോൾ തന്റെ കൈകളിൽ അവളുടെ കൈകളും ഉണ്ടാകും എന്നും പറഞ്ഞ് അവളുടെ കൈകൾ വീണ്ടും കോർത്ത് പിടിച്ച് അവൻ പറയുമ്പോൾ അത് കേട്ടുനിന്ന അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

അവന്റെ ശരീരത്തെ മുറുകെ പുണർന്ന് സന്തോഷം കൊണ്ട്പൊട്ടി ക്കരയുമ്പോൾ പതിവ് പോലെ അവന്റെ പല്ലുകൾ അവളുടെ ക ഴുത്തിൽ ചെറുതായി ഒന്നമർന്നു. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ ആ മധുരമുള്ള വേദനയ്ക്ക് പ്രണയം എന്നൊരാർത്ഥം കൂടി അവർക്കിടയിൽ ഉണ്ടായിരുന്നു……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *