അവളായിരിക്കും സന്ധ്യ.കൊച്ചിനോട് ഓരോന്ന് പറഞ്ഞ് തിരിയ്ക്കലാണ് ഇപ്പോൾ അവളുടെ പരിപാടി.മഹേഷേ അവൾക്ക് കൊച്ചിനെ നിന്നിൽ നിന്നും…..

ചിന്നുവിന്റെ ഭഗവതി

Story written by Nisha pillai

“അച്ഛാ എന്താണ് ഈ ഡിപ്രഷൻ എന്ന് പറഞ്ഞാൽ?.”

അച്ഛമ്മയും അച്ഛനും ഒന്നിച്ചിരുന്ന് ടിവി കാണുന്ന സ്വീകരണ മുറിയിലേയ്ക്ക് കയറി ചെന്ന് ചിന്നുമോൾ ചോദിച്ചു.രണ്ടാളും ഒരേ പോലെ ടിവിയിൽ നിന്നും തലയുയർത്തി ചിന്നുവിന്റെ നോക്കി.

“ഇതാരാ മോളോട് പറഞ്ഞ് തന്നത്?.”

“അവളായിരിക്കും സന്ധ്യ.കൊച്ചിനോട് ഓരോന്ന് പറഞ്ഞ് തിരിയ്ക്കലാണ് ഇപ്പോൾ അവളുടെ പരിപാടി.മഹേഷേ അവൾക്ക് കൊച്ചിനെ നിന്നിൽ നിന്നും അകറ്റണം .”

അച്ഛമ്മ ഇടയിൽ കയറി അഭിപ്രായം പറഞ്ഞു.അച്ഛനൊന്നും മറുപടി പറഞ്ഞില്ലെങ്കിലും ഇതൊക്കെ മനസ്സിൽ സൂക്ഷിച്ച് വയ്ക്കും, കു ടിച്ചിട്ട് വരുമ്പോൾ അച്ഛമ്മ ഓരോന്നായി ഓർമ്മപ്പെടുത്തും.ഇന്ന് ഞായറാഴ്ചയാണ്, ചിന്നുവിന്റെ അച്ഛൻ മഹേഷ് കൂട്ടുകാരൊത്ത് പുറത്ത് പോകുന്ന ദിവസമാണ്.തിരിച്ച് വരുന്നത് നാലുകാലിൽ ആയിരിയ്ക്കും.പിന്നെ അമ്മയ്ക്ക് അ ടിയും ഇ ടിയും ഉറപ്പാണ്.

പുതിയ ജോലിയിൽ കയറിയതിന് ശേഷം അച്ഛന് ദേഷ്യം കൂടുതലാണ്.എപ്പോഴും ഫോൺ വിളിയാണ് ഏതോ ഒരു ആൻ്റിയെ.അതിന് അമ്മ വഴക്കിടും. അച്ഛമ്മയെപ്പോഴും അച്ഛൻ്റെ വശത്ത് നിന്ന് അമ്മയെ ത ല്ല് കൊള്ളിയ്ക്കും. ഇപ്പോൾ അച്ഛൻ ഉറങ്ങാൻ മാത്രമേ മുറിയിൽ കയറൂ.അമ്മയോട് മിണ്ടാറില്ല. അമ്മയെപ്പോഴും കരച്ചിലോട് കരച്ചിലാണ്.ചിന്നു മോൾക്ക് ഇപ്പോൾ എപ്പോഴും സങ്കടമാണ്.

“അതല്ലച്ഛാ, പാവം അമ്മ ഇപ്പോൾ എപ്പോഴും കരച്ചിലാണ്.മുറിയിൽ തന്നെ ഇരുപ്പാണ്.ചോദിച്ചാൽ ഒന്നും മിണ്ടാറില്ല.”

“മുറിയിൽ കയറി ഇരിക്കുന്നത് ജോലി ചെയ്യാതിരിക്കാനാണ്.പിന്നെ നിന്റെ കാര്യമൊന്നും നോക്കണ്ടല്ലോ.എല്ലാത്തിനും ഈ അച്ഛമ്മയുണ്ടല്ലോ.”

“ഇതിന് എന്താ ചെയ്യേണ്ടത് എന്നറിയുമോ അമ്മേ, പിടിച്ച് രണ്ട് അങ്ങ് പൊ ട്ടിയ്ക്കണം.ഞാനൊന്ന് പുറത്ത് പോയിട്ട് വരട്ടെ.”

“അവളെ രണ്ട് പൊ ട്ടിയ്ക്കാൻ വേണ്ടി നീ കു ടിച്ച് മരിയ്ക്കേണ്ട.നിൻ്റെ കരൾ അരിപ്പയാകുമേ ചെറുക്കാ, പറഞ്ഞേയ്ക്കാം.”

അച്ഛൻ പെട്ടെന്ന് വസ്ത്രം മാറി പുറത്ത് പോയി.അച്ഛമ്മ ടിവിയുടെ മുന്നിൽ തന്നെ,അമ്മ മുറിയിൽ നിന്നും പുറത്തേക്ക് വന്നില്ല.പാവം ചിന്നു കുട്ടി ഒറ്റയ്ക്കായി.അവളുടെ സങ്കടങ്ങൾ അവൾ സാധാരണ പൂജാമുറിയിലെ ഭഗവതിയോടാണ് പറയാറുള്ളത്.അപ്പോൾ അവൾക്കൊരു ധൈര്യമാണ്. അവൾ പൂജാമുറിയിൽ കയറി വാതിലടച്ചു.

അച്ഛന് നല്ല ബുദ്ധി തോന്നണമേയെന്ന് പ്രാർത്ഥിച്ചു . അമ്മ കുറച്ച് കൂടെ സമർത്ഥ ആകേണ്ടിയിരിക്കുന്നു.ഇല്ലെങ്കിൽ അമ്മയ്ക്ക് ഈ ലോകത്ത് പരാജയം മാത്രമായിരിക്കും കിട്ടുക.അച്ഛമ്മ കുറെ ദിവസം അമ്മായിയുടെ വീട്ടിൽ പോയി നിൽക്കട്ടെ.ഈ വീട്ടിൽ ഒരു സമാധാനം ഉണ്ടാകട്ടെ.അച്ഛനും അമ്മയ്ക്കും പരസ്പരം സംസാരിക്കാൻ ഇട വരട്ടെ.

“അയ്യോ ചിന്നു മോള് ഇവിടെ കിടന്ന് ഉറങ്ങി പോയല്ലോ.പാവം ഒന്നും കഴിച്ച് കാണില്ല.അവളുടെ കാര്യം നോക്കാൻ ആരുമില്ലല്ലോ.അവനൊന്നിങ്ങ് വന്നോട്ടെ.ഇന്നത്തോടെ ഞാൻ കല്ലും നെല്ലും തിരിയ്ക്കും.”

ചിന്നു മോൾ കണ്ണ് തുറന്നപ്പോൾ കണ്ടത് അച്ഛമ്മയെയാണ്.അച്ഛമ്മയുടെ പിറകിൽ നിന്നിരുന്ന ഭഗവതി അവളുടെ മുന്നിൽ വന്നു നിന്നു ചിരിച്ചു.പെട്ടെന്ന് ഭഗവതിയെ കണ്ട് പേടിച്ച് അച്ഛമ്മ തറയിൽ വീണു. ഭഗവതി അപ്രത്യക്ഷമായി. നിലത്ത് കിടന്നു പിച്ചും പേയും പറയുന്ന അച്ഛമ്മയെ പിടിയ്ക്കാൻ,ചിന്നു അമ്മയെ ഉച്ചത്തിൽ വിളിച്ചു.പുറത്ത് നല്ല ഇരുട്ട് വീണിരുന്നു.അമ്മയും ചിന്നുവും അച്ഛമ്മയെ കട്ടിലിൽ പിടിച്ചു കിടത്തി.

“ഇവിടെ ഏതോ ബാധയുണ്ട്.ഞാൻ നാളെ മഞ്ജുവിന്റെ വീട്ടിൽ പോകും.”

അമ്മയും ചിന്നുവും അച്ഛനെ കാത്തിരുന്നു.വന്ന് കയറിയ അച്ഛൻ അമ്മയോട് വഴക്കുണ്ടാക്കുകയും മു ടിയിൽ പിടിച്ച് വ ലിക്കുകയും ചെയ്തു.അമ്മ ആരുടെയോ പ്രേരണയിൽ ചെയ്യുന്നത് പോലെ അച്ഛനെ തള്ളി താഴെയിട്ടു.നിന്ന നിൽപ്പിൽ ഒന്ന് കറങ്ങി അച്ഛൻ താഴെ വീണു.എണീയ്ക്കാൻ ശ്രമിച്ചിട്ടും കാല് കുഴഞ്ഞ് നിലത്ത് വീണു.

അവിടെ കിടന്ന് കൊണ്ട് അച്ഛൻ അമ്മയെ തെ റി പറഞ്ഞു കൊണ്ടേയിരുന്നു. ചിന്നു കേൾക്കാതിരിക്കാൻ അമ്മ ചിന്നുവിന്റെ ചെവി പൊത്തി പിടിച്ചു കൊണ്ട് അവളെ അകത്തേയ്ക്ക് കൊണ്ട് പോയി.അമ്മ ഫ്രിഡ്ജിൽ നിന്നും നീളമുള്ള ഒരു പച്ചമുളക് എടുത്ത് കൊണ്ട് വന്നു.

“ഇനി നിങ്ങൾ മിണ്ടിയാൽ ഞാൻ നിങ്ങളുടെ വാ യിൽ ഇത് ഉടച്ച് തേയ്ക്കും.ഒരു മകളുടെ മുന്നിൽ വച്ച് പറയേണ്ട വാക്കുകൾ ആണോ നിങ്ങൾ പറ യുന്നത്.”

അച്ഛൻ്റെ പോക്കറ്റിൽ നിന്നും അമ്മ അച്ഛൻ്റെ ഫോൺ വലിച്ചെടുത്തു.അച്ഛൻ്റെ വലത്തെ കയ്യിലെ തള്ള വിരൽ അമർത്തി അമ്മ ഫോൺ അൺലോക്ക് ചെയ്തു.അമ്മായിയെ വിളിച്ചു നാളെ തന്നെ വന്ന് അച്ഛമ്മയെ കൂട്ടി കൊണ്ട് പോകണമെന്ന് പറഞ്ഞു.

അച്ഛനോട് നാളെ മുതൽ അമ്മ ജോലിയ്ക്ക് പോകുകയാണെന്നും തടഞ്ഞാൽ വിവാഹ മോചനം നേടുമെന്നും പറഞ്ഞു.അന്ന് രാത്രി ആദ്യമായി അമ്മയെ കരയാതെ കാണാൻ കഴിഞ്ഞു.അച്ഛൻ്റെ ഫോണിൽ വന്ന് വീഡിയോ കോൾ അമ്മ അറ്റൻഡ് ചെയ്തു,നിലത്ത് വീണ് കിടക്കുന്ന അച്ഛനെ ഫോൺ വിളിച്ച സ്ത്രീയ്ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു.അവർ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.അമ്മ അവരെ തിരിച്ചു വിളിച്ചു,ഇനി അച്ഛനെ ശല്യപ്പെടുത്തിയാൽ അവരുടെ ചാറ്റ് ഹിസ്റ്ററി പ്രിൻ്റ് എടുത്ത് ഓഫീസിൽ വിതരണം ചെയ്യുമെന്ന് അറിയിച്ചു.

അതൊക്കെ കണ്ട് അച്ഛൻ കയ്യുയർത്തിയെങ്കിലും അമ്മ അച്ഛൻ്റെ കൈ തട്ടിമാറ്റി.

“ഇനി മേലാൽ എൻ്റെ ദേഹത്ത് കൈ വച്ചാൽ ആ കൈ ഞാൻ വെ ട്ടി മാ റ്റും .”

അന്നാദ്യമായി അവൾ സമാധാനത്തോടെ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

“അമ്മയ്ക്ക് എവിടെ നിന്നാണ് ഇത്ര ധൈര്യം.”

“ഞാൻ കിടന്ന് മയങ്ങിയപ്പോൾ ചുവന്ന സാരിയുടുത്ത് ഒരമ്മ വന്ന് വേഗം എഴുന്നേൽക്കാൻ പറഞ്ഞു.ഞാൻ നോക്കിയപ്പോൾ ചിന്നു മോൾ നടന്ന് നടന്ന് മുന്നോട്ട് പോകുകയാണ്.ഞാൻ പിടിച്ചില്ലെങ്കിൽ മോൾ മുന്നിലെ പൊട്ടക്കിണറ്റിൽ വീഴും.ഞാൻ ഉണർന്ന് നിന്റെ പിറകിൽ ഓടുകയായിരുന്നു.സ്വപ്നമായിരുന്നു. എനിക്ക് നീ മാത്രമേയുള്ളൂ.നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.”

രാവിലെ അമ്മ ചിന്നുവിന്റെ കുളിപ്പിച്ച് റെഡിയാക്കി അച്ഛൻ്റെ കാറിൽ കയറ്റി. അമ്മയുടെ കൂട്ടുകാരിയുടെ പത്രമോഫീസിൽ ചെന്നു.

“നിനക്ക് ഡ്രൈവിംഗ് അറിയാമായിരുന്നോ.”

“നേരത്തെ പഠിച്ചതാണ്, പക്ഷേ അവരാരും എന്നെ വണ്ടി ഓടിക്കാൻ സമ്മതിക്കില്ലായിരുന്നു.എനിക്കൊരു ജോലി വേണം.എനിക്കഭിമാനത്തോടെ ജീവിയ്ക്കണം.എൻ്റെ മോളെ വളർത്തണം.”

“നീ നാളെ മുതൽ വന്നോളൂ.ഞാനന്നേ പറഞ്ഞതാ സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി വേണമെന്ന്.”

വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് അച്ഛമ്മയും മക്കളുമൊക്കെ ഒത്ത് കൂടിയിരിക്കുന്നു.

“കാറെടുത്ത് നീ എവിടെ പോയതാ.?”

“പോലീസ് സ്റ്റേഷനിൽ,എനിക്കും മകൾക്കും സംരക്ഷണം ആവശ്യ പ്പെട്ടിട്ടുണ്ട്.ചിലർക്ക് വയസ്സായ കാലത്ത് ജയിലിൽ കിടക്കാൻ യോഗം കാണും.”

അമ്മ മുറിയിൽ പോയി വസ്ത്രങ്ങൾ ഇസ്തിരിയിട്ട് വച്ചു.അമ്മായി അച്ഛമ്മയെ കൊണ്ട് പോയി.ഉമ്മറത്ത് അച്ഛൻ തനിച്ചായി.ഭക്ഷണം കഴിയ്ക്കുന്ന സമയത്തും അമ്മ അച്ഛനെ വിളിച്ചില്ല. ചിന്നുവാണ് അച്ഛന് ഭക്ഷണം കൊണ്ട് കൊടുത്തത്. ആദ്യം കഴിയ്ക്കാൻ വിസമ്മതിച്ചെങ്കിലും പിന്നെ അവൾ നിർബന്ധിച്ചപ്പോൾ കഴിച്ചു.

അച്ഛൻ മുറിയിലേക്ക് ചെന്നപ്പോൾ അമ്മ അച്ഛൻ്റെ ഫോൺ മടക്കി നൽകി. ജോലിക്ക് പോകുന്ന കാര്യം പറഞ്ഞു.അവസാനംഅച്ഛൻ അമ്മയോട് മാപ്പ് പറയുന്നത് കേട്ടു.അമ്മ അച്ഛനോട് ഇനി ഒരിക്കലും കു ടിയ്ക്കരുതെന്ന് സത്യം ചെയ്യിച്ചു. പിന്നെ വൈകിട്ട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത് ഇനി മുതൽ കാർ ഞാൻ ഡ്രൈവ് ചെയ്യും.ഒന്നിച്ച് പോയി സാധനങ്ങൾ വാങ്ങും. മാസത്തിലൊരിക്കൽ പുറത്ത് പോയി ഭക്ഷണം,സിനിമ.രണ്ട് പേരുടെയും വരുമാനം ഒന്നിച്ചൊരു ബാങ്കിലിടും.ഇനി മുതൽ അമ്മ അത് കൈകാര്യം ചെയ്യും.അച്ഛൻ അതൊക്കെ തലയാട്ടി സമ്മതിച്ചു.

രണ്ട് പേരും നല്ല സ്നേഹത്തിലായെന്ന് മനസ്സിലായപ്പോൾ ചിന്നു മോൾ പൂജാമുറിയിൽ കയറി.കണ്ടപ്പോഴെ ഭഗവതി ചോദിച്ചു.

“ചിന്നൂ സന്തോഷമായില്ലേ.”

“ഇതിൽ കൂടുതൽ എന്ത് സന്തോഷമാ.അമ്മ ലൈവ് ആയല്ലോ.ഇനി അച്ഛനെ അമ്മ കൺട്രോൾ ചെയ്തോളും.എന്നാലും ഭഗവതിയുടെ ഒരു കൺട്രോൾ വേണ്ടേ.അല്ലെങ്കിൽ അച്ഛൻ വീണ്ടും കുടി തുടങ്ങും,അമ്മ ഇനിയും ഡിപ്രഷനാകും.”

ഭഗവതി കുലുങ്ങി ചിരിച്ചു.

“ഞാൻ നോക്കി കൊള്ളാം.”

ചിന്നു ഭഗവതിയെ നോക്കി പുഞ്ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *