ഒരു നിമിഷം അപ്പുറത്തെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കാനുണ്ട് ഞാൻ പതിയെ എഴുന്നേറ്റു ആ മുറിക്ക് അടുത്തേക്ക് ചെന്നു……

എഴുത്ത് :- മനു തൃശ്ശൂർ

കണ്ണു തുറന്നു നോക്കിയപ്പോൾ ബെഡ്ഡിൽ അവളില്ല..സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു..

ഈസമയം വരെ അവൾ ഫോണിൽ തോണ്ടി ഇവിടെ തന്നെ കിടക്കുന്നത് ആണല്ലർ ഇതിപ്പോ എവിടെ പോയെന്ന് ഓർത്തു ഞാനും ബെഡ്ഡിൽ എഴുന്നേറ്റിരുന്നു മുഖം തുടച്ചു..

ഒരു നിമിഷം അപ്പുറത്തെ മുറിയിൽ നിന്നും എന്തോ ശബ്ദം കേൾക്കാനുണ്ട് ഞാൻ പതിയെ എഴുന്നേറ്റു ആ മുറിക്ക് അടുത്തേക്ക് ചെന്നു..

വാതിൽ ചാരിയിട്ടെ ഉള്ളു ഞാൻ മെല്ലേ തുറന്നു മുറിയിലേക്ക് നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു നിന്ന് എന്തോ ചെയ്യാണ്.. ..

വാതിൽ തള്ളി തുറന്നു മുറിലേക്ക് കയറി ഞാനവളെ വിളിച്ചു

നീയെന്താഡീ ഈ പാതിരായ്ക്ക് ഇതിനുള്ളിൽ കാണിക്കുന്നെ..??

ഞാൻ ഇന്ന് ക്രീം തേക്കാൻ മറന്നു മനുഷ്യ..

ഇപ്പോൾ മിനി വീഡിയോ കാൾ സംസാരിച്ചു ഇരിക്കുമ്പോഴ ഓർത്തു ഇന്ന് ക്രീം തേച്ചില്ലല്ലോ എന്ന്…

“അതിനു ഇനി നാളെ തേച്ച പോരെ….??

രണ്ടു മാസം കഴിഞ്ഞ എൻ്റെ മാമൻ്റെ മോളുടെ കല്ല്യാണം അല്ലെ നിങ്ങൾ മറന്നോ..??

” അതിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ പോത്തെ..?? നിൻ്റെ ഈ തേപ്പ് കണ്ട മറ്റെന്നയാണ് കല്ല്യാണമെന്ന് തോന്നും..

ഒന്ന് പോ മനുഷ്യ നിങ്ങൾക്ക് ഒരു കോ പ്പും അറിയില്ല കുറെ കാലത്തിന് ശേഷമാണ് ഒരു കല്ല്യാണത്തിന് ഫാമിലി അടുത്ത് പോവുന്നു..!!

കുറച്ചു മാറ്റങ്ങൾ ഒക്കെ വേണ്ടെ നിങ്ങൾക്കും കുട്ട്യോൾക്കും വെച്ചുണ്ടാക്കി എൻ്റെ കവിൾ ചാടി തടിവച്ചു…

ഒന്ന് ബ്യൂട്ടി ആവണം കഴിഞ്ഞ കാഴ്ച വീട്ടിൽ പോയപ്പോൾ എല്ലാവരും പറഞ്ഞു വെളുത്തു കുറച്ചു തടി കുറഞ്ഞു സുന്ദരി ആയിണ്ടെന്ന്..

അവൾ കണ്ണാടി നോക്കി നിന്നു ഗമയോടെ പറയുമ്പോൾ ..!! “ഈ മദയാന ആണോ തടി കുറഞ്ഞെന്ന് ഞാനോർത്തു പതിയെ പറഞ്ഞു..

ഈ ഒന്നരമാസം കഴിഞ്ഞുള്ള കല്ല്യാണത്തിന് ഇപ്പോൾ തന്നെ ഒരുക്കം വേണോ നിനക്ക് ഉറക്കം ഒന്നുമില്ലെ ..!!

നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ നിങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയല്ലോ..??

ഓഹ് ആയിക്കോട്ടെ..വേഗം വന്നു കിടക്ക് എനിക്ക് ലൈറ്റ് ഇട്ട് വച്ച ഉറക്കം വരില്ല…!!

അതെയ് ഏട്ടാ.. പിന്നെ ഇനി ഇവിടെ ഇറച്ചി മീൻ വാങ്ങണ്ട ട്ടാ..

അയെന്തെ .. നിൻ്റെ ആരെങ്കിലും ചത്തോ..???

ഇന്ന് അനിയത്തി വിളിച്ചു പറഞ്ഞു എന്നോട് നോൽമ്പ് എടുക്കാൻ ..??

” എന്തിന് നോൽമ്പ്.. ദൈവമേ..??

അത് എൻ്റെ തടി കുറക്കാൻ ആണേട്ടാ.. അവളുടെ ബുദ്ധിയ ..!! ” അനുസരിച്ച് ഇല്ലെ ആ പെണ്ണെന്നെ ചീ ത്ത വിളിക്കും..!!

നീ എടുത്തോ അതിനു ഞങ്ങളെന്തു പിഴച്ചു.. ??

ഇറച്ചി മീൻ വാങ്ങി കൊണ്ട് വന്നു തനിച്ചുണ്ടാകുവോ ?? ഞാനിനി ഒന്നര മാസം വരെ തൊടുന്നില്ല..

” എന്നാൽ നമ്മൾ കല്ല്യാണത്തിന് പോണില്ല പോരെ.. ??

“എന്താണു അങ്ങനെ പറയല്ലെ.ഏട്ടാ..!!

കിണുങ്ങാതെ വന്നു കിടക്കാൻ നോക്കെടി..നേരം കുറെ ആയി..

മുറിയിൽ വന്നു കിടന്നു വീണ്ടും ഉറക്കം പിടിച്ച് വന്നപ്പോഴ അവൾ മുഖത്ത് കുറെ ക്രീം തേച്ചു മുറിയിൽ വന്നു എന്നെ തോണ്ടി..

“എന്താടീ….!!

ഈ മാസം ഇരുപ്പത്തി മൂന്ന് വീട്ടിൽ പോണത് അല്ലെ ഒരു സാരി എടുക്കണം ഇനി മൂന്ന് ദിവസം ഉള്ളു..!!

“അതിനു ഈ പാതിരായ്ക്ക് തന്നെ വേണോ നാളെ പോരെ..!!

“ഇങ്ങളെന്തിന കിടന്നു കീറണ് ..!!” “”ഇക്കൊന്നും വേണ്ട ഞാൻ എവിടെം പോണില്ല നാളെ ഇവിടെ ഒന്നും വച്ചുണ്ടാക്കൻ പോണില്ല തന്തെയും മക്കളും കൂടെ തനിയെ ഉണ്ടാക്കി തിന്നോളിം….

“എടീ.. . നമ്മുക്ക് രാവിലെ പോവ..നീയിപ്പോ കിടക്ക് ഉറക്കം ഒളിച്ച കണ്ണിനു ചുറ്റും കറുക്കും..

”ആണോ …

ആ… കിടക്ക്… നാ ശം ഉള്ള ഉറക്കം പോയി….!!

“രാവിലെ അണിഞ്ഞൊരുങ്ങീ വന്നപ്പോഴേക്കും നേരം ഒരുപാടിയി..

അവളെ കാത്തു ബൈക്കിൽ ഇരുന്നു മുരടിച്ച ഞാൻ അവള് കയറി ഇരുന്നത് ഒന്ന് തിരിഞ്ഞു നോക്കാതെ ബൈക്കെടുത്തു വിട്ടു ..

കടയിൽ ചെന്നു സാരിയെല്ലാം വലിച്ചിട്ടു സെയിൽസ് ഗേൾസിൻ്റെ മുഖം മാറുന്നു കണ്ടു ..

അങ്ങനെ പതിനാറമത്തെ സാരിയും കൊണ്ട് ട്രയൽ റൂം നിന്നും ഇറങ്ങി വന്ന അവളെ നോക്കി മനോനില തെറ്റി നിന്ന ഞാൻ എങ്ങനെ എങ്കിലും രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു..

“ഇത് കൊള്ളാം ഡീ.. നന്നയിട്ടുണ്ട് ..

ദ് ഞാൻ വീട്ടിൽ നിന്നും ഇട്ടോണ്ട് വന്നത മനുഷ്യ…

“ദൈവമെ പെട്ട്…

അങ്ങനെ ഒരുവിധം ആദ്യം എടുത്തിട്ട സാരി തന്നെ വാങ്ങി സെയിൽസ് ഗേൾനോട് യാത്ര പറഞ്ഞു അവൾ ഇറങ്ങുമ്പോൾ..

എൻ്റെ മുഖം കണ്ടു പാവം തോന്നീട്ട് ആവും ആ പെണ്ണ് തെ റിയൊന്നും പറഞ്ഞില്ല..

അന്ന് രാത്രി അവളുടെ ഉറക്കെ ഉള്ള നിലവിളി കേട്ടാണ് ഞാൻ ഉണർന്നു ലൈറ്റ് ഇട്ടത്…

മുടിയൊക്കെ അഴിച്ചിട്ട് അവൾ ബഡ്ഡിൽ മുഖം പൊത്തി ഇരിപ്പുണ്ട്..

എന്താടീ എന്തുപറ്റി ഞാൻ പേടിയോടെ അവളെ നോക്കി..

അവൾ പതിയെ കൈമാറ്റി എന്നെ നോക്കി.. മുഖത്ത് പൂച്ച മാന്തിയ പാട്..ഞാൻ കണ്ടു..

ഐശ് അത് പൊളിച്ചു… ഞാൻ അപ്പോഴെ പറഞ്ഞു നിന്നൊട് ഈ സാധനം തേച്ചിട്ട് കിടക്കല്ലേന്ന് ഒരുമാതിരി പാലിൽ കലക്കിയ ബിസ്ക്കറ്റ് മണമാണ്..

ഇപ്പോൾ എന്തായ് അടുത്ത മാസമുള്ള കല്ല്യാണത്തിന് കെട്ടിയൊരുങ്ങിയ മോന്തേമെ രണ്ടീസം കൊണ്ട് പൂച്ചയും മാന്തി …

ഇനി ഇപ്പോൾ എന്താ ചെയ്യും മനുഷ്യ..??

കണ്ണീര് തൊടച്ചു കിടന്നു മോങ്ങുന്ന അവളെ നോക്കി ഞാൻ ഉള്ളിൽ ചിരയടക്കി പറഞ്ഞു..

” നി ഒന്നും ചെയ്യണ്ട ആ മുറി മോന്തയും വച്ച് പോവ..ആരെങ്കിലും ചോദിച്ച മോൺസ്റ്റാറിൻ്റെ ടാറ്റു അടിച്ചതാന്ന് പറഞ്ഞേര്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *