അവളെ കാണാൻ സുന്ദരി ആയോണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ പൈസയും കൊടുക്കേണ്ട. സൗന്ദര്യത്തിൽ വീഴാത്ത എത് ചെക്കമ്മാരാ….

അറിഞ്ഞിട്ടും അറിയാതെ

Story written by Treesa George

മോളെ ദേവി. നിനക്ക് അറിയാല്ലോ. നിന്റെ താഴെ ഉള്ള ഇളയ കുഞ്ഞുങ്ങൾ പഠിക്കുക ആണെന്ന്. ഇപ്പോൾ ഞാൻ ഉള്ള സാമ്പത്തികം എടുത്തു നിന്നെ കല്യാണം കഴിപ്പിച്ചു വിട്ടാൽ നീ മാത്രമേ രക്ഷപെടു.അവർ ആണ് കുട്ടികൾ അല്ലേ.പകരം ഞാൻ ആ പണം എടുത്തു അവരെ പഠിപ്പിച്ചാൽ നാളെ അവർ ഒരു നിലയിൽ എത്തിയാൽ നിന്നെ അവർക്ക് സഹായിക്കാല്ലോ. മോൾ എന്ത് പറയുന്നു. അമ്മയുടെ നിസഹായാ അവസ്ഥ കൊണ്ടു ആണ് ഞാൻ ഇത് പറയുന്നത്.നിനക്ക് അറിയാല്ലോ നിന്റെ അപ്പൻ എന്ന് പറയുന്ന ആ പുള്ളിനെ കൊണ്ടു ഈ വീടിനു പത്തു പൈസയുടെ ഉപകാരം ഇല്ലാന്ന്.

അത് കുഴപ്പമില്ല അമ്മേ. എല്ലാം അമ്മയുടെ ഇഷ്ടം.

നീ ഉണ്ണികുട്ടന് ഉള്ള ഉണക്ക് ഇറച്ചി പൊരിചാരുന്നോ. നിനക്ക് അറിയാല്ലോ അവൻ അതില്ലാണ്ട് കഴിക്കില്ലന്ന്. നാളെ ഒരു കാലത്ത് നിന്നെ അനോഷിക്കാൻ ആങ്ങളമാർക്കേ പറ്റു.

ഞാൻ പൊരിച്ചാരുന്നു.

അപ്പോൾ ആണ് അമ്മിണി യുടെ അനിയത്തി ജാനകി അങ്ങോട്ട് വന്നത്. അവർ തൊട്ട് അടുത്താണ് താമസിക്കുന്നത്.

ജാനകിയെ കണ്ട് അവർ ദേവികയോട് പറഞ്ഞു.

ദേവി നീ ജാനകിക്ക് ചായ എടുക്കുട്ടോ.

ദേവികയെ പോലെ ഒരു മോളെ കിട്ടിയ ചേച്ചി ഭാഗ്യവാതിയാ. ചുമ്മാ ഇരുന്നാൽ മതി. വീട്ടിലെ പണിയും ഇളയ പിള്ളേരുടെ കാര്യവും ഒക്കെ അവള് നന്നായി നോക്കില്ലേ.

ജാനകി അവളുടെ ചേച്ചി അമ്മിണിയോട് പറഞ്ഞു.

അത് നീ പറഞ്ഞത് നേരാ. അവളെ കാണാൻ സുന്ദരി ആയോണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ പൈസയും കൊടുക്കേണ്ട. സൗന്ദര്യത്തിൽ വീഴാത്ത എത് ചെക്കമ്മാരാ ഈ നാട്ടിൽ ഉള്ളത്.

എന്നാലും ചേച്ചി. നിങ്ങൾക്ക് ഇത്രെയും സാമ്പത്തികം ഉള്ളത് അല്ലേ. ഏട്ടു പത്തു ഏക്കർ സ്ഥലം ഉള്ളത് അല്ലേ.ഒന്നും കൊടുക്കാതെ എങ്ങനെയാ.

നീ കേട്ടിട്ട് ഇല്ലേ. സ്ത്രീധനം കൊടുക്കുന്നത് നിയമ വിരുദ്ധം ആണെന്ന്. പെണ്ണ് പിള്ളേർക്ക് സ്വത്തു കൊടുക്കുന്നത് നഷ്ട കച്ചവടം ആണ്. അത്‌ വല്ല വീട്ടിലും ചെന്നു ചേരത്തെ ഉള്ളു.അവൾക്ക് സ്വത്തു കൊടുത്താൽ നാളെ ഞാൻ എന്റെ അണ്മക്കൾക്കു എന്ത് കൊടുക്കും.

എന്നാലും ചേച്ചി അവൾക്കു അറിയാവയതിൽ പിന്നെ ഈ വീട്ടിൽ കിടന്നു പട്ടിയെ പോലെ പണി എടുക്കുന്നത് അല്ലേ. ഇളയ പിള്ളേരെ നോക്കാൻ ഉണ്ടെന്നു പറഞ്ഞു ചേച്ചി പിന്നീട് എന്തേലും പണി എടുത്തിട്ടുണ്ടോ. എന്നിട്ട് ഇളയ പിള്ളേരെ നോക്കിയിട്ടുണ്ടോ. അതും അവൾ തന്നെ അല്ലേ നോക്കിയത്. നിന്നെ കൂടി പഠിപ്പിക്കാൻ സാമ്പത്തികം ഇല്ലാന്ന് പറഞ്ഞു അവളെ പ്രീഡിഗ്രി കഴിഞ്ഞതിൽ പിന്നെ പഠിപ്പിച്ചിട്ടുണ്ടോ.

എടി പെണ്ണുങ്ങൾ സുഖിച്ചു പഠിച്ചാൽ നാളെ ഒരു വീട്ടിൽ ചെന്നാൽ നിക്കില്ല. അമ്മായിഅമ്മ പോരാന്നു പറഞ്ഞു പോന്നതിനേക്കാൾ സ്പീഡിൽ തിരിച്ചു പോരും.

ചേച്ചിയോട് തർക്കിക്കാൻ ഞാൻ ഇല്ല. ചേച്ചി എന്താ വരാൻ പറഞ്ഞത് .

എടി അവൾക്കു ഒരു ആലോചന വന്നിട്ടുണ്ട്. നീ അറിയും. നമ്മുടെ സുധാകരന്റെ മോൻ. അവർക്ക് പൈസ ഒന്നും വേണ്ടാ.

എന്റെ ചേച്ചി അവർ തീരെ പാവപ്പെട്ടവർ അല്ലേ. നമ്മുടെ സാമ്പത്തികം ഉള്ള എവിടെ എലും വിടണ്ടേ അവളെ.

അവൾക്ക് ഭാഗ്യം ഉണ്ടേൽ സാമ്പത്തികം ഒക്കെ ഉണ്ടായിക്കൊള്ളും. ഇപ്പത്തെ കാലത്ത് പൈസ ഒന്നും വേണ്ടാത്ത അങ്ങനെ ഒരു ചെക്കനെ കിട്ടിയത് അവളുടെ ഭാഗ്യമാണ്.

അങ്ങനെ ദേവികയുടെ കല്യാണം അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു ആഘോഷങ്ങൾ ഒന്നും ഇല്ലാതെ നടന്നു.

കല്യാണത്തിന് വന്ന ബന്ധുക്കൾ ഒക്കെ മുക്കത്ത് വിരൽ വെച്ചു.

ഇത്രേം സാമ്പത്തികം ഉള്ളത് അല്ലേ അവൾക്ക് എന്തേലും കൊടുക്കാമായിരുന്നു എന്ന് പറഞ്ഞു.

സ്തീധനം കൊടുത്തിട്ടും ഭർത്യവീട്ടിൽ പോയി ആൽമഹ ത്യ ചെയേണ്ടി വന്ന പെണ്ണ് കുട്ടികളുടെ വാർത്ത വായിച്ചു കേൾപ്പിച്ചു അവർ അവരുടെ വാ അടപ്പിച്ചു.

ദേവികയെ കെട്ടിയ മനു നല്ലവൻ ആയിരുന്നു.ഭാര്യയെ പൊന്നു പോലെ നോക്കുന്നവൻ.

കല്യാണം കഴിഞ്ഞു അവൾ ഗർഭിണി ആയി. അപ്പോൾ അവർ മകളോട് പറഞ്ഞു. മോളെ നിനക്ക് അറിയാല്ലോ. കുട്ടികൾ പഠിക്കുക ആണ്. നീ ഇവിടെ വന്ന് നിന്നാൽ അവരുടെ പഠിത്തത്തിൽ ഉള്ള ശ്രദ്ധ പോകും. മനു നല്ലവനാ. നിനക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല.

മനു അവളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു. അവൾ ഒരു പെണ്ണ് കുഞ്ഞിന് ജന്മം കൊടുത്തു. വീണ്ടും അവൾ ഒരു പെണ്ണ് കുഞ്ഞിന് ജന്മം കൊടുത്തു.അപ്പോഴും എല്ലാ കാര്യങ്ങളും മനു തന്നെ നോക്കി.

കുഞ്ഞുങ്ങൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അവൾക്ക് ഒരു ദിവസം കാൾ വന്നു. വീട്ടിൽ നിന്ന് അമ്മ ആണ്.

എടി എനിക്കു നല്ല പനി.നിനക്ക് അറിയാല്ലോ നിന്റെ ആങ്ങളമ്മാർക്ക് ഒരു വഹ ഉണ്ടാക്കാൻ അറിയില്ലെന്ന്.നീ ഇങ്ങോട്ട് വാ.

അമ്മേ എന്റെ കുട്ടികൾ ചെറുത് അല്ലേ. ഞാൻ അങ്ങോട്ട് വന്നാൽ എന്ത് ചെയ്യും.

എടി അവർ രണ്ട് പെണ്ണ് പിള്ളേർ അല്ലേ. നീ ഇപ്പോഴേ അവരെ പണി എടുക്കാതെ സുഖിപ്പിച്ചാൽ അവർ നാളെ വേറെ ഒരു വീട്ടിൽ പോയാൽ നിക്കില്ല.

ദേവി ഭർത്താവിനെ നോക്കി. നീ പോയിട്ട് വാ.ഇവിടുത്തെ കാര്യം ഞാൻ നോക്കി ക്കൊള്ളാം. നിന്റെ അമ്മ അല്ലേ. എന്റെ അമ്മയോ മരിച്ചു പോയി.

പിന്നീട് പലപ്പോഴും ആ വീട്ടിലെ ഫോൺ മുഴങ്ങി. കാരണങ്ങൾ മാത്രമേ മാറിയൊള്ളു.

അവളുടെ ആങ്ങളൻമാർക്ക് ജോലി ആയപ്പോൾ അവർക്ക് ലീവ് കിട്ടാൻ ബുദ്ധിമുട്ട് എന്ന് ആയി. അവർ കല്യാണം കഴിച്ചപ്പോൾ പെണ്ണ് മക്കൾ നോക്കുന്ന പോലെ ആര് നോക്കിയാലും ശെരി ആവില്ല എന്ന് ആയി.

ഒരിക്കൽ അവർ മകളോട് പറഞ്ഞു. എടി എന്റെ പേരിൽ ഉള്ള സ്വത്തുകൾ മുഴുവൻ ഞാൻ നിന്റെ ആങ്ങളമ്മാരുടെ പേരിലോട്ട് മാറ്റി.

അവൾ ചോദിച്ചു. അത്‌ എന്തിനാ അമ്മേ ഇപ്പോഴേ ചെയ്തത്.

എടി പെണ്ണേ ഞാൻ എങ്ങാനും പെട്ടെന്ന് തട്ടിപോയാൽ വല്ലോരും എന്റെ സ്വത്തിനു അവകാശം പറയും.

ആ വല്ലവരും അവൾ ആണെന്ന് അവൾക്ക് അറിയാമായിരുന്നു.

കാലം പിന്നെയും കടന്നു പോയി. ദേവികയുടെ പെണ്ണ് മക്കൾ പഠിച്ചു ജോലിക്കാർ ആയി. അവരെ അവൾ നല്ല നിലയിൽ കെട്ടിച്ചു വിട്ടു.അവൾ സാമ്പത്തികം ആയി ഉയർന്നു.

വീണ്ടും അവളുടെ അമ്മക്ക് ഓപ്പറേഷൻ വേണ്ടി വന്നപ്പോളും അവളുടെ അച്ഛൻ വയ്യാണ്ട് കിടന്നപ്പോഴുമെല്ലാം അവൾ അവിടുത്തെ നിറ സാന്നിധ്യം ആണ്.

ദേവി,അനു അടുത്ത ആഴ്ച 14 ന് ആണ് നമുക്ക് ഉള്ള ഫ്ലൈറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. വിദേശത്തു ഉള്ള മകൾക്ക് ഇത് ഏട്ടാ മാസം ആണ്.

പെട്ടന്ന് ആണ് ആ വീട്ടിലെ ഫോൺ ബെൽ അടിച്ചത്. പതിവുപോലെ അവളുടെ അമ്മ ആയിരുന്നു.

അവർ ഫോൺ എടുത്ത ഉടനെ അവളോട്‌ പറഞ്ഞു. നിനക്ക് അറിയാല്ലോ നിന്റെ അച്ഛൻ കഴിഞ്ഞ മാസം മരിച്ചതിൽ പിന്നെ നിന്റെ ആങ്ങള വിനോദ് ആണ് എന്റെ കൂടെ നിൽക്കുന്നത്. ഇപ്പോൾ അവനും ഫാമിലിക്കും വിദേശത്ത് പോകാൻ ഉള്ള PR കിട്ടിയിട്ടുണ്ട്. അവൻ അത് എത്ര ആഗ്രഹിച്ചത് ആണെന്ന് നിനക്ക് അറിയാല്ലോ. എനിക്ക് അവിടെ പോയി തണുപ്പ് അടിക്കാൻ ഒന്നും വയ്യ. ഞാൻ നിന്റെ അങ്ങോട്ട് വരുവാ. വിനോദ് നാളെ എന്നെ അവിടെ കൊണ്ട് വിടും.അവനും ഭാര്യക്കും പോകുന്നതിനു മുമ്പ് കുറച്ച് പേപ്പർ ശെരിയാക്കാൻ ഉണ്ട്.

അമ്മേ.. അത് പിന്നെ.

എന്തേ ഇപ്പോൾ എന്റെ പേരിൽ സ്വത്തു ഇല്ലാത്ത കൊണ്ടു നിനക്ക് എന്നെ നോക്കാൻ വയ്യേ.

ഞാൻ അമ്മേനേം നോക്കിയതിനു എപ്പോൾ എങ്കിലും കണക്കു വെച്ചിട്ടുണ്ടോ. ഞാൻ അല്ലേ കഴിഞ്ഞ മാസം അമ്മ ഓപ്പറേഷൻ ചെയ്തു കിടന്നപ്പോളും അച്ഛൻ വയ്യാണ്ട് കിടന്നപ്പോഴും നോക്കിയത്.

ആഹാ നീ നോക്കിയതിനു കണക്കും പറഞ്ഞു തുടങ്ങിയോ.

ഞാൻ കണക്ക് പറഞ്ഞത് അല്ല അമ്മേ. അനുവിന് ഇത് 8 യാം മാസം ആണ്. ഞാനും ഏട്ടനും അടുത്ത ആഴ്ച അവളുടെ അടുത്ത് പോകും. അതോണ്ട് അമ്മക്ക് ഒരാഴ്ച ഇവിടെ നിക്കാം. അത് കഴിഞ്ഞാൽ അമ്മക്ക് ഉണ്ണി ഏട്ടന്റെ അടുത്ത് നിക്കാലോ.

ഉണ്ണിക്കും വൈഫ്നും ജോലിക്ക് പോകണ്ടേ. ഞാൻ അവിടെ ചെന്നു നിന്നാൽ എങ്ങനെ ശെരി ആകും. നിനക്കും കെട്ടിയോനും അല്ലേ ജോലി ഇല്ലാത്തതു.നീ അല്ലേലും തിടുക്കപെട്ട് മകളുടെ അങ്ങോട്ട് പോകുന്നത്. മനു പോകട്ടെ. നിന്റെ രണ്ടു പ്രസവും നോക്കിയത് അവൻ അല്ലേ. നിന്റെ അങ്ങളക്ക് ഇനി ഇത് പോലെ ഒരു ചാൻസ് വരില്ല.

അമ്മ എന്ത് പറഞ്ഞാലും ഞാൻ അവളുടെ അടുത്ത് പോകും.

എനിക്കു അല്ലേലും അറിയാമെടി.. പെണ്ണ് മക്കളെ കൊണ്ടു കാർന്നോർമ്മാക്കു ഒരു ഉപകാരവും ഇല്ലാന്ന്. നിനക്ക് നിന്റെ ആങ്ങളക്ക് നല്ല ജീവിതം കിട്ടുന്നതിന്റെ കുശുമ്പ് ആണ്.

അവർ അരിശപെട്ട് ഫോൺ വെച്ചു.

ദേവിക മനസിനെ പറഞ്ഞു പഠിപ്പുകയായിരുന്നു. അതെ ശെരി ഇപ്പോൾ എന്റെ ഭാഗത്തു ആണ്. എന്റെ മോൾക്ക്‌ എന്നെ ഏറ്റവും ആവിശ്യം ഉള്ള സമയം ആണ്.ഞാൻ അവളുടെ അടുത്ത് വേണം.

അപ്പോൾ അപ്പുറത്ത് അവരുടെ മകൻ ചോദിച്ചു.

ചേച്ചി എന്ത് പറഞ്ഞു അമ്മേ.

അവൾക്കു മകളെ നോക്കാൻ വിദേശത്തു പോണം എന്ന്.

അമ്മ എന്തു പറഞ്ഞു.

ഞാൻ എന്റെ പതിനെറ്റമത്തെ അടവും എടുത്തിട്ടുണ്ട്. എനിക്ക് അറിയില്ലേ അവളെ.

മകൾ തിരിച്ചു വിളിക്കുന്നത് ഓർത്തു അവരുടെ ചുണ്ടിൽ ചിരീ വന്നു….

Related Posts

Leave a Reply

Your email address will not be published. Required fields are marked *